സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2019-21/പ്രവേശനോത്സവം 2019 - 20

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ ആറിന് വിദ്യാലയത്തിൽ നടന്ന പ്രവേശനോത്സവം ഹയർസെക്കൻഡറി പ്രിൻസിപ്പൽ മണികണ്ഠദാസ് സാറിന്റെ  സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു .പ്രവേശനോത്സവത്തിന് ഔദ്യോഗിക ഉദ്ഘാടനം മാനേജർ  മൊയ്‌തീൻ കുട്ടി ഹാജി  നിർവഹിച്ചു .തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി.അധ്യാപകരുടെ നേതൃത്വത്തിൽ അതാതു ക്ളാസുകളിലേക്കു പോയ എല്ലാ കുട്ടികൾക്കും മധുരം നൽകി. അതുപോലെ മധുരം നിറഞ്ഞതാകട്ടെ പുതിയ അദ്ധ്യയന വർഷം എന്ന് ഹെഡ്മിസ്ട്രസ്  പി കെ ഗീത,  പി ടി എ പ്രസിഡണ്ട്  മുഹമ്മദ് കുഞ്ഞി  കടവത്ത് എന്നിവർ ആശംസിച്ചു  . ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ മുഴുവൻ പരിപാടിയുടെയും  ഫോട്ടോ  , വീഡിയോ  ഡോക്യൂമെന്റഷൻ  നടത്തി.  ഫോട്ടോസ്  കൊളാഷ്  പോസ്റ്റർ ആക്കി പ്രദർശിപ്പിച്ചു .