ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു. എല്ലാ ദേശീയ ദിനാചരണങ്ങളും ക്ലബ്ബിന്റെ പ്രവർത്തനങ്ങളായി നടത്തിവരുന്നു.
മാസത്തിൽ ഒരു സാമൂഹ്യ ശാസ്ത്ര അസംബ്ലി നടത്തിയിരുന്നു.
കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ പ്രവർത്തനങ്ങൾ നടത്തുകയും അവയുടെ വീഡിയോ തയ്യാറാക്കയും ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ചിത്ര പ്രദർശനം
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'റയിൻബോ ' എന്ന പേരിൽ 14-03 -2022 തിങ്കളാഴ്ച ചിത്ര പ്രദർശനം നടത്തി. എസ്.എം.സി. ചെയർമാൻ ശ്രീ. അജയകുമാരൻ നായർ പ്രദർശനം ഉദ്ഘാടനം ചെയ്തു
സോഷ്യൽ സർവ്വീസ് സ്കീം
ചികിത്സാ സഹായം
സോഷ്യൽ സർവീസ് സ്കീമിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യമായി ഏറ്റെടുത്ത് നടത്തിയ പ്രവർത്തനമാണ് സ്കൂളിൽ ഒരു വിദ്യാർത്ഥിനിയുടെ അനിയത്തിയുടെ ചികിത്സാർത്ഥം ധനസഹായ എത്തിക്കുക എന്നുള്ളത്.സ്കൂളിലെ മുഴുവൻ കുട്ടികളെയും ഈ പ്രവർത്തനത്തിൽ പങ്കാളികളാക്കി .
റോഡ് സുരക്ഷ
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികളെബോധവാന്മാരാക്കുന്നതിനായി നടന്നുവരികയും പോവുകയും ചെയ്യുന്ന കുട്ടികളെ റോഡ് മുറിച്ചു കുന്നതിന് സഹായിക്കാനായി സുരക്ഷാ ക്ലബ്ബ് അംഗങ്ങളും ബസ് ഡ്യൂട്ടിയുള്ള ടീച്ചറും എല്ലാ ദിവസവും റോഡരികിൽ ഉണ്ടാകും. അതോടൊപ്പം നാം പാലിക്കേണ്ട
റോഡ് നിയമങ്ങളെക്കുറിച്ച് കുട്ടികൾക്ക് മലയോര വാണിയിലൂടെ അറിവ് നൽകാറുണ്ട്..