"ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 101: വരി 101:
'''''[[{{PAGENAME}} /ദിനാചരണങ്ങൾ | (കൂടുതൽ വിവരങ്ങൾ...)]]'''''
'''''[[{{PAGENAME}} /ദിനാചരണങ്ങൾ | (കൂടുതൽ വിവരങ്ങൾ...)]]'''''


==പി ടി എ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മികച്ച അധ്യാപകരുടെ നിര ഈ വിദ്യാലത്തിന്റെ മുതൽക്കൂട്ടാണ്. പ്രീപ്രൈമറി വിഭാഗത്തിൽ 4 അധ്യാപകരും 1 മുതൽ 7 വരെ ക്ലാസ്സുകളിൽ 20 അധ്യാപകരും നിലവിൽ ഉണ്ട്. കൂടാതെ കായിക വിദ്യാഭ്യാസത്തിനും ചിത്രരചനാ വിദ്യാഭ്യാസത്തിനും പ്രവൃത്തിപരിചയത്തിനും അധ്യാപകരുടെ സേവനം ഈ വിദ്യാലത്തിൽ ഉണ്ട്.
മികച്ച അധ്യാപകരുടെ നിര ഈ വിദ്യാലത്തിന്റെ മുതൽക്കൂട്ടാണ്. പ്രീപ്രൈമറി വിഭാഗത്തിൽ 4 അധ്യാപകരും 1 മുതൽ 7 വരെ ക്ലാസ്സുകളിൽ 20 അധ്യാപകരും നിലവിൽ ഉണ്ട്. കൂടാതെ കായിക വിദ്യാഭ്യാസത്തിനും ചിത്രരചനാ വിദ്യാഭ്യാസത്തിനും പ്രവൃത്തിപരിചയത്തിനും അധ്യാപകരുടെ സേവനം ഈ വിദ്യാലത്തിൽ ഉണ്ട്.

12:28, 2 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽഗ്രാമപഞ്ചായത്തിലെ കാരക്കോണം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1918ൽ സിഥാപിതമായി. ഈ സ്ക്കൂൾ മലയാളം സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ന് ആയിരത്തോളം കുട്ടികൾ പഠിക്കുന്ന ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ
Govt.UP School Kunnathukal
വിലാസം
ഗവ.യു.പി.എസ്.കുന്നത്തുകാൽ
,
കാരക്കോണം പി.ഒ.
,
695504
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ04712252110
ഇമെയിൽkunnathukal.gups@gmail.com
കോഡുകൾ
സ്കൂൾ കോഡ്44546 (സമേതം)
യുഡൈസ് കോഡ്32140900507
വിക്കിഡാറ്റQ64035863
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കുന്നത്തുകാൽ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ348
പെൺകുട്ടികൾ352
ആകെ വിദ്യാർത്ഥികൾ700
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു കുമാർ.സി.എച്ച്
പി.ടി.എ. പ്രസിഡണ്ട്രാഘവൻ പിള്ള.പി
എം.പി.ടി.എ. പ്രസിഡണ്ട്അനുപ്രിയ
അവസാനം തിരുത്തിയത്
02-07-202244546-1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1918-ൽ സ്ഥാപിതമായ ഈ സ്ക്കൂൾ മലയാളം സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.തഹസിൽദാർ ആയിരുന്ന ശ്രീ.ഇ.പരമുപിള്ളയാണ് ഈ സ്കൂളിന് നാന്ദി കുറിച്ചത്.ആദ്യകാലഘട്ടത്തിൽ ആയിരത്തിഎണ്ണൂറോളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.വളരെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ തമിഴ്മേഖലയോട് ചേർന്നു കിടന്നിരുന്നതിനാൽ അവർ സ്കൂളിനെ സ്വന്തമാക്കുവാൻ ശ്രമിച്ചു. എന്നാൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ.ശിവശങ്കരപ്പിള്ളയുടെയും നാട്ടുകാരുടെയും ശക്തമായ എതിർപ്പുമൂലം നടന്നില്ല.

(തുടർ വായനയ്ക്ക് ...)

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ വിസ്തൃതിയുള്ള ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ പൊതുവിദ്യാലയങ്ങളെയും ഉന്നത നിലവാരമുള്ളതാക്കി മാറ്റുന്നതിന്റെ ഫലമായി ഈ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങളി‍ൽ വലിയമാറ്റങ്ങൾ ഉണ്ടായി.നിലവിൽ 20 ക്ലാസ്സ് മുറികൾ, പ്രീപ്രൈമറി ക്ലാസുകൾ 3, ശാസ്ത്രലാബ്,ലൈബ്രറി,കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ് റൂം,ശാസ്ത്ര ഗണിത ഗവേഷണ കേന്ദ്രം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ,പാചകപ്പുര, എന്നിവ സ്ക്കൂളിലെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു.

പഞ്ചായത്ത് തല ഫണ്ടിൽ നിന്നും വിശാലമായ ഒരു ഓഡിറ്റോറിയം നിർമ്മാണ പുരോഗതിയിലാണ്. ക്ലാസ് മുറികളുടെ പുതിയ കെട്ടിടം ശ്രീ. സി.കെ.ഹരീന്ദ്രൻ എം.എൽ.എ യുടെ 2019-2020 വർഷത്തെ പൊതു വിദ്യാഭ്യാസ വകുപ്പ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഇരുനില മന്ദിരം 2021 നവംബർ 5 ന് ശ്രീ.വി.ശിവൻകുട്ടി(ബഹു.വിദ്യാഭ്യാസ മന്ത്രി) ഉദ്ഘാടനം നിർവഹിച്ചു.

തിരുവനന്തപുരം ജില്ലയിലെ ഏക ശാസ്ത്ര ഗവേഷണ കേന്ദ്രം ഈ സ്ക്കൂളിന്റെ അഭിമാനമാണ്.അതിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ നടപടികൾ നടന്നുകൊണ്ടിരിക്കുന്നു.

(തുടർ വായനയ്ക്ക് ...)

മികവുകൾ

വിദ്യാഭ്യാസം ഓൺലൈനിലൊതുങ്ങുന്ന ഈ മഹാമാരിക്കാലത്തും പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാവുകയാണ് കുന്നത്തുകാൽ ഗവണ്മെൻ്റ് യു.പി.സ്ക്കൂൾ . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ കൃത്യമായ ആസൂത്രണവും സൂക്ഷ്മമായ മേൽനോട്ടത്തോടുകൂടിയുള്ള നടപ്പാക്കലും അധ്യാപക വിദ്യാർഥി പങ്കാളിത്തവും സ്കൂളിനെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറ്റിയിരിക്കുന്നു .LSS,USS പരീക്ഷകളിലും മികച്ച വിജയം നേടുന്നു.LSS, USS പരീക്ഷകളിൽ സമീപ വർഷങ്ങളിൽ റിസൾട്ട്‌ മെച്ചപ്പെടുത്താൻ ഞങ്ങളുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കുട്ടികളുടെ എണ്ണത്തിൽ ഭീമമായ വർധനവാണുണ്ടായിരിക്കുന്നത്.

(കൂടുതൽ വിവരങ്ങൾ...)

ദിനാചരണങ്ങൾ

ചില സ്മരണകൾ നിലനിർത്താനും ആശയങ്ങൾ പ്രചരിപ്പിക്കാനും കൂടാതെ ലോകജനതയുടെ നന്മയ്ക്കായി പ്രവർത്തിക്കാനുള്ള സന്ദേശവും ദിനാചരണങ്ങൾ വിഭാവനം ചെയ്യുന്നുണ്ട്. പാഠപുസ്തകം മാത്രമല്ല കുട്ടിയുടെ പഠനത്തിനാധാരം സാമൂഹികവും പാരിസ്ഥിതികവും സാംസ്കാരികവുമായ സംഭവങ്ങളോടും പ്രവണതകളോടും പ്രശ്നങ്ങളോടും കുട്ടികൾ പ്രതികരിക്കുകയും നിലപാടുകൾ സ്വീകരിക്കുകയും വേണ്ടതുണ്ട്. ദിനാചരണങ്ങൾ ഇതിനു പറ്റിയ സന്ദർഭങ്ങളാണ്. ക്ലാസ് നിലവാരത്തിനനുസരിച്ച് ഓരോ ദിനവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ രൂപകല്പന ചെയ്യുന്നു. ദിനാചരണങ്ങളുടെ ആസൂത്രണം ഒരു വർഷത്തിൽ ഏതെല്ലാം ദിനങ്ങൾ ആചരിക്കണമെന്നു മുൻകൂട്ടി നിശ്ചയിച്ച് കലണ്ടർ തയ്യാറാക്കുന്നു. ഓരോ ദിനവുമായി ബന്ധപ്പെട്ട വിദ്യാലയത്തിൽ പൊതുവായും ക്ലാസുകളിൽ സവിശേഷമായും ചെയ്യാവുന്ന പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നു. ദിനാചരണങ്ങളിലൂടെ കുട്ടികളിലുണ്ടാകേണ്ട പഠനശേഷികൾ തീരുമാനിക്കുകയും ആസൂത്രണത്തിൽ കുട്ടികളുടെ പങ്കാളിത്തവും ഉറപ്പാക്കുകയും ചെയ്യുന്നു.

(കൂടുതൽ വിവരങ്ങൾ...)

പി ടി എ

അദ്ധ്യാപകർ

മികച്ച അധ്യാപകരുടെ നിര ഈ വിദ്യാലത്തിന്റെ മുതൽക്കൂട്ടാണ്. പ്രീപ്രൈമറി വിഭാഗത്തിൽ 4 അധ്യാപകരും 1 മുതൽ 7 വരെ ക്ലാസ്സുകളിൽ 20 അധ്യാപകരും നിലവിൽ ഉണ്ട്. കൂടാതെ കായിക വിദ്യാഭ്യാസത്തിനും ചിത്രരചനാ വിദ്യാഭ്യാസത്തിനും പ്രവൃത്തിപരിചയത്തിനും അധ്യാപകരുടെ സേവനം ഈ വിദ്യാലത്തിൽ ഉണ്ട്.

ക്ലബ്ബുകൾ

വിദ്യാലയത്തിൽ കുട്ടികളുടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് നിലവാരമേകാൻ മികച്ച രീതിയിൽ ക്ലബുകൾ പ്രവർത്തിച്ചു വരുന്നു.

പാഠ്യേതരപ്രവർത്തനങ്ങൾ

വിദ്യാർത്ഥികളുടെ സമഗ്രതലവികസനം ലക്ഷ്യമിട്ടുകൊണ്ട് പാഠ്യ പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നു.

വഴികാട്ടി

{{#multimaps: 8.38726,77.17045 | width=800px | zoom=18}} നെയ്യാറ്റിൻകര താലൂക്കിൽ കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നെയ്യാറ്റിൻകര നിന്നും കന്യാകുമാരി ദേശീയ പാതയിൽ അമരവിള താന്നിമൂട് ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് ധനുവച്ചപുരം റോഡ് വഴി ഏഴു കിലോമീറ്റർ സഞ്ചരിച്ച് കാരക്കോണം ജംഗ്ഷനിൽ എത്തിയാൽ കുന്നത്തുകാൽ സ്ക്കൂളിൽ എത്തിച്ചേരാൻ സാധിക്കും. വെള്ളറട റോഡിലേക്ക് പോകും വഴി വലതുവശത്ത് റോഡരികത്താണ് സ്ക്കൂൾ. പാറശ്ശാലയിൽ നിന്നും വരുന്ന വ്യക്തിക്ക് പനച്ചമൂട് വെള്ളറട ബസ്സ് മാർഗ്ഗം അഞ്ചു കിലോമീറ്റർ സഞ്ചരിച്ച് കാരക്കോണം ജംഗ്ഷനിൽ എത്തിച്ചേർന്നാൽ കുന്നത്തുകാൽ സ്ക്കൂളിൽ എത്തിച്ചേരാം.