<p align=justify>വിദ്യാർത്ഥികളിൽ സേവന സന്നദ്ധതയും ത്യാഗമനോഭാവവും വളർത്തുന്നതിനായി ശ്രീമതി. ഗീത കെ.യുടെ നേതൃത്വത്തിൽ 33 വോളന്റിയേള്സ് ജെ.ആർ.സി.യിൽ പ്രവർത്തിച്ചു വരുന്നു.സ്കൂൾതല പ്രവർത്തനങ്ങൾക്ക് ജെ.ആർ.സി. കുട്ടികൾ നേതൃത്വം കൊടുക്കുന്നു.അതുപോലെ അനാഥാലയ സന്ദർശനം,അവരെ സഹായിക്കൽ,പാവപ്പെട്ട കുട്ടികളെ സഹായിക്കൽ, വിദ്യാർത്ഥികകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ എല്ലാ വർഷവും ചെയ്തു വരുന്നു.</p>
<p align=justify>വിദ്യാർത്ഥികളിൽ സേവന സന്നദ്ധതയും ത്യാഗമനോഭാവവും വളർത്തുന്നതിനായി ശ്രീമതി. ഗീത കെ.യുടെ നേതൃത്വത്തിൽ 33 വോളന്റിയേള്സ് ജെ.ആർ.സി.യിൽ പ്രവർത്തിച്ചു വരുന്നു.സ്കൂൾതല പ്രവർത്തനങ്ങൾക്ക് ജെ.ആർ.സി. കുട്ടികൾ നേതൃത്വം കൊടുക്കുന്നു.അതുപോലെ അനാഥാലയ സന്ദർശനം,അവരെ സഹായിക്കൽ,പാവപ്പെട്ട കുട്ടികളെ സഹായിക്കൽ, വിദ്യാർത്ഥികകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ എല്ലാ വർഷവും ചെയ്തു വരുന്നു.</p>
21:52, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
മൂവാറ്റുപുഴ പട്ടണത്തിന്റെ സമീപത്തുള്ള ആരക്കുഴ പഞ്ചായത്തിന്റെ വിദ്യാഭ്യാസ രംഗത്തേയ്‌ക്കുള്ള ആദ്യ ചുവടുവയ്‌പ്പ് നടന്നത് ആരക്കുഴ പള്ളിയുടെ നേതൃത്വത്തിലാണ്. ആദ്യകാലത്ത് പള്ളിയുടെ തെക്കുഭാഗത്തായി ഓലപ്പുര കെട്ടി അതിൽ അന്നത്തെ നിലയിലുള്ള കളരി നടത്തിയിരുന്നതായി പറയപ്പെടുന്നു. 1905 ൽ പള്ളിയുടെ വടക്കുപടിഞ്ഞാറു ഭാഗത്തായി ഒരു കെട്ടിടം പണിത് ഒന്നു മുതൽ നാലുവരെ ക്ലാസ്സുകൾ റഗുലറായി നടത്തിയിരുന്നു. പക്ഷേ അതിന് സർക്കാർ അംഗീകാരം ഉണ്ടായിരുന്നില്ല. അംഗീകാരത്തിനായി നോക്കി നിൽക്കാതെ വിദ്യാഭ്യാസത്തിന്റെ ആവശ്യം മനസ്സിലാക്കിയാണ് സ്‌ക്കൂൾ ആരംഭിച്ചത്. അക്കാലത്ത് പഠിപ്പിക്കുന്നതിനാവശ്യമായ അദ്ധ്യാപകരെ ഇവിടെ കിട്ടാതിരുന്നതുകൊണ്ട് തിരുവല്ല, വൈക്കം മുതലായ സ്ഥലങ്ങളിൽ നിന്ന് അദ്ധ്യാപകരെ കൊണ്ടുവന്നാണ് ഇവിടെ നിയമിച്ചിരുന്നത്. അദ്ധ്യാപകരുടെ ശംബളം അക്കാലത്ത് പള്ളിയിൽ നിന്നാണ് നൽകിയിരുന്നത്. ആനകൂട്ടുങ്കൽ കൃഷ്‌ണൻ, പടിയാരത്തു ജോസഫ്, തിരുവല്ലാക്കാരൻ അബ്രഹാം, ശങ്കപ്പിള്ള കേശവപിള്ള എന്നിവർ ഇവിടുത്തെ ആദ്യകാലാദ്ധ്യാപകരാണ്. സർക്കാർ അംഗീകാരം ഇല്ലാതിരുന്നതിനാൽ മൂവാറ്റുപുഴ സർക്കാർ സ്‌ക്കൂളിൽ പരീക്ഷ എഴുതിച്ചാണ് കുട്ടികളെ യു. പി. ക്ലാസ്സുകളിലെയ്‌ക്ക് അയച്ചിരുന്നത്. എൽ. പി. സ്‌ക്കുളിന് അംഗീകാരം കിട്ടിയപ്പോൾ പുതിയ കെട്ടിടം പണിത് മാറ്റേണ്ടിവന്നു. പിൽക്കാലത്ത് അത് സെന്റ് ജോസഫ്സ് എൽ. പി. സ്‌ക്കുളിൽ ലയിപ്പിച്ചു. 1951 ൽ യു. പി. സ്‌ക്കൂളിന് അംഗീകാരം കിട്ടി. ഇന്നത്തെ ഹൈസ്‌ക്കൂൾ കെട്ടിടത്തിന്റെ നടുക്കു കാണുന്ന വിങ്ങിലാണ് യു. പി. ക്ലാസ്സുകൾ നടത്തിക്കൊണ്ടിരുന്നത്. യു. പി. ക്ലാസ്സിലെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ ചാലിൽ മാണിസാർ ആയിരുന്നു. 1958 ൽ ഹൈസ്‌ക്കൂളിന് അംഗീകാരം കിട്ടി. ഹൈസ്‌ക്കുളിനുവേണ്ടി പണിയിച്ചത് പഴയകെട്ടിടത്തിന് ഇരുവശവുമുള്ള കെട്ടിടങ്ങളാണ്. അങ്ങനെയാണ് സ്‌ക്കൂൾ കെട്ടിടം എച്ച് ആകൃതിയിലായത്. അന്നത്തെ ഇടവക വികാരിയായിരുന്ന ബഹു. നെടുമ്പുറം തോമാച്ചനാണ് ഈ സ്‌ക്കൂൾ കെട്ടിടം പണിയുവാൻ നേതൃത്വം നൽകിയത്. 1997 ജൂൺ 11-ാം തീയതി ചില ഹൈസ്‌ക്കുളുകളോട് അനുബന്ധിച്ച് ഹയർ സെക്കന്ററി അനുവദിക്കാൻ പോകുന്നു എന്ന് സർക്കാർ വിജ്ഞാപനമുണ്ടായി. ആരക്കുഴ ഇടവകയുടെ ജൂബിലി സ്‌മാരകമായി എന്തെങ്കിലുമുണ്ടാക്കണമെന്ന് ഇടവക ജനങ്ങൾ ഒന്നടങ്കം ആഗ്രഹിച്ചിരിക്കുമ്പോഴാണ് ഇങ്ങനെയൊരു വിജ്ഞാപനം ഉണ്ടായത്. ഉടനെ ഹയർ സെക്കന്ററിക്ക് അപേക്ഷിച്ചു. ഇടവക വികാരിയായിരുന്ന ബഹു. അബ്രാഹം പുളിക്കലച്ചന്റെ നേതൃത്വത്തിൽ സന്മതികളായ നാട്ടുകാരുടെ സഹകരണവും വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പി. ജെ. ജോസഫിന്റെ പ്രത്യേക താൽപ്പര്യവും മൂലം ഹയർ സെക്കന്ററി അനുവദിച്ചുകിട്ടി. ഹയർ സെക്കന്ററി കെട്ടിടത്തിന്റെ വെഞ്ചരിപ്പുകർമ്മം 1999 ജനുവരി 23-ാം തീയതി നടന്നു. ഇടവക ജനങ്ങളുടേയും ഇടവകാംഗങ്ങളുടേയും ഇപ്പോൾ തായ്‌വാനിൽ ജോലിനോക്കുന്ന ബഹു. മണിയാട്ടു ബന്നിയച്ചന്റേയും സഹകരണം ഇതിനു പിന്നിലുണ്ടായിരുന്നു. സെന്റ് മേരീസ് ഹൈസ്‌ക്കുളിന്റെ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ എം. റ്റി. ജോസഫിനെ ആദ്യ പ്രിൻസിപ്പാൾ ആയി നിയമിച്ചു. കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സക്കൂളിന്റെ മാനേജരായി റവ. ഫാ. ജോൺ മുണ്ടയ്ക്കൽ സേവനമനുഷ്‌ഠിക്കുന്നു. പ്രിൻസിപ്പൽ ആയി ശ്രീ.ജോസ് ജോണും ഹെഡ്‌മിസ്‌ട്രസ് ആയി ശ്രീമതി. മിനി മേരി മാത്യുവും സേവനം അനുഷ്ഠിക്കുന്നു. ഇവർക്കുപുറമെ 24 അദ്ധ്യാപകരും 8 അനദ്ധ്യാപകരും ഇവിടെയുണ്ട്. ഈ സ്‌ക്കൂളിൽ 5 മുതൽ 12 വരെ ക്ലാസ്സുകളിലായി 401കുട്ടികൾ പഠിക്കുന്നു.
QR Code
മാനേജ്‌മെന്റ്
കോർപ്പറേറ്റ് എഡ്യൂക്കേഷ്ണൽ എജൻസി കോതമംഗലം ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. . ഈ സ്ഥാപനത്തിന്റെ രക്ഷാധികാരിയായി കോതമംഗലം രൂപതാ മെത്രാൻ മാർ. ജോർജ്ജ് മഠത്തിക്കണ്ടത്തിലും വിദ്യാഭ്യാസ സെക്രട്ടറിയായി റവ. ഫാ. സ്റ്റാൻലി കുന്നേലും മാനേജരായി റവ. ഫാ. ജോൺ മുണ്ടയ്ക്കലും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ തലവനായി ശ്രി.ജോസ് ജോണും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ്സായി ശ്രീമതി. മിനി മേരി മാത്യുവും സേവനമനുഷ്‌ഠിക്കുന്നു.
സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ മുഖ്യപങ്ക് വഹിക്കുന്നത് ഇവിടുത്തെ അദ്ധ്യാപകരാണ്.കർമ്മ നിരതരരായ ഒരു കൂട്ടം അദ്ധ്യാപകരുടെ ഒത്തോരുമിച്ചുള്ള പ്രവർത്തനമാണ് സ്കൂളിനെ എന്നും വിജയത്തിലേക്ക് നയിക്കുന്നത്.കുട്ടികളുടെ പഠനത്തോടൊപ്പം മാനസികമായ വളർച്ചയും ഇവർ ലക്ഷ്യം വയ്ക്കുന്നു.സ്കൂൾ സമയത്തിനു പുറമെ കൂടുതൽ സമയം കുട്ടികൾക്കായി ചെലവഴിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനവും നൽകുന്നു.അതുപോലെ കുട്ടികളിലെ കഴിവുകൾ കണ്ടെത്തുന്നതിനും അവ വളർത്തുന്നതിനും പ്രത്യേക താൽപര്യം കാണിക്കുന്നു.
സ്കൂളിനെ സംബന്ധിച്ചിടത്തോളം സ്കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കാൻ പ്രവർത്തിക്കുന്നതിൽ ഒഴിവാക്കാൻ കഴിയാത്ത ഘടകമാണ് അനദ്ധ്യാപകർ.പാഠ്യപ്രവർത്തനങ്ങൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ഇവരുടെ സജീവമായ പങ്കാളിത്തം കാണുവാൻ കഴിയും.ഓഫീസ് സംബന്ധമായ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ ഇവരുടെ ഉത്തരവാദിത്വത്തിൽ നടന്നു വരുന്നു.കുട്ടികളുടെ ആരോഗ്യകരമായ പ്രവർത്തനങ്ങളിലും ഇവരുടെ സഹായം ലഭ്യമാണ്.
2018-19 വർഷത്തേക്കുള്ള പി.ടി.എ. കമ്മിറ്റി തിരഞ്ഞെടുത്തു.സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് പി.ടി.എ. യുടെ അകമഴിഞ്ഞ സഹകരണം എന്നും ലഭിച്ചുവരുന്നു.
പ്രസിഡന്റ് - ശ്രീ.ജോസ് സെബാസ്റ്റ്യൻ
വൈസ് പ്രസിഡന്റ് - ശ്രീ.റോയി ജോൺ ക്ലാസ്സ് പ്രതിനിധികൾ
ക്ലാസ്സ് അഞ്ച്:ശ്രീ.അനിൽ കെ.
ക്ലാസ്സ് ആറ്:ശ്രീ.ഷാജി തോമസ്
ക്ലാസ്സ് ഏഴ്:ശ്രീ.സിജു കെ.കെ.
ക്ലാസ്സ് എട്ട്:ശ്രീ.ഷജിൽ പി.എൻ.
ക്ലാസ്സ് ഒൻപത്:ശ്രീ.ജോൺ പി.ഒ.
ക്ലാസ്സ് പത്ത്:ശ്രീ.റോയി ജോൺ
എം.പി.ടി.എ. പ്രസിഡന്റ് - ശ്രീമതി.ജാൻസി പ്രഭിൻ ക്ലാസ്സ് പ്രതിനിധികൾ
ക്ലാസ്സ് അഞ്ച്:ശ്രീമതി.സൗമ്യ അജേഷ്
ക്ലാസ്സ് ആറ്:ശ്രീമതി.സീന ആൻസൺ
ക്ലാസ്സ് ഏഴ്:ശ്രീമതി.മേഴ്സി മാത്യു
ക്ലാസ്സ് എട്ട്:ശ്രീമതി.സുമ രാഘവൻ
ക്ലാസ്സ് ഒൻപത്:ശ്രീമതി.ജാൻസി പ്രഭിൻ
ക്ലാസ്സ് പത്ത്:ശ്രീമതി.ഷീന ജോണി
അതി പുരാതനമായ സ്കൂളാണ് ആരക്കുഴ സെന്റ് മേരീസ് ഹൈസ്കൂൾ.ഈ പൗരാണികത തന്നെ ആരക്കുഴ സ്കൂളിനെ മികച്ച സ്കൂളാക്കി മാറ്റുന്നു.പഴയ രൂപത്തിലുള്ള കെട്ടിടം സ്കൂളിന്റെ പൗരാണികത ഇന്നും വിളിച്ചോതുന്ന ഒന്നാണ്.പഴമ നിലനിൽക്കുമ്പോളും ഉറപ്പ് പരിശോധിച്ചുകൊണ്ടാണ് എല്ലാ വർഷവും മുന്നോട്ട് പോകുന്നത്.ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 ക്ലാസ് മുറികളുണ്ട്.3 ക്ലാസ്സ് മുറികൾ ഹൈടെക്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ മനോഹരവും എല്ലാവിധ സൗകര്യങ്ങളും ഉള്ള കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ് എന്നിവയും ഇവിടെ പ്രവർത്തിച്ചുവരുന്നു കമ്പ്യൂട്ടർ ലാബിൽ 10 ലാപ്ടോപ്പുകളും 3 ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകളും കുട്ടികൾക്ക് ലഭ്യമാണ്.ഇന്റർ നെറ്റ് സൗകര്യവും ലാബിൽ ലഭ്യമാണ്.കുട്ടികളുടെ പഠനത്തിന് ഏറ്റവും അനുയോജ്യമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ മാനേജ്‌മെന്റ് പ്രത്യേക ശ്രദ്ധചെലുത്തുന്നുണ്ട്.അതുപോലെ കുട്ടികളുടെ യാത്രാ സൗകര്യങ്ങൾക്കായ് മാതാപിതാക്കളുടെയും അദ്ധ്യപകരുടെയും നേതൃത്വത്തിൽ വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്.
എൻഡോവ്മെന്റുകൾ
കുട്ടികളിലെ പഠന പാഠ്യേതര പ്രവർത്തനങ്ങളിലെ കഴിവുകൾ വളർത്തുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന എൻഡോവ്മെന്റുകൾ സ്കൂൾ വാർഷികത്തോട് അനുബന്ധിച്ച് നൽകി വരുന്നു.റിട്ടയേർഡ് അദ്ധ്യാപകർ,പൂർവ്വ വിദ്യാർത്ഥികൾ,നല്ലവരായ നാട്ടുകാർ എന്നിവരാണ് എൻഡോവുമെന്റുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.നിലവിൽ സ്കൂളിൽ കൊടുത്തു വരുന്ന എൻഡോവ്മെന്റുകളുടെ വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു.
വിവിധ എൻഡോവുമെന്റുകൾ
ക്രമ നമ്പർ
എൻഡോവ്മെന്റിന്റെ പേര്
അവാർഡിന്റെ വിശദീകരണം
1
ജസ്റ്റിസ് തോമസ് മാതേയ്ക്കൽ മെമ്മോറിയൽ എൻഡോവ്മെന്റ്
എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് രണ്ട് ഗഡുക്കളായി നൽകുന്ന ക്യാഷ് അവാർഡ്.
2
ജൂബിലി മെമ്മോറിയൽ എൻഡോവ്മെന്റ്
എസ്.എസ്.എൽ.സി. പരീക്ഷയിൽ മലയാളത്തിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്ന ക്യാഷ് അവാർഡ്.
3
ഫാ.വർഗീസ് മണിയാട്ട് മെമ്മോറിയൽ എൻഡോവ്മെന്റ്
എസ്.എസ്.എൽ.സി. പരീക്ഷയിൽ കണക്കിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്ന ക്യാഷ് അവാർഡ്.
4
വള്ളമറ്റത്തിൽ ത്രേസ്യാ വർക്കി മെമ്മോറിയൽ എൻഡോവ്മെന്റ്
എസ്.എസ്.എൽ.സി. പരീക്ഷയിൽ ഇംഗ്ലീഷിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്നതിനായി വി.വി. കുര്യൻ വള്ളമറ്റം ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്.
5
കോട്ടൂർ കെ.വി. മത്തായി എൻഡോവ്മെന്റ്
ഒൻപതാം ക്ലാസ്സിലെ വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്നതിനായി കെ.എം.ജോർജ്ജ് കോട്ടൂർ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്.
6
എ.ജെ. ജോൺ അടപ്പൂർ മെമ്മോറിയൽ എൻഡോവ്മെന്റ്
എട്ടാം ക്ലാസ്സിലെ വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്നതിനായി ഡോ.ഫ്രാൻസിസ് ജോൺ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്.
7
മിനിമോൾ ജോർജ്ജ് റാത്തപ്പിള്ളി മെമ്മോറിയൽ എൻഡോവ്മെന്റ്
ഏഴാം ക്ലാസ്സിലെ വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്നതിനായി ആർ.എ.ജോർജ്ജ് റാത്തപ്പിള്ളി ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്.
8
മണിയാട്ട് എം.ജെ. കുര്യാക്കോസ് എൻഡോവ്മെന്റ്
ആറാം ക്ലാസ്സിലെ വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്നതിനായി എം.ജെ. കുര്യാക്കോസ് മണിയാട്ട് ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്.
9
സി.എം.തോമസ് ചേർക്കോട്ട് മെമ്മോറിയൽ എൻഡോവ്മെന്റ്
അഞ്ചാം ക്ലാസ്സിലെ വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്നതിനായി സി.റ്റി.മാണി ചേർക്കോട്ട് ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്.
10
ത്രേസ്യാ വർക്കി വള്ളമറ്റത്തിൽ മെമ്മോറിയൽ എൻഡോവ്മെന്റ്
അഞ്ചാം ക്ലാസ്സിലെ പാദവാർഷിക പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്നതിനായി വി.വി. കുര്യൻ വള്ളമറ്റം ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്.
11
ഫാ.ജോസ് കാര്യാമഠം (CMI) എൻഡോവ്മെന്റ്
പഠനത്തിൽ മികവ് കാട്ടുന്നവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ 4 വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി ഫാ.ജോസ് കാര്യാമഠം ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്.
12
ഐപ്പ് വർഗീസ് മാതേയ്ക്കൽ എൻഡോവ്മെന്റ്
എസ്.എസ്.എൽ.സി. പരീക്ഷയിൽ ഹിന്ദിക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്നതിനായി ശ്രീമതി. ലാലി ജോർജ്ജ് കോട്ടൂർ ഏർപ്പെടുത്തിയിരിക്കുന്ന ക്യാഷ് അവാർഡ്.
13
റ്റി.ആർ. ശിവരാമൻനായർ പൊട്ടയിൽ എൻഡോവ്മെന്റ്
എസ്.എസ്.എൽ.സി. പരീക്ഷയിൽ സാമൂഹ്യപാഠത്തിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്നതിനായി റ്റി.ആർ. ശിവരാമൻനായർ പൊട്ടയിൽ ഏർപ്പെടുത്തിയിരിക്കുന്ന ക്യാഷ് അവാർഡ്.
14
എം.എസ്.പരമേശ്വരൻ നായർ ശാസ്തമംഗലം മെമ്മോറിയൽ എൻഡോവ്മെന്റ്
എസ്.എസ്.എൽ.സി. പരീക്ഷയിൽ ജനറൽ സയൻസിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്നതിനായി സത്യവ്രതൻ എസ്.പി. ശാസ്തമംഗലം ഏർപ്പെടുത്തിയിരിക്കുന്ന ക്യാഷ് അവാർഡ്.
15
സി.എം.ജോസഫ് ചേർക്കോട്ട് ആൻഡ് സൺസ് എൻഡോവ്മെന്റ്
അഞ്ച്,ഏഴ്,പത്ത്,എന്നീ ക്ലാസ്സുകളിലെ വേദപാഠ പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി സി.എം.ജോസഫ് ചേർക്കോട്ട് ഏർപ്പെടുത്തിയിരിക്കുന്ന ക്യാഷ് അവാർഡ്.
16
കത്രീന ജോൺ റാത്തപ്പിള്ളിൽ (മീമ്പൂർ) എൻഡോവ്മെന്റ്
ഏഴാം ക്ലാസ്സിലെ വർഷാവസാന പരീക്ഷയിൽ മലയാളത്തിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്നതിനായി ശ്രീമതി.ലില്ലി കെ.പി.(യു.പി.എസ്.എ.) ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്.
17
ഏലിക്കുട്ടി ജോസഫ് പടിഞ്ഞാറെ മാതേയ്ക്കൽ മെമ്മോറിയൽ എൻഡോവ്മെന്റ്
എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന ക്യാഷ് അവാർഡ്.
18
ശ്രീമതി. ലില്ലി അഗസ്റ്റിൻ (റിട്ട.എച്ച്.എം.)എൻഡോവ്മെന്റ്
ഒൻപതാം ക്ലാസ്സിൽ ഫിസിക്സ്,കെമിസ്ട്രി,വിഷയങ്ങൾക്ക്ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്നതിനായി ശ്രീമതി.ലില്ലി അഗസ്റ്റിൻ ഏർപ്പെടുത്തിയിരിക്കുന്ന ക്യാഷ് അവാർഡ്.
19
അരവിന്ദ് എസ്.മെമ്മോറിയൽ എൻഡോവ്മെന്റ്
പത്താം ക്ലാസ്സിലെ അതാതു വർഷത്തെ ഏറ്റവും മികച്ച വിദ്യാർത്ഥിക്ക് ഏർപ്പെടുത്തിയിരിക്കുന്ന ക്യാഷ് അവാർഡ്.
20
കെ.പി. പൗലോസ് കോതോലിൽ മെമ്മോറിയൽ എൻഡോവ്മെന്റ്
പത്താം ക്ലാസ്സിലെ അതാതു വർഷത്തെ മലയാളം പരീക്ഷയിൽ ഏറ്റവും മികച്ച 3 വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി ഡോ.ജോർഡി പോൾ ഏർപ്പെടുത്തിയിരിക്കുന്ന ക്യാഷ് അവാർഡ്.
പാഠ്യേതര പ്രവർത്തനങ്ങൾ
1.JRC
വിദ്യാർത്ഥികളിൽ സേവന സന്നദ്ധതയും ത്യാഗമനോഭാവവും വളർത്തുന്നതിനായി ശ്രീമതി. ഗീത കെ.യുടെ നേതൃത്വത്തിൽ 33 വോളന്റിയേള്സ് ജെ.ആർ.സി.യിൽ പ്രവർത്തിച്ചു വരുന്നു.സ്കൂൾതല പ്രവർത്തനങ്ങൾക്ക് ജെ.ആർ.സി. കുട്ടികൾ നേതൃത്വം കൊടുക്കുന്നു.അതുപോലെ അനാഥാലയ സന്ദർശനം,അവരെ സഹായിക്കൽ,പാവപ്പെട്ട കുട്ടികളെ സഹായിക്കൽ, വിദ്യാർത്ഥികകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ എല്ലാ വർഷവും ചെയ്തു വരുന്നു.
2.വിദ്യാരംഗം കലാ സാഹിത്യ വേദി.
കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിനും വളർത്തുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.ശ്രീ.സജിൽ വിൻസെന്റ് കൺവീനറും ശ്രീമതി.ഗീത കെ.ജോയിന്റ് കൺവീനറുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു. വിവിധ ദിനാചരണങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുകയും സ്കൂൾതലകലോൽസവത്തിന് നേതൃത്വം കൊടുക്കുകയും ചെയ്യുന്നു.ഉപജില്ലാതല വിദ്യാരംഗം മത്സരങ്ങളിൽ കുട്ടികൾ മികച്ച രീതിയിൽ പങ്കെടുക്കുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു വരുന്നു.കവിതാ രചന,കഥാരചന,ഉപന്യാസ മത്സരം,ചിത്രരചനാ മത്സരം എന്നിവയും ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.
പഠന പാഠ്യോതര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള ക്ലബുകൾ സ്കൂളിൽ പ്രവർത്തിച്ച് വരുന്നു.വിദ്യാരംഗം കലാസാഹിത്യ വേദി,ഐ.ടി.ക്ലബ്,സയൻസ് ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,മാത്സ് ക്ലബ്,ലഹരി വിരുദ്ധ ക്ലബ്,പരിസ്ഥിതി ക്ലബ്,റോഡ് സുരക്ഷാ ക്ലബ്,ഇംഗ്ലീഷ് ക്ലബ്,തുടങ്ങി ധാരാളം ക്ലബുകൾ സ്കൂളിൽ പ്രവർത്തിച്ച് വരുന്നു.ഓരോ ക്ലബും ഓരോ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ പ്രതിനിധികളും ക്ലബ് പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കുന്നു. ദിനാചരണങ്ങൾ,ബോധവൽക്കരണ ക്ലാസ്സുകൾ,ശുചീകരണ പ്രവർത്തനങ്ങൾ,സേവന പ്രവർത്തനങ്ങൾ എന്നിവ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു.
നേട്ടങ്ങൾ
കഴിഞ്ഞ അദ്ധ്യയന വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം.
ആരക്കുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ നിന്നും ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവ വേദിയിലേക്ക് മാസ്റ്റർ അശ്വിൻ എ.എസ്.തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.
ആരക്കുഴ മൃഗാശുപത്രിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് കോഴി വിതരണം ചെയ്യുന്നു
വൃക്ഷത്തൈ വിതരണം 2018 ജൂൺ
സ്കൂൾ അസംബ്ലി
എല്ലാ വ്യാഴാഴ്ചയും സ്കൂളിൽ അസംബ്ലി നടത്തിവരുന്നു.പഠനത്തോടൊപ്പം കുട്ടികളിലെ കഴിവുകൾ വളർത്തുന്നതിനായി അസംബ്ലിയിൽ സംസാരിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കുന്നതാണ് സ്കൂൾ അസംബ്ലി.ഓരോ ആഴ്ചയും ഓരോ ക്ലാസ്സുകാരുടെ നേതൃത്വത്തിൽ നടത്തി വരുന്നു.ഈശ്വരപ്രാർത്ഥന,പ്രതിജ്ഞ(മലയാളവും ഇംഗ്ലീഷും),പത്രവായന,ഇന്നത്തെ ചിന്താവിഷയം,പുസ്തക പരിചയം,ദേശഭക്തിഗാനം എന്നിവ എല്ലാ അസംബ്ലിയിലും നടത്തി വരുന്നു.
ശ്രീമതി.റെജീന ജോർജ്ജിന്റ് നേതൃത്വത്തിൽ കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കി വരുന്നു.എല്ലാ ദിവസവും കുട്ടികൾക്ക് മൂന്ന് കൂട്ടം കറികളോടു കൂടി ഉച്ചഭക്ഷണം നൽകി വരുന്നു.ഇടയ്ക്ക് കുട്ടികൾക്ക് നാട്ടുകാരുടെ സഹായത്തോടെ നോൺവെജ് വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷണവും നൽകുന്നു.ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നു.കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളിൽ വേണ്ട ശ്രദ്ധയും പരിചരണവും നൽകി വരുന്നു.
കേരള വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും ഔഷധ സസ്യത്തോട്ടം എന്ന ഒരു സ്വപ്നം നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായി ആരക്കുഴ സെന്റ് മേരീസ് ഹൈസ്കൂളിലും ഔഷധ സസ്യത്തോട്ടം പരിപാലിച്ചുവരുന്നു.വിവിധ തരത്തിലുള്ള ചെടികളും വൃക്ഷങ്ങളും ഔഷധ സസ്യ ഉദ്യാനത്തിൽ വളർന്നു വരുന്നു
പച്ചക്കറിത്തോട്ടം
വിഷരഹിതമായ പച്ചക്കറി നാളെയുടെ ആരോഗ്യം എന്ന ലക്ഷ്യം മുന്നിൽക്കണ്ട് കുട്ടികളുടെയും അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും മേൽനോട്ടത്തിൽ വളരെ മികച്ച രീതിയിൽ പച്ചക്കറിത്തോട്ടം നടത്തിവരുന്നു.ആരക്കുഴ കൃഷിവകുപ്പിന്റെ സഹായവും ഇക്കാര്യത്തിൽ സ്കൂളിന് ലഭിച്ചുവരുന്നു.പയർ,വെണ്ട,കോവയ്ക്ക,ചീര,ചേമ്പ്,ചേന,വാഴ,മത്തൻ,എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള പച്ചക്കറികൾ സ്കൂളിൽ നട്ടുവളർത്തുന്നു.കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഈ പച്ചക്കറികൾ ഉപയോഗിക്കുകയും ചെയ്യുന്നു.
പ്രത്യേക കായിക പരിശീലനം
കുട്ടികളുടെ എണ്ണത്തിലുള്ള കുറവ് മൂലം കായിക അദ്ധ്യാപകന്റെ തസ്തിക നിലവിൽ സ്കൂളിൽ ഇല്ല.ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അനിവാര്യമായ ഒന്നുമാണ് കായിക വിദ്യാഭ്യാസം.ഈ അറിവ് സ്കൂളിൽ ഒരു കായിക അദ്ധ്യാപന്റെ സേവനം ലഭ്യമാക്കുന്നതിന് കാരണമായി.കുട്ടികളുടെ മാനസികമായ ആരോഗ്യത്തിന് ശാരീരിക ആരോഗ്യം കൂടിയേ തീരു എന്ന തിരിച്ചറിവും ഇതിന്റെ പിന്നിൽ ഉണ്ട്..സ്പോട്സ് ഐറ്റങ്ങൾക്കും ഒപ്പം ഗെയിംസ് ഐറ്റങ്ങൾക്കുമായി പ്രത്യേക പരിശീലനം അതുകൊണ്ട് നൽകി വരുന്നു.ഈ വർഷം സ്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഫുട്ബോൾ ടീമും വോളിബോൾ ടീമും രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞു.അവധിക്കാലം ഉൾപ്പടെ ഇതിനായി പരിശീലനം നടത്തിവരുന്നു.സ്കൂൾ ദിവസങ്ങളിൽ വൈകുന്നേരങ്ങളിലും രാവിലെയും കൂടുതൽ സമയം ഇതിനായി ചിലവഴിക്കുന്നു.കുട്ടികളുടെ കായിക പരിശീലനത്തിൽ സ്കൂളിലെ അദ്ധ്യാപകരുടെ പൂർണ്ണമായ നേതൃത്വവും പിന്തുണയും ലഭിച്ചുവരുന്നു.
കരാട്ടെ ക്ലാസ്സുകൾ
യോഗാ ക്ലാസ്സുകൾ
സ്കൂൾ കൗൺസലിംങ്
ദിനാചരണങ്ങൾ
2018-19 വർഷം സ്കൂളിൽ നടത്തിയ ദിനാചരണങ്ങൾ.
പരിസ്ഥിതി ദിനാചരണം
ലോക സമുദ്രദിനം
വായനാദിനം
ലഹരിവിരുദ്ധ ദിനം
ബഷീർ അനുസ്മരണ ദിനം
ചാന്ദ്ര ദിനം
ഹിരോഷിമ,നാഗസാക്കി ദിനാചരണം
സ്വാതന്ത്ര്യദിനം
ലഹരി വിരുദ്ധക്ലബ്
ശ്രീ.സജിൽ വിൻസെന്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലബ് പ്രവർത്തിക്കുന്നു. ലഹരി വിമുക്തമായ പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്.മുവാറ്റുപുഴ എക്സൈസ് ഓഫീസിന്റെ സഹകരണവും ഇക്കാര്യത്തിൽ ലഭിച്ചുവരുന്നു.കഴിഞ്ഞ കുറേ വർഷങ്ങളായി പ്രവർത്തിക്കുന്ന ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൽ സംഘടിപ്പിച്ചു വരുന്നു.34 കുട്ടികൾ അംഗങ്ങളായിട്ടുള്ള ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ,റാലി,സെമിനാർ എന്നിവ സംഘടിപ്പിച്ചു.എക്സൈസ് ഡിപ്പാർട്ടുമെന്റിൽ നിന്നുള്ള ഉദ്യോഗസ്ഥൻ സെമിനാറിന് നേതൃത്വം നൽകി. അതുപോലെ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണവും നടത്തി.വീടുകൾ കേന്ദ്രീകരിച്ചുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങളും നടപ്പിലാക്കി വരുന്നു.കഴിഞ്ഞ വർഷം മാതാപിതാക്കൾക്കും കുട്ടികൾക്കുമായി രണ്ട് മണിക്കൂർ നീണ്ട് നിൽക്കുന്ന ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
വായനാമുറി
കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി വിവിധ മാർഗങ്ങളാണ് സ്കൂളിൽ സ്വീകരിച്ചിരിക്കുന്നത്.വായനാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ലൈബ്രറി പുസ്തകം വിതരണം ചെയ്യുന്നു.ക്ലാസ്സ് ടീച്ചറുടെ നേതൃത്വത്തിൽ രണ്ടാഴ്ച കൂടുമ്പേൾ പുസ്തകം കൈമാറുന്നു.ജനുവരി വരെ ഈ പ്രവർത്തനം തുടരുന്നു.ഇതിന് പുറമെ വായനാമുറി പ്രവർത്തിക്കുന്നു.ലൈബ്രറി പീരിയഡും വിശ്രമവേളയിലും കുട്ടികൾക്ക് ഉപയോഗിക്കാവുന്ന വിധത്തിലാണ് വായനാമുറി പ്രവർത്തിക്കുന്നത്.വ്യത്യസ്ത പത്രങ്ങൾ,മാസികകൾ,കഥാപുസ്തകങ്ങൾ,എന്നിവ വായനാമുറിയിൽ കുട്ടികൾക്ക് ലഭ്യമാണ്.അതിനും പുറമെ കുട്ടികളുടെ രചനകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവസരവും വായനാമുറിയിൽ ലഭ്യമാണ്.സാഹിത്യകാരന്മാരുടെ വിവരണങ്ങൾ അടങ്ങിയ ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.പത്രവാർത്തകളെ അടിസ്ഥാനമാക്കി ആഴ്ചതോറും പ്രശ്നോത്തരിയും സംഘടിപ്പിച്ചു വരുന്നു.
മുൻസാരഥികൾ
13-08-1957 - 31-05-1964
സി.പി. ശൗര്യാർ
01-01-1964 - 31-03-1983
ശ്രീ.പി.വി.മാത്യു
01-04-1983 - 31-03-1984
ശ്രീ.കെ.പി. പൗലോസ്
01-04-1984 - 31-03-1991
ശ്രീ. ഒ.എം. ഇമ്മാനുവൽ
01-04-1991 - 31-03-1993
ശ്രീ. ജോർജ്ജ് .വി.വി
01-04-1993 - 31-03-1995
ശ്രീ. ജോർജ്ജ്. പി.കെ
01-04-1995 - 31-03-2001
ശ്രീ എം.റ്റി.ജോസഫ്
01-04-2001 - 31-03-2003
ശ്രീമതി. കെ.പി.മേരി
01-04-2003 - 31-03-2005
ശ്രീ.പയസ് ജോസഫ്
01-04-2005 - 31-03-2007
ശ്രീ. ജോൺ, എൻ.വി.
01-04-2007 - 31-03-2009
ശ്രീമതി. ലില്ലി അഗസ്റ്റ്യൻ
01-04-2009 - 31-03-2011
ശ്രീ.ജോൺ കെ.എ.
01-04-2011 - 31-03-2014
ശ്രീ.ജോർജ്ജ് ജോസഫ്
01-04-2014 - 31-03-2016
ശ്രീ.യോഹന്നാൻ കെ.വി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മാർ ജോർജ്ജ് ഞരളക്കാട്ട് (ബിഷപ്പ് തലശ്ശേരി അതിരൂപത)