"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 33: വരി 33:
        ഒരു വർഷത്തിലെ വിവിധ മാസങ്ങളിലായി പ്രാധാന്യമുള്ള ധാരാളം ദിനങ്ങൾ വിവിധ പട്ടികകൾ ആയി ഇന്ന് ലഭ്യമാണ്... പിഡിഎഫ് രൂപത്തിൽ ലഭിക്കുന്ന ഇവയ്ക്കുപുറമേ സ്കൂൾ എസ്.ആർ.ജിയുടെ നേതൃത്വത്തിൽ ഓരോ മാസത്തെയും വിവിധ ദിനങ്ങളെ കുറിച്ചുള്ള ലഘു വിവരണം സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു... എല്ലാ അധ്യാപകർക്കും എത്ര പെട്ടെന്ന് ദൃശ്യമാകുന്ന വിധത്തിൽ അവർ ചാർട്ട് പേപ്പറിൽ ആണ് എഴുതി സൂക്ഷിക്കാറ്... ഇതനുസരിച്ച് വിവിധ ക്ലബ്ബുകളുമായി ചുമതലപ്പെട്ട അദ്ധ്യാപകരും ,കുട്ടികളും പ്രസ്തുത ദിനത്തിൽ വിവിധ  പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.. സ്കൂൾ പ്രവേശനോത്സവം മുതൽ  ഒരു അക്കാദമിക് വർഷം തീരുന്നത് വരെയുള്ള വിവിധ മാസങ്ങളിലെ പ്രവർത്തനങ്ങൾ കൃത്യമായ വിലയിരുത്തി ചെയ്യുന്നതിൽ കുറച്ച് വർഷങ്ങളായി എല്ലാ അധ്യാപകരും ജാഗരൂകരാണ്..[[ജി.യു.പി.എസ് മുഴക്കുന്ന്/പഠന സഹായ വിതരണം|കൂടുതൽ അറിയാൻ>>>]]>   
        ഒരു വർഷത്തിലെ വിവിധ മാസങ്ങളിലായി പ്രാധാന്യമുള്ള ധാരാളം ദിനങ്ങൾ വിവിധ പട്ടികകൾ ആയി ഇന്ന് ലഭ്യമാണ്... പിഡിഎഫ് രൂപത്തിൽ ലഭിക്കുന്ന ഇവയ്ക്കുപുറമേ സ്കൂൾ എസ്.ആർ.ജിയുടെ നേതൃത്വത്തിൽ ഓരോ മാസത്തെയും വിവിധ ദിനങ്ങളെ കുറിച്ചുള്ള ലഘു വിവരണം സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു... എല്ലാ അധ്യാപകർക്കും എത്ര പെട്ടെന്ന് ദൃശ്യമാകുന്ന വിധത്തിൽ അവർ ചാർട്ട് പേപ്പറിൽ ആണ് എഴുതി സൂക്ഷിക്കാറ്... ഇതനുസരിച്ച് വിവിധ ക്ലബ്ബുകളുമായി ചുമതലപ്പെട്ട അദ്ധ്യാപകരും ,കുട്ടികളും പ്രസ്തുത ദിനത്തിൽ വിവിധ  പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.. സ്കൂൾ പ്രവേശനോത്സവം മുതൽ  ഒരു അക്കാദമിക് വർഷം തീരുന്നത് വരെയുള്ള വിവിധ മാസങ്ങളിലെ പ്രവർത്തനങ്ങൾ കൃത്യമായ വിലയിരുത്തി ചെയ്യുന്നതിൽ കുറച്ച് വർഷങ്ങളായി എല്ലാ അധ്യാപകരും ജാഗരൂകരാണ്..[[ജി.യു.പി.എസ് മുഴക്കുന്ന്/പഠന സഹായ വിതരണം|കൂടുതൽ അറിയാൻ>>>]]>   
== '''ജി.യു.പി.എസ്. മുഴക്കുന്ന്   @ സോഷ്യൽ മീഡിയ''' ==
== '''ജി.യു.പി.എസ്. മുഴക്കുന്ന്   @ സോഷ്യൽ മീഡിയ''' ==
            ആധുനിക കാലഘട്ടങ്ങളിൽ ഏകദേശം പത്ത് വർഷത്തിനപ്പുറം സോഷ്യൽ മീഡിയയുടെ അഭൂതപൂർവമായ വളർച്ച നാം കൊണ്ടിരിക്കുകയാണല്ലോ.. കേവലം വിനോദങ്ങൾക്ക് അപ്പുറമായി ഏതു മേഖലയിലും ഉള്ള വാർത്തകൾ മനോഹരവും വ്യത്യസ്തവുമായി വളരെ എളുപ്പത്തിൽ പൊതുസമൂഹത്തിലേക്ക് എത്തിക്കുവാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം  സഹായിക്കുന്നു . സ്വതന്ത്രമായും അനുകൂലമായും, പ്രതികൂലമായും തികച്ചും വിശ്വസനീയമായും കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ ഈ മേഖല ചില പ്രസിദ്ധമാണ്... ഇവയിലെ നന്മ തിരിച്ചറിയുന്നിടത്താണ് ഉപയോക്താക്കളുടെ വിവേചനബുദ്ധി പ്രകടമാകുന്നത്... ഡിജിറ്റൽ മേഖലകളിലേക്ക് വാർത്താ  മാധ്യമങ്ങൾ വന്നെത്തിയതോടുകൂടി അവയുടെ അനന്ത സാധ്യതകളും വർദ്ധിച്ചു..
            ആധുനിക കാലഘട്ടങ്ങളിൽ ഏകദേശം പത്ത് വർഷത്തിനപ്പുറം സോഷ്യൽ മീഡിയയുടെ അഭൂതപൂർവമായ വളർച്ച നാം കൊണ്ടിരിക്കുകയാണല്ലോ.. കേവലം വിനോദങ്ങൾക്ക് അപ്പുറമായി ഏതു മേഖലയിലും ഉള്ള വാർത്തകൾ മനോഹരവും വ്യത്യസ്തവുമായി വളരെ എളുപ്പത്തിൽ പൊതുസമൂഹത്തിലേക്ക് എത്തിക്കുവാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം  സഹായിക്കുന്നു . സ്വതന്ത്രമായും അനുകൂലമായും, പ്രതികൂലമായും തികച്ചും വിശ്വസനീയമായും കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ ഈ മേഖല ചില പ്രസിദ്ധമാണ്... ഇവയിലെ നന്മ തിരിച്ചറിയുന്നിടത്താണ് ഉപയോക്താക്കളുടെ വിവേചനബുദ്ധി പ്രകടമാകുന്നത്... ഡിജിറ്റൽ മേഖലകളിലേക്ക് വാർത്താ  മാധ്യമങ്ങൾ വന്നെത്തിയതോടുകൂടി അവയുടെ അനന്ത സാധ്യതകളും വർദ്ധിച്ചു..[[ജി.യു.പി.എസ് മുഴക്കുന്ന്/ജി.യു.പി.എസ്. മുഴക്കുന്ന് @ സോഷ്യൽ മീഡിയ|'''കൂടുതൽ അറിയാൻ'''>>>>]]


        പൊതുസമൂഹത്തെ വളരെയെളുപ്പത്തിൽ വിദ്യാലയവുമായി ബന്ധിപ്പിക്കാൻ  സഹായിക്കുന്ന ഒന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം... ഇന്നിന്റെ തലമുറകൾ സോഷ്യൽ മീഡിയയെ വളരെയധികം ആശ്രയിക്കുന്നത് കൊണ്ട് അവയിലെ നന്മകൾ സ്വീകരിച്ച് സ്കൂൾ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആണ് സ്റ്റാഫ് കൗൺസിലും പി.ടി.എയും തീരുമാനിച്ചത്.. അത്തരമൊരു നിർദ്ദേശത്തെ പിന്തുടർന്ന് സോഷ്യൽ മീഡിയയുടെ വിവിധ രൂപങ്ങൾ സ്കൂൾ പ്രവർത്തനത്തിൽ ഉൾക്കൊള്ളിക്കുവാൻ സ്കൂൾ എസ് ആർ ജി തീരുമാനിച്ചു.. അതിനെ തുടർന്ന് യൂട്യൂബ്, ഫേസ്ബുക്ക് ,വാട്സപ്പ് എന്നീ പ്ലാറ്റ്ഫോമുകൾ സ്കൂൾ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ നോട്ടീസ് ബോർഡ് ആക്കുവാൻ ഞങ്ങൾ തീരുമാനിച്ചു... ഫോട്ടോകൾ, വീഡിയോകൾ, മറ്റ് അറിയിപ്പുകൾ എന്നിവ പ്രസ്തുത പ്ലാറ്റ്ഫോമുകളിലെ വിവിധ സങ്കേതങ്ങൾ ഉപയോഗിച്ച് ഇത് സമൂഹത്തിലേക്ക് എത്തിക്കുവാനുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ ആരംഭിച്ചു...
        പൊതുസമൂഹത്തെ വളരെയെളുപ്പത്തിൽ വിദ്യാലയവുമായി ബന്ധിപ്പിക്കാൻ  സഹായിക്കുന്ന ഒന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം... ഇന്നിന്റെ തലമുറകൾ സോഷ്യൽ മീഡിയയെ വളരെയധികം ആശ്രയിക്കുന്നത് കൊണ്ട് അവയിലെ നന്മകൾ സ്വീകരിച്ച് സ്കൂൾ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആണ് സ്റ്റാഫ് കൗൺസിലും പി.ടി.എയും തീരുമാനിച്ചത്.. അത്തരമൊരു നിർദ്ദേശത്തെ പിന്തുടർന്ന് സോഷ്യൽ മീഡിയയുടെ വിവിധ രൂപങ്ങൾ സ്കൂൾ പ്രവർത്തനത്തിൽ ഉൾക്കൊള്ളിക്കുവാൻ സ്കൂൾ എസ് ആർ ജി തീരുമാനിച്ചു.. അതിനെ തുടർന്ന് യൂട്യൂബ്, ഫേസ്ബുക്ക് ,വാട്സപ്പ് എന്നീ പ്ലാറ്റ്ഫോമുകൾ സ്കൂൾ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ നോട്ടീസ് ബോർഡ് ആക്കുവാൻ ഞങ്ങൾ തീരുമാനിച്ചു... ഫോട്ടോകൾ, വീഡിയോകൾ, മറ്റ് അറിയിപ്പുകൾ എന്നിവ പ്രസ്തുത പ്ലാറ്റ്ഫോമുകളിലെ വിവിധ സങ്കേതങ്ങൾ ഉപയോഗിച്ച് ഇത് സമൂഹത്തിലേക്ക് എത്തിക്കുവാനുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ ആരംഭിച്ചു...

22:12, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം 2021

രക്ഷാകർതൃശാക്തീകരണം (മക്കൾക്കൊപ്പം )

സ്കൂൾ റേഡിയോ (മഷിത്തണ്ട് )

വാർത്താ ചാനൽ  ( VOICE OF GUPS MUZHAKKUNNU )

വാർത്താമാധ്യമങ്ങൾ സജീവമായ കാലഘട്ടമാണ് ഇന്ന്.. പ്രത്യേകിച്ച് സോഷ്യൽ മീഡിയ എന്ന പേരിൽ എല്ലാ ജനങ്ങളെയും സ്വാധീനിക്കുന്നതും, എളുപ്പം എത്തിപ്പെടുന്നതും ആയ ഒരു വാർത്താ പ്രക്ഷേപണ ശൃംഖല എന്ന നിലയിൽ ഇത്തരം മാധ്യമങ്ങൾ  നമ്മുടെ ലോകത്ത് സജീവമായി ഉണ്ട്.... വാർത്തകൾക്കും, വിനോദങ്ങൾക്കും, സംഗീത കായിക മേഖലകൾക്കും തുടങ്ങിയ ഏത് വിഭാഗത്തിനും പ്രത്യേകം ഓഡിയോ-വീഡിയോ പ്ലാറ്റ്ഫോമുകൾ ഇന്ന് ഉണ്ട്. അതിൽ പൊതുസമൂഹത്തെ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ് വാർത്താചാനലുകൾ .. ഓരോന്നിന്റേയും നിഷ്പക്ഷതയും , അവതരണശൈലിയും വ്യത്യസ്തമായിരിക്കാം.. എങ്കിലും നൂതനമായ വാർത്താ പ്രക്ഷേപണ ശൈലികൾ കൊണ്ട് പല വാർത്താചാനലുകളും പൊതുജനങ്ങളുടെ സവിശേഷ ശ്രദ്ധ ആകർഷിച്ചു വരുന്നു.. പൊതു സമൂഹത്തിന്റെ ഭാഗമായി നിരന്തരം കണ്ണും കാതും സജീവമാക്കി വെക്കുന്ന വരാണ് കുട്ടികൾ.. അവരെയും വാർത്താ പ്രക്ഷേപണ ശൃംഖലയിലേക്ക് സ്കൂളുകളുടെ പ്രതിനിധി എന്ന നിലയിൽ കണ്ണി ചേർക്കാനുള്ള ഉദ്യമമായിരുന്നു ഞങ്ങളുടെ ഒരു പ്രവർത്തനം.. ഇതിന്റെ ഭാഗമായി അധ്യാപകർക്ക് ഇടയിൽ രൂപം കൊണ്ട ആശയത്തിന്റെ പൂർത്തീകരണമായി കുട്ടികൾ അവതരിപ്പിക്കുന്ന ഒരു വാർത്താചാനൽ ഞങ്ങൾ രൂപീകരിച്ചു... കൂടുതൽ അറിയാൻ>>>>

അതിജീവനം

സംസ്ഥാന ഗവൺമെൻറ് വിദ്യാഭ്യാസമേഖലയിൽ നടപ്പിലാക്കിവരുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി ആധുനിക വിദ്യാഭ്യാസ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങൾക്ക് എതിരെയുള്ള ഒരു പ്രോഗ്രാമായിരുന്നു അതിജീവനം...  കൗമാര കാലഘട്ടത്തിലൂടെ കടന്നു പോകുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ടുന്ന പ്രാഥമികമായ വിദ്യാഭ്യാസത്തിലേക്ക് ഉള്ള ഒരു ചൂണ്ടുപലക യായിരുന്നു ഈ പദ്ധതി.. കൗമാര വിദ്യാഭ്യാസം പുതിയ തലത്തിലൂടെ  എല്ലാ സ്കൂളുകളിലേയും കുട്ടികളിൽ എത്തിക്കുന്നതിനായി ചുമതലപ്പെട്ട അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു റിഫ്രഷർ കോഴ്സ് ആയിരുന്നു ആദ്യം നടത്തിയത്... ഞങ്ങളുടെ സ്കൂളിൽ നിന്നും സിന്ധു ടീച്ചർ ഇതിൽ പങ്കെടുത്തു.. അവിടെ നിന്നും ലഭിച്ച നിർദേശങ്ങളുടെയും പ്രവർത്തന പദ്ധതികളുടെയും പ്രചോദനമുൾക്കൊണ്ട് ടീച്ചർ, ഡെമോൺസ്ട്രേഷൻ ക്ലാസിനുള്ള ഒരുക്കങ്ങളാരംഭിച്ചു.. കൂടുതൽ അറിയാൻ>>>>

         

ഹരിത ചുറ്റുപാടും പ്ലാസ്റ്റിക് നിർമാർജനവും

        ലോകമെമ്പാടും പരിസ്ഥിതിക്ക് പുതിയ ഭീഷണിയായി കൊണ്ടിരിക്കുന്ന ഒരു വിപത്ത് ആണല്ലോ പ്ലാസ്റ്റിക്... പ്ലാസ്റ്റിക് നിർമ്മാർജനത്തിനായും, സഭയുടെ പുനരുപയോഗ ത്തിനുമായി  വിവിധ ഗവൺമെന്റുകളും സന്നദ്ധസംഘടനകളും  നവീനമായ ആശയങ്ങൾ പ്രാവർത്തികമാക്കി കൊണ്ടിരിക്കുകയാണല്ലോ.. പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവൽക്കരണവും, അവയുടെ ശരിയായ ഉപയോഗവും നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി ഗവൺമെൻറ് ഏറ്റെടുത്തിട്ടുള്ള വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി കാലാകാലങ്ങളിൽ വിവിധ സർക്കുലറുകൾ പുറത്തിറക്കിയിട്ടുണ്ട്... താഴെ തട്ടിലേക്ക് എത്തുമ്പോൾ അവയുടെ നിർവ്വഹണത്തിൽ പലവിധ പോരായ്മകൾ ഉള്ളതായി കാണുന്നു.. എങ്കിലും നമുക്ക് ഓരോരുത്തർക്കും ആവുന്ന രീതിയിൽ നമ്മുടെ തൊഴിലിടങ്ങളിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിന് ആയിരിക്കും ഈ മേഖലയിലെ നമ്മുടെ മികച്ച പ്രവർത്തനം.. കൂടുതൽ അറിയാൻ>>>>

പഠന സഹായ വിതരണം

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ കുട്ടികൾക്കായി നൽകിവന്നിരുന്ന ഔപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വളരെ പെട്ടെന്നായിരുന്നു ഘടനാമാറ്റം കൊണ്ടു ശ്രദ്ധേയമായത്... കുട്ടികൾക്ക് സ്കൂളിൽ നേരിട്ട് വരാൻ പറ്റാത്ത സാഹചര്യം സംജാതമായി... ഗവൺമെൻറ് നിർദ്ദേശാനുസരണം കുട്ടികളുടെ പഠനം ഓൺലൈൻ ആയി മാറി.. പഠന സാഹചര്യം മാറിയപ്പോൾ അതിന് ആവശ്യമായ പഠനോപകരണങ്ങൾ ക്രമീകരിച്ചു കൊടുക്കേണ്ടതാണ് ബാധ്യത പൊതുസമൂഹത്തിലേക്ക് വന്നുചേർന്നു... കമ്പ്യൂട്ടർ മൊബൈൽ തുടങ്ങിയ ഗാഡ്ജറ്റുകൾ വഴി ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് മുന്നിൽ എത്തിക്കുക എന്നതായിരുന്നു ബുദ്ധിമുട്ടേറിയ കാര്യം.. ഇൻറർനെറ്റ് ലഭ്യത ഉറപ്പാക്കുന്നതോ തോടൊപ്പം തന്നെ അവർക്ക് ആവശ്യമായിട്ടുള്ള ഉപകരണങ്ങൾ ഉണ്ട് എന്നത് ഉറപ്പാക്കുക എന്നതുകൂടി സ്കൂളിന്റേയും, പൊതുസമൂഹത്തിന്റേയും  ബാധ്യതയായി വന്നു. സാമ്പത്തിക നിലവാരം തീരെ കുറഞ്ഞ പതിനഞ്ചോളം കുട്ടികൾ ഞങ്ങളുടെ വിദ്യാലയത്തിൽ ഉണ്ടായിരുന്നു... ടിവി, മൊബൈൽ തുടങ്ങിയ ഓൺലൈൻ സഹായ പഠനോപകരണങ്ങൾ ലഭിക്കുക എന്നത് ഇവരുടെ ആവശ്യമായിരുന്നു... കൂടുതൽ അറിയാൻ>>>>    

ദിനാചരണങ്ങൾ

        സമീപകാലത്തെ സ്കൂൾ അക്കാദമിക പ്രവർത്തനങ്ങളിൽ പ്രഥമഗണനീയമായ സ്ഥാനം വഹിക്കുന്ന ഒന്നാണ് ദിനാചരണങ്ങൾ... ഓരോ മാസത്തെയും വിവിധ ദിനങ്ങൾ അവയുടെ പ്രാധാന്യത്തോടെ ആഘോഷിക്കുക എന്നതിലുപരിയായി വിവിധ ദിനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളും സംഭവങ്ങളും കുട്ടികൾക്ക് അനുഭവവേദ്യമാവുക എന്നൊരു ലക്ഷ്യം കൂടി പ്രസ്തുത പ്രവർത്തനത്തിലുണ്ട്...

        ഒരു വർഷത്തിലെ വിവിധ മാസങ്ങളിലായി പ്രാധാന്യമുള്ള ധാരാളം ദിനങ്ങൾ വിവിധ പട്ടികകൾ ആയി ഇന്ന് ലഭ്യമാണ്... പിഡിഎഫ് രൂപത്തിൽ ലഭിക്കുന്ന ഇവയ്ക്കുപുറമേ സ്കൂൾ എസ്.ആർ.ജിയുടെ നേതൃത്വത്തിൽ ഓരോ മാസത്തെയും വിവിധ ദിനങ്ങളെ കുറിച്ചുള്ള ലഘു വിവരണം സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു... എല്ലാ അധ്യാപകർക്കും എത്ര പെട്ടെന്ന് ദൃശ്യമാകുന്ന വിധത്തിൽ അവർ ചാർട്ട് പേപ്പറിൽ ആണ് എഴുതി സൂക്ഷിക്കാറ്... ഇതനുസരിച്ച് വിവിധ ക്ലബ്ബുകളുമായി ചുമതലപ്പെട്ട അദ്ധ്യാപകരും ,കുട്ടികളും പ്രസ്തുത ദിനത്തിൽ വിവിധ  പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.. സ്കൂൾ പ്രവേശനോത്സവം മുതൽ  ഒരു അക്കാദമിക് വർഷം തീരുന്നത് വരെയുള്ള വിവിധ മാസങ്ങളിലെ പ്രവർത്തനങ്ങൾ കൃത്യമായ വിലയിരുത്തി ചെയ്യുന്നതിൽ കുറച്ച് വർഷങ്ങളായി എല്ലാ അധ്യാപകരും ജാഗരൂകരാണ്..കൂടുതൽ അറിയാൻ>>>>

ജി.യു.പി.എസ്. മുഴക്കുന്ന്   @ സോഷ്യൽ മീഡിയ

            ആധുനിക കാലഘട്ടങ്ങളിൽ ഏകദേശം പത്ത് വർഷത്തിനപ്പുറം സോഷ്യൽ മീഡിയയുടെ അഭൂതപൂർവമായ വളർച്ച നാം കൊണ്ടിരിക്കുകയാണല്ലോ.. കേവലം വിനോദങ്ങൾക്ക് അപ്പുറമായി ഏതു മേഖലയിലും ഉള്ള വാർത്തകൾ മനോഹരവും വ്യത്യസ്തവുമായി വളരെ എളുപ്പത്തിൽ പൊതുസമൂഹത്തിലേക്ക് എത്തിക്കുവാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം  സഹായിക്കുന്നു . സ്വതന്ത്രമായും അനുകൂലമായും, പ്രതികൂലമായും തികച്ചും വിശ്വസനീയമായും കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ ഈ മേഖല ചില പ്രസിദ്ധമാണ്... ഇവയിലെ നന്മ തിരിച്ചറിയുന്നിടത്താണ് ഉപയോക്താക്കളുടെ വിവേചനബുദ്ധി പ്രകടമാകുന്നത്... ഡിജിറ്റൽ മേഖലകളിലേക്ക് വാർത്താ  മാധ്യമങ്ങൾ വന്നെത്തിയതോടുകൂടി അവയുടെ അനന്ത സാധ്യതകളും വർദ്ധിച്ചു..കൂടുതൽ അറിയാൻ>>>>

        പൊതുസമൂഹത്തെ വളരെയെളുപ്പത്തിൽ വിദ്യാലയവുമായി ബന്ധിപ്പിക്കാൻ  സഹായിക്കുന്ന ഒന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം... ഇന്നിന്റെ തലമുറകൾ സോഷ്യൽ മീഡിയയെ വളരെയധികം ആശ്രയിക്കുന്നത് കൊണ്ട് അവയിലെ നന്മകൾ സ്വീകരിച്ച് സ്കൂൾ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആണ് സ്റ്റാഫ് കൗൺസിലും പി.ടി.എയും തീരുമാനിച്ചത്.. അത്തരമൊരു നിർദ്ദേശത്തെ പിന്തുടർന്ന് സോഷ്യൽ മീഡിയയുടെ വിവിധ രൂപങ്ങൾ സ്കൂൾ പ്രവർത്തനത്തിൽ ഉൾക്കൊള്ളിക്കുവാൻ സ്കൂൾ എസ് ആർ ജി തീരുമാനിച്ചു.. അതിനെ തുടർന്ന് യൂട്യൂബ്, ഫേസ്ബുക്ക് ,വാട്സപ്പ് എന്നീ പ്ലാറ്റ്ഫോമുകൾ സ്കൂൾ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ നോട്ടീസ് ബോർഡ് ആക്കുവാൻ ഞങ്ങൾ തീരുമാനിച്ചു... ഫോട്ടോകൾ, വീഡിയോകൾ, മറ്റ് അറിയിപ്പുകൾ എന്നിവ പ്രസ്തുത പ്ലാറ്റ്ഫോമുകളിലെ വിവിധ സങ്കേതങ്ങൾ ഉപയോഗിച്ച് ഇത് സമൂഹത്തിലേക്ക് എത്തിക്കുവാനുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ ആരംഭിച്ചു...

          സ്കൂളിലെ വിവിധ അക്കാദമിക പ്രവർത്തനങ്ങൾ വീഡിയോ ആയി യൂട്യൂബ് ചാനലിലും, വിവിധ ഫോട്ടോകൾ ,ലിങ്കുകൾ അറിയിപ്പുകൾ, ലേഖനങ്ങൾ മുതലായവ സ്കൂൾ ഫേസ്ബുക്ക് പേജ് വഴിയും, പ്രസ്തുത കാര്യങ്ങൾക്കൊപ്പം അടിയന്തര സന്ദേശങ്ങളും, അറിയിപ്പുകളും , വിവിധ ലിങ്കുകളും സ്കൂൾ വാട്സപ്പ് ഗ്രൂപ്പ് വഴിയും ഷെയർ ചെയ്യുന്ന പ്രവർത്തനങ്ങൾ ഞങ്ങൾ നടത്തിവരുന്നു...

     നിലവിൽ രണ്ടു വാട്സാപ്പ് ഗ്രൂപ്പുകൾ സ്കൂളിന്റേതായി പ്രവർത്തിക്കുന്നു . പ്രതീക്ഷ എന്ന പേരാണ് ഈ പ്ലാറ്റ്ഫോമിന് ഞങ്ങൾ നൽകിയിരിക്കുന്നത്... രക്ഷിതാക്കളുമായുള്ള ആശയവിനിമയത്തിന് ഏറ്റവും ഫലപ്രദമായ ഒരു ഒരു ചട്ടുകമായി ഈ വാട്സാപ്പ് ഗ്രൂപ്പുകൾ ഞങ്ങൾ അധ്യാപക സമൂഹം ഉപയോഗിച്ചുവരുന്നു.. സ്കൂൾ പാഠ്യ  രംഗത്തെ വിവിധ പ്രവർത്തനങ്ങളുടെ കൃത്യമായ അപ്ഡേറ്റുകൾ ഇതിലൂടെ ലഭ്യമാണ്..

       2017ൽ  പ്രവർത്തനമാരംഭിച്ച യൂട്യൂബ് ചാനൽ ഇന്ന് സ്കൂൾ പ്രവർത്തനങ്ങളുടെ  നാനൂറിലധികം വീഡിയോകൾ ഉൾക്കൊള്ളുന്ന ഒരു ഡിജിറ്റൽ സങ്കേതമായി മാറിയിട്ടുണ്ട്.. ജിജോ ടെക് എന്ന പേരിലുള്ള ഈ യൂട്യൂബ് ചാനലിൽ  സ്കൂൾ പ്രവർത്തനങ്ങൾ ഉചിതമായ വീഡിയോ എഡിറ്റിംഗ് സങ്കേതങ്ങൾ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്തുവരുന്നു....

       സ്കൂളിന്റേറെതായുള്ള വാർത്താ ചാനലും, വീഡിയോ അധിഷ്ഠിത റേഡിയോ ചാനലും പ്രസ്തുത പ്ലാറ്റ്ഫോമിൽ തന്നെയാണ് അപ്‌ലോഡ് ചെയ്യപ്പെടുന്നത്... വോയിസ് ഓഫ് ജി.യു.പി.എസ് മുഴക്കുന്ന് എന്ന പേരിലുള്ള വാർത്താചാനലും, മഷിത്തണ്ട് എന്ന പേരിലുള്ള റേഡിയോ പ്രോഗ്രാമും ഈ ചാനലിന്റെ  ഭാഗമാണ്... സ്കൂൾ പ്രവർത്തനങ്ങളുടെ സമഗ്രമായ ചിത്രം ഈ ചാനലിൽ നിന്ന് ലഭ്യമാണ്...

        വളരെയധികം ജനകീയമായ മറ്റൊരു പ്ലാറ്റ്ഫോം എന്ന നിലയിൽ സ്കൂളിന് ഒരു ഫേസ്ബുക്ക് പേജും  ഉണ്ട്.gups Muzhakkunnu എന്ന പേരിൽ ഫേസ്ബുക്ക് പേജ് പ്രവർത്തിക്കുന്നു... വിദ്യാഭ്യാസ സംബന്ധമായ വാർത്തകളും, വിവരങ്ങളും  തികച്ചും ഡിജിറ്റലായി എത്രയും വേഗത്തിൽ രക്ഷകർത്താക്കൾക്കി ടയിലും പൊതുസമൂഹത്തിലും എത്തിക്കുന്നതിന് വസ്തുത പ്ലാറ്റ്ഫോമുകൾ വളരെയധികം സഹായിക്കുന്നുണ്ട്... ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകർക്കും  ഇവയുടെ ജനപ്രീതിയിൽ കാര്യമായ പങ്കാളിത്തം അവകാശപ്പെടാൻ സാധിക്കും...

           സോഷ്യൽ മീഡിയയുടെ വിവിധ മുഖങ്ങളിൽ ഞങ്ങളുടെ സ്കൂളിനും ഇടം നൽകുക വഴി പൊതു സമൂഹത്തിന്റെ ഹൃദയത്തിലേക്കാണ് ഞങ്ങളുടെ ചുവടുവയ്പ്പ്.

നൈതികം. (സ്കൂൾ ഭരണഘടന നിർമ്മാണം )

   ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ സ്കൂളുകൾക്കും ആയി വിദ്യാഭ്യാസ വകുപ്പ്  ഒരു വ്യത്യസ്തമായ മത്സരം സംഘടിപ്പിച്ചിരുന്നു.. ഓരോ സ്കൂളുകളും അവരുടെ സാഹചര്യത്തിനനുസരിച്ച് മായ രീതിയിൽ സ്ഥാപനത്തിന് വേണ്ടി ഒരു ഭരണഘടന എഴുതി ഉണ്ടാക്കുക എന്നതായിരുന്നു മത്സരം.. വെറും ഒരു മത്സരം എന്നതിലുപരിയായി ഇന്ത്യൻ ഭരണഘടനയെ കുറിച്ച് കുട്ടികൾക്ക് അറിവ് പകരുക എന്നതും അതിൻറെ പ്രാധാന്യം ഉൾക്കൊള്ളുക എന്നതും ത്രിപുര പ്രോഗ്രാമിന് ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടതായിരുന്നു.... യുപി തലം മുതൽ ഹയർസെക്കൻഡറി വരെയുള്ള കുട്ടികൾക്ക് വേണ്ടി  ആയിരുന്നു ഇത്തരമൊരു ആകർഷകമായ മത്സരം വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയത്... നൈതികം എന്നായിരുന്നു ഈ ആഘോഷങ്ങളുടെ പേര്...കൂടുതൽ അറിയാൻ>>>>


         സ്കൂൾ ഭരണഘടന തയ്യാറാക്കുന്നതിനായി പ്രത്യേക മാർഗനിർദേശങ്ങളും നിബന്ധനകളും വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയി ട്ടുണ്ടായിരുന്നു... അവയിൽ നിർദ്ദേശിക്കപ്പെട്ട നിബന്ധനകളും, സമയപരിധിയും ഉൾക്കൊണ്ട് പ്രവർത്തിക്കുവാൻ ഞങ്ങളുടെ സ്ഥാപനവും പരമാവധി ശ്രമിച്ചു..

      ആദ്യമായി കുട്ടികളെ വിവിധ ഗ്രൂപ്പുകളായി ചുമതലപ്പെടുത്തി അവരെ ഭരണഘടനയുടെ വ്യത്യസ്ത തലങ്ങൾ  ചർച്ച ചെയ്യുവാനായി ഏൽപ്പിക്കുക എന്നതായിരുന്നു ആദ്യ കടമ. നാലു ഗ്രൂപ്പുകളിൽ 5 കുട്ടികൾ വീതം  ഉൾക്കൊള്ളുന്ന രീതിയിൽ കുട്ടികളെ ക്രമീകരിച്ചു... ഭരണഘടനയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചക്കായി നൽകി... ഓരോ ഗ്രൂപ്പിനെയും ചുമതല ബന്ധപ്പെട്ട ക്ലാസ് അധ്യാപകരെ ഏൽപ്പിച്ചു.. സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആയിരുന്നു പ്രവർത്തനം ഏകോപിപ്പിച്ചിരുന്നത്..

   സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ കൺവീനർ ആയ സനൂജ ടീച്ചർ പ്രാഥമിക  ചുമതലകൾ ഭംഗിയായി ഏകോപിപ്പിച്ചു... ചർച്ചകൾക്കും തിരുത്തലുകൾക്ക്  ശേഷം  ഒരാഴ്ച കഴിഞ്ഞ്  ഓരോ ഗ്രൂപ്പും അവർക്ക് നിർദ്ദേശിക്കപ്പെട്ട വിഷയങ്ങളിൽ ഭരണഘടനാ ചുമതലകൾ എഴുതിയുണ്ടാക്കി... സ്കൂളിലെ കുട്ടികൾ ആയതുകൊണ്ട് അവരുടെ സ്കൂളിൻറെ വിവിധ ഭരണ മേഖലകളായിരുന്നു വിഷയങ്ങളായി നൽകിയത്... ഓരോ ഗ്രൂപ്പും എഴുതിയ കാര്യങ്ങൾ ബന്ധപ്പെട്ട കുട്ടികളും അധ്യാപകരും അടങ്ങിയ കമ്മിറ്റി പരിശോധിക്കുകയും അവ ഒന്നിച്ച് ചേർക്കുകയും ചെയ്തു.. ആവശ്യമായ തിരുത്തലുകൾ വരുത്തിയതിനു ശേഷം ഒരു തീയതി നിശ്ചയിച്ച് അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ബാലകൃഷ്ണൻ മാഷിൻറെ നേതൃത്വത്തിൽ സ്കൂൾ ഭരണഘടനാ സമർപ്പണ ദിനം ആചരിച്ചു.. പ്രസ്തുത ദിനത്തിൽ കുട്ടികൾ തയ്യാറാക്കിയ സ്കൂളിൻറെ ഭരണഘടന രക്ഷകർത്താക്കളുടെ സാന്നിധ്യത്തിൽ ഔദ്യോഗികമായി സമർപ്പിക്കപ്പെട്ടു..

         തയ്യാറാക്കിയ ഭരണഘടനയുടെ നവീകരണവും തിരുത്തലും ചെയ്തതിനുശേഷം സോഷ്യൽ സയൻസ് അധ്യാപകരുടെയും സ്റ്റാഫ് കൗൺസിലിന്റേയും  യോഗം ചേർന്ന് സബ്ജില്ല.ജില്ലാ  തലത്തിലേക്ക് പുതിയൊരു ഭരണഘടന സമർപ്പണം നടത്തുന്നതിന് തീരുമാനിച്ചു.. മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൻറെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനു വേണ്ടിയായിരുന്നു ഇത്തരമൊരു തീരുമാനമെടുത്തത്... ഇതിനായി ജിജോ ജേക്കബ് എന്ന അധ്യാപകന്റെ നേതൃത്വത്തിൽ  പ്രിൻറ് ചെയ്ത ഒരു ഭരണഘടന തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി...

       സ്കൂൾ ഭരണത്തെ സംബന്ധിച്ച് വിവിധ വിഷയങ്ങൾ വിവിധ അദ്ധ്യായങ്ങളിലായി പരാമർശിച്ച് ഓരോന്നിനെയും വിശദീകരണങ്ങൾ ഉൾക്കൊള്ളുന്ന വിപുലമായ ഒരു ഭരണഘടന ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്.. ഏകദേശം ഒരു മാസത്തോളം ഇതിൻറെ പ്രവർത്തനങ്ങൾ തുടർന്നു.. വിവിധ ഭാഗങ്ങൾ എഴുതി തീർക്കുന്നതിനനുസരിച്ച് അവയുടെ ഡിടിപി എടുത്ത് സൂക്ഷിക്കുന്നതിനും ശ്രദ്ധിച്ചു. പല ദിവസങ്ങളിലായി നീണ്ടുനിന്ന എഡിറ്റിങ്ങിനും തിരുത്തലുകൾക്ക് ശേഷം  spiral binding ചെയ്ത ഒരു ചെറിയൊരു പുസ്തകമായി രൂപീകരിച്ചു .. ഇത് പിന്നീട് സ്കൂൾ ഓഫീസിൻറെ അംഗീകാരത്തോടുകൂടി സബ്ജില്ല യിലേക്കും, അവിടെനിന്നും ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ട് ജില്ലയിലേക്കും അംഗീകാരത്തിനായി കൈമാറി... ജില്ലാ ലെവലിൽ യോഗ്യമായ നാലു ഭരണഘടനയിൽ ഏറ്റവും മുൻപന്തിയിൽ വന്നത് നമ്മുടെ ഭരണഘടന ആയിരുന്നു എന്നത് അഭിമാനാർഹമായ കാര്യമാണ്..

        ജില്ലയിൽ നിന്നും വിദഗ്ധ സമിതി ശുപാർശ ചെയ്ത നാല് ഭരണഘടനകൾ സംസ്ഥാനതലത്തിലേക്ക് അംഗീകാരത്തിനായി  നൈതികം ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തു... ഹയർ സെക്കൻഡറി തലത്തിൽ ഉള്ള സ്കൂളുകൾക്കായി മാത്രം  എന്ന രീതിയിൽ പിന്നീട് മാറ്റം വരുത്തിയ ഭേദഗതി അനുസരിച്ച് അന്തിമ അംഗീകാരത്തിൽ നമ്മുടെ സ്കൂൾ പിന്തള്ളപ്പെട്ടു.. എങ്കിലും ഒരു യു പി സ്കൂളിൽ തയ്യാറാക്കിയ  ഭരണഘടന സംസ്ഥാന തലത്തിലെ അംഗീകാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് അഭിമാനാർഹമായ കാര്യമാണ്..

       പ്രസ്തുത ഭരണഘടനയുടെ ഒരു കോപ്പി സ്കൂളിൽ സൂക്ഷിച്ചിട്ടുണ്ട്.. നമ്മുടെ സ്കൂളും കുട്ടികളും സമ്മാനർഹമായ വിവരം വിവിധ സമൂഹ മാധ്യമങ്ങൾ വഴി രക്ഷകർത്താക്കളും പൊതുസമൂഹവും അറിയുകയും അവർ വിവിധ സമയങ്ങളിൽ അഭിനന്ദനങ്ങൾ കൈമാറുകയും ചെയ്തിട്ടുണ്ട്... ജില്ലാ ലെവലിൽ നമുക്ക് കിട്ടിയ സമ്മാനവും പ്രശസ്തിപത്രവും സ്കൂൾ ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നു.. ഈ പ്രവർത്തനം വിജയകരമായി പൂർത്തിയാക്കുന്നതിന്  കൂടെ നിന്ന ഹെഡ്മാസ്റ്റർ , പ്രോത്സാഹനം നൽകിയ സഹപ്രവർത്തകർ എന്നിവരോടുള്ള നന്ദി വിസ്മരിക്കാവുന്നതല്ല....

അവകാശ പത്രിക സമർപ്പണം

      വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച നൈതികം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് അവരുടെ അവകാശങ്ങളും കടമകളും സമൂഹത്തിൽ  എങ്ങനെയുള്ളതാണ് എന്ന് ബോധ്യപ്പെടുത്തുന്നതിനായി പ്രാഥമിക ഘട്ടത്തിൽ ചെയ്ത പ്രവർത്തനമായിരുന്നു അവകാശപത്രിക രൂപീകരണം... സ്കൂളിലും സമൂഹത്തിലും വീട്ടിലും ഒക്കെ ...അവർ ഇടപഴകുന്ന മേഖലകളിലെല്ലാം എന്തെല്ലാം കടമകളും അവകാശങ്ങളും ഉണ്ട് എന്ന് സ്വയം ബോധ്യപ്പെടുത്താൻ ഉതകുന്ന പ്രവർത്തനമായിരുന്നു ഈ ഘട്ടത്തിൽ ആസൂത്രണം ചെയ്യപ്പെട്ടത്.... ഇതിനായി അപ്പർ പ്രൈമറി വിഭാഗത്തിലെ ഓരോ ക്ലാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ഏഴിലധികം ഗ്രൂപ്പുകളായി തിരിച്ചു.... ഓരോ ഗ്രൂപ്പിനും  ചർച്ചയ്ക്കായി വിവിധ മേഖലകൾ നൽകി... ചർച്ച നയിക്കുന്നതിനും ധാരണങ്ങൾ രൂപപ്പെടുത്തുന്നതിനും ആയി ഒരു മെന്റർ എന്ന നിലയിൽ ഓരോ അധ്യാപകനും പ്രവർത്തിച്ചു.... ഒരാഴ്ചത്തെ പ്രവർത്തനത്തിന് ശേഷം ഓരോ ഗ്രൂപ്പും കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് ഒരു ലഘു പ്രബന്ധം തയ്യാറാക്കി... അവകാശ ത്തോടൊപ്പം കടമകളും പ്രത്യേകമായി സൂചിപ്പിക്കുവാൻ നിർദേശിച്ചിരുന്നു... അവർ എഴുതി തയ്യാറാക്കിയ ധാരണകൾ എ ഫോർ പേപ്പറിൽ മനോഹരമായി എഴുതി  കൂട്ടിച്ചേർത്ത് ബന്ധപ്പെട്ട അധ്യാപകരെ ഏൽപ്പിച്ചു... പിന്നീട് രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയിൽ ഒരു  പൊതുയോഗം സ്കൂൾ ഹാളിൽ  ചേർന്നു... പ്രസ്തുത യോഗത്തിൽ ഇതിൽ മുഴക്കുന്നു പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മുഖ്യാതിഥിയായി പങ്കെടുത്തു... ഹെഡ്മാസ്റ്റർ, പിടിഎ ഭാരവാഹികൾ, അദ്ധ്യാപകർ മുതലായവർ പങ്കെടുത്ത ചടങ്ങിൽ വെച്ച് കുട്ടികളുടെ ഓരോ ഗ്രൂപ്പും എഴുതിത്തയ്യാറാക്കിയ അവകാശപത്രികകൾ ഇന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ ബാലകൃഷ്ണൻ മാഷിന് കൈമാറി.. നൈതികം പദ്ധതിയുടെ സ്കൂൾതല മേൽ  നോട്ടം വഹിച്ചിരുന്ന അധ്യാപകരായ സനൂജ ടീച്ചറും ,ജിജോ ജേക്കബും  പ്രസ്തുത യോഗം സംഘടിപ്പിക്കുന്നതിൽ സഹായങ്ങൾ നൽകി... മികച്ച അവകാശപത്രിക തയ്യാറാക്കിയ ഗ്രൂപ്പുകൾക്ക് ഉപഹാരങ്ങൾ നൽകി...

         പഞ്ചായത്ത് പ്രസിഡണ്ടും, വാർഡ് മെമ്പറും അടങ്ങുന്ന ജനപ്രതിനിധികൾ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു... എല്ലാ അധ്യാപകരും ആശംസകൾ അർപ്പിച്ച ചടങ്ങ് വിദ്യാഭ്യാസ മേഖലയിലെ വേറിട്ട ഒരു അനുഭവമായി തീർന്നു... കുട്ടികൾ തയ്യാറാക്കിയ അവകാശപത്രികകൾ  സമാഹരിച്ച് നൈതികം പദ്ധതിയുടെ അടുത്ത ഘട്ടമായ സ്കൂൾതല ഭരണഘടന നിർമ്മാണത്തിലേക്ക് ബന്ധപ്പെട്ട അധ്യാപകരും കുട്ടികളും പ്രവേശിച്ചു...  ആശയങ്ങൾ കൈമാറിയും, സഹകരണം ഉറപ്പാക്കിയും   എല്ലാ അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കാളികളായി... അങ്ങനെ ഏകദേശം ഒരു മാസത്തിനു ശേഷം 2019 ഡിസംബറോടുകൂടി സ്കൂളിന് ഒരു മികച്ച ഭരണഘടന തയ്യാറായി...

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം

മത്സരങ്ങളിൽ രക്ഷിതാക്കളെ കൂടി പങ്കാളികളാക്കുക എന്നത് ഞങ്ങളുടെ വേറിട്ട ഒരു ദൗത്യമായിരുന്നു.... എഴുത്തിൻറെ മേഖലയിൽ രക്ഷിതാക്കളുടെ സാന്നിധ്യം ഉറപ്പാക്കുക എന്നത് താരതമ്യേന എളുപ്പമുള്ള മേഖല ആയിരുന്നതുകൊണ്ട് ഇത്തരമൊരു വേദി ഞങ്ങൾ തിരഞ്ഞെടുത്തു... അതിന് ഏറ്റവും അനുയോജ്യമായി കണ്ടത് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ആയിരുന്നു... നാനാവിധമായ പ്രോഗ്രാമുകൾ കൊണ്ട് കുട്ടികൾ ഈ ദിവസത്തെ മത്സരത്തിൽ കളം പിടിച്ചപ്പോൾ അവർക്ക് പിൻബലമായി രക്ഷിതാക്കൾക്കുള്ള ലേഖന മത്സരത്തെ ഞങ്ങൾ ഹൈലൈറ്റ് ചെയ്തു... പതിനഞ്ചോളം രക്ഷിതാക്കൾ ബഷീർ അനുസ്മരണ ദിനത്തിലെ ലേഖന മത്സരത്തിൽ പങ്കാളികളായി.. ഭൂരിഭാഗം ആളുകളുടേയും വായനയിൽ ഉൾപ്പെട്ടിട്ടുള്ള പുസ്തകമായ പാത്തുമ്മയുടെ ആടിനെ ആസ്പദമാക്കിയായിരുന്നു പ്രസ്തുത ലേഖനമത്സരം...

  മനോഹരമായ പോസ്റ്റർ കൊണ്ട് സ്കൂൾ  വാട്ട്സ് ഗ്രൂപ്പിലൂടെ  അറിയിപ്പ് നൽകിയതിനു ശേഷം രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കി എഴുത്തിൻറെ മേഖലയിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോയി..

          നിശ്ചിതസമയത്തിനുള്ളിൽ ലഭിച്ച എൻട്രികൾ അധ്യാപകരുടെ പാനൽ  വിലയിരുത്തി ജേതാക്കളെ തെരഞ്ഞെടുത്തു... ആകർഷകമായ പോസ്റ്റുകൾ കൊണ്ട് തന്നെ ജേതാക്കൾക്ക് ആദരം നൽകി... സമൂഹമാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോഗം ഈ പ്രവർത്തനത്തിന്റെ വിജയത്തിന് മിഴിവേകി...

ഷോർട്ട് ഫിലിം

പാഠ്യേതര പ്രവർത്തനങ്ങളിൽ  മികവ് പുലർത്തുന്നതിനും, സ്ഥാപനത്തിന്റേതായ പേരും പ്രശസ്തിയും വർധിപ്പിക്കുന്നതിനായി വിവിധ മേഖലകളിൽ സ്കൂൾ പ്രവർത്തനങ്ങൾ പണ്ടുകാലം മുതലേ വ്യാപിച്ചിരുന്നു... അത്തരം പ്രവർത്തന വൈവിധ്യങ്ങളുടെ ഭാഗമായി  രക്ഷകർത്താക്കളുടെയും, അധ്യാപകരുടെയും സഹകരണത്തോടെ രണ്ട് ഷോർട്ട് ഫിലിമുകൾ തയ്യാറാക്കിയിരുന്നു.. 2002 2003 കാലഘട്ടങ്ങളിൽ നിഴൽ ചിത്രങ്ങൾ എന്ന പേരിലും , 2018 ൽ കൂടെ എന്ന പേരിലും ഷോർട്ട് ഫിലിമുകൾ  തയ്യാറാക്കി..

നാട്ടുകാരുടെയും, അഭ്യുദയകാംക്ഷികളുടെ യും ,അധ്യാപകരുടെയും യും സഹായത്തോടെ നിഴൽ ചിത്രങ്ങൾ തയ്യാറാക്കപ്പെട്ടത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു... അദ്ധ്യാപകനായിരുന്ന ശ്രീ. വേണു മാസ്റ്ററുടെ നേതൃത്വത്തിൽ ആയിരുന്നു ഈ ഷോർട്ട് ഫിലിം തയ്യാറാക്കപ്പെട്ടത്... അന്നത്തെ എല്ലാ അധ്യാപകരും ഈ ചിത്രത്തിന്റെ നിർമ്മാണ വേളയിൽ  സഹായങ്ങളുമായി എത്തിയിരുന്നു ...പൂർവ്വ വിദ്യാർത്ഥികളും,  സുഹൃത്തുക്കളും പണമായും വിവിധ സഹായങ്ങൾ ആയും ഈ ഷോർട്ട് ഫിലിമിന്റെ നിർമാണത്തിൽ പങ്കുവഹിച്ചിരുന്നു എന്ന് അറിയാൻ കഴിയുന്നു..

            സ്കൂൾ വാർഷികത്തിന്റെ ഭാഗമായി  വ്യത്യസ്തമായ പ്രവർത്തനം എന്ന നിലയിലായിരുന്നു കൂടെ എന്ന ഷോർട്ട് ഫിലിം തയ്യാറാക്കിയത്... അധ്യാപകനായ ജിജോ ജേക്കബ് രചനയും ഗാ നങ്ങളും നിർവഹിച്ച ചിത്രത്തിൽ അധ്യാപകർക്കൊപ്പം കുട്ടികളും അഭിനയിച്ചു... ഷൂട്ട് തുടങ്ങുമ്പോൾ പണം ആയിരുന്നു പ്രശ്നം... രക്ഷകർത്താക്കളുടെയും അഭ്യുദയകാംക്ഷികളുടെ യും സഹകരണം  കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ചിത്രത്തിലെ ജോലികൾ പൂർത്തിയാക്കാൻ കഴിഞ്ഞു.. മുഴക്കുന്നിലും  പരിസരപ്രദേശങ്ങളിലുമായി രണ്ടാഴ്ചകൊണ്ട് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ കഴിഞ്ഞു.. ഭക്ഷണം, മറ്റ് ചെലവുകൾ എന്നിവയ്ക്കു വേണ്ടിയും രക്ഷകർത്താക്കൾ സഹകരിച്ചു...

              പണവും സമയവും ചെലവാക്കുന്നതിലും  ഉപരിയായി സ്കൂളിന്റെ വേറിട്ട പ്രവർത്തനം എന്ന രീതിയിൽ കാണുകയാണെങ്കിൽ ഇതിനും മികച്ച സൃഷ്ടികൾ  മുഴക്കുന്ന് സ്കൂളിലെ അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നത് തീർച്ചയാണ്.. അത്തരം  സാഹചര്യങ്ങൾ അനുകൂലമാക്കുക എന്നതായിരിക്കണം  നമ്മുടെ കർത്തവ്യം..

https://youtu.be/5TXPuZzdSes

പാഠഭാഗങ്ങളുടെ രുചിഭേദങ്ങൾ

🍇🍇🍇🍇🍇🍇🍇🍇🍇

പാഠഭാഗങ്ങൾ ഏതു ക്ലാസ്സിൽ ഏതായാലും അത് ഏറ്റവും ആസ്വാദ്യകരമായും, ജീവിതഗന്ധിയായും അവതരിപ്പിക്കുക  എന്നത് ഞങ്ങൾ അധ്യാപക സമൂഹത്തിന്റെ പൊതു താൽപര്യങ്ങളിൽ ഒന്നാണ്... നിത്യജീവിതവുമായി ഏറ്റവും ഇഴചേർന്നു നിൽക്കുന്ന പാഠഭാഗങ്ങൾ അത് അർഹിക്കുന്ന ആദരവോടും മാർഗ്ഗ ത്തോടുകൂടിയും അവതരിപ്പിക്കുമ്പോൾ  കാലത്തിനൊപ്പം  നീണ്ടുനിൽക്കുന്ന ഒരു നവ്യാനുഭവമായി അതു മാറും... അത്തരം പാഠഭാഗങ്ങൾ ഏറ്റവും ഹൃദ്യമായി അവതരിപ്പിക്കുവാൻ ഞങ്ങളുടെ സ്കൂളിലെ വിവിധ അധ്യാപകർ വിവിധ സമയങ്ങളിലായി പരിശ്രമിച്ചിട്ടുണ്ട്... അതിൻറെ ഉത്തമ ദൃഷ്ടാന്തങ്ങൾ വിവിധ അവസരങ്ങളിൽ നിർവഹിക്കപ്പെട്ടത് ഏവരുടെയും പ്രശംസയ്ക്കും പാത്രമായിട്ടുണ്ട്... മാത്രമല്ല ഇത്തരം സന്ദർഭങ്ങൾ ഡോക്യുമെന്റ് ചെയ്ത് പൊതുസമൂഹത്തിൽ എത്തിക്കുക കൂടി ചെയ്താൽ അത് മറ്റൊരു തിലകക്കുറിയായി മാറും... ഇത്തരം സന്ദർഭങ്ങളെ കുറിച്ചാണ് ഈ വിഭാഗത്തിൽ പറയുന്നത്..


       2019 20 വർഷങ്ങളിൽ വിവിധ ക്ലാസുകളിൽ ഇത്തരം സന്ദർഭങ്ങൾ ബന്ധപ്പെട്ട അധ്യാപകർ ഒരുക്കിയിരുന്നു... പ്രത്യേകിച്ചും എൽ പി തലത്തിലെ ക്ലാസുകളിൽ ധാരാളം അവസരങ്ങൾ സാഹചര്യവുമായി ഒത്തുപോന്നവയാണ്... നാലാം ക്ലാസിലെ യൂണിറ്റ് 5 ൽ ഊണിന്റെ മേളം എന്ന പാഠഭാഗം ഏറ്റവും രസകരമാക്കാൻ ബന്ധപ്പെട്ട അധ്യാപകരായ ഷജിന ,സജിത ടി.എൻ എന്നിവർ ഏറ്റവും മനോഹരമായി ശ്രമിച്ചതിന്റെ ഉത്തമ ഉദാഹരണം ഈ വർഷത്തിൽ കണ്ടു... പ്രസ്തുത പാഠഭാഗത്തെ കുട്ടികളുടെ ഹൃദയത്തിലേക്ക് കൊണ്ടുവരുവാൻ അവർ ആവിഷ്കരിച്ച രീതി വളരെയധികം ആസ്വാദ്യകരമായിരുന്നു... എല്ലാ കുട്ടികളുടെയും ഭവനങ്ങളിൽ അവരിലൂടെ അറിയിപ്പ് നൽകുകയും  ഓരോ കുടുംബവും കഴിയുന്ന രീതിയിൽ ഒരു വിഭവം തയ്യാറാക്കി ഈ പ്രവർത്തനത്തിൽ സഹകരിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു...

      പിറ്റേദിവസം ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഭക്ഷ്യ വിഭവങ്ങളുടെ ഒരു കലവറ തന്നെ കുട്ടികളുടെ ഭവനങ്ങളിൽ നിന്ന് ഒഴുകി... ഉച്ചയൂണിന്റെ  സമയം എല്ലാ അധ്യാപകരും ചേർന്ന് നാലാം ക്ലാസിലെ എല്ലാ കുട്ടികൾക്കും വാഴയിലയിൽ ഈ വിഭവങ്ങൾ  ഓരോന്നായി നൽകി... ഒരു പൂ ചോദിച്ചപ്പോൾ വസന്തം തന്നെ നൽകിയ അനുഭവമായിരുന്നു കുട്ടികളുടെ ഭക്ഷണ മേശയിൽ നിരന്നത്....

        ഓരോ മക്കൾക്കും എല്ലാ അമ്മമാരും അവരുടെ ഹൃദയത്തിൽ നിന്ന് നൽകിയ സ്നേഹ സമ്മാനം  ഓരോന്നും രുചിച്ചു നോക്കുക എന്നത്  ആസ്വാദനത്തിന് വലിയൊരു മാനം നൽകി.. സ്നേഹം കൊണ്ട് പഠിപ്പിക്കുവാൻ അറിയുന്ന അധ്യാപകരും അവർക്കൊപ്പം താങ്ങായി നിൽക്കുവാൻ ഈ കുട്ടികളുടെ അമ്മമാർക്കും കഴിയും എന്നതിന്റെ സ്നേഹ തലമായിരുന്നു പ്രസ്തുത ചടങ്ങ്..

       കുട്ടികൾക്ക്  പായസം കൂടി കൊടുത്തു  തൃപ്തരാക്കിയതിനുശേഷം സ്കൂളിലെ എല്ലാ അധ്യാപകരും ഈ സ്നേഹ കൂട്ടായ്മയിൽ ഒത്ത് ചേർന്നു.... രുചിയുടെ മേളം പഠനത്തിൽ ആവാഹിച്ച് സാർത്ഥകമായ  ഒരു ദിനം കൂടി ഞങ്ങളുടെ അധ്യാപകരുടെ ഹൃദയത്തിലേക്ക് ചേക്കേറി....

പഠനത്തിന്റെ രുചിഭേദങ്ങൾ വീണ്ടും..

     ❤️❤️❤️❤️❤️❤️

പഠനം ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് എന്ന ആപ്തവാക്യം നെഞ്ചിലേറ്റി ഞങ്ങളുടെ അധ്യാപകർ വീണ്ടും ചില അവസരങ്ങൾ സൃഷ്ടിച്ചു.. ഇത്തവണ രണ്ടാം ക്ലാസ് ആയിരുന്നു വേദി... മലയാളം പാഠഭാഗത്തെ "അറിഞ്ഞു കഴിക്കാം" എന്ന് യൂണിറ്റ് എങ്ങനെ ഏറ്റവും രസകരമാക്കാം എന്ന് ബന്ധപ്പെട്ട അധ്യാപകർ ചിന്തിച്ചതിന്റെ ഫലമായി വീണ്ടും ഒരു രുചി മേളം താളം പിടിച്ചു..

        അവിൽ രൂപപ്പെടുന്നതും, അവയുടെ ഗുണങ്ങളും കുട്ടികൾക്ക് വാക്കാൽ പറഞ്ഞു കൊടുക്കുന്നതിനു പകരമായി ആസ്വാദ്യകരമായ അവിലിന്റെ രുചി കൊച്ചു നാവുകളിലേക്ക് പകരുകയും അതുവഴി  പഠനം   രുചികരമാക്കുകയും ചെയ്യുക   എന്ന  ദൗത്യം കൂടി പ്രസ്തുത അധ്യാപകർ ഉൾക്കൊണ്ടു... രണ്ടാം ക്ലാസിലെ രണ്ടു ഡിവിഷനുകളിലായി പ്രവർത്തിച്ചുവന്ന  സൗമ്യ .കെ.പി, സൗമ്യ.എം   എന്നാൽ രണ്ട് അധ്യാപികമാരും ആഴത്തിൽ ചിന്തിച്ചതിന്റെ ഫലമായിരുന്നു അവിൽ അവിലിന്റെ രുചി പാഠഭാഗവുമായി ബന്ധപ്പെടുത്തി കുട്ടികളിലേക്ക് നൽകിയത്..


കേവലം അവിൽ കഴിക്കുക എന്നതിലുപരിയായി ഒരു സ്നേഹ കൂട്ടായ്മയുടെ പ്രതീകമായിരുന്നു രണ്ടാം ക്ലാസ് അന്ന്..... കുട്ടികൾ ഏവരും ആവേശത്തിലായിരുന്നു...  ഒരു ചെറിയ ചെമ്പിൽ തേങ്ങയും ശർക്കരയും ചേർത്ത് അവിൽ കുഴച്ച തിനൊപ്പം അവരുടെ പാഠഭാഗത്തിലെ വിവിധ രുചിഭേദങ്ങളിലേക്ക്  ഈ രണ്ട് അധ്യാപകരും അവരുടെ കുട്ടികളെ കൂട്ടിക്കൊണ്ടുപോയി..

     യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ തങ്ങളുടെ മക്കൾ വയറ് നിറഞ്ഞ് ചിരിക്കുന്നതും, അധ്യാപകരുടെ സ്നേഹ വലയത്തിൽ പഠനം ആസ്വദിക്കുന്നതും ഓരോ രക്ഷിതാവും ഹൃദയംകൊണ്ട്  ആസ്വദിച്ചു.

പലഹാര മേള

പഠനം ഏറ്റവും ലളിത മാറുന്നത് അവ ആസ്വാദ്യകരമായ രീതിയിൽ അവതരിപ്പിക്കുമ്പോഴാണ്... വിവിധ ക്ലാസുകളിലെ വ്യത്യസ്ത പഠനാനുഭവങ്ങൾ കുട്ടികൾക്ക് ഏറ്റവും ജീവിതഗന്ധിയായി അവതരിപ്പിക്കപ്പെടുമ്പോൾ  അത് അവരുടെ മനസ്സിനും ശരീരത്തിനും കൂടുതൽ ഉണർവേകും.. ആഹാര വൈവിധ്യങ്ങളും, മലയാളികളുടെ ആഘോഷങ്ങളും ഒക്കെ പഠിപ്പിക്കുന്ന സമയം അവയെ നിത്യജീവിതവുമായി ബന്ധപ്പെടുത്തുമ്പോൾ തികച്ചും ഫലപ്രദമായി മാറും...

      എൽപി തലത്തിലെ ക്ലാസുകളിൽ ഇത്തരം പഠനാനുഭവങ്ങൾ മലയാളികളുടെ ആഹാരശീലങ്ങളുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ച ധാരാളം സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്... അതുപോലെ ഏറ്റവും മികച്ച ഒരു അനുഭവമായിരുന്നു ഒന്നാം ക്ലാസിലെ മലയാളം പാഠഭാഗത്തിൽ നന്നായി വളരാൻ എന്ന യൂണിറ്റിൽ പലഹാര വിശേഷം ആയി അവതരിപ്പിക്കപ്പെട്ടത്.. ഒന്നാം ക്ലാസിലെ അധ്യാപകരായ വീണ, ശ്രീജിന എന്നിവ തികച്ചും നവീനവും വ്യത്യസ്തവുമായ ഒരു  പാഠ്യ പ്രവർത്തനമാണ്  ഇതിനുവേണ്ടി തെരഞ്ഞെടുത്തത്.. എല്ലാ കുട്ടികളെയും ഈ പാഠഭാഗത്തിലെ ആശയങ്ങൾ പരിചയപ്പെടുത്തിയതിനു ശേഷം അവർക്ക് പൊതുവായ ചില നിർദേശങ്ങൾ നൽകി... ഈ നിർദ്ദേശങ്ങൾ സമാഹരിച്ച് ക്ലാസ്സ് വാട്സ്ആപ്പ് ഗ്രൂപ്പിൽ രക്ഷിതാക്കളുടെ അഭിപ്രായത്തിനായി സമർപ്പിച്ചു... എല്ലാ വീടുകളിൽ നിന്നും ഏതെങ്കിലും ഒരു പലഹാരം അമ്മമാരുടെ കൈപ്പുണ്യത്താൽ തയ്യാറാക്കി കൊണ്ടുവരികയും അവ എല്ലാ കുട്ടികൾക്കും ലഭ്യമാകുന്ന തരത്തിൽ ക്രമീകരിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് രക്ഷകർത്താക്കൾക്ക് മുന്നിലേക്ക് വെച്ചത്.. ഭൂരിഭാഗം രക്ഷിതാക്കളും  ഈ ആശയത്തെ പിന്താങ്ങുകയും നിശ്ചയിക്കപ്പെട്ട ദിവസം രുചികരമായ വ്യത്യസ്ത പലഹാരങ്ങൾ കുട്ടികളുടെ കൈവശം ഭദ്രമായി കൊടുത്തു വിടുകയും ചെയ്തു..

     സ്കൂൾ എസ് ആർ ജിയിൽ ഈ ആശയത്തെ കുറിച്ച് ബന്ധപ്പെട്ട അധ്യാപകർ അറിയിപ്പ് തന്നിരുന്നു.. രണ്ട് ക്ലാസിലും ആയി  ക്രമീകരിക്കപ്പെട്ട ഇരിപ്പിടങ്ങളിൽ  കുട്ടികളും അധ്യാപകരും ഒത്തുകൂടുകയും ഓരോരുത്തർക്കും മുന്നിലുള്ള ഇലകളിലേക്ക് രുചികരമായ പലഹാരങ്ങൾ  വിതരണം ചെയ്യപ്പെടുകയും ചെയ്തു... കേവലം രുചികരമായ ആഹാരം എന്നതിലപ്പുറം ഓരോ അമ്മമാരുടെ സ്നേഹവും, അതിലൂടെ അവരുടെ കുട്ടികൾക്ക് നൽകപ്പെടുന്ന പഠനവും ആയിരുന്നു ഈ പ്രവർത്തനത്തിൽ വെളിപ്പെട്ടത്... ജീവൻ ഉള്ളടത്തോളം കാലം ഈ ഒരു അനുഭവം ഇതിൽ പങ്കാളികളായ എല്ലാ കുട്ടികളും ഓർക്കുമെന്ന കാര്യം തീർച്ചയാണ്... ഇത്തരം വ്യത്യസ്തമായ കാഴ്ചയൊരുക്കിയ രണ്ട് അധ്യാപകരും എല്ലാവരുടെയും പ്രശംസക്ക് പാത്രമായി.. യാതൊരുവിധ അധരവ്യായാമങ്ങളും  ഇല്ലാതെ ഹൃദയത്തിൽ ചാലിച്ച സ്നേഹം വഴി നിത്യവിസ്മയം ആയിത്തീർന്ന ഒരു പഠനാനുഭവം ആയിരുന്നു പ്രസ്തുത ദിനം ഞങ്ങൾക്കുമുന്നിൽ തുറന്നു തന്നത്... ആത്മാർത്ഥതയും, സ്നേഹവും പഠനത്തോടൊപ്പം ചേർന്നു നിന്നപ്പോൾ പകരം വെക്കാനാവാത്ത ഒരു പാഠ്യാനുഭവം കുട്ടികൾക്ക് മുന്നിൽ തുറക്കപ്പെട്ടു..

ജൈവവൈവിധ്യ പതിപ്പ്

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൻറെ വളരെ ശ്രദ്ധേയമായ ഒരു പ്രവർത്തനമായിരുന്നു ഒരു ജൈവ വൈവിധ്യ പതിപ്പിന്റെ നിർമ്മാണം. സ്കൂൾ പരിസ്ഥിതി ക്ലബ്, അന്നത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി സനില് ടീച്ചർ, അബ്ദുൾ ബഷീർ മാസ്റ്റർ , പരിസ്ഥിതി ക്ലബ്ബ് കൺവീനർ ശ്രീ സുരേശൻ ചാത്തോത്ത് മാസ്റ്റർ എന്നവരുടെ സംയോജിതമായ പ്രവർത്തനത്തിന്റെ  ഫലമായി നമുക്കു ചുറ്റിനുമുള്ള എന്നാൽ പേരും ഗുണങ്ങളും അറിയപ്പെടാതെ പോകുന്ന ഔഷധസസ്യങ്ങളുടെ ഒരു സമഗ്രമായ പഠനം യാഥാർത്ഥ്യമായി... നമുക്കു ചുറ്റുമുള്ള പ്രകൃതിയിലെ പ്രത്യേകിച്ചും നമ്മുടെ പറമ്പിലും ചുറ്റുപാടുമുള്ള ഔഷധ സസ്യങ്ങളെ കുറിച്ചുള്ള സാധ്യമായ ഒരു പഠനമായിരുന്നു ഉദ്ദേശിച്ചത്...

  മുറിവുണക്കാനും , പനി മാറ്റുവാനും യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാത്ത ചെറിയ ചെറിയ ഔഷധസസ്യങ്ങൾ നമുക്കു ചുറ്റിലുമുണ്ട്.. അവയെ സംബന്ധിച്ച് ച്ച ലഘുവായ ഒരു പഠനം വഴി കുട്ടികളിൽ മികച്ച ഒരു അവബോധം വരുത്തുക എന്നത് ലക്ഷ്യമായിരുന്നു... മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന മരുന്നുകൾക്ക് പുറകെ പോകുന്ന ആധുനികസമൂഹത്തിൽ പഴമയുടെ സുഗന്ധവും ലാളിത്യവും പ്രാധാന്യവും പുതുതലമുറയിലേക്ക് പകരുക എന്നതും ഇതിൻറെ അപ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു...

        ഇത്തരം ഒരു പതിപ്പ് തയ്യാറാക്കുന്നതിനായി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ ബാലകൃഷ്ണൻ മാസ്റ്റർ എഡിറ്റോറിയൽ ബോർഡ് ചെയർമാനായും, സുരേശൻ മാസ്റ്റർ കൺവീനറായും, അബ്ദുൽ ബഷീർ മാസ്റ്റർ ചീഫ് എഡിറ്ററായും, അസോസിയേറ്റ് എഡിറ്റർ മാരായി പിടിഎ പ്രസിഡണ്ട്, അധ്യാപകരായ ജിജോ ജേക്കബ് ,അമൃത .പി, സജിത. കെ, രാമകൃഷ്ണൻ വി.പി പ്രദീപ്. പി .പി,അമർനാഥ് സി വി വിദ്യാർഥികളായ മുഹമ്മദ് ഷിനാസ്,യതുൻ രാജ്,നാസില.പി.കെ ഒരു എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ചു... ഈ പതിപ്പിന് ഉചിതമായ കവർ ഡിസൈൻ ചെയ്യുന്ന ചുമതല അധ്യാപകനായ ജിജോ ജേക്കബിനെ ഏൽപ്പിച്ചു.. കവർ ഡിസൈനിങ് പുറമേ പതിപ്പിന് ഉചിതമായ ഒരു പേര് കണ്ടെത്തുന്നതിനുള്ള ഉദ്യമവും അദ്ദേഹത്തെ ഏൽപ്പിച്ചു...

       ശ്രീ സുരേശൻ ചാത്തോത്ത് മാസ്റ്ററുടെ ശ്രമഫലമായി നമുക്കു ചുറ്റിലുമുള്ള നാല്പതിലധികം സസ്യങ്ങളുടെ ഔഷധഗുണങ്ങൾ വിവിധ സ്രോതസ്സുകളുടെ സഹായത്തോടെ അദ്ദേഹം എഴുതി തയ്യാറാക്കി... ഇങ്ങനെ തയ്യാറാക്കിയ ലേഖനങ്ങൾ എല്ലാം കമ്പ്യൂട്ടറിൽ ഡിടിപി ചെയ്ത് പ്രിൻറ് എടുത്തു... പിന്നീട് ഇവയെല്ലാം കൂട്ടിച്ചേർത്ത് മനോഹരമായ കവർ പേജുകൾ നൽകി മികച്ച ഒരു പുസ്തകം ആക്കി മാറ്റി... ചെറിയ അന്വേഷണങ്ങൾക്കൊടുവിൽ അഘോരി എന്ന പേര് എഡിറ്റോറിയൽ ബോർഡ് അംഗീകരിച്ച്  ഈ പതിപ്പിൽ ചേർത്തു...

        കല്ലുരുക്കി, അരളി, ആടലോടകം, ഉമ്മം, എരുക്ക്, കച്ചോലം, കറ്റാർവാഴ ,കുടംപുളി തുടങ്ങി നമുക്ക് ചിരപരിചിതമായ സസ്യങ്ങളുടെ ഔഷധ ഗുണങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള സമഗ്രവും , അതേസമയം ലളിതവുമായ ഒരു പഠനം ആയിരുന്നു ഈ ജൈവ വൈവിധ്യ  പതിപ്പിൽ ഉണ്ടായിരുന്നത്.. ഈ പതിപ്പിന് ആശംസകളുമായി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബാബു ജോസഫ് , മെംമ്ബർ ശ്രീമതി വനജ, പിടിഎ പ്രസിഡണ്ട് ശ്രീ പത്മനാഭൻ, ഹെഡ്മാസ്റ്റർ ശ്രീ കെ ബാലകൃഷ്ണൻ, ചീഫ് എഡിറ്റർ ശ്രീ അബ്ദുൾ ബഷീർ എന്നിവർ അവരുടെ സന്ദേശം കൈമാറി... ശിവ പതിപ്പിന്റെ ആദ്യഭാഗത്ത് ഉൾപ്പെടുത്തുകയും ചെയ്തു...

       സ്കൂളിൽ ചേർന്ന പഞ്ചായത്ത് പ്രതിനിധികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ പതിപ്പിന്റെ പ്രകാശനം നിർവഹിക്കപ്പെട്ടു...

ഗൂഗിൾ പോലുള്ള മാധ്യമങ്ങളിൽ ഇവയൊക്കെ ഒരു പരിധിവരെ  ലഭ്യമാകു മെങ്കിലും ഒരു പ്രൈമറി സ്കൂളിലെ ഉദ്യമം എന്ന നിലയിൽ പൊതു സമൂഹത്തിനാറെ ശ്രദ്ധ ആകർഷിച്ച ഒരു പ്രവർത്തനം ആയിരുന്നു ഇത്..

🎼🎼🎼🎼🎼🎼🎼🎼

ഹൈടെക് ക്ലാസ് റൂമുകളിലെ പഠനം

🎼🎼🎼🎼🎼🎼🎼🎼

     ഗവൺമെന്റിന്റേയും മറ്റു വിദ്യാഭ്യാസ ഏജൻസികളുടെയും സഹായത്തോടെ ഓരോ ക്ലാസ്സ് റൂമും ഹൈടെക് പ്രവർത്തന മണ്ഡലങ്ങൾ ആയി മാറിക്കൊണ്ടിരിക്കുന്നു... ലാപ്ടോപ്പ്, പ്രൊജക്ടർ, മൊബൈൽഫോൺ തുടങ്ങിയ സംവിധാനങ്ങൾ ഇൻറർനെറ്റ് സഹായത്തോടെ ഉപയോഗപ്പെടുത്തി ക്ലാസ് റൂമുകളിലെ പഠനപ്രവർത്തനങ്ങൾ ഡിജിറ്റലായി കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു വരുന്നു.. എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആകാൻ സാധിച്ചിട്ടില്ലെങ്കിലും ഇത്തരം സൗകര്യങ്ങൾ ലഭ്യമായ ക്ലാസ് റൂമുകളിൽ കുട്ടികളെ പ്രവേശിപ്പിച്ച് ആധുനിക സാങ്കേതികവിദ്യയുടെ എല്ലാ നന്മകളും അവരിലേക്ക് പകർന്നുകൊടുക്കുവാൻ ഓരോ അധ്യാപകരും  പരിശ്രമിച്ചു വരുന്നു. ഡിജിറ്റൽ സങ്കേതങ്ങൾ ഉപയോഗിക്കുവാൻ ബുദ്ധിമുട്ടുള്ള അധ്യാപകർക്ക് ആവശ്യമായ സമയങ്ങളിൽ സാങ്കേതികസഹായം നൽകുന്നതിൽ പരിചിതരായ അധ്യാപകർ ശ്രദ്ധിക്കുന്നു എന്നതാണ് ഏറ്റവും വലിയ നന്മയായി എടുത്തു പറയാൻ സാധിക്കുന്നത്...

     നിലവിൽ 4 ക്ലാസ് റൂമുകളിൽ പ്രൊജക്ടർ സംവിധാനം പ്രവർത്തിക്കുന്നുണ്ട്... വിവിധ വിഷയങ്ങളിലെ പാഠഭാഗങ്ങൾ, പൊതു ബോധവൽക്കരണ ക്ലാസുകൾ, അവയുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനങ്ങൾ മുതലായ സാഹചര്യങ്ങൾ ഡിജിറ്റൽ സ്ക്രീനിൽ എല്ലാ കുട്ടികൾക്കും അനുഭവിക്കാനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്... ഈ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ള ക്ലാസ് റൂമുകളിൽ മറ്റു കുട്ടികൾക്ക് പ്രവേശിക്കുവാനുള്ള ക്രമീകരണവും നടത്തിവരുന്നു... പഠന സാഹചര്യത്തിന്റെ ആവശ്യം മനസ്സിലാക്കി എല്ലാ അധ്യാപകരും, ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും നേടി വരുന്നുണ്ട്..

     മൊബൈൽ ഫോൺ വെറും ഒരു വിനോദ ഉപാധി എന്ന നിലയിൽ നിന്ന് പഠന വിഭവങ്ങൾ ഡിജിറ്റലായി  കാണിച്ചു കൊടുക്കുന്നതിനുള്ള വിവര സ്രോതസ്സായി എല്ലാ അധ്യാപകരും ഉപയോഗിച്ചുവരുന്നു....

      വിവിധതരത്തിലുള പോസ്റ്ററുകൾ, വർക്ക് ഷീറ്റുകൾ തുടങ്ങിയവ വിവിധ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ നിർമ്മിക്കുകയും , ശിവ ലാപ്ടോപ് വഴിയും , പ്രൊജക്ടർ  സംവിധാനം വഴിയും  കുട്ടികൾക്ക് അനുഭവവേദ്യമാകുന്ന തരത്തിൽ ക്രമീകരിക്കുകയും  ചെയ്യുന്നു..

         ഡിജിറ്റൽ സംവിധാനമുള്ള ക്ലാസ് റൂമുകൾ , അവയിലെ ഉപകരണങ്ങൾ എന്നിവ കൃത്യമായി പരിപാലിക്കുന്നതിനും, സൂക്ഷിക്കുന്നതിലും ഇവിടുത്തെ അധ്യാപക സമൂഹം പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്...

          സാങ്കേതിക നന്മകൾ ഉപയോഗപ്പെടുത്താനും, അവയിൽ പ്രാവീണ്യ കുറവുള്ള അധ്യാപകർക്ക് സഹായം നൽകുന്നതിലും ഈ സ്കൂളിലെ സഹപ്രവർത്തകർ  പ്രത്യേക ശ്രദ്ധ പുലർത്തുന്നു എന്ന് പറയാതെ വയ്യ.....

സ്കൂൾ തെരഞ്ഞെടുപ്പ് (ഹൈടെക്)

*സ്കൂൾ തെരഞ്ഞെടുപ്പ് (ഹൈടെക്)*

ഒരു വിദ്യാലയം ഏറ്റവും മികച്ചതായി രേഖപ്പെടുത്തപ്പെടുന്നത്, അവിടെ പഠിക്കുന്ന കുട്ടികളുടെയും , അവരെ പഠിപ്പിക്കുന്ന അധ്യാപകരുടെയും കൂട്ടായ്മയിലും, സഹകരണത്തിലും, സ്നേഹത്തിലുമാണ്. വിദ്യാലയത്തിൽ നടത്തുന്ന എല്ലാ വിധ പ്രവർത്തനങ്ങളും വിജയം കൈവരിക്കുന്നത് പ്രസ്തുത ഘടകങ്ങളുടെ ഏകോപനത്തിൽ മാത്രമാണ്.. അധ്യാപകരുടെ ഇച്ഛാശക്തിക്കൊപ്പം കുട്ടികളുടെ വിധേയത്വവും കൂടിച്ചേരുമ്പോൾ എല്ലാവിധ പ്രവർത്തനങ്ങളും ഫലപ്രാപ്തിയിൽ എത്തിച്ചേരും...

      ഞങ്ങളുടെ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം എല്ലാവിധ അനുകൂലനങ്ങളും സമഞ്ജസമായി സമ്മേളിപ്പിച്ച് ഓരോ പ്രവർത്തനവും വിജയകരം ആക്കുക എന്ന ദൗത്യം കാലാകാലങ്ങളായി ഓരോ അധ്യാപകരും അതോടൊപ്പം അവരുടെ വിദ്യാർത്ഥികളും ശിരസാവഹിച്ച് വരുന്നു.. അക്കാദമിക പ്രവർത്തനങ്ങളിൽ ഈ കൂട്ടായ്മ ഭൂരിഭാഗം അവസരങ്ങളിലും വിജയം കണ്ടിട്ടുണ്ട്..

      അനേകം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനി ടയിൽ കുട്ടികളുടെ പരിപൂർണ്ണമായ പങ്കാളിത്തം ഉറപ്പാക്കുവാൻ വിവിധ കാലഘട്ടങ്ങളിലെ അധ്യാപകർ ശ്രദ്ധിച്ചിട്ടുണ്ട്.. അങ്ങനെ കുട്ടികളുടെ മനസ്സുകൾ കീഴടക്കിയ അനേകം പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു സ്കൂൾതല തെരഞ്ഞെടുപ്പ്.. തികച്ചും പരമ്പരാഗതമായ രീതിയിൽ ഉള്ള തെരഞ്ഞെടുപ്പുകൾ ഈ വിദ്യാലയങ്ങളിൽ കാലാകാലങ്ങളായി നടന്നിട്ടുണ്ട്.. കാലത്തിനനുസരിച്ചുള്ള മാറ്റം നമ്മുടെ രാജ്യത്തിലെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടല്ലോ.. ഈ മാറ്റം കുട്ടികൾക്ക് കൂടി അനുഭവവേദ്യമാ ക്കുന്നതിനും, അവരുടെ ഭാവി തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ സജീവമായി പങ്കെടുക്കുന്നതിനും ഞങ്ങൾ തീരുമാനിച്ചിരുന്നു..

അതിനെ തുടർന്ന് ഹൈടെക് രീതിയിലുള്ള തെരഞ്ഞെടുപ്പ് സമ്പ്രദായം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി ഒരു മിനി ഹൈടെക് തെരഞ്ഞെടുപ്പ് സമ്പ്രദായം വിവിധ വർഷങ്ങളിൽ ഞങ്ങൾ ആവിഷ്കരിച്ചു.. കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പു രീതി ആവിഷ്കരിച്ചത് ഇതിന്റെ പശ്ചാത്തലത്തിലാണ്.. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരെ നിയമിക്കുകയും, വോട്ടർപട്ടിക ഉണ്ടാക്കുകയും, അനുയോജ്യമായ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കമ്പ്യൂട്ടർ വഴി വോട്ട് രേഖപ്പെടുത്തുകയും ചെയ്യുന്ന ആധുനിക സമ്പ്രദായം ഞങ്ങളും ആവിഷ്കരിച്ചു... വോട്ടർമാരെ തിരിച്ചറിയുകയും, മഷി പുരട്ടുകയും, ഇലക്ട്രോണിക് വോട്ടിംഗ് രീതി പിന്തുടരുകയും ഒക്കെ അടങ്ങിയ സമഗ്രമായ ആധുനിക തെരഞ്ഞെടുപ്പ് സമ്പ്രദായം ഞങ്ങളുടെ വിദ്യാലയത്തിലും പല വർഷങ്ങളിലായി ആവിഷ്കരിക്കുക യുണ്ടായി..

      ശ്രീ അബ്ദുൾ ബഷീർ മാസ്റ്ററുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് വോട്ടർപട്ടിക തയ്യാറാക്കുകയും, ആവശ്യമുള്ള ഉള്ള ബാലറ്റ് പേപ്പറുകൾ തയ്യാറാക്കുകയും ചെയ്തു.. ചിഹ്നങ്ങളുടെ തെരഞ്ഞെടുപ്പ്, അവ ബാലറ്റ് പേപ്പറിൽ പ്രിൻറ് ചെയ്യൽ, തെരഞ്ഞെടുപ്പ് വിജ്ഞാപനം, വോട്ടെടുപ്പ്, വോട്ടെണ്ണൽ തുടങ്ങിയ എല്ലാവിധ തെരഞ്ഞെടുപ്പ് സമ്പ്രദായ ഘടകങ്ങളും ഒന്നിപ്പിക്കുവാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു..

       തെരഞ്ഞെടുപ്പ് തീയതി മുൻകൂട്ടി അറിയിച്ച്, സ്ഥാനാർഥികളെ തെരഞ്ഞെടുത്ത് ഏറ്റവും മികച്ച ഒരു തെരഞ്ഞെടുപ്പ് അന്തരീക്ഷം സൃഷ്ടിക്കുവാൻ ബന്ധപ്പെട്ട അധ്യാപകർ ശ്രമിച്ചിരുന്നു... കുട്ടികളിൽ ആവേശം വിതറുവാൻ അനുയോജ്യമായ സമയങ്ങളിൽ തെരഞ്ഞെടുപ്പ് ക്യാമ്പെയിൻ സംഘടിപ്പിക്കുവാനും ഞങ്ങൾ ശ്രദ്ധിച്ചു..

    വോട്ടെണ്ണൽ ദിനത്തിലെ ആവേശം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെ ഓരോരുത്തരുടെയും മനസ്സിൽ സൂക്ഷിക്കുന്നതിന് ഈ പ്രവർത്തനങ്ങൾ ഫലപ്രദമായി ഞങ്ങൾ ഉപയോഗിച്ചു.. ഭാവി പൗരന്മാരെ വാർത്തെടുക്കുന്ന ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയിൽ എല്ലാ കുട്ടികൾക്കും തുല്യമായ പങ്കാളിത്തം ഉറപ്പുവരുത്താൻ ഞങ്ങൾ ശ്രദ്ധിച്ചു.. വിജയികളെ പ്രഖ്യാപിച്ചതിനുശേഷം ചുമതലകൾ ഏറ്റെടുക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് നല്ലൊരു വേദിയിൽ തന്നെ നടത്തുന്നതിനും , ഈ ചടങ്ങിന് ഗൗരവം ഉൾക്കൊണ്ട് പങ്കെടുക്കുവാൻ കുട്ടികളെ പ്രാപ്തരാക്കാനും ഞങ്ങൾക്ക് കഴിഞ്ഞു ... വെറും ആവേശം മാത്രമല്ല, ഉത്തരവാദിത്വബോധം  ഉള്ള ഒരു ഇന്ത്യൻ പൗരന്റെ മനോഭാവം എല്ലാ കുട്ടികളിലും സൃഷ്ടിക്കുന്നതിനും ഈ ഹൈടെക് തെരഞ്ഞെടുപ്പു രീതി സഹായകരമായി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു..

       ഈ തിരഞ്ഞെടുപ്പ് ഘട്ടങ്ങളിലെ ഓരോ പ്രവർത്തനവും, ഡിജിറ്റൽ ഡോക്യുമെന്റേഷൻ നടത്തി അവർ രക്ഷിതാക്കളിലും പൊതുജനങ്ങളിലും എത്തിക്കുന്നതിന് യൂട്യൂബ് ചാനൽ ഉപയോപ്പെടുത്തുവാനും ഞങ്ങൾ ശ്രദ്ധിച്ചു.. ഓരോ രക്ഷിതാവിനും  തങ്ങളുടെ കുട്ടികളിലും, അവരുടെ വിദ്യാലയത്തിലും, അധ്യാപകരിലും  ഉള്ള വിശ്വാസം ഒന്നുകൂടി  ദൃഢമാക്കുന്നതിനും ഈ പ്രവർത്തനം വളരെയധികം സഹായകമായി എന്ന് പറയാതെ വയ്യ...


പ്രതിഭയെ തേടി ...     

  1. സൂര്യഗായത്രി
  2. നാണുവാശാൻ
  3. സുരേഷേട്ടൻ
  4. മുരളി മുഴക്കുന്ന്

വ്യത്യസ്തമായ ജന്മദിനാഘോഷങ്ങൾ

മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങളിൽ നിന്ന് കുട്ടികൾ പറന്നിറങ്ങുന്നത് വിദ്യാലയങ്ങളിലേക്കാ ണ്... ജന്മദിനങ്ങൾ പ്രത്യേകിച്ചും കൊച്ചുകുട്ടികളുടെ താകുമ്പോൾ അതിൻറെ ആഘോഷങ്ങൾ ഏറ്റവും മാധുര്യമുള്ള താകണമെന്ന് ഓരോ മാതാപിതാക്കളും ആഗ്രഹിക്കും... അറിവ് തേടി വിദ്യാലയങ്ങളിലേക്ക് എത്തുമ്പോൾ ഓരോ കുട്ടിക്കും അർഹമായ പരിഗണന അവിടെനിന്ന് ലഭിക്കണമെന്ന് അവർ ആഗ്രഹിക്കും..

അത്തരം അവസരങ്ങൾ ഈ സ്കൂളിലെ ഓരോ അധ്യാപകരും കണ്ടറിഞ്ഞ്  അവരുടെ ക്ലാസ്സുകളിലെ സ്നേഹ പഠനത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ട്... പ്രത്യേകിച്ചും എൽ പി ക്ലാസുകളിലെ കുട്ടികൾ മേൽപ്പറഞ്ഞ സ്നേഹ സാമ്രാജ്യത്തിലൂടെ സഹപാഠികൾക്കിടയിൽ അറിയപ്പെടാൻ ഓരോ മാതാപിതാക്കളും ആഗ്രഹിച്ചതിന്റെ ഫലമാണ് അവരുടെ ജന്മദിനാഘോഷങ്ങൾ വ്യത്യസ്തമായ ശൈലിയിലൂടെ  ഞങ്ങളുടെ ക്ലാസ് റൂമുകളിൽ ആഘോഷിക്കപ്പെട്ടത്... വെറും ഒരു ആഘോഷം എന്നതിലുപരിയായി മധുര ത്തോടൊപ്പം സ്കൂൾ ലൈബ്രറിയിലേക്ക്  ഒന്നോ അതിലധികമോ പുസ്തകങ്ങൾ കൂടി ഉപഹാരമായി നൽകുക എന്ന ഒരു ദൗത്യം കൂടി സന്ദേശമായി അവരിലേക്ക് മുൻപേ പകർന്നിരുന്നു... അധ്യാപകരുടെ സ്നേഹം ശിരസാവഹിച്ച് വ്യത്യസ്ത സമയങ്ങളിൽ  പ്രാവർത്തികമാക്കുവാൻ ഓരോ മാതാപിതാക്കളും ശ്രമിക്കുകയും ചെയ്തു വരുന്നു...

     കോവിഡ് സൃഷ്ടിച്ച ആശങ്കകൾ കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇത്തരം പരിഗണനാ ർഹമായ അവസരങ്ങൾ ഞങ്ങളിൽ നിന്നും ഞങ്ങളുടെ കുട്ടികളിൽ നിന്നും അകറ്റി നിർത്തിയിട്ടുണ്ട്... മനസ്സുകൊണ്ടും ശരീരം കൊണ്ടും ഓരോ കുട്ടിക്കും  അവർ ആഗ്രഹിക്കുന്ന തലങ്ങളിൽ അർഹമായ പരിഗണന നൽകാൻ ഞങ്ങൾ അധ്യാപകർ ശ്രമിച്ചതിന്റെ ഫലമാണ് വ്യത്യസ്തവും ആകർഷകവുമായ ഓരോ ജന്മദിനാഘോഷങ്ങളും... ആഘോഷങ്ങളുടെ ഓരോ അണുവിലും ബന്ധപ്പെട്ട ക്ലാസ് അധ്യാപകരും, മറ്റ് സഹപ്രവർത്തകരും ഓരോ കുട്ടിയുടെയും കൂടെയുണ്ടായിരുന്നു എന്നത് ഞങ്ങളുടെ ഓരോരുത്തരുടെയും സ്നേഹവലയത്തിന്റെ ശക്ത്തിയെ കാണിക്കുന്നു...ഓരോ വീഡിയോകളും കാണുന്ന മാതാപിതാക്കളുടെ ചുണ്ടുകളിൽ വരുന്ന പുഞ്ചിരി ഞങ്ങളുടെ പ്രവർത്തനവൈവിധ്യങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുന്നു......

വാൽക്കിണ്ടി മഹാത്മ്യം ( ജലസംരക്ഷണ പ്രവർത്തന പരിപാടി)

   സമൂഹത്തിൽ ശ്രദ്ധേയമായ നിരവധി  പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ച വച്ചിട്ടുള്ള ഒരു വിദ്യാലയമാണ് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂൾ.. മൊയ്തീൻ മാസ്റ്റർ എന്ന അധ്യാപകന്റെ  നേതൃത്വത്തിൽ 1997 മുതലുള്ള  വർഷങ്ങളിൽ ഈ സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധപിടിച്ചുപറ്റി..

1997 മുതൽ ഡിപിഇപി എന്ന പാഠ്യപദ്ധതിയുടെ ഭാഗമായി ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ ആവിഷ്കരിക്കുവാൻ ഉള്ള സാഹചര്യം ഒരുങ്ങിയിരുന്നു... തുറന്നിട്ട ധാരാളം സാധ്യതകൾ ഉപയോഗപ്പെടുത്തി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുവാൻ ഈ കാലഘട്ടത്തിൽ ഞങ്ങളുടെ സ്കൂളിലെ അധ്യാപകർ താല്പര്യം എടുത്തിരുന്നു .... അത്തരമൊരു നിരീക്ഷണ പരീക്ഷണ പ്രവർത്തനങ്ങളുടെ ആകെ തുകയായിരുന്നു വാൽക്കിണ്ടി മഹാത്മ്യം എന്ന പേരിൽ പിന്നീട് ദേശീയതലത്തിൽതന്നെ പ്രസിദ്ധമായ ജലസംരക്ഷണ പ്രവർത്തന പരിപാടി...

     ജലം എങ്ങനെ മിതമായി ഉപയോഗിക്കാം എന്നും, ജല സംരക്ഷണത്തിനായി ഏതെല്ലാം മാർഗ്ഗങ്ങൾ സ്വീകരിക്കാമെന്നും പ്രസ്തുത ആശയത്തിലൂടെ കുട്ടികൾ വഴി പൊതുസമൂഹത്തിലേക്ക് മൊയ്തീൻ മാസ്റ്ററും കൂട്ടരും എത്തിച്ചു..

        വാൽക്കിണ്ടിയിൽ കൂടി ജലം ചെറിയ അളവിൽ മാത്രമേ  ആവശ്യക്കാരനിലേക്ക് എത്തുകയുള്ളൂ എന്ന ആശയത്തെ മുൻനിർത്തി ജലസംരക്ഷണ പ്രവർത്തനങ്ങളിലേക്ക് കടക്കുന്നത് ആയിരുന്നു ഏറെ അർത്ഥങ്ങളുള്ള ഈ പദ്ധതി...

      ഈ ആശയം വഴി കുട്ടികളിലേക്ക് ധാരാളം പ്രവർത്തനങ്ങൾ ശ്രീ മൊയ്തീൻ മാസ്റ്റർ എത്തിച്ചു... വാൽക്കിണ്ടി യുടെ ഉപയോഗം വിപുലമാക്കാൻ ഈ ആശയം വഴി സമീപ സമൂഹങ്ങൾക്ക് പ്രചോദനം നൽകി..

      സംസ്ഥാനതലത്തിലും ദേശീയതലത്തിലും അനവധി അംഗീകാരങ്ങൾ ഈ ആശയത്തിന് ലഭിച്ചു... അത് മാത്രമല്ല സബ്ജില്ലാ ജില്ലാതലങ്ങളിൽ അനേകം ഉപകാരങ്ങൾ പ്രസ്തുത പ്രവർത്തനത്തിന് ലഭിക്കുകയും ചെയ്തു.. 2008 ഇൽ ദേശീയതലത്തിൽ സിവിൽ സൊസൈറ്റി എന്ന പേരിലുള്ള ഇൻറർനാഷണൽ മാഗസീനിൽ ഈ പ്രവർത്തനത്തെപ്പറ്റി VALKINDI MAKES A COME BACK എന്ന പേരിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു... സ്കൂളിലെ കുട്ടികളുടെ ഫോട്ടോ സഹിതം ആയിരുന്നു ഈ വ്യത്യസ്ത ജലസംരക്ഷണ പ്രവർത്തനത്തെപ്പറ്റി ലേഖനം എഴുതപ്പെട്ടത്... മലയാള മനോരമ കൂടാതെ , ഒരു കന്നട ഭാഷയീൽ നേരറിവ് എന്ന വിഭാഗത്തിൽ ഈ ആശയത്തെ പറ്റി ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു... കർണാടകയിൽ നിന്നും നമ്മുടെ സ്കൂളിന്റെ വ്യത്യസ്തമായ ഈ പ്രവർത്തനത്തെ പറ്റി അന്വേഷിച്ചറിയാൻ ബന്ധപ്പെട്ട ലേഖകന്മാർ എത്തി എന്നത് അത്ഭുതങ്ങൾ നിറഞ്ഞ ഒരു അനുഭവമായിരുന്നു...

ഈ പ്രവർത്തനത്തിനും ആശയത്തിനും മലയാള മനോരമയുടെ  പലതുള്ളി പുരസ്കാരം സ്കൂളിന് 2007ൽ  ലഭിക്കുകയുണ്ടായി.. കൂടെ 10,000 രൂപയുടെ ക്യാഷ് അവാർഡും ഉണ്ടായിരുന്നു.. ഡിസി ബുക്സ് ജല സൂത്രം എന്ന പേരിൽ ഈ ആശയങ്ങളും വിവിധ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.. വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച എന്റെ മരം എന്ന സ്കൂൾ ഡയറിയിൽ  ഞങ്ങളുടെ സ്കൂളിലെ വ്യത്യസ്തമായ ഈ ജലസംരക്ഷണ പ്രവർത്തനത്തിന്റെ ഫോട്ടോകളും വിവിധ ലേഖനങ്ങളും ഇടംപിടിച്ചു.. ഈ ചെറിയ ഗ്രാമത്തിലെ ഒരു പ്രൈമറി വിദ്യാലയത്തിലെ പ്രവർത്തനം ഇത്രമാത്രം അംഗീകാരങ്ങൾക്ക് അർഹമായത് പൊതു സമൂഹത്തിന്റെ കണ്ണിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു.

പ്രാദേശിക ചരിത്ര രചന

അധ്യാപകരും കുട്ടികളും പി.ടിഎ. ഭാരവാഹികളും ചേർന്ന് ഏറ്റെടുത്ത് വിജയിപ്പിച്ചതും ധാരാളം അംഗീകാരങ്ങൾ ലഭിച്ചതുമായ ഒരു പ്രവർത്തനമായിരുന്നു പ്രാദേശിക ചരിത്ര രചന.. 2008 യൂറിക്കാ ശാസ്ത്രമാസിക ഏറ്റെടുത്തു നടത്തിയ ഒരു പ്രവർത്തനം ആയിരുന്നു ഇത്...*നമുക്ക് നമ്മുടെ നാടിൻറെ ചരിത്രം എഴുതാം*എന്നതായിരുന്നു ഈ പ്രോജക്റ്റിന്റെ പേര്..

കേരളത്തിലെ എല്ലാ വിദ്യാലയങ്ങൾക്കും ആയി നടത്തപ്പെട്ട ഒരു ആശയമായിരുന്നു ഇത്.. ഇത്തരമൊരു ആശയത്തെപ്പറ്റി അറിഞ്ഞപ്പോൾ ഞങ്ങളുടെ സ്കൂളിലെ അധ്യാപകർ ഇതിനെക്കുറിച്ച് ചർച്ച ചെയ്യുകയും , ഇങ്ങനെയൊരു സാധ്യതയുടെ വിവിധ തലങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു... ഈ ഒരു ആശയം എനിക്ക് ഈ അറിവിലും എഴുത്തിലും തൽപരരായ രക്ഷിതാക്കളെ അറിയിക്കുകയും , അവരുമായി ചേർന്ന് കുട്ടികളെ സഹായിക്കാനുള്ള പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.. അഭിരുചിയുള്ള അഞ്ചു കുട്ടികൾ ഇതിനായി തെരഞ്ഞെടുക്കപ്പെട്ടു ... കുറച്ചധികം മാസങ്ങളിലെ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ ആശയം ഞങ്ങൾ പ്രാവർത്തികമാക്കി.. ശ്രീ മൊയ്തീൻ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചത്. അന്നത്തെ പിടിഎ പ്രസിഡണ്ട് ആയിരുന്ന ശ്രീ ബാലചന്ദ്രൻ ധാരാളം സഹായങ്ങൾ ഈ പ്രവർത്തനത്തിന് നൽകുകയുണ്ടായി...മുഴക്കുന്ന് പ്രദേശത്തെ വിവിധ വ്യക്തികളെ കാണുകയും , പ്രദേശത്തിന്റെ വിവിധ ചരിത്ര തലങ്ങൾ അന്വേഷിക്കുകയും ചെയ്തു.. അങ്ങനെ ശേഖരിച്ച വിവരങ്ങളെല്ലാം കൂട്ടിചേർത്ത് മിഴാവ് കുന്ന് മുഴക്കുന്ന് ആയ ചരിത്രം ഒരു പുസ്തകമാക്കി രൂപപ്പെടുകയും ചെയ്തു.. കുട്ടികൾ നടത്തിയ പ്രാദേശിക ചരിത്ര രചന എന്ന നിലയിൽ രക്ഷിതാക്കൾക്കിടയിലും, പൊതുസമൂഹത്തിലും പ്രശംസയ്ക്ക് പാത്രമാ കുവാൻ ഈ പ്രവർത്തനത്തിന് കഴിഞ്ഞു... സംസ്ഥാനതലത്തിൽ സമർപ്പിക്കപ്പെട്ട പ്രോജക്റ്റിന് ഒന്നാം സ്ഥാനം ലഭിച്ചു.. യുറീക്ക ശാസ്ത്രമാസികയുടെ പ്രതിനിധികൾ സ്കൂളിലേക്ക് നേരിട്ട് വരികയും കുട്ടികൾക്ക് സമ്മാനം നൽകുകയും ചെയ്തു... സ്കൂളിനെ സംബന്ധിച്ചടത്തോളം ഹൃദയത്തിൽ തൊടുന്നതായിരുന്നു ഈ സമ്മാനദാന ചടങ്ങ്...

മുത്തശ്ശന്റെ ചരിത്രമെഴുതാം

മുഴക്കുന്ന് ഗവൺമെന്റ് യുപി സ്കൂളിന്റെ അതിനൂതനവും, വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ ഒന്നു കൂടി ചേർക്കാൻ ആഗ്രഹിക്കുന്നു... 2008 2009 കാലഘട്ടങ്ങളിൽ കേരള ഹിസ്റ്ററി കൗൺസിൽ എന്ന ഗവൺമെൻറ് ഏജൻസി കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു പ്രത്യേക മത്സരം സംഘടിപ്പിച്ചു... *നമുക്ക് നമ്മുടെ മുത്തശ്ശന്റെ ചരിത്രം എഴുതാം*എന്നതായിരുന്നു വിഷയം.. ഓരോ പ്രദേശത്തെയും പ്രമുഖരായ വ്യക്തികളുടെ വ്യക്തിവിവരണം ചേർത്ത് ഒരു പ്രാദേശിക വ്യക്തി ചരിത്രം ആയിരുന്നു ഉദ്ദേശിച്ചത്... സ്ഥലത്തെ പ്രധാന വ്യക്തിത്വങ്ങളെ വിദ്യാലയത്തിനും അതുവഴി സമൂഹത്തിനും  പരിചയപ്പെടുത്തി കൊടുക്കുക എന്നതായിരുന്നു ഉദ്ദേശിച്ചത്...

ശ്രീ മൊയ്തീൻ മാസ്റ്ററും, സഹപ്രവർത്തകരും ചേർന്ന് ഈയൊരു ആശയത്തെ കുറിച്ച് ചർച്ച ചെയ്യുകയും കുട്ടികളുടെ ഒരു പാനൽ തയ്യാറാക്കുകയും ചെയ്തു... അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഈ പാനൽ സ്ഥലത്തെ ധാരാളം വ്യക്തികളെ നേരിട്ടു കാണുകയും അവരുടെ വ്യക്തി വിവരങ്ങളും, സാമൂഹ്യ ബന്ധങ്ങളും ഇതിൽ ആക്കുകയും ചെയ്തു... ഇങ്ങനെ ക്രോഡീകരിച്ച  ആശയങ്ങൾ ഒരു ലഘു പുസ്തകമായി പിന്നീട് രൂപാന്തരപ്പെട്ടു...

തിരുവനന്തപുരത്ത് വച്ച് നടത്തപ്പെട്ട സമ്മാനദാന ചടങ്ങിൽ ജില്ലയിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ഞങ്ങളുടെ വിദ്യാലയ പ്രതിനിധികൾ ഏറ്റുവാങ്ങി.. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ആയിരുന്ന ശ്രീ ജി. മാധവൻ നായർ ആയിരുന്നു ഞങ്ങളിലേക്ക് സമ്മാനം കൈമാറിയത്..

ഡോക്യുമെൻ്റേഷൻ

കാലാനുസൃതമായി പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുന്നതും, അവയുടെ യുടെ രൂപഭാവങ്ങളിൽ അനുയോജ്യമായ പരിഷ്ക്കരണങ്ങൾ ഉണ്ടാക്കുന്നതും ഞങ്ങളുടെ പ്രത്യേകതയാണ്.. രണ്ടായിരത്തി പത്തിനു ശേഷം ഉള്ള തുടക്ക കാലഘട്ടങ്ങളിൽ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്ത് സൂക്ഷിക്കുന്ന പതിവ് തുടങ്ങിയിരുന്നു.. ദിനാചരണങ്ങളും മറ്റു അനുബന്ധ പ്രവർത്തനങ്ങളും കൃത്യമായ തീയതികളിൽ നടത്തുകയും, ഓരോ പ്രവർത്തനങ്ങളും അവയുടെ പ്രവർത്തന ഘട്ടങ്ങൾ ഉൾപ്പെടുത്തി എഴുതി സൂക്ഷിക്കുകയും ചെയ്യുമായിരുന്നു.. കുറച്ചുകൂടി വിപുലമായ രീതിയിൽ പ്രവർത്തനങ്ങൾ രേഖപ്പെടുത്തിയപ്പോൾ അവ ഓരോന്നും ഓരോ പുസ്തകങ്ങൾ ആയി മാറി.. മികച്ച രചനകൾ കൂടുതൽ പുസ്തകങ്ങളിലൂടെ പൊതുസമൂഹത്തിനു മുന്നിലേക്ക് എത്തുകയും ചെയ്തു...   

           പ്രിൻറ് മീഡിയ കൂടുതൽ സജീവമായിരുന്ന അവസരത്തിൽ , പ്രത്യേകിച്ചും പത്ര മാധ്യമങ്ങളിലൂടെയുള്ള പ്രചാരണമായിരുന്നു ആ കാലഘട്ടത്തിൽ ഞങ്ങൾ നടത്തിയത്... സ്കൂളിൽ നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ നിശ്ചിത തീയതിക്ക് മുന്നേ വാർത്തകളായി വിവിധ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു വന്നു... അതുവഴി സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് പൊതുജനത്തിന് ഒരു സാമാന്യബോധം കൈവന്നു... സ്കൂളിലെ അക്കാദമിക് പ്രവർത്തനങ്ങൾക്ക് പൊതു സമൂഹത്തിൻറെ പിന്തുണയേറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്..


       വാർത്തയ്ക്കൊപ്പം, ഓരോ പ്രവർത്തനത്തിലും പങ്കാളികളാകുന്ന കുട്ടികളുടെ ഫോട്ടോകൾ കൂടി ഉൾപ്പെടുത്തുവാൻ ശ്രദ്ധിച്ചിരുന്നു... 2014-2015 കാലഘട്ടത്തിൽ കുട്ടികളുടെയും അധ്യാപകരുടെയും രചനകളും, സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോകളും വാർത്തകളും ഉൾപ്പെടുത്തി *ദർപ്പണം*എന്ന പേരിൽ ഒരു ടാബ്ലോയ്ഡ് വലുപ്പത്തിലുള്ള കളർ സപ്ലിമെൻറ് പുറത്തിറക്കി.. ഈ കാലഘട്ടത്തിൽ മറ്റൊരു സ്കൂളും ഏറ്റെടുക്കാത്ത തരത്തിൽ നിർവഹിക്കപ്പെട്ട ഒരു പ്രവർത്തനം ആയിരുന്നു ഇത്. സ്കൂളിലെ വിവിധ വർഷങ്ങളിൽ നിർവഹിക്കപ്പെട്ട പ്രവർത്തനങ്ങളെ സമാഹരിച്ച് ഫോട്ടോകൾ ആയും ലേഖനങ്ങളായും ദർപ്പണം എന്ന പേരിൽ ഇറങ്ങിയ ഈ പതിപ്പിൽ ഉൾപ്പെടുത്തിയിരുന്നു.. 12 പേജുള്ള കളർഫുൾ സപ്ലിമെൻറ് ആയിരുന്നു ഇത്. പൊതുജനങ്ങളുടെ സവിശേഷമായ ശ്രദ്ധ ആകർഷിക്കുവാൻ ഈ

      കാലം ആവശ്യപ്പെടുന.്നതനുസരിച്ച് , ഇത്തരം പ്രവർത്തനങ്ങളിലും, അവയുടെ രൂപഭാവങ്ങളിലും  മാറ്റങ്ങൾ വരുത്താൻ ഇപ്പോഴും സ്കൂൾ തയ്യാറായിക്കൊണ്ടിരിക്കുന്നു... ഇന്ന് ഡിജിറ്റൽ ഡോക്യുമെന്റേഷന്റെ  കാലഘട്ടമാണ്.. യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ ഡിജിറ്റൽ മേഖലകളിലാണ് ഇപ്പോഴത്തെ സ്കൂളിന്റെ പ്രവർത്തനങ്ങൾ വളരെ ശ്രേഷ്ഠമായ ഒരു അക്കാദമിക പ്രവർത്തനമായിരുന്നു ഇത്. ശ്രീ മൊയ്തീൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഉള്ള അധ്യാപക സമൂഹം ആണ് ഇതിനു മുൻകൈയെടുത്തത്.. ധാരാളം ആളുകളെ കാണുകയും അവരിൽ നിന്ന് ലഭ്യമായ ഫണ്ട് പൂർണമായി ഈ പ്രവർത്തനത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്തു. അപ്‌ലോഡ് ചെയ്യപ്പെടുന്നത്.. അത് ഭംഗിയായി നിർവഹിക്കപ്പെടുന്നു എന്നത് പ്രശംസനീയമായ കാര്യമാണ്...

            കാലത്തിനു മുമ്പേ ചലിക്കുന്ന കരങ്ങൾ ആകാൻ മുഴക്കുന്ന് ഗവൺമെൻറ് യു.പി സ്കൂളിന് കഴിയുന്നു എന്നത് വളരെ സന്തോഷം പകരുന്ന കാഴ്ചയാണ്..

സ്കൂൾ ഡയറി

        സ്കൂളിലെ ദിനാചരണങ്ങളും, പ്രവർത്തനങ്ങളും  മറ്റു വിവരങ്ങളും ഉൾപ്പെടുത്തി ഒരു സ്കൂൾ ഡയറി പ്രസിദ്ധീകരിക്കുക എന്ന പ്രവർത്തനനിരതമായ  കർമ്മത്തിലേക്ക് 2014,2014,2015  വർഷത്തെ സ്കൂൾ പിടിഎ യും,  അധ്യാപകരും വ്യാപൃതരായിരുന്നു... വിവിധ സാമ്പത്തിക സ്രോതസ്സുകളിൽ നിന്നും ആവശ്യമായ പണം സമാഹരിച്ച് എല്ലാ കുട്ടികൾക്കും മനോഹരമായ ഒരു സ്കൂൾ ഡയറി കൊടുക്കുവാനായി സാധിച്ചു.. സ്കൂളിനെ കുറിച്ചുള്ള പൊതുവായ വിവരങ്ങൾ, അധ്യാപകരുടെ പേരുകൾ, ഫോൺ നമ്പറുകൾ , ദിനാചരണങ്ങൾ, അവയുടെ തീയതികൾ , അവധി അപേക്ഷ ,മാതൃകകൾ  തുടങ്ങിയ ബ്രഹത്തായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്രമായ ഒരു ഡയറി ആയിരുന്നു ഇത്.. തുടർച്ചയായ മൂന്ന് വർഷങ്ങളിൽ ഇത് എല്ലാ കുട്ടികൾക്കും കൊടുക്കാൻ കഴിഞ്ഞു എന്നത് വളരെ അഭിമാനത്തോടുകൂടി ഓർക്കാൻ കഴിയുന്ന ഒന്നാണ്... പ്രൈവറ്റ് സ്കൂളുകളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു സംവിധാനം തികച്ചും സൗജന്യമായി കുട്ടികളിലേക്ക് എത്തിക്കുവാൻ കഴിഞ്ഞത് അന്നത്തെ രക്ഷാകർതൃ സമിതിയുടെയും, അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ്...

സർഗ്ഗ വസന്തം 2015

പാഠ്യേതര പ്രവർത്തനങ്ങൾ എല്ലാ കുട്ടികളിലേക്കും എത്തിക്കുന്നതിനൊപ്പം,  കുട്ടികളിലെ പ്രതിഭകളെ കണ്ടെത്തി അവരുടെ വിവിധ രചനകൾ  പൊതുസമൂഹം കൂടി കാണത്തക്ക രീതിയിൽ പ്രസിദ്ധീകരിക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമായിരുന്നു.. ഇതിനായുള്ള പ്രവർത്തനങ്ങളും, ആലോചനകളും  അന്നത്തെ അധ്യാപകർ വിവിധ സമയങ്ങളിൽ ആസൂത്രണം ചെയ്തു വന്നു...കുട്ടികളുടെ കഥകളും, കവിതകളും വിവിധ സമയങ്ങളിലായി ബന്ധപ്പെട്ട് അധ്യാപകർ സമാഹരിക്കുകയും , അദ്ധ്യാപകർക്ക് ഇടയിലെ ഒരു സ്ക്രീനിങ് കമ്മിറ്റി പ്രസിദ്ധീകരണത്തിന് യോഗ്യമായവ തെരഞ്ഞെടുക്കുകയും ചെയ്തു...

    

അതിനുശേഷം ഈ രചനകളെല്ലാം കൂട്ടിച്ചേർത്ത് ഒരു മനോഹരമായ ഒരു ഒരു പുസ്തകം  ആക്കുന്നതിൽ ഉള്ള പ്രവർത്തനത്തിൽ എഡിറ്റോറിയൽ ബോർഡ്  മുഴുകി.. തുടർ പ്രവർത്തനങ്ങളിൽ എല്ലാം തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ സാന്നിധ്യം ഉണ്ടായിരുന്നു... എല്ലാ രചനകളും സമാഹരിച്ച് *സർഗ്ഗ വസന്തം* എന്ന പേരിൽ കുട്ടികളുടെ ഒരു രചനാ സൃഷ്ടി ആയ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു...

          രചയിതാക്കളായ കുട്ടികൾക്കൊപ്പം , താൽപര്യത്തോടെ സമയം വിനിയോഗിച്ച്  കുട്ടികളുടെ രചനകൾ സമഗ്രമായ ഒരു ആസ്വാദന സൃഷ്ടിയായി രൂപപ്പെടുത്തിയെടുത്ത അനുഭവം ഏറെ ഹൃദ്യമായിരുന്നു... അതോടൊപ്പം വരുംകാല പ്രവർത്തനങ്ങളിൽ  ഒരു ഊർജ്ജസ്രോതസ്സു മായിരുന്നു..

പഠനയാത്രകളും സാമൂഹിക ബന്ധങ്ങളും

2010 ന് ശേഷമുള്ള തുടർച്ചയായ വർഷങ്ങളിൽ സാമൂഹ്യ ശാസ്ത്ര സംബന്ധമായ പഠനപ്രവർത്തനങ്ങളിൽ ധാരാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ഞങ്ങളുടെ സ്കൂൾ... പ്രകൃതി പഠന ക്യാമ്പുകൾ, പ്രകൃതി നടത്തം, പഠനയാത്രകൾ തുടങ്ങിയ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ഭാഗമായി നടത്തിയിരുന്നു.. ശ്രീ സുരേഷ് കുമാർ ടി .പി, ശ്രീ മൊയ്തീൻ മാസ്റ്റർ, ശ്രീ അബ്ദുൽ ബഷീർ മാസ്റ്റർ തുടങ്ങിയവർ ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.. ആറളം വന്യജീവി സങ്കേതത്തിലേ ലേക്കുള്ള പഠനയാത്രയും, അതിനെ തുടർന്നുള്ള പ്രകൃതി പഠന ക്യാമ്പും എല്ലാ വർഷങ്ങളിലും സവിശേഷ ശ്രദ്ധ ആകർഷിച്ച കാര്യമാണ്.. ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളുടെ തെരഞ്ഞെടുപ്പ്, അവർക്കുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കൽ , മുന്നൊരുക്കങ്ങൾ, ക്യാമ്പിന് ശേഷമുള്ള അവലോകനം എന്നീ കാര്യങ്ങളിൽ ചിട്ടയായ പ്രവർത്തനം നടത്തി വന്നിരുന്നു.. അന്ന് സ്കൂളിൽ ജോലിചെയ്തിരുന്ന ടി.പി സുരേഷ് കുമാർ മാസ്റ്ററുടെ  താൽപര്യവും, കഠിനാധ്വാനവും പ്രസ്തുത പ്രവർത്തനങ്ങളുടെ വിജയത്തിന് കാരണമായി.. തുടർച്ചയായ വർഷങ്ങളിൽ പ്രകൃതി പഠന അനുഭവം സൃഷ്ടിക്കുന്നതിലും, അവ മറ്റു കുട്ടികളിലേക്ക് പകരുന്നതിലും അധ്യാപക സമൂഹം വളരെയധികം ശ്രദ്ധ വെച്ചിരുന്നു...

             സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ പൊതു ജനശ്രദ്ധയാകർഷിച്ച മറ്റൊരു പ്രവർത്തനമായിരുന്നു, പുരാവസ്തുക്കളുടെ ശേഖരണവും , അവയുടെ പ്രദർശനവും..

ആ കാലയളവിലെ പിടിഎ പ്രസിഡണ്ട് ആയിരുന്നു ശ്രീ .ബാലചന്ദ്രന്റെ സ്വകാര്യ ശേഖരത്തിൽ ധാരാളം പുരാവസ്തുക്കൾ ഉണ്ടായിരുന്നു. പൊതുസമൂഹം ഇതുവരെ കണ്ടിട്ടില്ലാത്ത ഈ പുരാവസ്തു ശേഖരം, കുട്ടികൾക്ക് കൂടി ഉപകാരപ്പെടുന്ന രീതിയിൽ  ഒരു പൊതുവേദിയിൽ പ്രദർശിപ്പിക്കണമെന്ന ആഗ്രഹത്തെ പിന്തുടർന്ന്   സ്കൂൾ തലത്തിൽ ഒരു വേദി സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു... അങ്ങനെ ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന പ്രദർശനം സ്കൂൾ ഹാളിൽ സംഘടിപ്പിക്കപ്പെട്ടു. കുട്ടികൾക്കൊപ്പം പൊതുജനത്തിനും ഈ പ്രദർശനം കാണുന്നതിന് അവസരമുണ്ടായിരുന്നു...

            സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കുന്ന ഇത്തരം പ്രവർത്തനങ്ങളുടെ തുടർച്ച നൽകി, അവയുടെ വിളനിലമായി ഈ സ്ഥാപനം ഇന്നും ശോഭിച്ചുകൊണ്ടിരിക്കുന്നു.

ദിനാചരണങ്ങൾ ഇന്ന്

              ഒരു അക്കാദമിക് വർഷത്തിലെ വിവിധ ദിനാചരണങ്ങൾക്ക് ഇന്നത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വളരെയധികം സ്ഥാനം ഉണ്ട്.. വിവിധ  ദിനാചരണങ്ങളെ ചുറ്റിപ്പറ്റിയാണ് ഭൂരിഭാഗ സ്കൂൾ പ്രവർത്തനങ്ങളും നടത്തപ്പെടുന്നത്.. ഇന്ന് വിവിധ സോഷ്യൽ മീഡിയകൾ വഴിയും, വിവിധ ബ്ലോഗുകൾ വഴിയും, മറ്റ് വാട്സപ്പ് ഗ്രൂപ്പുകൾ വഴിയും ഓരോ മാസത്തിലെയും വിവിധ ദിനാചരണങ്ങളും, തീയതികളും ,അവയുടെ പ്രാധാന്യവും ഒക്കെ ഷെയർ ചെയ്യപ്പെടുന്നുണ്ട്.. ഇതിനനുസരിച്ച് വ്യത്യസ്തവും ആകർഷകവുമായ പ്രവർത്തനങ്ങൾ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പങ്കെടുപ്പിക്കുവാൻ സാധിക്കുന്നു.. മാത്രമല്ല ഓരോ ദിനാചരണങ്ങളെപറ്റിയും അറിയിപ്പുകൾ കുട്ടികൾക്ക് കൊടുക്കുവാൻ സ്കൂൾ വാട്സപ്പ് ഗ്രൂപ്പ് പോലുള്ള സംവിധാനങ്ങൾ ഉപകരിക്കുന്നു.. അതിനുമപ്പുറം വിവിധ പ്രോഗ്രാമുകളും, അവയിലെ  ജേതാക്കളും മനോഹരമായ പോസ്റ്ററുകളാൽ കുട്ടികളെ അറിയിക്കാനും കഴിയുന്നു..

        വ്യത്യസ്ത തീയതികളിൽ, അവയുടെ പ്രാധാന്യം അനുസരിച്ച് മനോഹരമായ പോസ്റ്റുകളും, വീഡിയോകളും , ഫോട്ടോ കൊളാഷ് ,വീഡിയോ കൊളാഷ് , സ്ലൈഡ് ഷോ  എന്നിവയും നിർമ്മിക്കാൻ വളരെയെളുപ്പത്തിൽ ഇന്ന് സാധിക്കുന്നു.. ഇവയ്ക്ക് ഓരോന്നിനും ആവശ്യമായ  മനോഹരമായ മൊബൈൽ ആപ്ലിക്കേഷനുകൾ ലഭ്യമാണ്.. ഇന്ന് വിവിധ വിദ്യാലയങ്ങളിലെ ഭൂരിഭാഗം അധ്യാപകരും  ഇത്തരം ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് മനോഹരമായ പോസ്റ്റുകൾ സൃഷ്ടിക്കുന്നതിൽ താല്പര്യം കാണിക്കുന്നു..

        മേൽപ്രസ്താവിച്ച സാഹചര്യം, അവയുടെ മനോഹരമായ ഉപയോഗം തുടങ്ങിയ കാര്യങ്ങളിൽ മുഴക്കുന്ന് ഗവൺമെൻറ് യു.പി.സ്കൂൾ ഒരു പടി മുന്നിലാണ് എന്ന് പറയേണ്ടി വരും... ഞങ്ങളുടെ സ്കൂളിലെ സ്റ്റാഫ് കൗൺസിൽ ചേർന്ന് വിവിധ ദിനാചരണങ്ങൾ പി.ഡി.എഫ് പോസ്റ്റുകളായി സൂക്ഷിച്ചിട്ടുണ്ട്.. ഓരോ ദിനാചരണവും  അനുബന്ധമായ തീയതികളിൽ വിവിധ ക്ലബ്ബുകൾ വഴി നടത്തപ്പെടുന്നു...  ഇവയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ ഡിസൈൻ ചെയ്യുന്നതിൽ ബന്ധപ്പെട്ട അധ്യാപകർ പ്രാവീണ്യം ആർജ്ജിച്ചിട്ടുണ്ട്.. വിവിധ ആപ്ലിക്കേഷനുകളെ സംബന്ധിച്ചുള്ള വിവരങ്ങളും, അവ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യമായ ലിങ്കുകളും പരസ്പരം ഷെയർ ചെയ്തു വരുന്നു..

        ജൂൺ മുതൽ മാർച്ച് വരെയുള്ള കാലഘട്ടങ്ങളിലെ വിവിധ ദിനാചരണങ്ങൾ അവയുടെ പ്രാധാന്യം അനുസരിച്ച് സ്കൂൾ ഗ്രൂപ്പിൽ ഷെയർ ചെയ്യപ്പെടുകയും, അവയോരോന്നും നിർവഹിക്കുവാനായി ബന്ധപ്പെട്ട് അധ്യാപകർക്ക് ചുമതലകൾ നൽകുകയും ചെയ്തുവരുന്നു... ദിനാചരണങ്ങൾ ഭംഗിയായി നിർവഹിച്ചതിനു ശേഷം അവയിലെ ജേതാക്കളുടെ ഫോട്ടോകൾ മുൻ പ്രസ്താവിച്ച വിവിധ അപ്ലിക്കേഷനുകൾ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഷെയർ ചെയ്യപ്പെടുന്നു.. പ്രസ്തുത കാര്യങ്ങൾ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും,  വീഡിയോകൾ യൂട്യൂബ് ചാനലിലും അപ്‌ലോഡ് ചെയ്തു വരുന്നു..

       ഇത്തരം മാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോഗം വഴി മുഴക്കുന്ന് ഗവൺമെൻറ് യു.പി സ്കൂളിന് വിദ്യാഭ്യാസ ഉപ ജില്ലയിലും ,ജില്ലയിലും വളരെ മികച്ച അഭിപ്രായം സ്വരൂപിക്കാൻ കഴിഞ്ഞിട്ടുണ്ട്... ഞങ്ങളുടെ സ്കൂളിലെ 99% പ്രവർത്തനങ്ങളും ഇപ്പോൾ പൂർണ്ണമായും ഡിജിറ്റൽ ആണ് എന്ന് പറയാൻ സാധിക്കും.. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ അധ്യാപകർക്കും ഇത്തരം പ്രവർത്തന വിജയത്തിന്റെ ക്രെഡിറ്റ്  അവകാശപ്പെടാൻ കഴിയും എന്നത് തീർച്ചയാണ്.. പുതിയ കെട്ടിടങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് എല്ലാ ക്ലാസ് റൂമുകളും ഡിജിറ്റൽ ആവുകയും, അങ്ങനെ വിവിധ സോഷ്യൽ മീഡിയകളിലെ സാന്നിധ്യം എല്ലാ കുട്ടികൾക്കും അനുഭവവേദ്യമാകുക എന്നതും ഞങ്ങളുടെ പ്രഥമ ലക്ഷ്യങ്ങളിൽപെടുന്നു...

കലാസപര്യയുടെ നാൾവഴികൾ

      കലോത്സവവേദികൾ സജീവമായിരുന്ന കാലഘട്ടങ്ങളിൽ ഏറ്റവും അടുത്ത കൂട്ടുകാരെപ്പോലെ വിവിധ വേദികളിൽ സാന്നിധ്യമറിയിച്ച് ഒരു  വിദ്യാലയമാണ് മുഴക്കുന്ന് ഗവൺമെന്റ് യു.പി സ്കൂൾ.. വിവിധ കലാ വേദികളിലേക്ക് കുട്ടികളെ ഒരുക്കി എടുക്കുന്നതിൽ അധ്യാപകർ വഹിച്ച പങ്കു ചെറുതല്ല.. സ്റ്റേജിനങ്ങൾ മുതൽ എഴുത്തുകളുടെ യും വരകളുടെയും ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു നടത്താൻ ആ കാലഘട്ടങ്ങളിലെ അധ്യാപകർ വഹിച്ച പങ്ക് ചെറുതല്ല.. വിവിധ വേദികൾ സാന്നിധ്യം കൊണ്ടും പ്രകടനം കൊണ്ടും കീഴടക്കുകയായിരുന്നു ഈ സ്കൂളിലെ കുട്ടികൾ.. യുവജനോത്സവ വേദികൾ സജീവമായിരുന്ന കാലഘട്ടങ്ങളിൽ ഗ്രാമാന്തരീക്ഷത്തിൽ വളരുന്ന ഇവിടത്തെ കുട്ടികൾ പലവട്ടം സമ്മാനിതരായി പൊതുസമൂഹത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയാൻ സാധിക്കും..

     2005 2006 കാലഘട്ടങ്ങളിൽ എംടി വാസുദേവൻ നായരുടെ പ്രശസ്ത നോവലായ നാലുകെട്ട് മുഴുനീള നാടകമായി ,കുട്ടികൾ കഥാപാത്രങ്ങളായി സ്കൂളിൽ ഒരുക്കിയ സ്റ്റേജിൽ അവതരിപ്പിക്കപ്പെട്ടു.. നോവൽ കണ്ടെത്തി തിരക്കഥയാക്കി കുട്ടികളെ കണ്ടെത്തുന്നതിൽ അധ്യാപകർ വഹിച്ച പങ്ക് വളരെ വലുതാണ്... കൂടെ എല്ലാ പിന്തുണയുമായി സവിത ടീച്ചറും മറ്റ് അധ്യാപകരും ഉണ്ടായിരുന്നു.....

   അശ്വതി അവതരിപ്പിച്ച മുത്താച്ചിയും, അഭിജിത്ത് അവതരിപ്പിച്ച അപ്പുണ്ണിയും പ്രതീക്ഷകൾക്ക് പ്രതീക്കകൾക്കപ്പുറം കാഴ്ച വയ്ക്കപ്പെട്ട പ്രകടനങ്ങൾ ആയിരുന്നു.അതുപോലെ   പ്രകടന വിസ്മയം കൊണ്ട് ആസ്വാദകരെ കോരിത്തരിപ്പിച്ച ഒന്നായിരുന്നു, ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന മുട്ടത്തുവർക്കിയുടെ നോവൽ ആദ്യന്തം  സ്കൂൾ വേദിയിൽ അവതരിപ്പിക്കപ്പെട്ടത്...മാമിതള്ള ആയി വേഷമിട്ട  കുട്ടി അവളുടെ പ്രകടനം കൊണ്ട് എല്ലാവരുടെയും കൈയടി നേടി... ഇതിനുപിന്നിൽ പ്രവർത്തിച്ച അന്നത്തെ അധ്യാപകർ പ്രശംസനീയമായ പ്രവർത്തനങ്ങളായിരുന്നു അണിയറയിൽ കാഴ്ചവച്ചത്...

ഇതുപോലെതന്നെ മലയാള പാഠഭാഗത്തിന്റെ ആസ്വാദന തലങ്ങൾ ഉന്നതമായ മേഖലയിലേക്ക് എത്തിയതിന്റെ  ഫലമായി വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന നോവലും മുഴുനീള നാടകമായി സ്കൂൾ വേദിയിൽ അവതരിപ്പിക്കപ്പെട്ടു... പ്രകടനത്തിൽ കുട്ടികൾ കാണിച്ച ആവേശവും, അധ്യാപകർ കാണിച്ച ആത്മാർത്ഥതയും ഏവരുടെയും പ്രശംസ പിടിച്ചു പറ്റി....

      കുട്ടികളുടെ കലാസപര്യ കൾ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കുറച്ചധികം തെരുവുനാടകങ്ങൾ മുഴക്കുന്ന് അങ്ങാടിയിൽ അവതരിപ്പിക്കപ്പെട്ടു..*വഴി വെട്ടം* പുറത്തിറങ്ങിയ എന്ന പേരിൽ മൊയ്തീൻ മാസ്റ്ററുടെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെട്ട തെരുവുനാടകം മികച്ച സംഘാടനം കൊണ്ട് പൊതുജനങ്ങൾക്കിടയിൽ പ്രീതി നേടി.. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ആയിരുന്നു ഈ പ്രോഗ്രാം സംഘടിപ്പിക്കപ്പെട്ടത്

         വിവിധ അക്കാദമിക വർഷങ്ങളിൽ വ്യത്യസ്ത വേദികളിൽ വ്യത്യസ്ത വേഷങ്ങളിൽ ഇവിടുത്തെ കുട്ടികളുടെ കലാ പ്രകടനങ്ങൾ ആസ്വാദകഹൃദയങ്ങൾ കീഴടക്കി കൊണ്ടിരിക്കുന്നു....

ഇംഗ്ലീഷ് അസംബ്ലി

✳️✳️✳️✳️✳️✳️✳️✳️✳️

അക്കാദമിക പ്രവർത്തനങ്ങളിൽ വേറിട്ട ആശയങ്ങൾ നടപ്പിൽ വരുത്തുന്നതിൽ തല്പരരായ ധാരാളം അധ്യാപകർ ഈ വിദ്യാലയത്തിൽ ഉണ്ടായിട്ടുണ്ട്.. അവർ മുൻകൈയെടുത്തു നടത്തിയ ധാരാളം പ്രവർത്തനങ്ങളുടെ തുടർച്ച ഇപ്പോഴും വല്ല കൈകളാൽ നിർവഹിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.. കോവിഡ് കാലത്തിനു മുൻപ് സ്കൂൾ അസംബ്ലി കൂടിയിരുന്ന സമയം ... അന്ന് അസംബ്ലിയിൽ , കുട്ടികൾ കലാ വിരുന്നുകൾ കാഴ്ചവയ്ക്കുന്ന പതിവുണ്ടായിരുന്നു... ആ സമയത്ത് ആഴ്ചയിലൊരു ദിവസം ഒരു ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിക്കാറുണ്ടാ യിരുന്നു.. 2018 ,2019 കാലഘട്ടങ്ങളിൽ ശ്രീ.ഖാലിദ് മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടികളെ തയ്യാറാക്കി ഈ അസംബ്ലി നടത്തിവന്നു... ഓരോ ആഴ്ചയും ഓരോ ക്ലാസിലെ കുട്ടികൾക്ക് ആയിരുന്നു ദൗത്യം നൽകപ്പെട്ടത്... ഇംഗ്ലീഷ് ആക്ഷൻ സോങ്, ഇംഗ്ലീഷിൽ പ്രതിജ്ഞ, ബുക്ക് റിവ്യൂ, ഹലോ ഇംഗ്ലീഷ് സോങ്, ഇംഗ്ലീഷ് സ്റ്റോറി തുടങ്ങി വിവിധ ഇനങ്ങൾ കുട്ടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു..


അക്കാദമിക് പ്രവർത്തനങ്ങളിൽ വേറിട്ട ആശയങ്ങൾ നടപ്പിൽ വരുത്തുന്നതിൽ തല്പരരായ ധാരാളം  അധ്യാപകർ ഈ  വിദ്യാലയത്തിൽ ഉണ്ടായിട്ടുണ്ട്.. അവർ മുൻകൈയെടുത്തു നടത്തിയ ധാരാളം പ്രവർത്തനങ്ങളുടെ തുടർച്ച ഇപ്പോഴും വല്ല കൈകളാൽ നിർവഹിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.. കോവിഡ് കാലത്തിനു മുൻപ് സ്കൂൾ അസംബ്ലി കൂടിയിരുന്ന സമയം ... അന്ന് അസംബ്ലിയിൽ , കുട്ടികൾ കലാ വിരുന്നുകൾ കാഴ്ചവയ്ക്കുന്ന പതിവുണ്ടായിരുന്നു... ആ സമയത്ത് ആഴ്ചയിലൊരു ദിവസം ഒരു ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിക്കാറുണ്ടാ യിരുന്നു.. 2018 ,2019  കാലഘട്ടങ്ങളിൽ ശ്രീ.ഖാലിദ്  മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടികളെ തയ്യാറാക്കി ഈ അസംബ്ലി നടത്തിവന്നു... ഓരോ ആഴ്ചയും ഓരോ ക്ലാസിലെ കുട്ടികൾക്ക് ആയിരുന്നു ദൗത്യം നൽകപ്പെട്ടത്... ഇംഗ്ലീഷ് ആക്ഷൻ സോങ്, ഇംഗ്ലീഷിൽ പ്രതിജ്ഞ, ബുക്ക് റിവ്യൂ, ഹലോ ഇംഗ്ലീഷ് സോങ്, ഇംഗ്ലീഷ് സ്റ്റോറി തുടങ്ങി വിവിധ ഇനങ്ങൾ  കുട്ടികൾ അസംബ്ലിയിൽ  അവതരിപ്പിച്ചു..

             ഇംഗ്ലീഷ് ഭാഷയോടുള്ള കുട്ടികളുടെ ഭയം ഒഴിവാക്കാനായിരുന്നു ഇവ സംഘടിപ്പിക്കപ്പെട്ടത്... അതോടൊപ്പം ഫോറിൻ ലാംഗ്വേജ് എന്ന നിലയിൽ മാത്രം കണ്ടിരുന്ന ഇംഗ്ലീഷിനോട് പ്രത്യേക താല്പര്യം കുട്ടികളിൽ ഉളവാക്കാനും പ്രസ്തുത പ്രോഗ്രാം ലക്ഷ്യമിട്ടിരുന്നു.. ഇതിന് ക്ലാസ് അധ്യാപകർ അവരുടെ കുട്ടികളെ തയ്യാറാക്കി എടുക്കാൻ പ്രത്യേക താൽപര്യം കാണിച്ചു..

         മാതൃഭാഷ പോലെ അനായാസം കൈകാര്യം ചെയ്യാൻ ഉതകുന്ന രീതിയിൽ ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കുക എന്ന ലക്ഷ്യത്തോടെ ധാരാളം അസംബ്ലികൾ ഈ രീതിയിൽ സംഘടിപ്പിക്കപ്പെട്ടു.....

          ഞങ്ങളുടെ പ്രവർത്തന വൈവിധ്യങ്ങൾ ക്കിടയിൽ ഒരു പൊൻതൂവൽ കൂടി വിരിഞ്ഞു......

നാട്ടറിവുകൾ തേടി

വിവിധ വിഷയങ്ങളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട്, അധിക വായനയ്ക്കും, അനുബന്ധ പ്രവർത്തനങ്ങൾക്കും ഉള്ള അവസരം ഞങ്ങൾ ഓരോ അധ്യാപകരും കൊടുക്കാറുണ്ട്.. പഠനയാത്രകൾ, ലഘു പ്രോജക്റ്റുകൾ, വിവര ശേഖരണം തുടങ്ങി ഓരോ വിഷയത്തിനും അനുയോജ്യമായ നിരവധി പ്രവർത്തനങ്ങൾ കാലാകാലങ്ങളായി ചെയ്തുവരുന്നു... രണ്ടായിരത്തി ഇരുപത് വർഷത്തിൽ ആറാം ക്ലാസിലെ കുട്ടികൾക്ക് ഒരു അധിക പഠനപ്രവർത്തനം ആയി നാട്ടറിവുകൾ സമാഹരിക്കുക എന്ന ലഘു പ്രോജക്ട് നൽകപ്പെട്ടു... അവരുടെ അവിടെ അടിസ്ഥാന ശാസ്ത്രപഠനത്തിന്റെ ഭാഗമായാണ് ഈ പ്രവർത്തനം നൽകിയത്... നാട്ടറിവുകൾ പ്രത്യേകിച്ചും നാട്ടു മരുന്നുകൾ ഏതൊക്കെ എന്ന് അറിയുകയും അവയുടെ പ്രയോജനം തിട്ടപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു കുട്ടികൾക്ക് മുന്നിലുള്ള വെല്ലുവിളി..

       ചെറിയ മുറിവു മുതൽ വലിയ അസുഖങ്ങൾക്ക് വരെ ധാരാളം നാട്ടുമരുന്നുകൾ നമുക്ക് ചുറ്റുമുണ്ട്.. നാം അധിവസിക്കുന്ന ഓരോ പ്രദേശത്തിലൂം നിരവധി നാട്ടുമരുന്നുകൾ , പ്രത്യേകിച്ചും ഔഷധഗുണമുള്ള പച്ച മരുന്നുകൾ കാണാൻ കഴിയും... എന്നാൽ ഓരോ ഓരോ ചെറിയ സസ്യങ്ങളുടെയും, വള്ളികളുടെയും, പച്ചിലകളുടേയും ഔഷധഗുണം ആർക്കും കൃത്യമായി അറിയുകയില്ല... ഇതിനെക്കുറിച്ചുള്ള ഒരു പ്രാഥമിക ധാരണ എങ്കിലും കുട്ടികൾക്ക് ലഭിക്കുക എന്ന ഉദ്ദേശത്തോടുകൂടി ആയിരുന്നു ഈ പ്രോജക്റ്റിന് ഞങ്ങൾ സയൻസ് അധ്യാപകർ ഒരുമ്പെട്ടത്...

     ഇത്തരം കാര്യങ്ങളിൽ അറിവുള്ള ഒരു നാട്ടുവൈദ്യനെ കാണുവാൻ ആയിരുന്നു ഞങ്ങളുടെ ശ്രമം... മുഴക്കുന്ന് പ്രദേശത്ത് തന്നെയുള്ള മുകുന്ദൻ വൈദ്യരെയാണ് ഈ വിവരശേഖരണത്തിന് ഞങ്ങൾ ആശ്രയിച്ചത്..

        അദ്ദേഹത്തിന് ഒരു ചെറിയ മരുന്നുകട സ്വന്തമായി മുഴക്കുന്ന് അങ്ങാടിയിൽ ഉണ്ട്... കൂടാതെ നാടൻ പച്ചമരുന്നുകളുടെ കൃഷിയും ഉണ്ട്... അദ്ദേഹത്തിന്റെ സൗകര്യാർത്ഥം വൈദ്യശാലയിൽ പോവുകയും ഒരു ചെറിയ മുഖാമുഖം സംഘടിപ്പിക്കുകയും ചെയ്തു.. തലേദിവസത്തെ ക്ലാസിൽ വച്ച് ചോദിക്കേണ്ട ചോദ്യങ്ങൾ എന്തൊക്കെയെന്ന് കുട്ടികൾ ആലോചിച്ച് തയ്യാറാക്കിയിരുന്നു... അധ്യാപകരുടെ നിർദ്ദേശങ്ങളും തുണയായി... ആറാം ക്ലാസിലെ തെരഞ്ഞെടുക്കപ്പെട്ട 10  കുട്ടികൾ അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കുകയും വിവരശേഖരണം നടത്തി അവ ക്രോഡീകരിക്കുകയും ചെയ്തു.. ഒരുമണിക്കൂറോളം മുകുന്ദൻ വൈദ്യർ ഞങ്ങളുടെ കൂടെ കൂടെ സമയം ചെലവഴിച്ചു...

          അദ്ദേഹം പകർന്നു നൽകിയ നാടൻ മരുന്നുകളെ കുറിച്ചുള്ള വിവരങ്ങൾ, അവയുടെ ഫോട്ടോകൾ എന്നിവ സമാഹരിച്ച് ഒരു പഠനയാത്ര റിപ്പോർട്ട് ആയി കുട്ടികൾ  തയ്യാറാക്കി... അവ ക്ലാസ് ലൈബ്രറിയിൽ  പ്രദർശിപ്പിക്കപ്പെട്ടു....

            അനുദിനം മൺമറഞ്ഞു പോകുന്ന നാട്ടറിവുകൾ സമാഹരിച്ച് പുതിയ തലമുറയെ കൂടി  അനുദിന ജീവിതത്തിന് പ്രാപ്തനാക്കുക എന്ന ആശയത്തിന്റെ ഒരു ഭാഗം സാക്ഷാത്കരിച്ചു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു... ഇനിയുള്ള പഠന യാത്രകളിൽ ശ്രീ മുകുന്ദൻ വൈദ്യരുടെ ഔഷധത്തോട്ടം ഞങ്ങളുടെ പഠനവിഷയം ആയിരിക്കും.....

ക്രിയാ ഗവേഷണവും ലഘു പരീക്ഷണങ്ങളും

വിവിധ  പഠന മേഖലകളിൽ ആവശ്യമായ തിരുത്തലുകൾ വേണ്ടുന്ന അവസരങ്ങളിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങളാണ് ക്രിയഗവേഷണം.. അതുപോലെതന്നെ നിത്യ ജീവിതത്തിൽ കുട്ടികൾക്ക് ശാസ്ത്ര പഠനം രസകരമായ അനുഭവം ആകുവാൻ വേണ്ടി ധാരാളം ലഘുപരീക്ഷണങ്ങൾ ചെയ്യുവാൻ കഴിയും.. ഈ മേഖലകളിൽ അധ്യാപകർ ഇടപെട്ടതിനന്റെ ഫലമാണ്  ധാരാളം ലഘുപരീക്ഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പരീക്ഷണ സമാഹാരം രൂപംകൊണ്ടത്..

ശ്രീ മൊയ്തീൻ മാസ്റ്റർ ഈ സ്കൂളിൽ ജോലി ചെയ്തിരുന്ന അവസരത്തിലാണ് സവിശേഷ ശ്രദ്ധ ആകർഷിച്ച ഈ രണ്ടു പ്രവർത്തനങ്ങൾ നടന്നത്... മലയാളഭാഷയിൽ നന്നായി പദങ്ങൾ ഉച്ചരിക്കുവാൻ കുട്ടികൾ നേരിടുന്ന പ്രയാസങ്ങൾ മുന്നിൽകണ്ടാണ് ഒരു ക്രിയഗവേഷണം അദ്ദേഹവും സഹപ്രവർത്തകരും ചേർന്ന് നടത്തിയത്.... ആദ്യം കുട്ടികൾക്ക് പൊതുവിൽ ബുദ്ധിമുട്ടായി  അനുഭവപ്പെടുന്ന വിഷയ മേഖലകൾ കണ്ടെത്തുകയും അവയെ ലിസ്റ്റ് ചെയ്യുകയും ചെയ്തു.. ഇതിൽ ഉൾപ്പെടുന്ന പദങ്ങൾ കണ്ടെത്തുകയും അമ്മയുടെ ക്രോഡീകരണം നടത്തുകയും ചെയ്തു... പിന്നീട് ഭാഷാപരമായ പഠനസാമഗ്രികൾ ഏതൊക്കെ സാധ്യമാകും എന്നതിനെക്കുറിച്ച് നിരന്തരമായ ചർച്ചകളും , പ്രവർത്തന പദ്ധതികളും നിർവഹിക്കപ്പെട്ടു... കുട്ടികളെ കൂടി പങ്കാളികളാക്കി ഉള്ള പഠനപ്രവർത്തനങ്ങൾ തുടർ ദിവസങ്ങളിൽ വിവിധ ക്ലാസുകളിൽ നടത്തപ്പെട്ടു... ലഭ്യമായ അനുഭവങ്ങളും ഉല്പന്നങ്ങളും ഈ ഗവേഷണത്തിന് അനുബന്ധമായ ചേർക്കപ്പെട്ടു... വിവിധ പഠനാനുഭവങ്ങൾ പിന്നീട് ക്രോഡീകരിക്കപ്പെടുകയും, അവ ഒരു പഠന ഗവേഷണപ്രബന്ധം ആയി ക്രിയാഗവേഷണം    എന്ന വിഭാഗത്തിൽ സ്കൂളിന്റെ തായി പുറത്തിറങ്ങുകയും ചെയ്തു..

         സയൻസ് പഠനത്തിന്റെ അനന്തസാധ്യതകൾ വളരെ രസകരമായി നിത്യജീവിതത്തിൽ നിർവഹിക്കുവാൻ ശ്രമിച്ചതിന്റെ ഫലമായാണ് രസമുള്ള തന്ത്രം എന്ന പേരിൽ ഒരു പഠന ഗവേഷണ പുസ്തകം മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ പുറത്തിറങ്ങിയത്... സ്കൂളിലെ സയൻസ് അധ്യാപകർ യോഗം ചേർന്ന് ക്ലാസ് റൂമിലും നിത്യജീവിതത്തിലും രസകരമായി ചെയ്യുവാൻ ഉതകുന്ന പരീക്ഷണങ്ങൾ ലിസ്റ്റ് ചെയ്യുകയും അവയെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.. ഇവയിൽ ഭൂരിഭാഗവും പിന്നീട് സയൻസ് ലാബിന്റെയും കുട്ടികളുടെയും സഹായത്താൽ ഇതിന് സയൻസ് ക്ലാസ് റൂമുകളിൽ പരിചയപ്പെടുത്തുകയും ചെയ്തു... വളരെ രസകരമായി ലഘുപരീക്ഷണങ്ങൾ ഭയം കൂടാതെ ചെയ്യുവാൻ കുട്ടികൾക്ക് സാധിച്ചു.. ഇത്തരം ലഘു പരീക്ഷണങ്ങളുടെ സമാഹാരം വളർന്നു വരുന്ന കുട്ടികൾക്ക് കൂടി ചെയ്യുവാനായി ഒരു പുസ്തക രൂപത്തിൽ പ്രസിദ്ധപ്പെടുത്തണമെന്ന ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് രസമുള്ള തന്ത്രം എന്ന പേരിൽ ശ്രീ മൊയ്തീൻ മാസ്റ്ററുടെ നേതൃത്വത്തിൽ പുറത്തിറങ്ങിയത്... സയൻസ് പഠനത്തിൽ തൽപരരായ എല്ലാ വിദ്യാർഥികൾക്കും അധ്യാപക സമൂഹത്തിനും ജീവിതത്തിൽ മുതൽക്കൂട്ടായി കൊണ്ടുനടക്കാവുന്ന ഒരു മനോഹരമായ പുസ്തകമാണ് ഇത്..

          മുൻ അധ്യാപകരുടെ ചെയ്തികൾ പിന്തുടർന്ന് അക്കാദമിക് രംഗത്തെ വിവിധ പരീക്ഷണ സാധ്യതകൾ ഇപ്പോഴും ഞങ്ങളുടെ സ്ഥാപനത്തിൽ തുടർന്നുകൊണ്ടിരിക്കുന്നു......

മലയാളത്തിനൊരു  പുസ്തകം

2016 ൽ  മലയാള മനോരമയുടെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ അറുപതാം വാർഷിക ദിനത്തിൽ     കേരളത്തിലെ സ്കൂളുകൾക്കായി ഒരു പ്രത്യേക മത്സരം സംഘടിപ്പിച്ചിരുന്നു.. മലയാളത്തിൽ ഒരു പുസ്തകം എന്ന വിഷയത്തെ ആസ്പദമാക്കി ആയിരുന്നു രചനകൾ നടത്തേണ്ടത്.. എൽ.പി, യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്കായി പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു... മലയാള മനോരമയുടെ നല്ലപാഠം പ്രവർത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ പ്രവർത്തനം.. സ്കൂൾ സ്ഥിതി ചെയ്യുന്ന നാടിന്റെ ചരിത്രവും, ചുറ്റുപാടുകളും ആയിരുന്നു ഈ രചനയിൽ ഉൾപ്പെടുത്തേണ്ടിയിരുന്നത്..

രണ്ടുമാസം സമയമായിരുന്നു ഞങ്ങൾക്ക് ചരിത്രം മാത്രമല്ല മറ്റു വിഷയങ്ങളെയും പരിപോഷിപ്പിക്കാൻ ഉള്ള പഠനതന്ത്രങ്ങൾ ഞങ്ങൾ കണ്ടെത്തുവാൻ ആദ്യമായി തന്നെ ഞങ്ങൾ അധ്യാപകരുടെ സഹകരണത്തോടെ കുട്ടികളുടെ ചരിത്ര ഗവേഷണ സമിതി രൂപീകരിച്ചു. താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ഇത്തരമൊരു സമിതി രൂപീകരിച്ച തോടൊപ്പം തന്നെ അധ്യാപകരുടെ ഉപദേശക സമിതിയും രൂപീകരിച്ചു. നാടിൻറെ ചരിത്രം എഴുതുവാനായി 10 പഠനതന്ത്രങ്ങൾ ആണ് ഞങ്ങൾ ആവിഷ്കരിച്ചത്. ഇതിനായി ഞങ്ങൾ ആവിഷ്കരിച്ച പഠനതന്ത്രങ്ങൾ താഴെപ്പറയുന്നു..

1. അഭിമുഖം 2. സന്ദർശനം 3. സർവ്വേകൾ 4. റഫറൻസ് 5. നിഘണ്ടു നിർമ്മാണം 6. ശേഖരണം 7. പഠനയാത്ര 8. ഫോട്ടോയെടുക്കൽ 9. സി.ഡി പ്രദർശനം 10. പുരാവസ്തു പ്രദർശനം.

ഈ വിവരങ്ങളെല്ലാം വെച്ചാണ് ഞങ്ങൾ ഞങ്ങളുടെ നാടിൻറെ ചരിത്രം അനുയോജ്യമായ പേരു ഞങ്ങൾ കണ്ടുപിടിച്ചു. "മിഴാവുകുന്ന് മുഴക്കുന്ന്."

സർവേകളിൽ ഞങ്ങൾ കണ്ടെത്തിയ വിവരങ്ങൾ അപഗ്രഥിച്ച് പഞ്ചായത്തിന് ഒരു നിവേദന സമർപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം കേരളവർമ്മ പഴശ്ശിരാജയുടെ പ്രൗഢിയും, പ്രതാപവും ,പോരാട്ടവും മുഴക്കുന്ന് എന്ന പ്രദേശവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.. ഇത് വളരെയധികം ആളുകൾ ശ്രദ്ധിക്കാത്ത ഒന്നായി ഇവിടെയാണ് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലെ കുട്ടികൾ അവരുടെ സജീവമായ സാന്നിധ്യത്തിലൂടെ 2016 ൽ പുതിയ ചരിത്രം രചിച്ചത്.

         അങ്ങനെ ഞങ്ങളുടെ സ്കൂളും മത്സരത്തിന് സജ്ജരായി... ശ്രീ ശ്രീജിത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബ്,ഭാഷാ ക്ലബ്ബ് തുടങ്ങിയ ഭാഗങ്ങളിലെ കുട്ടികൾ യോഗം ചേരുകയും നാടിന്റെ ചരിത്രരചനയിൽ പങ്കാളികളാവുകയും ചെയ്തു.. മുഴക്കുന്ന് എന്ന നാടിന് ചരിത്രപശ്ചാത്തലം സാംസ്കാരിക നന്മകൾ, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരെല്ലാം ഈ ചരിത്ര രചനയിൽ കഥാപാത്രങ്ങളായി...

ഒരു മാസത്തിലധികം നീണ്ടു നിന്ന കുട്ടികളുടെ പ്രവർത്തനങ്ങൾ ഇവിടുത്തെ എന്തിനാ അവരുടെ തികഞ്ഞ ആസൂത്രണത്തിന് ദൃഷ്ടാന്തമായിരുന്നു.. വിവിധ കുട്ടികൾക്ക് വ്യത്യസ്ത വിഷയങ്ങൾ വീതിച്ചു നൽകുകയും അവയെക്കുറിച്ചുള്ള വിവരങ്ങൾ വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ ശേഖരിക്കുകയും ചെയ്തു.. കൃത്യമായ ഇടവേളകളിൽ പ്രസ്തുത ക്ലബ്ബുകൾ വീണ്ടും യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തിയിരുന്നു..

         നിശ്ചിത തീയതിക്ക് മുമ്പായി എല്ലാ വിവരങ്ങളും, ആവശ്യമായ തിരുത്തലുകൾക്ക് ശേഷം ഒരു പ്രിൻറ് ചെയ്ത ലേഖനസമാഹാരം ആയി രൂപം കൊണ്ടു... നിർദേശിക്കപ്പെട്ട ഫോർമാറ്റിൽ രൂപപ്പെടുത്തിയെടുത്ത ഈ സൃഷ്ടി മലയാള മനോരമയുടെ മത്സര വിഭാഗത്തിലേക്ക് സമർപ്പിക്കുകയും ചെയ്തു... കുട്ടികളുടെ പരിശ്രമത്തിന് പ്രതിഫലമെന്നോണം 5000 രൂപയുടെ ക്യാഷ് പ്രൈസ് ഈ പ്രവർത്തനത്തിന് സമ്മാനമായി ലഭിച്ചു..

       ഇവിടുത്തെ കുട്ടികളുടേയും, അധ്യാപകരുടേയും ഹൃദയം കൊണ്ടെഴുതിയ ഒരു പ്രവർത്തന വൈവിധ്യം ആയിരുന്നു ഈ രചനയിൽ തെളിഞ്ഞുനിന്നത്

അമ്മ മനസ്സിന്റെ തേങ്ങലുകൾ

സർവ്വശിക്ഷാ അഭിയാൻ പ്രത്യേക പ്രവർത്തനത്തിന്റെ ഭാഗമായി ,കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ പ്രോത്സാഹിപ്പിക്കുക എന്ന പ്രോജക്ട് കേരളത്തിലെ സ്കൂളുകളിൽ നടപ്പിലാക്കുകയുണ്ടായി... 2007_2008 കാലഘട്ടങ്ങളിൽ ഇതിൻറെ ഊർജിതമായ പ്രവർത്തനം സ്കൂളുകളിൽ നടന്നു.. ഓരോ സ്കൂളുകളിലെയും ലൈബ്രറി ശാക്തീകരണ ത്തിന്റെ ഭാഗമായി  സർഗധനരായ കുട്ടികളുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കുക എന്ന ദൗത്യമായിരുന്നു ഇതിന്റെ പിന്നിൽ.. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ അനിഷ .കെ എന്ന വിദ്യാർത്ഥി എഴുതിയ 12 കഥകൾ ചേർത്ത് ഒരു പുസ്തകമാക്കി രൂപാന്തരപ്പെടുത്തി.. അമ്മ മനസ്സിൻറെ തേങ്ങലുകൾ എന്ന വിഷയത്തെ ആസ്പദമാക്കി ആയിരുന്നു രചനകൾ നടത്തുവാൻ നിർദേശിച്ചിരുന്നത്... സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെയും, അവരുടെ ബുദ്ധിമുട്ടുകൾ , സാഹചര്യങ്ങൾ എന്നിവയേയും ആസ്പദമാക്കി മികച്ച 12 കഥകൾ ഈ കുട്ടിയുടെ തൂലികയിൽ നിന്നും വിരിഞ്ഞു.. അമ്മ മനസ്സിൻറെ തേങ്ങലുകൾ കൂടാതെ സ്നേഹം , അധ്വാനത്തിന്റെ മഹത്വം എന്നിവകൂടി പ്രതിപാദ്യവിഷയം ആകുന്ന കഥകളും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു..

 

  ഈ കഥകളെല്ലാം ചേർത്തുവെച്ച് സ്കൂൾ ലൈബ്രറിയുടെ സഹായത്തോടുകൂടി ആയിരം കോപ്പികൾ അച്ചടിക്കപ്പെട്ടു.. ഇത് പിന്നീട് സമീപ സ്കൂളുകളിലും ധാരാളം ഭവനങ്ങളിലും വിതരണം ചെയ്യപ്പെട്ടു..

   അക്കാലത്ത് പത്രത്തിൽ വന്ന ഒരു വാർത്തയെ ആസ്പദമാക്കി സ്കൂളിൽ ഒരു കഥാരചന സംഘടിപ്പിച്ചിരുന്നു.. ഒരു അമ്മൂമ്മയെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു എന്താ പത്രവാർത്തയായിരുന്നു ഇതിന് ആധാരമായത്.. ശ്രീമതി സവിത ടീച്ചറുടെ നേതൃത്വത്തിലായിരുന്നു കഥാ രചനാ മത്സരം നടത്തിയത്... ഈ മത്സരത്തിൽ മികച്ച രചനയായി അനീഷ എന്ന കുട്ടിയുടെ കഥ തെരഞ്ഞെടുക്കപ്പെട്ടു...

      പിന്നീട് ഈ കുട്ടിയെ കൊണ്ടു തന്നെ മറ്റു കഥകളും എഴുതിക്കുകകയായിരുന്നു.. ഇതിൻറെ പ്രകാശന ചടങ്ങിൽ വച്ച് കുട്ടിക്ക് 2000 രൂപയുടെ ക്യാഷ് അവാർഡ് കൈമാറി.. ഇരിട്ടി എ.ഇ.ഒ  സുരേന്ദ്രൻ അവർകളാണ് പ്രത്യേക ചടങ്ങിൽ വച്ച് പുസ്തകം പ്രസാധനം ചെയ്തത്... കുട്ടികൾക്കായി നൽകപ്പെടുന്ന പഠനപ്രവർത്തനങ്ങൾ അതിന്റെ ഫലപ്രാപ്തിയിൽ കൊണ്ടുവരുവാനുള്ള അധ്യാപകരുടെ പരിശ്രമത്തിന്റെ ഫലം ആയിരുന്നു പ്രസ്തുത ആശയവും അതിന്റെ പൂർത്തീകരണവും..

ഭൂമിയിലെ മാലാഖമാർക്ക് സമർപ്പണം

നിപ്പാ ,കോവിഡ്  തുടങ്ങിയ രോഗാവസ്ഥകൾ മനുഷ്യമനസ്സാക്ഷിയെ മുറിപ്പെടുത്തിയ കാര്യം എല്ലാവർക്കും അറിയാമല്ലോ... കേരളത്തിൽ പ്രത്യേകിച്ചും കോഴിക്കോട് ജില്ലയിൽ നിപ്പ പടർന്നു പിടിച്ചപ്പോൾ രോഗികളെ സധൈര്യം ശുശ്രൂഷിച്ച് വഴി അപ്രതീക്ഷിതമായി നമ്മളിൽ നിന്ന് വേർപെട്ടു പോയ ലിനി സിസ്റ്ററി നേയും എല്ലാവർക്കുമറിയാം...

എല്ലാവരും ഭൂമിയിലെ മാലാഖമാർ എന്ന് സംബോധന ചെയ്യുന്ന നേഴ്സുമാരെ കുറിച്ചുള്ള ഓർമ്മകൾ പ്രസ്തുത സാഹചര്യങ്ങളിൽ പല വാർത്താ മാധ്യമങ്ങളിലും വരികയുണ്ടായി.. മാത്രമല്ല അന്താരാഷ്ട്ര നഴ്സസ് ദിനം ആയ മെയ് 12 ന് ,ഈ സാഹചര്യത്തിൽ പല വാർത്താമാധ്യമങ്ങളും കൂടുതൽ പ്രാധാന്യത്തോടെ  ലേഖനങ്ങൾ നൽകുകയുണ്ടായി.. കൂടാതെ നഴ്സുമാർക്ക് സമർപ്പണം എന്ന രീതിയിൽ കോവിഡ്ക്കാല വീഡിയോകൾ ഉൾപ്പെടുത്തി  പല വീഡിയോ പ്ലാറ്റ്ഫോമുകളും സമർപ്പണം നടത്തുകയുണ്ടായി..

     ഇത്തരമൊരു സന്ദർഭത്തിൽ ഈ വിദ്യാലയത്തിന്റെ ഭാഗമായുള്ള ശ്രീമതി. സജിത ടീച്ചർ സ്വന്തം കവിതയാൽ ഗാന സമർപ്പണം നടത്തുകയുണ്ടായി... ടീച്ചറുടെ വരികൾക്ക് മകൾ ദേവിക. കെ. ശ്രവണ സുന്ദരമായ ശബ്ദം വഴി പിന്തുണ നൽകി.. സാഹചര്യവുമായി ബന്ധപ്പെട്ട വീഡിയോകൾ, ഫോട്ടോകൾ എന്നിവ ഉൾപ്പെടുത്തി ഈ കവിതാശകലം ഉപയോഗിച്ച് മനോഹരമായ ഒരു വീഡിയോ ആൽബം ഈ സ്കൂളിൻറെ യൂട്യൂബ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്യപ്പെട്ടു.. യൂട്യൂബ് വഴിയും, ഫേസ്ബുക്ക് വഴിയും പൊതു സമൂഹത്തിന്റെ ഹൃദയങ്ങളിലേക്ക് ഈ ഗാനോപഹാരം സമർപ്പിതമായി..  കോവിഡ് മൂർദ്ധന്യാവസ്ഥയിൽ എത്തി നിന്ന കാലഘട്ടത്തിൽ ഒരു  പ്രൈമറി സ്കൂളിന്റേതായി പുറത്തുവന്ന മനോഹരമായ ഈ വീഡിയോ സമർപ്പണം ഞങ്ങളുടെ സ്കൂൾ പ്രവർത്തനങ്ങളിൽ ഒരു നവ്യാനുഭൂതി പകർന്നു...

സംസ്ഥാന അധ്യാപക അവാർഡ് ജേതാവിന് ആദരം

പ്രതിഭകളെ ആദരിക്കുകയും, അവർക്ക് അർഹമായ അംഗീകാരം കൊടുക്കുകയും ചെയ്യുക എന്നത് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ പാരമ്പര്യത്തിൽ പെട്ട ഒന്നാണ്.. സ്കൂളിന് വേണ്ടി ത്യാഗങ്ങൾ സഹിച്ച അധ്യാപക സമൂഹത്തിനും വിദ്യാർഥികൾക്കും എന്നും സ്നേഹാദരം കൊടുക്കുവാൻ വിവിധ കാലഘട്ടങ്ങളിലെ രക്ഷാകർതൃ സമിതിയും അധ്യാപക കൂട്ടായ്മയും ശ്രദ്ധിച്ചിരുന്നു.. അത്തരമൊരു അവസരമായിരുന്നു സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്  ടീ മൊയ്തീൻ മാസ്റ്റർക്ക് നൽകിയ ആദരവിൽ തെളിഞ്ഞു കണ്ടത്..

2019 20 വർഷത്തിൽ സംസ്ഥാന അധ്യാപക അവാർഡ് നേടിയ അദ്ധ്യാപകൻ ശ്രീ മൊയ്തീൻ മാസ്റ്റർക്ക് സ്കൂൾ പി.ടി.എ യുടെ സ്നേഹ സമർപ്പണം സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ടു... മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിലെ വിവിധ ജനപ്രതിനിധികൾ സന്നിഹിതരായിരുന്ന ചടങ്ങിൽവച്ച് ശ്രീ മൊയ്തീൻ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിക്കുകയും, ഉപഹാരസമർപ്പണം നടത്തപ്പെടുകയും ചെയ്തു... വ്യത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് ഊർജ്ജസ്വലനായ ഒരു അധ്യാപകനായി വർഷങ്ങളോളം ഇവിടെ പ്രവർത്തിച്ച അദ്ദേഹത്തിന് അർഹിച്ച അംഗീകാരം തന്നെയായിരുന്നു സംസ്ഥാന അധ്യാപക പുരസ്കാരം...

      സ്കൂൾ ഹാളിൽ വച്ച് കുട്ടികളുടെ സാന്നിധ്യത്തിൽ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.. സ്കൂളിലെ സഹപ്രവർത്തകർ ഒരുക്കിയ സ്വീകരണ ചടങ്ങ്  സ്നേഹം  പകർന്നുകൊടുക്കുന്ന  വേദിയായിരുന്നു.. സ്കൂളിലെ അധ്യാപകരായ അബ്ദുൾ ബഷീർ, അമൃത .പി, രാമകൃഷ്ണൻ .വി.പി,  സുരേശൻ ചാത്തോത്ത് , പി ടി എ പ്രസിഡൻറ് പത്മനാഭൻ, വാർഡ് മെമ്പർ ഇ.വനജ, സുരേന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു... അധ്യാപികയായ ശ്രീമതി സജിത .കെ. എഴുതി അവതരിപ്പിച്ച ഒരു കാവ്യാ ർച്ചന മൊയ്തീൻ മാസ്റ്ററുടെ പ്രവർത്തന  വൈവിധ്യങ്ങളുടെ ഒരു നിറക്കൂട്ട് ആയിരുന്നു..

         അദ്ദേഹത്തിന്റെ പ്രവർത്തനമികവും, സ്നേഹ സാമിപ്യവും സജിത ടീച്ചറുടെ വരികളിൽ നിഴലിച്ചു കണ്ടു.. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബാബു ജോസഫ് മൊയ്തീൻ മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു.. തുടർന്ന് ഏറ്റവും ഹൃദ്യമായ രീതിയിൽ ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയും ചെയ്തു... മറുപടി പ്രസംഗത്തിൽ ശ്രീ മൊയ്തീൻ മാസ്റ്റർ ഓർമ്മകൾ അയവിറക്കി.. ഏറെ പ്രതീക്ഷകൾ ബാക്കി വെച്ച് അധ്യാപനത്തിന്റെ പുതിയ അർത്ഥ തലങ്ങളിലേക്ക്  അദ്ദേഹത്തിന്റെ അധരങ്ങൾ ചലിച്ചു..

അധ്യാപനത്തോടൊപ്പം സ്നേഹ സൗഹൃദങ്ങളും

ഈ വിദ്യാലയം എല്ലാ പുതു വർഷത്തെയും വരവേൽക്കുന്നത്  സ്നേഹ സൗഹൃദങ്ങൾ പങ്കു വച്ചു കൊണ്ടാണ്.. കുട്ടികൾക്ക് മധുരം വിതരണം ചെയ്യുന്നതോടൊപ്പം തന്നെ അധ്യാപകർക്ക് ഇടയിലും സ്നേഹ സൗഹൃദങ്ങൾ പങ്കുവെക്കുവാൻ സമ്മാനങ്ങൾ നൽകുന്ന പതിവ് എല്ലാവർഷവും തുടരുന്നു.. പുതുവർഷത്തിൽ വിദ്യാലയം തുറക്കുമ്പോൾ ഓരോ അധ്യാപകരും അവരുടെ  പുതുവർഷ സുഹൃത്തിന് ഉപഹാരങ്ങളു മായിട്ടുണ്ടാവും എത്തുക. ക്രിസ്മസ് അവധിക്ക് സ്കൂൾ സ്കൂൾ അടയ്ക്കുന്നതിനു മുൻപ് നറുക്കെടുപ്പിലൂടെ ഓരോരുത്തർക്കും അവരുടെ സുഹൃത്തിനെ സംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടുണ്ടാവും... ഓരോരുത്തർക്കും ലഭിച്ച് സുഹൃത്തിന് അനുയോജ്യമായ ഉപഹാരങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ഓരോ അധ്യാപകരും കൗതുകത്തോടെ മൽസ രിക്കുന്നു എന്ന് ഒരല്പം അതിശയോക്തിയോടെ പറയാൻ കഴിയും...

      പുതുവർഷത്തിലെ ആദ്യ വിദ്യാലയ ദിനത്തിൽ കുട്ടികൾക്ക് എല്ലാവർക്കും ഉപഹാരം നൽകിയതിനുശേഷം ഒത്തുകൂടുന്ന ചെറു ചടങ്ങിൽവച്ച് ഓരോരുത്തരും ഉപഹാരങ്ങൾ കൈമാറുന്നു....

      ലളിതമെങ്കിലും  വളരെ രസകരമായ രീതിയിലാണ് ഓരോ അധ്യാപകരും അവരവരുടെ സുഹൃത്തുക്കളെ അവതരിപ്പിക്കുന്നത്... പുതുവർഷ സുഹൃത്തിനെ സംബന്ധിച്ച്  രസകരമായ ചില സൂചനകൾ നൽകുന്നത് പലപ്പോഴും ചിരി പടർത്താറുണ്ട്..

        കേവലം സമ്മാനങ്ങൾ നൽകുക എന്നതിലുപരിയായി, ഞങ്ങൾ അധ്യാപകർക്കി ടയിലെ പരസ്പര വിശ്വാസവും, സഹകരണവും, സ്നേഹവും, സൗഹൃദങ്ങളും  പ്രകടിപ്പിക്കുവാനുള്ള ഒരു വേദി കൂടിയായി ഈ അവസരം ഞങ്ങൾ പ്രയോജനപ്പെടുത്തുന്നു... അദൃശ്യമായി ഞങ്ങളിലേക്ക്  പകർന്നു നൽകപ്പെടുന്ന ഈ ഊർജ്ജം ആണ് ഞങ്ങളുടെ വിദ്യാലയം പ്രവർത്തനങ്ങളുടെ വിജയത്തിന് അടിസ്ഥാനം...

🔅🔅🔅🔅🔅🔅🔅🔅🔅

ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ

🔅🔅🔅🔅🔅🔅🔅🔅

ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ കുട്ടികളെ മനസ്സിലാക്കുക എന്ന പ്രവർത്തനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബ് ധാരാളം പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയിരുന്നു... അത്തരമൊരു പ്രവർത്തനത്തെക്കുറിച്ച് ആണ് ഇവിടെ വിശദീകരിക്കുന്നത്.. 2010 ന് ശേഷമുള്ള കുറെയധികം വർഷങ്ങൾ  ഇത്തരം പ്രവർത്തനങ്ങളുടെ കേന്ദ്രമായി ഈ സ്കൂൾ പ്രവർത്തിച്ചു... പൊതുതെരഞ്ഞെടുപ്പ് ഏതു രീതിയിലാണ് നടക്കുക എന്നും, അതിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നും , വോട്ട് ചെയ്യുന്ന രീതികളും കുട്ടികൾക്ക് കൂടി മനസ്സിലാക്കുവാൻ ഒരു യഥാർത്ഥ തെരഞ്ഞെടുപ്പ് അന്തരീക്ഷം തന്നെ സ്കൂളിൽ സൃഷ്ടിച്ചു... ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള രീതിയും, ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള രീതിയും ഈ വിദ്യാലയത്തിൽ വിവിധ വർഷങ്ങളിൽ പരീക്ഷിച്ചു... കൂടുതൽ വർഷവും ബാലറ്റ് പേപ്പറിലൂടെയുള്ള തെരഞ്ഞെടുപ്പായിരുന്നു ആവിഷ്കരിച്ചത്.. കുട്ടികളെ തന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആക്കി  ഒരു യഥാർത്ഥ തെരഞ്ഞെടുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ചു.. വിവിധ നിറങ്ങളിലുള്ള ബാലറ്റ് പേപ്പർ, മഷി, ബാലറ്റ് ബോക്സ്, ഒന്ന് രണ്ട് മൂന്ന് പോളിംഗ് ഓഫീസർമാർ, പ്രിസൈഡിങ് ഓഫീസർ  ഓഫീസർ എന്നിവയെല്ലാം അടങ്ങിയ തെരഞ്ഞെടുപ്പ് സംവിധാനമായിരുന്നു ഇത്... തെരഞ്ഞെടുപ്പ് നടത്തുന്നതിനു മുൻപായി സോഷ്യൽ സയൻസ് ക്ലബ്ബിലെ അംഗങ്ങളും ബന്ധപ്പെട്ട അധ്യാപകരും യോഗം ചേരുമായിരുന്നു.. ആവശ്യമായ ക്രമീകരണങ്ങൾ ചർച്ചചെയ്ത് ഒരുക്കങ്ങൾ നടത്തി... രണ്ട് ദിവസം മുൻപ് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു..


        തെരഞ്ഞെടുപ്പ് ദിവസം രാവിലെ 10 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിക്കും... ഓരോ ക്ലാസുകൾ ആയി വോട്ട് ചെയ്യാനുള്ള ക്യൂ സമ്പ്രദായം നടപ്പിലാക്കിയിരുന്നു... സ്കൂൾ ലീഡർ ,ഡെപ്യൂട്ടി ലീഡറർ,സ്പീക്കർ എന്നിവരുടെ പൊതുതെരഞ്ഞെടുപ്പിനു മുൻപ് ക്ലാസ് തലത്തിൽ ക്ലാസ്സ് ലീഡറെ തെരഞ്ഞെടുത്തിരുന്നു.. ഇത് തലേദിവസം പൂർത്തിയാക്കുകയായിരുന്നു പതിവ്.. പൊതു വോട്ടെടുപ്പ് ദിവസം  പ്രത്യേകം ക്രമീകരിച്ച കൗണ്ടറുകളിൽ ഉച്ചയ്ക്ക് മുമ്പായി വോട്ടെടുപ്പ് പൂർത്തിയാക്കാറുണ്ട്.. ഉച്ചക്ക് ശേഷം വോട്ടെണ്ണൽ ക്രമീകരണങ്ങൾ  പ്രത്യേക റൂമിൽ നടത്തുന്നു... വിജയികൾ ആരെന്ന് പിറ്റേദിവസത്തെ അസംബ്ലിയിൽ പ്രഖ്യാപിക്കുന്നു...

            പിന്നീട് പ്രത്യേകം ക്രമീകരിച്ച സ്കൂൾ ഹാളിൽ ക്ലാസ് പ്രതിനിധികളുടെയും സ്കൂൾ പ്രതിനിധികളുടെയും  സത്യപ്രതിജ്ഞ ചടങ്ങ് ഹെഡ്മാസ്റ്ററുടെ സാന്നിധ്യത്തിൽ പ്രത്യേക ചടങ്ങിൽ വച്ച് നടത്തപ്പെടുന്നു... ഈ പ്രവർത്തനം പൂർത്തിയാകുമ്പോൾ എല്ലാ കുട്ടികൾക്കും ജനാധിപത്യത്തിന് അടിസ്ഥാന ക്രമീകരണങ്ങളെ കുറിച്ച് മനസ്സിലാക്കിക്കൊടുക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് .. അത് ഇന്നും തുടരുന്നു..

       ബാലറ്റ് പേപ്പർ കൂടാതെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചും ഈ വർഷങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തിയിട്ടുണ്ട്... സമീപ വർഷങ്ങളിൽ ഇലക്ട്രോണിക്  വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പാണ് നടത്തിവരുന്നത്....

പതിപ്പുകൾ

🧡🧡🧡🧡🧡🧡🧡🧡

         എല്ലാ അക്കാദമിക  വർഷങ്ങളിലും ഭൂരിഭാഗം ദിനാചരണങ്ങളും അർഹമായ പ്രാധാന്യത്തോടെ നടത്താറുണ്ട്. ഇവയിലെ ഓരോ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ധാരാളം പ്രോജക്ട് വർക്കുകളും ചെയ്തുവരുന്നു. അവയിൽ കുട്ടികൾക്ക് വളരെ രസകരമായ ഒരു പ്രവർത്തനമാണ് ശേഖരണവും പതിപ്പുകൾ തയ്യാറാക്കലും. ഒരു പ്രൈമറി വിദ്യാലയം എന്ന നിലയിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് ഭൂരിഭാഗം കുട്ടികളും താല്പര്യം പ്രദർശിപ്പിക്കുന്നു.. അതോടൊപ്പം ബന്ധപ്പെട്ട എല്ലാ അധ്യാപകരും ഇവർക്ക് താങ്ങായി പ്രവർത്തിക്കുകയും ചെയ്യുന്നു.

       പ്രത്യേകിച്ച് എൽ .പി തലത്തിലുള്ള കുട്ടികളിലാണ് പ്രസ്തുത പ്രവർത്തനങ്ങളിൽ കൂടുതൽ താല്പര്യം കണ്ടുവരുന്നത്. ഓരോ പതിപ്പുകൾ തയ്യാറാക്കുന്നതിനു മുൻപായി ബന്ധപ്പെട്ട അദ്ധ്യാപകർ കുട്ടികൾക്ക് നിർദ്ദേശം നൽകുകയും, ഇത്തരം നിർദ്ദേശങ്ങളുടെ ക്രോഡീകരണം ക്ലാസിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകുകയും ചെയ്യുന്നു.. ഈ ഗ്രൂപ്പ് വഴി രക്ഷിതാക്കളുടെ സംശയങ്ങളും നിർദ്ദേശങ്ങളും അർഹമായ പ്രാധാന്യത്തോടെ പരിഗണിക്കുകയും ചെയ്യുന്നു. വിദ്യാർഥികളുടെ മാതാപിതാക്കളിൽ പ്രത്യേകിച്ചും അമ്മമാരുടെ സഹായം ഇത്തരം ശേഖരണ പ്രവർത്തനങ്ങളിൽ കൂടുതലായി കണ്ടുവരുന്നു. ഈ വിധം പ്രോത്സാഹനം ലഭിക്കുന്ന കുട്ടികളുടെ ഭവനങ്ങളിൽ നിന്ന് മികച്ച ഉത്പന്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.

     ഒരു പതിപ്പ് തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുൻപ്  ഓരോ ക്ലാസ്സിലെയും വ്യത്യസ്ത ഡിവിഷനുകളിൽ ചുമതലവഹിക്കുന്ന അധ്യാപകർ കൂട്ടമായി ഇരുന്ന് ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. സ്കൂളിലേതായി ഒരു പതിപ്പ് ഇറങ്ങുന്നതിൽ ആ ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും പങ്കാളിത്തം ഉണ്ടാക്കുന്നതിൽ ശ്രദ്ധ പുലർത്തുന്നു...

      പതിപ്പ് നിർമ്മാണത്തിനുള്ള വിഷയം നൽകി കഴിഞ്ഞാൽ നിശ്ചിത തീയതിക്ക് മുമ്പായി ശേഖരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായി കുട്ടികളോട് നിർദ്ദേശിക്കപ്പെടുന്നു... ഫോട്ടോകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ മുതലായവ  കുട്ടികൾ ശേഖരിച്ച് കൊണ്ടു വരുമ്പോൾ അവ ഓരോ വിഭാഗം തിരിച്ച് ക്രോഡീകരിക്കുന്നതിന് ബന്ധപ്പെട്ട അധ്യാപകർ മേൽനോട്ടം വഹിക്കാറു ണ്ട്...

           ഒരു വ്യക്തമായ ലേഔട്ട് അനുസരിച്ച് പതിപ്പിലെ വിഷയങ്ങൾ ക്രമീകരിച്ച് കഴിവുള്ള കുട്ടികളെ കൊണ്ട് തന്നെ ഒരു കവർ ചിത്രം തയ്യാറാക്കി പതിപ്പ് മനോഹരം ആകുവാൻ  ശ്രദ്ധിക്കാറുണ്ട്... എഴുത്തിലും, മുഖചിത്രം രൂപപ്പെടുത്തുന്നതിലും സ്കൂളിലെ മറ്റ് അധ്യാപകരുടെ സേവനം ആവശ്യമെങ്കിൽ അവയും  പരിഗണിക്കാറുണ്ട്..

        സാധാരണ രീതിയിൽ ക്ലാസ്സുകൾ നടക്കുന്ന സമയത്ത് നിശ്ചിത സമയങ്ങളിൽ അസംബ്ലി ചേരുകയും, അത്തരം അവസരങ്ങളിൽ പതിപ്പിന്റെ പ്രകാശനം നടക്കുകയും ചെയ്യുന്നു.. പ്രകാശനം ചെയ്യപ്പെട്ട പതിപ്പുകൾ പിന്നീട് ക്ലാസ് ലൈബ്രറിയിലെ  ഇടങ്ങളിൽ എല്ലാവർക്കും ദൃശ്യമാകത്തക്ക രീതിയിൽ പ്രദർശിപ്പിച്ചു വരികയും ചെയ്യുന്നു.   ഇത്തരം ചടങ്ങുകൾ കുട്ടികളുടെ മനസ്സിൽ വലിയ ആവേശം വിതയ്ക്കുന്നു എന്നത് അനുഭവം കൊണ്ട് ഞങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്.. മറ്റൊരു വിഷയവുമായി അധ്യാപകരുടെയും കുട്ടികളുടെയും നിർദ്ദേശങ്ങൾ ഉയർന്നുവരുമ്പോൾ വീണ്ടും മനോഹരമായ ഒരു സൃഷ്ടി ഈ വിദ്യാലയത്തിൽ പിറവിയെടുക്കുന്നു...

ക്ലാസ് ലൈബ്രറി

വായന ശോഷണം എന്ന അവസ്ഥ ,സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള  എല്ലാ വ്യക്തികളിലും ഇന്നുള്ള പ്രകടമായ സത്യമാണ്.. ഭാവിതലമുറയുടെ പ്രതിനിധികളായി വളർന്നുവരുന്ന  കുട്ടികളെ വായനയുടെ വസന്തത്തിലേക്ക് കൈപിടിച്ചു ഉയർത്തുവാൻ ധാരാളം പ്രവർത്തനങ്ങൾ സമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.. പ്രത്യേകിച്ചും വിദ്യാലയങ്ങളോ ടനുബന്ധിച്ച് ഗവൺമെൻറ് സഹായത്തോടെ ലൈബ്രറി ശാക്തീകരണ പ്രവർത്തനങ്ങൾ കാലാകാലങ്ങളായി നടന്നുവരുന്നു... വിവിധ പദ്ധതികളിൽ ഉൾപെടുത്തി ധാരാളം ഫണ്ട് ലൈബ്രറി നവീകരണം പ്രവർത്തനങ്ങൾക്ക് അനുവദിച്ചു വരുന്നുണ്ട്.. ഇത്തരം ലൈബ്രറി ശാക്തീകരണത്തിന്റേയും, വായനാ പരിപോഷണത്തിന്റേയും  ഭാഗമായുള്ള പ്രവർത്തനങ്ങൾ ഞങ്ങളുടെ വിദ്യാലയത്തിലും സജീവമായിത്തന്നെ നടന്നുവരുന്നു.. ഈ സജീവതയുടെ ഭാഗമായി എല്ലാ വിദ്യാർത്ഥികൾക്കും ലൈബ്രറി പുസ്തകം ലഭ്യമാക്കുക എന്ന പ്രവർത്തനം സ്കൂൾ ലൈബ്രറിയുടെ മേൽനോട്ടത്തിൽ നടന്നുവരുന്നുണ്ട്... അതോടൊപ്പം തന്നെ എല്ലാ ക്ലാസ്സുകളിലും ലൈബ്രറി സംവിധാനം സ്ഥിരമായി നിലനിർത്തുക എന്ന പ്രവർത്തനവും പൂർത്തീകരിച്ചിട്ടുണ്ട്..

      ഇടവേളകളിലും ഒഴിവു സമയങ്ങളിലും കുട്ടികളുടെ സമയം സൃഷ്ടിപരമായി വിനിയോഗിക്കുവാൻ ക്ലാസ് റൂമുകളിലെ വായനയ്ക്ക് സാധിക്കുമെന്ന് ഈ പ്രവർത്തനത്തിലൂടെ ഞങ്ങൾ വിശ്വസിക്കുന്നു... കുട്ടികൾക്ക് വായനക്ക് പറ്റിയ പുസ്തകങ്ങൾ തിരഞ്ഞെടുത്തു ക്ലാസ് അധ്യാപകനെ ഏൽപ്പിക്കുക എന്നതാണ് ആദ്യഘട്ടം.. ക്ലാസ് അധ്യാപകർ സൂക്ഷിക്കുന്ന പ്രത്യേക രജിസ്റ്റർ വഴി പുസ്തകങ്ങൾ വിതരണം ചെയ്യുകയും അവ നിശ്ചിത തീയതിക്കുള്ളിൽ തിരിച്ചു ഏൽപ്പിക്കുന്നത് ഉള്ള സംവിധാനം നടപ്പിലാക്കി വരികയും ചെയ്യുന്നു..

ഇതോടനുബന്ധിച്ച് ആണ് എല്ലാ ക്ലാസ് റൂമുകളിലും ലൈബ്രറി പുസ്തകം സൂക്ഷിക്കുവാനുള്ള പ്രത്യേക റാക്ക് ക്രമീകരിച്ചത്.. സ്കൂളിന്റെ പ്രവർത്തനസമയം മുഴുവനായി പുസ്തകങ്ങൾ, ഈ ക്രമീകരണത്തിൽ സൂക്ഷിക്കപ്പെടുകയും  കുട്ടികളുടെ മേൽനോട്ടത്തിൽ അവ സുരക്ഷിതമായി ആയി ഉണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.. ലഭ്യമായ സമയം ഉപയോഗിച്ച് പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കുവാനും, കൈമാറുവാനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നു..

അടച്ചുറപ്പുള്ള എല്ലാ ക്ലാസ് റൂമുകളിലും ഇത്തരം ലൈബ്രറി ക്രമീകരണ സംവിധാനം  ഏർപ്പെടുത്തിയിട്ടുണ്ട്.. കുട്ടികൾ പുസ്തകങ്ങൾ വായിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും അവ പരിപാലിക്കുകയും കൈമാറ്റം ചെയ്യുകയും എന്നീ പ്രവർത്തനങ്ങൾ ക്രമമായി നടക്കുന്നതിൽ ഓരോ ക്ലാസ് അധ്യാപകരും ശ്രദ്ധിക്കുന്നു. സ്കൂൾ ലൈബ്രേറിയന്റെ മേൽനോട്ടം ഈ വായന ഘടന സംവിധാനത്തിൽ കൃത്യമായി നിർമ്മിക്കപ്പെടുന്നുണ്ട്... ഏതെങ്കിലും രീതിയിൽ നഷ്ടപ്പെടുന്ന പുസ്തകങ്ങൾക്ക് പകരമായി തുല്യ വിലയോ അല്ലെങ്കിൽ പകരം പുസ്തകമോ തിരിച്ച് ഏൽപ്പിക്കുന്ന രീതിയും കൃത്യമായി നടപ്പിലാക്കി വരുന്നു... വിവിധ പദ്ധതികളിലൂടെ ലഭിക്കുന്ന പുസ്തകങ്ങൾ കൃത്യമായി സൂക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായ സൗകര്യങ്ങളില്ല എന്നതാണ് ഏക പോരായ്മ.

        പലതവണ കാണുമ്പോഴെങ്കിലും ഒന്നും മറിച്ചു നോക്കുവാനുള്ള പ്രവണത കുട്ടികളിൽ ഉണ്ടാകുമെന്ന വിശ്വാസം കൂടി ഇതിനു പിന്നിലുണ്ട്... ഇന്നത്തെ ഇലക്ട്രോണിക് യുഗത്തിൽ മരിച്ചുകൊണ്ടിരിക്കുന്ന പുസ്തക വായനയെ പഴയ പ്രതാപത്തോടെ തിരിച്ചു കൊണ്ടു വരുന്നതിന് അല്പമായെങ്കിലും ഈ പ്രവർത്തനത്തിന് കഴിയുമെന്ന് വിശ്വസിക്കുന്നു....

രസതന്ത്ര വർഷാചരണം

വളരെ മികച്ച രീതിയിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ്മ സമാഹരിച്ച് ഏറ്റെടുത്തു നടത്തിയ പ്രവർത്തനങ്ങൾ ധാരാളം ഈ സ്കൂളിൽ നടന്നിട്ടുണ്ട്.. എണ്ണം കൊണ്ടും ഗുണം കൊണ്ടും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റേയും ശ്രദ്ധയാകർഷിച്ച പ്രവർത്തനങ്ങളാണ് ഇവയിൽ ഭൂരിഭാഗവും.. സേവന സമർപ്പണം കൈമുതലായി കൊണ്ടുനടന്ന ചില അധ്യാപകർ ഈ പ്രവർത്തനങ്ങളുടെ എല്ലാം പിന്നണിയിൽ സജീവമായി നില നിന്നിട്ടുണ്ട്.. അവരുടെ കഠിനാധ്വാനവും താൽപര്യവും പ്രസ്തുത പ്രവർത്തനങ്ങളുടെ എല്ലാം വിജയത്തിന് അടിസ്ഥാനശില പാകിയിട്ടുണ്ട് എന്ന് പറയാതെ വയ്യ.. അങ്ങനെ നിർവഹിക്കപ്പെട്ട അനേകം പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച ഒന്നായിരുന്നു രസതന്ത്ര വർഷാചരണം.. കുട്ടികളെയും അധ്യാപകരേയും പ്രവർത്തനങ്ങളിൽ സജീവമായി നിലനിർത്തി സമൂഹത്തിന്റെ ഇടപെടലോടുകൂടി പൂർത്തിയാക്കിയ ഒരു പ്രവർത്തനം ആയിരുന്നു ഇത്..

2011 -12 അക്കാദമിക വർഷത്തിലാണ് ഇത് നിർവഹിക്കപ്പെട്ടത്.. രസതന്ത്രവുമായി ബന്ധപ്പെട്ട ധാരാളം പ്രവർത്തനങ്ങൾ നടത്തി എന്നത് മാത്രമല്ല ഈ പ്രവർത്തനങ്ങൾ എല്ലാം സമാഹരിച്ച മികച്ച ഒരു സ്മരണിക പ്രസിദ്ധീകരിക്കുകയും ചെയ്തു. രസമുള്ള തന്ത്രം എന്ന പേര് തന്നെ ഇതിൻറെ ആസ്വാദ്യത വെളിവാക്കി തരുന്നു.. കവർപേജ് തന്നെ വളരെ രസകരമായ രീതിയിൽ ആയിരുന്നു ഡിസൈൻ ചെയ്തത്.. ഇതിന്റെ ഭാഗമായി എല്ലാ അധ്യാപകർക്കും ഓരോ വിഷയങ്ങൾ നൽകുകയും, അവ ഓരോന്നും ഏകോപിച്ച് വിശദമായ ഒരു സെമിനാർ സംഘടിപ്പിക്കുകയും ചെയ്തു.. അടുക്കളയിലെ രസതന്ത്രം ,പാടത്തെ രസതന്ത്രം, ഫാക്ടറി രസതന്ത്രം, ആശുപത്രി രസതന്ത്രം തുടങ്ങി വിവിധ മേഖലകളെ സ്പർശിക്കുന്ന വിഷയങ്ങൾ ഓരോ അധ്യാപകർക്കും സെമിനാറിനായി നൽകിയിരുന്നു. ജീവിതത്തിലെ വിവിധ മേഖലകളിൽ അറിഞ്ഞോ അറിയാതെയോ അനുഭവവേദ്യമാകുന്ന രസതന്ത്രത്തിലെ പാഠങ്ങൾ ഈ സെമിനാർ അവതരണത്തിലൂടെ നിർവഹിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം.. വിഷയങ്ങൾ ലഭിച്ച എല്ലാ അധ്യാപകരും വളരെ ഭംഗിയായി ഓരോ വിഷയങ്ങളെ സംബന്ധിച്ച് റിപ്പോർട്ട് എഴുതി അവതരിപ്പിച്ചു.. വളരെ വലിയ ഒരു കൂട്ടായ്മയുടെയും , ആസ്വാദന മേഖലകളുടേയും സമഞ്ജസമായ സമ്മേളനം ആയിരുന്നു പ്രസ്തുത പ്രവർത്തന ചടങ്ങുകൾ.. ഒരു സാധാരണ പ്രൈമറി വിദ്യാലയം ഏറ്റെടുത്തു നടത്തുന്ന ഒരു പ്രവർത്തനം ആയിരുന്നില്ല ഇത്.. വളരെ വലിയ ഒരു അധ്വാനവും, സമർപ്പണവും ഈ പ്രവർത്തനത്തിന്റെ ഓരോ ഘട്ടത്തിലും ദൃശ്യമായിരുന്നു. ഈ പ്രവർത്തനത്തിന്റേയും, സ്മരണികയുടേയും  നിലവാരം ബോധ്യമാ യതിനെ തുടർന്ന് പ്രതീക്ഷിക്കാത്ത രീതിയിൽ ധാരാളം പരസ്യങ്ങൾ ലഭിക്കുകയും ചെയ്തു.. സ്പോൺസർഷിപ്പ് ഇതിലൂടെ ലഭിക്കുന്നതിനായി ശ്രീ. മൊയ്തീൻ മാസ്റ്റർ നിർവഹിച്ച കഠിനാധ്വാനത്തിൽ ഓർക്കാതെ വയ്യ... ധാരാളം ദിവസങ്ങൾ വിവിധ വ്യക്തികളെ കണ്ട് ഈ ഒരു സ്മരണിക പുറത്തിറക്കി അതിനായി അദ്ദേഹം കഠിനാധ്വാനം ചെയ്തു... ഈ സമർപ്പണ മനോഭാവം പ്രസ്തുത സ്മരണികയുടെ പ്രകാശനത്തിൽ തെളിഞ്ഞു കണ്ടു.. ഹയർസെക്കൻഡറി നിലവാരത്തിലുള്ള പ്രവർത്തന പദ്ധതിയുടെ പൂർത്തീകരണമായിരുന്നു ഇത്.. കണ്ടവരും കേട്ടവരും ആ രീതിയിൽ തന്നെ ഈ പ്രവർത്തനത്തെ ശ്ലാഘിച്ചു.. ഈ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ അധ്യാപകരുടെയും ഹൃദയം നിറച്ച പ്രതികരണം ആയിരുന്നു പിന്നീട് പൊതു സമൂഹത്തിൽ നിന്നും ഉണ്ടായത്. സെമിനാർ നടത്തിപ്പിനായി വിവിധ അധ്യാപകർക്ക് ഇരുപതോളം വിഷയങ്ങൾ നൽകിയിരുന്നു എന്നത് തന്നെ ഈ പ്രവർത്തനത്തിന്റെ വൈവിധ്യത്തിന് മകുടോദാഹരണമാണ്..

       സെമിനാർ കൂടാതെ തന്നെ കുട്ടികൾക്ക് വേണ്ടി രസതന്ത്രം ക്വിസ് എല്ലാമാസവും സംഘടിപ്പിക്കുക, എല്ലാ ക്ലാസുകളിലും അവർക്ക് അനുയോജ്യം ആകുന്ന രീതിയിൽ ലഘുപരീക്ഷണങ്ങൾ നടത്തി അവരെ ഈ പ്രവർത്തനത്തിന്റെ ഭാഗമാക്കി മാറ്റുക എന്ന് പ്രവർത്തനങ്ങളും രസതന്ത്ര വർഷാചരണം ത്തിന്റെ ഭാഗമായി നടന്നിരുന്നു.. ഓരോ അധ്യാപകർക്കും വ്യത്യസ്തമായ ചുമതലകൾ ഇത്തരം പ്രവർത്തനങ്ങളിൽ നൽകിയിരുന്നു.. അവർ എല്ലാവരും തന്നെ ഓരോ പ്രവർത്തനത്തിനും പൂർത്തീകരണത്തിനായി ആത്മാർഥമായി ശ്രമിച്ചു പറയാതെ വയ്യ...

   വ്യത്യസ്ത ക്ലാസുകൾക്ക് ക്വിസ്മത്സരം സംഘടിപ്പിക്കുന്നതിനായി ചോദ്യങ്ങൾ മുൻകൂട്ടി തയ്യാറാക്കിയിരുന്നു.. വ്യത്യസ്തമായ ഈ ചോദ്യങ്ങളുടെ ശേഖരത്തിന്റെ ഫോട്ടോകൾ ഈ റിപ്പോർട്ടിന്റെ ഭാഗമായി കൊടുത്തിട്ടുണ്ട്.. വളരെ വിശദമായ ഒരു അവലോകന റിപ്പോർട്ട് ശ്രീ മൊയ്തീൻ മാസ്റ്റർ തയ്യാറാക്കിയിരുന്നു.. ഈ റിപ്പോർട്ട് സ്മരണികയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.. പ്രൊഫസർ എസ് ശിവദാസ് എഴുതിയ വിവിധ ലേഖനങ്ങൾ ഈ രസതന്ത്ര പ്രവർത്തനങ്ങൾക്ക് ആമുഖമായും പ്രവർത്തനത്തിന് വിവിധ ഘട്ടങ്ങളിലും കുട്ടികൾക്ക് പരിചയപ്പെടുത്തിയിരുന്നു.. കുട്ടികൾക്ക് ഏറ്റെടുത്തു നടത്തുവാൻ കഴിയുന്ന രസതന്ത്ര പ്രോജക്ടുകൾ ഞങ്ങളുടെ പ്രവർത്തനത്തിന് ഭാഗമായി മുൻകൂട്ടി തെരഞ്ഞെടുത്തിരുന്നു.. ഇവ ഓരോന്നും ക്ലാസുകളിൽ പരീക്ഷണങ്ങളായി നിർവഹിക്കപ്പെടുമ്പോൾ കുട്ടികൾ തന്നെ അത്ഭുതപ്പെട്ടു പോകുന്ന സാഹചര്യങ്ങൾ ഉണ്ടായിരുന്നു.. നിത്യജീവിതത്തിലെ രസതന്ത്രത്തെ കുറിച്ച് കുട്ടികൾക്കായി ലേഖന മത്സരവും സംഘടിപ്പിച്ചിരുന്നു. ഒരു ദിവസം ചായ കുടിക്കുമ്പോൾ മുതലുള്ള നമ്മുടെ വിവിധ ജീവിത പ്രവർത്തനങ്ങൾ വിശദമാക്കിയ ലേഖനങ്ങൾ സമാഹരിച്ച് അതിൽ വിജയികളായ കുട്ടികൾക്ക് അംഗീകാരങ്ങൾ നല്കുകയും ചെയ്തു.. ഈ ലേഖന മത്സരത്തിൽ, "ജീവിതത്തിലെ രസതന്ത്രം" എന്ന പേരിൽ ജ്വാലാ കെ .സി .ടി. പി എന്ന കുട്ടി സമ്മാനാർഹയായി.. നമ്മുടെ ജീവിത പ്രവർത്തനങ്ങളും, നിത്യ  ജീവിതത്തിൽ ഉപയോഗിക്കുന്ന വസ്തുക്കളും, അങ്ങനെ ജീവിതത്തിലെ എല്ലാ മേഖലകളിലും അടങ്ങിയിരിക്കുന്ന രസതന്ത്ര സത്യങ്ങൾ കുട്ടികൾക്ക് വെളിവാകുന്ന തരത്തിലായിരുന്നു രസതന്ത്ര വർഷാചരണ ത്തിലെ വിവിധ പ്രവർത്തനങ്ങൾ..

           സെമിനാറുകൾ കാര്യം നിർവഹിക്കപ്പെട്ട അധ്യാപകരുടെ പേരുകളും, അവർക്ക് നൽകപ്പെട്ട വിഷയങ്ങളും ഈ റിപ്പോർട്ടിന് അനുബന്ധമായി ഫോട്ടോ ആയി  ചേർത്തിട്ടുണ്ട്... ഓരോ മാസവും നടത്തപ്പെട്ട വിവിധ ക്വിസ് മത്സരങ്ങളിൽ വിജയികളായ കുട്ടികളുടെ ഫോട്ടോകളും ഈ സ്മരണികയുടെ ഭാഗമായി ചേർത്തിട്ടുണ്ട്.. ഇതിലൊക്കെ ഉപരിയായി പൊതുജനങ്ങൾക്കായി രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു... വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്.

     ഒരു പ്രൈമറി സ്കൂൾ അവരുടെ കഴിവുകൾക്കും അനുഭവങ്ങൾക്കും അപ്പുറമായി ഏറ്റെടുത്തു നടത്തിയ മികച്ച ഒരു അക്കാദമിക് പ്രവർത്തനമായിരുന്നു രസതന്ത്ര വർഷാചരണം.. പൊതുജനങ്ങളുടെ ശ്രദ്ധ സ്കൂളിന്റെ പുരോഗതിയിൽ സ്നേഹത്തോടെ ആശ്ലേഷിക്കപ്പെട്ട ഏറ്റവും മികച്ച കൂട്ടായ്മയായിരുന്നു ഈ പ്രവർത്തനം.

പ്രോജക്ട് നിർവഹണം-ചിട്ടയായ പ്രവർത്തനങ്ങളോടെ...

Project is an activity which is done on a definite purpose.

കൂടുതൽ അറിയാൻ>>>>

 

സ്റ്റുഡൻറ് പോലീസ് കേഡറ്റ്( SPC)

    സ്കൂളിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായ ഒരു മുഖമാണ് ഇവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്റ്റുഡൻറ് പോലീസ് കേഡറ്റ് സംവിധാനം... പത്ത് വർഷത്തോളമായി ഈ അച്ചടക്ക സേവന സംവിധാനം കുട്ടികളുടെ നേതൃത്വത്തിൽ നടന്നുവരുന്നു... സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഒരു അടുക്കും ചിട്ടയും കൈവരുത്തുവാൻ ഈ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്... വിവിധ ക്ലാസുകളിലെ കുട്ടികളെ അവർ പങ്കെടുക്കുന്ന വ്യത്യസ്ത പ്രോഗ്രാമുകളിൽ  സമയബന്ധിതമായും, അച്ചടക്കത്തോടെയും ഒരുക്കി എടുക്കുന്നതിന് ഈ സംവിധാനം ഉപകരിക്കുന്നു... വെറുമൊരു അച്ചടക്ക സംവിധാനം എന്നതിലുപരിയായി കുട്ടികൾ ഉൾപ്പെട്ടിട്ടുള്ള എല്ലാവിധ പ്രോഗ്രാമുകളും ക്രമീകൃതമായ ഒരു ചട്ടക്കൂടിൽ സംഘടിപ്പിക്കുന്നതിന് ഈ മേഖല സഹായിക്കുന്നു... അത് മാത്രമല്ല മുതിർന്നവരെ ബഹുമാനിക്കുവാൻ ഉള്ള ഒരു മാനസികാവസ്ഥ എല്ലാ കുട്ടികളിലും സംജാതമാക്കുവാൻ ഈ പോലീസ് സംവിധാനം സഹായകമാണ് എന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്..കൂടുതൽ അറിയാൻ>>>>

സ്കൂൾപ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ

സ്കൂൾ പ്രവർത്തനങ്ങൾ നോട്ടീസുകളിലൂടെ