"സെന്റ് ആന്റണീസ് യു പി എസ് പഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 81: വരി 81:
വിശാലമായ കളിസ്ഥലം
വിശാലമായ കളിസ്ഥലം

KOOODUTHAL
ആയിരത്തിത്തൊള്ളായിരത്തി അമ്പത് കാലഘട്ടത്തിൽ തിരുവിതാംകൂറിൽ നിന്നും തിരുക്കൊച്ചിയിൽ നിന്നും വയനാട്ടിലേക്ക് ജനങ്ങൾ കുടിയേറിത്തുടങ്ങിയിരുന്നു. കേരളത്തിലെ ഇതര ജില്ലകളിൽനിന്നും തികച്ചും ദയനീയവും വ്യത്യസ്തവുമായിരുന്നു വയനാടിന്റെ അവസ്ഥ. എങ്കിലും നിലനില്പിനുവേണ്ടി കാടിനോടും കാട്ടുമൃഗങ്ങളോടും പകർച്ചവ്യാധികളോടും പടവെട്ടി പൊന്നുവിളയിക്കാൻ പുതുമണ്ണന്വേഷിച്ചിറങ്ങിയവർക്ക് പള്ളിയും പള്ളിക്കൂടവും റോഡും ആശുപത്രിയുമെല്ലാം അനിവാര്യമായിരുന്നു. നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ ഭാഗമായി കാടിനോട് ചേർന്ന് കിടക്കുന്ന കൊച്ചുഗ്രാമമായ പഴൂരിൽ 1957 ജൂൺ 13 ന് അറിവിന്റെവെള്ളി വെളിച്ചം പകർന്നു നൽകുന്നതിനായി ഒരു എൽ. പി. സ്‌കൂൾ സ്ഥാപിതമായി. ഒരു ജനതയുടെ സ്വപ്‌നസാക്ഷാൽക്കാരവും പ്രചോദനവും ആവേശവുമായിരുന്നു പഴൂർ സെന്റ് ആന്റണീസ് എന്ന സരസ്വതീക്ഷേത്രം. 1955 -ൽ അന്നത്തെ മലബാർ കളക്ടർ പള്ളിക്കും പള്ളിക്കൂടത്തിനും വേണ്ടി അനുവദിച്ച സ്ഥലത്ത് ദീർഘദർശിയായ സർഗീസച്ചനാണ് ഈ വിദ്യാലയത്തിന് തറക്കല്ലിടുന്നത്. ഈ വിദ്യാലയത്തിലെ ആദ്യത്തെ അദ്ധ്യാപകൻ യശശ്ശരീരനായ ശ്രീ. രാമൻ നമ്പീശൻ സാറായിരുന്നു. ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ. എ. സി. കുര്യൻസാറും. ഒരു സമൂഹത്തിന്റെ മുഴുവൻ ഉന്നമനവും ഭാവിയും ആഗ്രഹിച്ച് പൂർവികർ നടത്തിയ നിസ്വാർത്ഥ പ്രയത്നത്തിന്റെ വിജയകിരീടമാണ് ഈ വിദ്യാലയം.
 
1967-ലാണ് ഇടവകയ്ക്ക് സ്വന്തമായി ഒരു വൈദികനെ ലഭിക്കുന്നത്. അതുവരെ ബത്തേരി പള്ളിയുടെ വികാരിയായിരുന്നു ഈ സ്കൂളിന്റെ മാനേജർ. പരേതരായ ജോസഫ് മഞ്ചുവള്ളി അച്ചന്റെയും അന്ത്രയോസ് സാറിനെയും മറ്റ് ഇടവകാംഗങ്ങളുടെയും പരിശ്രമഫലമായി 1983-84 അക്കാദമിക വർഷത്തിൽ പഴൂർ സ്കൂൾ ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർന്നു. ആ വർഷം ഇവിടെ 10 ഡിവിഷനുകളും 299 കുട്ടികളും 14 അധ്യാപകരും ഉണ്ടായിരുന്നു. 1985-86 വർഷത്തിൽ പൂർണ്ണമായും യു. പി. സ്കൂളായി ഉയർത്തപ്പെട്ടു. 1986 മാർച്ച് മാസത്തിൽ ആദ്യ ഏഴാംക്ലാസ് ബാച്ചിലെ 48 വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി വിദ്യാലയത്തോട് യാത്ര പറഞ്ഞു. 2012-13 കാലഘട്ടത്തിൽ പ്രീ-പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിച്ചു. എൽ. പി വിഭാഗത്തിൽ എട്ട് ഡിവിഷനുകളിലും യു.പി. വിഭാഗത്തിൽ 11ഡിവിഷനുകളിലുമായി 726 കുട്ടികൾ 2021-22 അധ്യയനവർഷത്തിൽ പഠനം നടത്തിവരുന്നു. നിലവിൽ ഹെഡ്മാസ്റ്റർ, 22 എൽ. പി- യു. പി. അദ്ധ്യാപകർ, ഒരു ഓഫീസ് അറ്റന്റന്റ്, ഒരു കമ്പൂട്ടർ ഇൻസ്ട്രക്ടർ, മെന്റർ ടീച്ചർ എന്നിവർ സ്കൂളിൽ സേവനം ചെയ്യുന്നു. കൂടാതെ പ്രീ- പ്രൈമറി വിഭാഗത്തിൽ 96 കുട്ടികളും 2 ടീച്ചേഴ്സും ഒരു ഹെൽപ്പറും ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് 2 ചേച്ചിമാർ സഹായിക്കുന്നുണ്ട്.
 
1957സ്കൂൾ ആരംഭിച്ചപ്പോൾ സ്കൂൾ പ്രവേശന രജിസ്റ്ററിൽ ഒന്നാം ക്ലാസിലെ പ്രഥമ നമ്പറുകാരൻ വെട്ടിക്കാട്ടിൽ കുര്യാക്കോസ് ആയിരുന്നു. അദ്ദേഹം അർബൻ ബാങ്കിൽ നിന്നും ജനറൽ മാനേജർ പദവിയിൽ ഇപ്പോൾ വിരമിച്ചിരിക്കുന്നു. ഈ സരസ്വതി ക്ഷേത്രത്തിൽ പിച്ചവെച്ച വളർന്നുവലുതായി സാമൂഹിക- സാംസ്കാരിക- ഔദ്യോഗിക മേഖലകളിൽ പ്രശസ്തരായ ധാരാളം വ്യക്തിത്വങ്ങളുണ്ട്. കായികരംഗത്തും മികച്ച സംഭാവനകൾ നൽകാൻ പൂർവ്വ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട് എന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം എന്നും മുൻപന്തിയിൽ തന്നെയായിരുന്നു. ഇപ്പോഴും ആ നേട്ടങ്ങൾ നിലനിർത്തുവാൻ നമുക്ക് സാധിക്കുന്നുമുണ്ട്. സംസ്ഥാനത്ത്, പ്രൈമറി തലത്തിൽ ഏറ്റവും നല്ല സയൻസ് ക്ലബ്ബിന് രണ്ടാം സ്ഥാനം കരസ്ഥമാക്കിയതും സി-ഡിറ്റ് സംസ്ഥാനതലത്തിൽ നടത്തിയ ഹരിതവിദ്യാലയം പ്രോഗ്രാമിൽ 92 ശതമാനം മാർക്ക് വാങ്ങി ഒരു ലക്ഷം രൂപയുടെ ഐ.ടി. ഉപകരണങ്ങൾ കരസ്ഥമാക്കിയതും മുൻകാലങ്ങളിൽ സ്കൂൾ കൈവരിച്ച വലിയ മികവുകളിൽ ചിലതുമാത്രമാണ്.സീഡ്, നല്ലപാഠം, നന്മ തുടങ്ങിയ അക്കാദമികേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ വിജയങ്ങൾ പഴൂർ സ്‌കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. മാതൃഭൂമി 'നന്മ', 'സീഡ്', മലയാളമനോരമ 'നല്ലപാഠം' എന്നിവയുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾക്ക് ജില്ലയിലെ മികച്ച വിദ്യാലയമായി പഴൂർ സ്‌കൂൾ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2019- 2020 അധ്യയന വർഷത്തിൽ യു. പി. തലത്തിൽ വയനാട് ജില്ലാ കലാകിരീടം നേടാനായത് സുവർണ്ണ നേട്ടമാണ്. ഒപ്പം ശാസ്ത്ര- സാമൂഹ്യശാസ്ത്ര മേളയിലും പ്രവർത്തിപരിചയ മേളയിലും സംസ്ഥാനതലത്തിൽവരെ എത്തി സമ്മാനിതരാകാൻ പഴൂരിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട് എന്നതും എടുത്തുപറയേണ്ടതുണ്ട്.
 
പൂർവികർ നീട്ടിത്തന്ന ദീപശിഖ പൂർണ്ണ തേജസ്സോടെ, അണയാതെ കാത്തു സൂക്ഷിക്കാനാവുന്നത് കാലാകാലങ്ങളിൽ വന്ന മാനേജ്മെന്റും അധ്യാപകരും രക്ഷാകർതൃ സമിതിയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നതുകൊണ്ട് മാത്രമാണ്. ഇന്ന് നമ്മുടെ വിദ്യാലയം പരാധീനതകളെ ഒരു പരിധിവരെ മറികടന്നിരിക്കുന്നു. നല്ല കെട്ടിടങ്ങൾ, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് റൂം, നല്ലൊരു ലൈബ്രറി, ടോയ് ലെറ്റ് സൗകര്യങ്ങൾ, പാചകപ്പുര തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും സാധ്യമായത് പഴൂരിനെ കൂടുതൽ മികവുറ്റതാക്കി തീർക്കുന്നു. കൂട്ടായ്മയുടെയും അശ്രാന്ത പരിശ്രമത്തിന്റെയും ഫലമായി പരിമിതികളെ മറികടന്ന് വളർന്നുവന്ന ഒരു മാതൃകാ സ്ഥാപനമായി, പഴൂരിന്റെയും സമീപ പ്രദേശങ്ങളുടെയും വികസന അടയാളമായി സെന്റ് ആന്റണീസ് യു. പി. സ്കൂൾ നിലകൊള്ളുന്നു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

13:58, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

KOODUTHAL VAYIKKAM.....

സെന്റ് ആന്റണീസ് യു പി എസ് പഴൂർ
വിലാസം
പഴൂർ

ചീരാൽ പി.ഒ.
,
673595
,
വയനാട് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04936 262954
ഇമെയിൽaupspazhoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്15371 (സമേതം)
യുഡൈസ് കോഡ്32030201504
വിക്കിഡാറ്റQ64522568
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നെന്മേനി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ721
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു മാത്യു
പി.ടി.എ. പ്രസിഡണ്ട്തോമസ് പി എ
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
06-01-2022Shanatt

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പഴൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് ആന്റണീസ് യു പി എസ് പഴൂർ . ഇവിടെ 329 ആൺ കുട്ടികളും 317പെൺകുട്ടികളും അടക്കം 646 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

NALVAZHIKALILOODE

ULPAGEKALILOODE

പഴൂർ സെന്റ് ആന്റണീസ് യു പി സ്‌കൂൾ വയനാട് ജില്ലയിലെ മാനന്തവാടി രൂപതാ മാനേജ്മെന്റിന് കീഴിൽ 1957- ൽ സ്ഥാപിതമായ ഒരു പ്രൈമറി വിദ്യാഭ്യാസ സ്ഥാപനമാണ്... പഴൂർ, ചീരാൽ, നൂൽപുഴ, പുത്തൻകുന്ന്, സുൽത്താൻ ബത്തേരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി 800-ൽ കൂടുതൽ വിദ്യാർഥികൾ ഓരോ വർഷവും സ്‌കൂളിൽ അധ്യയനം നടത്തിവരുന്നു.... വിദ്യാലയത്തിന്റെ ആരംഭകാലത്ത് റവ. ഫാ. സർഗീസും ആദ്യത്തെ ഹെഡ്മാസ്റ്ററായിരുന്ന എ സി കുര്യൻ മാസ്റ്ററും നടത്തിയ വികസനോന്മുഖമായ പ്രവർത്തങ്ങൾ ഈ പ്രദേശത്തിന്റെയും നാട്ടുകാരുടെയും സാംസ്കാരികവും സാമൂഹികവുമായ മുന്നേറ്റങ്ങൾക്ക് നാന്ദിക്കുറിച്ചു... തുടർന്നിങ്ങോട്ട് അറുപതില്പരം വർഷങ്ങളായി വയനാട് ജില്ലയുടെ തന്നെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായി മുന്നേറുവാൻ വിദ്യാലയത്തിന് സാധിച്ചത് അർപ്പണ മനോഭാവവും കഴിവും താത്പര്യവുമുള്ള മാനേജുമെന്റിന്റെയും ഒരുകൂട്ടം അദ്യാപകരുടെയും രക്ഷിതാക്കളുടെയും അക്ഷീണ പ്രായത്നമൊന്നുകൊണ്ടുമാത്രമാണ്.. KOODUTHAL VAYIKKAM.....KOODUTHAL KOODU

ഭൗതികസൗകര്യങ്ങൾ

ഒന്നുമുതൽ ഏഴുവരെ ക്ലാസ്സ്‌കളിലായി മലയാളം, ഇംഗ്ലീഷ് മീഡിയങ്ങൾ..

ഹൈടെക് സംവിധാനമുള്ള ക്ലാസ്സ്മുറികൾ

ആധുനിക മൾട്ടി മീഡിയ റൂം

ഹൈടെക് ക്ലമ്പ്യൂട്ടർ ലാബ് സൗകര്യം

വിശാലമായ കളിസ്ഥലം

ആയിരത്തിത്തൊള്ളായിരത്തി അമ്പത് കാലഘട്ടത്തിൽ തിരുവിതാംകൂറിൽ നിന്നും തിരുക്കൊച്ചിയിൽ നിന്നും വയനാട്ടിലേക്ക് ജനങ്ങൾ കുടിയേറിത്തുടങ്ങിയിരുന്നു. കേരളത്തിലെ ഇതര ജില്ലകളിൽനിന്നും തികച്ചും ദയനീയവും വ്യത്യസ്തവുമായിരുന്നു വയനാടിന്റെ അവസ്ഥ. എങ്കിലും നിലനില്പിനുവേണ്ടി കാടിനോടും കാട്ടുമൃഗങ്ങളോടും പകർച്ചവ്യാധികളോടും പടവെട്ടി പൊന്നുവിളയിക്കാൻ പുതുമണ്ണന്വേഷിച്ചിറങ്ങിയവർക്ക് പള്ളിയും പള്ളിക്കൂടവും റോഡും ആശുപത്രിയുമെല്ലാം അനിവാര്യമായിരുന്നു. നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ ഭാഗമായി കാടിനോട് ചേർന്ന് കിടക്കുന്ന കൊച്ചുഗ്രാമമായ പഴൂരിൽ 1957 ജൂൺ 13 ന് അറിവിന്റെവെള്ളി വെളിച്ചം പകർന്നു നൽകുന്നതിനായി ഒരു എൽ. പി. സ്‌കൂൾ സ്ഥാപിതമായി. ഒരു ജനതയുടെ സ്വപ്‌നസാക്ഷാൽക്കാരവും പ്രചോദനവും ആവേശവുമായിരുന്നു പഴൂർ സെന്റ് ആന്റണീസ് എന്ന സരസ്വതീക്ഷേത്രം. 1955 -ൽ അന്നത്തെ മലബാർ കളക്ടർ പള്ളിക്കും പള്ളിക്കൂടത്തിനും വേണ്ടി അനുവദിച്ച സ്ഥലത്ത് ദീർഘദർശിയായ സർഗീസച്ചനാണ് ഈ വിദ്യാലയത്തിന് തറക്കല്ലിടുന്നത്. ഈ വിദ്യാലയത്തിലെ ആദ്യത്തെ അദ്ധ്യാപകൻ യശശ്ശരീരനായ ശ്രീ. രാമൻ നമ്പീശൻ സാറായിരുന്നു. ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ. എ. സി. കുര്യൻസാറും. ഒരു സമൂഹത്തിന്റെ മുഴുവൻ ഉന്നമനവും ഭാവിയും ആഗ്രഹിച്ച് പൂർവികർ നടത്തിയ നിസ്വാർത്ഥ പ്രയത്നത്തിന്റെ വിജയകിരീടമാണ് ഈ വിദ്യാലയം.

1967-ലാണ് ഇടവകയ്ക്ക് സ്വന്തമായി ഒരു വൈദികനെ ലഭിക്കുന്നത്. അതുവരെ ബത്തേരി പള്ളിയുടെ വികാരിയായിരുന്നു ഈ സ്കൂളിന്റെ മാനേജർ. പരേതരായ ജോസഫ് മഞ്ചുവള്ളി അച്ചന്റെയും അന്ത്രയോസ് സാറിനെയും മറ്റ് ഇടവകാംഗങ്ങളുടെയും പരിശ്രമഫലമായി 1983-84 അക്കാദമിക വർഷത്തിൽ പഴൂർ സ്കൂൾ ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർന്നു. ആ വർഷം ഇവിടെ 10 ഡിവിഷനുകളും 299 കുട്ടികളും 14 അധ്യാപകരും ഉണ്ടായിരുന്നു. 1985-86 വർഷത്തിൽ പൂർണ്ണമായും യു. പി. സ്കൂളായി ഉയർത്തപ്പെട്ടു. 1986 മാർച്ച് മാസത്തിൽ ആദ്യ ഏഴാംക്ലാസ് ബാച്ചിലെ 48 വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി വിദ്യാലയത്തോട് യാത്ര പറഞ്ഞു. 2012-13 കാലഘട്ടത്തിൽ പ്രീ-പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിച്ചു. എൽ. പി വിഭാഗത്തിൽ എട്ട് ഡിവിഷനുകളിലും യു.പി. വിഭാഗത്തിൽ 11ഡിവിഷനുകളിലുമായി 726 കുട്ടികൾ 2021-22 അധ്യയനവർഷത്തിൽ പഠനം നടത്തിവരുന്നു. നിലവിൽ ഹെഡ്മാസ്റ്റർ, 22 എൽ. പി- യു. പി. അദ്ധ്യാപകർ, ഒരു ഓഫീസ് അറ്റന്റന്റ്, ഒരു കമ്പൂട്ടർ ഇൻസ്ട്രക്ടർ, മെന്റർ ടീച്ചർ എന്നിവർ സ്കൂളിൽ സേവനം ചെയ്യുന്നു. കൂടാതെ പ്രീ- പ്രൈമറി വിഭാഗത്തിൽ 96 കുട്ടികളും 2 ടീച്ചേഴ്സും ഒരു ഹെൽപ്പറും ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് 2 ചേച്ചിമാർ സഹായിക്കുന്നുണ്ട്.

1957സ്കൂൾ ആരംഭിച്ചപ്പോൾ സ്കൂൾ പ്രവേശന രജിസ്റ്ററിൽ ഒന്നാം ക്ലാസിലെ പ്രഥമ നമ്പറുകാരൻ വെട്ടിക്കാട്ടിൽ കുര്യാക്കോസ് ആയിരുന്നു. അദ്ദേഹം അർബൻ ബാങ്കിൽ നിന്നും ജനറൽ മാനേജർ പദവിയിൽ ഇപ്പോൾ വിരമിച്ചിരിക്കുന്നു. ഈ സരസ്വതി ക്ഷേത്രത്തിൽ പിച്ചവെച്ച വളർന്നുവലുതായി സാമൂഹിക- സാംസ്കാരിക- ഔദ്യോഗിക മേഖലകളിൽ പ്രശസ്തരായ ധാരാളം വ്യക്തിത്വങ്ങളുണ്ട്. കായികരംഗത്തും മികച്ച സംഭാവനകൾ നൽകാൻ പൂർവ്വ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട് എന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം എന്നും മുൻപന്തിയിൽ തന്നെയായിരുന്നു. ഇപ്പോഴും ആ നേട്ടങ്ങൾ നിലനിർത്തുവാൻ നമുക്ക് സാധിക്കുന്നുമുണ്ട്. സംസ്ഥാനത്ത്, പ്രൈമറി തലത്തിൽ ഏറ്റവും നല്ല സയൻസ് ക്ലബ്ബിന് രണ്ടാം സ്ഥാനം കരസ്ഥമാക്കിയതും സി-ഡിറ്റ് സംസ്ഥാനതലത്തിൽ നടത്തിയ ഹരിതവിദ്യാലയം പ്രോഗ്രാമിൽ 92 ശതമാനം മാർക്ക് വാങ്ങി ഒരു ലക്ഷം രൂപയുടെ ഐ.ടി. ഉപകരണങ്ങൾ കരസ്ഥമാക്കിയതും മുൻകാലങ്ങളിൽ സ്കൂൾ കൈവരിച്ച വലിയ മികവുകളിൽ ചിലതുമാത്രമാണ്.സീഡ്, നല്ലപാഠം, നന്മ തുടങ്ങിയ അക്കാദമികേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ വിജയങ്ങൾ പഴൂർ സ്‌കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. മാതൃഭൂമി 'നന്മ', 'സീഡ്', മലയാളമനോരമ 'നല്ലപാഠം' എന്നിവയുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾക്ക് ജില്ലയിലെ മികച്ച വിദ്യാലയമായി പഴൂർ സ്‌കൂൾ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2019- 2020 അധ്യയന വർഷത്തിൽ യു. പി. തലത്തിൽ വയനാട് ജില്ലാ കലാകിരീടം നേടാനായത് സുവർണ്ണ നേട്ടമാണ്. ഒപ്പം ശാസ്ത്ര- സാമൂഹ്യശാസ്ത്ര മേളയിലും പ്രവർത്തിപരിചയ മേളയിലും സംസ്ഥാനതലത്തിൽവരെ എത്തി സമ്മാനിതരാകാൻ പഴൂരിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട് എന്നതും എടുത്തുപറയേണ്ടതുണ്ട്.

പൂർവികർ നീട്ടിത്തന്ന ദീപശിഖ പൂർണ്ണ തേജസ്സോടെ, അണയാതെ കാത്തു സൂക്ഷിക്കാനാവുന്നത് കാലാകാലങ്ങളിൽ വന്ന മാനേജ്മെന്റും അധ്യാപകരും രക്ഷാകർതൃ സമിതിയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നതുകൊണ്ട് മാത്രമാണ്. ഇന്ന് നമ്മുടെ വിദ്യാലയം പരാധീനതകളെ ഒരു പരിധിവരെ മറികടന്നിരിക്കുന്നു. നല്ല കെട്ടിടങ്ങൾ, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് റൂം, നല്ലൊരു ലൈബ്രറി, ടോയ് ലെറ്റ് സൗകര്യങ്ങൾ, പാചകപ്പുര തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും സാധ്യമായത് പഴൂരിനെ കൂടുതൽ മികവുറ്റതാക്കി തീർക്കുന്നു. കൂട്ടായ്മയുടെയും അശ്രാന്ത പരിശ്രമത്തിന്റെയും ഫലമായി പരിമിതികളെ മറികടന്ന് വളർന്നുവന്ന ഒരു മാതൃകാ സ്ഥാപനമായി, പഴൂരിന്റെയും സമീപ പ്രദേശങ്ങളുടെയും വികസന അടയാളമായി സെന്റ് ആന്റണീസ് യു. പി. സ്കൂൾ നിലകൊള്ളുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. AC Kurian

നേട്ടങ്ങൾ

2019- 2020 ലെ സുൽത്താൻ ബത്തേരി ഉപജില്ലാ കലാമേളയിലും വയനാട് ജില്ലാ കലാമേളയിലും ഒന്നാം സ്ഥാനം

4 കുട്ടികൾ 2020 ലെ എൽ എസ് എസും 4 കുട്ടികൾ 2020 ലെ യു എസ് എസും നേടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പഴൂർ ബസ് സ്റ്റാന്റിൽനിന്നും 100 മി അകലം.
  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:11.62732,76.31041 |zoom=13}}