"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 129: | വരി 129: | ||
{{#multimaps: 8.88600,76.60774| zoom=18 }} | |||
*കൊല്ലം റെയിൽവെ സ്റ്റേഷനിൽ നിന്ന് ഒരു കിലോ മീറ്റർ | *കൊല്ലം റെയിൽവെ സ്റ്റേഷനിൽ നിന്ന് ഒരു കിലോ മീറ്റർ | ||
|---- | |---- | ||
വരി 142: | വരി 138: | ||
|} | |} | ||
16:21, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം | |
---|---|
വിലാസം | |
കൊല്ലം കൊല്ലം , പട്ടത്താനം പി.ഒ. , 691021 , കൊല്ലം ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 0474 2741804 |
ഇമെയിൽ | 41068kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41068 (സമേതം) |
എച്ച് എസ് എസ് കോഡ് | 02062 |
യുഡൈസ് കോഡ് | 32130600305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ഇരവിപുരം |
താലൂക്ക് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 43 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 3840 |
ആകെ വിദ്യാർത്ഥികൾ | 4240 |
അദ്ധ്യാപകർ | 142 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 400 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റോയി സെബാസ്റ്റ്യൻ |
പ്രധാന അദ്ധ്യാപിക | മേരിക്കുട്ടി റ്റി. എ |
പി.ടി.എ. പ്രസിഡണ്ട് | ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുഗന്ധി |
അവസാനം തിരുത്തിയത് | |
04-01-2022 | Kavitharaj |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊല്ലം പട്ടണത്തിന്റെ ഹ്യദയ ഭാഗത്തുനിന്നും ഏതാണ്ട് മൂന്നു കിലോമീറ്റർ കിഴക്കുമാറി ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ തലയുയർത്തിനിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഈ സ്ക്കൂൾ. വളരെ ലളിതമായ രീതിയിൽ തുടങ്ങി ഒരു ദശാബ്ദത്തിനകം തന്നെ പേരും പെരുമയും ആർജ്ജിച്ച് കേരളത്തിലെ അറിയപ്പെടുന്ന സ്ക്കൂളുകളിലൊന്നായി മാറി . ഈശ്വര വിശ്വാസത്തിലും ധാർമ്മിക ബോധത്തിലും അടിയുറപ്പിച്ചു മൂല്യബോധവും അർപ്പണ മനോഭാവവും ആത്മധൈര്യവുമുള്ള ഒരു സ്ത്രീ സമൂഹത്തെ വളർത്തിയെടുക്കുക എന്നുള്ളതാണ് പരമ പ്രധാന ലക്ഷ്യം. ഒരു ഫ്രഞ്ച് മിഷനറി ആയ Rev.Fr.Louis savanien Dupuis (MEP) സ്തീകളുടെ വിദ്യാഭ്യാസമില്ലായ്മയിൽ അനുകമ്പ തോന്നി ,അതിന് ഒരു പരിഹാരമുണ്ടാക്കണമെന്ന് നിശ്ചയിച്ചു ഇതിനു വേണ്ടി ഒരു സന്യാസ സമൂഹത്തിനു രൂപം കൊടുക്കുന്നതിനുള്ള തീരുമാനമുണ്ടായി. തൽഫലമായി വിമല ഹ്യദയ ഫ്രാൻസിസ്ക്കൻ സന്യാസിനി സമൂഹം 1844 ഒക്ടോബർ 16-ാഠ തീയതി പോണ്ടിച്ചേരി ആസ്ഥാനമായി രൂപം കൊണ്ടു. സന്യാസിനികളുടെ മേൽനോട്ടത്തിൽ സ്ക്കൂളുകൾ ആരംഭിച്ചു. പെൺകുട്ടികൾ സ്ക്കൂളിൾ പോയി പഠിക്കാൻ ആരംഭിച്ചതേടെ കുടുംബജിവിതത്തിൽ വലിയ മാറ്റങ്ങൾ കണ്ടു തുടങ്ങി. പുതിയൊരു സംസ്ക്കാരം ഉടലെടുത്തു. പുരുഷന്മാരെപ്പോലെ എല്ലാ രംഗത്തും തുല്ല്യ അവകാശമുണ്ടെന്ന് അവർക്ക് മനസ്സിലായി. കേരളത്തിന്റ സഥിതി ഇതിൽ ഒട്ടും തന്നെ വ്യത്യാസമല്ലായിരുന്നു. അധികം താമസിക്കാതെ കൊല്ലം രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ അലോഷ്യസ് മരിയ ബെൻസിഗർ തിരുമേനി പെൺകുട്ടികളുടെ വിദ്യാഭ്യാസാർത്ഥം 1907 ജൂലൈ 26 നു് പോണ്ടിച്ചേരിയിൽ നിന്നും ഒരു ശാഖാ മഠം കാഞ്ഞിരകോട് ഇടവകയിൽ സ്ഥാപിച്ചു. ഇതിനോട് ചേർന്ന് സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിൽ ഒരു പ്രൈമറി സ്ക്കൂൾ ആരംഭിക്കുകയുണ്ടായി. തുടർന്ന് യു പി സ്ക്കൂൾ ആയും 1947 ൽ ഹൈ സ്ക്കൂൾ ആയും ഉയർത്തപ്പെട്ടു. സഭയുടെ പുരോഗതിയും സാമൂഹിക വളർച്ചയും ലക്ഷ്യം വച്ച് കൊല്ലം ആസ്ഥാനമാക്കി പട്ടത്താനത്ത് 1947 ൽ അഭിവന്ദ്യ ജെറോം തിരുമേനി കേരളത്തിൽ പ്രവർത്തിച്ചു വന്നിരുന്ന അഞ്ചു മഠങ്ങളെയും പോണ്ടിച്ചേരി മഠത്തിന്റെ നേത്യത്തിലാക്കി. അതാണ് ഇന്ന് കാണുന്ന FIH GENERALATE IHM CONVENT ഇവിടുത്തെ സഹോദരികൾ അദ്ധ്യാപനം , ആതുര ശുശ്രൂഷ , മതബോധനം , സാമൂഹിക സേവനം , പ്രേക്ഷിത പ്രവർത്തനം എന്നിവയിൽ അതീവ താൽപ്പര്യത്തോടെ പ്രവർത്തിച്ചു വരുന്നു. ക്രിസ്തുരാജ് ഹൈ സ്ക്കൂൾ തില്ലേരി സെന്റ് ആന്റണീസ് എൽപി എസിലുമാണ് ആദ്യമായി ഇവിടുത്തെ സഹോദരിമാർ അധ്യാപനവ്യത്തി ആരംഭിച്ചത്. അഭിവന്ദ്യ ജെറോം പിതാവിന്റെ പ്രാർത്ഥനയും പരിലാളനയും സ്നേഹവും സഹയവും ഞങ്ങൾക്കെന്നും വഴികാട്ടിയായിരുന്നു. പിതാവിന്റെ പ്രാർത്ഥനയുടെയും ചിന്തയുടെയും ഫലമായി രൂപപ്പെട്ടതാണ് കൊല്ലം പട്ടണത്തിൽ പെൺകുട്ടികൾക്ക് മാത്രമായുള്ള ഒരു വിദ്യാലയം സ്ഥാപിക്കുക എന്നുള്ളത്. അങ്ങനെ പുതിയ സ്ക്കൂളിനായുള്ള അപേക്ഷ ഗവൺമെന്റിൽ സമർപ്പിച്ചു. കൊല്ലം ബിഷപ്പിനെ ഈ പട്ടണത്തിൽ പുതിയ സ്ക്കൂൾകൂടി അനുവദിക്കില്ല എന്നു പറഞ്ഞു അപേക്ഷ നിരസിക്കുകയാണുണ്ടായത്. തന്റെ നിശ്ചയ ദാർഢ്യം നടപ്പിലാക്കാൻ തീരുമാനിച്ച പിതാവ് ക്രിസ്തു രാജ് സ്ക്കൂൾ ബൈഫിർക്കേറ്റ് ചെയ്ത് പെൺകുട്ടികൾക്കു മാത്രമായുള്ള സ്ക്കൂൾ സ്ഥാപിച്ചു കിട്ടുന്നതിനു വേണ്ടി ഗവൺമെന്റിനു വീണ്ടും അപേക്ഷ നൽകി. തുടർന്ന് സ്ഥലം കണ്ടു പിടിക്കുന്നതിലേക്കായി ശ്രദ്ധ. ഇതിനു നേത്യയ്വം വഹിച്ചത് ഞങ്ങളുടെ സുപ്പീരിയൽ ജനറൽ, Very Rev.mother Elgive Mary ആണ്. കോൺവെന്റിന്റെ എതിർ വശത്തായി ഉള്ള തരിശു ഭൂമി ഇതിനായി തിരഞ്ഞെടുത്തു. ഇതിനായി സ്ഥലം ഉടമസ്ഥൻ ടി ഡി ഉമ്മനെ നേരിൽ കാണാനായി അദ്ദേഹത്തിന്റെ കുളത്തൂപ്പുഴ എസ്റ്റേറ്റിലേക്കു പുറപ്പെട്ടു. ക്രിസ്തുരാജ് സ്ക്കൂളിലെ ലോക്കൽ മാനേജറും ഞങ്ങളോടൊപ്പപം ഉണ്ടായിരുന്നു. വളരെ സന്തോഷത്തോടെ ഞ്ങ്ങളുടെ ആവശ്യം അദ്ദേഹം അംഗീകരിച്ചു. ദൈവ നിശ്ചയം പോലെ തോബിയാസ് അച്ഛന്റെ നിർദ്ദേശപ്രകാരം Mr. PRABHAKAR WALTER എന്ന ആളിനെ സമീപിച്ച് വിവരം ധരിപിപച്ചു. അദ്ദേഹം വസ്തു വാങ്ങാനുള്ള 80000 രൂപ അഭിവന്ദ്യ പിതാവിനെ ഏൽപ്പിക്കാമെന്നു സമ്മതിച്ചു. വളരെ വൈകാതെ സ്ഥലത്തിന്റെ എഴുത്തു കുത്തുകൾ നടത്തി. കെട്ടിടം മറ്റുപകരണങ്ങൾ എന്നിവയ്ക്കുള്ള ചിലവ് ഭീമാകാരമായിരുന്നു. ഞങ്ങളുടെ അനുദിന ചിലവ് തന്നെ വളരെ വിഷമത്തിലായിരുന്നു . അതു ചുരുക്കിക്കൊണ്ടു വീണ്ടും മുന്നേറി. കുണ്ടും കുഴിയും കാടുകളും പിടിച്ചു കിടന്ന സ്ഥലം6 വെട്ടിത്തളിച്ച് റെയിൽവേസ്റ്റേഷനിൽ കൂട്ടിയിട്ടിരുന്ന കൽക്കരിപ്പൊടി തുശ്ചമായ വിലയ്ക്കു വാങ്ങി കുഴികൾ നികത്തി സ്ഥലം നിരപ്പാക്കി അന്നുണ്ടായിരുന്ന ഒരു കുളത്തിലാണ് ഇന്നു കാണുന്ന മനോഹരമായ പൂന്തോട്ടം നിർമ്മിച്ചിരിക്കുന്നത് . സ്ക്കൂളിന് അനുവാദം ലഭിക്കുമെന്നുറപ്പായി . ഡി പി ഐ സ്ഥലം സന്ദർശിച്ചു ത്യപ്തിപ്പെട്ടു. അഭിവന്ദ്യ ജെറോംപിതാവിന്റെ നിർദ്ദേശ പ്രകാരം പുരയിടത്തിന്റെ കിഴക്കേ അറ്റത്തായി നൂറ് മീറ്റർ നീളത്തിൽ ഒരു ഓലഷെഡ് നിർമിച്ചു. 1961 ജൂൺ മാസത്തിൽ അഞ്ചാം ക്ലാസ്സിലെ അഞ്ചു ഡിവിഷൻ(പെൺകുട്ടികൾ) അതിലേക്ക് മാറ്റി.Sr.Immaculate Maryയുടെ മേൽനോട്ടത്തിൽ സ്കൂൾ പ്രവർത്തനം തുടങ്ങി. ഈ ഭാഗത്താണ് ഇന്ന് കാണുന്ന മൂന്നുനില കെട്ടിടം സ്ഥിതി ചെയ്യുന്നത്. താമസിയാതെ പടിഞ്ഞാറു ഭാഗത്തായി ഒരു U SHAPEകെട്ടിടം നിർമിച്ചു. പരിശുദ്ധ അമ്മയുടെ സഹായത്താൽ 1962 ആഗസ്റ്റ് 22 തീയതി K.R.H.S.S.നെ രണ്ടായി വിഭജിച്ചു. ദൈവത്തിലും പരകിശുദ്ധ അമ്മയ്ക്കും നന്ദി പറഞ്ഞു. അക്കാലത്ത് വിമല ഹ്യദയ തിരുനാൾ ആഘോഷിച്ചിരുന്നത് ആഗസ്ത് 22 നാണ്. അമ്മയുടെ മദ്ധ്യസ്ഥതയിലാണ് ഈ അനുവാദം ലഭിച്ചതെന്ന് ഞങ്ങൾ പൂർണ്ണമായി വിശ്വസിച്ചു ആയതിനാൽ അമ്മയുടെ പേരിൽത്തന്നെ സ്ക്കൂൾ ആരംഭിക്കുന്നതിനായി തീരുമാനിച്ചു. അങ്ങനെ വിമല ഹ്യദയ ഗേൾസ് ഹൈ സ്ക്കൂൾ എന്നു പേരിട്ടു. താമസിയാതെ തന്നെ രേഖാമൂലമായ അനുവാദം കൊല്ലം ഡി ഇ ഒ യിൽ നിന്നും ലഭിച്ചു.അന്നത്തെ വിദ്യാഭ്യാസ സെക്രട്ടറി പരേതനായ VERY REV.MSGR.V.ANGELUS ന്റെ പ്രധാന കാർമ്മികത്വത്തിൽ മഠം വക പള്ളിയിൽ ദിവ്യകാരുണ്യ ആശിർവീദം നടത്തി വിമല ഹ്യദയ സ്ക്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടു. REV.Sr.Immaculate Mary ആയിരുന്നു ആദ്യ ഹെഡ്മിസ്ട്രസ്. 1963 ൽ നഴ്സറി , പ്രൈമറി സ്ക്കൂളും ഇതിനോട് ചേർന്നു ആരംഭിച്ചു. ക്രമോണ അത് ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ആരംഭിച്ചു. പട്ടണത്തിലെ പെൺകുട്ടികളുടെ കേന്ദ്രമായ ഈ വിദ്യാലയത്തിന് 2000ൽ പ്ലസ് ടു കോഴ്സ് അംഗീകാരം ലഭിച്ചു.ഇന്ന് പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും അഭിമാന പൂർവ്വമായ വിജയം കൈവരിച്ച ഈ സരസ്വതീ ക്ഷേത്രം വിദ്യ കൊണ്ടും പരിശുദ്ധികൊണ്ടും സമ്പന്നമാണ്. അനേകായിരം വിദ്യാർത്ഥിനികളെ ഉന്നതങ്ങളിലേക്കെത്തിക്കുവാൻ ഇതിനു സാധിച്ചിട്ടുണ്ട്.
മാനേജ്മെന്റ്
കൊല്ലം കോർപറേറ്റ് മനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് പട്ടത്താനം വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം രുപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാനായിരുന്നു , ഭാഗ്യസ്മരണാർഹനായ ബഹുമാനപ്പെട്ട ജറോം മെത്രാനാണ് രുപതാവക സ്കുൂളുകൾ കോർപറേറ്റ് മാനേജ്മെന്റിൽ പ്രവർത്തിക്കാൻ രുപം നൽകിയത് . ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുവേണ്ടി അദ്ദേഹം അനേകം സ്കൂളുകൾ ആരംഭിച്ചു . ഏകദേശം 60 എൽപി എസ് , യുപി എസ് , എച്ച് എസ് എസ് എന്നിവ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട് . ഇവയെല്ലാം മകുടം ചാർത്തുന്നതാണ് അദ്ദേഹം സ്ഥാപിച്ച ഫാത്തിമാ മാതാ കോളേജ്ജ്. അദ്ദേഹത്തിന്റെ വിശാലമനസ്കതയുടെയും മതേതരതത്ത്വത്തിന്റെയും തെളിവാണ് മാനേജ്മെന്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ നാനാജാതി മതസ്ഥരായവരും പ്രവർത്തിക്കുന്നുണ്ട് എന്നുള്ള വസ്തുത . ജേറോം മെത്രാന്റെ പാത തന്നെയാണ് ഇന്നും മാനേജാമെന്റ് പിൻതുടരുന്നത് എന്നുള്ളത് ചാരിതാർത്ഥ്യജനകമാണ് , ജേറോം മെത്രാന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായാണ് , ജനങ്ങൾക്കു വ്യക്തിപരവും തോഴിൽപരവുമായ അഭിവ്രദ്ധി ഉണ്ടായതും , സാമൂഹ്യസാമ്പത്തിക ഉന്നമനവും , തദ്വാരാ സംസ്കാരസമ്പന്നമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും സഹായകമായ സ്ഥാപനങ്ങൾ കൊല്ലം പട്ടണത്തിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നത് . മാനേജ്മെന്റിന്റെ നിസ്വാർത്ഥ സേവനം എന്നെന്നും വിലമതിക്കപ്പെടുന്നതാണ്.690 വർഷത്തെ പാരമ്പര്യമുള്ള കൊല്ലം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . കൊല്ലം ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആണ് നിലവിൽ സ്‌കൂൾ മാനേജർ . ഫാ.ബിനു തോമസ് സ്‌കൂൾ ഭരണ നിർവഹണത്തിൽ ബിഷപ്പിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
- സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1962 -1984 | 1984-1996 | 1996-2000 | 2004-2005 | 2001-2004 | 2005-2014 | 2014-2016 | 2016-2018 | 2018-2020 |
-
റവ.സിസ്റ്റർ. ഡെയ്സി മേരി 2010 - ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. എം.എ. ബേബിയോടൊപ്പം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീമതി ജമീല പ്രകാശൻ
- ജയിൻ ആൻസിൽ ഫ്രാൻസിസ്
- അഡ്വക്കേറ്റ് ജയലക്ഷമി,
ഡോക്ടർമാരായ
- ദീപ്തി പ്രേം
- ടീന,
- സൻസി,
- രാധിക മിനി ഗ്രയസ്,
യുവജന കമ്മീഷൻ ചെയർപേഴ്സൺ
സംവിധായിക
തുടങ്ങിയവർ ..........
വിവിധ വിദ്യാഭ്യസ ബ്ലോഗുകൾ
വഴികാട്ടി
{{#multimaps: 8.88600,76.60774| zoom=18 }}
- കൊല്ലം റെയിൽവെ സ്റ്റേഷനിൽ നിന്ന് ഒരു കിലോ മീറ്റർ
- ചെമ്മാംമുക്ക് ജംഗ്ഷനിൽ ബസ്സിറങ്ങാം.
- എസ്.എൻ. കോളേജ് ജംഗ്ഷനിൽ നിന്ന് അര കിലോമീറ്റർ, കടപ്പാക്കടയിൽ നിന്ന് കിലോ മീറ്റർ.
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41068
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ