ജി.യു. പി. എസ്. കടമ്പഴിപ്പുറം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ വർഷവും ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിലാണ് വിദ്യാലയത്തിൽ  സോഷ്യൽ ക്ലബ് ഉദ്ഘാടനം ചെയ്യുന്നത്. ഈ വർഷം (2021- 2022) കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ഓൺലൈനായാണ് ക്ലബ്ബ് ഉദ്ഘാടനം നടത്തിയത്. ക്ലബ്ബ് പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തേണ്ടത് എങ്ങനെയെല്ലാമെന്ന് വളരെ സൂക്ഷ്മമായി ആസൂത്രണം ചെയ്യാറുണ്ട്. അതിനനുസരിച്ച് ഓരോ ദിനാചരണങ്ങളും പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ നിലവാരത്തിനനുസരിച്ച് ഉള്ളതായിരിക്കും. സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്, ഫീൽഡ് ട്രിപ്പ്, ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പ്രഗത്ഭരെ ക്ഷണിക്കുകയും ആദരിക്കുകയും അവരുമായി കുട്ടികൾക്ക് സംവദിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യാറുണ്ട്.

ലക്ഷ്യം

* കുട്ടികളുടെ സാമൂഹിക ബോധം, സാമൂഹിക പ്രതിബദ്ധത  എന്നിവ വളർത്തുന്നു.

* സമൂഹത്തോട് ഇടപഴകി ജീവിക്കാനും സമൂഹത്തെ അടുത്തറിയാനും ഉള്ള കഴിവും ഇഷ്ടവും കുട്ടികളിൽ വളർത്തുക.

* ഓരോ ദിനാചരണങ്ങളുടെയും പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ രാഷ്ട്ര ബോധവും നാടിന്റെ പൈതൃകവും തിരിച്ചറിയുന്നതിനു സഹായിക്കുന്നു.

* സാമൂഹ്യ ശാസ്ത്രം ക്ലബ്ബിന്റെ ഭാഗമായി നടത്തുന്ന സ്കൂൾ പാർലമെന്റ് പ്രവർത്തനങ്ങൾ കുട്ടികളിൽ ജനാധിപത്യ ബോധം വളർത്തുന്നു.

* ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളിൽ നേതൃത്വം മനോഭാവം ഉറപ്പിക്കാൻ പ്രാപ്തരാക്കുന്നു.

പ്രവർത്തനങ്ങൾ

* ഫീൽഡ് ട്രിപ്പ്

* പഠനയാത്ര

* അഭിമുഖങ്ങൾ

* ആദരിക്കൽ

* ദിനാചരണങ്ങളുടെ ഏകീകരണം

* പ്രശ്നോത്തരി

* പ്രോജക്ട്

* ശില്പശാലകൾ