ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട് (മൂലരൂപം കാണുക)
22:13, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022→ചരിത്രം
വരി 60: | വരി 60: | ||
== ചരിത്രം == | == ചരിത്രം == | ||
തണ്ണിത്തോട് എന്ന കുടിയേറ്റകേരളത്തിലെ ഒരു പ്രധാന ഏടാണ് തണ്ണിത്തോട് ഗവൺമെൻറ് വെൽഫെയർ യുപി സ്കൂളിൻറെ ചരിത്രം. പട്ടിണി അകറ്റാനായി നാടിന്റെ പലഭാഗങ്ങളിൽനിന്നും ഇവിടെ കുടിയേറിയ കർഷകർക്ക് തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം ഒരു വലിയ പ്രശ്നംആയിരുന്നു.പട്ടിണിയ്ക്ക് പരിഹാരം ആയതോടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് അവർ ചിന്തിച്ചു തുടങ്ങി. 1954-55 കാലഘട്ടത്തിൽ കുടിപ്പള്ളിക്കൂടം മാതൃകയിൽ വിദ്യാസംഘങ്ങൾ സംഘടിപ്പിക്കപ്പെട്ടു. 1957 ൽ ഹരിജൻ വെൽഫെയർ വകുപ്പിന്റെ കീഴിൽ ശ്രീ പട്ടേരിൽ കൊച്ചുരാമന്റെ മാനേജ്മെന്റിൽ ഒരു പയൽ സ്കൂളിന് അംഗീകാരം കിട്ടി. ഇതിനാവശ്യമായ പേപ്പർ വർക്കുകൾ നടത്തിയതും സ്കൂളിന്റെ ആദ്യ അനൗദ്യോഗിക അധ്യാപകൻ ആയി പ്രവർത്തിച്ചതും ശ്രീ K.G. സുകുമാരൻ ആയിരുന്നു. 1965 ൽ ഈ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു. 1981-82 ൽ ഇത് അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. | |||
സ്കൂൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം നൽകിയത് ശ്രീ ശങ്കരമൂലയിൽ ആദിച്ചനും ശ്രീ വലിയവിളയിൽ ആദിച്ചനുമാണ്. | |||
ഈ സ്കൂൾ ചരിത്രത്തിൽ മറക്കാനാവാത്ത വ്യക്തിത്വങ്ങളാണ് ശ്രീ. കെ.ജി.സുകുമാരൻ ,ശ്രീ പട്ടേരിൽ കൊച്ചു രാമൻ, തങ്ങിത്തോടിന്റെ ശില്പി എന്ന് വിളിക്കാവുന്ന ശ്രീ. തോമസ് വർഗ്ഗീസ് , 30 വർഷത്തോളം പ്രഥമാധ്യാപകനായിരുന്ന ശ്രീ വി.ജി. വർഗീസ് എന്നിവർ | |||
കാലാകാലങ്ങളിൽ മാറി വന്ന എല്ലാ പഞ്ചായത്ത് ഭരണ സമിതികളും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വികസിപ്പിക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ട്. കോന്നി എം.എൽ.എ. ആയിരുന്ന ശ്രീ. അടൂർ പ്രകാശ് ഹൈടെക് കെട്ടിട നിർമ്മാണത്തിനായി സ്കൂളിന്റെ പേര് നിർദ്ദേശിക്കുകയും തുടർന്ന് എം.എൽ.എ. ആയ ശ്രീ.ജനീഷ് കുമാർ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പൂർത്തിയാക്കുന്നതിന് മേൽനോട്ടം വഹിക്കുകയും ചെയ്തു. 2020 സെപ്റ്റംബർ 14 ന്നടന്ന ഓൺലൈൻ പ്രോഗ്രാമിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു. എം.എൽ.എ. ശ്രീ.ജനീഷ് കുമാർ ഫലകം അനാഛാദനം നടത്തി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |