"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=11053 | |സ്കൂൾ കോഡ്=11053 | ||
| | |ബാച്ച്=2018-20 | ||
|യൂണിറ്റ് നമ്പർ=LK/2018/11053 | |യൂണിറ്റ് നമ്പർ=LK/2018/11053 | ||
|അംഗങ്ങളുടെ എണ്ണം=40 | |അംഗങ്ങളുടെ എണ്ണം=40 |
10:44, 7 ജൂൺ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
11053-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 11053 |
യൂണിറ്റ് നമ്പർ | LK/2018/11053 |
ബാച്ച് | 2018-20 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | KASARGOD |
വിദ്യാഭ്യാസ ജില്ല | KASARAGOD |
ഉപജില്ല | KASARGOD |
ലീഡർ | DEEPAK . D |
ഡെപ്യൂട്ടി ലീഡർ | NANDANA V |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | PRAMOD KUMAR . K |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SHEEBA BS |
അവസാനം തിരുത്തിയത് | |
07-06-2024 | Sreejithkoiloth |
3. അനുമോദനം
4. 'ലിറ്റിൽ കൈറ്റ്സ് ഐ . ടി. ക്ലബ്ബ് Preliminary ക്യാമ്പ്''
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ഉത്ഘാടന പരിശീലന ക്ലാസ് കാസറഗോഡ് വിദ്യാഭ്യാസ ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ. റോജി ജോസഫ് നേതൃത്യം നൽകി. മാസ്റ്റർ ട്രെയിനർ മാരായ ശ്രീ. ശങ്കരൻ മാസ്റ്റർ, ശ്രീ. ജമാലുദ്ദീൻ എന്നിവരും ക്ലാസിനു നേതൃത്യം നൽകി. ഉത്ഘാടന യോഗത്തിൽ ശ്രീമതി. പി.കെ ഗീത അധ്യക്ഷത വഹിച്ച സംസാരിച്ചു. KITE മാസ്റ്റർ പ്രമോദ് കുമാർ സ്വാഗതവും, KITE മിസ്ട്രസ് ഷീബ നന്ദിയും പറഞ്ഞു.
6. ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം ശനിയാഴ്ച സ്‌കൂൾ ലാബിൽ വെച്ച നടന്നു. ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു. അദ്ധ്യാപകരായ പ്രമോദ് കുമാർ , ഷീബ എന്നിവർ പരിശീലനത്തിനു നേതൃത്യം നൽകി. അനിമേഷൻ വീഡിയോ നിർമിച്ചു കുട്ടികൾ പരിശീലനത്തിന് ശേഷം പ്രദർശനം നടത്തി .വീഡിയോ എഡിറ്റിംഗ്, സൗണ്ട് റെക്കോർഡിംഗ് തുടങ്ങിയവയായിരുന്നു പ്രധാന ഇനങ്ങൾ. ഇവയ്ക്കായി ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി തുടങ്ങിയ സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തി
7.ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള പരിശീലനം നടത്തി
നൂതന ടെക്നോളജി വിദ്യകൾ , QR കോഡ് സ്കാനിംഗ് , മൊബൈൽ അപ്ലിക്കേഷൻ , സമഗ്ര ഉപയോഗം എന്നിവയിൽ പ്രാവീണ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിൽ ചട്ടഞ്ചാൽ സെക്കന്ററി സ്‌കൂൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അമ്മമാർക്ക് പരിശീലനം നൽകി. മദർ പി.ടി. എ പ്രസിഡന്റ് ശ്രീമതി. ഹേമ പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു. യോഗത്തിൽ ശ്രീമതി. പി.കെ .ഗീത അധ്യക്ഷം വഹിച്ചു. KITE മാസ്റ്റർ, മിസ്‌ട്രെസ്സുമാരായ പ്രമോദ് മാസ്റ്റർ, ഷീബ ടീച്ചർ പരിശീലന ക്ലാസെടുത്തു. അൻപതോളം അമ്മമാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. പത്താം ക്ലാസ് കൈറ്റ് അംഗങ്ങളും പരിശീലന പരിപാടിയിൽ നേതൃത്യം നൽകി .
8. സ്‌കൂൾ കായികമേള
9. കലോൽസവം 2018
11. ഐഡി കാർഡ് വിതരണം
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഐഡി കാർഡ് വിതരണം ഹെഡ്മിസ്ട്രസ് പി കെ ഗീത നിർവഹിച്ചു .. ചടങ്ങിൽ ലിറ്റിൽ കൈറ്റ്മാസ്റ്റർ പ്രമോദ് മാസ്റ്റർ സ്വാഗതവും പി ടി എ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി കടവത്ത് അധ്യക്ഷതയും വഹിച്ചു. സീനിയർ അസിസ്റ്റൻറ് രാധ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ഷീബ ടീച്ചർ നന്ദി അർപ്പിച്ചു.
11. സബ് ജില്ലാ കലോൽസവം
ഹൈസ്‌കൂൾ വിഭാഗം കലോത്സവ കിരീടം ചട്ടഞ്ചാൽ സ്‌കൂൾ നില നിറുത്തി. മറ്റു സ്‌കൂളുകളെയെല്ലാം ബഹുദൂരം പിന്നിലാക്കി മൊത്തം 221 പോയിന്റുമായാണ് സ്‌കൂൾ ഈ അപൂർവ നേട്ടം കൈവരിച്ചത്.മത്സരിച്ച ഭൂരിഭാഗം ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി. ഹയർ സെക്കന്ററി വിഭാഗം മൂന്നാം സ്ഥാനം നേടി . ശ്രീമതി. സുജാത ആയിരുന്നു ഹൈസ്‌കൂൾ വിഭാഗം കൺവീനർ . ശ്രീമതി ഉഷ , ശ്രീമതി. ശ്രീകല എന്നിവർ ജോയിന്റ് കൺവീനറുമായിരുന്നു. ഇതോടപ്പം ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര , പ്രവൃത്തി പരിചയ മേളയിലെ ഓവറോൾ ചാംപ്യൻഷിപ്പും സ്‌കൂളിന് അഭിമാനാർഹമായ നേട്ടമായി. സ്‌കൂൾ അസ്സെംബ്ലിയിൽ ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ ഗീത വിജയികൾക്ക് ഷീൽഡ് നൽകി അനുമോദിച്ചു സംസാരിച്ചു.
12. ജില്ലാ കലോൽസവം
കുട്ടമത് ഗവർന്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടന്ന ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ സ്‌കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം . മത്സരിച്ച ഭൂരിഭാഗം ഇനങ്ങളിലും എ ഗ്രേഡ് നേടിക്കൊണ്ട് കലാ മാമാങ്കത്തിൽ സ്‌കൂൾ മികച്ച വിജയം നേടി. ചവിട്ടു നാടകത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിലും, ഹയർ സെക്കന്ററി വിഭാഗത്തിലും തുടർച്ചയായ കുത്തക നില നിർത്താൻ സ്‌കൂളിന് കഴിഞ്ഞു. തിരുവാതിരക്കളി ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടാൻ സ്‌കൂളിന് കഴിഞ്ഞു. നാടൻ പാട്ട് , തിരുവാതിര HS , മാർഗംകളി , ഗ്രൂപ്പ് ഡാൻസ് , അറബന മുട്ട് എന്നീ ഗ്രൂപ്പ് ഇനങ്ങളിൽ നേരിയ വ്യത്യാസത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. നാടോടി നൃത്തത്തിലും ഭാരത നാട്യത്തിലും ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അഭിനവ് ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേക്ക് അർഹത നേടി.
13. ജില്ലാ ക്യാമ്പിലേക്ക് മൂന്ന് പേർക്ക് സെലക്ഷൻ
കാസർഗോഡ് ലിറ്റിൽ കൈറ്റ്സ് ഐ ടി ജില്ലാ ക്യാമ്പിലേക്ക് അനിമേഷൻ വിഭാഗത്തിൽ അശ്വിൻ, ജിഷ്ണു ഏണിവരെയും പ്രോഗ്രാമിങ് ലേക്ക് ദീപക് നെയും തിരഞ്ഞെടുത്തു. സബ് ജില്ലാ ക്യാമ്പിലെ മികച്ച പ്രകടനം വിലയിരുത്തിയാണ് ഒരു സ്‌കൂളിൽ നിന്ന് തന്നെ മൂന്ന് പേരെ തിരഞ്ഞെടുത്തത് . ഇതൊരു അപൂർവ നേട്ടമായി. ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ബാച്ചിലൂടെ തന്നെ ജില്ലയിലേക്ക് മൂന്ന് കുട്ടികളെ തിരഞ്ഞെടുത്തതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ യോഗം ചേർന്ന് കുട്ടികളെ അഭിനന്ദിച്ചു . ഹെഡ് മിസ്ട്രസ് ശ്രീമതി. പി കെ .ഗീത ആശംസകൾ അറിയിച്ച് സംസാരിച്ചു.
14. ദീപക്, അശ്വിൻ സംസ്ഥാന ക്യാമ്പിലേക്ക്
ലിറ്റിൽ കൈറ്റ്സ് ഐ ടി സംസ്ഥാന ക്യാമ്പിലേക്ക് അനിമേഷൻ വിഭാഗത്തിൽ അശ്വിൻ, പ്രോഗ്രാമിങ് ലേക്ക് ദീപക് നെയും തിരഞ്ഞെടുത്തു.
15. ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് വജ്ര സൂചി എന്ന ഡിജിറ്റൽ മാഗസിൻ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ ശ്രീ. മണികണ്ഠ ദാസ് പ്രകാശനം ചെയ്തു. ചടങ്ങിൽ പി.ടി എ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി കടവത്ത് അധ്യക്ഷം വഹിച്ചു . കൈറ്റ് മാസ്റ്റർ പ്രമോദ് മാസ്റ്റർ സ്വാഗതവും , കൈറ്റ് മിസ്ട്രസ് ഷീബ ടീച്ചർ നന്ദിയും പറഞ്ഞു . ഹെഡ് മിസ്ട്രസ് പി കെ ഗീത , സീനിയർ അസിസ്റ്റന്റ് രാധ ടീച്ചർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .
16. ഡിജിറ്റൽ വോട്ടിംഗ് പ്രോസസ്സ്
സ്‌കൂൾ പാർലമെൻറ് ഇലക്ഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കൊണ്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ സ്ക്കൂളിലെ മുഴുവൻ ക്ലാസ്സുകളിലും 41 ഹൈസ്‌കൂൾ ക്ലാസ്സുകളിലും 12 പ്ലസ് വൺ , പ്ലസ് ടു ക്ലാസ്സുകളിലും ഡിജിറ്റൽ വോട്ടിംഗ് പ്രോസസ്സ് വിജയകരമായി നടത്തി. മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും സജീവമായി പ്രവർത്തിച്ചു. എല്ലാ ക്ലാസിലെയും ഇലക്ഷൻ റിസൾട്ട് ഇലക്ഷൻ കഴിഞ്ഞ ഉടൻ പ്രഘ്യാപിക്കാൻ കഴിഞ്ഞത് അധ്യാപകർക്കിടയിലും കുട്ടികൾക്കിടയിലും അത്ഭുതമുണ്ടാക്കി .
ഡിജിറ്റൽ വോട്ടിംഗ് പ്രോസസ്സ് വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക