"ജി.യു. പി. എസ്. കടമ്പഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 70: | വരി 70: | ||
<big>പഴയ താലൂക്കു ബോർഡുകളെല്ലാം വേണ്ടെന്ന് വയ്ക്കുകയും അതെല്ലാം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ വരികയും പിന്നീട് കേരള സംസ്ഥാന രൂപീകരണ സമയത്ത് ഈ സ്ഥാപങ്ങൾ ഗവൺമെന്റ് നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു. അതോട് കൂടി ഈ വിദ്യാലയവും ഗവൺമെന്റ് സ്ഥാപനമായി.</big> | <big>പഴയ താലൂക്കു ബോർഡുകളെല്ലാം വേണ്ടെന്ന് വയ്ക്കുകയും അതെല്ലാം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ വരികയും പിന്നീട് കേരള സംസ്ഥാന രൂപീകരണ സമയത്ത് ഈ സ്ഥാപങ്ങൾ ഗവൺമെന്റ് നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു. അതോട് കൂടി ഈ വിദ്യാലയവും ഗവൺമെന്റ് സ്ഥാപനമായി.</big> | ||
[[ചരിത്രത്തിൻ്റെ ഇടനാഴിയിലൂടെ|'''<big> | [[ചരിത്രത്തിൻ്റെ ഇടനാഴിയിലൂടെ|'''<big>ചരിത്രത്തിൻ്റെ ഇടനാഴിയിലൂടെ</big>''']] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
| വരി 134: | വരി 134: | ||
<big>* അമ്മ വായന</big> | <big>* അമ്മ വായന</big> | ||
<big>* അമ്മയും കുഞ്ഞും ക്വിസ്</big> | <big>* [[അമ്മയും കുഞ്ഞും ക്വിസ്]]</big> | ||
<big>* വിശുദ്ധ ഗ്രന്ഥപാരായണം</big> | <big>* വിശുദ്ധ ഗ്രന്ഥപാരായണം</big> | ||
| വരി 172: | വരി 172: | ||
<big>ശതാബ്ദിയുടെ നിറവിൽ പുഞ്ചിരി തൂകി നിന്ന നമ്മുടെ വിദ്യാലയത്തിൽ കോവിഡ് എന്ന മഹാമാരി കാരണം തൻ്റെ കുഞ്ഞോമനകളെ കാണാനായില്ലെങ്കിലും തൻ്റെ 100-ാം പിറന്നാൾ സമയത്ത് ഒരു നാടിൻ്റെ പട്ടിണി മാറ്റാൻ കഴിഞ്ഞതിൽ നമ്മുടെ വിദ്യാലയ മുത്തശ്ശിക്ക് ഏറെ സന്തോഷമുണ്ട്.കടമ്പഴിപ്പുറം പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സാമൂഹിക അടുക്കള എന്ന സംരംഭത്തിലൂടെ 2020 മാർച്ച് 28 മുതൽ ദീർഘകാലം നമ്മുടെ വിദ്യാലയവും അധ്യാപകരും രക്ഷിതാക്കളും നാടും ഒത്തൊരുമിച്ച് ഒരു ഗ്രാമത്തിൻ്റെ പട്ടിണി അകറ്റി. ഒരുപാട് പേർ ശാരീരികമായും സാമ്പത്തികമായും ഈ കൂട്ടായ്മയിൽ പങ്കു ചേർന്ന് വിദ്യാലയ മുത്തശ്ശിക്ക് പിറന്നാൾ മംഗളങ്ങൾ നേർന്നു.</big> | <big>ശതാബ്ദിയുടെ നിറവിൽ പുഞ്ചിരി തൂകി നിന്ന നമ്മുടെ വിദ്യാലയത്തിൽ കോവിഡ് എന്ന മഹാമാരി കാരണം തൻ്റെ കുഞ്ഞോമനകളെ കാണാനായില്ലെങ്കിലും തൻ്റെ 100-ാം പിറന്നാൾ സമയത്ത് ഒരു നാടിൻ്റെ പട്ടിണി മാറ്റാൻ കഴിഞ്ഞതിൽ നമ്മുടെ വിദ്യാലയ മുത്തശ്ശിക്ക് ഏറെ സന്തോഷമുണ്ട്.കടമ്പഴിപ്പുറം പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സാമൂഹിക അടുക്കള എന്ന സംരംഭത്തിലൂടെ 2020 മാർച്ച് 28 മുതൽ ദീർഘകാലം നമ്മുടെ വിദ്യാലയവും അധ്യാപകരും രക്ഷിതാക്കളും നാടും ഒത്തൊരുമിച്ച് ഒരു ഗ്രാമത്തിൻ്റെ പട്ടിണി അകറ്റി. ഒരുപാട് പേർ ശാരീരികമായും സാമ്പത്തികമായും ഈ കൂട്ടായ്മയിൽ പങ്കു ചേർന്ന് വിദ്യാലയ മുത്തശ്ശിക്ക് പിറന്നാൾ മംഗളങ്ങൾ നേർന്നു.</big> | ||
<big>'''കോവിഡ് കാലത്തെ പഠനം'''</big>[[പ്രമാണം:Index65.jpg|ലഘുചിത്രം]] | |||
<big>'''കോവിഡ് കാലത്തെ പഠനം'''</big> | |||
[[പ്രമാണം:Index65.jpg|ലഘുചിത്രം]] | |||
<big>കോവിഡ് മഹാമാരി രൂക്ഷമായതിനാൽ സ്കൂളുകളിൽ വരാൻ കഴിയാതെ കുരുന്നുകൾക്ക് വീർപ്പുമുട്ടിയപ്പോൾ ഓൺലൈൻ പഠനം എന്ന ആശയം കടന്നു വന്നു. തുടക്കത്തിൽ വളരെയേറെ പ്രയാസമേറിയതായിരുന്നു ഓൺലൈൻ പഠനം. സ്മാർട്ട് ഫോൺ, ടെലിവിഷൻ ഇല്ലായ്മ, സ്മാർട്ട് ഫോണുകളിലെ ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള ധാരണയില്ലായ്‌മ. അധ്യാപകരും കുട്ടിയും ഒരു സ്ക്രീനിൽ ഒതുങ്ങുന്ന അവസ്ഥ ഇതെല്ലാം വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും നമ്മുടെ വിദ്യാലയം എന്നും നിങ്ങൾക്കൊപ്പമുണ്ടെന്ന് തെളിയിച്ചു കൊണ്ട് വൈദ്യുതി ഇല്ലാതിരുന്ന കുട്ടിയുടെ വൈദ്യുതി ക്ഷൻ എത്തിച്ചു കൊടുക്കാനും സ്കൂളിലെ ലാപ്ടോപ്പുകൾ ഉപയോഗിച്ച് ഓരോ പ്രദേശം കേന്ദ്രീകരിച്ച് ക്ലാസ്സ് നടത്താനും സാധിച്ചു. പിന്നീട് ടെലിവിഷനും സ്മാർട്ട് ഫോണും ഇല്ലാതിരുന്ന കുട്ടികളുടെ വീടുകളിലേക്ക് ടി.വി സംഭാവന ചെയ്യാൻ കഴിഞ്ഞതിലും ഈ വിദ്യാലയം അഭിമാനിക്കുന്നു.</big> | <big>കോവിഡ് മഹാമാരി രൂക്ഷമായതിനാൽ സ്കൂളുകളിൽ വരാൻ കഴിയാതെ കുരുന്നുകൾക്ക് വീർപ്പുമുട്ടിയപ്പോൾ ഓൺലൈൻ പഠനം എന്ന ആശയം കടന്നു വന്നു. തുടക്കത്തിൽ വളരെയേറെ പ്രയാസമേറിയതായിരുന്നു ഓൺലൈൻ പഠനം. സ്മാർട്ട് ഫോൺ, ടെലിവിഷൻ ഇല്ലായ്മ, സ്മാർട്ട് ഫോണുകളിലെ ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള ധാരണയില്ലായ്‌മ. അധ്യാപകരും കുട്ടിയും ഒരു സ്ക്രീനിൽ ഒതുങ്ങുന്ന അവസ്ഥ ഇതെല്ലാം വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും നമ്മുടെ വിദ്യാലയം എന്നും നിങ്ങൾക്കൊപ്പമുണ്ടെന്ന് തെളിയിച്ചു കൊണ്ട് വൈദ്യുതി ഇല്ലാതിരുന്ന കുട്ടിയുടെ വൈദ്യുതി ക്ഷൻ എത്തിച്ചു കൊടുക്കാനും സ്കൂളിലെ ലാപ്ടോപ്പുകൾ ഉപയോഗിച്ച് ഓരോ പ്രദേശം കേന്ദ്രീകരിച്ച് ക്ലാസ്സ് നടത്താനും സാധിച്ചു. പിന്നീട് ടെലിവിഷനും സ്മാർട്ട് ഫോണും ഇല്ലാതിരുന്ന കുട്ടികളുടെ വീടുകളിലേക്ക് ടി.വി സംഭാവന ചെയ്യാൻ കഴിഞ്ഞതിലും ഈ വിദ്യാലയം അഭിമാനിക്കുന്നു.</big> | ||
| വരി 184: | വരി 181: | ||
<big>കോവിഡ് മാത്രമല്ല ഏത് പ്രതിസന്ധി ഘട്ടത്തിലും ഞങ്ങൾ കൂടെയുണ്ട് എന്ന് നമ്മുടെ സ്കൂളും കുട്ടികളും ഒരുപോലെ മുൻ വർഷങ്ങളിൽ കാണിച്ചു തന്നതാണ്. പ്രളയം എന്ന വിപത്തിനാൽ പലർക്കും വീടും സമ്പാദ്യങ്ങളും മറ്റു വസ്തുവകകളും നഷ്ടമായപ്പോൾ ഞങ്ങളുടെ സഹോദരങ്ങൾക്ക് കൂട്ടായി 'കൈരളിക്ക് ഒരു കൈത്താങ്ങ് ' പദ്ധതിയുടെ ഭാഗമായി ഞങ്ങൾ ഉണ്ടെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ധാരാളം പുസ്തകങ്ങളും പഠനോപകരണങ്ങളും നല്കി നമ്മുടെ വിദ്യാലയത്തിലെ കുഞ്ഞുങ്ങൾ മാതൃക കാട്ടി.</big> | <big>കോവിഡ് മാത്രമല്ല ഏത് പ്രതിസന്ധി ഘട്ടത്തിലും ഞങ്ങൾ കൂടെയുണ്ട് എന്ന് നമ്മുടെ സ്കൂളും കുട്ടികളും ഒരുപോലെ മുൻ വർഷങ്ങളിൽ കാണിച്ചു തന്നതാണ്. പ്രളയം എന്ന വിപത്തിനാൽ പലർക്കും വീടും സമ്പാദ്യങ്ങളും മറ്റു വസ്തുവകകളും നഷ്ടമായപ്പോൾ ഞങ്ങളുടെ സഹോദരങ്ങൾക്ക് കൂട്ടായി 'കൈരളിക്ക് ഒരു കൈത്താങ്ങ് ' പദ്ധതിയുടെ ഭാഗമായി ഞങ്ങൾ ഉണ്ടെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ധാരാളം പുസ്തകങ്ങളും പഠനോപകരണങ്ങളും നല്കി നമ്മുടെ വിദ്യാലയത്തിലെ കുഞ്ഞുങ്ങൾ മാതൃക കാട്ടി.</big> | ||
കൂടുതൽ ചിത്രങ്ങൾ | <big>'''[[കൂടുതൽ ചിത്രങ്ങൾ(ടി.വി സംഭാവന )]]'''</big> | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
11:52, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നെല്ലറയുടെ നാടായ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ ചെർപ്പുളശ്ശേരി ഉപജില്ലയിൽ കടമ്പഴിപ്പുറം ഗ്രാമത്തിൽ നൂറ്റാണ്ടിന്റെ മഹിമ വിളിച്ചോതുന്ന പ്രഥമ സരസ്വതി ക്ഷേത്രമാണ് കടമ്പഴിപ്പുറം സർക്കാർ യു പി സ്കൂൾ.
| ജി.യു. പി. എസ്. കടമ്പഴിപ്പുറം | |
|---|---|
| വിലാസം | |
കടമ്പഴിപ്പുറം. കടമ്പഴിപ്പുറം. പി.ഒ. , 678633 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - - 1921 |
| വിവരങ്ങൾ | |
| ഫോൺ | 0466 2267468 |
| ഇമെയിൽ | hmgupsktp@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20352 (സമേതം) |
| യുഡൈസ് കോഡ് | 32060300608 |
| വിക്കിഡാറ്റ | Q64690138 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
| ഉപജില്ല | ചെർപ്പുളശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
| താലൂക്ക് | ഒറ്റപ്പാലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കടമ്പഴിപ്പുറം പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 348 |
| പെൺകുട്ടികൾ | 353 |
| ആകെ വിദ്യാർത്ഥികൾ | 701 |
| അദ്ധ്യാപകർ | 30 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഗോപാലകൃഷ്ണൻ എം പി |
| പി.ടി.എ. പ്രസിഡണ്ട് | പി പി അബ്ദുൾ സുൽത്താൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുമ വി |
| അവസാനം തിരുത്തിയത് | |
| 31-01-2022 | Gups20352 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വരരുചി പഴമയുടെ ചരിത്രമുറങ്ങുന്ന, പറയിപെറ്റ പന്തിരുകുലത്തിലെ അവസാന കണ്ണിയായ ശ്രീ വായില്യാംകുന്നിലപ്പന്റെ തട്ടകത്തിൽ നൂറ്റാണ്ടിന്റെ പഴമയും പ്രൗഢിയും വിളിച്ചോതുന്ന സരസ്വതി ക്ഷേത്രമാണ് കടമ്പഴിപ്പുറം സർക്കാർ യു പി സ്കൂൾ.
1921ൽ ഏറ്റവും ഉത്തമമായ സുദിനത്തിൽ(മാസവും തീയ്യതിയും കൃത്യമായി അറിവില്ല) ഒരു നില തട്ടോട് കൂടിയ ഒരു ചെറിയ പീടികയുടെ പൂമുഖത്ത് ശ്രീ. മണ്ണഴി ദേവർ ഗുപ്തൻ തന്റെ വീട്ടിലെ രണ്ട് കുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കുവാൻ ആരംഭിച്ചു.അയൽ വീട്ടുകാർ ഈ വിവരം അറിയുകയും തങ്ങളുടെ കുട്ടികളെ പഠിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തപ്പോൾ അപ്രിയം ഒന്നും കൂടാതെ ശ്രീ. ദേവർ ഗുപ്തൻ സമ്മതിച്ചു. ഈ പീടികയും അത് നില്ക്കുന്ന സ്ഥലവുമെല്ലാം ശ്രീ ദേവർ ഗുപ്തന്റെ ജ്യേഷ്ഠൻ ശ്രീമാൻ കൃഷ്ണ ഗുപ്തന്റെതായിരുന്നു. വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ശ്രീ.കൃഷ്ണ ഗുപ്തൻ ഒരു വൈമനസ്യം കാണിക്കാതെ തന്റെ പീടിക മുഴുവനും സ്കൂളിനായി നല്കി.
പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ചുമതല താലൂക്ക് ബോർഡിനായിരുന്നു. വള്ളുവനാട് താലൂക്ക് ബോർഡിൻ കീഴിലായിരുന്നു കടമ്പഴിപ്പുറം. നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് 1923 ജൂണിൽ താലൂക്കു ബോർഡിന്റെതായ രണ്ടദ്ധ്യാപകന്മാരോടു കൂടി 4 ക്ലാസ്സുകളുള്ള ഒരു പ്രാഥമിക വിദ്യാലയം ഇവിടെ തുറക്കപ്പെടുകയും ചെയ്തു. ഇതിനും മുൻകയ്യെടുത്തു പ്രവർത്തിച്ചത് ശ്രീ.എം.കൃഷ്ണഗുപ്തൻ തന്നെയായിരുന്നു. സ്കൂൾ നടത്തുവാൻ ഉള്ള സ്ഥലം അദ്ദേഹം തന്നെ കൊടുത്തു. പീടിക മുകളിൽ ഗവൺമെന്റ് അംഗീകാരമൊന്നുമില്ലാത്ത ശ്രീ.ദേവർ ഗുപ്തന്റെ സ്കൂളും താഴെ അംഗീകാരമുള്ള ബോർഡ് സ്കൂളും പ്രവർത്തനം നടന്നു. താലുക്ക് ബോർഡ് ഏറ്റെടുക്കുന്നതു വരെ അതിന്റെ പ്രഥമാധ്യാപകൻ ശ്രീ.ദേവർ ഗുപ്തനായിരുന്നു. പിന്നീട് ശ്രീ. ദേവർ ഗുപ്തനെ ബോർഡ് അധ്യാപകനായി വേണമെന്ന നാട്ടുകാരുടെ അപേക്ഷ പ്രകാരം ശ്രീ. ദേവർ ഗുപ്തനെ അധ്യാപക പരിശീലനം കഴിക്കണമെന്ന നിബന്ധനയോടെ സർവ്വീസിലേക്കെടുത്ത് അധ്യാപകനായി ബോർഡ് സ്കൂളിൽ നിയമിച്ചു. തുടർന്ന് ബോർഡ് സ്കൂളിലെ ഒന്നാമത്തെ ഹെഡ്മാസ്റ്റർ ആയി ശ്രീ.വാപ്പാലെ രാഘവമേനോനെ നിയമിച്ചു.
അക്കാലത്ത് ഇവിടെ അടുത്തെങ്ങും ഒരു ഹയർ എലമെന്റെറി (അപ്പർ പ്രൈമറി) സ്കൂളോ ഹൈസ്കൂളോ ഉണ്ടായിരുന്നില്ല. തുടർപഠനത്തിന് ദൂരസ്ഥലങ്ങളെ ആശ്രയിക്കേണ്ടതിനാൽ ഒരു ഹയർ എലിമെന്റെറി സ്കൂളിന്റെ ആവശ്യകത ഉയർന്നു വന്നപ്പോൾ വള്ളുവനാട് താലൂക്ക് ബോർഡിനെ അറിയിക്കുകയും 1925 ജൂണിൽ ഇവിടെ ഒരു ഹയർ എലമെന്ററി സ്കൂൾ തുറക്കുകയും ഹെഡ്മാസ്റ്ററായി ശ്രീമാൻ. എൻ.വി.ശങ്കുണ്ണിവാര്യരെ നിയമിക്കുകയും ചെയ്തു. എന്നാൽ ഹയർ എലമെന്റെറി സ്കൂൾ നടത്തുവാൻ തക്കവണ്ണം സൗകര്യമില്ലാത്തതിനാൽ ശ്രീ.എം കൃഷ്ണ ഗുപ്തന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി പീടിക മുഴുവൻ പൊളിച്ച് ചുരുങ്ങിയ നാളുകൾ കൊണ്ട് പുതിയ കെട്ടിടം നിർമ്മിച്ചു. ഹെഡ്മാസ്റ്റർ ശങ്കുണ്ണി വാര്യർ ട്രെയിനിങ്ങിന് പോകയാൽ ശ്രീ.എം.'കുട്ടികൃഷ്ണമേനോനെ ഹെഡ്മാസ്റ്ററായി നിയമിച്ചു.
പഴയ താലൂക്കു ബോർഡുകളെല്ലാം വേണ്ടെന്ന് വയ്ക്കുകയും അതെല്ലാം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ വരികയും പിന്നീട് കേരള സംസ്ഥാന രൂപീകരണ സമയത്ത് ഈ സ്ഥാപങ്ങൾ ഗവൺമെന്റ് നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു. അതോട് കൂടി ഈ വിദ്യാലയവും ഗവൺമെന്റ് സ്ഥാപനമായി.
ഭൗതികസൗകര്യങ്ങൾ
വിദ്യാർഥികളുടെ മാനസികവും ആരോഗ്യപരവുമായ ബൗദ്ധികവുമായ വളർച്ച ഒരു വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. നമ്മുടെ വിദ്യാലയത്തിൽ ഏതാണ്ട് എണ്ണൂറിൽപരം കുട്ടികൾ പഠിക്കുന്നുണ്ടെങ്കിലും വായനാമുറി, ലാബോറട്ടറി, ഡൈനിങ്, അസംബ്ലി ഹാൾ തുടങ്ങിയവയോട് കൂടി വിപുലമാക്കുന്നതിന് കിഫ്ബി ഉപയോഗിച്ചുള്ള നിർമ്മാണത്തിലിരിക്കുന്ന ക്ലാസ് മുറികൾ ഉപയോഗപ്പെടുത്താനാവും. 9 ക്ലാസ് റൂമുകൾ കൂടി ലഭ്യമാകുന്നതോടെ ഈ സർക്കാർ വിദ്യാലയത്തിന്റെ ഭൗതിക വളർച്ച സമൂഹത്തിന് ആകമാനം അഭിമാനിക്കാവുന്ന ഒന്നായി മാറും.
മികച്ച വിദ്യാലയാന്തരീക്ഷം
മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിൽ ഏറ്റവും വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. നിരവധി കായിക മത്സരങ്ങൾക്ക് വേദിയായ ഈ മൈതാനം ഒരു സ്റ്റേഡിയം ആക്കി മാറ്റുക എന്നത് കടമ്പഴിപ്പുറം ഗ്രാമത്തിന്റെ തന്നെ ഒരു സ്വപ്നമാണ്.
നൂറു വർഷം പഴക്കമുള്ള വിദ്യാലയത്തിനെ തണലേകി കൊണ്ട് മൈതാനത്തിൽ ആൽ മുത്തശ്ശിയും കേരവൃക്ഷങ്ങളും മറ്റു തണൽമരങ്ങളും പച്ചക്കുട നിവർത്തി വിരാജിക്കുന്നു.
ക്ലാസ്സ് മുറികൾ
പ്രീപ്രൈമറി, ഒന്ന്, രണ്ട് ക്ലാസ്സുകൾ പൂർണ്ണമായും ഹൈടെക് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. രണ്ടു മുതൽ ഏഴു വരെ ക്ലാസ്സുകൾക്ക് സ്വന്തമായി ലാപ് ടോപ്പുകളും പ്രൊജക്ടറുകളും ഉണ്ട്.കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം അന്തിമഘട്ടത്തിൽ എത്തിയ ക്ലാസ് റൂമുകൾ പൂർണമായും ഹൈടെക്ക് സംവിധാനത്തിൽ ആണ് ഒരുക്കുന്നത് അതുകൊണ്ടുതന്നെ ഉന്നതനിലവാരത്തിലുള്ള പഠനം കുട്ടികൾക്ക് ഉറപ്പുവരുത്താൻ സാധിക്കുന്നു. ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ് വരെ ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം എന്നിങ്ങനെ സംവിധാനങ്ങളും നിലവിലുണ്ട്. പ്രീ പ്രൈമറി ക്ലാസ്സ് റൂമുകൾ ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ച് വളരെയധികം ആകർഷകമാക്കിയിട്ടുണ്ട്.എല്ലാ ക്ലാസ്സുകളും ഫാൻ സൗകര്യം, ലൈറ്റ് സംവിധാനങ്ങൾ എന്നിവയുമുണ്ട്.
സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി
മൂവായിരത്തോളം പുസ്തകങ്ങളുള്ള വിപുലമായ സ്കൂൾ ലൈബ്രറിക്ക് പുറമേ എല്ലാ ക്ലാസുകളിലും നൂറിലധികം പുസ്തകങ്ങളുള്ള ക്ലാസ് ലൈബ്രറി സംവിധാനമുണ്ട്. കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി വിവിധ ദിനപത്രങ്ങൾ ഓരോ ക്ലാസിലും വിതരണം ചെയ്യുന്നു.പിറന്നാൾ പുസ്തകം പദ്ധതിയുടെ ഭാഗമായി ക്ലാസ് ലൈബ്രറി വിപുലീകരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട് .സ്കൂൾ ലൈബ്രറി പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിധത്തിൽ ഒരു പൊതുജന വായനശാല ആക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
ലാബ്, ലാബോറട്ടറി
കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,ഗണിതലാബ് ,സാമൂഹ്യശാസ്ത്ര ലാബ് എന്നിവ വിദ്യാലയത്തിൽ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു.ഓരോ ക്ലാസ് റൂമും ഒരു ലാബാക്കി മാറ്റി ടാലെന്റ് ലാബ് പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കാൻ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
പാചകപ്പുര
ശ്രീകൃഷ്ണപുരം ബ്ലോക്കിന്റെ നന്മ@സ്കൂൾ പദ്ധതിയിലുൾപ്പെടുത്തി വിദ്യാലയത്തിന് നല്ല ഒരു പാചകപ്പുര നിർമ്മിക്കാൻ ആയിട്ടുണ്ട്. കുടിവെള്ള സൗകര്യത്തിനായി സ്കൂളിന് സ്വന്തമായി രണ്ട് കുഴൽക്കിണറുകളും ഒരു കിണറും ഉണ്ട്.
തുമ്പൂർമുഴി- ജൈവ മാലിന്യ പ്ലാന്റ്
പച്ചക്കറിയുടെയും ഉച്ചഭക്ഷണത്തിന്റെയും അവശിഷ്ടങ്ങൾ ജൈവവളമാക്കി മാറ്റുന്ന ജൈവ മാലിന്യ പ്ലാന്റ് വിദ്യാലയത്തിനു മാത്രമല്ല സമൂഹത്തിനു തന്നെ മാതൃകയായ ഒന്നാണ്.
പെൺകുട്ടികൾ , ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകൾ
വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണത്തിനനുപാതമായി വേണ്ടത്ര ശുചിമുറികൾ ഉണ്ട്. അതിൽ തന്നെ ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകളും കൗമാരക്കാരായ പെൺകുട്ടികൾക്ക് വേണ്ടി പ്രത്യേകം ഷീ ടോയ്‌ലറ്റുകളും ഉണ്ട്.
ബാന്റ് സെറ്റ്
പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് അവസരം നൽകുക എന്നതോടൊപ്പം അച്ചടക്കവും ചിട്ടയും ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടുകൂടി സ്കൂളിന് സ്വന്തമായി ഒരു ബാൻഡ്സെറ്റ് നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു ശ്രീകൃഷ്ണപുരം ബ്ലോക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബാൻഡ് സെറ്റ് ലഭിച്ചത്.
ഗതാഗത സൗകര്യം

മുൻ എംഎൽഎ (പി. ഉണ്ണി)യിൽ നിന്നും ലഭിച്ച ബസ് അടക്കം മൂന്ന് ബസ്സുകൾ വിദ്യാലയത്തിൽ സർവീസ് നടത്തുന്നു. വളരെ ഉൾഭാഗത്തു നിന്ന് പോലും കുട്ടികൾക്ക് മിതമായ നിരക്കിൽ സ്കൂളിലെത്തിച്ചേരാൻ സാധിക്കുന്നു.
ഗ്രന്ഥശാല
വായനയുടെ പുതിയ ലോകത്തേക്ക് കുഞ്ഞുങ്ങളെയും മുതിർന്നവരെയും എത്തിക്കുകയും അതിലൂടെ അവരുടെ സർഗ്ഗശേഷി ഉണർത്തുന്നതിനുമാണ് ഗ്രന്ഥശാലകൾ. നമ്മുടെ സ്കൂളിലും രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കും അറിവിന്റെ പുതു വസന്തം തീർക്കാൻ ഏകദേശം മൂവായിരത്തിലധികം പുസ്തകങ്ങളുടെ വിശാല ലോകം തന്നെയുണ്ട് .
ലക്ഷ്യം
ആഴത്തിലേക്ക് പോകുന്തോറും അറിവിന്റെ വിസ്മയം കുട്ടികളിലേക്ക് എത്തിക്കുന്ന അനുഭൂതിയാണ് വായന. വായനയിലൂടെ കുട്ടികളുടെ സർഗശേഷി വളർത്തുക എന്നതാണ് പ്രധാന ലക്ഷ്യം.
ക്ലാസ്സ് ലൈബ്രറി
സ്കൂൾ ലൈബ്രറിക്ക് പുറമേ 2018 -19 കാലഘട്ടത്തിൽ ക്ലാസ് തലത്തിൽ ലൈബ്രറി നിർമ്മിക്കുകയുണ്ടായി. അതു കൂടാതെ കുഞ്ഞുങ്ങൾക്ക് പിറന്നാൾ ദിനത്തിൽ 'പിറന്നാൾ പുസ്തകം' എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികൾ സ്കൂളിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാറുണ്ട്. ഓരോ ക്ലാസിലേക്കും പത്രങ്ങൾ ഉണ്ട്.അറിവിന്റെ ജാലകകൂട് തുറക്കാനായി ഉത്തരശ്രീ പദ്ധതി. കുട്ടികളുടെ അന്വേഷണത്വര വർദ്ധിപ്പിക്കാനായി എല്ലാ തിങ്കളാഴ്ചയും അസംബ്ലിയിൽ എൽ പി ,യു പി വിഭാഗത്തിന് പ്രത്യേക ചോദ്യങ്ങൾ നൽകുകയും ഉത്തരമെഴുതി വ്യാഴാഴ്ചക്കുള്ളിൽ ഉത്തരശ്രി പെട്ടിയിൽ നിക്ഷേപിക്കുകയും വ്യാഴാഴ്ച അസംബ്ലിയിൽ വെച്ച്,എഴുതിയ കുട്ടികളിൽനിന്ന് നറുക്കെടുപ്പിലൂടെ എൽപി തലത്തിലും യുപി തലത്തിലും ഓരോ വിജയിയെ കണ്ടെത്തി സമ്മാനം നൽകുന്നു.
ഏതാണ്ട് മൂവായിരത്തിലധികം പുസ്തകങ്ങളുടെ ലൈബ്രറി സംവിധാനം വിദ്യാലയത്തിൽ ഉണ്ടെങ്കിലും ലൈബ്രറി പ്രവർത്തിക്കുവാൻ ആവശ്യമായ സ്ഥലപരിമിതി ഉണ്ട്. എന്നാൽ ഇതിന് പരിഹാരമെന്നോണം സർക്കാർ നൽകിയ ഒരുകോടി കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട 9 ക്ലാസ് റൂമുകൾ പ്രവർത്തനം തുടങ്ങുന്നതോടെ ഈ കുറവ് നമുക്ക് പൂർണ്ണമായും നികത്താൻ കഴിയും. അതു കൂടാതെ പൊതുജനങ്ങൾക്ക് ഉപയോഗപ്പെടും വിധം ഒരു ലൈബ്രറി തുടങ്ങുന്നതിന് വിദ്യാലയം കൂടിയാലോചന തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായി ജില്ലാ ലൈബ്രറി കൗൺസിൽ അംഗീകാരത്തിനായി അപേക്ഷ നൽകാനും തീരുമാനിച്ചിട്ടുണ്ട്.
പ്രവർത്തനങ്ങൾ
കുഞ്ഞു മനസ്സിൽ വായനാ വസന്തം തീർക്കുന്നതിനായി രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ധാരാളം പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ അരങ്ങേറിയിട്ടുണ്ട്.
* വായന പക്ഷാചരണം
* അമ്മ വായന
* വിശുദ്ധ ഗ്രന്ഥപാരായണം
* പുസ്തക പരിചയം
നൈതികം

2019 ൽ ഇന്ത്യൻ ഭരണഘടനയുടെ എഴുപതാം വാർഷികവുമായി ബന്ധപ്പെട്ട് നൈതികം എന്ന പേരിൽ അപ്പർ പ്രൈമറി തലത്തിൽ നടത്തുകയുണ്ടായി.ഇതിനായി യു പി തലത്തിലെ കുട്ടികളെ 4 ഗ്രൂപ്പുകളായി തിരിച്ച് വീട്, വിദ്യാലയം, പൊതു ഇടങ്ങൾ, സമൂഹം എന്നിവിടങ്ങളിൽ കുട്ടികളുടെ അവകാശങ്ങൾ, കടമകൾ, എന്നിവ എഴുതി വാങ്ങി. ഇവ ക്ലാസ്സ് തലത്തിൽ ക്രോഡീകരിച്ച് സ്കൂളിനൊരു ഭരണഘടന എഴുതിയുണ്ടാക്കി.
നൈതികവുമായ ബന്ധപ്പെട്ട് പ്രത്യേക അസംബ്ലിയിൽ ഇവ അവതരിപ്പിച്ചു.സ്കൂൾ ഭരണഘടനയുടെ ആമുഖവും ഭരണഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് ഒരു ലഘു പ്രഭാഷണവും നടത്തി.
പ്രീ പ്രൈമറി

2002 ജൂണിൽ പ്രീ പ്രൈമറി ക്ലാസ്സ് ആരംഭിച്ചു.അന്ന് വിരലിൽ എണ്ണാവുന്ന കുട്ടികളെ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കസേരകൾ മാത്രമെ അന്ന് വിദ്യാർത്ഥികൾക്ക് ഉണ്ടായിരുന്നത്.കഥയിലൂടെയും കളിയിലൂടെയും കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. 2009 ആയപ്പോഴേക്കും ഇരിക്കാൻ കസേരയും മേശയും ഏർപ്പെടുത്തി. കൈ കഴുകാൻ കുഞ്ഞുങ്ങളുടെ ഉയരത്തിനനുസരിച്ച് പൈപ്പ്, കുടിവെള്ളം എന്നിവ ലഭ്യമാക്കി. കൈ പുസ്തകത്തിൻ്റെ സഹായത്തോടെ അക്ഷരങ്ങൾ പരിചയപ്പെടുത്തുവാനും കളികളും പാട്ടും കലാപരിപാടികളും കുഞ്ഞുങ്ങളുടെ പ്രത്യേകമായി നടത്താറുണ്ട്.കായികമായ വാസന വളർത്താനായി കസേരകളി, മിഠായി പെറുക്കൽ, ഓട്ടം എന്നിവ നടത്താറുണ്ട്.ഒരു തവണ സബ്ബ് ജില്ലാ കലാപരിപാടികളും സ്കൂളിൽ വച്ച് നടത്തുകയുണ്ടായി.
2015 ആയപ്പോഴെക്കും കളി ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ ലഭിക്കുകയുണ്ടായി. ഇപ്പോൾ കളിത്തോണി എന്ന പുസ്തകത്തിനെ ആസ്പദമാക്കി ഓൺലൈൻ ക്ലാസ്സുകൾ നടക്കുന്നു. ഇപ്പോൾ നിലവിൽ 95 കുട്ടികളും ഒരു ടീച്ചറും ഒരു ആയയുമാണുള്ളത്. ഇപ്പോൾ ഹൈടെക് ക്ലാസ്സ് റൂമിൻ്റെ ഭാഗമായി നിലം ടൈൽ ഇടുകയും ചുമർചിത്രങ്ങളും ടി.വി യും അലമാരകളും ഉണ്ട്. ഭക്ഷണം കഴിക്കുവാൻ ഓരോ കുട്ടിക്കും ഗ്ലാസ്സ്, പ്ലേറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്.ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ മുൻകാല ഹെഡ്മാസ്റ്റർമാർ, പി.ടി.എ.ക്കാർ നാട്ടുകാർ എന്നിവയുടെ പങ്ക് അഭിനന്ദാർഹമാണ്.
നാടറിയാൻ... കുട്ടിയെ അറിയാൻ....
അധ്യാപികയും കുട്ടിയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനും, കുട്ടി ഉൾപ്പെടുന്ന സമൂഹത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനും വേണ്ടി, അധ്യാപകർ കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തുകയുണ്ടായി. ഇതുവഴി കുട്ടിയുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പശ്ചാത്തലത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. കൊറോണയുടെ പ്രത്യേക സാഹചര്യത്തിൽ രക്ഷിതാക്കളെ സാമ്പത്തികമായി സഹായിക്കുന്നതിനു വേണ്ടി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥി കൾക്കും എല്ലാ വിഷയങ്ങൾക്കും ഉള്ള നോട്ടുപുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു കൊടുത്തു. തുടർന്ന് എല്ലാ മാസ അവസാന ങ്ങളിലും ഗൃഹസന്ദർശനം നടത്തി കുട്ടികളുടെ നോട്ടുപുസ്തകങ്ങൾ പരിശോധിച്ചു. നോട്ട് പുസ്തകങ്ങളിൽ സമയബന്ധിതമായി പഠനപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി. കുട്ടികൾക്കു അവരുടെ രക്ഷിതാക്കൾക്കു എന്തെങ്കിലും അപകടങ്ങൾ സംഭവിക്കുമ്പോൾ ഗൃഹസന്ദർശനം നടത്തി സാമ്പത്തിക സഹായം നൽകാറുണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വീടുകളിൽ മാസത്തിലൊരിക്കൽ ഞങ്ങൾ സന്ദർശനം നടത്താറുണ്ട്. ഗൃഹസന്ദർശന ങ്ങളിലൂടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദ്യാലയ ത്തോടെ ഒരു സൗഹൃദ മനോഭാവം ഉണ്ടാക്കാൻ കഴിഞ്ഞു.
കോവിഡ് കാലത്ത് നാടിനൊപ്പം,നന്മയോടെ
കോവിഡ് എന്ന മഹാമാരി ജനങ്ങളെ ദുരിതത്തിലാഴ്ത്തിയപ്പോൾ സഹായത്തിനായി ഒപ്പം ഞങ്ങളുമുണ്ടെന്ന് പറയുകയും നാട്ടിലേക്ക് ഇറങ്ങിച്ചെന്ന് പ്രതിസന്ധികളെ അതീജീവിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുകയും ചെയ്തവരാണ് നമ്മുടെ വിദ്യാലയത്തിലെ ഓരോ അധ്യാപകരും രക്ഷിതാക്കളുമെല്ലാം.
കൊറോണ ബോധവത്കരണ ക്ലാസ്സുകൾ

കോവിഡ് തുടക്കകാലത്ത് നമ്മുടെ വിദ്യാലയം നാടിനൊപ്പമായിരുന്നു. കോവിഡ് എന്ന മഹാമാരി പടരാതിരിക്കാൻ വേണ്ട മുൻകരുതലുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളിലായി അധ്യാപകർ നേരിട്ട് ചെന്ന് ബോധവത്കരണ ക്ലാസ്സുകൾ, സാനിറ്റൈസർ നിർമ്മാണം, വിതരണം എന്നിവയും നടത്തി.പ്രതിസന്ധി കാലഘട്ടത്തിൽ സ്കൂളുകളിലേക്ക് വരാൻ കഴിയാതെ പോയ കുരുന്നുകൾക്ക് വായനാ മൂല്യം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങളും വിതരണം ചെയ്യുകയുണ്ടായി.
സാമൂഹിക അടുക്കള

ശതാബ്ദിയുടെ നിറവിൽ പുഞ്ചിരി തൂകി നിന്ന നമ്മുടെ വിദ്യാലയത്തിൽ കോവിഡ് എന്ന മഹാമാരി കാരണം തൻ്റെ കുഞ്ഞോമനകളെ കാണാനായില്ലെങ്കിലും തൻ്റെ 100-ാം പിറന്നാൾ സമയത്ത് ഒരു നാടിൻ്റെ പട്ടിണി മാറ്റാൻ കഴിഞ്ഞതിൽ നമ്മുടെ വിദ്യാലയ മുത്തശ്ശിക്ക് ഏറെ സന്തോഷമുണ്ട്.കടമ്പഴിപ്പുറം പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സാമൂഹിക അടുക്കള എന്ന സംരംഭത്തിലൂടെ 2020 മാർച്ച് 28 മുതൽ ദീർഘകാലം നമ്മുടെ വിദ്യാലയവും അധ്യാപകരും രക്ഷിതാക്കളും നാടും ഒത്തൊരുമിച്ച് ഒരു ഗ്രാമത്തിൻ്റെ പട്ടിണി അകറ്റി. ഒരുപാട് പേർ ശാരീരികമായും സാമ്പത്തികമായും ഈ കൂട്ടായ്മയിൽ പങ്കു ചേർന്ന് വിദ്യാലയ മുത്തശ്ശിക്ക് പിറന്നാൾ മംഗളങ്ങൾ നേർന്നു.
കോവിഡ് കാലത്തെ പഠനം

കോവിഡ് മഹാമാരി രൂക്ഷമായതിനാൽ സ്കൂളുകളിൽ വരാൻ കഴിയാതെ കുരുന്നുകൾക്ക് വീർപ്പുമുട്ടിയപ്പോൾ ഓൺലൈൻ പഠനം എന്ന ആശയം കടന്നു വന്നു. തുടക്കത്തിൽ വളരെയേറെ പ്രയാസമേറിയതായിരുന്നു ഓൺലൈൻ പഠനം. സ്മാർട്ട് ഫോൺ, ടെലിവിഷൻ ഇല്ലായ്മ, സ്മാർട്ട് ഫോണുകളിലെ ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള ധാരണയില്ലായ്‌മ. അധ്യാപകരും കുട്ടിയും ഒരു സ്ക്രീനിൽ ഒതുങ്ങുന്ന അവസ്ഥ ഇതെല്ലാം വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും നമ്മുടെ വിദ്യാലയം എന്നും നിങ്ങൾക്കൊപ്പമുണ്ടെന്ന് തെളിയിച്ചു കൊണ്ട് വൈദ്യുതി ഇല്ലാതിരുന്ന കുട്ടിയുടെ വൈദ്യുതി ക്ഷൻ എത്തിച്ചു കൊടുക്കാനും സ്കൂളിലെ ലാപ്ടോപ്പുകൾ ഉപയോഗിച്ച് ഓരോ പ്രദേശം കേന്ദ്രീകരിച്ച് ക്ലാസ്സ് നടത്താനും സാധിച്ചു. പിന്നീട് ടെലിവിഷനും സ്മാർട്ട് ഫോണും ഇല്ലാതിരുന്ന കുട്ടികളുടെ വീടുകളിലേക്ക് ടി.വി സംഭാവന ചെയ്യാൻ കഴിഞ്ഞതിലും ഈ വിദ്യാലയം അഭിമാനിക്കുന്നു.
അതു കൂടാതെ വാട്സ് ആപ്പ്, ഗൂഗിൾ മീറ്റ് എന്നിവയിലൂടെയും കുട്ടികൾക്ക് നൽകുകയും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. പഠനം മാത്രം ഓൺലൈനായി മാറ്റാതെ നമ്മുടെ കുഞ്ഞുങ്ങളുടെ സർഗ്ഗശേഷി വളർത്തുന്ന പ്രവർത്തനങ്ങളും ( ഓൺലൈൻ കലോത്സവം, രചന മത്സരങ്ങൾ, ക്രാഫ്റ്റ് വർക്കുകൾ).കൂടാതെ വിശിഷ്ട വ്യക്തികളുടെ ക്ലാസ്സുകളും ഓൺലൈൻ വിരുന്നായി ഒരുക്കാറുമുണ്ട്.
ഈ വിദ്യാലയത്തിലെ ഓരോ നമ്മുടെ വിദ്യാലയത്തിലെ കുഞ്ഞുങ്ങളെ ഉന്നതങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.
കോവിഡ് മാത്രമല്ല ഏത് പ്രതിസന്ധി ഘട്ടത്തിലും ഞങ്ങൾ കൂടെയുണ്ട് എന്ന് നമ്മുടെ സ്കൂളും കുട്ടികളും ഒരുപോലെ മുൻ വർഷങ്ങളിൽ കാണിച്ചു തന്നതാണ്. പ്രളയം എന്ന വിപത്തിനാൽ പലർക്കും വീടും സമ്പാദ്യങ്ങളും മറ്റു വസ്തുവകകളും നഷ്ടമായപ്പോൾ ഞങ്ങളുടെ സഹോദരങ്ങൾക്ക് കൂട്ടായി 'കൈരളിക്ക് ഒരു കൈത്താങ്ങ് ' പദ്ധതിയുടെ ഭാഗമായി ഞങ്ങൾ ഉണ്ടെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ധാരാളം പുസ്തകങ്ങളും പഠനോപകരണങ്ങളും നല്കി നമ്മുടെ വിദ്യാലയത്തിലെ കുഞ്ഞുങ്ങൾ മാതൃക കാട്ടി.
കൂടുതൽ ചിത്രങ്ങൾ(ടി.വി സംഭാവന )
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ആരോഗ്യ ശുചിത്വ ക്ലബ്ബ്
- രാഷ്ട്രഭാഷാ ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
- ഇംഗ്ലീഷ് ക്ലബ്
- പ്രവൃത്തി പരിചയം ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമനമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | ശ്രീ.എം.ദേവർഗുപ്തൻ | 1922-1923 |
| 2 | ശ്രീ.വാപ്പാല രാഘവമേനോൻ | 1923-1925 |
| 3 | ശ്രീ.എൻ.വി.ശങ്കുണ്ണി വാര്യർ | 1925 ജനുവരി- മെയ് |
| 4 | ശ്രീ.കുട്ടികൃഷ്ണമേനോൻ | 1925-1928 |
| 5 | വി.എസ്.ശങ്കരനാരായണ അയ്യർ | 1928-1935 |
| 6 | കെ.യു.തമ്പാൻ | 1935-1939 |
| 7 | കെ.വി.നാരായണനെഴുത്തശ്ശൻ | 1939 ഫെബ്രുവരി - ഏപ്രിൽ |
| 8 | കെ.ഗോവിന്ദൻ നായർ | 1939-1953 |
| 9 | പി.വി.കുഞ്ഞുണ്ണി നായർ | 1953-1958 |
| 10 | എസ്.സുബ്രഹ്മണ്യ അയ്യർ | 1958-1962 |
| 11 | കെ.കുട്ടികൃഷ്ണൻ നായർ | 1962-1968 |
| 12 | ടി. സുബ്രഹ്മണ്യൻ നമ്പൂതിരി | 1968-1973 |
| 13 | ഭാസ്കരൻ നായർ | 1973-1974 |
| 14 | കാർത്ത്യായനി | 1974-1975 |
| 15 | ശാസ്ത്ര ശർമ്മൻ നമ്പൂതിരി | 1975-1990 |
| 16 | എം.സി.ഉണ്ണികൃഷ്ണൻ | 1990- 1993 |
| 17 | കുഞ്ചു മാസ്റ്റർ | 1993-1995 |
| 18 | കെ.സേതുമാധവൻ മാസ്റ്റർ | 1995-1997 |
| 19 | ഗോവിന്ദൻ കുട്ടി മാസ്റ്റർ | 1997-2000 |
| 20 | ഭാനുമതി ടീച്ചർ | 2000 |
| 21 | അച്ചൻകുഞ്ഞ് മാഷ് | 2001 |
| 22 | ഐ.കെ.പൊന്നമ്മ ടീച്ചർ | 2001-2003 |
| 23 | സി.രാധാകൃഷ്ണൻ | 2003-2005 |
| 24 | കൃഷ്ണമോഹനൻ | 2005-2017 |
| 25 | എ.ആർ.സ്വാമിനാഥൻ | 2017-2019 |
| 26 | കെ.വിജയ കേശവൻ | 2019- 2021 |
| 27 | ഗോപാലകൃഷ്ണൻ | 2022 തുടരുന്നു |
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:10.873851007283847, 76.44496480692999|zoom=16}}
|style="background-color:#A1C2CF;width:30%; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാതൃക-1 NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
- മാതൃക 2 ചെറുപ്പുളശ്ശേരി ടൗണിൽനിന്നും 5 കിലോമീറ്റർ ഒറ്റപ്പാലം റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20352
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ