ഗവ. എൽ. പി. എസ്. മൈലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ. എൽ. പി. എസ്. മൈലം/എന്റെ ഗ്രാമം

അരുവിക്കര എന്റെ നാട്[1]

നെടുമങ്ങാട് താലൂക്കിലെ അരുവിക്കര ഗ്രാമത്തിലെ ഇറയംകോട് വാർഡിലാണ് ഞങ്ങളുടെ കൊച്ചു വിദ്യാലയ മുത്തശ്ശി ഉള്ളത്.

ചരിത്രം

തിരുവിതാംകൂർ മഹാരാജാവു രാജകൊട്ടാരം പണിയുന്നതിനും അരുവിക്കരയെ തെരഞ്ഞെടുത്തിരുന്നു. എന്നാൽ ദേവീഹിതത്തിന് എതിരെന്ന് മനസ്സിലാക്കി മഹാരാജാവ് അതിൽ നിന്നും പിന്തിരിഞ്ഞു.

ഭൂപ്രകൃതി

കുന്നുകളും, സമതലപ്രദേശങ്ങളും, കുന്നിൻ ചരിവുകളും, താഴ്വരകളുമാണ് ഈ പഞ്ചായത്തിലെ ഭൂപ്രകൃതി. മണൽ, മണ്ണ്, ചെളിമണ്ണ്, പാറമണ്ണ് എന്നിവയാണ് മണ്ണിനങ്ങൾ.

ജലപ്രകൃതി

ആറുകളും, കരമനയാറും, കുളങ്ങളും, മഴയുമാണ് ഈ പഞ്ചായത്തിലെ ജലപ്രകൃതി.

അരുവിക്കര അണക്കെട്ട്

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ അരുവിക്കര ഗ്രാമപഞ്ചായത്തിലെ അരുവിക്കരയിൽ ആണ് അരുവിക്കര അണക്കെട്ട്[1] സ്ഥിതി ചെയ്യുന്നത്. കരമാനയാറിനു കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ ആർച്ച് ഡാം 1934 ൽ ആണ് പൂർത്തിയായത്. തിരുവനന്തപുരം നഗരത്തിലെ ജലസേചന ആവശ്യങ്ങൾ നിറവേറ്റുന്നത് അരുവിക്കര അണക്കെട്ടാണ്.

വിനോദസഞ്ചാര കേന്ദ്രങ്ങൾ

അരുവിക്കര ഭഗവതീക്ഷേത്രവും കരമനയാറും ജനശ്രദ്ധയാകർഷിക്കുന്നു. കരമനയാറിനു കുറുകെയുള്ള ആർച്ച്‌ ഡാമിന്റെ നിർമ്മാണത്തോടെയാണ് അരുവിക്കര ടൂറിസ്റ്റ് മേഖലയാണ്. 1934-ൽ ആണ് അരുവിക്കര ഡാം പണിതത്. തിരുവനന്തപുരം നഗരത്തിലേക്കു കുടിവെള്ളമെത്തിക്കാനായി പ്രവർത്തിക്കുന്ന വെല്ലിംഗ്ടൻ വാട്ടർ വർക്സും (ജലശുദ്ധീകരണശാല) ഡാമിന്റെ വൃഷ്ടിപ്രദേശത്തുള്ള മണിദ്വീപും സഞ്ചാരികളെ ആകർഷിക്കുന്നു. ഇന്നു വളരെയധികം വിനോദസഞ്ചാരികൾ വന്നെത്തുന്ന തിരുവനന്തപുരത്തെ പ്രമുഖമായ ടൂറിസ്റ്റ് കേന്ദ്രമാണ് അരുവിക്കര. ദേശാടനപ്പക്ഷികൾ വിരുന്നെത്താറുള്ള ഇടങ്ങളിലൊന്നാണ് അരുവിക്കര ജലസംഭരണി.

  1. വിക്കിപീഡിയ