"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
|||
വരി 10: | വരി 10: | ||
റവന്യൂ ജില്ല=തിരുവന്തപുരം| | റവന്യൂ ജില്ല=തിരുവന്തപുരം| | ||
സ്കൂൾ കോഡ്=44046| | സ്കൂൾ കോഡ്=44046| | ||
ഹയർ സെക്കന്ററി സ്കൂൾ കോഡ്=01063| | |||
സ്ഥാപിതദിവസം=5| | സ്ഥാപിതദിവസം=5| | ||
സ്ഥാപിതമാസം=june| | സ്ഥാപിതമാസം=june| | ||
വരി 32: | വരി 33: | ||
വിദ്യാർത്ഥികളുടെ എണ്ണം=894| | വിദ്യാർത്ഥികളുടെ എണ്ണം=894| | ||
അദ്ധ്യാപകരുടെ എണ്ണം=48| | അദ്ധ്യാപകരുടെ എണ്ണം=48| | ||
പ്രിൻസിപ്പൽ= | പ്രിൻസിപ്പൽ=വിൻസെന്റ് പി | | ||
പ്രധാന അദ്ധ്യാപകൻ=കെ. പി.കലാദേവി | | പ്രധാന അദ്ധ്യാപകൻ=കെ. പി.കലാദേവി | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=ജയ കുമാർ | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=300| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=300| | ||
|ഗ്രേഡ്= 7| | |ഗ്രേഡ്= 7| |
15:10, 22 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ | |
---|---|
വിലാസം | |
വെങ്ങാനൂർ വി.പി.എസ്..എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ , 695523 , തിരുവന്തപുരം ജില്ല | |
സ്ഥാപിതം | 5 - june - 1920 |
വിവരങ്ങൾ | |
ഫോൺ | 0471 2480231 |
ഇമെയിൽ | vpsbhss@gmail.com |
വെബ്സൈറ്റ് | www.vpsbhss.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44046 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വിൻസെന്റ് പി |
പ്രധാന അദ്ധ്യാപകൻ | കെ. പി.കലാദേവി |
അവസാനം തിരുത്തിയത് | |
22-08-2019 | Vpsbhssvenganoor |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വെങ്ങാനൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
ചരിത്രം
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്. യശ:ശരീരനായ ശ്രീ എൻ വിക്രമൻ പിള്ള 1920 -ൽ സ്ഥാപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1945 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു .പിൽക്കാലത്ത് വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ സംഭാവനകളാണ് .1961-ൽ വിദ്യാർത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂൾ,ഗേൾസ് ഹൈസ്സ്കൂൾ എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എൻ.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജർമാരായിരുന്നു.1986 -ൽ സെപ്തംബറിൽ രണ്ടു സ്കൂളുകളും പ്രത്യേകം മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലായി. ഈ വിദ്യായലത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതൽ അശ്രാന്തം പ്രയത്നിക്കുകയും 1998-ൽ ഒരു ഹയർ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയർത്തുകയും ചെയ്തത് മാനേജർ ഗോപകുമാര്സാറാകുന്നു. ക്രാന്തദർശിയായ ശ്രീ എൻ വിക്രമൻപിള്ള സ്ഥപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂളിൽപ്രാരംഭകാലത്ത് പ്രിപ്പറേട്ടറി ക്ലാസും ,ഒന്നു മുതൽ മൂന്നുവരെക്ലാസുകളുമാണ്ഉണ്ടായിരുന്നത്.വെങ്ങാനൂർ,കല്ലിയൂർ,വിഴിഞ്ഞം,കോട്ടുകാൽ.എന്നി പഞ്ചയത്തുകളിൽ അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല .1954-ൽവെങ്ങാനൂർ ഇംഗ്ലീഷ്മിഡിൽസ്കൂൾ ഹൈസ്കൂളായി ഉയർത്തി.1961 ൽ കുട്ടികളുടെ ബാഹുല്യം നിമിത്തം ബോയ്സ് ഹൈസ്കൂൾ ,ഗേൾസ് ഹൈസ്കൂൾ,എന്നിങ്ങനെ വിഭജിക്കപ്പെട്ടു. 1986 സെപ്തംബറിൽ ഈ വിദ്യായലങ്ങൾക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി .1998-ൽ ഇരു സ്കൂളുകളുകളും ഹയർ സെക്കന്റെറി സ്കൂളായി ഉയർത്തി.ഹയർ സെക്കന്റെറിയിലുൾപ്പെടെ 83 അധ്യാപകരും.11 അധ്യായപകരേത ജീവനക്കാരും ഈ വിദ്യായലയത്തിൽ സേവവനം അനുഷ്ടിക്കുന്നു.
സാധ്യായദിവസങ്ങളിൽ രാവിലെ 9.30 ന് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നു. 8.30 മുതൽ സ്കൂളിൽ എത്തുന്ന കുട്ടികൾ അച്ചടക്കത്തോടെ ക്ലാസ് മുറികളിലിരുന്ന് പഠനത്തിൽ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പ്രീഫെക്ടുകളെയും അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്.വൈകുന്നേരം 3.30 ന് ക്ലാസുകൾ അവസാനിക്കുന്നു. കുട്ടികളുടെ പഠനനിലവാരവും പുരോഗതിയും പരിശോധിക്കുന്നതിനായി ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ വരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു.പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേകം ശ്രദ്ധകൊടുക്കുകയും പ്രവൃത്തിസമയംകൂടാതെ രാവിലെയും വൈകുന്നേരവും ശനിയാഴ്ചകളിലും ക്ലാസ് എടുക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായ സേവനം നിർവഹിക്കുന്ന അധ്യാപക സമൂഹം ഈ സ്കൂളിന്റെ അഭിമാനമാണ്. സ്കൂളിന്റെ സമഗ്രവികസനത്തിനായി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസിനോടൊപ്പം സ്റ്റാഫ് സെക്രട്ടറിയായി ശ്രീ.ജൈസൺ, എസ് ആർ. ജി കൺവീനറായി ശ്രീമതി ഷെർലി എന്നിവരും പ്രവർത്തിക്കുന്നു
ഭൗതിക സൗകര്യങ്ങൾ
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 50ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഇരുപതു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിൽ ഒരു സ്മാർട്ട് ക്ലാസ്റൂം,സയൻസ് ലാബ്,ലൈബ്രറി,സൊസൈറ്റി എന്നിവയുണ്ട്.കുട്ടികൾക്കായി വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്.
മൂൻ സാരഥികൾ
- എൻ വിക്രമൻപിള്ള
- എൻ.പത്മനാഭപിള്ള
- എ.സരസ്വതി അമ്മ
- എസ് പി ഗോപകുമാ൪
- രാജലക്ഷ്മി ഗോപകുമാ൪
മൂൻ പ്രധാനദ്ധ്യാപകർ
- ജ്ഞാനപ്പാവൂനാടാര്,
- പി. നീലകണ്ഠ പിള്ള,
- എൻ. നാഗം പിള്ള ,
- കെ. മാധവൻ പിള്ള ,
- വി. എൻ. മാധവൻ പിള്ള,
- വി. പരമേശ്വരൻ നായർ,
- ജി. ലോയ്ഡ് ജോർജ്ജ് ,
- പി. വിജയമ്മ,
- കെ. കമലാബായി അമ്മ,
- എൻ. ഗോപിനാഥൻ നായർ,
- കെ. ചന്ദ്രസേനൻ നായർ,
- ഡി. ജയകുമാരി അമ്മ,
- കെ. സൗദാമിനി ,
- ജെ. വസന്തകുമാരി അമ്മ,
- റ്റി. ശ്രീകുമാരി അമ്മ,
- ബി. ലില്ലിപ്പോൾ,
- എസ്. വസന്താ ദേവി,
- എസ്. തുലസി
- എസ്. നാരായണ്ൻ നായർ
- പത്മകുമാരി
- എസ്. ശകുന്തള
==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി. വിശ്വംഭരൻ മൂൻ എം. പി , ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ , ഡോ. ജോൺസ് (ശാസ്ത്റജ്ഞൻ), ശശിധരൻ ഐ.പി.എസ് , എസ്. പി. ഗോപകുമാർ (, സതീഷ് ചന്ദ്രൻ (ഡയറക്ടർ , ആകാശവാണി തിരുവന്തപുരം, ജെറി പ്രേംരാജ് , ഈ. എം. ജെ . വെണ്ണിയൂർ (സാഹിത്യകാരൻ), പ്രൊഫ. ജി. എൻ. പണിക്കർ (റിട്ട. ഡയറക്ടർ , പബ്ളിക് റിലേഷൻസ്), ജി. വിവേകാനന്ദൻ , ഡോ. രാജൻ , ഡോ. സുനിൽ ദത്ത് , ശശിധരൻ നായർ (ലോട്ടറി ഡയറക്ടർ ), മാധവൻ പിള്ള (ലോട്ടറി ഡയറക്ടർ ),ചന്ദ്രശേഖരൻ നായർ ( അഡീഷണൽ അഡ്വ . ജനറൽ), സതീഷ് വെങ്ങാനൂർ , ഡോ. പ്രേമചന്ദ്രൻ
അധ്യാപകർ
എച്ച് എസ് വിഭാഗം
എണ്ണം | പേര് | വിഷയം |
---|---|---|
1 | കുമാരി ശൈല | നാച്ചുറൽ സയൻസ് |
2 | അംബിക കുമാരി എസ് | സോഷ്യൽ സയൻസ് |
3 | ദീപ ആർ എസ് | സോഷ്യൽ സയൻസ് |
4 | ഡേവിഡ് ദാസ് ജെ | സോഷ്യൽ സയൻസ് |
5 | സജിത സി ആർ | സോഷ്യൽ സയൻസ് |
6 | പദ്മാ കെ നായർ | ഗണിത ശാസ്ത്രം |
7 | കുമാരി എം ബി ശുഭജ | ഗണിത ശാസ്ത്രം |
8 | ബിന്ദു എം പി | ഗണിത ശാസ്ത്രം |
9 | മഞ്ജു ജി ജെ | ഫിസിക്കൽ സയൻസ് |
10 | രഞ്ജു ആർ വി | ഫിസിക്കൽ സയൻസ് |
11 | അഞ്ജു എസ് എ | ഫിസിക്കൽ സയൻസ് |
12 | അജിത് കുമാർ എസ് കെ | നാച്ചുറൽ സയൻസ് |
13 | സുദീപ്തി കെ എസ് | നാച്ചുറൽ സയൻസ് |
14 | പ്രജിത പി ആർ | ഇംഗ്ലീഷ് |
15 | ശരത് കുമാർ ദാസ് എച്ച് എസ് | ഇംഗ്ലീഷ് |
16 | ആൽവിൻ ജോൺ | ഇംഗ്ലീഷ് |
17 | ആശ ആർ | ഇംഗ്ലീഷ് |
18 | പ്രസന്ന കുമാരി എസ് | ഹിന്ദി |
19 | ബിന്ദു എം ആർ | ഹിന്ദി |
20 | ജയശ്രി വി വി | ഹിന്ദി |
21 | ബിന്ദുകല എൻ എ | മലയാളം |
22 | ശ്രീദേവി വി | മലയാളം |
23 | ബിന്ദു എസ് | മലയാളം |
24 | പ്രിയ ജെ എച്ച് | മലയാളം |
25 | ജയ എൽ ജി | മലയാളം |
26 | സജി കുമാർ എസ് | ഫിസിക്കൽ എഡ്യൂക്കേഷൻ |
യു .പി വിഭാഗം
*സുരബാല റ്റി എസ്(പി ഡി ടീച്ചർ) *ഷെർളി റ്റി (പി ഡി ടീച്ചർ) *കുമാരി ഗീത(പി ഡി ടീച്ചർ) *സുമ എസ് നായർ (പി ഡി ടീച്ചർ) *കല വി എം(പി ഡി ടീച്ചർ) *മിനി ആർ(പി ഡി ടീച്ചർ) *സുജ ബി എസ് (പി ഡി ടീച്ചർ) *ബിന്ദു എസ്(പി ഡി ടീച്ചർ) *മഞ്ജു കെ നായർ( ഹിന്ദി ) *ജയശ്രീ എസ് ജെ ( പി .ഡി ടീച്ചർ ) *സ്മിത കെ ജി ( പി .ഡി ടീച്ചർ ) *ലതിക വി ജി ( പി .ഡി ടീച്ചർ ) *ശ്രീലത ദേവി ( പി .ഡി ടീച്ചർ ) *ഷഫീർ എസ്( അറബിക് ടീച്ചർ )
ഓഫീസ് സ്റ്റാഫ്
*വിപിൻ കുമാർ ജി(ക്ലാർക്ക്) *ഗോപകുമാർ ജി(ഓഫീസ് സ്റ്റാഫ്) *വിജയകുമാർ പി എസ് (ഓഫീസ് സ്റ്റാഫ്) *ക്രിഷ്ണകുമാർ എ എസ്(എഫ് റ്റി എം) *സന്തോഷ് കുമാർ എം(എഫ് റ്റി എം)
വഴികാട്ടി
പാഠ്യേതര പ്രവർത്തനങ്ങൾ
font color="blue">2017-18 ജൂൺ 1
പ്രവേശനോത്സവം മികച്ച വിദ്യാർത്ഥികൾക്കുള്ള അഭിനന്ദനവും അവാർഡു വിതരണവും
പ്രിൻസിപ്പാൾ, എച്ച്.എം, പി.റ്റി.എ പ്രസിഡന്റ്, മറ്റംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ഈ വർഷത്തെ പ്രവേശനോത്സവം ആഘോഷിച്ചു. അസാപ്പിലെ ഈവന്റ് മാനേജ് മെന്റിലെ വിദ്യാർത്ഥികൾ പുതിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് ആനയിക്കുകയും വിദ്യാർത്ഥികളെക്കൊണ്ട് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മധുരം നൽകുകയും അഞ്ചാം ക്ളാസിലെ വിദ്യാർത്ഥികൾക്ക് മഷി പേന നൽകുകയും ചെയ്തു. ഏകദേശം 11.30 ന് ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ എെ.ബി സതീഷ്, പ്രിൻസിപ്പാൾ ശ്രീമതി രാധ, എച്ച്.എം, ശ്രീമതി മിനി.കെ.എസ്, ജില്ലാ പഞ്ചായത്ത് മെമ്പേഴ്സ് ശ്രീമതി അൻസജിത, ശ്രീ സ്റ്റീഫൻ, പി.റ്റി.എ പ്രസിഡന്റ്, വാർഡ് മെമ്പേഴ്സ്, കവി സുമേഷ് തുടങ്ങിയവർ പ്രവേശനോത്സവത്തിൽ പങ്കെടുക്കുകയും എസ്.എസ്.എൽ.സി യ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ 7 പേർക്കും, ഒൻപത് എ പ്ലസ് വാങ്ങിയ 8പേർക്കും അവാർഡുകൾ നൽകുകയും അനുമോദിക്കുകയും ചെയ്തു. എച്ച്.എസ്.എസ് ൽ മുഴുവൻ മാർക്കു വാങ്ങിയ സുലഭ ഷാജിയെ പ്രത്യേകമായി ഓരോരുത്തരും അനുമോദിച്ചു. കൂടാതെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ 28 പേർക്കും നാല് എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെയും അവാർഡുകൾ നൽകുകയും അനുമോദിക്കുകയും ചെയ്തു. ഏറ്റവും മികച്ച വിദ്യാർത്ഥികൾക്കുള്ള ട്രോഫികൾ എച്ച്.എസിൽ വിഷ്ണുവിനും എച്ച്.എസ്.എസിൽ ഗിരികൃഷ്ണനും കരസ്ഥമാക്കി. മികച്ച ജെ.ആർ.സി കേഡറ്റായി സ്നേഹാദാസിനെ അംഗീകരിച്ചു. ജെ.ആർ.സി, സ്കൗട്ട് ആന്റ് ഗൈഡ് കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും ട്രോഫിയും പ്രസ്തുത ചടങ്ങിൽ വച്ച് വിതരണം ചെയ്തു. വരുന്ന വർഷം ഇതിനേക്കാൾ മികവുറ്റ വിജയത്തിനുള്ള പ്രത്യാശയുമായി ചടങ്ങ് അവസാനിച്ചു.
ജൂൺ 5
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം പ്രിൻസിപ്പാൾ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന പോസ്റ്റർ മത്സരം എല്ലാ ക്ലാസ്സിലും നടത്തുകയും സമ്മാനം നൽകുകയും ചെയ്തു. രാവിലെ 10 മണിയ്ക്ക് കാട്ടാക്കടയ്ക്കടുത്തുള്ള കുറ്റിയാടി കുളത്തിലേയ്ക്ക് റാലി നടത്തി. കുളത്തിനു ചുറ്റും നിന്ന് അധ്യാപകരും വിദ്യാർത്ഥികളും മൺചിരാതുകൾ കൊളുത്തി കുളനവീകരണ പ്രതിജ്ഞ ചൊല്ലി. ജീവജാലങ്ങളേയും തണ്ണീർത്തടങ്ങളേയും സംരക്ഷിക്കാനും മരം വച്ചു പിടിപ്പിച്ച് പ്രകൃതിയെ പച്ചപ്പണിയിക്കാനും മണ്ണ്, ജലം എന്നിവയെ സംരക്ഷിക്കാനും അത് തങ്ങളുടെ കർത്തവ്യമായി ഏറ്റെടുക്കുമെന്നുള്ള കുട്ടികളുടെയും അധ്യാപകരുടേയും പി.റ്റി.എ ഭാരവാഹികളുടേയും പ്രതിജ്ഞ പരിസ്ഥിതി ദിനത്തെ അന്വർത്ഥമാക്കി. അ്തിനോടനുബന്ധിച്ച് കറിവേപ്പില തൈ വിതരണവും ഫലവൃക്ഷ തൈ വിതരണവും നടത്തി. കൂടാതെ സ്ക്കൂൾ പരിസരത്ത് കറിവേപ്പില തൈകളും ഫലവൃക്ഷ തൈകളും നട്ടു പിടിപ്പിച്ചു. അങ്ങനെ 2017 ജൂൺ 5 ലെ പരിസ്ഥിതി ദിനം അധ്യാപകരുടെയും പി.റ്റി.എ യുടെയും വിദ്യാർത്ഥികളുടെയും ഒരു സമഗ്ര ബോധവൽക്കരണ പരിസ്ഥിതി ദിനമായി മാറി.
തുടർന്നു കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക
ജൂൺ 19
വായനാദിനം
വായനാദിനം സമുചിതമായി ആഘോഷിച്ചു. താലൂക്ക് ഗ്രന്ഥശാല പ്രവർത്തകൻ ഡോ.സോമശേഖരൻ സാർ ഉദ്ഘാടനം നിർവഹിച്ചു. തേജസ്സ് എന്ന കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു. പുസ്തക പ്രദർശനം, ക്വിസ്, പോസ്റ്റർ രചന, എല്ലാവർക്കും പുസ്തകപരിചയം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ വായനാവാരം പുരോഗമിക്കുന്നു.
തുടർന്നുള്ളതിന് ഇവിടെ ക്ളിക്ക് ചെയ്യുക
ജൂൺ 21
അന്താരാഷ്ട്ര യോഗാ ദിനം
കായിക അധ്യാപിക ബിനു മാത്യുവിന്റെ നേതൃത്വത്തിൽ സ്ക്കൂളിലെ വിദ്യാർത്ഥിയായ കാശീനാഥിന്റെ രക്ഷതർത്താവ് ശ്രീ അശോകൻ യോഗാദിനം ഉദ്ഘാടനം ചെയ്തു.
സ്മാർട്ട് ക്ളാസ് റൂം ഉദ്ഘാടനവും വിവിധ ക്ലബ്ബുകളുടേയും ഈ വർഷത്തെ ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടത്തിന്റെ ഉദ്ഘാടനവും
ജൂൺ 28 ബുധനാഴ്ച ബഹുമാനപ്പെട്ട പി.റ്റി.എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആദരണീയനായ മുൻ സ്പീക്കർ ശ്രീ ശക്തൻ സാറിന്റെ ഫണ്ടിൽ നിന്നും കിട്ടിയ സ്മാർട്ട് ക്ളാസ്റൂമിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ശ്രീ ശക്തൻ സാർ നിർവഹിച്ചു. നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്തു മെമ്പർ ശ്രീമതി അൻസജിതാ റസ്സൽ നിർവഹിച്ചു. കൂടാതെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി അജിത നിർവഹിച്ചു. ഈ വർഷത്തെ ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി അനിത നിർവഹിച്ചു. ബഹുമാനപ്പെട്ട സ്ക്കൂളിലെ പ്രിൻസിപ്പാൾ ശ്രീമതി രാധ റ്റീച്ചർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു.
എസ്.എസ്.എൽ.സി.പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ് നേടി അഭിമാനമായ സ്ക്കൂളിലെ വിദ്യാർത്ഥികൾ. 1). യു.ഗൗരി ലക്ഷ്മി. 2). വി.എം.കാവേരി. 3).എ.എസ്.അൻസ. 4). എസ്.ആമിന. 5). എ.കാവ്യ മനോജ്. 6). ഡി.എസ്.ബിനോയ് ദാസ്. 7). വി.എസ്.വിഷ്ണു.
ഹയർ സെക്കൻഡറി പരീക്ഷയിൽ 1200 ൽ 1200 മാർക്കു വാങ്ങിയ സുലഭ ഷാജി. സയൻസ് ഗ്രൂപ്പിൽ എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ് 27 ഉം കോമേഴ്സ് ഗ്രൂപ്പിൽ എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ് 2 പേർക്കും കിട്ടി.
തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
"ഹായ് സ്കൂൾകുട്ടികൂട്ടം" പരിശീലനം
"ഹായ് സ്കൂൾകുട്ടികൂട്ടം" പദ്ധതിയിൽ അംഗമായ എല്ലാ വിദ്യാർത്ഥികൾക്കും അവധികാലത്ത് നൽകുന്ന അടിസ്ഥാന ദ്വിദിന പരിശീലനം 21/04/2017 ൽ അവസാനിച്ചു. വിവിധ സ്കൂളുകളിൽ നിന്നും കുട്ടികൾ പങ്കെടുത്തു. വസന്ത ടീച്ചറും മിനി ടീച്ചറുമാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.
തുടർന്നു കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക
നവകേരളം
കേരള ശുചിത്വമിഷന്റെ നേതൃത്വത്തിൽ സ്ക്കൂളിൽ ഹരിതദിനം ആചരിച്ചു. സ്ക്കൂളിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ട് എച്ച്.എം ഉദ്ഘാടനം ചെയ്തു. ഗ്രീൻ പ്രോട്ടോക്കോൾ, സ്വാപ് ഷോപ്പ് എന്നിവയെ ക്കുറിച്ച് ക്ലാസ്സ് എടുത്തു.
അധ്യാപക സംഗമം
മാർച്ച് 24 സ്കൂളിൽ അധ്യാപക സംഗമം നടന്നു. ഹൈസ്കൂളിൽ രണ്ടു ബാച്ചും, ഹയർ സെക്കന്ഡറിയിൽ ഒരു ബാച്ചും ഉണ്ടായിരുന്നു. വിവിധ സ്കൂളുകളിൽ നിന്ന് അധ്യാപകർ പങ്കെടുത്തു . അവധിക്കാലത്ത് നടക്കുന്ന അധ്യാപക പരിശീലനത്തിലേക്കും തുടർന്നു നടക്കേണ്ട ആസൂത്രണത്തിലേക്കും അധ്യാപകരെ ഒരുക്കിയെടുക്കുക എന്നതാണ് ഈ ക്ലസ്റ്റർ സംഗമം കൊണ്ട് ലക്ഷ്യമാക്കുന്നത്.
തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
'ഹായ് സ്കൂൾകുട്ടികൂട്ടം' പരിശീലന യോഗം
"ഹായ് സ്കൂൾകുട്ടികൂട്ടം "പദ്ധതിയിൽ അംഗമായ എല്ലാ വിദ്യാർത്ഥികൾക്കും അവധികാലത്ത് നൽകുന്ന അടിസ്ഥാന ദ്വിദിന പരിശീലനത്തിന്റെ മാർഗനിർദേശങ്ങളും പരിശീലന കാര്യങ്ങളും എസ്.ഐ.ടി.സി യുടെ നേതൃത്വത്തിൽ 10/03/2017 വെള്ളിയാഴ്ച കുട്ടികളുടെ യോഗം ചേർന്ന് പങ്ക് വച്ചു. ഈ പദ്ധതിയിൽ 36 കുട്ടികൾ പങ്കെടുത്തു. സ്ക്കൂൾ എസ് എെ റ്റി സി ആയ നീന റ്റീച്ചർ ഏവരേയും സ്വാഗതം ചെയ്തു. സ്കുളിലെ സീനിയർ അസിസ്റ്റന്റ് ശ്രീ ഉണ്ണികൃഷ്ണൻ നായർ സാർ യോഗം ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ എെ.റ്റി യുടെ പ്രാധാന്യത്തെ ക്കുറിച്ചും അതിലൂടെ ഉയരങ്ങളിൽ എത്തിപ്പെടാവുന്ന സാധ്യതകളെ ക്കുറിച്ചും സംസാരിച്ചു. സ്ക്കൂൾ ജോയിന്റ് എസ് എെ റ്റി സി ആയ ജോതി റ്റീച്ചർ യോഗത്തിൽ സംസാരിച്ചു. 5 മേഖലകളിലായി പങ്കെടുക്കുന്ന ക്കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗനിർദേശങ്ങളും നീന റ്റീച്ചർ നൽകി. തിരിച്ചും അംഗങ്ങൾ അവരവരുടെ ആശയങ്ങൾ പങ്കുവയ്ക്കുകയും നല്ലൊരു ചർച്ച തന്നെ നടക്കുകയും ചെയ്തു.
വിദ്യാജ്യോതി പഠന ക്യാമ്പ്
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോട്ടു നയിക്കുവാനായി ജില്ലാപഞ്ചായത്ത് നടപ്പിലാക്കിയ 'പഠന ക്യാമ്പ്' 2017 മാർച്ച് 3,4,5 തീയതികളിൽ നമ്മുടെ സ്കൂളിൽ വച്ച് നടന്നു. വിവിധ സ്കൂളുകളിൽ നിന്നായി ഏകദേശം അൻപത്തഞ്ചോളം കുട്ടികൾ പങ്കെടുത്തു. ക്യാമ്പ് മികച്ച നിലവാരം പുലർത്തി.
പത്താംക്ലാസ്സ് വിദ്യാർത്ഥികൾക്ക് അധ്യാപകർ നൽകിയ സെന്റ്ഒാഫും ഫോട്ടോയെടുപ്പും
എയറോബ്രിക്സ്
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റർ വിജയകുമാർ സി കെ , നേതൃത്വം നൽകുന്നു.സ്കൂളിൽ സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ 7 യൂണിറ്റുകളാണുള്ളത്. ഹൈസ്കൂൾ വിഭാഗത്തിൽ എസ്.എഫ്.എസ്. ഒാപ്പൺ യൂണിറ്റിൽ 15 സ്കൗട്ടുകളും SREE ഒാപ്പൺ ഗൈഡ് യൂണിറ്റിലെ 10 ഗൈഡുകളും രാജ്യപുരസ്കാർ തലത്തിൽ പരീക്ഷയെഴുതുന്നു. യു.പി. സെക്ഷനിൽ ദ്വിതീയ സോപാൻ തലത്തിൽ 32 കുട്ടികളും പരീക്ഷയെഴുതുന്നു. ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവർത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവർത്തന പരിപാടികളിൽ ഉൾപ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളിൽ നിന്ന് വേറിട്ട പ്രവർത്തന പരിപാടിയായി നടത്താൻ സ്കൂളിലെ യൂണിറ്റിന് കഴിഞ്ഞു. സ്കൂൾ എച്ച്.എം, അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവർത്തനങ്ങൾ നടത്താൻ പ്രേരകമാകുന്നു.ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തോട്ടം പരിപാലിക്കൽ , സ്ക്കൂൾ വിസിറ്റിങ്ങ് എന്നിവ സജീവമായി നടത്തി വരുന്നു. സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ പ്രവർത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് സ്ക്കൂൾ കൈവരിച്ചത്. 2015-16 അദ്ധ്യായന വർഷത്തിൽ 43 രാജ്യപുരസ്ക്കാരങ്ങളും 11 രാഷ്ട്രപുരസ്ക്കാരങ്ങളും നേടുകയുണ്ടായി
കൃഷി
ജൈവകൃഷിക്ക് പ്രാധാന്യം നല്കികൊണ്ട് സ്കൂൾ ക്യാമ്പസിൽ തന്നെ വാഴ, ചീര , പച്ചക്കറി എന്നിവ കൃഷിചെയ്തു . കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു . വീടുകളിൽ ചെന്ന് കറിവേപ്പില നട്ട് നല്കി . കർഷക ദിനത്തിൽ പരമ്പരാഗത കർഷകരെ ആദരിച്ചു . സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ കാർഷികപ്രദർശനം നടന്നു. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ പ്രദർശനം വിലയിരുത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു
ആരോഗ്യം
എല്ലാ വർഷവും രക്തദാന ക്യാമ്പുകളും അവയവ ദാന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. 300 പേരിൽ നിന്ന് അവയവ ദാന സമ്മതപത്രം വാങ്ങി നല്കുകയും ചെയ്തു. ക്യാൻസർ , എയ്ഡസ് പോലുള്ള മാരകമായ രോഗം ബാധിച്ച നിർദ്ധന കുടുംബത്തിലെ അംഗങ്ങൾക്ക് ചികിത്സയ്ക്കും പുനരധിവാസത്തിനുമായി സാമ്പത്തികം ഉൾപ്പെടെയുള്ള സഹായങ്ങൾ നല്കി .
'
ജൂനിയർ റെഡ് ക്രോസ്
2015-16അദ്ധ്യായന വർഷത്തിൽ 20 കുട്ടികളെ ഉൾപ്പെടുത്തി ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം ആരംഭിച്ചു..ഹെൽത്ത് പ്രോഗ്രാമുകളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.കുട്ടികൾ ആശുപത്രികൾ,വൃദ്ധസദനം എന്നിവിടങ്ങൾ സന്ദർശിച്ച് കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നു. ചികിത്സാ സഹായം, ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് കൈവരിച്ചത്.ഒരു വ്യക്കാരോഗിയ്ക്ക് കുട്ടികൾ ധനം സമാഹരിച്ച് ചികിത്സാസഹായമായി നൽകുകയുണ്ടായി. സ്കുുളിലെ റെഡ്ക്രോസ് യൂണിറ്റിന് നേതൃത്വം നല്കുന്നത് ശ്രീ ആൽവിൻ ജോൺ സാറാണ്.
ഹരിത വിദ്യാലയം പദ്ധതി
ഹരിത കേരളം പദ്ധതി
നവകേരളമിഷന്റെ ഹരിതകേരളം പദ്ധതി 2016 നവംബർ 10-ാം തീയതി വെങ്ങാനൂർ ക്യഷിഓഫീസർ ഉദ്ഥാടനം ചെയ്തു.ക്യഷിഓഫീസിൽ നിന്നുംപച്ചക്കറിയുടെ വിത്ത് വിതരണവും നടത്തുകയുണ്ടായി.
നവപ്രഭ
മലയാളം,ഗണിതം,ശാസ്ത്രം എന്നീ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 45 മണിക്കൂർ ആണ് 'നവപ്രഭ'. ക്ലാസ്സിന്റെ ഉദ്ഘാടനം 2016 ഡിസംബർ 8-ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. പി.റ്റി.എ പ്രസിഡന്റ് ശ്രീ ഉദയകുമാർ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി കലാദേവി പങ്കെടുത്തു.ദിവസവും ഒരു മണിക്കൂർ വീതമാണ് ക്ലാസ്സെടുക്കുന്നത്.
സ്കൂൾ കൗൺസിലിംഗ്
കുട്ടികൾ രാഷ്ട്രത്തിന്റെ സമ്പത്താണ്.നമ്മുടെ കുട്ടികൾ ഇന്ന് ധാരാളം പ്രശ്നങ്ങൾക്കു നടുവിലാണ് ജീവിക്കുന്നത്.കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ശാരീരികവും,മാനസികവും,സാമൂഹികപരമായ ഉന്നമനത്തിനും,അവർ നേരിടുന്ന പീഡനങ്ങളിൽ നിന്നും,ലൈംഗീക ചൂഷണങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പു വരുത്തുവാൻ വേണ്ടിയാണ് സ്കൂൾതലത്തിൽ കൗൺസിലിംഗ് സേവനം നല്കിവരുന്നത്.കൗൺസിലിംഗിന്റെ ഭാഗമായി ബോധവത്ക്കരണ ക്ളാസ്സുകളും നടത്താറുണ്ട്.
ദേവക്യഷ്ണ
വിവിധ ക്ലബ്ബുകൾ
* വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗാന്ധി ദർശൻ
* ഗണിത ക്ലബ്ബ്
* സയൻസ് ക്ലബ്ബ് സയൻസ് ക്ലബ്ബിൽ 40 കുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുക്കുകയും മാസത്തിൽ രണ്ട് പ്രാവശ്യം ക്ലബ്ബ് അംഗങ്ങളുടെ യോഗം കൂടുകയും ചെയ്യുന്നു. ക്ലബ്ബ് അംഗങ്ങളെ 4 ഗ്രൂപ്പുകളായി തിരിച്ച് പ്രോജക്ട് , സെമിനാർ , സയൻസ് കളക്ഷൻ എന്നീ പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി . ക്ലബ്ബ് പ്രവർത്തനത്തിന്റെ ഭാഗമായി വെള്ളായണി കാർഷിക കോളേജ് കേന്ദ്രമാക്കി ഒരു ഫീൽഡ് ട്രിപ്പ് നടത്തുകയുണ്ടായി. സ്ക്കൂൾ തല ശാസ്ത്ര മേള നടത്തി . സയൻസ് ക്യുസ് , ടാലന്റ് സെർച്ച് എക്സാം , സി . വി രാമൻ ഉപന്യാസ രചനാമത്സരം , പ്രോജക്ട് , വർക്കിഗ് മോഡൽ , സ്റ്റിൽ മോഡൽ , സയൻസ് ഡ്രാമാ എന്നിവ നടത്തുകയും വിജയ്കൾക്ക് പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകുകയും ചെയ്തു . സബ് ജില്ലാ മത്സരത്തിൽ സയൻസ് ഡ്രാമാ , ടാലന്റ് സെർച്ച് എക്സാം എന്നിവയ്ക്ക് സമ്മാനം ലഭിച്ചു . സയൻസ് ടാലന്റ് സെർച്ച് എക്സാമിന്റെ ജില്ലാ തലമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു . ക്ലബ്ബിലെ കുട്ടികൾ സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങൽ ആചരിച്ചു . അതിന്റെ ഭാഗമായി കാർട്ടൂൺ രചന , പ്ലക്കാർഡ് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടത്തി .
* സാമൂഹ്യശാസ്ത്ര ക്ലബ്ബ്
2016-17 അധ്യായന വർഷം ജൂൺ മാസത്തിൽ തന്നെ സാമൂഹിക ശാസ്ത്ര ക്ലബ്ബ് രൂപൂകരിച്ചു. ദിനാചരണങ്ങൾ ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ഭംഗിയായി നടത്തുകയുണ്ടായി . സബ് ജില്ലാ മത്സരങ്ങൽക്ക് മുൻപേതന്നെ സ്ക്കൂൾ തല മത്സരങ്ങൾ നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സബ് ജില്ലാ മത്സരങ്ങൾക്കു വേണ്ടി തയ്യാറാക്കി പങ്കെടുപ്പിക്കുകയും ചെയ്തു . . സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു . ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തുകൊണ്ട് പ്രത്യേക അസംബ്ലി കൂടി . വർണ്ണശബളമായ റാലി നടത്തി.
- ഹെല്ത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- എനർജി ക്ലബ്ബ്
* ഹിന്ദി ക്ലബ്ബ്
2016 -17 അധ്യായന വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഹിന്ദി ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു.ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കാൻ വേണ്ട എല്ലാ പ്രവർത്തനങ്ങളും ക്ലബ്ബിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് തീരുമാനിച്ചു.ക്ലബ്ബിന്റെ ലീഡറായി സിദ്ഥാർദിനെ തെരഞ്ഞെടുത്തു.ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് കഥാരചന,കവിതാരചന,പോസ്റ്റർ രചന എന്നീ മത്സരങ്ങൾ നടത്തി.ഹിന്ദി മാഗസീനിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.എല്ലാ ബുധനാഴ്ചയും ഹിന്ദി അസംബ്ലി നടന്നു വരുന്നു
* ഇംഗ്ലീഷ് ക്ലബ്ബ്
2016-17 അധ്യായന വർഷത്തെ ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനം 8/6/2016 ബുധനാഴ്ച ക്വിസ്സ് മത്സരത്തിലൂടെ കുട്ടികളെ തെരഞ്ഞടുത്താരഭിച്ചു.ആഴ്ചതോറും ക്ലബ് കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യും.വ്യക്തിത്വ വികസനവും,കംമ്യൂണിക്കേറ്റീവ് സ്കിൽസ് എന്നിവ വികസിപ്പിക്കാനുള്ള ക്ലാസുകളും വീഡിയോ ക്ലിപ്പിങ്ങ്സുകളും കാണിക്കുകയും ചെയ്തു.വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ തയ്യാറാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തുതു. കുട്ടികൾ എഴുതി അവതരിപ്പിച്ച നാടകമത്സരം നടന്നു.
* പ്രവ്യത്തി പരിചയ ക്ലബ്ബ്
ഈ അധ്യായന വർഷത്തിന്റെ തുടക്കത്തിൽ തന്നെ പ്രവ്യത്തി പരിചയത്തിൽ താത്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ക്ലബ്ബ് രൂപീകരിച്ചു.തുടക്കം മുതൽക്കുതന്നെ ഉപജില്ലാമേളയിൽ പങ്കെടുക്കാനുള്ള പരിശീലനം അവർക്കു നല്കി.രണ്ട് വർഷം കൊണ്ട് തുടർച്ചയായി ഉപജില്ലാമേളയിൽ ചാംപ്യൻഷിപ്പ് നേടിവരുന്നു.ഈ വർഷം 25 കുട്ടികളെ ജില്ലാതലപ്രവ്യത്തി പരിചയമേളയിലും 5 കുട്ടികളെ സംസ്ഥാനതല മേളയിലും പങ്കെടുപ്പിക്കാൻ കഴിഞ്ഞു.5 കുട്ടികളും A ഗ്രേഡ് കരസ്ഥമാക്കുകയുണ്ടായി.
- സ്കൗട്ട് & ഗൈഡ്സ്
- എൻ. സി. സി.
- ബാൻഡ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- എക്കോക്ലബ്ബ്
- ക്ലബ് പ്രവർത്തനങ്ങൾ
വഴികാട്ടി
നെയ്യാറ്റിൻകരയിൽ നിന്നും പതിനഞ്ചു കിലോമീറ്റർ അകലെയാണ് വി.പി.എസ്.എച്ച്.എസ്.എസ്.ഫോർ ബോയ്സ് വെ ങ്ങാനൂർ
|{{#multimaps:8.3957975,77.000851 | width=800px | zoom=16 }}}
|}
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )