ഗവ. എൽ. പി. എസ്. മൈലം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അംഗീകാരം

ശുചിത്വം

ഒരു കൊച്ചു വിദ്യാലയം ആയതിനാൽ തന്നെ എടുത്തു പറയത്തക്ക ഒരു പാട് അംഗീകാരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും നമ്മുടെ വിദ്യാലയത്തിന് ലഭിച്ചിട്ടുള്ള കൊച്ചു കൊച്ചു സന്തോഷങ്ങൾ ഇവിടെ പങ്കു വയ്ക്കുന്നു.

  • ജില്ലാ തല പ്രശ്നോത്തരിയിൽ കഴിവ് തെളിയിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
  • ഗണിത-ശാസ്ത്ര മേളകളിൽ കഴിവുകൾ തെളിയിക്കാൻ കഴിഞ്ഞു.
* ജില്ലാ തലത്തിൽ തിളക്കവുമായി
* പ്രശ്‌നോത്തരിയിലെ മികവിനു എസ്.എസ്.കെ. ജില്ലാ ഓഫീസിൽ നിന്നും അംഗീകാരം
  • കോവിഡ് പ്രതിസന്ധി കാലത്തു സംസ്ഥാനം മൊത്തം ഉറ്റുനോക്കിയ കുഞ്ഞുങ്ങളുടെ പഠനത്തിനു കരുത്തു പകർന്നു കൊണ്ട്  കൈറ്റ് ,വിക്‌ടേഴ്‌സ് ചാനലിലൂടെ നടത്തിയ ഓൺലൈൻ ക്ലാസ്സുകളുടെ ഭാഗമാകാൻ നമ്മുടെ കൊച്ചു സ്കൂളിലെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞു.
  • ഉപജില്ലാ കലോത്സവങ്ങളിൽ ഗ്രേഡുകൾ നേടാൻ കഴിഞ്ഞു.
  • കോവിഡ് കാലത്തു കേരളത്തിലെ കുഞ്ഞുങ്ങൾക്ക് മൊത്തം ആശ്രയം ആയിരുന്ന വിക്‌ടേഴ്‌സ് ഫസ്റ്റ് ബെൽ ക്ലാസ്സുകളിൽ ഞങ്ങളുടെ സ്കൂളിലെ ശ്രീമതി. അമൃത ടീച്ചറുടെയും സംഭാവനകൾ ഉണ്ടായിരുന്നു. വിക്‌ടേഴ്‌സചാനലിൽ രണ്ടാം ക്ലാസ്സിലെ മലയാളം മീഡിയം മലയാളം ക്ലാസും , ഇംഗ്ലീഷ് മീഡിയം ഗണിത ക്ലാസും അമൃത ടീച്ചർ കൈകാര്യം ചെയ്‌തിരുന്നു.
  • എൽ.എസ്.എസ്. പരീക്ഷകളിൽ നേട്ടം കൈവരിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
  • * വിക്‌ടേഴ്‌സ് ക്ലാസ്സിൽ നമ്മുടെ കുഞ്ഞുങ്ങൾ
    ഷോർട്ട് ഫിലിം :- മൈലം സ്കൂളിന്റെ പരിസരവും കുഞ്ഞുങ്ങളെയും ഉൾപ്പെടുത്തി ചെയ്ത ഷോർട്ട് ഫിലിം
      • ജില്ലാ തലത്തിൽ പ്രശ്നോത്തരിയിൽ പങ്കെടുക്കാൻ അവസരം
          • എൽ.എസ്.എസ്. സർട്ടിഫിക്കറ്റ്
            ഉപജില്ലാ തലത്തിൽ പ്രശ്നോത്തരിയിൽ ഒന്നാം സമ്മാനം

2022-23

  • 2022-23 ശബരീഷ് സ്മാരക പുരസ്കാരത്തിനായി മത്സരിക്കുകയും. സ്കൂൾ വിക്കിയുടെ പ്രശസ്തി പത്രത്തിന് അർഹത നേടുകയും ചെയ്തു. സംസ്ഥാനതലത്തിൽ സ്കൂൾവിക്കി അപ്ഡേഷന് നടത്തിയ ചുരുക്കം ചില എൽ.പി.സ്കൂളുകളിൽ ഒന്നായി മാറി നമ്മുടെ മൈലം എൽ.പി.എസ്.
സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്തതിനു സ്കൂളിന് ലഭിച്ച അംഗീകാരം

2023-2024