കെ എൻ എം വി എച്ച് എസ് വാടാനപ്പള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വാടാനപ്പള്ളി , എന്റെ ഗ്രാമം ――――――――――――――――――――――

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിലെ ഒരു തീരദേശപട്ടണമാണ് വാടാനപ്പള്ളി. തൃശ്ശൂർ നഗരത്തിന്റെ 16 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്താണ് വാടാനപ്പള്ളി. തൃശ്ശൂർ നഗരത്തിൽ നിന്നും ഏറ്റവും അടുത്ത കടൽതീരം (18 കിലോമീറ്റർ)വാടാനപ്പള്ളിയാണ്.

പേരിനുപിന്നിൽ —————————

വാട, കുറ്റി, കോട്ട എന്നിങ്ങനെ മൂന്ന് തരം കോട്ടകൾ പുരാതനകേരളത്തിൽ ഉണ്ടായിരുന്നു. ഇതിലെ വാട എന്നു പറയുന്ന ചെറിയ കോട്ടകളിലൊന്ന് ഇവിടെ ഉണ്ടായിരുന്നത്രെ, ബുദ്ധവിഹാരങ്ങൾ മുൻ‌കാലങ്ങളിൽ പള്ളികൾ എന്നാണ് അറിയപ്പെട്ടിരുന്നത്.അനന്ദന്റെ ബൗദ്ധക്ഷേത്രവും അതിനോട് ചേർന്നതോ അതിനെ സം‌രക്ഷിക്കാനായോ ഉള്ള കോട്ടയും ചേർന്ന വാട+അനന്ദ+പള്ളി എന്നത് രൂപാന്തരം പ്രാപിച്ചാവണം വാടാനപ്പള്ളി എന്ന സ്ഥലനാമം ഉണ്ടായത്.

ചരിത്രം ―――――

ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഒരു ജില്ലയായിരുന്നു മലബാർ. ഐക്യകേരളം യാഥാർത്ഥ്യമാകുന്നതിനു മുമ്പ് മലബാറിലെ പൊന്നാനി താലൂക്കിൽ നാട്ടിക റെവന്യൂ ഫർക്കയിലെ ഒരു അംശ (വില്ലേജ്) മായിരുന്നു വാടാനപ്പള്ളി.നാട്ടിക ഫർക്കയിൽ ഉൾപ്പെട്ടിരുന്ന ഭാഗങ്ങൾക്കെല്ലാമായി മണപ്പുറംഎന്ന ഓമനപേരും ഉണ്ട്. ൧൯൫൬ (1956 ) നവംബർ ഒന്നിനു ഐക്യകേരളം യാഥാർത്ഥ്യമായതോടെ പൊന്നാനി താലൂക്ക് വിഭജിക്കപ്പെടുകയും പുതിയതായി രൂപംകൊണ്ട ചാവക്കാട് താലൂക്ക് തൃശൂർ ജില്ലയിൽ ഉൾപ്പെടുത്തി. അങ്ങനെ വാടാനപ്പള്ളി തൃശൂർ ജില്ലയുടെ ഭാഗമായി .1964ൽ പണിതീർന്ന വാടാനപ്പള്ളി-കണ്ടശ്ശാംകടവ് പാലവും,ദേശീയപാത 17 ന്റെ ഭാഗമായി 1985/86 നിലവിൽ വന്ന കൊടുങ്ങല്ലൂർ-മൂത്തകുന്നം പാലവും,ചേറ്റുവാ പാലവും വാടാനപ്പള്ളിയുടെ വികസനത്തിന്റെ നാഴികകല്ലായി.

ഭൂമിശാസ്ത്രം ―――――――――― പൂഴി മണലും,പൂഴി കുന്നുകളും,കുടിവെള്ളത്തിന്നും നനക്കുന്നതിനും വേണ്ടിയുള്ള കുളങ്ങളും കശുമാവ്,തെങ്ങ് എന്നിങ്ങനെയുള്ള വൃക്ഷങ്ങളെ കൊണ്ട് നിറഞ്ഞതായിരുന്നു. പൂഴി കുന്നുകളും കശുമാവ്കൂട്ടങ്ങളും ഇല്ലാതായി കൊണ്ടിരിക്കുന്നു. പോതുവെ സമതലപ്രദേശം ആകുന്നു. പടിഞ്ഞാറ് ഭാഗത്തും കിഴക്ക് ഭാഗത്തും ഉപ്പു/ഓരു വെള്ളത്തിനു സാദ്ധ്യത. ശുദ്ധ ജല പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.

അതിർത്തികൾ ―――――――――――

   • പടിഞ്ഞാറ് - അറബിക്കടൽ . 
   • വടക്ക് - ഏങ്ങണ്ടിയൂർ പഞ്ചായത്ത്. 
   • കിഴക്ക് - മണലൂർ പഞ്ചായത്ത് ( കാനോലി കനാൽ ,വാടാനപ്പള്ളിക്കും കണ്ടശ്ശാംകടവിനും ഇടക്കുള്ള കനാൽ). 
   • തെക്ക് - തളിക്കുളം പഞ്ചായത്ത്.

Beach

A pleasant and clean beach situated on the Arabian coast just 18 km from Thrissur, the cultural capital of Kerala, is just 3 km from Vadanapilly. The coast is lined with patches of coral reef rimmed by green coconut palms.[citation needed] It is suited to swimming, surfing and sunbathing.[citation needed] The beach is linked with exotic backwaters, and it is possible to row a vanchi (a country boat) along the coconut palm fringed backwaters




ജനങ്ങൾ

ഹിന്ദു , മുസ്ലീം ജനങ്ങൾ ഒരേ അനുപാതത്തിലാണ് [അവലംബം ആവശ്യമാണ്]. ക്രിസ്ത്യൻ മതസ്ഥരും കുറവല്ല. മുഖ്യവരുമാന മാർഗ്ഗം മത്സ്യബന്ധനമാണ്.ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലെക്കും കഴിഞ ദശകങ്ങളിൽ ഉണ്ടായ കുടിയേറ്റം പഞ്ചായത്തിന്റെ സാമ്പത്തിക നിലവാരത്തിൽ വലിയ മാറ്റങ്ങൾ വരുത്തി.

ഗതാഗത സൗകര്യങ്ങൾ

  • കര മാർഗം-ദേശീയപാത 17 എറണാക്കുളം-ചാവക്കാട്-പൊന്നാനി പാതയും ,സ്റ്റേറ്റ് ഹൈവെ 75 വാടാനപ്പിള്ളി-കാഞ്ഞാണി-തൃശ്ശൂർ എന്നിവയാണ് പ്രധാന പാതകൾ.

പഞ്ചായത്തിലെ ബസ്സ് സ്റ്റോപ്പുകൾ - സ്ഥാപനങ്ങൾ

  1. വാടാനപ്പള്ളി നട (പ്രധാന സ്റ്റോപ്പ്) ദേശീയപാത 17-ന്റെയും, സംസ്ഥാനപാത 75 -ന്റെയും സംഗമസ്ഥലം(പഞ്ചായത്ത് ഓഫീസ്,പോസ്റ്റ് ഓഫീസ്, ബാങ്കുകൾ,ബിസിനസ്സ് സെന്റർ,ഭഗവതി ക്ഷേത്രം,സെന്റർ ജുമാ മസ്ജിത്,).
  2. തൃശ്ശൂർ ഭാഗത്തേക്ക്.
    1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്തക്ക് മുൻ വശം
  3. കൊടുങ്ങല്ലൂർ ഭാഗത്തേക്ക്.
    1. കനറ ബാങ്കിനു മുൻ വശം
  4. ചാവക്കാട്, ഗുരുവായൂർ ഭാഗത്തേക്ക്.
    1. വാടാനപ്പള്ളി പഞ്ചായത്തിനു എതിർ വശം.

തൃശ്ശൂർ ഭാഗത്തു നിന്നും വാടാനപ്പള്ളി പഞ്ചായത്തിലേക്ക് പ്രവേശിക്കുമ്പോൾ.

    1. നടുവിൽക്കര.
    2. ആൽ മാവ് ജംഗ്ഷ്ൻ .(പോലീസ് സ്റ്റേഷൻ ,മനോരമ ബ്യൂറോ ഓഫീസ്,ആർ.സി.യു.പി.സ്ക്കൂൾ,ആർ.സി.ചർച്ച്.)
  1. ചാവക്കാട് ഭാഗത്തു നിന്നും വാടാനപ്പള്ളി പഞ്ചായത്തിലേക്ക് പ്രവേശിക്കുമ്പോൾ.
    1. തൃത്തല്ലൂർ.(പ്രൈമറി ഹെൽത്ത് സെന്റ്ർ,കമലാ നെഹറു മെമ്മോറിയൽ വോക്കേഷ്ണൽ എച്ച്.എസ്.എസ്)

വിദ്യാലയങ്ങൾ

  • സെയിന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ആർ.സി.യൂ.പ്പി.സ്ക്കൂൾ, വാടാനപ്പള്ളി .
  • കമലാ നെഹറു മെമ്മോറിയൽ വോക്കേഷ്ണൽ എച്ച്.എസ്.എസ്.തൃത്തല്ലൂർ, വാടാനപ്പള്ളി.
  • ഗവൺമെന്റ് എച്ച്.എസ്.എസ്. വാടാനപ്പള്ളി.
  • സൗത്ത് മാപ്പിള യു.പി.സ്ക്കൂൾ,ഗണേശമംഗലം,വാടാനപ്പള്ളി.
  • കടപ്പുറം എൽ.പി.എസ്.തൃത്തല്ലൂർ,വാടാനപ്പള്ളി.
  • ബോധാനന്ദ വിലാസം എൽ.പി.സ്ക്കൂൾ, ,നടുവിൽക്കര,വാടാനപ്പള്ളി.
  • ഈസ്റ്റ് എൽ.പി.സ്ക്കൂൾ,വാടാനപ്പള്ളി.
  • തൃത്തല്ലൂർ യു.പി.സ്ക്കൂൾ, വാടാനപ്പള്ളി.
  • കെ.എം.എം.എൽ.പി.സ്ക്കൂൾ,വാടാനപ്പള്ളി.
  • വി.പി.എൽ.പി.സ്ക്കൂൾ,‍,വാടാനപ്പള്ളി.
  • ഫിഷറീസ് യു.പി.സ്ക്കൂൾ, വാടാനപ്പള്ളി.
  • വാടാനപ്പള്ളി ഓര്ഫനേജ്

സമീപ പഞ്ചായത്തിലെ പ്രധാന വിദ്യാലയങ്ങൾ

·        ഗവൺമെന്റ് എച്ച്. എസ്. എസ്.കണ്ടശ്ശാംകടവ്.

·        ഗവൺമെന്റ് വോക്കേഷ്ണൽ എച്ച്. എസ്. എസ്.തളിക്കുളം.

·        സി എസ് എം സെന്റ്റൽ സ്ക്കൂൾ,(സി.ബി.എസ്.സി)വാടാനപ്പള്ളി(എടശ്ശേരി,തളിക്കുളം)

·        സെയിന്റ് തോമാസ് എച്ച്. എസ്.. ഏങ്ങണ്ടിയൂർ.

·        നാഷണൽ എച്ച്. എസ്. എസ്.ഏങ്ങണ്ടിയൂർ.

·        ശ്രീരാമ പോളീടെക്കനിക്, തൃപ്രയാർ.

·        എസ്. എൻ. കോളെജ്,നാട്ടിക.

·        ഇസ്ലാമിയാ കോളേജ് തളിക്കുളം.

·        എ. എം. യു. പി. സ്കൂൾ തളിക്കുളം

ആശുപത്രികൾ

·        ഗവൺമെന്റ് പ്രൈമറി ഹെൽത്ത് സെന്റർ,തൃത്തല്ലൂർ,വാടാനപ്പള്ളി.

·        wellcare ഹോസ്പിറ്റൽ, എങ്ങാണ്ടിയൂർ

·        M. I ഹോസ്പിറ്റൽ എങ്ങാണ്ടിയൂർ

·        മേഴ്സി ഹോസ്പ്പിറ്റൽ ,വാടാനപ്പള്ളി.

ആരാധനാലയങ്ങൾ

·        വാടാനപ്പള്ളി ഭഗവതി ക്ഷേത്രം.

·        വാടാനപ്പള്ളി സെയിന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ആർ.സി.ചർച്ച്.

·        വാടാനപ്പള്ളി വടക്കെ (ഗണേശമംഗലം) ജുമാ അത്ത് പള്ളി.

·        വാടാനപ്പള്ളി തെക്കെ ജുമാ അത്ത് പള്ളി.

·        വാടാനപ്പള്ളി സെന്റർ ജുമാ മസ്ജിത്.

·        നടുവിൽക്കര ജുമാ അത്ത് പള്ളി

·        നടുവിൽക്കരഅയ്യപ്പ ക്ഷേത്രം

·        തൃത്തലൂർ ശിവ ക്ഷേത്രം.

വാടാനപ്പള്ളി ഭഗവതി ക്ഷേത്രം

ഏറ്റവും പഴക്കവും പ്രാധാന്യവുമുള്ള ഹൈന്ദവാരാധനാകേന്ദ്രം വാടാനപ്പള്ളി നടയിൽ സ്ഥിതി ചെയ്യുന്ന ഭഗവതി ക്ഷേത്രം ആകുന്നു. ഭദ്രകാളിയാണു പ്രതിഷ്ട. ഈ ദുർഗ്ഗാദേവി ക്ഷേത്രം എ.ഡി.1125നു മുമ്പ് സ്ഥാപിതമായതാണെന്നു പറയപ്പെടുന്നു.

മുസ്ലീം പള്ളികൾ

വാടാനപ്പള്ളിയിലെ ഏറ്റവും പഴക്കമുള്ള തെക്കെ ജുമ അത്ത് പള്ളി നിർമ്മിച്ചത് 1775നു മുമ്പാണെന്ന് കരുതുന്നു. വാടാനപ്പള്ളി ദേവസ്വം സൗജന്യമായി വിട്ടു കൊടുത്ത ഭൂമിയിൽ പള്ളിയുടെ ശിലാസ്ഥാപനം നടത്തിയത് വെളിയങ്കോട് സ്വദേശിയും, പ്രസിദ്ധ മത പണ്ഡിതനുമായ ഉമ്മർ ഖാസിയാണ്.

ക്രിസ്ത്യൻ പള്ളികൾ

·        കേയീകുളങ്ങര ഒരു ക്രിസ്ത്യൻ സങ്കേതമായിരുന്നു. ഇന്നു ആ പേരല്ലങ്കിലും കേയീകുളം എന്ന പേരിൽ ഒരു കുളം മാത്രം അവശേഷിക്കുന്നു. എ.ഡി.500ൽ ഏനാമാക്കൽ സെന്റ് മേരീസ് പള്ളി സ്ഥാപിതമകുന്നതിന്നു മുമ്പ് പാലയൂർ പള്ളിയിലായിരുന്നു വിശ്വാസികൾ പോയിരുന്നത്. 1673ൽ മുതൽ കൊച്ചി രജാവിനോട് കൂറുള്ളവർ കണ്ടശ്ശംകടവിലേക്ക് മാറി താമസിച്ചത് കൊണ്ട് വാടാനപ്പള്ളിയിൽ ക്രിസ്ത്യാനികൾ കുറവായി എന്നു കരുതുന്നു. 1809ൽ കണ്ടശ്ശംകടവിൽ പള്ളി സ്ഥാപിതമായപ്പോൾ ആ പള്ളിയുടെ ഇടവകക്കാരായി. 1894ൽ വാടാനപ്പള്ളിയിൽ കുരിശുപള്ളിക്കു സ്ഥലം വാങ്ങി . 1895ൽ സെയിന്റ് ഫ്രാൻസിസ് സേവ്യേയറിന്റെ നാമത്തിൽ പനമ്പ്കൊണ്ട് മറച്ചതും ഓല മേഞ്ഞതുമായ ഒരു കുരിശുപള്ളി നിർമ്മിച്ചു. 27/1/1896 പ്രഥമ ദിവ്യബലി അർപ്പിച്ചു. 1896 ഫെബ്രുവരി മുതൽ ഞായറാഴ്ചയും കടമുള്ള ദിവസങ്ങളിലും തിരുകർമ്മങ്ങൾ അനുവദിച്ചു. 24/10/1898 ൽ കുരിശുപള്ളി ഇടവക പള്ളിയായി ഉയർത്തി. 1907 ൽ കല്ല് കൊണ്ടുള്ള പള്ളി നിർമ്മിച്ചു. 1911ൽ മുഖവാരം പൊളിച്ചു മോടി കൂട്ടി. 1939ൽ പള്ളിക്ക് സമീപം വി.അന്തോണീസ് പുണ്യവാളന്റെ കപ്പേള നിർമ്മിച്ചു. 14/4/1970ൽ പള്ളി വീണ്ടും പുതുക്കി വലിപ്പം കൂട്ടി ആശീർവദിച്ചു. 1977ൽ‌ വാടാനപ്പള്ളി നടയിൽ‌ കപ്പേള നിർമ്മിച്ചു. ഒരിക്കൽക്കൂടി മോടിപിടിപ്പിച്ച പള്ളിയാണു ഇപ്പോഴുള്ളത്.

·        സെന്റ്. ആന്റണി ചർച്ച്, എന്നപേരിൽ തളിക്കുളം പത്താം കല്ലിൽ ഉള്ള ദേവാലയത്തിലെ ഇടവകക്കാർ വാടാനപ്പള്ളി ഇടവകയുടെ ഭാഗമായിരുന്നു.

അനാഥാലയങ്ങൾ

·        വാടാനപ്പള്ളി മുസ്ലിം ഓർഫനേജ്‌ Archived 2011-05-27 at the Wayback Machine.

തൃത്തല്ലൂർ ബനാത്ത് യെത്തീംഗാന വാടാനപ്പള്ളി ഓർഫനേജ് മസ്ജിദ്

മറ്റു ചരിത്രങ്ങൾ

ആരോഗ്യം, നടപ്പാതകൾ,വിദ്യാലയം,പഞ്ചായത്ത്, എന്നിവയുടെ ഒരു ലഘു ചരിത്രം താഴെ കാണിക്കുന്നു.

ആരോഗ്യ സംരക്ഷണം

1932ൽ കളപുരയിൽ ഡോ:-കുഞ്ഞുണ്ണി നായർ (എൽ.എം.പി.) സ്വന്തം കെട്ടിടത്തിൽ ഒരു അലോപ്പതി ഡിസ്പെൻസറി ആരംഭിച്ചു. അതിനു താലൂക്ക് ബോഡിന്റെ ഭാഗികമായ അംഗീകാരവും സഹായവും ലഭിച്ചുപോന്നിരുന്നു. ഒല്ലൂർ സ്വദേശിയായ ഡോ:-വാരിയർ ആ സ്ഥാനത്ത് വന്നു.പിന്നീട് ജനങ്ങൾക്ക് പ്രിയങ്കരാനായ ഡോ:-രാഘവ മേനോൻ‌(എൽ.എം.പി.)ചുമതല ഏറ്റെടുത്തതിനു ശേഷം സ്ഥാപനം ഡിസ്ട്രിക്ട് ബോഡിന്റെ കീഴിലായി അദ്ദേഹം രോഗ ബാധിതനായി ചികിൽസയിലായപ്പോൾ ഡിസ്പെൻസറിയുടെ പ്രവത്തനവും ഇല്ലാതായി.1960ന്റെ തുടക്കത്തിൽ‌ തൃത്തല്ലൂരിൽ പ്രൈമറി ഹെൽത്ത് സെന്റർ ആരംഭിച്ചതോടെയാണു പൊതു മേഖലയിൽ അലോപ്പതി ചികിൽസാ സൗകര്യം നിലവിൽ വന്നത്.പിന്നീട് ചില സ്വകാര്യ ആശുപത്രികൾ ആരംഭിക്കുകയും അസ്തമിക്കുകയും ചെയ്തു. അതിൽ പ്രധാനമായത് ഡോ:-പി.എച്ച്.ഹൈദ്രോസിന്റെ വക 1975ൽ തുടങ്ങിയ ശാന്തിനികേതൻ ആശുപത്രിയായിരുന്നു.

നടപ്പാതകൾ

·        പുരാതന കാലത്തുണ്ടായിരുന്ന പൂഴി നടപ്പതകൾ‌ക്ക് പുറമെ ഹൈദറുടെയും മകൻ ടിപ്പുവിന്റെയും പടയോട്ടക്കാലത്ത് പടയാളികളും പരിവാരങ്ങളും കടന്നു പോയ മാർഗങ്ങളും നടപ്പാതകളായി മാറി. കിഴക്കെ ടിപ്പു സുൽത്താൻ റോഡ്, പടിഞ്ഞാറെ ടിപ്പു സുൽത്താൻ റോഡ് എന്നിവ ശ്രദ്ധേയങ്ങളായി.ഇത് കൂടാതെ 1975ൽ ദേശീയപാത 17ആയി മാറിയ ആല-ചേറ്റുവ റോഡിൽ 1938മുതൽ ചരലിടാൻ തുടങ്ങുകയും,കാലക്രമേണ‌ റോഡ് മെറ്റൽ ചെയ്യുകയും, 1950ൽ ഈ റൂട്ടിൽ‌ നമ്പ്യാർ സർവ്വീസിന്റെ ബസ്സുകൾ ആദ്യമായി ഓടിതുടങ്ങുകയും ചെയ്തു.പിന്നീട് റോഡ് ടാർ ചെയ്തു കൂടുതൽ സൗകര്യപ്രദമാക്കുകയുണ്ടായി.

·        റോഡ് ഗതാഗതം രൂപപ്പെടുന്നത്തിനു മുമ്പ് ജല മാർഗ്ഗം വഞ്ചിയിലായിരുന്നു യാത്ര.

വിദ്യാലയം

·        പ്രഥമ വിദ്യാലയമായ ഈസ്റ്റ് എൽ.പി.സ്ക്കൂൾ,വാടാനപ്പള്ളി ഇത്തിക്കാട്ട് നായർ തറവാട്ടിലെ ഇട്ടിനായരുടെ മകൻ കേപറമ്പത്ത് ശങ്കുണ്ണിനായരാണു സ്ഥാപിച്ചത്.

·        ബോധാനന്ദ വിലാസം എൽ.പി.സ്ക്കൂൾ,ഫിഷറീസ് യു.പി.സ്ക്കൂൾ,സെയിന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ആർ.സി.യൂ.പ്പി.സ്ക്കൂൾ(1906),കടപ്പുറം എൽ.പി.എസ്.തൃത്തല്ലൂർ,സൗത്ത് മാപ്പിള യു.പി.സ്ക്കൂൾ മുതലായവ 1930-നു മുമ്പ് സ്ഥാപിച്ചിട്ടുള്ളതാകുന്നു.

·        1956 സെപ്റ്റംബർ 27നു ശ്രീമതി ഇന്ദിരാ ഗാന്തി ശിലാസ്ഥാപനം നടത്തുകയും, പിന്നീട് കേരളത്തിലെ പ്രഥമ ഗവർണർ ഡോ;- ബി. രാമകൃഷ്ണ റാവു ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്ത തൃത്തല്ലൂർ കമലാ നെഹറു മെമ്മോറിയൽ ഹൈ സ്ക്കൂൾ വിദ്യഭ്യാസ രംഗത്തെ പ്രധാനപ്പെട്ട ഒരു മുന്നേറ്റമായിരുന്നു.

പഞ്ചായത്ത്

വാടാനപ്പള്ളി പഞ്ചായത്ത് സ്ഥാപിതമായത് 1962 ജനുവരി ഒന്നിനാകുന്നു. പ്രഥമ തിരഞ്ഞെടുപ്പ് 1963ഡിസമ്പംറിലും,പ്രഥമ ഭരനസമിതി 9/12/1963ലും. ആദ്യ പ്രസിഡന്റ് പി.ആർ. കുമാരൻ, വൈസ് പ്രസിഡന്റ് ഏ.കെ.മുഹമ്മദ്. തുടക്കത്തിൽ 7 വാഡുകളും 9 പ്രതിനിധികളൂമായിരുന്നു. 1973ൽ ഒരു വാഡും കൂടി രൂപം കൊണ്ടു.1972/1973 സാമ്പത്തിക വർഷത്തിൽ സെക്കന്റ് ഗ്രെയിഡായും, പിന്നീട് ഫസ്റ്റ് ഗ്രെയിഡായും, സ്പെഷൽ ഗ്രെയിഡായും ഉയർത്തി.1979-ൽ നടന്ന തിരഞ്ഞെടുപ്പിൽ 10 പ്രതിനിധികൾ,പ്രസിഡന്റ് ഐ.വി.രാമനാഥൻ. 1988ലും ഐ.വി.രാമനാഥൻ തന്നെയായിരുന്നു പ്രസിഡന്റ്. 20/9/1995-ൽ നടന്ന തിരഞ്ഞെടുപ്പിൽ 11 പ്രതിനിധി / പ്രസിഡന്റ് പി.വി.രവീന്ദരൻ. 25/9/2000 തിരഞ്ഞെടുപ്പിൽ 14 പ്രതിനിധി / പ്രസിഡന്റ് സുബൈദ മുഹമ്മദ്,2004-ൽ ലീന രാമനാഥൻ. 2005-ൽ നടന്ന തിരഞ്ഞെടുപ്പിൽ 17 പ്രതിനിധി /പ്രസിഡന്റ് പി.വി.രവീന്ദരൻ/വൈസ് പ്രസിഡന്റ് ആരിഫ അഷറഫ്‌.2010 -ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ 18 പ്രതിനിധി /പ്രസിഡന്റ് സുബൈദ മുഹമ്മദ്/രണ്ടാമതായി പ്രസിഡന്റ് രജനി കൃഷ്ണാനന്ദൻ .മൂന്നാമതായി പ്രസിഡന്റ് ഗിൽസാ തിലകൻ.

മറ്റു വിവരങ്ങൾ

1.   ജില്ലാ പഞ്ചായത്ത്:- തൃശ്ശൂർ.

2.   ലോക സഭ മണ്ഡലം/പ്രതിനിധി:- തൃശ്ശൂർ/. ടി. എൻ, പ്രതാപൻ.

3.   നിയമ സഭ മണ്ഡലം/പ്രതിനിധി:- മണലൂർ/ മുരളി പെരുനെല്ലി

(2008/09 മണ്ഡല പുനഃക്രമീകരണത്തിന്റെ ഭാഗമായി നാട്ടിക മണ്ഡലത്തിൽ നിന്നും വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് അതിർത്തിയെ മണലൂരിലേക്ക് മാറ്റി.)

1.   ബ്ലോക്ക് പഞ്ചായത്ത്:- തളിക്കുളം.

2.   എ.ഇ.ഒ.ഓഫീസ്:- വലപ്പാട്.

3.   പോലീസ് സ്റ്റേഷൻ:- വാടാനപ്പള്ളി.

4.   പോലീസ് ഇൻസ്പെക്ടർ കാര്യാലയം:- വലപ്പാട്.

5.   പോസ്റ്റ് ഓഫീസ് പിൻ കോട്:- വാടാനപ്പള്ളി 680614, വാടാനപ്പള്ളി ബീച്ച് 680614, നടുവിൽക്കര 680614, തൃത്തല്ലൂർ 680619, തൃത്തല്ലൂർ വെസ്റ്റ് 680619.

അവലംബം

1.  ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. {{cite book}}: Cite has empty unknown parameter: |coauthors= (help)

2.  ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല. തൃശൂർ‍: കേരള സാഹിത്യ അക്കാദമി. ISBN 81-7690-051-6. {{cite book}}: Cite has empty unknown parameter: |coauthors= (help)

3.  ↑ [1][പ്രവർത്തിക്കാത്ത കണ്ണി]വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്/ചരിത്രം:

4.  ↑ [2] Archived 2011-01-10 at the Wayback Machine.സെയിന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ആർ.സി.യൂ.പ്പി.സ്ക്കൂൾ/ഹോംപേജ്

5.  ↑ [3][പ്രവർത്തിക്കാത്ത കണ്ണി]സെയിന്റ്ഫ്രാൻസിസ് സേവ്യേയർ‌ചർ‌ച്ച്.ഓർ‌ഗ്

6.  ↑ [4] Archived 2005-02-15 at the Wayback Machine.വാടാനപ്പള്ളി.കോം/വാടാനപ്പള്ളി: ജോർജ് എ ആലപ്പാട്ട്

7.  ↑ [5] Archived 2016-03-04 at the Wayback Machine.വാടാനപ്പള്ളി.കോം/മണപ്പുറം: സുധീർ & പീതാമ്പരൻ

8.  ↑ [6] Archived 2011-01-10 at the Wayback Machine.സെയിന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ആർ.സി.യൂ.പ്പി.സ്ക്കൂൾ/ചരിത്രം

9.  ↑ [7]നോളജ് സോൺ ബ്ലോഗ്സ്പോട്ട് .കോം /വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ