*തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം / ഓട്ടോ മാർഗം എത്താം. (12 കിലോമീറ്റർ)
*[[പ്രമാണം:44316-വഴികാട്ടി.jpeg|ലഘുചിത്രം|സ്കൂൾ റൂട്ട് മാപ്പ് ]]തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം / ഓട്ടോ മാർഗം എത്താം. (12 കിലോമീറ്റർ)
*കാട്ടാക്കടയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ബസ്സ് മാർഗം / ഓട്ടോ മാർഗം എത്താം.
*കാട്ടാക്കടയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ബസ്സ് മാർഗം / ഓട്ടോ മാർഗം എത്താം.
*തീരപ്രദേശത്തു നിന്നും 28 കി.മി. അകലെ. ബസ്/ഓട്ടോ മാർഗം ഇവിടെ എത്തിച്ചേരാം.
*തീരപ്രദേശത്തു നിന്നും 28 കി.മി. അകലെ. ബസ്/ഓട്ടോ മാർഗം ഇവിടെ എത്തിച്ചേരാം.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ അരുവിക്കര പഞ്ചായത്തിൽ ഉൾപ്പെടുന്ന പന്ത്രണ്ടാം വാർഡായ ഇറയംകോട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എസ്സ് മൈലം .കാട്ടാക്കട ഉപജില്ലയുടെ കീഴിലെ മുന്നേറ്റം സ്കൂളുകളിൽ ഒന്നാണ് നമ്മുടെ ഈ വിദ്യാലയ മുത്തശ്ശി.
അരുവിക്കര പഞ്ചായത്തിലെ ഇറയംകോട് വാർഡിലാണ് മൈലം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1890 കാലഘട്ടത്തിൽ[1] താന്നിമൂട്ടിൽ ഇസ്രായേൽ എന്ന ഒരു ആശാന്റെ കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം. അത് കാലാന്തരത്തിൽ എൽ. എം. എസ് എന്ന സംഘടന ഏറ്റെടുത്തു ഇറയംകോഡിന് സമീപം അവരുടെ കെട്ടിടത്തിൽ പ്രവർത്തിപ്പിച്ചു വരികയും ചെയ്‌തു. ആ പ്രദേശം എന്ന് പറയുന്നത് (2022 ) ഇന്നത്തെ മൈലം സി. എസ്സ്. ഐ ചർച്ചു് ഇരിക്കുന്ന കെട്ടിടം. 1960 കളിൽ അത് സർക്കാർ ഏറ്റെടുത്തു ഇപ്പോൾ സ്കൂൾ ഇരിക്കുന്ന പ്രദേശത്തേക്ക് കൊണ്ട് വരികയും ചെയ്‌തു. സ്കൂൾ സർക്കാർ ഏറ്റെടുത്ത സമയത്തെ പ്രഥമാധ്യാപകൻ ശ്രീ. ഡി. പത്രോസ് ആണ്.[2]ചരിത്രം കൂടുതൽ അറിയാൻ
ഭൗതിക സൗകര്യങ്ങൾ
2019 -2020 ലെ സൗകര്യങ്ങളും പ്രവർത്തനങ്ങളും72 സെന്റ് സ്ഥലം .
കോവിഡ് പ്രതിസന്ധി കാലത്തു സംസ്ഥാനം മൊത്തം ഉറ്റുനോക്കിയ കുഞ്ഞുങ്ങളുടെ പഠനത്തിനു കരുത്തു പകർന്നു കൊണ്ട് കൈറ്റ് ,വിസിറ്റേഴ്സ് ചാനലിലൂടെ നടത്തിയ ഓൺലൈൻ ക്ലാസ്സുകളുടെ ഭാഗമാകാൻ നമ്മുടെ കൊച്ചു സ്കൂളിലെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞു.
ജില്ലാ തല പ്രശ്നോത്തരിയിൽ കഴിവ് തെളിയിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
എൽ.എസ്.എസ്. പരീക്ഷകളിൽ നേട്ടം കൈവരിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
ഷോർട്ട് ഫിലിം :- മൈലം സ്കൂളിന്റെ പരിസരവും കുഞ്ഞുങ്ങളെയും ഉൾപ്പെടുത്തി ചെയ്ത ഷോർട്ട് ഫിലിം.
കൂടുതൽ അറിയാൻ
കോവിഡ് പ്രതിസന്ധി ഘട്ടത്തെ നമ്മുടെ മുന്നേറ്റം
2019 -2020 ഇൽ ഇനി എന്ത് എന്നറിയാത്ത ഒരു ഘട്ടത്തിൽ ആയിരുന്നു നമ്മുടെ സ്കൂളുകളെല്ലാം അടച്ചത്. 2020-2021 ആയപ്പോഴും സ്കൂളുകൾ ഒന്നും തന്നെ തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം ആയിരുന്നു. ഈ സമയത്തു കൈറ്റ് വിസിറ്റേഴ്സ് ചാനൽ വഴി നടപ്പാക്കിയ ഓൺലൈൻ ക്ലാസുകൾ മാത്രം ആയിരുന്നു നമ്മുടെ ഏക ആശ്രയം. ഇ ഘട്ടത്തിൽ കുട്ടികളുമായി നിരന്തരം ബന്ധപ്പെടുകയും കഴിയുന്ന വീടുകൾ എല്ലാം തന്നെ സന്ദർശിക്കുകയും ചെയ്‌തു വന്നിരുന്നു. നമ്മുടെ രക്ഷകർത്താക്കൾ എല്ലാം തന്നെ വളരെ പാവപെട്ട ജീവിത സാഹചര്യത്തിൽ ഉള്ളവരായതിനാൽ സ്മാർട്ട് ഫോണോ മറ്റു സൗകര്യമോ ഉള്ളവർ വളരെ കുറവായിരുന്നു.അതിനാൽ ആഴ്ചയിൽ ഒരിക്കൽ അവരെ വിളിച്ചു മക്കളുടെ പഠന നിലവാരവും ,വിസിറ്റേഴ്സ് ചാനലിലെ ക്ലാസ്സുകളിൽ നൽകുന്ന തുടർപ്രവർത്തനവും വിലയിരുത്തി വരുകയാണ് ചെയ്തിരുന്നത്. ഇ സാഹചര്യത്തിൽ നമ്മുടെ സ്കൂളിൽ ഒരു അദ്ധ്യാപിക മാത്രം ആയിരുന്നു ഉണ്ടായിരുന്നു. എല്ലാ കുട്ടികളുടെയും വീടുകളിൽ എത്തിച്ചേരാൻ അതിനാൽ കഴിഞ്ഞില്ല .അതിനൊരു പരിഹാരം കാണാനായി പലരെയും സമീപിച്ച കൂട്ടത്തിൽ ഇന്ദു വി.ആർ. എന്ന വ്യക്തിയെ പരിചയപ്പെടുകയും അവർ പൂർവ വിദ്യാർത്ഥി സുഹൃത്തുക്കളുടെ സഹായത്തോടെ നമ്മുടെ സ്കൂളിൽ ടാബുകളും ഹെഡ്സെറ്റും കവറുകളും സമ്മാനിച്ചു . അങ്ങനെ നമ്മുടെ കൊച്ചു വിദ്യാലയം സംബൂർണ്ണ ഡിജിറ്റൽ വിദ്യാലയമാക്കി മാറ്റാൻ കഴിഞ്ഞു. അതോടൊപ്പം NGO സംഘടനാ, അരുവിക്കര ഫാർമേഴ്‌സ് ബാങ്ക് എന്നിവരും ഇ നേട്ടത്തിന് ഞങ്ങളെ സഹായിച്ചു.
ചിത്രശാല
2021_2022
2020-2021
2019_2020
2018_2019
വഴികാട്ടി
സ്കൂൾ റൂട്ട് മാപ്പ്തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം / ഓട്ടോ മാർഗം എത്താം. (12 കിലോമീറ്റർ)
കാട്ടാക്കടയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ബസ്സ് മാർഗം / ഓട്ടോ മാർഗം എത്താം.
തീരപ്രദേശത്തു നിന്നും 28 കി.മി. അകലെ. ബസ്/ഓട്ടോ മാർഗം ഇവിടെ എത്തിച്ചേരാം.