ജി.യു. പി. എസ്. കടമ്പഴിപ്പുറം /സയൻസ് ക്ലബ്ബ്.
സയൻസ് ക്ലബ്ബ്
ശാസ്ത്രം എന്നും അദ്ഭുതത്തോടെ വീക്ഷിക്കാവുന്ന ഒരു പ്രതിഭാസമാണ്. നാം ഇന്ന് ജീവിക്കുന്ന ചുറ്റുപാടുകൾ നോക്കുമ്പോൾ തന്നെ ശാസ്ത്ര പുരോഗതി മാനവ പുരോഗതിക്ക് എത്രത്തോളം വഴിയൊരുക്കിയിട്ടുണ്ടെന്ന് നമുക്ക് മനസിലാക്കാവുന്നതാണ്.വിദ്യാലയത്തിലെ ഓരോ കുട്ടിയും വ്യത്യസ്ത കഴിവുള്ളവരാകാം.നാനാത്വത്തിൽ ഏകത്വം എന്നു പറയുന്നതുപോലെ വ്യത്യസ്ത കഴിവുകളെ സംയോജിപ്പിച്ച് കൊണ്ട് ഓരോ കുട്ടിയെയും മികച്ച പ്രതിഭയാകുക എന്നതാണ് നമ്മുടെ വിദ്യാലയത്തിൻ്റെ ലക്ഷ്യം.
ശാസ്ത്ര പഠനത്തിലൂടെ കുട്ടികളെ അറിവിൻ്റെ വിസ്മയം തുറന്നു കാട്ടുക, കുട്ടിയിലെ ശാസ്ത്രജ്ഞനെ / ശാസ്ത്രജ്ഞയെ പുറത്തു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സയൻസ് ക്ലബ്ബ് വിപുലമായി നടത്തി വരുന്നത്
സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ
* വിദഗ്ദരുടെ ശാസ്ത്ര പരീക്ഷണ ക്ലാസ്സുകൾ
* ചാന്ദ്രദിനാചരണം
* വാന നിരീക്ഷണ ക്ലാസ്സുകൾ
* കുട്ടികളുടെ ശാസ്ത്ര പരീക്ഷണം ('എൻ്റെ പരീക്ഷണ ലോകം' പദ്ധതി)
* പ്രൊജക്ടർ, മറ്റു ഐ.ടി സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള (ചാന്ദ്രയാൻ വിക്ഷേപണം) പ്രദർശിപ്പിക്കാൻ
* പാഠഭാഗവുമായി ബന്ധപ്പെട്ട് ഗ്രഹണ നിരീക്ഷണം
* സൗര കണ്ണട ഉപയോഗിച്ച് 2019 Dec-26 ലെ സൂര്യഗ്രഹണം നിരീക്ഷിച്ചിരുന്നു,ഒപ്പം വിശദീകരണ ക്ലാസ്സുകളും
*ശാസ്ത്രമേളകൾ