ഉള്ളടക്കത്തിലേക്ക് പോവുക

സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
11053-C. H. S. S. Chattanchal-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11053-C. H. S. S. Chattanchal
റവന്യൂ ജില്ലKASARAGODE
വിദ്യാഭ്യാസ ജില്ല KASARAGODE
ഉപജില്ല KASARAGODE
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1PRAMOD KUMAR. K
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SHEEBA B.S
അവസാനം തിരുത്തിയത്
19-04-2026Midhunnileshwar


കൈറ്റിന്റെ നേതൃത്വത്തിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‍വെയറ‍ും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതിയുടെ മാതൃകയിലാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

പ്രവർത്തന ലക്ഷ്യങ്ങൾ

വിവരവിനിമയ സങ്കേതങ്ങൾ സമഗ്രമായും ഫലപ്രദമായും ഉപയോഗിക്കുവാൻ വൈവിധ്യവും അഭിരുചിയും ഉള്ള തലമുറയെ സർഗാത്മകമായി സജ്ജരാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. മറ്റ് പ്രധാന ഉദ്ദേശ്യങ്ങൾ താഴെ പറയുന്നവയാണ്:

  • വിദ്യാലയത്തിലെ ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുക.
  • വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വികസിപ്പിക്കുകയും ഹൈടെക് സ്കൂൾ പദ്ധതിയുടെ നട്ടെല്ലായി പ്രവർത്തിക്കുകയും ചെയ്യുക.
  • വിവരവിനിമയ സങ്കേതങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യവും സംസ്കാരവും വിദ്യാർത്ഥികളിൽ സൃഷ്ടിക്കുക.
  • സാങ്കേതികവിദ്യകളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുകയും, വിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ സ്കൂളിന് അകത്തും പുറത്തും പൊതുസമൂഹത്തിലും സംഘടിപ്പിക്കുകയും ചെയ്യുക.

സി.എച്ച്.എസ്.എസ്. ചട്ടഞ്ചാലിലെ പ്രവർത്തനങ്ങൾ

നമ്മുടെ സ്കൂളിൽ 2018 മുതലാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ആരംഭിച്ചത്. കൈറ്റ് അനുവദിച്ച ഏറ്റവും ഉയർന്ന പരിധിയായ 40 കുട്ടികളുമായാണ് ആദ്യ ബാച്ച് തുടങ്ങിയത്. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‍വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും പരിശീലനം നൽകുന്നത്. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി കൈറ്റ് മാസ്റ്റർ ആയി പ്രമോദ് കുമാർ മാസ്റ്ററും, കൈറ്റ് മിസ്ട്രസ് ആയി ഷീബ ടീച്ചറും പ്രവർത്തിക്കുന്നു. ഇതിനുമുൻപ് പ്രവർത്തിച്ചിരുന്ന 'ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം' ക്ലബ്ബിന്റെ കൺവീനർ കൂടിയായിരുന്നു പ്രമോദ് മാസ്റ്റർ.

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് കൂടുതൽ കുട്ടികൾ താല്പര്യം കാട്ടുന്നതും യോഗ്യതാ പരീക്ഷ എഴുതുന്ന ഭൂരിഭാഗം കുട്ടികളും യോഗ്യത നേടുന്നതും പരിഗണിച്ച്, കാസർഗോഡ് ജില്ലയിൽ ആദ്യമായി നമ്മുടെ സ്‌കൂളിൽ 2022-25 അധ്യയന വർഷത്തിൽ രണ്ടാമതൊരു ബാച്ച് കൂടി അനുവദിച്ചു നൽകി. ഈ പുതിയ ബാച്ചിന്റെ കൈറ്റ് മിസ്ട്രെസ്സുമാരായി പ്രസീന ടീച്ചറെയും അർച്ചന ടീച്ചറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.