"ഗവ എച്ച് എസ് എസ് ചേലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 214: | വരി 214: | ||
ശ്രീ.ജയവർധനൻ | ശ്രീ.ജയവർധനൻ | ||
ശ്രീമതി.സുകുമാരി | ശ്രീമതി.സുകുമാരി | ||
'''2019-2020 അക്കാദമികവ൪ഷത്തെ പ്രവ൪ത്തനങ്ങൾ''' | '''2019-2020 അക്കാദമികവ൪ഷത്തെ പ്രവ൪ത്തനങ്ങൾ''' |
15:32, 23 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ എച്ച് എസ് എസ് ചേലോറ | |
---|---|
പ്രമാണം:HGSSCKNR.JPG | |
വിലാസം | |
ചേലോറ,കണ്ണൂർ GHSS CHELORA,PO.VARAM,KANNUR DT 670594 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഫോൺ | 04972722200 |
ഇമെയിൽ | ghsscheloraknr@gmail.com |
വെബ്സൈറ്റ് | www.ghssschelora.wordpress.com ,www.ghsschelora.webs.com,SCHOOL WEB SITE |
കോഡുകൾ | |
സ്കൂൾ കോഡ് | 13054 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപറേഷൻ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീലത |
പ്രധാന അദ്ധ്യാപകൻ | എൻ.എ ചന്ദ്രിക |
അവസാനം തിരുത്തിയത് | |
23-07-2023 | Ghsschelora |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചേലോറഗ്രാമത്തിലെ കുട്ടികൾ വളരെ ദൂരെയുള്ള കൂടാളിയിലും, ചൊവ്വയിലുമായിട്ടാണ് 8,9,10 ക്ലാസുകളിൽ പഠനത്തിനായി ആശ്രയിച്ചിരുന്നത്. കുട്ടികളുടെ പ്രയാസം മനസ്സിലാക്കി അതിനൊരു പരിഹാരം കണ്ടെപറ്റു എന്ന നിലയിൽ നാട്ടുകാരുടെ അഭിപ്രായവും കൂടി കണക്കിലെടുത്തുകൊണ്ട് മൂന്ന് ഏക്കർ സ്ഥലം സ്കൂളിന് വേണ്ടി സംഭാവന ചെയ്യുന്നതിനായി ശ്രി.കമ്മാരൻ നമ്പ്യാർ തയ്യാറായതിനാൽ ആണ് ചേലോറ ഗവൺമെൻറ് ഹൈസ്ക്കൂൾ രൂപികൃതമായത്.1966ൽ നാട്ടുകാർ നിർമ്മിച്ച മൂന്ന് ക്ലാസ്സ് മുറികളിലാണ് ആദ്യ ത്തെ ക്ലാസ് ആരംഭിച്ചത്. പിന്നീട് വിദ്യാർത്ഥകളുടെ എണ്ണം വളരെ കൂടുതലായപ്പോൾ ഓലഷെഡ് നിർമ്മിച്ചാണ് നാട്ടുകാർ കുട്ടികൾക്ക് സൗകര്യം ഒരുക്കിയത്.എന്നാൽ ഭൗതിക സൗകര്യങ്ങളുടെ അപാകത മൂലം പിന്നീട് കുട്ടികളുടെ എണ്ണത്തിൽ വളരെ കുറവ് വരികയുണ്ടായി.എന്നാൽ ത്രിതല പഞ്ചായത്തുകളുടെ സജീവ പ്രവർത്തന ഫലമായി പിന്നീടങ്ങോട്ട് ആവശ്യ ത്തിന് കെട്ടിടങ്ങൾ ,പുസ്തകങ്ങൾ ,ലാബ് സൗകര്യങ്ങൾ എന്നിവയൊക്കെ പടിപടിയായിലഭിച്ചു. 2000 ത്തിൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. എന്നാൽ ജില്ലാപഞ്ചായത്തിൻറെ ഇടപെടൽ മൂലം സ്ഥല പരിമിതി പ്രശ്ന മായില്ല.2008 ൽ ഹയർസെക്കണ്ടറി കോപ്ല ക്സിൻറെ പണി ആരംഭിക്കുകയും 2010 ജനുവരി 16ന് ഹയർസെക്കണ്ടറി കെട്ടിടം ബഹു : ആഭ്യ ന്തര വകുപ്പ് മന്ത്രി ശ്രി.കോടിയേരി ബാലകൃഷ്ണൻ കുട്ടികൾക്കായിതുറന്നുകൊടുത്തു ഉദ്ഘാടനം ചെയതു.തുടർച്ചയായി കഴിഞ്ഞ നാലു വർഷക്കാലം S S L C ക്ക് 100% വും H S S ന് 95% വും വിജയം കൊയ്യുന്നതിന് ഈ വിദ്യാലയത്തിനെ പ്രാപ്തരാക്കിയത് കണ്ണൂർ ജില്ലാ പഞ്ചയത്തിൻറെ മുകുളം പദ്ധതി പ്രവർത്തനവും അദ്ധ്യാപകരുടെയും രക്ഷാകർതൃസമിതിയുടെയും കൂട്ടായ പ്രവർത്തന ഫലമായിട്ടാണ് എന്ന് പ്രത്യേ കം പ്രാധാന്യമർഹിക്കുന്ന വസ്തുതയാണ്.
റിസൽട്ട്
മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
- HARITHA K V .ASWATHI K P, ATHIRA P K
== മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ==2018
- AMAYA VINOD.SHANIYA K.ANJANA V.ATHIRA V.ANAGHA K
SSLC 2012
SSLC 2013
SSLC 2014
SSLC 2015
SSLC 2016
SSLC 2017
SSLC 2018
എസ്.എസ്.എൽ.സി വിജയശതമാനം
അധ്യയന വർഷം | പരീക്ഷ എഴുതിയവർ | വിജയ ശതമാനം | ടോപ്പ്സ്കോറേസ് |
---|---|---|---|
1997 - 1998 | |||
1998 - 1999 | |||
1999 - 2000 | |||
2000 - 2001 | |||
2001 - 2002 | |||
2002 - 2003 | |||
2003 - 2004 | |||
2004 - 2005 | |||
2005 - 2006 | 100% | - | |
2006 - 2007 | 100% | - | |
2007 - 2008 | 100% | - | |
2008 - 2009 | 100% | - | |
2009 - 2010 | 100% | - | |
2010 - 2011 | 100% | - | |
2011 - 2012 | 99.3%} | ASWATHI KP,HARITHA K V ,ATHIRA P K | |
2016-2017 | 95 | 95% | - |
2017-2018 | 95 | 100% | |
2018-2019 | 78 | 100% | |
2019-2020 | 84 | 100% | |
2020-2021 | 54 | 100% | |
2021-2022 | 82 | 100% | |
2022-2023 | 82 | 100% |
പ്രധാനദ്ധ്യാപകർ
ശ്രീമതി.ചന്ദ്രിക.എൻ.എ 02/06/2017 ശ്രീ.പുരുഷോത്തമൻ.കെ.പി 04/08/2016 -31/05/2017 ശ്രീ.എം.കെ.ഗോപി 02/06/2011 -30/06/2016 ശ്രീ.പി.കുഞ്ഞിക്കണ്ണൻ 13/04/2010 -31/03/2011 ശ്രീ.പി.വി.സുരേശൻ 12/06/2009 -07/04/2010 ശ്രീ.ചന്ദ്രശേഖരൻ 03/06/2008 -31/03/2009 ശ്രീമതി.ജി.വി.ഭവാനി 02/06/2007 -31/03/2008
ശ്രീ.കുഞ്ഞമ്പു 07/06/2006 -01/06/2007 ശ്രീ.ജയവർധനൻ ശ്രീമതി.സുകുമാരി
2019-2020 അക്കാദമികവ൪ഷത്തെ പ്രവ൪ത്തനങ്ങൾ
ജൂൺ 6 പ്രവേശനോത്സവം
സ്കൂൾ പ്രവേശനോത്സവം,സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എന്നിവ ബഹു.തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്ര൯ കടന്നപ്പള്ളി നി൪വഹിച്ചു. നവാഗതരെ സ്വാഗതഗാനത്തോടെ മധുരം നൽകി സ്വീകരിച്ചു. എസ്.എസ്.ൽ.സി,+2, എ൯.എം.എം.എസ് പരീക്ഷകളിലെ ഉന്നതവിജയം നേടിയ വിദ്യാ൪ഥികൾക്ക് പി.ടി.എ യുടെ ഉപഹാരവും ക്യാഷ് അവാ൪ഡും നൽകി അനുമോദിച്ചു
ജൂൺ -14 ലോക രക്തദാന ദിനം..................
സ്ക്കൂൾ അസംബ്ലിയിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണക്ലാസ്സ് നൽകി. കുട്ടികൾ രക്തദാന പ്രതിജ്ഞ എടുത്തു. ഉച്ചയ്ക്ക് പോസ്റ്റർ രചനാ മത്സരവും നടത്തി.
ജൂൺ-19 വായന ദിനം..............
വായനവാരാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം ക്ലബിന്റെ നേതൃത്വത്തിൽ വിവിധ ദിവസങ്ങളിൽ വായനാ മൽസരം, സാഹിത്യ ക്വിസ്, ആസ്വാദനക്കുറിപ്പ് മൽസരം എന്നിവ സംഘടിപ്പിച്ചു.വിജയികൾക്ക് സമ്മാനം നൽകി.
ജൂൺ-21 അന്താരാഷ്ട്ര യോഗദിനം............................ റിട്ട.അധ്യാപികയായ ശ്രീമതി കെ.പ്രഭാവതി ടീച്ചർ കുട്ടികൾക്ക് രണ്ടാഴ്ചത്തെ യോഗ പരിശീലനം ആരംഭിച്ചു. എല്ലാദിവസവും ഓരോ മണിക്കുർ പരിശീലനമാണ് നൽക്കുന്നത്.
ജൂൺ -26....അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം
ലഹരി വിരുദ്ധ ബോധവൽക്കരണ റാലി, ബോധവൽക്കരണ ക്ലാസ്സ് എന്നിവ നടത്തി.
ജൂലൈ-5..........ബഷീർ ദിനം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും, ക്വിസ് മത്സരവും ഡോക്യുമെന്ററി പ്രദർശനവും വിദ്യാരംഗം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തി.
ജൂലൈ-11..........ലോകജനസംഖ്യാദിനം
സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ഉപന്യാസ മത്സരം, പോസറ്റർ നിർമ്മാണം എന്നിവ നടത്തി.
ജൂലൈ -15............ സ്ക്കൂളിലെ ശാസ്ത്രം,ഗണിത ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം,വിദ്യാരംഗം, വിവിധ ഭാഷകൾ എന്നീ ക്ലബുകളുടെ ഉദഘാടനം റിട്ടയർഡ് അധ്യാപകനും റിസോഴ്സ് പേഴ്സണുമായ ശ്രീ.സി.എം. രാജീവൻ മാസ്റ്റർ നിർവ്വഹിച്ചു.
ജൂലൈ-21.....ചാന്ദ്രദിനം
ശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബുകളുടെ നേതൃത്വത്തിൽ ചാന്ദ്രദിന ക്വിസ്,ചാർട്ട് നിർമ്മാണം, ചാന്ദ്രയാൻന്റെ വീഡിയോ പ്രദർശനം നടത്തി
ആഗസ്റ്റ്-6,9......ഹിരോഷിമ , നാഗസാക്കിദിനാചരണം J,R,C സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ യുദ്ധറാലിയും പോസ്റ്റർ രചനാ മത്സരവും നടത്തി.
ആഗസ്റ്റ്-15 .......സ്വാതന്ത്രദിനാഘോഷം സ്വാതന്ത്രദിന ക്വിസ്, പ്രസംഗം , ദേശഭക്തിഗാനാലാപനം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.
സെപ്തംബർ-2......ഓണാഘോഷപരിപാടികൾ നാടൻ പൂക്കളുടെ പ്രദർശനം , ഓണസദ്യ , പുലികളി, കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ എന്നിവ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സെപ്തംബർ-20.....പത്താം ക്ലാസ് PTA. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി രക്ഷിതാക്കളുടെ പൂർണ പങ്കാളിത്തം ഉണ്ടായിരുന്നു. കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ, മൊബൈൽ ഫോൺ ദുരുപയോഗം എന്നീ കാര്യങ്ങൾ രക്ഷിതാക്കൾ പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ട്ർ ,സ്ക്കൂൾ കൗൺസിലർ എന്നിവരുമായി പങ്കുവെയ്ക്കുകയും നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു.പഠന പുരോഗതി വിലയിരുത്തി.
സെപ്തംബർ -25..........2019-20 വർഷത്തെ സ്ക്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ബുധനാഴ്ച നടന്നു. പ്ലസ്ടു സയൻസിലെ ദിഷ സ്ക്കൂൾ ചെയർമാനായും ഒൻപതാം തരം എയിലെ അദ്വൈത് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
സെപ്തംബർ-29..........ലോക ഹൃദയാരോഗ്യദിനത്തോടനുബന്ധിച്ച് 28.92019 ശനിയാഴ്ച ചേലോറ പിഎച്ച്സിയുടെ ആഭിമുഖ്യത്തിൽ നടന്ന സൈക്കൾ റാലിയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു. അവർക്ക് ബോധവൽക്കരണക്ലാസ്സും നൽകി.
ഒക്ടോബർ-1.......2019-20 വർത്തെ സ്ക്കുൾ കലോൽസവം കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ കുമാരി കെ കമലാക്ഷി ഉദ്ഘാടനം ചെയ്തു. മൂന്നു ഹൗസുകളിലായി വിവിധ മൽസരഇനങ്ങളിൽ കുട്ടികൾ അവരുടെ കഴിവുകൾ മാറ്റുരച്ചു.വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും പ്രിൻസിപ്പാൾ വിതരണം ചെയ്തു.
ഒക്ടോബർ-2........ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ആചരിച്ചു.ജെ ആർ സി ,എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സ്ക്കൂളിൽ ശുചീകരണം നടത്തി. ഗാന്ധി ക്വിസ്, പ്രസംഗം, ഗാന്ധി പതിപ്പ് എന്നിവ സംഘടിപ്പിച്ചു.
ഒക്ടോബർ-9.......നാഷണൽ ഹെൽത്ത് മിഷൻ,കേരള ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന മിഴി പ്രോജക്ട്--നേത്രരോഗ നിർണയ ക്യാമ്പും ബോധവൽക്കരണവും നടന്നു. തുടർ പരിശോധനയും ചികിൽസയും ആവശ്യമുള്ളവരെ ആശുപത്രിയിലേക്ക് റഫർചെയ്തു.
ഒക്ടോബർ-9,10.................കണ്ണൂർ നോർത്ത് ഉപജില്ലാ ശാസ്ത്രോൽസവത്തിൽ ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതശാസ്ത്രം, പ്രവൃത്തിപരിചയം, ഐടി, എന്നീ മേഖലകളിൽ കുട്ടികളെ പങ്കെടുപ്പിച്ചു, മികച്ച ഗ്രേഡുകൾ നേടി.
ഒക്ടോബർ-11...............2019-20 വർഷത്തെ സ്ക്കൂൾ കായികമേള വെള്ളിയാഴ്ച പ്രിൻസിപ്പൽ ശ്രീമതി ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്തു.കായിക അദ്യാപകനായ ജിനൽ കമാർ സാർ നേതൃത്വം നൽകി. റെഡ്, ഗ്രീൻ ,ബ്ലു എന്നീ ഹൗസുകളുടെ അടിസ്ഥാനത്തിൽ മാർച്ച് ഫാസ്റ്റും മൽസരങ്ങളും നടത്തി.റെഡ് ഹൗസ് ചാമ്പ്യൻഷിപ്പ് നേടി.
ഒക്ടോബർ-17.......ലഹരി വിരുദ്ധബോധവൽക്കരണക്ലാസ്സ് എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ ഷാജി ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ് നൽകി. ഹെഡ്മിസ്ട്രർ ഒൻപത് ബി ക്ലാസ്സിലെ അരുണിമ നന്ദിയും പറഞ്ഞു.
ഒക്ടോബർ-24...........ജെ ആർ സിയുടെ ആഭിമുഖ്യത്തിൽ ചേലോറ പിഎച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സജീവൻ പ്രഥമ ശുശ്രൂഷയെ കുറിച്ച് കുട്ടികൾക്ക് ക്ലാസ്സ് നൽകി.
ഒക്ടോബർ-25........നാടൻ ഭക്ഷ്യമേള പോഷകമാസാചരണത്തിന്റെ ഭാഗമായി സ്ക്കൂളിൽ ഒരു നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഹെഡമിസ്ട്രസ് ശ്രീമതി ചന്ദ്രിക ടിച്ചറുടെ അധ്യക്ഷതയിൽ
/home/user/Desktop/IMG_1826.JPG
പ്രിൻസ്പ്പൽ ശ്രീമതി ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ കൗൺസിലർ റിവ്യ സുരേന്ദ്രൻ സ്വാഗതവും സുധ ടീച്ചർ ആശംസയും പറഞ്ഞു.കുട്ടികൾ 80ഓളം വ്യത്യസ്ഥ വിഭവങ്ങൾ അണിനിരത്തി. 10എ യിലെ ഗായത്രി പി പി ഒന്നാസ്ഥാനവും 9എയിലെ അനഘ പി കെ രണ്ടാംസ്ഥാനവും ആയുഷ് മൂന്നാംസ്ഥാനവും നേടി. 25.10.2019ന് 2.00മണിക്ക് ലിറ്റിൽ കൈയ്റ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾക്ലാസ്സിലെ കുട്ടികളുടെ അമ്മമാർക്കുള്ള മാതൃശാക്തീകരണ പരിപാടി സംഘടിപ്പിച്ചു.ഹൈടക്ക് ക്ലാസ്സ്റൂമിനെ കുറിച്ചും സമഗ്രയിലെ വിഭവങ്ങൾ ഉപയോഗിക്കാനും പാഠപുസ്തകത്തിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിനും പരിശീലനം നൽകി.ക്ലാസ്സ് ലതിക ടീച്ചർ കൈകാര്യം ചെയ്തു.ലിറ്റിൽ കൈയ്റ്റ്സ് അംഗങ്ങളും പരിപാടിയിൽ പങ്കാളികളായി.സൈബർ സുരക്ഷയെ പറ്റി സ്ക്കൂൾ കൗൺസിലർ റിവ്യ സുരേന്ദ്രൻ ക്ലാസ്സെടുത്തു.ഇതുമായി ബന്ധപ്പെട്ട വീഡിയോ ക്ലപ്പികൾ പ്രദർശിപ്പിച്ചു.
വിദ്യാരംഗം സർവ്വോൽസവം --വിദ്യാരംഗം സബ്ജില്ലാ മൽസരത്തിൽ നാടൻപാട്ടിൽ 9എയിലെ ഗോപിക എകെ ഒന്നാം സ്ഥാനം നേടി.
നവംബർ-5...........കരാട്ടേ പരിശീലനം .കണ്ണൂർ കോർപ്പേറേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന 8,9ക്ലാസ്സിലെ കുട്ടികൾക്കുള്ള കരാട്ടേ പരിശിലനം ആരംഭിച്ചു.വൈകുന്നേരം 4മണിക്കുശേഷമാണ് പരിശീലനം നൽകൽ.
നവംബർ-14........ശിശുദിനം...... ജെ ആർ സി കുട്ടികൾ കണ്ണൂരിൽ നടന്ന ശിശുദിന റാലിയിൽ പങ്കെടുത്തു. ജെ ആർ സി കോർഡിനേറ്റർ ശ്രീമതി ബിന്ദുടീച്ചർ വിദ്യാർത്ഥികളെ അനുമോദിച്ചു. ലോകപ്രമേഹ ദിനം പ്രമേഹദിനവുമായി ബന്ധപ്പെട്ട് പ്രമേഹത്തിനെ കുറിച്ചും മറ്റ് ജീവിതശൈലി രോഗങ്ങളെക്കുറിച്ചും ലതികടീച്ചർ ബോധവൽക്കരണം നടത്തി.ജീവശാസ്ത്ര പാഠഭാഗവുമായി ബന്ധപ്പെട്ട് ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ഒരു സർവ്വേ പ്രോജക്ട് നൽകി. ലഹരിയുടെ സ്വാധീനം വർധിക്കുന്നതിനെതിരെയുള്ള ബോധവൽക്കരണവും എക്സൈസ് വകുപ്പിന്റെ വിമുക്തി എന്ന ബേഡ്ജും എല്ലാവർക്കും നൽകി.
വിദ്യാലയം -പ്രതിഭകളോടൊപ്പം എന്ന പരിപാടി
പ്രതിഭാധലരെ ആദരിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി സ്ക്കുളിനു സമീപത്തെ പ്രശസ്ത കവി ശ്രീ കുഞ്ഞപ്പ പട്ടാനൂരിനെ വിദ്യാർത്ഥികൾ സന്ദർശിച്ചു.സ്ക്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിലെ പൂക്കളുമായി വീട്ടിലെത്തിയ കുട്ടികളെ കവിയും കുടുംബവും സ്നേഹ മധുരം നൽകി സ്വീകരിച്ചു. തന്റെ കവിത എഴുത്തിന് പ്രചോദനവും പ്രോൽസാഹനവുമായ വിദ്യാലയകാലഘട്ടം, കവിതയും സമകാലീക വിഷയങ്ങളും എന്നിവയെപ്പറ്റി അദ്ദേഹം സംസാരിച്ചു.കവിയും കുട്ടികളും കവിതൾ ചൊല്ലി. ഒരു മണിക്കൂറിലധികം കുട്ടികളുമായി സംവദിച്ച കവി ,മാതൃഭാഷയുമായുള്ള ഹൃദയബന്ധം സൂക്ഷിക്കാൻ പാഠപുസ്തകത്തിന് പുറമെയുള്ള കവിതകളും ചൂണ്ടിക്കാട്ടി.
വായിച്ചും കണ്ടും കേട്ടും അറിഞ്ഞ് മൂല്യബോധമുള്ള പൗരൻമാരായി വളരണം എന്ന സന്ദേശംനൽകിയ കവി ,സ്ക്കൂൾ ലൈബ്രറിയിലേക്കി പുസ്തകങ്ങൾ സമ്മാലിച്ചാണ് വിദ്യാർത്ഥികളെ യാത്ര അയച്ചത്. മലയാളം അധ്യാപിക ശ്രീമതി സാവിത്രി ടീച്ചർ ,സ്ക്കൂൾ കൗൺസിലർ റിവ്യ സുരേന്ദൻ ,ദിലീപൻ മാസ്റ്റർ എന്നിവർ വിദ്യാർത്ഥികളെ അനുഗമിച്ചു.
സൊഷ്യൽ സയൻസ് ക്ലബ്ബ്'
സൊഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനംശ്രീ.സുധാകർ കല്ല്യാസ് നിർവഹിച്ചു
ഹെൽത്ത് ക്ലബ്ബ്
25/07/2011 തിങ്കളാഴ്ച ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചേലോറ പി.എച്ച്.എസ്സി. ഹെൽത്ത് ഇൻസ്പെക്റ്റർ ശ്രീ.കെ.പി.സദാനന്ദൻ മഴക്കാല രോഗങളെകൂറിച്ച് ബോദവൽക്കരണ ക്ലാസ്സ് നടത്തി.
-
25/07/2011 തിങ്കളാഴ്ച ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചേലോറ പി.എച്ച്.എസ്സി. ഹെൽത്ത് ഇൻസ്പെക്റ്റർ ശ്രീ.കെ.പി.സദാനന്ദൻ മഴക്കാല രോഗങളെകൂറിച്ച് ബോദവൽക്കരണ ക്ലാസ്സ് നടത്തി.
3.10.2017 ന് മീസിൽസ്, റൂബെല്ല പ്രതിരോധകുത്തിവെയ്പ് ചേലോറ പി.എച്ച്.സി യിലെ ആരോഗ്യവകൂപ്പ് ഉദ്യോഗസ്ഥരുടേയും അംഗൻവാടി-ആശാവർക്കരുടെയും നേത്യത്വത്തിൽ വിജയകരമായി നടത്തി.ഏകദേശം 90% കുുട്ടികളും വാക്സിനെടുത്തു
സ്കൂൾകലോൽസവം 2011
ഫോട്ടോ ഗാലറി
-
ലോക സംഗീത ദീന പരീപാടീകൾ ശ്രീ .ശ്രീരാഗ് ഉദ്ഘാടനം ചെയ്യുന്നു. -
ലോക സംഗീത ദീന പരീപാടീകൾ ശ്രീ .ശ്രീരാഗ് ഉദ്ഘാടനം ചെയ്തൂ -
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഹെഡ് മാസ്റ്റർ ശ്രീ.ഗോപി മാസ്റ്റർ കുട്ടികൾക്ക് മര തൈകൾ വിതരണം ചെയ്തു. -
ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 ന് ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലി . -
25/07/2011 ചേലോറ പി.എച്ച്.എസ്സി. ഹെൽത്ത് ഇൻസ്പെക്റ്റർ ശ്രീ.കെ.പി.സദാനന്ദൻ മഴക്കാല രോഗങളെകൂറിച്ച് ബോദവൽക്കരണ ക്ലാസ്സ് നടത്തി. -
ശിവനാരായണൻ മാസ്ററർ സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്യുന്നു. -
നാളേക്കായ് ഇത്തിരി ഊർജ്ജം (Energy Club Formation)Awareness to students about energy conservation by KSEB staff -
ഓണം 2011 -
ഓണം 2011 -
ഓണം 2011 -
ഓണം 2011 -
സ്കൂൾ സ്പോർട്സ് അക്കാദമി ഉദ്ഘാടനം 31-05-2022 ന് നിർവഹിച്ചു -
2022-23 ആധ്യായന വർഷത്തെ പ്രവേശനോത്സവം കണ്ണൂർ എം.എൽ.എ. ശ്രീ രാമചന്ദ്രൻ കടന്നപള്ളി ഉദ്ഘാടനം ചെയ്തു -
ജൂൺ 5 അന്താരാഷ്ട്ര പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ വൃക്ഷതൈകൾ നടന്നു -
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് 26-06-2022 ന് സംഘടിപ്പിച്ച ഒപ്പ് മരത്തിൽ പ്രധാന അധ്യാപിക ഒപ്പ് രേഖപ്പെടുത്തുന്നു -
സ്വാതന്ത്ര്യദിനാഘോഷം 2022 -
സ്വാതന്ത്ര്യദിനാഘോഷം 2022
യാത്ര അയപ്പ്
-
-
-
ഹെഡ് മാസ്റ്റെർ Sri.Kunhikkannan Master ക്ക് യാത്ര അയപ്പ് നൽകി -
സീനിയർ അസിസ്റ്റൻറ് മുസ്തഫ മാസ്റ്റർക്ക് യാത്ര അയപ്പ് നൽകി -
-
-
-
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
കണ്ണൂർ - ഇരിട്ടി റോഡിൽ , മതുക്കോത്ത് നിന്നും 1 കി.മി. ദൂരം' SCHOOL WEB SITE {{#multimaps: 11.894252305824727, 75.42938961457345 | width=600px | zoom=15 }} കണ്ണി തലക്കെട്ട്
|
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13054
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ