കലാകായികം -ആർട്സ് -സ്പോർട്സ് എന്നിങ്ങനെയുള്ള പാഠ്യേതര പ്രവർത്തനങ്ങളിൽ സബ്‌ജില്ല,ജില്ല,സംസ്ഥാന തലങ്ങളിൽ പങ്കെടുക്കാനും മികവ് തെളിയിക്കാനും കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.
D I E T തിരുവല്ല ഏർപ്പെടുത്തിയ ഉജ്ജ്വലം 2021 ൽ റാന്നി സബ്‌ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നാകാൻ മാടമൺ സ്കൂളിന് സാധിച്ചു .
അധ്യാപക സംഘടന ഏർപ്പെടുത്തിയ മികവു (2021 -22) പ്രവർത്തനങ്ങളിൽ മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം നമ്മുടെ സ്കൂളിന് ലഭിച്ചു .
ഹരിതവിദ്യാലയം -ഹരിതകേരളം മിഷന്റെ ഹരിതവിദ്യാലയമായി എ ഗ്രേഡോടെ സ്കൂളിനെ തെരഞ്ഞെടുത്തത് 2019ൽ ആയിരുന്നു .
വിദ്യാരംഗം ,ശാസ്ത്രരംഗം- വിദ്യാരംഗം ,ശാസ്ത്രരംഗംഎന്നീ രംഗങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.
നൈതികം 2019 -ഭരണഘടനദിനത്തോടനുബന്ധിച്ചു സ്കൂളിന്റെ ഭരണഘടന തയ്യാറാക്കി അവതരിപ്പിച് സമ്മാനം കരസ്ഥമാക്കാൻ സാധിച്ചത് മറ്റൊരു നേട്ടമായി.