ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/പ്രാദേശിക പത്രം
വിദ്യാഭ്യാസം ഓൺലൈനിലൊതുങ്ങുന്ന ഈ മഹാമാരിക്കാലത്തും പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാവുകയാണ് കുന്നത്തുകാൽ ഗവണ്മെൻ്റ് യു.പി.സ്ക്കൂൾ.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ കൃത്യമായ ആസൂത്രണവും സൂക്ഷ്മമായ മേൽനോട്ടത്തോടുകൂടിയുള്ള നടപ്പാക്കലും വിദ്യാർഥി പങ്കാളിത്തവും സ്കൂളിനെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറ്റിയിരിക്കുന്നു .LSS,USS പരീക്ഷകളിലും മികച്ച വിജയം നേടുന്ന ഈ വിദ്യാലയത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കുട്ടികളുടെ എണ്ണത്തിൽ ഭീമമായ വർധനവാണുണ്ടായിരിക്കുന്നത്.