"ജി യു പി സ്ക്കൂൾ പുറച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
പുറച്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും സാnnമൂഹിക സാംസ്കാരിക മുന്നേറ്റങ്ങൾക്ക് പ്രാണവായു പകർന്ന മഹാസ്ഥാപനമാണ് പുറച്ചേരി ഗവ.യു.പി.സ്ക്കൂൾ.അര നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം തലമുറകൾക്ക് ആദ്യാക്ഷരത്തിൻറെ വെളിച്ചം നൽകി അവരെ കർമ്മപഥത്തിലേക്ക് നയിച്ചു. ജീവിതത്തിൻറെ സമസ്ത മേഖലകളിലും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ ചെന്നെത്തിയിട്ടുണ്ട്. അക്ഷരം അന്യമായിരുന്ന ഒരു ജനതയെ പൊതുജീവിതത്തിൻറെ മുഖ്യധാരയിലേക്കെത്തിക്കുന്നതിൽ ഈ സ്ഥാപനം വഹിച്ച പങ്ക് നിസ്തുലമാണ്. | പുറച്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും സാnnമൂഹിക സാംസ്കാരിക മുന്നേറ്റങ്ങൾക്ക് പ്രാണവായു പകർന്ന മഹാസ്ഥാപനമാണ് പുറച്ചേരി ഗവ.യു.പി.സ്ക്കൂൾ.അര നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം തലമുറകൾക്ക് ആദ്യാക്ഷരത്തിൻറെ വെളിച്ചം നൽകി അവരെ കർമ്മപഥത്തിലേക്ക് നയിച്ചു. ജീവിതത്തിൻറെ സമസ്ത മേഖലകളിലും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ ചെന്നെത്തിയിട്ടുണ്ട്. അക്ഷരം അന്യമായിരുന്ന ഒരു ജനതയെ പൊതുജീവിതത്തിൻറെ മുഖ്യധാരയിലേക്കെത്തിക്കുന്നതിൽ ഈ സ്ഥാപനം വഹിച്ച പങ്ക് നിസ്തുലമാണ്. | ||
ഈ ധന്യമുഹൂർത്തത്തിൽ സംഭവബഹുലമായ ഭൂതകാലത്തെ ഞങ്ങൾ ആദരവോടെ സ്മരിക്കുകയാണ് . മലബാറിൻറെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ കുടിപ്പള്ളിക്കൂടങ്ങളും നിശാപാഠശാലകളും മാത്രം ആശ്രയമായിരുന്ന കാലത്ത് വെദിരമന ഇല്ലത്ത് ഒരു കുടിപ്പള്ളിക്കൂടം പ്രവർത്തിച്ചിരുന്നു. ഈ കുടിപ്പള്ളിക്കൂടമാണ് പൊതുവിദ്യാലയം എന്ന ആശ്രയത്തിലേക്ക് പുറച്ചേരിയിലെ വിജ്ഞാനദാഹികളായ മഹത് വ്യക്തികളെ നയിച്ചത്. വെദിരമനി കൃഷ്ണൻ നമ്പൂതിരി, വടക്കില്ലം ഗോവിന്ദൻ നമ്പൂതിരി, അപ്പണംകാരക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരി, കാമ്പ്രത്ത് കണ്ണപ്പൊതുവാൾ , മഞ്ഞച്ചേരി കുപ്പാടകത്ത് രാഘവൻ നമ്പ്യാർ, കുടൽവള്ളി സുബ്രമണ്യൻ നമ്പൂതിരി, വി.എം. പരമേശ്വരൻ നമ്പീശൻ, കെ.എം.നാരായണൻ നമ്പീശൻ എന്നിവരുടെ നേതൃത്വത്തിൽ ഡിസ്ട്രിക് ബോർഡിൻറെ പൂർണ്ണ പിന്തുണയോടെ 1955 ഒക്ടോബർ 3ന് പുറച്ചേരിയിൽ ഏകാധ്യാപക വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. ഇതിൻറെ ആരംഭം കുറിക്കാൻ സ്ഥലം സംഭാവന നൽകിയ വെദിരമന കൃഷ്ണൻ നമ്പൂതിരിയെ ഈ അവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്നു. അതുപോലെ സ്ക്കൂൾ പ്രവർത്തിക്കാൻ താൽക്കാലിക സൗകര്യം ഏർപ്പെടുത്തിയ അപ്പണം കാരക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരിയെയും ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഉപേക്ഷിച്ച് ഏകാദ്ധ്യാപകനായി സ്ക്കൂളിൻറെ അമരക്കാരനായിപ്രവർത്തിച്ച ശ്രീ.കെ.എം.ഗോവിന്ദൻ മാസ്റ്ററോടും ഉള്ള കൃതജ്ഞത പ്രകടിപ്പിക്കുന്നു. സ്ഥിരാംഗീകാരം ലഭിക്കാത്തതിനാൽ രണ്ടൂ വർഷക്കാലം വിദ്യാലയം പ്രവർത്തിച്ചത് മുണ്ടയാട്ട് വീട്ടിലായിരുന്നു എന്ന വസ്തുതയും ആദരവോടെ സ്മരിക്കുന്നു, | |||
ഒരു ഘട്ടത്തിൽ ഈ വിദ്യാലയം നിർത്തലാക്കുന്ന സാഹചര്യം ഉണ്ടായെഹ്കിലും ശ്രീ.കെ.പി.ആർ.ഗോപാലൻ മദ്രാസ് അസംബ്ലിയിൽ ധീമായ പ്രഖ്യാപനം ഇത്തരുണത്തിൽ ഓർക്കുന്നത് ഉചിതമാണെന്ന് തോന്നുന്നു. | |||
1959 ൽ വിദ്യാലയത്തിൻറെ ആദ്യകെട്ടിടം പണി പൂർത്തിയാക്കാൻ രാപ്പകൽ ഭേദമന്യേ ഉൽസവ പ്രതീതിയോടെ ഇന്നാട്ടിലെ ആബാലവൃദ്ധം ജനങ്ങൾ പ്രവർത്തിച്ചിരുന്നു. സ്ക്കൂൾ യാഥാർത്ഥമായതിനെ തുടർന്ന് പ്രധാനാധ്യാപകനായി ചിമതലയേറ്റ ശ്രീ.പി.വി.ഗോവിന്ദൻ മാസ്റ്റർ ഈ വിദ്യാലയത്തിൻറെ വളർച്ചയിൽ സുപ്രധാനമായ പങ്കു വഹിച്ചു. പിന്നീട് ശ്രീ.വി.വി. ഗോവിന്ദൻ മാസ്റ്റർ ഹെഡ്മാസ്റ്ററായ കാലഘട്ടത്തിൽ 11-11-1989ൽ ഈ വിദ്യാലയം യു.പി.സ്ക്കൂളായി ഉയർത്തി. ആവശ്യമായ സ്ഥലം വാങ്ങുന്നതിനും കെട്ടിടെ നിർമ്മിക്കുന്നതിനും അഡ്വ.പി. ഈശ്വരൻ നമ്പൂതിരി പ്രസിഡണ്ടായും ,ശ്രീ.എ.വി നാരായണൻ മാസ്റ്റർ സെക്രട്ടറിയായും രൂപീകരിച്ച കമ്മിറ്റി നടത്തിയ പ്രവർത്തനം സമാനതകളില്ലാത്തതായിരുന്നു. അന്ന് ഈ വിദ്യാലയത്തിനു വേണ്ട കല്ലും മരവും അധ്വാനവും സംഭാവന ചെയ്തത് നാട്ടുകാരും വിശിഷ്യ ചെങ്കൽത്തൊഴിലാളി കളുമായിരുന്നു. നാട്ടുകാരുടെ വിയർപ്പും അദ്ധ്വാനവുമാണ് യു.പി.സ്ക്കൂളായി ഉയർത്തുന്നത് വരെ ഈ വിദ്യാലയത്തിൻറെ മൂലധനം. സ്ക്കൂളിൻറെ മുമ്പിലുള്ള കിണർ പോലും ശ്രീ.പോത്തേരകരയാട്ട് കണ്ണൻ നമ്പ്യാർ ധർമ്മകിണറായി നിർമ്മിച്ചു നൽകിയതാണ് .95-96 സാമ്പത്തിക വർഷം എം.പി ഫണ്ടിൽനിന്ന് ശ്രീ. രാമണ്ണറേ രണ്ടുലക്ഷം രൂപയായും 97-98 സാമ്പത്തിക വർഷം ജില്ലാ പഞ്ചായത്തിൽനിന്ന് മൂന്ന്ലക്ഷത്തിഅറുപത്തയ്യായിരം രൂപയും നാട്ടുകാരിൽനിന്ന് പിരിച്ചെടുത്ത രണ്ടുലക്ഷത്തോളം രൂപയും ഉപയോഗിച്ച് നിർമ്മിച്ച രണ്ടുനിലകെട്ടിടം സ്ക്കൂളിൻറെ പ്രൗഡി ഉയർത്തിക്കാട്ടുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
14:45, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി സ്ക്കൂൾ പുറച്ചേരി | |
---|---|
പ്രമാണം:Ischool photo.jpg | |
വിലാസം | |
പുറച്ചേരി ഏഴിലോട് പി.ഒ. , 670309 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 0497 2801185 |
ഇമെയിൽ | gupspurachery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13563 (സമേതം) |
യുഡൈസ് കോഡ് | 32021400103 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 311 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | sunanda |
പി.ടി.എ. പ്രസിഡണ്ട് | രാജു |
എം.പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണപ്രിയ |
അവസാനം തിരുത്തിയത് | |
06-02-2022 | MT 1145 |
ചരിത്രം
പുറച്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും സാnnമൂഹിക സാംസ്കാരിക മുന്നേറ്റങ്ങൾക്ക് പ്രാണവായു പകർന്ന മഹാസ്ഥാപനമാണ് പുറച്ചേരി ഗവ.യു.പി.സ്ക്കൂൾ.അര നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം തലമുറകൾക്ക് ആദ്യാക്ഷരത്തിൻറെ വെളിച്ചം നൽകി അവരെ കർമ്മപഥത്തിലേക്ക് നയിച്ചു. ജീവിതത്തിൻറെ സമസ്ത മേഖലകളിലും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ ചെന്നെത്തിയിട്ടുണ്ട്. അക്ഷരം അന്യമായിരുന്ന ഒരു ജനതയെ പൊതുജീവിതത്തിൻറെ മുഖ്യധാരയിലേക്കെത്തിക്കുന്നതിൽ ഈ സ്ഥാപനം വഹിച്ച പങ്ക് നിസ്തുലമാണ്. ഈ ധന്യമുഹൂർത്തത്തിൽ സംഭവബഹുലമായ ഭൂതകാലത്തെ ഞങ്ങൾ ആദരവോടെ സ്മരിക്കുകയാണ് . മലബാറിൻറെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ കുടിപ്പള്ളിക്കൂടങ്ങളും നിശാപാഠശാലകളും മാത്രം ആശ്രയമായിരുന്ന കാലത്ത് വെദിരമന ഇല്ലത്ത് ഒരു കുടിപ്പള്ളിക്കൂടം പ്രവർത്തിച്ചിരുന്നു. ഈ കുടിപ്പള്ളിക്കൂടമാണ് പൊതുവിദ്യാലയം എന്ന ആശ്രയത്തിലേക്ക് പുറച്ചേരിയിലെ വിജ്ഞാനദാഹികളായ മഹത് വ്യക്തികളെ നയിച്ചത്. വെദിരമനി കൃഷ്ണൻ നമ്പൂതിരി, വടക്കില്ലം ഗോവിന്ദൻ നമ്പൂതിരി, അപ്പണംകാരക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരി, കാമ്പ്രത്ത് കണ്ണപ്പൊതുവാൾ , മഞ്ഞച്ചേരി കുപ്പാടകത്ത് രാഘവൻ നമ്പ്യാർ, കുടൽവള്ളി സുബ്രമണ്യൻ നമ്പൂതിരി, വി.എം. പരമേശ്വരൻ നമ്പീശൻ, കെ.എം.നാരായണൻ നമ്പീശൻ എന്നിവരുടെ നേതൃത്വത്തിൽ ഡിസ്ട്രിക് ബോർഡിൻറെ പൂർണ്ണ പിന്തുണയോടെ 1955 ഒക്ടോബർ 3ന് പുറച്ചേരിയിൽ ഏകാധ്യാപക വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. ഇതിൻറെ ആരംഭം കുറിക്കാൻ സ്ഥലം സംഭാവന നൽകിയ വെദിരമന കൃഷ്ണൻ നമ്പൂതിരിയെ ഈ അവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്നു. അതുപോലെ സ്ക്കൂൾ പ്രവർത്തിക്കാൻ താൽക്കാലിക സൗകര്യം ഏർപ്പെടുത്തിയ അപ്പണം കാരക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരിയെയും ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഉപേക്ഷിച്ച് ഏകാദ്ധ്യാപകനായി സ്ക്കൂളിൻറെ അമരക്കാരനായിപ്രവർത്തിച്ച ശ്രീ.കെ.എം.ഗോവിന്ദൻ മാസ്റ്ററോടും ഉള്ള കൃതജ്ഞത പ്രകടിപ്പിക്കുന്നു. സ്ഥിരാംഗീകാരം ലഭിക്കാത്തതിനാൽ രണ്ടൂ വർഷക്കാലം വിദ്യാലയം പ്രവർത്തിച്ചത് മുണ്ടയാട്ട് വീട്ടിലായിരുന്നു എന്ന വസ്തുതയും ആദരവോടെ സ്മരിക്കുന്നു, ഒരു ഘട്ടത്തിൽ ഈ വിദ്യാലയം നിർത്തലാക്കുന്ന സാഹചര്യം ഉണ്ടായെഹ്കിലും ശ്രീ.കെ.പി.ആർ.ഗോപാലൻ മദ്രാസ് അസംബ്ലിയിൽ ധീമായ പ്രഖ്യാപനം ഇത്തരുണത്തിൽ ഓർക്കുന്നത് ഉചിതമാണെന്ന് തോന്നുന്നു. 1959 ൽ വിദ്യാലയത്തിൻറെ ആദ്യകെട്ടിടം പണി പൂർത്തിയാക്കാൻ രാപ്പകൽ ഭേദമന്യേ ഉൽസവ പ്രതീതിയോടെ ഇന്നാട്ടിലെ ആബാലവൃദ്ധം ജനങ്ങൾ പ്രവർത്തിച്ചിരുന്നു. സ്ക്കൂൾ യാഥാർത്ഥമായതിനെ തുടർന്ന് പ്രധാനാധ്യാപകനായി ചിമതലയേറ്റ ശ്രീ.പി.വി.ഗോവിന്ദൻ മാസ്റ്റർ ഈ വിദ്യാലയത്തിൻറെ വളർച്ചയിൽ സുപ്രധാനമായ പങ്കു വഹിച്ചു. പിന്നീട് ശ്രീ.വി.വി. ഗോവിന്ദൻ മാസ്റ്റർ ഹെഡ്മാസ്റ്ററായ കാലഘട്ടത്തിൽ 11-11-1989ൽ ഈ വിദ്യാലയം യു.പി.സ്ക്കൂളായി ഉയർത്തി. ആവശ്യമായ സ്ഥലം വാങ്ങുന്നതിനും കെട്ടിടെ നിർമ്മിക്കുന്നതിനും അഡ്വ.പി. ഈശ്വരൻ നമ്പൂതിരി പ്രസിഡണ്ടായും ,ശ്രീ.എ.വി നാരായണൻ മാസ്റ്റർ സെക്രട്ടറിയായും രൂപീകരിച്ച കമ്മിറ്റി നടത്തിയ പ്രവർത്തനം സമാനതകളില്ലാത്തതായിരുന്നു. അന്ന് ഈ വിദ്യാലയത്തിനു വേണ്ട കല്ലും മരവും അധ്വാനവും സംഭാവന ചെയ്തത് നാട്ടുകാരും വിശിഷ്യ ചെങ്കൽത്തൊഴിലാളി കളുമായിരുന്നു. നാട്ടുകാരുടെ വിയർപ്പും അദ്ധ്വാനവുമാണ് യു.പി.സ്ക്കൂളായി ഉയർത്തുന്നത് വരെ ഈ വിദ്യാലയത്തിൻറെ മൂലധനം. സ്ക്കൂളിൻറെ മുമ്പിലുള്ള കിണർ പോലും ശ്രീ.പോത്തേരകരയാട്ട് കണ്ണൻ നമ്പ്യാർ ധർമ്മകിണറായി നിർമ്മിച്ചു നൽകിയതാണ് .95-96 സാമ്പത്തിക വർഷം എം.പി ഫണ്ടിൽനിന്ന് ശ്രീ. രാമണ്ണറേ രണ്ടുലക്ഷം രൂപയായും 97-98 സാമ്പത്തിക വർഷം ജില്ലാ പഞ്ചായത്തിൽനിന്ന് മൂന്ന്ലക്ഷത്തിഅറുപത്തയ്യായിരം രൂപയും നാട്ടുകാരിൽനിന്ന് പിരിച്ചെടുത്ത രണ്ടുലക്ഷത്തോളം രൂപയും ഉപയോഗിച്ച് നിർമ്മിച്ച രണ്ടുനിലകെട്ടിടം സ്ക്കൂളിൻറെ പ്രൗഡി ഉയർത്തിക്കാട്ടുന്നു.
ഭൗതികസൗകര്യങ്ങൾ
വെദിരമന ഇല്ലത്ത് ആരംഭിച്ച കുടിപ്പള്ളിക്കൂടം 1955-ൽ എൽ.പി. സ്കൂളായും 1981-ൽ യു.പി.സ്കൂളായും ഉയർന്ന് ഇന്ന് കണ്ണൂർ ജില്ലയിലെ തന്നെ മികച്ച സർക്കാർ വിദ്യാലയമായി ഉയർന്നിരിക്കുകയാണ് ഗവ: യു.പി സ്കൂൾ പുറച്ചേരി.നല്ലൊരു പഠനാന്തരീക്ഷം നിലനിർത്താൻ ആവശ്യമായ മിക്കവാറും ഭൗതികസൗകര്യങ്ങൾ പി.ടി.എ.യുടെ നേതൃത്വത്തിൽ ഇവിടെ ഒരുക്കിക്കഴിഞ്ഞു. പി.ടി.എ. ഫണ്ട്,ഗ്രാമപഞ്ചായത്ത് ഫണ്ട് , M.L.A , M.P ഫണ്ടുകൾ , S.S.A , മറ്റു സർക്കാർ ഏജൻസികൾ എന്നിവരുടെ സഹകരണത്തോടെയാണ് പി.ടി.എ ഇത്തരം സൗകര്യങ്ങൾ ഇവിടെ ഒരുക്കിയത്.
സ്കൂൾ കെട്ടിടം 1.52 ഏക്കർ സ്ഥലത്താണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. രണ്ട് ഇരുനില കെട്ടിടങ്ങൾ , രണ്ട് ഓടിട്ട കെട്ടിടങ്ങൾ എന്നിവയിലാണ് ക്ലാസുകൾ പ്രവർത്തിക്കുന്നത് . പന്ത്രണ്ട് ക്ലാസ്മുറികൾ, ഇന്റർനെറ്റ് / ഫോൺ സൗകര്യമുള്ള ഒഫീസ് റൂം ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ റൂം , മൾട്ടിമീഡിയ സൗകര്യമുള്ള മിനി തീയറ്റർ , അഞ്ഞൂർ പേർക്കിരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം, ആകാശവാണി നിലയം, സയൻസ് ലാബ് , ഗണിതലാബി , സാമൂഹ്യ ലാബ് , അടുക്കള എന്നിവ ഈ കെട്ടിടങ്ങളിൽ വിപുലമായ സൗകര്യങ്ങളോടെ പ്രവർത്തിച്ചു വരുന്നു.മുഴുവൻ ക്ലാസുകളും ചുവരുകൾ തേച്ച് പെയിൻറ് ചെയ്ത് മനോഹരമാക്കിയതാണ് . എല്ലാ ക്ലാസുകളിലും ഫാൻ, ലൈറ്റ് , പത്രം , ഇലക്ടോണിക് മാധ്യമങ്ങൾ പ്രവർത്തിപ്പിക്കാനുള്ള സൗകര്യങ്ങൾ എന്നിവ നിലവിലുണ്ട് .ഓഫീസ് റൂം , കമ്പ്യൂട്ടർ റും, മിനി തീയേറ്റർ , സയൻസ് ലാബ്, എന്നിവ ടൈൽ പാകി ഭംഗി വരുത്തിയവയാണ് . മുഴുവൻ ക്ലാസുകളും പ്രത്യേകം പ്രത്യേകം മുറികളാണ്. ക്ലാസ് റും സൗകര്യങ്ങൾ എല്ലാ ക്ലാസ്സുകളിലും ആവശ്യത്തിനനുസരിച്ച് ബെഞ്ച്, ഡസ്ക്ക്, എന്നിവ ഉണ്ട്. രണ്ടു ക്ലാസ് മുറികൾ ആക്ടിവിറ്റി ടേബിൾ, കസേര എന്നിവ ഉപയോഗിച്ചുള്ള മാതൃകാ ക്ലാസ് മുറികളാണ്. എല്ലാ ക്ലാസുകളിലും കുട്ടികളുടെ നിർമാണ വസ്തുക്കൾ, പുസ്തകങ്ങൾ, മറ്റു പഠനോപകരണങ്ങൾ എന്നിവ സൂക്ഷിക്കുന്നതിന് ലോവർ ബർത്ത്, റാക്ക് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ ഉൽപ്പന്നങ്ങൾ തൂക്കനാള്ള ഡിസ് പ്ലേ ബോർഡ്, പുസ്തകങ്ങൾ പ്രദർശിപ്പിക്കാനുള്ള ബുക്ക് ഡിസ് പ്ലേ ബോർഡ് ഓരോ വിഷയത്തിനും പ്രത്യേകം വിഷയ ബോർഡുകൾ എന്നിവ എല്ലാ ക്ലാസുകളിലും ഉണ്ട് . ഒന്നുമുതൽ മൂന്ന് വരെ ക്ലാസുകളിൽ ബിഗ് പിക്ചർ ബോർഡ് സംവിധാനം ഉണ്ട്. ഒന്നും രണ്ടും ക്ലാസുകളിൽ പോർട്ട് ഫോളിയോ പെട്ടികളും മറ്റു ക്ലാസുകളിൽ പോർട്ട് ഫോളിയോ ബാഗുകളും നിലവിലുണ്ട്. ഔട്ട്ഡോർ ക്ലാസുകൾ നടത്താൻ വൃക്ഷത്തണലിൽ മനോഹരമായ ചാരുപടികൾ വെച്ചുകൊണ്ടുള്ള ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ മിനിതീയേറ്ററിൻറെ വരാന്തയിൽ ചാരുപടികൾവച്ച് ടൈലുകൾ പാകിയ ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ചെമ്പ് ബോർഡുകൾ ടൈലുകളിൽ പണി തീർത്തിട്ടുണ്ട്. മിനി തീയേറ്റർ പഠന ഭാഗങ്ങൾ ബിഗ് സ്ക്രീനിൽ കാണിച്ചുകൊണ്ട് അത്യാധുനിക ദൃശ്യ.ശ്രവ്യ സംവിധാനത്തോടെയുള്ള മിനിടീയേറ്റർ ഒരുക്കിയിട്ടുണ്ട്. പൂർണമായും പൊടിരഹിതവും പുറമേയുള്ള ശബ്ദങ്ങൾ , വെളിച്ചം എന്നിവ ഉള്ളിലേക്ക് കടക്കാത്ത വിധവുമാണ് തീയേറ്റർ സംവിധാനം .നൂറോളം പേർക്ക് ഒരേ സമയം ഉപയോഗിക്കാനുള്ള സൗകര്യവും കസേരയും ഉണ്ട്. കമ്പ്യൂട്ടർ സംവിധാനം LCD പ്രൊജക്ടർ, സൗണ്ട് സിസ്റ്റം, LED ടി.വി , ഡി.വി.ഡി. പ്ലെയർ, മുതലായവ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ രണ്ട് ഗ്രിൻ ബോർഡുകളും ഒരു വൈറ്റ് ബോർഡും ഈ ഹാളിൽ ഒരുക്കിയിട്ടുണ്ട്. ചിത്രങ്ങളും വിവരണങ്ങളും കൊണ്ട് ചുമർ സജ്ജീകരിച്ചിട്ടുണ്ട്. നൂറിലധികം സി.ഡികൾ ഉൾക്കൊള്ളുന്ന സി.ഡി. ലൈബ്രറിയും ഇവിടെ ഉണ്ട്. കമ്പ്യൂട്ടർ ലാബ് ആധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള സ്കൂളിൻറെ നിലവിലുള്ളകമ്പ്യൂട്ടർലാബ് വികസിപ്പിച്ചു. 16 കമ്പ്യൂട്ടറുകൾ, 4 ലാപ് ടോപ്പുകൾ. 4 പ്രിൻററുകൾ 1 ഫോട്ടോസ്റ്റാറ്റ് മെഷീൻ, എന്നിവ കമ്പ്യൂട്ടർ ലാബിലുണ്ട്. ഒരുക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഒരേ സമയം പഠനം നടത്താനുള്ള സൗകര്യം കമ്പ്യൂട്ടർ റൂമിലുണ്ട്. എല്ലാ കമ്പ്യൂട്ടറുകളിലും ഇൻറർനെറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. . സയൻസ് ലാബ് പൂർണസൗകര്യമുള്ള ഒരു സയൻസ് ലാബാണ് സ്കൂളിലുള്ളത്. ഒരുക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഒരേ സമയം ശാസ്ത്ര പരീക്ഷണങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യങ്ങൾ നിലവിലുണ്ട് . രാസ വസ്തുക്കൾ, ഉപകരണങ്ങൾ കുട്ടികളുടെ ശാസ്ത്രോത്പന്നങ്ങൾ എന്നിവ സൂക്ഷിക്കാനുള്ള സൗകര്യം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കുട്ടികൾക്ക് പരീക്ഷണം ചെയ്യാനുള്ള തട്ടുകൾ , ഉപകരണങ്ങൾ കഴുകാനുള്ള ജവസൗകര്യം, ക്ലാസെടുക്കാനാവശ്യമായ ഗ്രീൻ ബോർഡ്, എന്നിവ ഉണ്ട്. ശാസ്ത്രജ്ഞൻമാരുടെ ഫോട്ടോകളും ശാസ്ത്രഫോട്ടോകളും ഒരുക്കിയിട്ടുണ്ട്. ശക്തിയേറിയ ഒരു ടെലസ്കോപ്പ് സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്. ലൈബ്രറി കുട്ടികളുടെ വായനശീലം വർദ്ധിപ്പിക്കുന്നതിനായി 1800 ലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി നിലവിലുണ്ട്. കൂടാതെ എല്ലാക്ലാസുകളിലേക്കും മാതൃഭൂമി, ദേശാഭിമാനിപത്രങ്ങളും തത്തമ്മ, ബാലഭൂമി, തളിര്, യൂറീക്ക മുതലായ പ്രസിദ്ധീകരണങ്ങളും വർഷം മുഴുവൻ വരുത്തുന്നുണ്ട്. ഒഴിവു സമയങ്ങളിൽ വായിക്കാനായി ക്ലാസ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. ക്ലാസിൽ പുസ്തകങ്ങൾ പ്രദർശിപ്പിക്കാനുള്ള പ്രദർനബോർഡുകളും ഉണ്ട്. കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം പുസ്തകങ്ങളുടെ ശേഖരവും 100 ലധികം സി.ഡികൾ ഉൾക്കൊള്ളുന്ന സി.ഡി.ലൈബ്രറിയുമുണ്ട്. കളിസ്ഥലം വിശാലമായ കളിസ്ഥലം സ്കൂളിൻറെ പിറകിൽ ഏറെ ആകർഷകമായി കിടക്കുന്നു. ഏകദേശം ഒരേക്കറോളം സ്ഥലം കളിസ്ഥലത്തിനുണ്ട്. കാസർഗോഡ് എം.പിയായിരുന്ന ശ്രീ. പി.കരുണാകരൻറെ പ്രാദേശിക വികസന നിധിയിൽ നിന്നും 4 ലക്ഷത്തോണം രൂപയും ചെറുതാഴം ഗ്രാമ പഞ്ചായത്ത് ഒന്നരലക്ഷത്തോളം രൂപയും ചെലവഴിച്ച് ഗ്രൗണ്ട് നല്ല നിലവാരത്തിലെത്തിയിട്ടുണ്ട്. ഫുട്ബോൾ, വോളിബോൾ എന്നിവ കളിക്കാനുള്ള സൗകര്യം നിലവിലുണ്ട്. സമീപത്തുള്ള ക്ല ബുകളും വായനശീലകളും സ്കൂൾ കളിസ്ഥലം ഉപയോഗിച്ചുവരുന്നു. കുട്ടികളുടെ ആകാശവാണി മുഴുവൻ ക്ലാസുകളിലേക്കും വാർത്തകൾ, വിവരണ പരിപാടികൾ എന്നിവ എത്തിക്കുന്നതിനായി കുട്ടികളുടെ ആകാളവാണി പ്രവർത്തിച്ചുവരുന്നു. ആകാശവാണി നിലയത്തിൽനിന്നും ഒരുക്കുന്ന വാർത്തകൾ , വിജ്ഞാന പരിപാടികൾ എന്നിവ മുഴുവൻ ക്ലാസുകളിലേക്കോ പ്രത്യേകം ക്ലാസുകളിലേക്ക് മാത്രമായോ പ്രക്ഷേപണം ചെയ്യാനുള്ള സംവിധാനം നിലവിലുണ്ട്. പി.ടി.എ ഒരു ലക്ഷത്തോളം രൂപചെലവഴിച്ചാണ് ഈ സംവിധാനം ഒരുക്കിയുട്ടുള്ളത്. പാചകപ്പുര പൂർണ്ണമായും ടൈൽസ് പാകി വൃത്തിയുള്ള അടുക്കളയും പ്രാണിശല്യമില്ലാത്ത സ്റ്റോർ മുറിയും സ്കൂളിനുണ്ട്. പുകയില്ലാത്ത അടുപ്പും ഭക്ഷണം പാകം ചെയ്ത്വെക്കാനുള്ള പ്രത്യേകമുറിയും ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിന് ജലസൗകര്യവും പാചകപ്പാത്രങ്ങളും വിതരണത്തിനാവശ്യമായ പാത്രങ്ങളും ഉണ്ട്. മുഴുവൻ കുട്ടികൾക്കും ഭക്ഷണം കഴിക്കാനാവശ്യമായ പാത്രങ്ങൾ സ്കൂളിൽ തന്നെയുണ്ട്. സർക്കാർ നിയോഗിച്ച പാചകത്തൊഴിലാളിക്ക് പുറമെ പി.ടി.എ നിയമിച്ച സഹായി കൂടി നിലവിലുണ്ട്. എല്ലാ ദിവസവും വൃത്തിയുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണം നൽകിവരുന്നു. കുട്ടികളുടെ പിറന്നാൾ ദിവസം പായസം അധിക വിഭവങ്ങൾ എന്നിവ പി.ടി.എയുടെ സഹായത്തോടെ നൽകി വരുന്നു. കൂടാതെ സ്ഥലത്തെ പ്രമുഖവ്യക്തികളുടെ വകയായി പായസം, സദ്യ എന്നിവയും നൽകി വരുന്നുണ്ട്. ഉച്ചഭക്ഷണം ഇരുന്ന് കഴിക്കാൻ ഓപ്പൺ എയർ ഓഡിറ്റോറിയം ഉപയോഗപ്പെടുത്തുന്നു. ഭക്ഷണം വിളമ്പുന്നതിനും സൗര്യമൊരുക്കിയിട്ടുണ്ട്. കുടിവെള്ളം മലിനജലം വീഴാത്ത രീതിയിൽ തേച്ചുവൃത്തിയാക്കിയ ആൾ മറയോടുകൂടിയ കിണർ നിലവിലുണ്ട്.കിണറിന് ഇരുമ്പുവലയും അതിനു മുകളിൽ മറ്റൊരു വലയും ഇട്ടിട്ടുണ്ട്. കൂടാതെ കുടിവെള്ള ലഭ്യതയ്ക്കായി മഴവെള്ള സംഭരണിയും ഒരുക്കിയിട്ടുണ്ട്. മുഴുവൻ മഴവെള്ളവും ശേഖരിച്ച് കിണറ്റിൽ എത്തിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ വാട്ടർ അതോറിറ്റിയുടെ മൂന്ന് കുടിവെള്ളകണക്ഷൻ പൈപ്പുകൾ ഉണ്ട്. കുട്ടികൾക്ക് ഉപയോഗിക്കുവാനും പാത്രങ്ങളും മറ്റും കഴുകുന്നതിനുമായി 4 സ്ഥലങ്ങളിലായി 16 വാട്ടർ ടാപ്പുകൾ ഉണ്ട്. കുട്ടികൾക്ക് കുടിക്കാൻ വലിയ രണ്ട് അടപ്പുള്ള പാത്രങ്ങളിൽ ശുദ്ധജലം തിളപ്പിച്ചാറ്റി നൽകുന്നു. ജലത്തിന്റെ ഉപയോഗം കുറക്കുന്നതിനായി രണ്ട് വലിയ ബാരലുകളിലായി ജലം നിറച്ചു വയ്ക്കുന്നു. ആവശ്യത്തിന് മഗ്ഗുകളും നല്കിയിട്ടുണ്ട്. കക്കൂസ് - മൂത്രപ്പുര
രണ്ട് ഗേൾസ് പ്രന്റിലി ടോയ്ലറ്റടക്കം 9 കക്കൂസും ആവശ്യാനുസരണം മൂത്രപ്പുരകളും നിലവിലുണ്ട്. മുഴുവൻ ടോയ്ലറ്റുകളും ടൈൽസ് പാകിയതാണ്. എല്ലായിടത്തും ആവള്യത്തിന് വെള്ളം ലഭ്യമാകുന്ന വാട്ടർടാപ്പുകള്ട ഉണ്ട്. എല്ലാദിവസ്വും മൂത്രപ്പുര.ും കക്കുസും ശുചിയാക്കി വെക്കുവാൻ അധ്യാപകരും കുട്ടികളും അടങ്ങിയ സ്ക്വാഡ് പ്രവർത്തിക്കുന്നു.. ആവശ്യത്തിന് ശുചീകരണ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികൾ തന്നെ നിർമ്മിച്ച ലോഷൻ ശുചീകരണത്തിന് ഉപയോഗിക്കുന്നു.
കുട്ടികളുടെ പാർക്ക് വിഞ്ജാനത്തോടൊപ്പം വിനോദവും എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചിട്ടുള്ള കുട്ടികളുടെ പാർക്കിൽ റൊട്ടേറ്റർ, സീസോ സ്ലൈഡർ, ഊഞ്ഞാൽ തുടങ്ങിയ ഉപകരണങ്ങൾ ഉണ്ട്.ഗ്രാമ പഞ്ചായത്ത് ഒരുലക്ഷത്തോളം രൂപ ചെലവാക്കിയാണ് ഇതി നിർമ്മിച്ചിട്ടുള്ളത്. ജിറാഫ് പാർക്ക് കുട്ടികൾക്ക് കണ്ണിന് കുളിർമയേകിക്കൊണ്ട് പി.ടി.എ നിർമ്മിച്ച ജിറാഫ് പാർക്ക് സ്കൂൾ പ്രവേശന കവാടത്തിൽ സ്ഥിതിചെയ്യുന്നു. പുൽത്തകിടിയും ജിറാഫും മാനും ആമ്പൽ കുളവും കുട്ടികളെ നല്ലൊന്തരീക്ഷത്തിലേക്ക് കൈ പിടിച്ച് കൊണ്ടു വരുന്നു. ഓപ്പൺ എയർ ഓഡിറ്റോറിയം സ്കൂളിലേക്ക്കടന്നുവരുന്ന ഏതൊരാളെയും ആകർഷിക്കുന്നത് സ്കൂളിലെ ഓഡിറ്റോറി യമാണ്. എം.പി.ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഓഡിറ്റോറിയം സ്കൂളിലെ പരിപാടികൾ നമ്മുടെ ഗ്രാമത്തിനാകെ മുതൽകൂട്ടാണ് , കൂടാതെ സ്കൂളിലെ അസംബ്ലി, ഉച്ചഭക്ഷണ വിതരണം എന്നിവയ്ക്കും ഇത് പ്രയോജനപ്പെടുത്തുന്നു. കൂടാതെ ഒരു ഇൻഡോർ കോർട്ടായും പ്രയോജനപ്പെടുത്തുന്നുണ്ട്. ഇൻർലോക്ക് ചെയ്ത മുറ്റം, പൊടി രഹിത ക്ലാസ് റൂമുകൾക്ക് സൗകര്യമൊരുക്കുന്ന നാട്ടിലെ കല്ല്യാണങ്ങൾ മറ്റു കലാപരിപാടികൾ എന്നിവയ്ക്കും ഓഡിറ്റോറിയം ഉപയോഗപ്പെടുത്തുന്നു. ഔഷധസസ്യത്തോട്ടം- പൂന്തോട്ടം സ്കൂളിൻറെ പ്രവേശന ഭാഗത്ത് തന്നെ മനോഹരമായ പൂന്തോട്ടവും ഔഷധസസ്യത്തോട്ടവും ഒരുക്കിയിട്ടുണ്ട് ചുറ്റുപാടുകൾ കല്ലുകൾ കെട്ടി തേച്ച് മനോഹരമാക്കിയിട്ടുണ്ട്. ഇതിനുള്ളിൽ നല്ലൊരു ആമ്പൽക്കുളവും ഒരുക്കിയിട്ടുണ്ട്. 70ഓളം ഔഷധസസ്യങ്ങൾ ഉള്ള ഔഷധത്തോട്ടം സ്കൂളിനുണ്ട്. ഓരോന്നിനും പേരെഴുതി വച്ചിട്ടുണ്ട്. വിവിധ ക്ലബുകൾ പൂന്തോട്ടവും ഔഷധസസ്യത്തോട്ടവും പരിപാലിച്ചുവരുന്നു. കൂടാതെ സ്കൂൾ കളി സ്ഥലത്തിനു ചുറ്റുമായി വിവധ ഫലവൃക്ഷങ്ങളും മറ്റു വൃക്ഷങ്ങളും നട്ടു വളർത്തിയിട്ടുണ്ട്. പച്ചക്കറിത്തോട്ടം ചെറുതാഴം കൃഷിഭവൻറെയും കേശവത്തീരത്തിൻറെയും സംയുക്താഭിമുഖ്യത്തിൽ 10 സെൻറ് സ്ഥലത്ത് പച്ചക്കറികൃഷി നടത്തിവരുന്നു. സ്കൂളിൻറെ ഉച്ചഭക്ഷണത്തിനാവശ്യമായ ജൈവ പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. ചീര,വെള്ളരി,മത്തൻ, കോളിഫ്ലവർ, കാബേജ്, മുളക് തുടങ്ങിയവയായിരുന്നു കൃഷി ചെയ്തത്. കാർഷിക ക്ലബിൻറെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. പി.ടി.എ, എം.പി.ടി.എ അംഗങ്ങൾ സ്ഥിരമായി കൃഷിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു വരുന്നു.നല്ല വിളവ് ഉത്പാദിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്കൂൾ വാഹനം പൂർണമായും പി.ടി.എ യുടെ നേതൃത്വത്തിൽ ഒരു വാഹനം സ്കൂളിനു വേണ്ടി ഓടുന്നു. നൂറ്റമ്പതോളം കുട്ടികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. കൃത്യ സമയത്ത് സ്കൂളിലെത്താൻ ഇത് ഉപകരിക്കുന്നുണ്ട്. ചെറിയ തുക ഈടാക്കിയാണ് പി.ടി.എ ഈ സംവിധാനം ഏർപ്പെടുത്തിയത്. അംഗൻവാടി സ്കൂൾ കോമ്പൗണ്ടിൽ ഒരു അംഗൻവാടി പ്രവർത്തിച്ചുവരുന്നു. സാമൂഹിക ക്ഷേമവകുപ്പിൻറെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത് മേൽ പറഞ്ഞ ഇത്രയും വിപുലമായ സൗകര്യങ്ങൾ ഒരുക്കി ജില്ലയിലെ തന്നെ മികച്ച വിദ്യാലയമാക്കി മാറ്റാൻ കഴിഞ്ഞത് കെട്ടുറുപ്പുള്ള പി.ടി.എ, എം.പി.ടി.എ, എസ്.എം.എസി അംഗങ്ങളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനം മൂലമാണ്. സാമൂഹിതകൂട്ടായ്മയുടെ ഒരു ഉത്തമോദാഹരണമാണ് ഈ വിദ്യാലയപ്രവർത്തനങ്ങൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ 2015-16 സ്കൂളിൽ കുട്ടികളുടെ സർവതോന്മുഖമായ കഴിവുകൾ പളർത്തിയെടുക്കാൻ സ്കൂളിലെ ക്ലബുകൾ വഹിക്കുന്ന പങ്കുകൾ നിസ്തുലമാണ്. ഈ വർഷത്തെ ക്ലബുകളുടെ പ്രവർത്തന മികവുകൾ ചുരുക്കി വിവരിക്കുന്നു. സയൻസ് ക്ലബ് എഡിസൺ എന്ന ശാസ്ത്രഞ്ജൻറെ നാമധേയത്തിൽ പ്രവർത്തിച്ചുവരുന്ന ശാസ്ത്ര പരീക്ഷണ ങ്ങൾ, ശാസ്ത ഉപകരണ നിർമാണം, ക്വിസ് മൽസരങ്ങൾ, ശാസ്ത്രസംബന്ധമായ വാർത്തകൾ തയ്യാറാക്കൽ, ഉത്തരപ്പെട്ടി, ദിനാകരണങ്ങൾനടത്തൽ മുതലായവ നടത്തുന്നു. പരിസ്ഥിതി ദിനാചരണം, മഴക്കാലരോഗങ്ങൾ ക്ലാസ്, ചാന്ദ്രദിനം, യുദ്ധവിരുദ്ധറാലി, ഓസോൺ ദിനം, ലോക തണ്ണീർതട ദിനം, ശാസ്തദിനം തുടങ്ങീ എല്ലാ ദിനാചരണങ്ങളും സയൻസ് ക്ലബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു. പഠനയാത്ര, ക്യാമ്പുകൾ, മരംനടൽ, പ്രകൃതി സംരക്ഷണം, ഫീൽഡ്ട്രിപ്പ് തുടങ്ങിയവ നടത്തുന്നു. വിവിധ ദിനങ്ങളുടെ പ്രാധാന്യമനുസരിച്ച് ക്വിസ് മൽസരങ്ങൾ, പോസ്റ്റർ രചനകൾ റാലികൾ എന്നി നടത്തുന്നു. ശാസ്ത്രമേളകൾക്ക് നേതൃത്വം നൽകി ഈ വർഷം മികച്ച നേട്ടം തന്നം ഉണ്ടാക്കി. ഈ വർഷം നടത്തിയ ശ്രദ്ധേയമായ ഒരു പരിപാടിയാണ് ജൈവ ഭക്ഷ്യമേള ജൈവപരമായ വസ്തുക്കൾ ഉപയോഗിച്ചാണ്. സാമൂഹ്യശാസ്തക്ലബ് സാമൂഹ്യശാസ്ത അവബോധം വളർത്താൻ പര്യാപ്തമായ വിവിധപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. ഫീൽഡ് ട്രിപ്പ് , പുരാവസ്തു ശേഖരണം, പഠനയാത്ര, പ്രാദേശിക ചരിത്ര രചന, ദിനാചരണങ്ങൾ, ക്വിസ് മൽസരങ്ങൾ , പോസ്റ്റർ രചനകൾ റാലികൾ തുടങ്ങിയവ നടത്തുന്നു. അയ്യൻകാളി ദിനം, ലോകമയക്കു മരുന്നു വിരുദ്ധദിനം, ഗാന്ധി ജയന്തി, റിപ്പബ്ലിക്ക് ദിനം ,ഐക്യരാഷ്ട്രദിനം ,കേരളപ്പിറവിദിനം തുടങ്ങിയ ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. സാമൂഹ്യശാസ്ത്രമേളയിൽ മികച്ച വിജയം ഉണ്ടാക്കി. ഗണിതശാസ്ത്രക്ലബ് കുട്ടികളിൽ ഗണിതാഭിരുടി വളർത്താൻ പര്യപ്തമായ പ്രവർത്തനങ്ങൾ നടത്തുന്നു. ക്വിസ് മൽസരങ്ങൾ, ചോദ്യോത്തരപ്പെട്ടി, പസിലുകൾ, കളികൾ, ദിനാചരണങ്ങൾ, പോസ്റ്റർ രചനകൾ എന്നിവ നടത്തുന്നു. ഗണിതശാസ്ത്രമേളയ്ക്ക് നേതൃത്വം വഹിക്കുന്നു. ഗണിതക്വിസുകൾ ഗണിത പസിലുകൾ, ഗണിതരൂപങ്ങളുടെ നിർമ്മാണം എന്നി നടത്തുന്നു. സബ് ജില്ല - ജില്ലാ ഗണിതശാസ്ത്രസെമിനാറുകളിൽ മികച്ച വിജയം നേടി. വിദ്യാരംഗം കലാ സാഹിത്യവേദി വിദ്യാർത്ഥികളുടെ സാഹിത്യപരമായ കഴിവുകൾ ഉണർത്താൻ പര്യപ്തമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു. വായനാ ദിനത്തിൻറെയും വായനാ വാരാചരണ ത്തിൻറയും ഭാഗമായി ലൈബ്രറി വിതരണം , വായനശാലാ സന്ദർശനം, സാഹിത്യക്വിസ് എന്നിവ നടത്തി . ഈ വർഷം കഥാകവിതാ ആസ്വാദനക്യാമ്പ് നടത്തി. പ്രശസ്ത സാഹിത്യകാരന്മാരായ ശ്രീ. കൃശ്ണൻ നടുവിലത്ത്, അജേഷ് കടന്നപ്പള്ളി എന്നിവർ ക്ലാസ്സെടുത്തു. ബഷീർ ദിനം, വളളത്തോൾ ദിനം, ഉറൂബ് ദിനം, വയലാർ ദിനം തുടങ്ങീ സാഹിത്യകാരന്മാരെ അനുസ്മരിച്ചുകൊണ്ടുള്ള പരിപാടികൾ നടത്തി. ക്ലാസ്സുകളിൽ കൈയെഴുത്ത് മാഗസിൻ തയ്യാറാക്കാനുള്ള നേതൃത്വം നൽകി വരുന്നു. സാഹിത്യ സമാജം, ബാലസഭ എന്നിവ നടത്തുന്നു. ഇംഗ്ലീഷ് ക്ലബ് ഇദഗ്ലീഷ് ഭാഷയിൽ കുട്ടികളുടെ കഴിവ് വർദ്ധിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇംഗ്ലീഷ് ഫെസ്റ്റിൻറെ ഭാഗമായി സ്കൂളിൽ മുഴുവൻ ക്ലാസുകളിലും ഇംഗ്ലീശ് പരിപാടികൾ സംഘടിപ്പിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിപാടി നടത്തിവരുന്നു. ഈ വർഷത്തെ CRC തല ഇംഗ്ലീഷ് ഫെസ്റ്റ് സ്കൂളിൽവച്ച് നടത്തി. ഹിന്ദി മഞ്ച് രാഷ്ട്രഭാഷയായ ഹിന്ദിയെ കൂടുതൽഅറിയാനും കൂടുതൽ അറിവു നേടാനുമുള്ള പ്രവർത്തന ങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. കഥ, കവിത, ലേഖനം, പ്രസംഗം,തുടങ്ങിയവ തയ്യാറാക്കുന്നു. മാഗസിനുകൾ തയ്യാറാക്കുന്നു. പ്രേംചന്ദ് ദിനം, ഹിന്ദി വാരാഘോഷം എന്നിവയോടനുബന്ധിച്ച് വിവിധ പ രിപാടികൾ നടത്തി.
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 12.101095361938283, 75.25392193915663| width=600px | zoom=15 }} കണ്ണൂർ പയ്യന്നൂർ നാഷണൽ ഹൈവേയിൽ ഏഴിലോട് നിന്നും 2 കി.മി.പുറച്ചേരി റോഡ്
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13563
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ