ഉള്ളടക്കത്തിലേക്ക് പോവുക

"എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
29411 (സംവാദം | സംഭാവനകൾ)
No edit summary
29411 (സംവാദം | സംഭാവനകൾ)
വരി 98: വരി 98:
*ശ്രീമതി. മേരി ടി.എം
*ശ്രീമതി. മേരി ടി.എം
*ശ്രീമതി. അന്നക്കുട്ടി കെ.വി
*ശ്രീമതി. അന്നക്കുട്ടി കെ.വി
*സിസ്റ്റർ റോസമ്മ കെ.ഒ തുടർന്നു വായിക്കുക
*സിസ്റ്റർ റോസമ്മ കെ.ഒ [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/മുൻ സാരഥികൾ|തുടർന്നു വായിക്കുക]]
*സിസ്റ്റർ അന്നക്കുട്ടി പി.സി
*സിസ്റ്റർ അന്നക്കുട്ടി പി.സി
*സിസ്റ്റർ ചിന്നമ്മ അബ്രാഹം
*സിസ്റ്റർ ചിന്നമ്മ അബ്രാഹം

21:25, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി
വിലാസം
കല്ലാർകുട്ടി

കല്ലാർകുട്ടി പി.ഒ.
,
ഇടുക്കി ജില്ല 685562
,
ഇടുക്കി ജില്ല
സ്ഥാപിതം6 - 1983
വിവരങ്ങൾ
ഇമെയിൽsjlpskallarkutty@gmail.com
കോഡുകൾ
സ്കൂൾ കോഡ്29411 (സമേതം)
യുഡൈസ് കോഡ്32090100806
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംദേവികുളം
താലൂക്ക്ദേവികുളം
ബ്ലോക്ക് പഞ്ചായത്ത്അടിമാലി
തദ്ദേശസ്വയംഭരണസ്ഥാപനംവെള്ളത്തൂവൽ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ182
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. ദീപ അൽഫോൻസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ. പയസ് എം പറമ്പിൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. രഞ്ജിനി ഗിരീഷ്
അവസാനം തിരുത്തിയത്
13-03-202229411


പ്രോജക്ടുകൾ





ആമുഖം

ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അടിമാലിക്കടുത്ത് കല്ലാർകുട്ടിയിൽ 1983 ൽ സ്ഥാപിതമായ ഒരു എയ്ഡഡ് സ്കൂളാണ് സെൻ്റ് ജോസഫ്സ് എൽ.പി.സ്കൂൾ കല്ലാർകുട്ടി. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ ഇന്ന് ദേവികുളം താലൂക്കിലെ വെള്ളത്തൂവൽ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളിലേയ്ക്ക് .....

ചരിത്രം

വിവിധ മതവിശ്വാസികൾ  സൗഹാർദ്ദത്തോടെ  അധിവസിക്കുന്ന ഇടുക്കി ജില്ലയിലെ  ശാന്ത സുന്ദരമായ ഗ്രാമമാണ് കല്ലാർകുട്ടി. കല്ലാർകുട്ടിയുടെ മക്കൾക്ക് അതിജീവനത്തിൻ്റെ ധാരാളം കഥകൾ പറയാനുണ്ട്. കുടിയേറ്റങ്ങളും പ്രകൃതിദുരന്തങ്ങളും അതിജീവിച്ച കല്ലാർകുട്ടിയിലെ മനുഷ്യർ ഇന്നും മണ്ണിനോട് പടവെട്ടി ജീവിക്കുന്ന സാധാരണക്കാരാണ്. പാവപ്പെട്ട ഈ ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകർന്നു കൊണ്ട്, അവരുടെ മക്കളെ അറിവിൻ്റെ വിഹായസ്സിൽ പറത്തി വിടാൻ, സെൻ്റ് ജോസഫ്സ് കത്തോലിക്കാ പള്ളിയോട് ചേർന്ന് 1983ൽ കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ കല്ലാർകുട്ടി സ്ഥാപിതമായി. ഇന്ന് 182 കുട്ടികൾ പഠിക്കുന്ന ഈ എയ്ഡഡ് എൽ.പി.സ്കൂൾ കല്ലാർകുട്ടി ഡാമിൽ നിന്നും അര കിലോമീറ്റർ മാത്രം അകലെയായാണ് സ്ഥിതി ചെയ്യുന്നത്. കൂടുതൽവായിക്കുക.

മാനേജ്മെൻ്റ്

മാനേജ്മെൻറ് : ഇടുക്കി രൂപത കോർപറേറ്റ് എജുക്കേഷൻ ഏജൻസി

ഇടുക്കി രൂപത കോർപറേറ്റ് എജുക്കേഷൻ ഏജൻസി മാനേജർ : മാർ ജോൺ നെല്ലിക്കുന്നേൽ

ഇടുക്കി രൂപത കോർപറേറ്റ് എജുക്കേഷൻ ഏജൻസി സെക്രട്ടറി : ഫാ. ജോർജ്  തകടിയേൽ

ലോക്കൽ മനേജർ : ഫാ. ടിനു പാറക്കടവിൽ

ഭൗതികസൗകര്യങ്ങൾ

  • കംപ്യൂട്ടർ ലാബ്
  • ലൈബ്രറി
  • സ്‌കൂൾ ബസ്
  • കളിസ്ഥലം
  • വാഹന സൗകര്യം
  • ശുദ്ധമായ കുടിവെള്ളം
  • ജൈവവൈവിധ്യ ഉദ്യാനം
  • സ്റ്റേജ്
  • ടൈൽഡ് ക്ലാസ്സ്റൂം
  • പച്ചക്കറിത്തോട്ടം
  • പാചകപ്പുര
  • റാംപ്
  • ഊഞ്ഞാൽ
  • തുറന്ന ക്ലാസ്സ്റൂം

മുൻ സാരഥികൾ

ഹെഡ്മാസ്റ്റേഴ്സ്

  • ശ്രീമതി. മേരി ടി.എം
  • ശ്രീമതി. അന്നക്കുട്ടി കെ.വി
  • സിസ്റ്റർ റോസമ്മ കെ.ഒ തുടർന്നു വായിക്കുക
  • സിസ്റ്റർ അന്നക്കുട്ടി പി.സി
  • സിസ്റ്റർ ചിന്നമ്മ അബ്രാഹം
  • ശ്രീമതി. ഏലിക്കുട്ടി കെ.പി
  • സിസ്റ്റർ അന്നക്കുട്ടി എ.എം
  • ശ്രീമതി. ഏലി ഇ.സി
  • സിസ്റ്റർ സിനോബി
  • ശ്രീ. ആന്റണി എം.ടി
  • ശ്രീ. മാണി കെ.ഇ
  • ശ്രീമതി. അന്നാ ചാണ്ടി
  • ശ്രീ. തങ്കച്ചൻ എം. കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അധ്യാപകർ 2021-2022

ദീപ അൽഫോൻസ് ഹെഡ്മിസ്ട്രസ്സ്
ത്രേസ്യാമ്മ ജോർജ് എൽ.പി.എസ്.ടി
സി. റോസമ്മ തോമസ് എൽ.പി.എസ്.ടി
ഹാജിറ പി.ഐ അറബിക്
അനിത സെബാസ്റ്റ്യൻ എൽ.പി.എസ്.ടി
ഡോണ ബേബി എൽ.പി.എസ്.ടി
അഖിൽ ഫിലിപ്പ് എൽ.പി.എസ്.ടി
കരോളിൻ സിറിയക് എൽ.പി.എസ്.ടി
മരിറ്റാ തോമസ് എൽ.പി.എസ്.ടി

പി.ടി.എ, എം.പി.ടി.എ

പഠനപ്രവർത്തനങ്ങൾ

സെൻ്റ്. ജോസഫ്സ് എൽ. പി. സ്കൂൾ കല്ലാർകുട്ടിയുടെ 2021- 2022 അധ്യയനവർഷത്തെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ഡിജിറ്റൽ  സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് നടത്തുന്നത്. കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ അസംബ്ലി

ഈശ്വരപ്രാർത്ഥന, വാർത്താ വായന, ഇന്നത്തെച്ചിന്ത, പുസതക പരിചയം, പൊതുവിജ്ഞാന ക്വിസ് തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തി ഓരോ ക്ലാസ്സിൻ്റെയും നേതൃത്വത്തിൽ ഇംഗ്ലീഷിലോ മലയാളത്തിലോ ഓൺലൈൻ ആയും സ്കൂളിൽ വച്ചും സ്കൂൾ അസംബ്ലികൾ നടത്തുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് കവിത, നൃത്തം, ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ്, പ്രസംഗം, സന്ദേശം മറ്റ് പ്രത്യേക പരിപാടികൾ എന്നിവയും ഉൾപ്പെടുത്തുന്നു.

സർഗ്ഗവേള

കലയുടെ മേളം എന്ന പേരിൽ ഓരോ ക്ലാസ്സിലെ കുട്ടികളുടെയും സർഗ്ഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാൻ ഒരു ഓൺലൈൻ വേദിയൊരുക്കി. റെക്കോഡ് ചെയ്ത പരിപാടികൾ മുൻകൂട്ടി ക്ലാസ്സ് ടീച്ചറെ ഏല്പിച്ച ശേഷം മാസത്തിൽ ഒരു തവണ എന്ന രീതിയിൽ ഗൂഗിൾ മീറ്റ്, യൂട്യൂബ് എന്നിവ വഴി മറ്റുള്ളവർക്കും കാണാൻ അവസരമൊരുക്കുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി

സൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കഥാരചന, കവിതാരചന, ചിത്രരചന എന്നിവ നടത്തി വരുന്നു. ഇത് കുട്ടികളുടെ കലാ സാഹിത്യ മേഖലകളിലെ കഴിവുകൾ പ്രകടമാക്കാനുള്ള ഒരു നല്ല വേദിയാണിത്.

ക്ലാസ് മാഗസിൻ

ഒന്നു മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലെ കട്ടികൾക്കായി ക്ലാസ്സടിസ്ഥാനത്തിൽ ക്ലാസ്സ് മാഗസിൻ  മത്സരം നടത്തുന്നു. കഥ, കവിത, ചിത്രരചന, ലേഖനം, ആത്മകഥ, കടങ്കഥ കാർട്ടൂൺ, പദപ്രശ്നം തുടങ്ങി വിവിധ ഭാഷാരൂപങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന മാഗസിനുകളിൽ നിന്ന് മികച്ചത് കണ്ടെത്തി സമ്മാനങ്ങൾ നല്കുന്നു.

ക്വിസ് മത്സരം

കുട്ടികളിൽ പൊതു വി‍ജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ദിനാചരണങ്ങളിലും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ്സ് മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു.

വായനാമൂല/വീട്ടിലൊരു വായനാ മൂല

ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഫ്രീ സമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും ചെയ്യുന്നു

ഗണിതമൂല

എല്ലാ ക്ലാസ്സുകളിലെ കുട്ടികൾ വീട്ടിൽ ലര്യമായ വസ്തുക്കളും സ്വന്തമായി നിർമിച്ച പഠനോപകരണങ്ങളും ഉൾപ്പെടുത്തി ഗണിതമൂല തയ്യാറാക്കുന്നു. ഗണിതപഠനപ്രവർത്തനങ്ങൾ ചെയ്യുന്നതിന് ഈ ഗണിതമൂല കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.

പച്ചക്കറി കൃഷി

നവം.1 സൂൾ തുറന്ന് പ്രവർത്തനമാരംഭിച്ചപ്പോൾ അധ്യാപകരുടെയും എം.പി.ടി.എ. യുടെയും കുട്ടികളുടെയും സഹകരണത്തോടെ സ്കൂളിൽ പച്ചക്കറി കൃഷി നടത്തുകയും ഫലങ്ങൾ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉപയോഗിക്കുകയും ചെയ്യുന്നു.

കുഞ്ഞുകൃഷി

കുട്ടികളുടെ നേതൃത്വത്തിൽ വീടുകളിൽ പച്ചക്കറിത്തോട്ടം നട്ടുപിടിപ്പിച്ച് പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള പ്രേരണയും പ്രചോദനവും നൽകുന്നു. കുട്ടികൾ തങ്ങളുടെ പച്ചക്കറിത്തോട്ടവും ഉൽപ്പന്നങ്ങളും ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവയക്കുന്നു. കൂടുതൽ വിളവുകൾ ലഭിക്കുന്നവർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉപയോഗിക്കുന്നതിനായി കൊണ്ടുവരുകയും ചെയ്യുന്നു.

പഠന പരിപോഷണ പരിപാടികൾ

ലെവൽ അപ് - ഇംഗ്ലീഷ് പ്രൊഫിഷ്യൻസി ചലഞ്ച്

ഇംഗ്ലീഷ് മീഡിയം എന്നത് പേരിൽ മാത്രം ഒതുക്കി നിർത്താതെ അതിൻ്റെ പൂർണതയിൽ പ്രാവർത്തികമാക്കാനൊരുങ്ങി കല്ലാർകുട്ടി സെൻ്റ് ജോസഫ്സ്‌. കൂടുതൽ വായിക്കുക.

ദിനാചരണങ്ങൾ, ആഘോഷങ്ങൾ

പാഠപുസ്തകം മാത്രമല്ല കുട്ടിയുടെ പഠനത്തിനാധാരം. സാമൂഹികവും പാരിസ്ഥിതികുവും സാംസ്കാരികുവുമായ സംഭവങ്ങളോടും പ്രവണതകളോടും പ്രശ്നങ്ങളോടും കുട്ടികൾ പ്രതികരിക്കുകയും നിലപാടുകൾ സ്വീകരിക്കുകയും വേണ്ടതുണ്ട്. ദിനാചരണങ്ങൾ ഇതിനു പറ്റിയ സന്ദർഭങ്ങളാണ്. കൂടുതൽവായിക്കുക. 

കുട്ടികളുടെ രചനകൾ

നേട്ടങ്ങൾ, അവാർഡുകൾ

  • അടിമാലി ഉപജില്ലാ കലോത്സവത്തിൽ 2006 മുതൽ തുടർച്ചയായി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം.
  • എൽ.എസ്.എസ് ജേതാക്കൾ
എൽന എൽദോസ്
ശ്രീക്കുട്ടി സന്തോഷ്
മുഹ്സിന ഷാജഹാൻ


തുടർന്നുവായിക്കുക.

ചിത്രശാല

വഴികാട്ടി ജി.പി.എസ്

{{#multimaps:9.982122308826627, 77.00025564090035|zoom=13}}

മേൽവിലാസം

സെന്റ്. ജോസഫ്‌സ് എൽ പി സ്‌കൂൾ
കല്ലാർകുട്ടി, കല്ലാർകുട്ടി പി ഒ
അടിമാലി, ഇടുക്കി ജില്ല
പിൻ - 685562
ഫോൺ - 04864274018
ഇമെയിൽ -sjlpskallarkutty@gmail.com