"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് മാന്നാമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{Needs Image}} | |||
{{HSchoolFrame/Header}} | {{HSchoolFrame/Header}} | ||
{{prettyurl|St.Sebasian`s H. S. Mannamangalamh}} | {{prettyurl|St.Sebasian`s H. S. Mannamangalamh}} | ||
19:05, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
| സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് മാന്നാമംഗലം | |
|---|---|
| വിലാസം | |
മാന്ദാമംഗലം മാന്ദാമംഗലം പി.ഒ. , 680014 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 13 - 07 - 1984 |
| വിവരങ്ങൾ | |
| ഫോൺ | 0487 2689955 |
| ഇമെയിൽ | stsebastianshs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22073 (സമേതം) |
| യുഡൈസ് കോഡ് | 32071206604 |
| വിക്കിഡാറ്റ | Q64091390 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഒല്ലൂർ |
| താലൂക്ക് | തൃശ്ശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുത്തൂർ, പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 244 |
| പെൺകുട്ടികൾ | 209 |
| ആകെ വിദ്യാർത്ഥികൾ | 453 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോഷി പോൾ |
| പി.ടി.എ. പ്രസിഡണ്ട് | സജി താണിക്കൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജുലി മനോജ് |
| അവസാനം തിരുത്തിയത് | |
| 10-02-2022 | Rajeevms |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
തൃശ്ശൂര് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് മാന്നാമംഗലം.
ചരിത്രം
സെന്റ്. സെബാസ്റ്റ്യ൯സ് ഹൈസ്ക്കൂൾ മാന്ദാമംഗലം
മലയോര പ്രദേശത്തിന്റെ ഒത്തൊരുമയുടേയും സ്ഥിരോത്സാഹത്തിന്റേയും പ്രതീകമായ മാന്ദാമംഗലം സെന്റ് സെബാസ്റ്റ്യ൯സ് ഹൈസ്ക്കൂൾ സ്ഥാപിതമായത് 1984ലാണ്.അതുവരെയും
പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ കിഴക്ക൯ മലയോര മേഖലയിലുള്ള കുട്ടികൾക്ക് ഹൈസ്ക്കൂൾ വിദ്യാഭ്യാസം നേടണമെങ്കിൽ പത്തുമുതൽ പതിനഞ്ചുകിലോമീറ്റർ വരെ നടന്നുംബസ്സിലുമായി സഞ്ചരിക്കണമായിരുന്നു. ഒല്ലൂർ ഗവൺമെന്റ് ഹൈസ്ക്കൂളിലോ,കുട്ടനെല്ലൂർ അഗസ്റ്റ്യ൯ അക്കര ഹൈസ്ക്കൂളിലോ,ഗവ൰ഹൈസ്ക്കൂൾ പുത്തൂരിലോ എത്തിയാണ് ഇവിടെയുള്ളവർ ഹൈസ്ക്കൂൾ പഠനം നടത്തിയിരുന്നത്.
മാന്ദാമംഗലത്ത് ഒരു ഹൈസ്ക്കൂൾ അനുവദിക്കാമെന്ന ധാരണ സർക്കാർതലത്തിൽ ഉണ്ടാകുന്നത് 1982ലാണ്. ഇത്തരം ഒരുസാഹചര്യത്തിലാണ് തൃശ്ശൂർ രൂപത കോർപ്പറേറ്റ് ഏജ൯സിയുടെ
ആഭിമുഖ്യത്തിൽ സ്ക്കൂൾ ആരംഭിക്കാ൯ ശ്രമം തുടങ്ങിയത്.അന്ന് കോർപ്പറേറ്റ് മാനേജരായിരുന്ന റവ൰ഫാ൰ലോറ൯സ് ഒലക്കേങ്കിൽ ഇതിന് അനുമതിനൽകി.സ്ക്കൂളിന് ആവശ്യമായ സ്ഥലം വാങ്ങിനൽകണമെന്നതായിരുന്നു നിബന്ധന. 1982ഏപ്രിൽ 20ന് ദുഃഖ വെള്ളിയാഴ്ച ദിനത്തിൽ റവ൰ഫാ൰ജൈത്സ് ചേറ്റുപുഴക്കാരന്റെ അധ്യക്ഷതയിൽ ജാതിമതഭേദമന്യേ ഒരു പൊതുയോഗം സെന്ററിൽ ചേർന്നു.101പേരുള്ള ജനറൽ കമ്മിറ്റിയും 19 പേരുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു.കൺവീനറായി ഇ൰ഈച്ചര൯ കുട്ടി വാര്യർ മാസ്റ്ററേയും ട്രഷററായി റവ൰ഫാ൰ജൈത്സ് ചേറ്റുപുഴക്കാരനെയും തിരഞ്ഞെടുത്തു.സർവ്വശ്രീ൰കാലായിൽ പാപ്പച്ച൯, ഗീവർഗ്ഗീസ് മാസ്റ്റർ, ഐ൰കെ സുബ്രഹ്മണ്യ൯ മാസ്റ്റർ, സി൰ഗോവിന്ദ൯, കള്ളിപ്പറമ്പിൽ ഔസേപ്പ്, വട്ടക്കുഴി ഔസേപ്പ്, എം൰വി ജോസുകുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ ആശ്രാന്തപരിശ്രമം നടത്തി ഒരുലക്ഷംരൂപശേഖരിച്ച് ചുള്ളിപ്പറമ്പിൽ വേലുക്കുട്ടിയുടെ മൂന്ന് ഏക്കർ സ്ഥലം വാങ്ങി.മെയ് 11ന് ശ്രീ൰രാഘവ൯ പുഴക്കടവിൽ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽവെച്ച് തൃശ്ശൂർ രൂപത ബിഷപ്പ് റൈറ്റ്൰റവ൰ഡോ൰ജോസഫ് കുണ്ടുകുളം സ്ക്കൂൾ കെട്ടിടത്തിന്റെശിലാസ്ഥാപനം നിർവ്വഹിച്ചു൰ അന്നുതന്നെ കെട്ടിടം പണി ആരംഭിക്കുകയും ചെയ്തു.കേവലം 26ദിവസംകൊണ്ട് 147അടിനീളത്തിൽ ഒരു സ്ക്കൂൾ പണികഴിപ്പിക്കുക എന്നത്ഒരു ഭഗീരഥപ്രയത്നം തന്നെയായിരുന്നു. ജാതിമതഭേദമന്യേ നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണവും ശ്രമദാനവും ഇതിന് ഊർജ്ജം പകർന്നു.1984ജൂലൈ 12ന് സ്കൂളിന് ഔദ്യോഗീകമായി അംഗീകാരംലഭിക്കുകയും ജൂലൈ 13ന് സ്ക്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. രൂപതാ വികാരി ജനറാൾ മോൺ.പോൾ ചിറ്റിലപ്പിള്ളി വെഞ്ചിരിപ്പ് നിർവ്വഹിച്ചു.എട്ടാം ക്ലാസിൽ മൂന്ന് ഡിവിഷനുകളിലായി 121കുട്ടകളും 6അദ്ധ്യാപകരും 2അനദ്ധ്യാപകരുമാണ് ആരംഭത്തിൽ ഉണ്ടായിരുന്നത്. പ്രഥമ ഹെഡ് മാസ്റ്ററുടെ ചുമതല ശ്രീ.ടി.എ ഔസേപ്പ് മാസ്റ്റർ ക്കായിരുന്നു.തുടർന്ന് സർവ്വശ്രീ.കെ.വി ജോസ്, സി.എ പോൾ, ശാന്ത വർഗ്ഗീസ്, കെ.എഫ് ടോമി, കെ.പി ജോർജ്ജ്, സി.ഡി ഫിലോമിന, കെ.ഡി ഡേവീസ്, എം.പി കൊച്ചുത്രേസ്യ, ഇ.സി ജോസ്, കെ.എൽ ജേക്കബ്ബ് എന്നിവർ സ്കൂളിന്റെ പ്രധാനാദ്ധ്യാപകരായി. പ്രഥമമാനേജർ എന്നനിലയിൽ സ്കൂളിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് റവ൰ഫാ൰ജൈത്സ് ചേറ്റുപുഴക്കാരനായിരുന്നു. തുടർന്ന് ബഹുമാന്യരായ ഫാ.പോൾ പേരാമംഗലത്ത്,ഫാ.ജോളി ചിറമ്മൽ,ഫാ.ആന്റോ കാഞ്ഞിരത്തിങ്കൽ,ഫാ.ജോസ് ചാലക്കൽ,ഫാ.വർഗ്ഗീസ് കാഞ്ഞിരത്തിങ്കൽ,ഫാ.ജോജു ആളൂർ, ഫാ.പോൾ അരിക്കാട്ട്,ഫാ.ജോൺസൺ അന്തിക്കാട൯, ഫാ.രാജു കൊക്ക൯, ഫാ.ഡേവീസ് പനംങ്കുളം, ഫാ.പോൾ അറക്കൽ, ഫാ.ജിയോ പള്ളിപ്പുറത്തുകാര൯,ഫാ.രാജു അക്കര, ഫാ.ഫ്രാങ്കോ പുത്തിരി. 1987ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് 91%വിജയം കരസ്ഥമാക്കി.മലയോര മേഖലയിലെ ഏറെപരിമിതികളുണ്ടായിട്ടും വിദ്യാർത്ഥികളുടെയും,അദ്ധ്യാപകരുടെയും രക്ഷിതാക്കളുടേയും സമ്പൂർണ്ണസഹകരണം ഉള്ളതുകൊണ്ട് ഉയർന്ന വിജയശതമാനം തുടർന്നും നിലനിർത്താനായി ഇപ്പോൾ 2008, 2009, 2010 എന്നീ മൂന്നു വർഷങ്ങളിൽ തുടർച്ചയായി 100%വിജയം കൈവരിക്കാ൯ സാധിച്ചിരിക്കുകയാണ്. 2010-ൽ തൃശ്ശൂർ രൂപത കോർപ്പറേറ്റ് ഏജ൯സിയിൽവെച്ച് മികച്ച മൂന്നാമത്തെ സ്കൂളായും തിരഞ്ഞെടുത്തു. ഈവർഷം 13ഡിവിഷനുകളിലായി 550ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. കലാ,കായിക മേളകളിൽ സംസ്ഥാന - ജില്ലാതലത്തിൽ മികവുതെളിയിച്ച നിരവധി വിദ്യാർത്ഥികൾ ഈസ്കൂളിന്റെ അഭിമാനമായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുകളണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.

വായന ദിനം
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1905 - 13 | (വിവരം ലഭ്യമല്ല) |
| 1913 - 23 | (വിവരം ലഭ്യമല്ല) |
| 1923 - 29 | (വിവരം ലഭ്യമല്ല) |
| 1929 - 41 | (വിവരം ലഭ്യമല്ല) |
| 1941 - 42 | (വിവരം ലഭ്യമല്ല) |
| 1942 - 51 | (വിവരം ലഭ്യമല്ല) |
| 1951 - 55 | (വിവരം ലഭ്യമല്ല) |
| 1955- 58 | (വിവരം ലഭ്യമല്ല) |
| 1958 - 61 | (വിവരം ലഭ്യമല്ല) |
| 1961 - 72 | (വിവരം ലഭ്യമല്ല) |
| 1972 - 83 | (വിവരം ലഭ്യമല്ല) |
| 1983 - 87 | (വിവരം ലഭ്യമല്ല) |
| 1987 - 88 | (വിവരം ലഭ്യമല്ല) |
| 1989 - 90 | (വിവരം ലഭ്യമല്ല) |
| 1990 - 92 | സി. ജോസഫ് |
| 1992-01 | (വിവരം ലഭ്യമല്ല) |
| 2001 - 02 | (വിവരം ലഭ്യമല്ല) |
| 2002- 04 | (വിവരം ലഭ്യമല്ല) |
| 2004- 05 | (വിവരം ലഭ്യമല്ല) |
| 2005 - 08 | (വിവരം ലഭ്യമല്ല) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 47 ന് തൊട്ട് തൃശ്ശൂർ നഗരത്തിൽ നിന്നും 15 കി.മി. അകലത്തായി മാന്ദാമംഗലം സ്ഥിതിചെയ്യുന്നു.
{{#multimaps:10.492206,76.33416|zoom=18}}
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22073
- 1984ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
