"ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(j)
(a)
വരി 40: വരി 40:
പി.ടി.ഏ. പ്രസിഡണ്ട്= നഹാസ്  |
പി.ടി.ഏ. പ്രസിഡണ്ട്= നഹാസ്  |
ഗ്രേഡ് = 6 |
ഗ്രേഡ് = 6 |
സ്കൂൾ ചിത്രം=42049_picture1.jpg ‎|
സ്കൂൾ ചിത്രം=42049_ghsspallickal1.jpg‎|
}}
}}



15:48, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ
വിലാസം
പളളിക്കൽ

പളളിക്കൽ കിളിമാനൂർ പി.ഒ തിരുവനന്തപുരം
,
695604
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04702682578
ഇമെയിൽghsspallickalattingal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42049 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിനീത. ബി.എ.
പ്രധാന അദ്ധ്യാപകൻറജീനബീഗം.എം.എ.
അവസാനം തിരുത്തിയത്
25-09-2020Ghsspallickal
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനതപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പളളിക്കൽ ഠൗണിന്റെ ഇരു ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ഒരു ഗവെൺമെന്റ് റ്വിദ്യാലയമാണ് ഗവെൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ, പളളിക്കൽ . സ്‌കൂളിന്റെ പ്രീ-പ്രൈമറി മുതൽ അപ്പർ പ്രൈമറി വരെയുള്ള വിഭാഗം ഒരു കോമ്പൗണ്ടിലും ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾ മറ്റൊരു കോമ്പൗണ്ടിലുമാണ് സ്ഥിതി ചെയ്യുന്നത്. പളളിക്കൽ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1968 ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പളളിക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള 850 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ കൊല്ലം ജില്ലയുമായി ചേർന്ന് കിടക്കുന്ന പ്രദേശമാണ് പള്ളിക്കൽ. മലയാളവർഷം 1090 ൽ തിരുവിതാംകൂർ പ്രജാസഭാംഗമായ ശ്രീ. നാണുപിള്ളയുടെ ഉടമസ്ഥതയിൽ ആരംഭിച്ച സ്‌കൂളാണ് ഇത്. തെങ്ങുവിളവീട്ടിൽ ശങ്കരപിള്ളയാണ് ആദ്യവിദ്യാർത്ഥി. 1960 ൽ ഈ സ്‌കൂൾ അപ്പർ പ്രൈമറി സ്‌കൂളായി മാറി. 1980 ൽ ഹൈസ്‌കൂളായും തുടർന്ന് 2004 ൽ ഹയർ സെക്കന്ററി സ്‌കൂളായും ഉയർത്തി. രണ്ടേക്കർ സ്ഥലവും നൂറ്റിയിരുപത് അടി നീളമുള്ള ഒരു കെട്ടിടവും പള്ളിക്കൽ നിവാസികളായ യൂ.എ.ഇ.യിൽ ജോലി ചെയ്യുന്ന ആളുകളുടെ സംഭാവനയാണ്.

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഒരു ഐ.റ്റി. ലാബും രണ്ട് ശാസ്ത്രപോഷിണി സയൻസ് ലാബുകളും ഒരു ലൈബ്രറിയും, ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഒരു ഐ.റ്റി. ലാബും മൂന്ന് സയൻസ് ലാബുകളും ഉണ്ട്. ഹൈസ്‌കൂളിലെയും ഹയർ സെക്കന്ററി സ്‌കൂളിലെയും എല്ലാ ക്ലാസ്സ്മുറികളും ഹൈടെക് സംവിധാനങ്ങളോട് കൂടിയുള്ളതാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

  • പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേകം ബ്ലോക്കുകൾ
  • ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ.
  • ആധുനിക സൗകര്യങ്ങളോടുകൂടിയ വൃത്തിയും വെടിപ്പുമുള്ള പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്ന പാചകപ്പുര.
  • മികച്ച നിലവാരം പുലർത്തുന്ന5000 ലേറെ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി .
  • ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് എല്ലാ ക്ലാസ്സ് റൂമുകളിലും ഹൈടെക് സംവിധാനം
  • പ്രൈമറി വിഭാഗത്തിന് മൾട്ടിമീഡിയ റൂം.
  • ശാസ്ത്രപോഷിണി സയൻസ് ലാബുകൾ
  • ഗണിതലാബ്.
  • വിശാലമായ കളിസ്ഥലം.
  • സ്കൂൾബസ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

അദ്ധ്യാപകർ


ഹൈസ്‌കൂൾ വിഭാഗം പ്രൈമറി വിഭാഗം
എ. ഷാജി (SITC) നഹാസ് എ
ബിന്ദു. എം (JSITC) സബിത എ എസ്
നസീമ. എ (JSITC) നസീറാബീവി എം എസ്
മഞ്ജു.എം (മലയാളം സ്മിത ഹരിദാസ്
ഷീന (മലയാളം) ജയശ്രീ ജെ എസ്
സരിതാബഷീർ (ഇംഗ്ലീഷ്) സിനി എ
ബിന്ദു. എം (ഹിന്ദി) ജയ ആർ
ഇ. ആരിഫ് (സോഷ്യൽസ്ററഡീസ്) ദീപ എ ഡി
സുനീഷ് (സോഷ്യൽസ്ററഡീസ്) മുബീനബീവി എസ്
എ.ഷാജി (ഭൗതികശാസ്ത്രം) ദീപ ആർ
സുരേഷ് കുമാർ. ആർ (രസതന്ത്രം) ഐഷ എസ്
സീമ (ജീവശാസ്ത്രം) ജയശ്രീ കെ ആർ
ശ്രീലേഖ (കണക്ക്) പ്രീജ കെ എ
നസീമ. എ (കണക്ക്) റസീനബീഗം ടി
നസീലാബീവി. എം (അറബിക്) ഗായത്രിദേവി വി എൽ
സോഫിദാബീവി. എ(കായികം) രതീദേവി എൽ

അനദ്ധ്യാപകർ

ഉണ്ണി (എൽ.ഡി.ക്ലാർക്)
ലിൻസി നോബിൾ (എൽ.ജി.എസ്)
സുരേഷ്നായർ (എഫ്.ടി .എം)

മികവുകൾ

സ്‌കൂൾ ലോഗോ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1990 -97 യു. നൂർ മുഹമ്മദ്
1997 - 2005 വസുന്ദരാദേവി
2005 - 2008 പത്മകുമാരിയമ്മ
2009 - 2010 രവികുമാർ വി.എം
2010 - 2014 ഡി. ഗീതകുമാരി
2014 - 2016 ബി. വിജയകുമാരി
2016 - 2018 ഉഷാദേവി അന്തർജ്ജനം
2018- റജീനബീഗം.എം.എ

വഴികാട്ടി

{{#multimaps: 8.8240989,76.8061301| zoom=10 }}