സെന്റ് ആന്റണീസ് യു പി എസ് പഴൂർ/ പരിസ്ഥിതി ക്ലബ്ബ്
ഹരിതസേനയുടെയും മാതൃഭൂമി സീഡിൻ്റെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ വിദ്യാലയത്തിൽ ഫലവൃക്ഷ തൈകൾ നട്ടു. പരിസ്ഥിതി ദിനത്തിൽ കുട്ടികളുടെ വീടുകളിൽ ഫല വൃക്ഷ തൈകൾ നടുകയും പച്ചക്കറി തോട്ടം തയ്യാറാക്കുകയും ചെയ്തു. പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്വിസ് മത്സരം online -ലൂടെ നടത്തി.

ലോക നാളികേര ദിനത്തിൽ പഴൂർ സെൻ്റ്. ആൻ്റണീസ് യു.പി.സ്ക്കൂളിൽ മാതൃഭൂമി സീഡിൻ്റെ നേതൃത്വത്തിൽ നാളികേര ദിനാചരണം നടത്തുകയും പ്രധാന അധ്യാപകൻ ശ്രീ.ബിജു. മാത്യു നാളികേര ദിനാചരണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകുകയും ചെയ്തു.കുട്ടികൾക്കായി തെങ്ങിൻ്റെ ഓലകൊണ്ടുള്ള കളി കോപ്പുകൾ ഉണ്ടാക്കുന്ന മൽസരങ്ങൾ നടത്തുകയും വിജയികളെ അഭിനന്ദിക്കുകയും ചെയ്തു.മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ സതീഷ് ആൻ്റോ പരിപാടികൾക്ക് നേതൃത്വം നൽകി. മാതൃഭൂമി സീഡിൻ്റെ നേതൃത്വത്തിൽ നാളികേര ദിനത്തിൽ തെങ്ങിൻ്റെ ഓലകൊണ്ട് കുട്ടികൾക്ക് കളിക്കോപ്പ് നിർമ്മാണ മൽസരങ്ങൾ 0nline-ലൂടെ നടത്തി.


2022 - ജനുവരി - 6 ന് ഹരിത സേനയുടെയും മാതൃഭൂമി സീഡിൻ്റെയും നേതൃത്വത്തിൽ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ നല്കുകയും വിദ്യാലയത്തിൽ പൂന്തോട്ട നിർമ്മാണം നടത്തുകയും ചെയ്തു. ഇതിൻ്റെ ഉദ്ഘാടനം നെൻമേനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീല പുഞ്ചവയൽ നിർവ്വഹിച്ചു.
പഴൂർ സെൻ്റ് ആൻ്റണീസ് ' യു.പി.സ്ക്കൂളിൽ ഈ അധ്യയന വർഷത്തെ മാതൃഭൂമി സീഡിൻ്റെ പ്രവർത്തനങ്ങൾ ഫലവൃക്ഷത്തെകൾ നട്ടു കൊണ്ട് പ്രധാന അധ്യാപകൻ ബിജു മാത്യു നിർവ്വഹിച്ചു.മരങ്ങൾ നടേണ്ടതിൻ്റെയും അവ സംരക്ഷിക്കേണ്ടതിൻ്റെയും ആവശ്യകതയെക്കുറിച്ചും മരങ്ങൾ നടുന്നതിലൂടെ കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്താൻ സഹായിക്കുമെന്നും ഇത്തരം പ്രവർത്തനങ്ങളിലൂടെ വിദ്യാലയങ്ങൾ കുട്ടികൾ പ്രകൃതി സ്നേഹം വളർത്തുന്നതിൽ നിർണായക പങ്കു വഹിക്കുവാൻ സാധിക്കുമെന്നും അദ്ദേഹം സന്ദേശം നൽകി. ഈ ചടങ്ങിൽ മാതൃഭൂമി സീഡ് സ്ക്കൂൾ കോ- ഓർഡിനേറ്റർ സതീഷ് ആൻ്റോ നേതൃത്വം നൽകി.സിസ്റ്റർ മെറിൻ, ആൻസി യോഹന്നാൻ ,സനൽ എന്നിവർ ഫലവൃക്ഷത്തൈകൾ നട്ടു കൊണ്ട് ഈ ചടങ്ങിൽ പങ്കാളികളായി. വീടുകളിൽ കുട്ടികൾ പച്ചക്കറിത്തോട്ടം ഉണ്ടാക്കുകയും ഫല വൃക്ഷത്തൈകൾ നടുകയും ചെയ്തു.

പഴൂർ സെൻ്റ് ആൻ്റണീസ് യു.പി സ്ക്കൂളിൽ മാതൃഭൂമി സീഡിൻ്റെ നേതൃത്വത്തിൽ വിദ്യാലയ ഉദ്യാന പദ്ധതിയുടെ ഉദ്ഘാടനം നെൻമേനി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീല പുഞ്ചവയൽ നിർവ്വഹിച്ചു. വിവിധ പദ്ധതികളുടെ ഉദ്ഘാടനം നെൻമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻണ്ട് റ്റിജി ചെറുതോട്ടിൽ നടത്തി.ഈ ചടങ്ങിൽ പി.റ്റി.എ പ്രസിഡൻണ്ട് തോമസ് പി.എ അധ്യക്ഷ പ്രസംഗം നടത്തി.പ്രധാന അധ്യാപകൻ ബിജു മാത്യു ,പഞ്ചായത്ത് മെമ്പർമാരായ ജയലളിത വിജയൻ, കെ.വി കൃഷ്ണൻ കുട്ടി അധ്യാപകരായ ബാബു ജേക്കബ്, മാത്യു പി.വി, നിഥിൻ വർഗ്ഗീസ്, സിസ്റ്റർ മെറിൻ, ആൻസി യോഹന്നാൻ എന്നിവർ പ്രസംഗിച്ചു. മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ സതീഷ് ആൻ്റോ നേതൃത്വം നൽകി.
പഴൂർ സെൻറ് ആൻ്റണീസ് യു.പി സ്കൂളിൽ മാതൃഭൂമി സീഡിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള പച്ചക്കറിവിത്ത് വിതരണ ഉത്ഘാടനം സീഡ് ക്ലബ് പ്രതിനിധിയായ അഷ്മിൽ നൽകി കൊണ്ട് നെൻമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ.റ്റിജി ചെറുതോട്ടിൽ നിർവഹിച്ചു. പി.ടി.എ പ്രസിഡൻണ്ട്. തോമസ് പി.എ.പ്രധാന അധ്യാപകൻ ബിജു മാത്യു ,അധ്യാപകരായ ബാബു ജേക്കബ് ,മാത്യു, നിഥിൻ വർഗ്ഗീസ് ,സിസ്റ്റർ മെറിൻ, ആൻസി യോഹന്നാൻ, അമല ആൻ്റണി എന്നിവർ പ്രസംഗിച്ചു. മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ സതീഷ് ആൻ്റോ നേതൃത്വം നൽകി.
