"ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(പാഠ്യേതരപ്രവർത്തനങ്ങൾ) |
||
വരി 56: | വരി 56: | ||
==[[പാഠ്യേതരപ്രവർത്തനങ്ങൾ]]== | |||
18:20, 29 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട് | |
---|---|
വിലാസം | |
പാണ്ടിക്കാട് പാണ്ടിക്കാട് പി.ഒ, , മലപ്പുറം 676 521 , മലപ്പുറം ജില്ല | |
സ്ഥാപിതം | 21 - 07 - 1957 |
വിവരങ്ങൾ | |
ഫോൺ | 0483 2783916, 2783916 |
ഇമെയിൽ | pandikkadghss@gmail.com |
വെബ്‍സൈറ്റ് | http://pandikkadghss.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18027,11002 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ. പി.വേലായുധൻ |
പ്രധാന അദ്ധ്യാപകൻ | ശ്രീ.അബ്ദുസലാം.ടി |
അവസാനം തിരുത്തിയത് | |
29-09-2020 | AnvarSadiqueNV |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കിഴക്കൻ ഏറനാടിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ അറിവിന്റെ രജതരേഖകൾ ചാർത്തിയ പ്രശ്സ്ത വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്.
ഇനി ലോകോത്തരം
പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂൾ കേരള സർക്കാറിൻറെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി ലോക നിലവാരത്തിലേക്ക് ഉയരുന്നു.24 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നത്,പാണ്ടിക്കാട് ഗവഹയർ സെക്കൻററി സ്കൂൾ ഇനി ലോക നിലവാരത്തിലേക്ക്, വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു, ഇതിനായി ഹാസബറ്റോസ് മേഞ്ഞ പഴയ 12 ക്ലാസ്സ് മുറികൾ പൊളിച്ചു കളഞ്ഞു, 5 കോടിയുടെ പുതിയ ബിൽഡിംഗ് ഉടൻ പ്രതീക്ഷിക്കാം
ഓണാഘോഷം - 2019
പാണ്ടിക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം വർണ്ണാഭമായി*. നാടിനെ നടുക്കിയ പ്രളയം കാരണം ആഘോഷങ്ങൾ പരിമിതമാക്കി. എഴാം ക്ലാസിലെ കൊച്ചു ചിത്രകാരി ശബാന ജാസ്മിൻ വി. പി എന്ന വിദ്യാർത്ഥിനിയുടെ ചിത്രപ്രദർശനങ്ങളായിരുന്നു പ്രധാന ഇനം. ചിത്രപ്രദർശനോദ്ഘാടനം പ്രശസ്ത ചിത്രകാരൻ ശ്രീ വി പി ഷൗക്കത്തലി നിർവഹിച്ചു. തുടർന്ന് സ്കൂൾ ജെ ആർ സി വളണ്ടിയർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സമാഹരണപ്പെട്ടി ജെ ആർ സി കുട്ടികൾ ഏറ്റുവാങ്ങി സമാഹരണം ആരംഭിച്ചു. യുപി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി രണ്ട് വിധം പൂക്കളം ഒരുക്കി. രണ്ട് വിഭാഗത്തിലായി കസേരക്കളിയും നടന്നു. പ്രധാനാധ്യാപകൻ അബ്ദുൽസലാം, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അബ്ദുൽ ഖാദർ, പിടിഎ പ്രസിഡണ്ട് കെ പി മുഹമ്മദ് സാദിഖ്, ചിത്രകലാ അധ്യാപകൻ ഷാജി സി കെ, മാലിനി ടീച്ചർ, സുരേഷ് ബാബു പി, രാജ് കുമാർ പി.എ, സുമോദ് എസ്.പിള്ള എന്നിവർ പ്രസംഗിച്ചു.
കൂടുതൽ കാണാൻ താഴെ ക്ലിക്ക് ചെയ്യുക
പാഠ്യേതരപ്രവർത്തനങ്ങൾ
പഠനോത്സവം ആഘോഷമായി
പഠനോത്സവം ആഘോഷമായി 🔔🔔🔔🔔🔔🔔🔔🔔🔔 പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂൾ പഠനോത്സവം നാട്ടുക്കാരുടെയും രക്ഷിതാക്കളുടെയും പങ്കാളിതം കൊണ്ട് ശ്രദ്ധേയമായി. രാവിലെ 9.30 തുടങ്ങിയ വൈവിധ്യ പ്രദർശനങ്ങൾക്ക് കാണികളുടെ പ്രശംസക്ക് അർഹമായി, കാലഹരണപ്പെട്ട വീട്ടുപകരണങ്ങൾ, കുട്ടികൾ നിർമ്മിച്ച ശാസ്ത്ര ഉപകരണങ്ങൾ, ചരിത്ര പ്രാധാന്യമുള്ള ശേഖരണങ്ങൾ, പഠന പ്രവര്ത്തനത്തിൻറെ ഭാഗമായി തയ്യാറാക്കിയ പഠനോപകരണങ്ങൾ, പ്രസിദ്ധീകരണങ്ങൾ എന്നിവ ശ്രദ്ധേയമായി. കുട്ടികളും രക്ഷിതാക്കളും രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണി വരെ പഠനാഘോഷത്തിൽ സജ്ജീവമായി പങ്കെടുത്തു. രക്ഷിതാക്കൾക്കും കുട്ടികൾക്കും സ്കൂളിൽ സദ്യ ഒരുക്കിയിരുന്നു. രാവിലെ 10 മണി മുതൽ എല്ലാ വിഷയങ്ങളുടെയും ക്ലാസ് തല അവതരണവും, ഉച്ച ശേഷം നടന്ന പൊതു യോഗത്തിൽ മികച്ച സ്കൂൾ പ്രവർത്തനങ്ങളുടെ അവതരണവും, കുട്ടികളുടെ കലാ പരിപാടികളും നടന്നു. പൊതു യോഗം വാർഡ് മെമ്പർ ശ്രീമതി ഫസീല ഉദ്ഘാടനം ചെയ്തു. എല്ലാ പരിപാടികളുടെയും നിയന്ത്രണം കുട്ടികളായിരുന്നു എന്നത് ശ്രദ്ധേയമായി. പി.ടി.എ പ്സിഡണ്ട്. ശ്രീ. പി. മുഹമ്മദ് സാദിഖ്, എച്ച്.എം ശ്രീ. ശ്രീകുമാർ, ഡെ.എച്ച്.എം. ശ്രീമതി ഷൈനി മാത്യൂ, സീനിയർ ആധ്യാപിക ശ്രീമതി മാലിനി. കെ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. പി. അനിൽ, ശ്രീ. വാച്ചാലി അബ്ബാസ്, ശ്രീ. അനീഷ് എന്നിവർ പ്രസംഗിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന വിഷയത്തെ ആസ്പദമാക്കി മഞ്ചേരി ബി.ആർ.സി ട്രൈനർ ശ്രീ. മണികണ്ഠൻ മാസ്റ്റർ സംസാരിച്ചു. സ്കൂൾ വിദ്യാർത്ഥി ആയിശ യോഗം നിയന്ത്രിച്ചു, വിദ്യാർത്ഥികളായ റഷീഖ സ്വാഗതവും , നിശാജ് നന്ദിയും പറഞ്ഞു
വിനോദങ്ങളില്ലാത്തവർക്കൊരു വിനോദ യാത്ര
5 മുതൽ 9 വരെ ക്ലാസ്സിൻറെ ശ്രദ്ധ ഫല പ്രഖ്യാപനം
2018-19 വർഷത്തെ ക്ലബ്ബുകളുടെ ഉദ്ഘാടനം
നേട്ടങ്ങളിൽ ചിലത്
സൂര്യകാന്തിക്ക് ആയിരം സൂര്യ ശോഭ സംസ്ഥാന വിദ്യാഭ്യാസ ചലചിത്രമേളയിൽ സെക്കൻറി വിഭാഗത്തിലെ പത്ത് അവാർഡുകളും പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അഭിനയിച്ച ചല ചിത്രത്തിനായിരുന്നു. സ്കൂളിൻറെ സൂര്യകാന്തിപ്പാടം എന്ന ഫിലിമിനായിരുന്നു. ഭിന്ന ശേഷിയുള്ള വിദ്യാർത്ഥിയായിരുന്നു ഇതിലെ പ്രധാന കഥാപാത്രം.
- മികച്ച ചിത്രം
- സംവിധാനം
- തിരക്കഥ
- എഡിറ്റിംഗ്
- പശ്ചാത്തല സംഗീതം
തുടങ്ങി 10 അവാർഡുകൾ സൂര്യകാന്തിപ്പാടത്തിനായിരുന്നു.
ഫിലിമിൻറെ പ്രകാശനം ശ്രി ഉണ്ണികൃഷ്ണൻ ആവള നിർവ്വഹിച്ചു
സൂര്യകാന്തിപ്പാടം കാണാനായി https://www.youtube.com/watch?v=41DL1GNpqXo തുറക്കൂ
എസ്.എസ്.എൽ.സി 2018 2017-18 വർഷത്തിൽ 561 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതി, 560 കുട്ടികൾ എസ്.എസ്.എൽ.സി വിജയിച്ചു. 38 മുഴുവൻ എ പ്ലസുകളും, 26 9 എ പ്ലസും നേടി, മത്സര പരീക്ഷകളിലും നല്ല വിജയം കാഴ്ച്ച വെക്കാൻ കഴിഞ്ഞു, എൻ.എം.എം.എസ് പരീക്ഷ 6 കുട്ടികളഉം, യു.എസ്.എസ് പരീക്ഷ 2 കുട്ടികളും വിജയം നേടി, മത്സര പരീക്ഷകൾക്കായി ജൂൺ മാസം മുതൽ തന്നെ പ്രത്യേകം പരിശീലനം നൽകുന്നുണ്ട്,
2017-18 വർഷത്തെ മത്സര പീക്ഷകൾ ഒറ്റ നോട്ടത്തിൽ
പരീക്ഷ | എണ്ണം | |
---|---|---|
എസ്.എസ്.എൽ.സി | 561/560 | 99.82% |
മുഴുവൻ എ പ്ലസ്സ് | 38 | |
9 എ പ്ലസ്സ് | 26 | |
എൻ.എം.എം.എസ് | 6 | |
യു.എസ്.എസ് | 2 |
ചരിത്രം
പാണ്ടിക്കാടിന്റെ ഹൃദയഭാഗത്ത് ശ്രീ.കറുകമണ്ണ ഗോവിന്ദൻ മൂസ്സദ് സൗജന്യമായി നൽകിയ 13.5 ഏക്കർ സ്ഥലത്ത് 1957 ജൂലൈ 21ന് അന്നത്തെ മലബാർ ഡിസ്ട്രിക്ട് ചെയർമാനായിരുന്ന ശ്രീ.പി.ടി. ഭാസ്കരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. വളരെ ചുരുങ്ങിയ സൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ച ഈ കലാലയം ഇന്ന് പാണ്ടിക്കാടിന്റെയും പരിസരപ്രദേശത്തേയും ഏതാണ്ട് മുവ്വായിരത്തോളം കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയിരിക്കുന്നു. 1997-ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
13.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ ലാബ് മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. ഹയർ സെക്കൻററി വിഭാഗത്തിന് മാത്രമായി ബഹു ഉമ്മർ എം.എൽ.എ യുടെ 1 കോടി രൂപയുടെ പുതിയ ബിൽഡിംഗ് ഇപ്പോൾ നിലവിലുണ്ട്.രക്ഷിതാക്കളുടെയും, ജില്ലാ പഞ്ചായത്തിൻറെയും സഹകരണത്തോടെ 25 ക്ലാസ്സ് മുറികൾ ഇതിനകം സ്മാർട്ട് ക്ലാസ്സ് റൂമാക്കി, ഹൈടെക്ക് സ്കൂളിൻറെ ഭാഗമായി രണ്ട് നിലയിൽ 18 ക്ലാസ്സ് മുറികളോടെ പുതിയ ബ്ലോക്കും, വിശാലമായ ഭക്ഷണ ശാലയും നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു. 2018-19 വർഷത്തിൽ 600 ൽ പരം കുട്ടികൾ ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിൽ 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പ്രവേശനം നേടി. ഹയർ സെക്കൻററി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ കോഴ്സുകൾ രണ്ട് ബാച്ചുകളിലായി 800 കുട്ടികൾ പഠിക്കുന്നുണ്ട്. പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് 5 മതൽ 9 വരെ ക്ലാസ്സുകളിൽ പ്രത്യേക പരിശീലനം നടത്തുന്നു. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾ 100 ന് മുകളിലാണ്, ഇവർക്കായി ക്ലാസ്സ് മുറികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്, സംരക്ഷണത്തിനും പരിചരണത്തിനുമായി ആർ.എം.എസ്.എ നിയമിച്ച അധ്യാപിക സ്കൂളിൽ സേവനമനുഷ്ടിക്കുന്നുണ്ട്.
ആധുനിക വൽകരിച്ച ക്ലാസ്സ് മുറികളിൽ നിന്ന് യു.പി സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം https://youtu.be/KnzTvnr1m40
മാനേജ്മെന്റ്
കാഴ്ചകൾ-കൗതുകങ്ങൾ
വഴികാട്ടി
- പാണ്ടിക്കാട് പട്ടണത്തിൽ നിന്നും 1.5 കി.മി. അകലത്തായി രാജീവ് ഗാന്ധി റോഡിൽ
- പാണ്ടിക്കാട് പട്ടണത്തിൽ നിന്നും നിലംബൂർ റോഡിൽ വന്നാലും മതി
- മഞ്ചേരിയിൽ നിന്ന് 13 കി.മി. അകലം
{{#multimaps: 11.106432, 76.240685 | width=800px | zoom=16 }}