ജി.യു.പി.എസ് മുഴക്കുന്ന്/സ്റ്റുഡൻറ് പോലീസ് കേഡറ്റ്( SPC)

സ്റ്റുഡൻറ് പോലീസ് കേഡറ്റ്( SPC)

    സ്കൂളിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായ ഒരു മുഖമാണ് ഇവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്റ്റുഡൻറ് പോലീസ് കേഡറ്റ് സംവിധാനം... പത്ത് വർഷത്തോളമായി ഈ അച്ചടക്ക സേവന സംവിധാനം കുട്ടികളുടെ നേതൃത്വത്തിൽ നടന്നുവരുന്നു... സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഒരു അടുക്കും ചിട്ടയും കൈവരുത്തുവാൻ ഈ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്... വിവിധ ക്ലാസുകളിലെ കുട്ടികളെ അവർ പങ്കെടുക്കുന്ന വ്യത്യസ്ത പ്രോഗ്രാമുകളിൽ  സമയബന്ധിതമായും, അച്ചടക്കത്തോടെയും ഒരുക്കി എടുക്കുന്നതിന് ഈ സംവിധാനം ഉപകരിക്കുന്നു... വെറുമൊരു അച്ചടക്ക സംവിധാനം എന്നതിലുപരിയായി കുട്ടികൾ ഉൾപ്പെട്ടിട്ടുള്ള എല്ലാവിധ പ്രോഗ്രാമുകളും ക്രമീകൃതമായ ഒരു ചട്ടക്കൂടിൽ സംഘടിപ്പിക്കുന്നതിന് ഈ മേഖല സഹായിക്കുന്നു... അത് മാത്രമല്ല മുതിർന്നവരെ ബഹുമാനിക്കുവാൻ ഉള്ള ഒരു മാനസികാവസ്ഥ എല്ലാ കുട്ടികളിലും സംജാതമാക്കുവാൻ ഈ പോലീസ് സംവിധാനം സഹായകമാണ് എന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്..

സ്കൂളിലെ കായിക അധ്യാപകന്റെ മേൽ  നോട്ടത്തിലാണ് സ്റ്റുഡന്റ് പോലീസ് പ്രവർത്തിക്കുന്നത്. എല്ലാ അധ്യയന വർഷവും തുടങ്ങുന്ന മാസം തന്നെ ഈ സംവിധാനത്തിലേക്ക് യോഗ്യരായ കുട്ടികളെ തെരഞ്ഞെടുക്കുന്നു.. 90 ശതമാനത്തിലധികം കുട്ടികളും ഈ സ്കൂളിലെ മുതിർന്ന ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളാണ്... ഏകദേശം അൻപത്തി നോടടുത്ത് കുട്ടികൾ എല്ലാ വർഷവും ഈ സംവിധാനത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു.. അംഗങ്ങളായ കുട്ടികൾക്ക് ഹെഡ്മാസ്റ്റർ യുടെയും ,കായിക അധ്യാപകന്റേയും മേൽനോട്ടത്തിൽ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു... ഇങ്ങനെ നൽകപ്പെടുന്ന നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് കുട്ടികളുടെ ഈ പോലീസ് സംവിധാനം ഞങ്ങളുടെ സ്ഥാപനത്തിൽ പ്രവർത്തിച്ചുവരുന്നത്... വർഷങ്ങൾക്കു മുൻപ് ഇവർക്ക് പ്രത്യേക യൂണിഫോം ഉണ്ടായിരുന്നു.. ചില സാഹചര്യങ്ങൾ യൂണിഫോം ഇല്ലാത്ത വർഷങ്ങളിൽ പ്രത്യേക ബാഡ്ജ് സംവിധാനം ഈ കുട്ടികൾക്ക് നൽകാറുണ്ട്..

കുട്ടികളെ തിരിച്ചറിയുന്നതിന് ഈ  ആശയം ഉപകരിക്കുന്നു... സ്വയം അച്ചടക്ക ബോധം ഉണ്ടാകുന്നതിനോടൊപ്പം തന്നെ മറ്റു കുട്ടികളെ ബഹുമാനിക്കുന്നതിനും, അധ്യാപകരോടും പൊതുസമൂഹത്തോടും ഉത്തരവാദിത്വത്തോടെ പെരുമാറുന്നതിനും ഇതിലെ കുട്ടികൾ പ്രാപ്തരാകുന്നു..

      നിശ്ചിതമായ  ഇടവേളകളിൽ പോലീസ് കേഡറ്റുകളുടെ യോഗം വിളിച്ചു ചേർക്കാറുണ്ട്.. ഇത്തരം യോഗങ്ങളിൽ അവരുടെ ആശങ്കകൾ പരിഹരിക്കുവാനും , ആവശ്യമായ തിരുത്തലുകൾ നൽകുവാനും, ഭാവി പദ്ധതികൾ രൂപപ്പെടുത്തുവാനും സഹായകമായ ഇടങ്ങൾ തേടുന്നു..

       ഒരു പ്രത്യേക ബാഡ്ജ് അല്ലെങ്കിൽ യൂണിഫോം ധരിച്ച സ്കൂളിന്റെ പ്രവർത്തനങ്ങളിൽ നേതൃപാടവം പ്രദർശിപ്പിക്കുക എന്ന സംവിധാനം ഈ പോലീസ് സംവിധാനം വഴി കുട്ടികളെ പ്രാപ്തരാക്കുന്നു... അത് അവർക്ക് മാത്രമല്ല സ്ഥാപനത്തിലെ എല്ലാ ആളുകളെയും മാനസികമായ ഒരു അച്ചടക്കമുള്ളവരാക്കാൻ സഹായിക്കുന്നു.. നിലവിൽ അതുൽ. കെ. വി എന്ന കായികാധ്യാപകന്റെ മേൽനോട്ടത്തിലാണ് ഈ പോലീസ് സംവിധാനം ഞങ്ങളുടെ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നത്. നിയതമായ ചട്ടക്കൂടും, അച്ചടക്ക ബോധവുമുള്ള ഒരു പ്രവർത്തന അന്തരീക്ഷം സ്കൂളിൽ സംജാതമാക്കുവാൻ സ്റ്റുഡൻറ് പോലീസ് സംവിധാനം വളരെയധികം സഹായിക്കുന്നു എന്ന് പറയാം...