"ഗവ.എച്ച്.എസ്.എസ് , കടമ്മനിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 57: | വരി 57: | ||
കടമ്മനിട്ട ഗ്രാമത്തിന്റെയും വിദ്യാലയത്തിന്റെയും വികസന സ്വപ്നങ്ങൾക്ക് ദിശാബോധം നല്കിയ ജനകീയ എം.എൽ.എ. ശ്രീ. കെ.കെ.നായരുടെ സേവനങ്ങൾ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന രണ്ടു നിലക്കെട്ടിടവും മൂന്നു നിലക്കെട്ടിടവും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിൽ രൂപം കൊണ്ടവയാണ്. പത്തനംതിട്ട എം എൽ എ ആയിരുന്ന കെ.കെ.നായർ സാറും പി.ടി.എ. പ്രസിഡന്റായിരുന്ന ശ്രീ.വി.കെ.പുരുഷോത്തമൻ പിള്ളയും ഹെഡ് മാസ്റ്റർ ശ്രീ. പി.റ്റി. പൊടിയൻസാറും ഒത്തുചേർന്നു പ്രവർത്തിച്ചതിന്റെ ഫലമായി 1997ൽ വിദ്യാലയം ഹയർസെക്കന്ററി സ്ക്കൂളായി മാറി. അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഇ.കെ.നായനാർ നേരിട്ടെത്തിയാണ് ആ പ്രഖ്യാപനം നിർവഹിച്ചത്. പുതിയ ലാബ് കെട്ടിട സമുച്ചയവും ഹയർ സെക്കന്ററി വിഭാഗത്തിനു വേണ്ടിയുള്ള ബഹുനിലമന്ദിരവും ഒക്കെയായി പ്രൗഢിയുടെ കഥകൾ തുടരുകയാണ്. | കടമ്മനിട്ട ഗ്രാമത്തിന്റെയും വിദ്യാലയത്തിന്റെയും വികസന സ്വപ്നങ്ങൾക്ക് ദിശാബോധം നല്കിയ ജനകീയ എം.എൽ.എ. ശ്രീ. കെ.കെ.നായരുടെ സേവനങ്ങൾ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന രണ്ടു നിലക്കെട്ടിടവും മൂന്നു നിലക്കെട്ടിടവും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിൽ രൂപം കൊണ്ടവയാണ്. പത്തനംതിട്ട എം എൽ എ ആയിരുന്ന കെ.കെ.നായർ സാറും പി.ടി.എ. പ്രസിഡന്റായിരുന്ന ശ്രീ.വി.കെ.പുരുഷോത്തമൻ പിള്ളയും ഹെഡ് മാസ്റ്റർ ശ്രീ. പി.റ്റി. പൊടിയൻസാറും ഒത്തുചേർന്നു പ്രവർത്തിച്ചതിന്റെ ഫലമായി 1997ൽ വിദ്യാലയം ഹയർസെക്കന്ററി സ്ക്കൂളായി മാറി. അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഇ.കെ.നായനാർ നേരിട്ടെത്തിയാണ് ആ പ്രഖ്യാപനം നിർവഹിച്ചത്. പുതിയ ലാബ് കെട്ടിട സമുച്ചയവും ഹയർ സെക്കന്ററി വിഭാഗത്തിനു വേണ്ടിയുള്ള ബഹുനിലമന്ദിരവും ഒക്കെയായി പ്രൗഢിയുടെ കഥകൾ തുടരുകയാണ്. | ||
== ഭൗതികസൗ കര്യങ്ങൾ == | == ഭൗതികസൗ കര്യങ്ങൾ == | ||
19:09, 30 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച്.എസ്.എസ് , കടമ്മനിട്ട | |
---|---|
വിലാസം | |
കടമ്മനിട്ട കടമ്മനിട്ട.പി ഒ, , പത്തനംതിട്ട 689649 , പത്തനംതീട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1929 |
വിവരങ്ങൾ | |
ഫോൺ | 04682217216 |
ഇമെയിൽ | hskadammanitta@gmail.com |
വെബ്സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 38017 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതീട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്യാമള പി കെ |
പ്രധാന അദ്ധ്യാപകൻ | അജിതകുമാരി സി |
അവസാനം തിരുത്തിയത് | |
30-11-2020 | 38017 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പടയണിക്കോലങ്ങളുടെ തട്ടകമായ കടമ്മനിട്ട ഗ്രാമത്തിന്റെ മുഖശ്രീയായി വിളങ്ങുന്ന സരസ്വതീനിലയമാണ് കടമ്മനിട്ട ഗവണ്മന്റ് ഹയർ സെക്കന്ററി സ്കൂൾ. ഇരുപതാം നൂറ്റാണ്ടിന്റെ പ്രഥമ ദശകത്തിൽ നിരവത്ത് ഒരു പ്രാഥമിക വിദ്യാലയമായി പിറവിയെടുത്ത ഈ സ്ഥാപനത്തിനു പിന്നിൽ അന്നു കരനാഥൻമാരായിരുന്ന രണ്ടു മഹാപുരുഷന്മാരുടെ സ്നേഹ ബന്ധത്തിെന്റെ കഥയുണ്ട്. യശ:ശരീരനായ കാവുങ്കോട്ട് ഗോവിന്ദക്കുറുപ്പും പുത്തൻപുരയ്ക്കൽ വറുഗീസ് കത്തനാരും ഒരുമിച്ച് നിന്ന് പ്രവർത്തിച്ചതിന്റെ സദ്ഫലങ്ങളാണ് ഇവിടെ ഇന്ന് കാണുന്ന പൊതു വഴികളും, പൊതു വിദ്യാലയവും, പ്രാദമിക ആരോഗ്യ കേന്ദ്രവും. മതമൈത്രിയുടെ ജീവിക്കുന്ന ഉദാഹരണമായി ഉയർന്നു വന്ന ഈ വിദ്യാലയം 1932 - ൽ കടമ്മനിട്ടയുടെ ഹൃദയ ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു. നാട്ടുകാരുടെ ഒരുമിച്ചുള്ള പരിശ്രമത്തിൽ കെട്ടിടങ്ങൾ ഉയർന്നു വന്നു. 1954 - ൽ പത്താം ക്ലാസ് പരീക്ഷ നടത്തി പൂർണരൂപത്തിൽ ഹൈസ്കൂൾ നിലവാരത്തിലേക്ക് ഉയർന്നു. 1997-ൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു. നിലവിൽ എൽ പി വിഭാഗം പ്രത്യേക സ്ഥാപനമായി ഇതേ കാമ്പസിൽ പ്രവർത്തിക്കുന്നു. അഞ്ചു മുതൽ പത്ത് വരെ ക്ലാസ്സുകൾ ഉൾപ്പെടുന്ന ഹൈസ്കൂൾ വിഭാഗവും 11, 12 ക്ലാസുകളുടെ ഹയർസെക്കൻഡറി വിഭാഗവും ഒരുമിച്ചു ചേർന്നാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കടമ്മനിട്ട എന്ന വിലാസത്തിൽ പ്രവർത്തിക്കുന്നത് കവി കടമ്മനിട്ട രാമകൃഷ്ണൻ, പടയണി ആചാര്യൻ പ്രൊഫസർ കടമ്മനിട്ട വാസുദേവൻ പിള്ള, ലോകസഭ സെക്രട്ടറി ജനറൽ ആയിരുന്ന ശ്രീ പി. ഡി. ടി ആചാരി, അഭിവന്ദ്യ പിതാക്കന്മാരായ ഡോക്ടർ സാമുവൽ മാർ ഐറേനിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം തുടങ്ങിയ പ്രതിഭകളുടെ നിര ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്. അഖിലേന്ത്യാ തല പ്രശസ്തിനേടിയ വോളിബോൾ താരം സാജൻ ഇവിടെ കളിച്ചു വളർന്നതാണ് ആണ്. കെ ജി കെ എം ദേശസേവിനി ഗ്രന്ഥശാല യുണൈറ്റഡ് സ്പോർട്സ് ക്ലബ്, കടമ്മനിട്ട കലാവേദി, കടമ്മനിട്ട കാവ്യശില്പ സമുച്ചയ വേദി, കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ എന്നീ കലാകായിക സംരംഭങ്ങൾ വിദ്യാലയവുമായി സഹകരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
വിദ്യാലയചരിത്രം കൂടുതൽ വിശദമായി
വിദ്യാലയ ചരിത്രം : പൂർവ്വ വിദ്യർത്ഥിയുടെ ഓർമ്മക്കുറിപ്പ് 1
കടമ്മനിട്ട ഗവ.ഹയർ സെക്കന്ററിസ്ക്കൂളിന്റെ ചരിത്രം ഈ ഗ്രാമത്തിന്റെ ചരിത്രം കൂടിയാണ്. കടമാൻകൂട്ടം കൂത്താടിയിരുന്ന കാടും മേടും നിറഞ്ഞ മലമ്പ്രദേശത്തെ ഒരു ജനവാസ ഗ്രാമമാക്കിയെടുക്കാൻ ഒരു നൂറ്റാണ്ടിനു മുൻപ് പരിശ്രമിച്ച കുലപൂർവ്വികന്മാരാണ് കവുങ്കോട്ടു ഗോവിന്ദക്കുറുപ്പും പുത്തൻപുരയ്ക്കൽ ഗീവറുഗീസ് കത്തനാരും. ഇവരുടെ സ്നേഹ സൗഹ്യദങ്ങളുടെ വാമൊഴിക്കഥകൾ തലമുറ കൈമാറി പ്രചരിക്കുന്നുണ്ട്. മണ്ണാറക്കുളഞ്ഞി കോഴഞ്ചേരി റോഡ് വെട്ടിയുണ്ടാക്കിയ കഥ നാടിന്റെ വീരേതിഹാസമാണ്. അമ്പലവും പള്ളിയും ആശുപത്രിയും അഞ്ചലാഫീസും ഒക്കെ നേടിയെടുത്തതിനു പിന്നിൽ ഇവർ രണ്ടു പേരാണുള്ളത്. തിരുവിതാംകൂർ രാജാവിനെ നേരിട്ടു മുഖം കാണിക്കാൻ അനുവാദമുണ്ടായിരുന്ന പ്രമാണിയായ കരനാഥനായിരുന്നു കവുങ്കോട്ടു ഗോവിന്ദക്കുറുപ്പ്. ഇംഗ്ലീഷ് വശമുള്ള പുത്തൻപുരയ്ക്കൽ ഗീവറുഗീസ് കത്തനാർ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായി എഴുത്തുകുത്തു നടത്തിയിരുന്നു. കുറുപ്പച്ചനും കത്തനാരച്ചനും ഒത്തുചേർന്നു പരിശ്രമിച്ചതിന്റെ ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ , കടമ്മനിട്ട നിരവത്ത് കവലയിൽ ഒരു പ്രാഥമിക വിദ്യാലയം ഉയർന്നുവന്നു. നാലാം ക്ലാസ്സ് വരെ മാത്രമായി ഇരുപത്തഞ്ചിൽ പരം വർഷം അങ്ങനെ നിരവത്ത് തുടർന്നു. പിന്നീട് കടമ്മനിട്ടയുടെ ഹൃദയഭൂമിയിലേക്ക് അതു പറിച്ചുനട്ടു. ഇന്ന് കടമ്മനിട്ട ഗവ.എൽ പി.സ്ക്കൂൾ പ്രവർത്തിക്കുന്ന കെട്ടിടമാണ് ആദ്യമായി നിർമ്മിക്കപ്പെട്ടത്. തൊട്ടടുത്തുള്ള എൻ.എസ്.എസ് കരയോഗ കെട്ടിടവും വിദ്യാലയപ്രവർത്തനത്തിന് വർഷങ്ങളോളം ഉപയോഗിച്ചിരുന്നു. ഓല മേഞ്ഞ ഒരു താൽക്കാലിക ഷെഡ് അനുബന്ധമായി ഉണ്ടായിരുന്നു. അവിടെയിരുന്നു പഠിച്ചതിന്റെ ഓർമ്മകൾ അയവിറക്കുന്ന പഴയ തലമുറ ഇന്നുമുണ്ട്. പിന്നീട് 1954-ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും എൽ.പി.വിഭാഗം വേറേ വിദ്യാലയമായി വേർപെടുത്തുകയും ചെയ്തു. 1955 ജൂൺ 13 മുതൽ 1956 ആഗസ്റ്റ് 13 വരെ ചുമതലയിലുണ്ടായിരുന്ന ശ്രീ.വി.ജി. സഖറിയസാറാണ് വിദ്യാലയരേഖകൾ പ്രകാരം ഹൈസ്ക്കൂൾ വിഭാഗത്തിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ. നിലവിൽ ഹയർസെക്കന്ററി വിഭാഗം പ്രവർത്തിക്കുന്ന പഴയ കെട്ടിട്ടമാണ് തുടർന്നു പണിതത്. ഗ്രാമീണവാസ്തുവിദ്യയുടെ മനോഹരശില്പമായി അത് നിലനിൽക്കുന്നു. പഴയതലമുറയുടെ സമ്പാദ്യവും അധ്വാനവും പൂർണമായി സമർപ്പിച്ചുണ്ടാക്കിയതാണ് ആ കെട്ടിടം. കല്പടവുകളും വർണവൈവിധ്യമാർന്ന വാകപ്പൂമരങ്ങളും അങ്കണത്തിൽ നിന്നു ദർശിക്കാവുന്ന കുന്നിൻചരിവിലെ സൂര്യാസ്തമയവുമെല്ലാം ചേർന്ന് വിദ്യാലയത്തിന് ഒരു കാല്പനികകവിതയുടെ കാന്തി നല്കുന്നുണ്ട്. പ്രഫ. കടമ്മനിട്ട വാസുദേവൻ പിള്ള , ആദരണീയരായ ഡോ. സാമുവൽ മാർ ഐറേനിയോസ് , യൂഹാനോൻ മാർ ക്രിസോസ്റ്റം തിരുമേനിമാർ ഉൾപ്പെടെ നിരവധി പ്രതിഭാശാലികളുടെ കുട്ടിക്കാലം ഈ മുറ്റത്തായിരുന്നു. കവി കടമ്മനിട്ട രാമകൃഷ്ണനും അല്പകാലം ഇവിടെ വിദ്യാർത്ഥിയായിരുന്നിട്ടുണ്ട്. കടമ്മനിട്ടയിൽ നിന്ന് കളക്ടറായ മടുക്കാനാക്കുഴി കോശി സാർ , ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് മികവിന്റെ അംഗീകാരം നേടിയ എൻജിനീയർ ഐക്കാട്ടക്കര ശശിധരൻനായർ , നാട്ടിലെ ആദ്യത്തെ ഡോക്ടർ താഴത്തേതിൽ അയ്യപ്പൻ നായർ മുതലായ പ്രതിഭാശാലികളുടെ മാതൃവിദ്യാലയം ഇതുതന്നെയാണ്. കലാ കായിക മേഖലകളിൽ ശ്രദ്ധേയനായ ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കടമ്മനിട്ട കരുണാകരൻ , നാടകനടനും കവിയുമായ മഹേഷ്കുമാർ , ചുവർചിത്രകലാകാരൻ ശ്രീക്കുട്ടൻനായർ മുതലായവരിലൂടെ പുതു തലമുറയിലും മികവിന്റെ ഗാഥകൾ രചിക്കപ്പെടുന്നു.. വോളിബോളിനു പണ്ടുമുതലേ പ്രസിദ്ധമായിരുന്ന കടമ്മനിട്ടയുടെ പ്രധാന കായികക്കളരി ഈ വിദ്യാലയാങ്കണമായിരുന്നു. പിന്നീട് ഇന്ത്യൻ ടീമിൽ വരെ ഇടം നേടിയ സാജൻ കളിച്ചു തുടങ്ങിയത് ഇവിടെയാണ്. പടയണിയും പന്തുകളിയും കവിതയും നാടകവും ഓരോ മൺതരിയിലും തുടിച്ചു നിൽക്കുന്ന സാംസ്ക്കാരികാന്തരീക്ഷമാണ് ഈ തിരുമുറ്റത്തിനുള്ളത്. കവുങ്കോട്ടു ഗോവിന്ദക്കുറുപ്പിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ച കെ.ജി.കെ.എം ദേശസേവിനി വായനശാല, പുത്തൻപുരയ്ക്കലച്ചന്റെ പേരിൽ വോളി ബോൾ മാമാങ്കം നടത്തുന്ന USC - കടമ്മനിട്ട, നാടിന്റെ നാടകസ്വപ്നങ്ങൾക്ക് രംഗഭാഷ ചമയ്ക്കുന്ന കടമ്മനിട്ട കലാവേദി , കടമ്മനിട്ടക്കവിതയുടെ ദൃശ്യരൂപം വിടർന്നു വിലസുന്ന കാവ്യശില്പസമുച്ചയം, ഗോത്രകലാ കളരിയുടെ തനിമയും പെരുമയും പ്രദർശിപ്പിക്കുന്ന കടമ്മനിട്ട പടയണിഗ്രാമം എന്നിവ വിദ്യാലയത്തോടു ചേർന്നു കാണുന്ന സാംസ്കാരിക വിസ്മയങ്ങളാണ്. ഈ വിദ്യാലയത്തിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത നാട്ടുകാരായ അനേകം അധ്യാപകർ മികവിന്റെ മറ്റൊരു മുഖമാണ്. യശ:ശരീരരായ മേച്ചേരിൽ പരമേശ്വരൻപിള്ള സാർ , പുത്തൻപുരയ്ക്കൽ ശെമ്മാശ്ശൻ സാർ , വടക്കത്രയിൽ അമ്മുക്കുട്ടിസാർ , കൊച്ചുതുണ്ടിയിൽ അന്നമ്മ സാർ, പുത്തൻപുരയ്ക്കൽ ചാണ്ടിസാർ , മേലാട്ട് സരോജിനിയമ്മ സാർ , പാലയ്ക്കൽ ജാനകിയമ്മ സാർ , മടുക്കാനാക്കുഴി അന്നമ്മ സാർ ,ഇളപ്പുങ്കൽ ഗംഗാധരൻനായർ സർ , മുട്ടത്തിൽ ഗോപാലകൃഷ്ണൻ നായർ സാർ , കുരീക്കാട്ടിൽ റേച്ചൽ സാർ , കാവുംപുറത്ത് സോമരാജിയമ്മ സാർ മുതലായവരുടെ സേവനം നാടിനും വിദ്യാലയത്തിനും വലിയ മുതൽക്കൂട്ടായിരുന്നു. അതുപോലെ , അംഗൻവാടികളും കെ.ജി. ക്ലാസ്സുകളും വരുന്നതിനു മുൻപ് നൂറുകണക്കിനു കുരുന്നുകളെ അക്ഷരവിദ്യ പരിശീലിപ്പിച്ച നാട്ടാശാൻമാരും ആശാട്ടിയമ്മമാരും സ്മരണയിൽ വരേണ്ടതാണ്. പുറത്തൂട്ട്, മേലേത്ത്രയിൽ , പാറേൽ , മഠത്തിൽ കുടുംബങ്ങളിൽ പാരമ്പര്യ എഴുത്തുകളരികൾ നിലനിന്നിരുന്നു. നിരവത്തു പരമേശ്വരൻപിള്ള , കവുങ്കോട്ടു ലക്ഷ്മിയമ്മ എന്നിവരെ പ്രത്യേകം ഓർമ്മിക്കുന്നു. പാരമ്പര്യത്തിന്റെ തിരി മുറിയാതെ ഇന്നും തുടരുന്ന പൂവണ്ണുംമൂട്ടിൽ മറിയാമ്മ സാറിനെ നമിക്കുന്നു. വീർത്ത തുണിസഞ്ചിയിൽ പുസ്തകങ്ങളും മറ്റ് അത്യാവശ്യ സാമഗ്രികളും പേറി വീടുതോറും വന്നു കുട്ടികളെ പഠിപ്പിച്ചും വാർത്തകൾ കൈമാറിയും ചില്ലറ വില്പനകൾ നടത്തിയും കഴിഞ്ഞു കൂടിയ, "സഞ്ചരിക്കുന്ന പാഠശാല " യെന്നു തോന്നിച്ചിരുന്ന നാട്ടാശാൻമാർ ഓർമ്മയിൽ വരുന്നു. വിദ്യാലയത്തിന്റെ ചരിത്രം അവരുടെ ജീവചരിത്രം കൂടിയാവുന്നു. 1976-ൽ വിദ്യാലയവികസനത്തിന്റെ മറ്റൊരു മാതൃകയായ കുടിവെള്ളപദ്ധതി സാക്ഷാത്ക്കരിക്കപ്പെട്ടു. വിദ്യാലയ പരിസരത്തിൽനിന്ന് ദൂരെ മാറി മലേക്കുഴി കണ്ടത്തിൽ കിണർ കുഴിച്ച് വീട്ടുകാരുടെ പറമ്പിലൂടെ പൈപ്പ് വലിച്ച് വിദ്യാലയത്തിന്റെ വലിയ ടാങ്കിൽ വെള്ളമെത്തിച്ച പദ്ധതി തികച്ചും ജനകീയമായ വികസന മുന്നേറ്റമായിരുന്നു. അന്നു പ്രഥമാദ്ധ്യാപകനായിരുന്ന ശ്രീ.കെ.പി. ജോർജ്ജ് സാർ , അധ്യാപകനായ പുത്തൻ പുരയ്ക്കൽ ചാണ്ടിസാർ എന്നിവരുടെ വലിയ കഷ്ടപ്പാടുകൾ അതിനു പിന്നിലുണ്ട്. 1973 ൽ ഹെഡ് മാഷായിരുന്ന വള്ളിക്കോട് ജനാർദ്ദനൻനായർ സാറാണ് പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്. വിരമിച്ച അധ്യാപിക കൊച്ചുതുണ്ടിയിൽ അന്നമ്മസാർ നല്കിയ ആയിരത്തൊന്നു രൂപാ വലിയ പ്രചോദനമായി. കുട്ടികളും അധ്യാപകരും നാട്ടുകാരും അതിനു കൈമെയ് മറന്നു പ്രയത്നിച്ചു. ഇന്നും ആ നാട്ടുനന്മയുടെ തെളിനീരാണ് നൂറുകണക്കിനു കുട്ടികൾക്ക് ദാഹം ശമിപ്പിക്കുന്നത്. കടമ്മനിട്ട ഗ്രാമത്തിന്റെയും വിദ്യാലയത്തിന്റെയും വികസന സ്വപ്നങ്ങൾക്ക് ദിശാബോധം നല്കിയ ജനകീയ എം.എൽ.എ. ശ്രീ. കെ.കെ.നായരുടെ സേവനങ്ങൾ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന രണ്ടു നിലക്കെട്ടിടവും മൂന്നു നിലക്കെട്ടിടവും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിൽ രൂപം കൊണ്ടവയാണ്. പത്തനംതിട്ട എം എൽ എ ആയിരുന്ന കെ.കെ.നായർ സാറും പി.ടി.എ. പ്രസിഡന്റായിരുന്ന ശ്രീ.വി.കെ.പുരുഷോത്തമൻ പിള്ളയും ഹെഡ് മാസ്റ്റർ ശ്രീ. പി.റ്റി. പൊടിയൻസാറും ഒത്തുചേർന്നു പ്രവർത്തിച്ചതിന്റെ ഫലമായി 1997ൽ വിദ്യാലയം ഹയർസെക്കന്ററി സ്ക്കൂളായി മാറി. അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഇ.കെ.നായനാർ നേരിട്ടെത്തിയാണ് ആ പ്രഖ്യാപനം നിർവഹിച്ചത്. പുതിയ ലാബ് കെട്ടിട സമുച്ചയവും ഹയർ സെക്കന്ററി വിഭാഗത്തിനു വേണ്ടിയുള്ള ബഹുനിലമന്ദിരവും ഒക്കെയായി പ്രൗഢിയുടെ കഥകൾ തുടരുകയാണ്.
ഭൗതികസൗ കര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗവ.എച്ച്.എസ്.എസ് , കടമ്മനിട്ട/ക്ലാസ് മാഗസിൻ
- ഗവ.എച്ച്.എസ്.എസ് , കടമ്മനിട്ട/വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗവ.എച്ച്.എസ്.എസ് , കടമ്മനിട്ട/ക്ലബ്ബ് പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1905 - 13 | mmmmmmmm |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കവി കടമ്മനിട്ട രാമകൃഷ്ണൻ
- പടയണി ആചാര്യൻ പ്രൊഫസർ കടമ്മനിട്ട വാസുദേവൻ പിള്ള
- ലോകസഭ സെക്രട്ടറി ജനറൽ ആയിരുന്ന ശ്രീ പി. ഡി. ടി ആചാരി
- അഭിവന്ദ്യ പിതാക്കന്മാരായ ഡോക്ടർ സാമുവൽ മാർ ഐറേനിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം
- അഖിലേന്ത്യാ തല പ്രശസ്തിനേടിയ വോളിബോൾ താരം സാജൻ
.... ....
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പത്തനംതിട്ടയിൽ നിന്നും 5 km
|
{{#multimaps:9.305518, 76.774253| zoom=15}}