ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35436guv (സംവാദം | സംഭാവനകൾ)
35436guv (സംവാദം | സംഭാവനകൾ)
No edit summary
വരി 92: വരി 92:

=== '''''സ്‍ക‍ൂൾ കായികമേള''''' ===
=== '''''സ്‍ക‍ൂൾ കായികമേള''''' ===

2022-23 അധ്യയന വർഷത്തെ സ്കൂൾ കായികമേള 16/09/2022, 19/09/22 വെള്ളി, തിങ്കൾ ദിവസങ്ങളിലായി സ്കൂളിൽ വച്ച് നടത്തുകയുണ്ടായി ഷൈല ടീച്ചർ സ്കൂൾ കായികമേള യുടെ ഉദ്ഘാടനം നിർവഹിച്ചു. യു.പി. വിഭാഗത്തിന് ആദ്യത്തെ ദിവസവും, എൽ പി വിഭാഗത്തിന് രണ്ടാമത്തെ ദിവസവും ആയിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചത്. അത്‍ലറ്റിക‍്സ് ഇനങ്ങളിൽ എല്ലാം തന്നെ കുട്ടികൾ സജീവമായി പങ്കെടുത്തു. 50 മീറ്റർ ഓട്ടം, 100 മീറ്റർ ഓട്ടം, ലോങ്ങ് ജമ്പ് എന്നീ ഇനങ്ങളിലാണ് ഏറ്റവുമധികം കുട്ടികൾ മത്സരിച്ചത്. മികച്ച പ്രകടനങ്ങളിലൂടെ ആദ്യ സ്ഥാനങ്ങളിൽ എത്തിയ കുട്ടികൾ ഉപജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

2022-23 അധ്യയന വർഷത്തെ സ്കൂൾ കായികമേള 16/09/2022, 19/09/22 വെള്ളി, തിങ്കൾ ദിവസങ്ങളിലായി സ്കൂളിൽ വച്ച് നടത്തുകയുണ്ടായി ഷൈല ടീച്ചർ സ്കൂൾ കായികമേള യുടെ ഉദ്ഘാടനം നിർവഹിച്ചു. യു.പി. വിഭാഗത്തിന് ആദ്യത്തെ ദിവസവും, എൽ പി വിഭാഗത്തിന് രണ്ടാമത്തെ ദിവസവും ആയിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചത്. അത്‍ലറ്റിക‍്സ് ഇനങ്ങളിൽ എല്ലാം തന്നെ കുട്ടികൾ സജീവമായി പങ്കെടുത്തു. 50 മീറ്റർ ഓട്ടം, 100 മീറ്റർ ഓട്ടം, ലോങ്ങ് ജമ്പ് എന്നീ ഇനങ്ങളിലാണ് ഏറ്റവുമധികം കുട്ടികൾ മത്സരിച്ചത്. മികച്ച പ്രകടനങ്ങളിലൂടെ ആദ്യ സ്ഥാനങ്ങളിൽ എത്തിയ കുട്ടികൾ ഉപജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

സ്കൂൾ കായികമേളയിൽ പങ്കെടുത്ത് വിജയിച്ചവരുൾപ്പെടെ എല്ലാ കുട്ടികളെയും അധ്യാപകര‍ുടേയ‍ും, എസ്.എം. സി.യ‍ുടേയ‍ും നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയിൽ അഭിനന്ദിച്ചു.
സ്കൂൾ കായികമേളയിൽ പങ്കെടുത്ത് വിജയിച്ചവരുൾപ്പെടെ എല്ലാ കുട്ടികളെയും അധ്യാപകര‍ുടേയ‍ും, എസ്.എം. സി.യ‍ുടേയ‍ും നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയിൽ അഭിനന്ദിച്ചു.
[[പ്രമാണം:35436-22-324.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|'''''ഉദ്‍ഘാടനം''''']]
[[പ്രമാണം:35436-22-303.jpg|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:35436-22-325.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|'''''മത്‍സരങ്ങൾക്ക് ത‍ുടക്കം ...''''']]

{| class="wikitable"

![[പ്രമാണം:35436-22-324.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|'''''ഉദ്‍ഘാടനം''''']]
![[പ്രമാണം:35436-22-303.jpg|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:35436-22-325.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|'''''മത്‍സരങ്ങൾക്ക് ത‍ുടക്കം ...''''']]

=== '''''വിജ്‍ഞാനോത്സവം''''' ===
=== '''''വിജ്‍ഞാനോത്സവം''''' ===

കേരള ശാസ്ത്ര സാഹിത്യപരിഷത് പൊതു വിദ്യാഭാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന കുട്ടികളുടെ അറിവുത്സവമായ യുറീക്ക ശാസ്ത്രകേരള വിജ്ഞാനോത്സവം ജി.യു.പി.എസ് വെളളംകുളങ്ങരയിൽ 26.09.22 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് സംഘടിപ്പിക്കുകയുണ്ടായി. പ്രധാനാധ്യാപിക ശ്രീമതി ഷൈല  ടീച്ചർ വിജ്ഞാന കുതുകികളായ കുട്ടികളെ അഭിസംബോധന ചെയ്തു കൊണ്ട് '''''വിജ്ഞാനോത്സവം – 2022''''' സ്കൂൾതലത്തിൽ ഉദ്ഘാടനം ചെയ്തു.
കേരള ശാസ്ത്ര സാഹിത്യപരിഷത് പൊതു വിദ്യാഭാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന കുട്ടികളുടെ അറിവുത്സവമായ യുറീക്ക ശാസ്ത്രകേരള വിജ്ഞാനോത്സവം ജി.യു.പി.എസ് വെളളംകുളങ്ങരയിൽ 26.09.22 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് സംഘടിപ്പിക്കുകയുണ്ടായി. പ്രധാനാധ്യാപിക ശ്രീമതി ഷൈല  ടീച്ചർ വിജ്ഞാന കുതുകികളായ കുട്ടികളെ അഭിസംബോധന ചെയ്തു കൊണ്ട് '''''വിജ്ഞാനോത്സവം – 2022''''' സ്കൂൾതലത്തിൽ ഉദ്ഘാടനം ചെയ്തു.

13:07, 9 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പൊത‍ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

എസ്.എം.സി, എസ്.ഡി.സി, പ‍ൂർവ്വ വിദ്യാർത്ഥികൾ, നാട്ട‍ുകാർ, എന്നിവർ ചേർന്ന്
പൊത‍ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്‍ഞ
കൈക്കൊള്ള‍ുന്ന‍ു.
എസ്.എം.സി, എസ്.ഡി.സി, പ‍ൂർവ്വ വിദ്യാർത്ഥികൾ, നാട്ട‍ുകാർ, എന്നിവർ ചേർന്ന്
പൊത‍ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്‍ഞ
കൈക്കൊള്ള‍ുന്ന‍ു.

2022 -23

പ്രവേശനോത്സവം

ജ‍ൂൺ -5 :- പരിസ്ഥിതി ദിനാഘോഷം

ജ‍ൂൺ -19 :- വായനദിനം

ജ‍ൂൺ -21 :- ലോക യോഗ ദിനം

ജ‍ൂൺ -26 :- അന്താരാഷ്‍ട്ര ലഹരിവിര‍ൂദ്ധ ദിനം

ജ‍ൂലൈ -1 :- ദേശീയ ഡോക‍്ടർ ദിനം

ജ‍ൂലൈ -5 :- ബഷീർ ദിനം

ജ‍ൂലൈ -21 :- ചാന്ദ്ര ദിനം

ജ‍ൂലൈ -26 :- പ്രക‍ൃതിസംരക്ഷണ ദിനം

ആഗസ്‍റ്റ് - 6 ,9 :- ഹിരോഷിമ,നാഗസാക്കി ദിനങ്ങൾ

സ്വാതന്ത്ര്യ ദിനാഘോഷം

സത്യമേവ ജയതേ :- മാധ്യമ-വിവര സാക്ഷരതായജ്ഞം (പ്രൈമറി തലം)

മുഖ്യമന്തിയുടെ പത്തിന കർമ്മപരിപാടികളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും, വിദ്യാഭ്യാസ മേഖലയിൽ ആധുനികകാലത്ത് വളരെ ഗൗരവതരമായി പരിഗണിക്കേണ്ടതുമായ ഒരു പദ്ധതിയാണ് 'സത്യമേവ ജയതേ’ എന്ന പേരിൽ നടപ്പിലാക്കുന്ന മാധ്യമ-വിവര സാക്ഷരതാ യജ്ഞം.മാധ്യമങ്ങളിലൂടെ, വിശേഷിച്ച് ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാസ്തവ വിരുദ്ധമായ വിവരങ്ങളെ തിരിച്ചറിയാനും, ശരി എന്തെന്ന് മനസ്സിലാക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള പരിപാടിയാണ് ഇത്.

വിവരവിസ്ഫോടനത്തിന്റെ ഇൻറർനെറ്റ് യുഗത്തിൽ മാധ്യമങ്ങളുടെ പ്രവർത്തനരീതിയിൽ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഓൺലൈൻ മാധ്യമങ്ങളുടെ സാന്നിധ്യം വിവരങ്ങളുടെ വലിയ പ്രളയം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരമൊരു വിവരസമൂഹത്തിൽ ശരിയേത്, തെറ്റേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയുണ്ട്. മാധ്യമങ്ങളെ നിയമം കൊണ്ട് നിയന്ത്രിക്കുന്നതിന് ജനാധിപത്യത്തിൽ ഒട്ടേറെ പരിമിതികളുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ, ഡിജിറ്റൽ നിരീക്ഷണത്തിലൂടെ വളരുന്ന കമ്പോള താൽപര്യങ്ങൾ, ഇവയെക്കുറിച്ചെല്ലാം വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്നതിന് സമകാലിക പ്രാധാന്യം ഏറെയാണ്. മാധ്യമങ്ങളെ തിരിച്ചറിയുകയും, അവയെ ക്രിയാത്മകമായി ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ് മാധ്യമങ്ങൾക്ക് തന്നെയും പ്രസക്തി ഉണ്ടാകുന്നത്. മാധ്യമങ്ങളിൽ നിന്നും അവയിലെ കാഴ്ചകളിൽ നിന്നും അവ വിനിമയം ചെയ്യുന്ന വിവരങ്ങളിൽ നിന്നും സമൂഹത്തിന് മാറിനിൽക്കാനാവില്ല. മാധ്യമങ്ങളെ ശരിയായ രീതിയിൽ മനസ്സിലാക്കാനും, സൈബറിടങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടിയാണ് 'സത്യമേവ ജയതേ'. 'ന‍ുണകൾ പലവട്ടം ആവർത്തിച്ചാൽ സത്യമാകില്ല' എന്ന സത്യം കുട്ടികളിൽ ഉറപ്പിച്ചുകൊണ്ട്, സമ്പൂർണ്ണ മാധ്യമ-വിവര സാക്ഷരത നേടുവാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് ഈ പരിപാടിയുടെ ആത്യന്തിക ലക്ഷ്യം.

സ്കൂളിൽ 'സത്യമേവ ജയതേ' പരിശീലന പരിപാടിയുടെ ഉദ്ഘാടനം പ്രഥമ അധ്യാപിക കെ കെ ഷൈല നിർവഹിച്ചു. തുടർന്ന് കൈറ്റിന്റെ പരിശീലന പരിപാടിയിൽ പങ്കെടുത്ത അധ്യാപകൻ രജനീഷ് വി. സ്കൂളിലെ മറ്റ് അധ്യാപകർക്കുള്ള ക്ലാസ് നൽകുകയുണ്ടായി. അടുത്ത ദിവസങ്ങളിൽ കുട്ടികൾക്കായുളള ക്ലാസ്സ്‍തല പരിശീലന പരിപാടിക്ക് അധ്യാപകരായ രജനീഷ് വി. ,രഹീന ബീഗം, സിന്ധു എസ്. എന്നിവർ നേതൃത്വം നൽകി. 'സത്യമേവ ജയതേ' പരിശീലന പരിപാടിയുടെ മോഡ്യൂളിൽ ഉൾപ്പെടുത്തിയിരുന്ന ഉചിതമായ ചിത്രങ്ങളും, വീഡിയോകളും പരിപാടിയുടെ ഉള്ളടക്കം കുട്ടികളിലേക്ക് രസകരമായ രീതിയിൽ സംവേദനം ചെയ്യുന്നതിന് സഹായകമായി.

കുട്ടികളുടെ ഭാഗത്ത് നിന്ന് സജീവമായ, ക്രിയാത്മകമായ പ്രതികരണങ്ങളാണ് ലഭിച്ചത്. ഈ പരിശീലന പരിപാടിയിലൂടെ ഓൺലൈൻ മാധ്യമ ഉപയോഗവ‍ുമായി ബന്ധപ്പെട്ട് ഇതുവരെ അറിയാതിരുന്ന ഒട്ടേറെ കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.

സ്‍ക‍ൂൾ കായികമേള

2022-23 അധ്യയന വർഷത്തെ സ്കൂൾ കായികമേള 16/09/2022, 19/09/22 വെള്ളി, തിങ്കൾ ദിവസങ്ങളിലായി സ്കൂളിൽ വച്ച് നടത്തുകയുണ്ടായി ഷൈല ടീച്ചർ സ്കൂൾ കായികമേള യുടെ ഉദ്ഘാടനം നിർവഹിച്ചു. യു.പി. വിഭാഗത്തിന് ആദ്യത്തെ ദിവസവും, എൽ പി വിഭാഗത്തിന് രണ്ടാമത്തെ ദിവസവും ആയിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചത്. അത്‍ലറ്റിക‍്സ് ഇനങ്ങളിൽ എല്ലാം തന്നെ കുട്ടികൾ സജീവമായി പങ്കെടുത്തു. 50 മീറ്റർ ഓട്ടം, 100 മീറ്റർ ഓട്ടം, ലോങ്ങ് ജമ്പ് എന്നീ ഇനങ്ങളിലാണ് ഏറ്റവുമധികം കുട്ടികൾ മത്സരിച്ചത്. മികച്ച പ്രകടനങ്ങളിലൂടെ ആദ്യ സ്ഥാനങ്ങളിൽ എത്തിയ കുട്ടികൾ ഉപജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

സ്കൂൾ കായികമേളയിൽ പങ്കെടുത്ത് വിജയിച്ചവരുൾപ്പെടെ എല്ലാ കുട്ടികളെയും അധ്യാപകര‍ുടേയ‍ും, എസ്.എം. സി.യ‍ുടേയ‍ും നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയിൽ അഭിനന്ദിച്ചു.

ഉദ്‍ഘാടനം
മത്‍സരങ്ങൾക്ക് ത‍ുടക്കം ...

വിജ്‍ഞാനോത്സവം

കേരള ശാസ്ത്ര സാഹിത്യപരിഷത് പൊതു വിദ്യാഭാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന കുട്ടികളുടെ അറിവുത്സവമായ യുറീക്ക ശാസ്ത്രകേരള വിജ്ഞാനോത്സവം ജി.യു.പി.എസ് വെളളംകുളങ്ങരയിൽ 26.09.22 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് സംഘടിപ്പിക്കുകയുണ്ടായി. പ്രധാനാധ്യാപിക ശ്രീമതി ഷൈല  ടീച്ചർ വിജ്ഞാന കുതുകികളായ കുട്ടികളെ അഭിസംബോധന ചെയ്തു കൊണ്ട് വിജ്ഞാനോത്സവം – 2022 സ്കൂൾതലത്തിൽ ഉദ്ഘാടനം ചെയ്തു.

“അറിവു നിർമ്മിക്കുന്ന കുട്ടി , സ്വയം വിലയിരുത്തുന്ന കുട്ടി " എന്ന ആശയത്തോടെ അവതരിപ്പിക്കപ്പെട്ട വിജ്ഞാനോത്സവം – 2022 കുട്ടികൾക്ക് പ്രക്രിയാധിഷ്ഠിത വികാസത്തിന് അവസരം നൽകി.കുട്ടികൾ അധ്യപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ സ്കൂളും വീടുംപരിസരവും വേദിയാക്കി ചെയ്ത പ്രവർത്തനങ്ങൾ ഏകദേശം രണ്ടു മണിയോടെ അവതരിപ്പിച്ചു. പ്രവർത്തനങ്ങളെ അവയുടെ സ്വഭാവം അനുസരിച്ച് സർഗാത്മക കൂട, നിർമ്മാണ കൂട , ശാസ്ത്ര കൂട എന്നീ കൂടകളിലായ് തരം തിരിച്ചു. ശേഷം കുട്ടികളുടെ സ്വയം വിലയിരുത്തൽ , പരസപര വിലയിരുത്തൽ , അധ്യാപക വിലയിരുത്തൽ എന്നീ പ്രകീയയിലൂടെ വിലയിരുത്തൽ പൂർത്തിയാക്കി. തുടർന്ന്  മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കായി മൂന്നു കൂടയിൽ നിന്നും മികച്ച ഉല്പന്നങ്ങൾ നിർമ്മിച്ച വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു.

സ്കൂൾ തല  വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങളും ആശംസകളും നേരുന്നുകൊണ്ട് ശാസ്ത്രാധ്യാപികയായ ശ്രീമതി സിന്ധു ടീച്ചർ സംസാരിച്ചു. തുടർ തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി കെണ്ട് ജി.യു.പി എസ് സ്കൂൾതല വിജ്ഞനോത്സവം - 2022 ഏകദേശം നാലു മണിയോടെ അവസാനിച്ചു.

വിജ്ഞാനോത്സവവ‍ുമായി ബന്ധപ്പെട്ട് നിർമ്മിച്ച ഉല്പ്പന്നങ്ങള‍ുമായി വിദ്യാർത്ഥികൾ

സ്‍ക‍ൂൾ ശാസ്‍ത്രമേള

സ്കൂൾതല ശാസ്ത്രമേള കുട്ടികളുടെയും രക്ഷിതാക്കളുടെ സജീവ പങ്കാളിത്തത്തോടുകൂടി സ്കൂളിൽ വെച്ച് 30/09/2022 വെള്ളിയാഴ്‍ച നടത്ത‍ുകയ‍ുണ്ടായി .ഏകദേശം 10.30 ന് ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി ഷൈല ടീച്ചർ ഗണിത ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു.സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ വിഭാഗങ്ങളിലെ മത്സരങ്ങൾ രാവിലെയും; ശാസ്ത്ര, ഗണിതശാസ്ത്ര വിഭാഗങ്ങളിലും മത്സരങ്ങൾ ഉച്ചയ്ക്കുമായാണ് നടത്തിയത്.എൽ.പി., യ‍ു.പി.വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരങ്ങൾ നടത്തി.കുട്ടികൾക്ക് ഏകദേശം 3 മണിക്കൂർ സമയം മത്സരയിനങ്ങൾക്ക് നൽകി. എല്ലാ വിഭാഗങ്ങളിലെയും വ്യത്യസ്തയിനം മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.ഗണിതശാസ്‍ത്രമേളയിൽ എൽ.പി വിഭാഗത്തിൽ നമ്പർ ചാർട്ട്, ജ്യോമിട്രിക്കൽ ചാർട്ട്, സ്റ്റിൽ മോഡൽ, പസിൽ എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്. യ‍ു.പി വിഭാഗത്തിൽ നമ്പർ ചാർട്ട്, ജ്യോമിട്രിക്കൽ ചാർട്ട്, സ്റ്റിൽ മോഡൽ, പസിൽ കൂടാതെ ഗെയിം വിഭാഗവും ഉണ്ടായിരുന്നു.ഭയമുളവാക്കുന്ന വിഷയം എന്നതിൽ നിന്നും മാറി ഗണിത ശാസ്ത്രത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്ന വിദ്യാർത്ഥികളെ ഈ മേളയിലൂടെ കാണാനായി. കുട്ടികളുടെ ശാസ്ത്ര താല്പര്യങ്ങളെ വളർത്തുന്നതിന് ശാസ്ത്ര മേള വലിയ തോതിൽ ഉപകരിച്ചു.കൃത്യമായ വിലയിരുത്തലിനു ശേഷം ശ്രീമതി സിന്ധു ടീച്ചർ ശാസ്ത്ര മേളയിലെ വിജയികളെ പ്രഖ്യാപിച്ചു. ഏകദേശം 5 മണിയോടെ മേള സമാപിച്ചു.

ശാസ്‍ത്രമേളയിലെ ചില കാഴ്‍ചകൾ

സർഗ്ഗ വിദ്യാലയം പദ്ധതി

** 'സ്ത്രീ മ‍ുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ...' **

സമഗ്ര ശിക്ഷ കേരളയുടെ സർഗവിദ്യാലയം പ്രോജക്റ്റിന്റെ ഭാഗമായി  'സ്ത്രീമുന്നേറ്റം വിദ്യാലയത്തിലൂടെ..' എന്ന പ്രവർത്തന പദ്ധതിക്ക് സ്കൂളിൽ തുടക്കമിട്ടു.

കാർഷിക സംസ്കാരത്തിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന വെള്ളംകുളങ്ങര ഗ്രാമത്തിലെ നിരവധിയായ കർഷകത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ മക്കൾ പഠിക്കുന്ന സ്കൂളാണ് ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര.ഈ പശ്ചാത്തലത്തിൽ,ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതിലൂടെ കുട്ടികളുടെ മാനസികവും,ശാരീരികവുമായ വികാസവും, ജീവിതനിലവാരവും മെച്ചപ്പെടുമെന്നും, അത് ഈ ആധുനിക ലോകത്തിൽ അവർക്ക് കൂടുതൽ അവസരങ്ങളും, അഭിവൃദ്ധിയും പ്രദാനം ചെയ്യും എന്നുള്ള വിലയിരുത്തലിനെ തുടർന്നാണ് ഇങ്ങനെയൊരു പ്രവർത്തന പദ്ധതിക്ക് രൂപം കൊടുത്തത്.കുട്ടികളുടെ കൂടി സഹായത്തോടെ; അവരുടെ അറിവുകൾ പ്രയോജനപ്പെടുത്തിയും, വർദ്ധിപ്പിച്ചും, കുട്ടികളുടെ അമ്മമാർക്കും,പൂർവ്വ വിദ്യാർത്ഥിനികൾക്കും സർക്കാർ ജോലി എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്കുളള  വാതായനങ്ങൾ തുറന്നു കൊടുക്കുക എന്നുള്ളതായിരുന്നു പദ്ധതിയുടെ ഒരു ലക്ഷ്യം. കുട്ടികളുടെ അറിവുകൾ വർദ്ധിപ്പിക്കുക, അവരിൽ പ്രയത്നശീലം, മത്സര പരീക്ഷകളോടുള്ള ആഭിമുഖ്യം, സേവനസന്നദ്ധത എന്നിവ വളർത്തി മികച്ച ഒരു ഭാവി സ്വന്തമാക്കാൻ പ്രേരിപ്പിക്കുക  എന്നതായിരുന്നു മറ്റു ലക്ഷ്യങ്ങൾ.

അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ നടത്തിയ വിവരശേഖരണ സർവ്വേയിലൂടെയാണ് പദ്ധതി ആരംഭിച്ചത്.തുടർന്ന് കുട്ടികളുടെ അമ്മമാർക്കും, പൂർവ്വ വിദ്യാർഥിനികൾക്കും പദ്ധതിയിൽ ചേരുവാനുള്ള രജിസ്ട്രേഷൻ തുടങ്ങി. പദ്ധതിയിൽ ചേർന്നവർക്ക് പി.എസ്‌.സി. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുവാനുള്ള സൗകര്യം സ്കൂളിൽ തന്നെ ഒരുക്കി. തുടർന്ന് അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്ന് വിഷയാടിസ്ഥാനത്തിൽ വിവരങ്ങൾ ക്രോഡീകരിച്ച് എഴുതി എടുക്കുകയും പിന്നീടിത്  നവ കിരണം -ഒന്നാം വാല്യം എന്നപേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ പുസ്തകം ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി വിതരണം ചെയ്തു. തുടർന്ന് എല്ലാ ശനി,ഞായർ ദിവസങ്ങളിലും സ്കൂളിൽ വെച്ച് അധ്യാപകരുടെ മേൽനോട്ടത്തിൽ ഉദ്യോഗാർത്ഥികൾക്കായി സൗജന്യപി.എസ്.സി. പരിശീലനം ആരംഭിച്ചു. കോവിഡ് പ്രതിസന്ധി കാരണം സ്കൂൾ അടച്ചപ്പോളും, ക്ലാസുകൾ മുടങ്ങാതിരിക്കാൻ അധ്യാപകർ ഓൺലൈനായി പരിശീലനം തുടർന്നു.

പരിശീലനത്തിൽ പങ്കെടുത്ത അമ്മമാരിൽ അഞ്ചുപേർ പി.എസ്.സി.പത്താം തരം പ്രിലിമിനറി പരീക്ഷ പാസായതോടെ പരിശീലനം സാർത്ഥകമായ സന്തോഷത്തിലാണ് അധ്യാപകരും ഉദ്യോഗാർത്ഥികളും; ഒപ്പം തുടർ പരീക്ഷകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളും തുടരുന്നു.....

** ' സ്‍ത്രീ മ‍ുന്നേറ്റം വിദ്യാഭ്യാസത്തില‍ൂടെ ' എന്ന 'സർഗ്ഗ വിദ്യാലയം പദ്ധതിയ‍ില‍ൂടെ, സ്‍ക‍ൂളിലെ ക‍ുട്ടികള‍ുടെ അമ്മമാർക്കായി നടത്തിയ സൗജന്യ പി.എസ്.സി. പരിശീലനത്തിൽ പങ്കെട‍ുത്ത്, പി.എസ്.സി.യ‍ുടെ പത്താം തരം പ്രിലിമിനറി പരീക്ഷ വിജയിച്ചവർ **

പ്രകൃതിസംരക്ഷണ യജ്ഞം

ട്വിങ്ക്ലിങ്ങ് സ്റ്റാർസ്

ഗണിതച്ചെപ്പ്

ഗണിത പഠനം രസകരവും എളുപ്പവ‍ുമാക്കുവാനായി നടത്തിവരുന്ന ഗണിതവിജയം, ഉല്ലാസഗണിതം പരിപാടികളുടെ തുടർച്ചയായി, ഗവൺമെൻറ് യ‍ു.പി.എസ്. വെള്ളംകുളങ്ങരയിലെ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തന പദ്ധതിയാണ് ഗണിതച്ചെപ്പ്. ഗണിത ക്രിയകൾ രസകരമായി സ്വായത്തമാക്കാനായി മഞ്ചാടി സഞ്ചി ഓരോ കുട്ടിയും തയ്യാറാക്കിയിട്ടുണ്ട്. ഈർക്കിൽ കെട്ടുകൾ ,മഞ്ചാടിക്ക‍ുര‍ു, കളി നോട്ടുകൾ, ജ്യാമിതീയ ര‍ൂപങ്ങൾ എന്നിവ മഞ്ചാടി സഞ്ചിയിൽ സൂക്ഷിക്കുന്നു. ഗണിത ചിത്രങ്ങൾ, പാറ്റേണുകൾ, പസിൽസ്, ജ്യാമിതീയ ര‍ൂപങ്ങൾ ,നിർമ്മിതികൾ എന്നിവ ഉൾപ്പെടുത്തി ഓരോ കുട്ടിയും വീട്ടിൽ ഗണിതലാബ്  തയ്യാറാക്കി സൂക്ഷിക്കുന്നു. സ്കൂളിന്റെ ഗണിത ലാബിലെ ഉപകരണങ്ങൾ, കുട്ടികൾ തയ്യാറാക്കിയ ഗണിത ഉപകരണങ്ങൾ എന്നിവയ‍ുടെ പ്രദർശനം ദേശീയ ഗണിതശാസ്ത്ര ദിനത്തിൽ സ്കൂളിൽ നടത്തുകയുണ്ടായി. എൽ,പി. , യു,പി, വിഭാഗം കുട്ടികൾ ഉല്ലാസ മുത്തുകൾ ,മണിമുത്തുകൾ ,മാത്ത് ഫോക്കസ് തുടങ്ങിയ ഗണിത മാഗസിനുകൾ തയ്യാറാക്കി. ഗണിത പ്രാർത്ഥന, ഗണിത പ്രതിജ്ഞ, ഗണിത നാടകം, ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ, തുടങ്ങി ഗണിതശാസ്ത്രത്തിൽ കുട്ടികൾക്ക് താൽപര്യമുണർത്തുന്ന നിരവധി പരിപാടികൾ സ്കൂളിൽ നടത്തിവരുന്നു. കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുവാൻ , മേൽപ്പറഞ്ഞ പരിപാടികൾക്കു പുറമേ ഗണിത കളികൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കൃത്യമായ ഇടവേളകളിൽ സ്കൂളിൽ ' ഗണിതമേള 'നടത്തിവരുന്നു. ക‍ൂട‍ുതൽ വായിക്ക‍ുക...

ഇ - കലോത്സവം

കോവിഡ് കാലത്ത‍ും ക‍ുട്ടികള‍ുടെ കലാപരമായ കഴിവ‍ുകൾ പരിപ‍ോഷിപ്പിക്ക‍ുന്നതിനായ‍ും, അവ പ്രകടിപ്പിക്കാന‍ുളള വേദിയൊര‍ുക്ക‍ുന്നതിനായ‍ും സ്‍ക‍ൂൾ ആവിഷ്ക്കരിച്ച തനത‍ു പരിപാടിയാണ്. ഇ -കലോത്സവം.