"ഗവ. യു. പി. എസ്. മാടമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ചരിത്രം |
(ചെ.) →മുൻസാരഥികൾ |
||
| വരി 145: | വരി 145: | ||
==മികവുകൾ== | ==മികവുകൾ== | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
{| class="wikitable" | |||
|+ | |||
!പേര് | |||
! colspan="2" |എന്നു മുതൽ എന്നു വരെ | |||
|- | |||
|'''ദിവാകരപണിക്കർ''' | |||
|1973 | |||
|1983 | |||
|- | |||
|'''കെ.എൻ.ശിവരാമൻ''' | |||
|1984 | |||
| | |||
|- | |||
|'''പി.കെ.പ്രഭാകരൻനായർ''' | |||
|1985 | |||
| | |||
|- | |||
|'''പാറുക്കുട്ടി അമ്മ''' | |||
|1986 | |||
| | |||
|- | |||
|'''പുരുഷോത്തമൻ''' | |||
|1987 | |||
|1989 | |||
|- | |||
|'''വി.കെ.പ്രഭാകരൻ''' | |||
|1990 | |||
| | |||
|- | |||
|'''ഒ.ജെ.കൊച്ചുകുഞ്ഞു''' | |||
|1991 | |||
| | |||
|- | |||
|'''ഒ.വി.ജോസഫ്''' | |||
|1991 | |||
|1992 | |||
|- | |||
|'''കെ.വി.രവീന്ദ്രൻ''' | |||
|1992 | |||
|1996 | |||
|- | |||
|'''എം.പി.സുജാതൻ''' | |||
|1996 | |||
|2002 | |||
|- | |||
|'''സുശീല''' | |||
|2004 | |||
|2008 | |||
|- | |||
|'''കാഞ്ചന.എൽ''' | |||
|2008 | |||
|2016 | |||
|- | |||
|'''ഷീലാമണി''' | |||
|2016 | |||
|2017 | |||
|- | |||
|'''സജി മാത്യു''' | |||
|2017 | |||
|2018 | |||
|- | |||
|'''ജോൺ ഫിലിപ്പ്''' | |||
|2018 | |||
|2019 | |||
|- | |||
|'''കെ. ആർ. ഷീല ഭായി''' | |||
|2019'''മുതൽ''' | |||
| | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
19:46, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. യു. പി. എസ്. മാടമൺ | |
|---|---|
| വിലാസം | |
മാടമൺ, റാന്നി -പെരുനാട് മാടമൺ പി.ഒ. , 689711 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 3 - 6 - 1920 |
| വിവരങ്ങൾ | |
| ഫോൺ | 04735 251938 |
| ഇമെയിൽ | upsmadamon@gmail.com |
| വെബ്‍സൈറ്റ് | upsmadamon@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38546 (സമേതം) |
| യുഡൈസ് കോഡ് | 32120801108 |
| വിക്കിഡാറ്റ | Q87598922 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | റാന്നി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | റാന്നി |
| താലൂക്ക് | റാന്നി |
| ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 30 |
| പെൺകുട്ടികൾ | 31 |
| ആകെ വിദ്യാർത്ഥികൾ | 61 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീലാ ഭായി കെ. ആർ |
| പി.ടി.എ. പ്രസിഡണ്ട് | സീജാ മോൾ ഇ. വി. |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ പി. പി |
| അവസാനം തിരുത്തിയത് | |
| 26-01-2022 | 38546HM |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മാടമൺഗ്രാമത്തിന്റെ ചരിത്രം
ആറൻമുളക്ഷേത്രത്തോളം പഴക്കമുള്ള ചരിത്രമാണ് മാടമൺ ഗ്രാമത്തിനുള്ളത്. ഏകദേശം 700 വർഷം പഴക്കമുള്ള ഈ ചരിത്രം ആരംഭിക്കുന്നത് മധുരയിൽ നിന്നാണ്. ആ കാലഘട്ടത്തിൽ മധുര രാജവംശത്തിലെ രാജാക്കൻമാർ എല്ലാവരും തന്നെ ശൈവഭക്തരായിരുന്നു. അതിൽ ഒരു രാജകുമാരി വൈഷ്ണവഭക്തിയിലേക്ക് മാറുകയും ഇതറിഞ്ഞ രാജഭരണാധികാരി കൂടിയായ സ്വന്തം അച്ഛൻ മകളെ വധിക്കാൻ ഉത്തരവിടുകയും ചെയ്തു. ഈ വിവരം മനസ്സിലാക്കിയ സഹോദരൻ സഹോദരിയെ നാരായണപുരം (ഇന്നത്തെ നിലയ്ക്കൽ) എന്ന സ്ഥലത്ത് രഹസ്യമായി പാർപ്പിച്ചു. കാട്ടു കള്ളനായ ഉദയനന്റെ ശല്യം സഹിക്കാൻ കഴിയാതെ അവർ ഈറ്റവെട്ടാനായി എത്തിയ ചാക്കമർ വിഭാഗക്കാരുടെ സഹായത്തോടെ പുഴ വഴി വൈഷ്ണവ വിഗ്രഹവും എടുത്ത് താഴേക്ക് സഞ്ചരിച്ച് മാടമൺ എന്ന സ്ഥലത്തെത്തി എന്നാണ് ഐതീഹ്യം.
ആ സമയത്ത് മാടമൺ അക്കര തെക്കൻകൂറ് രാജവംശത്തിന്റെ ഭരണത്തിൽ കീഴിലായിരുന്നു. രാജകുമാരിയും സഹോദരനും തെക്കൻകൂർ രാജവംശത്തിന്റെ സഹായം അഭ്യർത്ഥിച്ചുവെങ്കിലും അതിന് തയ്യാറാകാതെ വരികയും അവർ അവിടെ നിന്നും കിഴക്ക് ഭാഗത്തേക്ക് നീങ്ങുകയും ചെയ്തു. അവിടെ ഒരു ശൈവക്ഷേത്രമാണ് ഉണ്ടായിരുന്നത്.അതിന്റെ ഭരണ ചുമതലയും നിയന്ത്രണവും എല്ലാം കോവിലർ എന്ന ഒരു കൂട്ടം സന്ന്യാസി
വിഭാഗത്തിന്റെ കൈകളിൽ ആയിരുന്നു. ശൈവഭക്തരായ അവർ വൈഷ്ണവ വിഗ്രഹം അവിടെ സ്ഥാപിക്കാൻ തയ്യാറായില്ല. പക്ഷേ പെൺകുട്ടിയെ സംരക്ഷിക്കാൻ തയ്യാറാകുകയും പാണ്ഡി രാജവംശത്തിന്റെ അതേ പ്രൗഢിയോടെ മാടമൺ തെക്കേക്കരയിൽ ഒരു കൊട്ടാരം സ്ഥാപിക്കുകയും ആ കൊട്ടാരത്തിന് 'വാതല്ലൂർ മണ്ണിൽ കൊട്ടാരം' എന്ന് പേരിടുകയും ചെയ്തു. മാടമൺ ദേശത്തെ കുറിച്ച് ഉള്ളൂർ എഴുതിയ ചില വരികൾ ഇവിടെ കുറിയ്ക്കാം.
'' മാടക്ഷിതിയിലിഹ
ഭൂപർ വാണ കാലം
ഏറും പശുക്കളും
അഹ ഐശ്വര്യവും"
ഉള്ളൂരിന്റെ എന്റെ കേരള ചരിത്രം മുതൽ തന്നെ മാടമൺ ദേശത്തിന്റെ ചരിത്രത്തെ കുറിച്ച് ഒരു ചരിത്ര സങ്കല്പം ഉണ്ട്. മധുര രാജവംശത്തിന്റെ അതേ കീഴ് താഴ് വഴികളിൽ സഹോദരൻ രാജഭരണത്തിനു വേണ്ടിയുള്ള സാമഗ്രികൾ ഈ നാട്ടിൽ എത്തിച്ചു .അതനുസരിച്ച് ക്ഷേത്രം സ്ഥാപിച്ച് പൂജകർമ്മങ്ങൾക്കു വേണ്ടി പാണ്ഡി ബ്രാഹ്മണർ താമസിച്ചിരുന്ന മഠവും അവരെ സഹായിക്കാൻ വേണ്ടിയുള്ള അമ്പലവാസികൾ താമസിച്ചിരുന്നത് തെക്കേമഠവും കളരികൾ അഭ്യസിപ്പിക്കുന്നതിനുള്ളകളരിയ്ക്കലും തെക്കുകാര്യങ്ങൾ നോക്കി നടത്തുന്ന മണ്ഡപത്തിൽ പിള്ളമാരും അത്യാവശ്യം ചില ആക്രമങ്ങളെ ചെറുക്കാൻ ഉള്ള ചില നായർ പ്രമാണിമാരും മൺകല വിദ്യയിൽ പ്രാവീണ്യം ഉള്ള മേലെതുകളും ഇരുമ്പ് പണി ആയുധങ്ങൾക്ക് വേണ്ടി ഉള്ള കീഴ് മേലുകളും ശൂദ്ര പ്രവർത്തികൾക്ക് ആവശ്യമായ ക്ഷുരകരും വെളുത്തെടങ്ങളും അതിപ്രധാനമായ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പറപ്പള്ളികൂടവും ഇവിടെ സ്ഥാപിച്ചിരുന്നു എന്ന് ഐതിഹ്യം.
1962 ഇൽ ഏഴംകുളം കുഞ്ചൻ പിളള ക്ഷേത്ര ഭിത്തികളിലെ കോലെഴുത്തുകളും വട്ടെഴുത്തുകളും വായിച്ച് എടുത്തത് ആണ് ഈ ഐതിഹ്യങ്ങളുടെ ഉത്ഭവം.ഇത് എതാണ്ട് അതുപോലെ തന്നെ ദേശത്ത് നിലനിൽക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
ഒരു പെൺകുട്ടി എന്ന നിലയ്ക്ക് പാണ്ഡി രാജാവിന്റെ പുത്രിയ്ക്ക് ഭരണ കാര്യങ്ങൾ നിറവേറ്റി മുന്നോട്ട് പോകാൻ സാധിക്കാതെ വന്നപ്പോൾ വൈഷ്ണവ വിഗ്രഹത്തോടൊപ്പം പടിഞ്ഞാറോട്ട് പോയി എന്നും കൂടുതൽ ജനങ്ങളും ബുദ്ധിമാന്മാരും പാർക്കുന്ന കാട്ടൂർ ആറന്മുള പ്രദേശത്ത് അവർ എത്തി ഈ പ്രമാണിമാരുടെ സഹായത്തോടെ ആറന്മുളയിലെ വൈഷ്ണവ വിഗ്രഹത്തെ ഒരു താഴ്ചയിലേക്ക് മാറ്റി കൂടുതൽ മണ്ണിട്ട് ഉയർത്തി ഇന്നത്തെ തിരുവാറൻമുള ക്ഷേത്രം സ്ഥാപിച്ചു എന്നാണു ചരിത്രം. ആ വിഗ്രഹം നിർമ്മിച്ചത് ഇള എന്ന് പേരുള്ള ആളായിരുന്നു എന്നും ഉതൃട്ടാതി നാളിൽ ആണ് വിഗ്രഹം സ്ഥാപിച്ചത് എന്നും പറയപ്പെടുന്നു.അതിനു ശേഷം ആറന്മുളയുടെ വടക്കു ഭാഗം ഭരിച്ചിരുന്ന തെക്കൻകൂർ രാജാവിനെ വിവാഹം കഴിക്കുകയും അങ്ങനെ ആ രാജവംശം ക്രമേണ തെക്കൻ കൂറിൽ ലയിക്കുകയും ചെയ്തു.പക്ഷേ ഈ രാജകുമാരിയെ സഹായിച്ചിരുന്ന കുടുംബങ്ങളെ ആറന്മുള നാരങ്ങാനം കോയിപ്രം പ്രദേശത്തെ നാട്ടുപ്രമാണികൾ ആറന്മുളയിൽ പ്രവേശനം അനുവദിച്ചിരുന്നില്ല.അതിനാൽ ആ കുടുംബങ്ങൾ ഇവിടെ തന്നെ താമസം തുടരാൻ തീരുമാനിച്ചു. എല്ലാ കുടുംബങ്ങളും അവരവരുടെ കുലത്തൊഴിൽ ചെയ്തത് ജീവിക്കാൻ ആരംഭിച്ചു.ക്ഷേത്രത്തിലെ പൂജാദി കർമങ്ങൾ നിർവഹിച്ച ബ്രഹ്മണരെ പാണ്ഡി ബ്രാഹ്മണർക്ക് സമാനമായ ഭട്ടർ എന്ന് വിളിച്ചു. ക്രമേണ
ബ്രാഹ്മണ്യത്തിന്റെ മേധാവിത്വങ്ങളിൽ അവർ ഈ പ്രദേശത്തിന്റെ ഭരണാധികാരികൾ ആകുകയും മറ്റുള്ളവർ യഥേഷ്ടം അവരുടെ തൊഴിൽ തുടരുകയും ചെയ്തു.പരസ്പരം വൈവാഹിക ബന്ധത്തിലൂടെ ബ്രാഹ്മണ- ക്ഷത്രിയ -വൈശ്യ ജനത ഇവിടെ രൂപപ്പെട്ടു.
ഈ അടുത്തകാലത്ത് പൊളിച്ചുമാറ്റിയ പറപ്പള്ളിൽ മൂല കുടുംബം,കിണർ എന്നിവ പാണ്ഡ്യ ശിൽപകലയുടെ കേന്ദ്ര ബിന്ദു ആയിരുന്നു. ആ തറവാടിന്റെ തിണ്ണയിൽ ആയിരുന്നു വിദ്യാഭ്യാസത്തിന്റെ ആദ്യ ചടങ്ങുകൾ നടത്തിയിരുന്നത്.1920 ൽ പറപ്പള്ളി കുടുംബം കൈവശം വെച്ചിരുന്ന ഭൂമിയിൽ പുല്ലുമേഞ്ഞ രണ്ട് മുറികൂരയിൽ ഇന്നത്തെ സ്കൂളിന്റെആദ്യ രൂപം സംജാതമായി.ബ്രാഹ്മണ വേഷധാരി ആയ സ്ത്രീ ശബ്ദത്തിന് ഉടമ ആയ കൃഷ്ണൻ കണിയാൻ അവർകൾ ആയിരുന്നു ഈ സ്കൂളിന്റെ ആദ്യ അധ്യാപകൻ ആയി അറിയപ്പെട്ടിരുന്നത്.കൂടുതൽ കുട്ടികൾ എത്തിച്ചേർന്നതോടെ കൂടുതൽ മുറികൾ പണിത് വിപുലം ആക്കുകയും റാന്നി വരവൂർ സ്വദേശി പദ്മനാഭ ഷേണായി വിദ്യാഭ്യാസത്തിന്റെചിട്ടകൾ ക്രമീകരിച്ച് ഇന്നത്തെ രീതിയിൽ ഉള്ള സ്കൂൾ ആക്കി മാറ്റുകയും ചെയ്തു.
കാലം പുരോഗമിച്ചപ്പോൾ പറപ്പള്ളി കുടുംബാംഗങ്ങൾ ജീവിതവൃത്തിക്ക് വേണ്ടി പ്രഭുത്വം വിട്ട് ജോലി ചെയ്യാൻ തുടങ്ങി.അങ്ങനെ ബ്രിട്ടീഷ്കാർക്ക് കരം കൊടുക്കാൻ കഴിയാതെ അവരുടെ 100 ഏക്കർ സ്ഥലം കാഞ്ഞിരപ്പള്ളി സ്വദേശികൾ ആയ ക്രിസ്ത്യാനികൾക്ക് പാട്ടത്തിന് നൽകുകയും അവരിൽ നിന്ന് ശമ്പളം വാങ്ങി കങ്കാണിമാരായി ജോലിയിൽ തുടരുകയും ചെയ്തു.അങ്ങനെ അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നതിന് ബുദ്ധിമുട്ടായി വന്നപ്പോൾ ഏകദേശം അഞ്ചു വർഷക്കാലം സ്കൂൾ പ്രവർത്തനം നിലച്ചു.ഈ സമയത്ത് വടശ്ശേരിക്കര സ്വദേശികൾ ആയ കിട്ടൂ കണിയർ, പപ്പു കണിയാൻ എഴുത്താശാൻമാർ എത്തുകയും കുട്ടികൾക്ക് അക്ഷര അഭ്യാസം മാത്രം നൽകി സ്കൂൾ പ്രവർത്തനം തടസ്സം ഇല്ലാതെ മുന്നോട്ട് പോകുകയും ചെയ്തു.ഇത് തുടർന്നപ്പോൾ സ്കൂളിനോട് മമത തോന്നി പറപ്പള്ളി കുടുംബത്തിന്റെമൂത്ത കാരണവർ ഗോവിന്ദൻ നായർ മന്നത്തു പത്മനാഭന്റെ സ്വാധീനത്തിന് വഴങ്ങി 1.62 ഏക്കർ സ്ഥലവും അവിടെ ഉണ്ടായിരുന്ന കെട്ടിടവും എൻ. എസ്. എസ് . ന് കൈമാറുകയും എൻ. എസ് .എസ് ഭരണത്തിൻ കീഴിൽ വരികയും ചെയ്തു. ചങ്ങനാശ്ശേരി സ്വദേശികൾ ആയ കേശവപിള്ള പരമേശ്വര പണിക്കർ , എ.കെ നാണുപിള്ള എന്നിവർ അധ്യാപകർ ആയി ഇന്നത്തെ സ്കൂളിന്റെ പ്രാഥമിക രൂപം തയാറായി.ക്രമേണ ഇവിടെ നിന്നും വിദ്യാഭ്യാസം ലഭിച്ചവർ 1935 ൽ തുടങ്ങിയ പെരുനാട് ഇംഗ്ലീഷ് സ്കൂളിൽ തുടർ വിദ്യാഭ്യാസത്തിന് പോകുകുയും ചെയ്തു വന്നു.ആദ്യ ഘട്ടത്തിൽ നാലാം ക്ലാസ്സ് വരെ മാത്രം ഉള്ള ഈ സ്കൂൾ"ശ്രീകൃഷ്ണ വിലാസം"എന്ന പേരിൽ അറിയപ്പെട്ടു.1965 ൽ ഈ സ്കൂൾ ,യു .പി .സ്കൂൾ ആയി ഉയർത്തുകയും ചെയ്തു.
പത്തനംതിട്ട ജില്ലയിൽ റാന്നി പെരുനാട് ഗ്രാമ പഞ്ചായത്തിലെ ഈ ഗ്രാമം ഇന്ന് മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലം കൂടി ആണ്.ഈ ഗ്രാമത്തിന് ഇന്ന് പാൽ ശീതികരിച്ച സൂക്ഷിക്കാൻ കഴിയുന്ന ഒരു മിൽമ പ്ലാൻ്റും കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ വായനയുടെ ലോകത്തേക്ക് നയിക്കുന്ന ഒരു വായനശാലയും ഉണ്ട്. എല്ലാ വർഷവും പമ്പയുടെ തീരത്ത് എസ്. എൻ .ഡി. പി. കൺവൻഷൻ നടത്തപ്പെടുന്നത് ഈ ഗ്രാമത്തിന്റെ പ്രശസ്തി ഉയർത്തുന്നു. മാടമൺ ഗ്രാമത്തിലെജനങ്ങൾ ഭൂരിഭാഗവും കച്ചവടത്തിനും കൃഷിയിലും ശ്രദ്ധിച്ചു ഉപജീവനം നടത്തുന്നവരാണ്. മാടമൺ ഗവ.സ്ക്കൂളിൽ പഠിച്ച് ഉന്നത നിലയിൽ എത്തിയ നിരവധി വ്യക്തികൾ ഈ നാടിന്റെ മുതൽക്കൂട്ടാണ് . പ്രകൃതി സൗന്ദര്യത്താൽ മനോഹരം ആണ് ഈ ഗ്രാമം.
ഭൗതികസൗകര്യങ്ങൾ
മാടമൺ ഇന്ന് -ഇന്നലെ
പത്തനംതിട്ട ജില്ലയിൽ മലനാടിന്റെ റാണിയായ റാന്നി താലൂക്കിൽ പരിപാവനമായ ശബരിമല സ്ഥിതി ചെയ്യുന്ന പെരുനാട് ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിൽ 14 മത്തെ വാർഡാണ് മാടമൺ .മാടമൺ എന്ന നാമധേയത്തിന്റെ പിന്നിലും ചില ഐതീഹ്യങ്ങൾ ഉണ്ട് .ധാരാളം കർഷകർ കുടിയേറിപ്പാർത്ത ഈ പ്രദേശത്തു മാടുകൾ ധാരാളമുണ്ടായിരുന്നുവെന്നും ,തിരുവാറന്മുളയപ്പൻ മാടത്തിൽ വന്നു വിശ്രമിച്ച മണ്ണ് എന്ന നിലയിലും ഈ പ്രദേശം പിൽക്കാലത്തു് മാടമണ്ണായി അറിയപ്പെട്ടു .
കാർഷികവൃത്തിയുടെ ഉയർച്ചയിലും പരസ്പരസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ,ജാതിമതചിന്തകൾക്കതീതമായ കൂട്ടായ്മയുടേയും മകുടോദാഹരണമാണീ ഗ്രാമത്തിന്റെ പാരമ്പര്യം. കാർഷിക പാരമ്പര്യവും തന്മൂലം പ്രകൃതി ശക്തികളോട് ഉള്ള ഭക്തിയും ആരാധനയും ആണ് ഈ നാടിന്റെ പ്രാദേശിക ആചാരങ്ങളും ആഘോഷങ്ങളും .ഈ ഗ്രാമത്തിലെ ഉത്സവങ്ങൾ അതിനുദാഹരണമാണ്. ജാതിമത ചിന്തയ്ക്കും വലിപ്പച്ചെറുപ്പമില്ലാതെ സമൂഹത്തിന്റെ സാന്നിധ്യവും സമവായ സഹകരണങ്ങളും ഈ നാടിന്റെ ആഘോഷങ്ങളിലും ആരാധനകളിലും ഉത്സവങ്ങളിലും പ്രകടമാണ് .മല ദൈവങ്ങളെ പ്രീതിപ്പെടുത്തി കൊണ്ടുള്ള ആരാധനാലയമാണ് മണ്ണിലെ കൊട്ടാര ക്ഷേത്രം എല്ലാവർഷവും ഈ ഗ്രാമത്തിൽ നിന്നും ആചാരാനുഷ്ഠാനങ്ങളോടെ ഒത്തൊരുമയോടെ ഘോഷയാത്രയായി പടയനിപാറ എന്ന സ്ഥലത്തേക്ക്പോകുക പതിവാണ് .ഇതിൽ ഈ പ്രദേശത്ത് വസിക്കുന്ന വേല സമുദായത്തിൽ പെട്ടവരുടെ പങ്കാളിത്തം സജീവമാണ് .ഇന്നും ജാതി മത ചിന്തകളും ദുരാചാരങ്ങളും പരിപൂർണ്ണമായി ഉന്മൂലനം ചെയ്യാത്ത നമ്മുടെ നാട്ടിൽ ശബരിമല ശ്രീ ധർമ്മശാസ്താ വിഗ്രഹത്തിൽ ചാർത്തുന്നതിന് കൊണ്ടുവരുന്ന തിരുവാഭരണത്തെ സ്വീകരിക്കുന്നതിനും അനുഗമിക്കുന്നതിനും വേലസമുദായങ്ങൾക്ക് അനുവാദമുണ്ട്. സന്നിധാനത്ത് മാളികപ്പുറത്ത് നടയിൽ പ്രത്യേക വാദ്യോപകരണത്തോടെ പാട്ടുപാടുന്നത് മാടമണ്ണിലെ വേലന്മാരുടെ കുടുംബാംഗങ്ങളാണ് .ദൈവങ്ങളുടെ തിരുസന്നിധിയിൽ വാളും കൊടിയും എടുക്കുന്നതിനും പടയണി നടത്തുന്നതിനും ഇവർക്ക് അനുമതിയും അവകാശവുമുണ്ട്.
'കാവ് തീണ്ടിയാൽ കുളം വറ്റും' എന്ന പഴമൊഴി അന്വർത്ഥമാക്കിക്കൊണ്ട് മേപ്രത്തു കാവ് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ളവരാണി ഗ്രാമവാസികൾ .നായർ ,ഈഴവർ, വേലൻ ,പാണൻ, ചാക്ക ,ക്രിസ്താനികൾ ,മുസ്ലിം തുടങ്ങിയവർ ഇവിടെ വസിക്കുന്നു.
ഭൂപ്രകൃതി
ഫലഭൂയിഷ്ഠമായ മണ്ണാണ് അധികവും .ചരിവ് പ്രദേശങ്ങൾ നിരവധിയുണ്ട് . ജലദൗർലഭ്യം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ആചാരങ്ങളും ഉത്സവങ്ങളും
മാടമണ്ണിലെ ഏറ്റവും പുരാതനമായ ഋഷികേശ ക്ഷേത്രം, ഗുരുമന്ദിരം ,മണ്ണിൽ കൊട്ടാരക്ഷേത്രം ,മഠങ്ങൾ ഇവ ഈ നാട്ടിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ്. ഋഷികേശ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവം "പത്താമുദയമാണ്" .ഒരു ദിവസത്തിൽ മാത്രം ഒതുങ്ങിയിരുന്ന ഈ ക്ഷേത്രത്തിലെ ഉത്സവം ഇപ്പോൾ സപ്താഹയജ്ഞം തുടങ്ങിയ ആചാരത്തോടും നിരവധി കലാപരിപാടികളോടുംകൂടി 10 ദിവസം ആഘോഷിക്കുന്നു .പരിപാവനമായ പമ്പാമണപ്പുറത്തു മാടമൺ ശ്രീനാരായണ ഗുരുദേവ കൺവൻഷൻ ആണ്ടുതോറും നടത്തിവരുന്നു .മാടമൺ കോട്ടപ്പാറ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം നടക്കുന്നു .
ഓണക്കാലത്തു അന്യംനിന്ന പല കലകളേയും പുനരുജ്ജീവിപ്പിക്കുന്ന ദൃശ്യങ്ങളും ആഘോഷങ്ങളും നടത്തിവരാറുണ്ട് .
ഗതാഗതം
ഗതാഗതസൗകര്യങ്ങൾ കുറവായിരുന്ന കാലത്ത് ഉൽപ്പന്നങ്ങളുമായി വിപണനരംഗത്ത് പോകുന്നവരുടെ മാർഗ്ഗം കാൽനടയാത്രയും വള്ളവും ആയിരുന്നു. ഇന്ന് യാത്ര സുഗമമായി . മണ്ണാറക്കുളഞ്ഞി -ശബരിമലപാത യാഥാർഥ്യമായപ്പോൾ യാത്രാ സൗകര്യങ്ങളും വളരെ മെച്ചപ്പെട്ടു.
കൃഷി
മാടമൺ ഒരു കാർഷിക ഗ്രാമമാണ് കുന്നിൻ പ്രദേശങ്ങളും താഴ്‌വരകളും നദീതടങ്ങളും അടങ്ങിയതാണ് ഇവിടുത്തെ ഭൂപ്രദേശം .മുഖ്യകൃഷി റബ്ബർ ആണ്. തെങ്ങിന് ഇടവിളയായി കമുക് ,വാഴ ,ചേന കാച്ചിൽ ,പയർവർഗ്ഗങ്ങൾ തുടങ്ങിയവ കൃഷിചെയ്യുന്നു .മഴയെ ആശ്രയിച്ചുള്ള കൃഷിയാണ് ഇവിടെ നടക്കുന്നത്. ജലസേചനത്ത .ആശ്രയിച്ചുള്ള കൃഷി നടക്കുന്നില്ല. പച്ചക്കറി കടകൾ ഇപ്പോൾ ഈ പ്രദേശത്ത് ധാരാളമുണ്ട്.
ജലസ്രോതസ്സുകൾ
മാടമൺ പ്രദേശത്ത് പ്രധാനപ്പെട്ട രണ്ട് തോടുകൾ ഉണ്ട് കണ്ടൻകുളം -എരപ്പൻപാറത്തോട് ,മരുതോലിൽ - മാടമൺ യു.പി.എസ്. തോട്.
പ്രധാനപ്പെട്ട ആരാധനാലയങ്ങൾ
മാടമൺ ഹൃഷികേശക്ഷേത്രം, ശ്രീനാരായണ ഗുരുമന്ദിരം ,കോട്ടുപാറ ശിവക്ഷേത്രം, മണ്ണിൽ കൊട്ടാര ക്ഷേത്രം.
സ്ഥാപനങ്ങൾ
മാടമൺ ഗവൺമെന്റ് യു .പി .സ്കൂളിന് 100 വർഷത്തെ പഴക്കമുണ്ട് . പറപ്പള്ളിൽ ഗോവിന്ദൻ നായർ ദാനമായി നൽകിയ 1.62 ഏക്കർ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻസാരഥികൾ
| പേര് | എന്നു മുതൽ എന്നു വരെ | |
|---|---|---|
| ദിവാകരപണിക്കർ | 1973 | 1983 |
| കെ.എൻ.ശിവരാമൻ | 1984 | |
| പി.കെ.പ്രഭാകരൻനായർ | 1985 | |
| പാറുക്കുട്ടി അമ്മ | 1986 | |
| പുരുഷോത്തമൻ | 1987 | 1989 |
| വി.കെ.പ്രഭാകരൻ | 1990 | |
| ഒ.ജെ.കൊച്ചുകുഞ്ഞു | 1991 | |
| ഒ.വി.ജോസഫ് | 1991 | 1992 |
| കെ.വി.രവീന്ദ്രൻ | 1992 | 1996 |
| എം.പി.സുജാതൻ | 1996 | 2002 |
| സുശീല | 2004 | 2008 |
| കാഞ്ചന.എൽ | 2008 | 2016 |
| ഷീലാമണി | 2016 | 2017 |
| സജി മാത്യു | 2017 | 2018 |
| ജോൺ ഫിലിപ്പ് | 2018 | 2019 |
| കെ. ആർ. ഷീല ഭായി | 2019മുതൽ | |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{{#multimaps:9.376916, 76.771308| zoom=15}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38546
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- റാന്നി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ