സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20/സ്‌കൂൾ കായികമേള

Schoolwiki സംരംഭത്തിൽ നിന്ന്

ട്ടഞ്ചാൽ ഹയർ സെക്കന്ററി  സ്കൂൾ കായികമേള  മുൻ കായിക അധ്യാപകൻ  ശ്രീ. കെ. ജനാർദ്ദനൻ നായർ ഉൽഘാടനം  ചെയ്തു .  യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. മുഹമ്മദ് കുഞ്ഞി  കടവത് അധ്യക്ഷം വഹിച്ചു . രാവിലെ 9.30 നു നടന്ന മാർച്ച്‌ പാസ്റ്റിൽ സ്കൂൾ എസ് .പി.സി. ടീം , സ്കൌട്സ് ആൻഡ്‌ ഗെയ്ട്സ് ,റെഡ്ക്രോസ്, വിവിധ ഹൌസ് ലീഡർമാർ , കായിക താരങ്ങൾ എന്നിവർ അണിനിരന്നു. ശ്രീ. കെ. ജനാർദ്ദനൻ നായർ  കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ സല്യൂട്ട്  സ്വീകരിച്ചു.

മാർച്ച്  പാസ്റ്റിനു ശേഷം  പ്രിൻസിപ്പൽ ശ്രീ. മണികണ്ഠദാസ് പതാക ഉയർത്തി . പ്രിൻസിപ്പൽ ശ്രീ. മണികണ്ഠദാസ് , ഹെഡ്മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത എന്നിവർ സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ പരിപാടികളുടെ ഫോട്ടോ, വീഡിയോ   ചിത്രീകരിച്ചു   സ്‌കൂൾ ബ്ലോഗിൽ അപ്‌ലോഡ് ചെയ്‌തു .