"കെ എൻ എം വി എച്ച് എസ് വാടാനപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
വരി 1: വരി 1:
{{SchoolFrame/Header2}}
{{PVHSSchoolFrame/Header}}  
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

12:18, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
കെ എൻ എം വി എച്ച് എസ് വാടാനപ്പള്ളി
വിലാസം
വാടാനപ്പള്ളി

പി.ഒ.തൃത്തല്ലൂർ
തൃശൂർ
,
680619
സ്ഥാപിതം25 - 05 - 1955
വിവരങ്ങൾ
ഫോൺ04872290030
ഇമെയിൽknmvhssvatanappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്24068 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലചാവക്കാട്
വിദ്യാഭ്യാസ ജില്ല തൃശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാബു വി എ
പ്രധാന അദ്ധ്യാപകൻകെ ആർ ദേവാനന്ദൻ
അവസാനം തിരുത്തിയത്
29-12-2021Nidheeshkj
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

വാടാനപ്പളളി പഞ്ചായത്തിൽ ഹൈസ് ക്കൂൾ ഇല്ലാതിരുന്ന കാലം, ഹൈസ് ക്കൂൾ വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകളോളം ഈ പ‌ഞ്ചായത്ത് നിവാസികൾ നടന്നിരുന്നു. പലരും തുടർപഠനം നിർത്തിവച്ചു. ഈ സാഹചര്യത്തിലാണ് ഒരു സാമൂഹ്യപ്രവർത്തക കൂടിയായ ശ്രീമതി.ശാരദാ ബാലകൃഷ്ണൻ അതിനായി നിരന്തരശ്രമങ്ങൾ നടത്തിയത്. സ്തുത്യർഹമായ അവരുടെ ശ്രമഫലമായി 1955 മെയ് 25ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്ക്കൂളിന് ശിലാസ്ഥാപനം നടത്തി.ഒക്ടോബർ 30 ന് കേരളത്തിന്റെ പ്രഥമ ഗവർണ്ണർ ഡോക്ടർ.ബി.രാമകൃഷ്ണറാവു ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.ശ്രീമതി. ശാരദാ ബാലകൃഷ്ണനായിരുന്നു മാനേജർ. എങ്കിലും സർവ്വാദരണീയനായ കളപ്പുരയിൽ ബാലകൃഷ്ണൻ നായരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് സ്ക്കൂൾ സ്ഥാപിതമായതെന്ന് പറയാം.1958 ൽ കേന്ദ്രഗവൺമെന്റിന്റെ സഹായത്തോടെ ഒരു സെമിഗവൺമെന്റ് കെട്ടിടം നിലവിൽ വന്നു. 1963 ൽ അതിനു വടക്കുഭാഗത്തായി ഒരു പെർമനെന്റ് കെട്ടിടം കേന്ദ്രഗവൺമെന്റിന്റെ സഹായത്തോടെ നിലവിൽ വന്നു. ലൈബ്രറി, ലബോറട്ടറി, ചില ക്ലാസ്സ് മുറികൾ ഇവയിൽ ആരംഭിച്ചു. ശ്രീ.പി.എസ്.ഗോപാലൻ അവർകളാകട്ടെ ഒരു സ്റ്റേജും നിർമ്മിച്ചു. മഞ്ഞിപ്പറമ്പിൽ ശങ്കരൻകുട്ടി മാസറ്റർ, പനക്കപറമ്പിൽ അയ്യപ്പൻ, കളപ്പുരയിൽ ഉണ്ണിനായർ, വാഴത്തോട്ടത്തിൽ ഡോ.രാഘവമേനോൻ, പള്ളിയാനെ കുട്ടികൃഷ്ണകൈമൾ, എളയേടത്ത് കുഞ്ഞികുട്ടപണിക്കർ, ചാളിപ്പാട്ട് കുട്ടൻ, പള്ളിയാനെ ഭാർഗ്ഗവി നേത്യാര്, മേലേടത്ത് കുമാരൻ മാസറ്റർ ഇങ്ങനെ പല വ്യക്തികളുടേയും സേവനം സ്ക്കൂളിന്റെ പുരോഗതിക്ക് വഴിതെളിച്ചു.

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ പഠനരംഗത്തും ഉയർന്ന പഠനസൗകര്യങ്ങളാണ് സ്ക്കൂളിനുളളത്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു.പി.ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

1985 ൽ ശ്രീ.കെ.വി.സദാനന്ദൻ സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുക്കുകയുണ്ടായി. സ്കൂളിന്റെ അഭ്യദയത്തെ തന്റെ ജീവിതവ്രതമായെടുത്ത ശ്രീ. ധർമ്മപാലൻ മാസ്റ്ററാണ് ശ്രീ.കെ.വി.സദാനന്ദൻ അവർകൾക്ക് ഇക്കാര്യത്തിൽ പ്രേരണയും പ്രചോദനവും നൽകിയത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

19 മത്തായി
19 ഇ.നാരായണൻ നായർ
19 ശങ്കുണ്ണി മേനോൻ
19 -1969 മുകുന്ദനുണ്ണി കർത്താ
1969-1985 എം.സി.സുകുമാരൻ
1985-1988 കാർത്തികേയൻ
1988 - 1997 എ.കെ.ജനാർദ്ദനൻ
1997- 2000 ഇ.പി.സെലിൻ
2000- 2005 പി.എസ്.ചന്ദ്രിക
2005 - 2016 ഡോളി കുര്യൻ
2016 - 2020 കെ ജെ സുനിൽ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == സ്ക്കൂളിലെ പ്രഥമ വിദ്യാർത്ഥി വി.സതീദേവിയാണ്. അഡ്വ.പി.എ.സുരേന്ദ്രനാഥ്, ഐ.സ്.ശ്രീധരൻ, എഞ്ചിനീയർ തേപ്പറമ്പിൽ അബ്ദുൾ അസീസ്, ഹൈകോർട്ട് അഡ്വ.ഡോക്ടർ.രാമചന്ദ്രൻ, ശ്രീ.കറപ്പൻ മാസ്റ്റർ(ആർട്ടിസ്റ്റ്), സാഹിത്യകാരി ശ്രീമതി. ലളിതാ ലെനിൻ........