സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2019-21
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ 38 വിദ്യാർത്ഥികളുമായി രൂപീകരിച്ചു. രൂപീകരണത്തിന് ശേഷം ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ഉത്ഘാടന പരിശീലന ക്ലാസ് കാസറഗോഡ് വിദ്യാഭ്യാസ ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ. റോജി ജോസഫ് നേതൃത്യം നൽകി. മാസ്റ്റർ ട്രെയിനർ ശ്രീ. ജമാലുദ്ദീൻ ക്ലാസിനു നേതൃത്യം നൽകി. ഉത്ഘാടന യോഗത്തിൽ ശ്രീമതി. പി.കെ ഗീത അധ്യക്ഷത വഹിച്ച സംസാരിച്ചു. KITE മാസ്റ്റർ പ്രമോദ് കുമാർ സ്വാഗതവും, KITE മിസ്ട്രസ് ഷീബ നന്ദി യും പറഞ്ഞു.
11053-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 11053 |
യൂണിറ്റ് നമ്പർ | LK/2018/11053 |
ബാച്ച് | 2019-21 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | KASARGOD |
വിദ്യാഭ്യാസ ജില്ല | KASARAGOD |
ഉപജില്ല | KASARGOD |
ലീഡർ | JITHIN .K |
ഡെപ്യൂട്ടി ലീഡർ | SWETHA |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | PRAMOD KUMAR . K |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SHEEBA BS |
അവസാനം തിരുത്തിയത് | |
07-06-2024 | Sreejithkoiloth |
A. ലിറ്റിൽ കൈറ്റ്സ് ടീം 2019

3. ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലന ക്യാമ്പ്





4. ലിറ്റിൽ കൈറ്റ്സ് സ്‌കൂൾതല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് സ്‌കൂൾ തല ക്യാമ്പ് ഹെഡ്മിസ്ട്രസ് പി കെ ഗീത ഉത്ഘാടനം ചെയ്തു . ചടങ്ങിൽ ലിറ്റിൽ കൈറ്റ്മാസ്റ്റർ പ്രമോദ് മാസ്റ്റർ സ്വാഗതം ആശംസിച്ചു . സീനിയർ അസിസ്റ്റൻറ് രാധ ടീച്ചർ അധ്യക്ഷത വഹിച്ചു . സ്റ്റാഫ് സെക്രട്ടറി വാസുദേവൻ മാസ്റ്റർ ആശംസകൾ അർപ്പിചു സംസാരിച്ചു . ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ഷീബ ടീച്ചർ നന്ദി അർപ്പിച്ചു.
ഏക ദിന ക്യാമ്പിന്റെ വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
ഓണാഘോഷം 2019
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ഓണാഘോഷം പൂക്കള മത്സരത്തോടെ തുടക്കമിട്ടു. വടം വലി മത്സരവും, ഓണത്തല്ല് മത്സരവും നടത്തി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കളമത്സരം നടത്തി. അത്യന്തം വാശിയേറിയ മത്സരത്തിൽ കുട്ടികൾ നല്ല നിലവാരത്തിലുള്ള ഡിജിറ്റൽ പൂക്കളമാണ് ഒരുക്കിയത്. ലിറ്റിൽ കൈറ്റ്സ് അംഗം ദീക്ഷിത് ഒന്നാം സ്ഥാനം നേടി.
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ പൂക്കള മത്സരത്തിന്റെ വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=jucyFJG3uXg
പരിശീലനവും ഹൈടെക് ആക്കി കൈറ്റ്സ് ടീം
കുട്ടിളുടെ പഠന സമയം അധ്യാപകരില്ലാതെ നഷ്ടപ്പെടരുത് എന്ന ലക്ഷ്യത്തോടെ ഇനി മുതലുള്ള എല്ലാ പരിശീലനവും ഹൈടെക് ആക്കാനുള്ള ചുവട് വെയ്പ്പുമായി കൈറ്റ്സ് ടീം. കാസറഗോഡ് കൈറ്റ്സ് ഓഫീസിൽ നിന്ന് നടത്തിയ വീഡിയോ കോൺഫറൻസ് വഴിയുള്ള SMART MOTHER പരിശീലനം KITE ജില്ലാ കോർഡിനേറ്റർ ശ്രീ രാജേഷ് എം.പി. ഉത്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ ശ്രീ.റോജി ജോസഫ് പരീശീലന ക്ലാസ് വീഡിയോ കോൺഫറൻസ് വഴി നടത്തി. പ്രിൻസിപ്പൽ ശ്രീ. മണികണ്ഠദാസ്, ഹെഡ്മിസ്ട്രസ്സ് ശ്രീമതി പി. കെ. ഗീത , KITE മാസ്റ്റർ പ്രമോദ് , മിസ്ട്രസ് ഷീബ , ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ വീഡിയോ കോൺഫെറെൻസിൽ പങ്കെടുത്തു. വീഡിയോ കോൺഫെറെൻസിന്റെ വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=zKXZ2X0ETDc
ഡിജിറ്റൽ മാഗസിൻ INSIGHT പ്രകാശനം ചെയ്തു .
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത്തെ ഡിജിറ്റൽ മാഗസിൻ " INSIGHT " മലയാളം സീനിയർ അധ്യാപകൻ രണദിവെ പ്രകാശനം നടത്തി. ചടങ്ങിൽ പ്രിൻസിപ്പൽ മണികണ്ട ദാസ് അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് ഗീത ടീച്ചർ , സ്റ്റാഫ് സെക്രട്ടറി വാസുദേവൻ മാസ്റ്റർ എന്നിവർ ആശംസകല അർപ്പിച്ചു സംസാരിച്ചു .
കലോൽസവം 2019
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ കലോൽസവം 2019 പ്രശസ്ത സിനിമ നടൻ ശ്രീ ഉണ്ണിരാജ ഉത്ഘാടനം ചെയ്തു . യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ. മുഹമ്മദ് കുഞ്ഞി കടവത് അധ്യക്ഷത വഹിച്ചു . കലോത്സവ കൺവീനർ ശ്രീജ കെ സ്വാഗതം പറഞ്ഞു