"ജി.യു. പി. എസ്. കടമ്പഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 71: | വരി 71: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<big>വിദ്യാർഥികളുടെ മാനസികവും ആരോഗ്യപരവുമായ ബൗദ്ധികവുമായ വളർച്ച ഒരു വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. നമ്മുടെ വിദ്യാലയത്തിൽ ഏതാണ്ട് എണ്ണൂറിൽപരം കുട്ടികൾ പഠിക്കുന്നുണ്ടെങ്കിലും വായനാമുറി, ലാബോറട്ടറി, ഡൈനിങ്, അസംബ്ലി ഹാൾ തുടങ്ങിയവയോട് കൂടി വിപുലമാക്കുന്നതിന് കിഫ്ബി ഉപയോഗിച്ചുള്ള നിർമ്മാണത്തിലിരിക്കുന്ന ക്ലാസ് മുറികൾ ഉപയോഗപ്പെടുത്താനാവും. 9 ക്ലാസ് റൂമുകൾ കൂടി ലഭ്യമാകുന്നതോടെ ഈ സർക്കാർ വിദ്യാലയത്തിന്റെ ഭൗതിക വളർച്ച സമൂഹത്തിന് ആകമാനം അഭിമാനിക്കാവുന്ന ഒന്നായി മാറും.</big> | |||
<big>'''മികച്ച വിദ്യാലയാന്തരീക്ഷം'''</big> | |||
<big>മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിൽ ഏറ്റവും വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. നിരവധി കായിക മത്സരങ്ങൾക്ക് വേദിയായ ഈ മൈതാനം ഒരു സ്റ്റേഡിയം ആക്കി മാറ്റുക എന്നത് കടമ്പഴിപ്പുറം ഗ്രാമത്തിലെ തന്നെ ഒരു സ്വപ്നമാണ്.</big> | |||
<big> നൂറു വർഷം പഴക്കമുള്ള വിദ്യാലയത്തിലെ തണലേകി കൊണ്ട് മൈതാനത്തിൽ ആൾ മുത്തശ്ശിയും കേരവൃക്ഷങ്ങളും മറ്റു തണൽമരങ്ങളും പച്ചക്കുട നിവർത്തി വിരാജിക്കുന്നു.</big> | |||
<big>'''ക്ലാസ്സ് മുറികൾ'''</big> | |||
<big>പ്രീപ്രൈമറി, ഒന്ന്, രണ്ട് ക്ലാസ്സുകൾ പൂർണ്ണമായും ഹൈടെക് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. രണ്ടു മുതൽ ഏഴു വരെ ക്ലാസ്സുകൾക്ക് സ്വന്തമായി ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉണ്ട്.കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം അന്തിമഘട്ടത്തിൽ എത്തിയ ക്ലാസ് റൂമുകൾ പൂർണമായും ഹൈടെക്ക് സംവിധാനത്തിൽ ആണ് ഒരുക്കുന്നത് അതുകൊണ്ടുതന്നെ ഉന്നതനിലവാരത്തിലുള്ള പഠനം കുട്ടികൾക്ക് ഉറപ്പുവരുത്താൻ സാധിക്കുന്നു. ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ് വരെ ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം എന്നിങ്ങനെ സംവിധാനങ്ങളും നിലവിലുണ്ട്. പ്രീ പ്രൈമറി ക്ലാസ്സ് റൂമുകൾ ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ച് വളരെയധികം ആകർഷകമാക്കി യിട്ടുണ്ട്.എല്ലാ ക്ലാസ്സുകളും ഫാൻ സൗകര്യം, ലൈറ്റ് സംവിധാനങ്ങൾ എന്നിവയുമുണ്ട്.</big> | |||
<big>'''സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി'''</big> | |||
<big>മൂവായിരത്തോളം പുസ്തകങ്ങളുള്ള വിപുലമായ സ്കൂൾ ലൈബ്രറിക്ക് പുറമേ എല്ലാ ക്ലാസുകളിലും നൂറിലധികം പുസ്തകങ്ങളുള്ള ക്ലാസ് ലൈബ്രറി സംവിധാനമുണ്ട്. കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി വിവിധ ദിനപത്രങ്ങൾ ഓരോ ക്ലാസിലും വിതരണം ചെയ്യുന്നു.പിറന്നാൾ പുസ്തകം പദ്ധതിയുടെ ഭാഗമായി ക്ലാസ് ലൈബ്രറി വിപുലീകരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട് സ്കൂൾ ലൈബ്രറി പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിധത്തിൽ ഒരു പൊതുജന വായനശാല ആക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.</big> | |||
<big>'''ലാബ്, ലാബോറട്ടറി'''</big> | |||
<big> കമ്പ്യൂട്ടർ ലാബ് സയൻസ് ലാബ് ഗണിതലാബ് സാമൂഹ്യ ശാസ്ത്ര ലാബ് എന്നിവ വിദ്യാലയത്തിൽ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു ഓരോ ക്ലാസ് റൂമും ഒരു ലാബാക്കി മാറ്റി ടാലെന്റ് ലാബ് പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കാൻ പ്രവർത്തനങ്ങൾ നടന്നുവരുന്നു.</big> | |||
<big>'''പാചകപ്പുര'''</big> | |||
<big> ശ്രീകൃഷ്ണപുരം ബ്ലോക്കിന്റെ നന്മ@സ്കൂൾ പദ്ധതിയിലുൾപ്പെടുത്തി വിദ്യാലയത്തിന് നല്ല ഒരു പാചകപ്പുര നിർമ്മിക്കാൻ ആയിട്ടുണ്ട്. കുടിവെള്ള സൗകര്യത്തിനായി സ്കൂളിന് സ്വന്തമായി രണ്ട് കുഴൽക്കിണറുകളും ഒരു കിണറും ഉണ്ട്.</big> | |||
<big>'''തുമ്പൂർമുഴി- ജൈവ മാലിന്യ പ്ലാന്റ്'''</big> | |||
<big> പച്ചക്കറിയുടെയും ഉച്ചഭക്ഷണത്തിനും അവശിഷ്ടങ്ങൾ ജൈവവളമാക്കി മാറ്റുന്ന ജൈവ മാലിന്യ പ്ലാന്റ് വിദ്യാലയത്തിനു മാത്രമല്ല സമൂഹത്തിനു തന്നെ മാതൃകയായ ഒന്നാണ്.</big> | |||
<big>'''പെൺകുട്ടികൾ , ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകൾ'''</big> | |||
<big> വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണത്തിനനുപാതമായി വേണ്ടത്ര ശുചിമുറികൾ ഉണ്ട്. അതിൽ തന്നെ ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകളും കൗമാരക്കാരായ പെൺകുട്ടികൾക്ക് വേണ്ടി പ്രത്യേകം ഷീ ടോയ്‌ലറ്റുകളും ഉണ്ട്.</big> | |||
<big>'''ബാന്റ് സെറ്റ്'''</big> | |||
<big> പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് അവസരം നൽകുക എന്നതോടൊപ്പം അച്ചടക്കവും ചിട്ടയും ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടുകൂടി സ്കൂളിന് സ്വന്തമായി ഒരു ബാൻഡ്സെറ്റ് നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു ശ്രീകൃഷ്ണപുരം ബ്ലോക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബാൻഡ് സെറ്റ് ലഭിച്ചത്.</big> | |||
<big>'''ഗതാഗതസൗകര്യം'''</big> | |||
<big> മുൻ എംഎൽഎ (പി. ഉണ്ണി)യിൽ നിന്നും ലഭിച്ച ബസ് അടക്കം മൂന്ന് ബസ്സുകൾ വിദ്യാലയത്തിൽ സർവീസ് നടത്തുന്നു. വളരെ ഉൾഭാഗത്തു നിന്ന് പോലും കുട്ടികൾക്ക് മിതമായ നിരക്കിൽ സ്കൂളിലെത്തിച്ചേരാ ൻ സാധിക്കുന്നു.</big> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||