"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 86: വരി 86:
<gallery>
<gallery>
Image:disprin.png|<center><small>പ്രിൻസിപ്പൽ  </small>
Image:disprin.png|<center><small>പ്രിൻസിപ്പൽ  </small>
Image:/home/user/Documents/hm1.png|<center><small>പ്രധാനാധ്യാപിക    </small>
Image:hmsap.png|<center><small>പ്രധാനാധ്യാപിക    </small>
</gallery>
</gallery>
  == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
  == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 158: വരി 158:
വിവിധഭാഷാസാഹിത്യങ്ങൾ ,കഥകൾ, നോവലുകൾ ,കവിതകൾ, ശാസ്ത്രഗ്രന്തങ്ങൾ, ബാലസാഹിത്യം, റഫറൻസ് ഗ്രന്ഥങ്ങൾ  എന്നിവടങ്ങിയ, ഒരു വലിയ ഗ്രന്ഥശാല നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ടാണ് .മികച്ച ലൈബ്രെറിയേൻമാർ യുപിയിലും എച്എസിലും  പ്രേത്യേകമുണ്ട് . കൂടാതെ ക്ലാസ്സിലും ഒരു ലൈബ്രെറിയെന്ന്ട് അവരാണ് പുസ്തകം എടുക്കുന്നതും വിതരണം ചെയ്യുന്നതും . ക്ലാസ്സിൽ വായന ചാർട്ടിൽ ഓരോ കുട്ടിയുടെയും പേരിനുനേരെ വായിച്ചപുസ്തകം റ്റിക്ക്ചെയ്യുകയും വായന കുറിപ്പ്  എഴുതി ക്ലാസ്‌ടീച്ചറെ കാണിക്കുകയും ചെയ്യന്നു
വിവിധഭാഷാസാഹിത്യങ്ങൾ ,കഥകൾ, നോവലുകൾ ,കവിതകൾ, ശാസ്ത്രഗ്രന്തങ്ങൾ, ബാലസാഹിത്യം, റഫറൻസ് ഗ്രന്ഥങ്ങൾ  എന്നിവടങ്ങിയ, ഒരു വലിയ ഗ്രന്ഥശാല നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ടാണ് .മികച്ച ലൈബ്രെറിയേൻമാർ യുപിയിലും എച്എസിലും  പ്രേത്യേകമുണ്ട് . കൂടാതെ ക്ലാസ്സിലും ഒരു ലൈബ്രെറിയെന്ന്ട് അവരാണ് പുസ്തകം എടുക്കുന്നതും വിതരണം ചെയ്യുന്നതും . ക്ലാസ്സിൽ വായന ചാർട്ടിൽ ഓരോ കുട്ടിയുടെയും പേരിനുനേരെ വായിച്ചപുസ്തകം റ്റിക്ക്ചെയ്യുകയും വായന കുറിപ്പ്  എഴുതി ക്ലാസ്‌ടീച്ചറെ കാണിക്കുകയും ചെയ്യന്നു


= <big>'''<u>2024-25  അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</u>'''</big> =
== പ്രവേശനോത്സവം ==
== '''<u> </u>'''  '''<u><big>2023-24  അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</big></u>''' .....      <big>'''''ജൂൺ -01'''''</big> ==
              2023-24 പുതിയ അധ്യയന വർഷത്തിലെ കുട്ടികളെ വരവേൽക്കുന്നതിനായി ആകർഷകമായ രീതിയിൽ മുഖ്യാതിഥി ശ്രീ എം എ രാജീവ് കുമാർ സാറിന്റെ  സാനിധ്യത്തിൽ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി . കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും ഒന്നാം തരത്തിലെ പൂമ്പാറ്റകൾക്കു ബലൂണും സ്കൂൾ ബാഗും  സ്കൂൾ യൂണിഫോമും സൗജന്യമായി നൽകി. മറ്റു കുട്ടികളുടെ സ്റ്റേജ് പരിപാടിയും നടന്നു. ഒപ്പം രാജീവ്കുമാർ സാറിന്റെ സംഗീതവും ഉണ്ടായിരുന്നു. ഈ ഉദ്യമത്തിന് മാനേജർ പി ടി എ പ്രസിഡന്റ് എച് എം സാജിദ ടീച്ചർ  മറ്റു അദ്ധ്യാപകർ എന്നിവരും പങ്കെടുത്തു.
'      ''''<small>ജൂൺ -05  പരിസ്ഥിതി ദിനം</small>''''' 
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു സ്കൂളിൽ മരം ഒരു വരം  പദ്ധതി യുടെ ആഭിമുഖ്യത്തിൽ  പരേതനായ  കല്ലേൻ പേക്കുടന്റെ മകൻ ശ്രീ ആനന്ദൻ മാസ്റ്റർ ഒരു വാഴ നേടുകയും കുട്ടികൾക്ക് പരിസ്ഥിയെ കുറിച്ച് .ബോധവത്കരണം നടത്തുകയും ചെയ്തു . ക്ലാസ് തലത്തിൽ പോസ്റ്റർ നിർമാണ മത്സരവും ഉണ്ടായിരുന്നു.മത്സരത്തിൽ നന്നായി പോസ്റ്റർ ഡിസൈൻ ചെയ്ത ടീമിന് സമ്മാനം നൽകി. പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള കവിത പാരായണവും പരിസ്‌തിഗാനം ആലപിച്ചു കുട്ടികൾ നൃത്തം അവതരിപ്പിക്കുകയും ചെയ്തു.
     
  ക്ലാസ് തലത്തിൽ പോസ്റ്റർ നിർമാണ മത്സരവും ഉണ്ടായിരുന്നു.മത്സരത്തിൽ നന്നായി പോസ്റ്റർ ഡിസൈൻ ചെയ്ത ടീമിന് സമ്മാനം നൽകി. പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള കവിത പാരായണവും പരിസ്‌തിഗാനം ആലപിച്ചു കുട്ടികൾ നൃത്തം അവതരിപ്പിക്കുകയും ചെയ്തു.
ഭിന്നശേഷിക്കാരെ കൂടി പങ്കെടുപ്പിച്ചായിരുന്നു പരിപാടി നടത്തിയത്.
      <big>'''''ജൂൺ -17  വിജയോത്സവം '''''</big> 
      ജൂൺ 17  നു വിജയോത്സവം സംഘടിപ്പിച്ചു. എസ് എസ് എൽ സി യിൽ 262 ൽ 40 കുട്ടികൾക്ക് ഫുൾ എ പ്ലസും ൧൮ കുട്ടികൾക്ക് 9 എ പ്ലസും ലഭിച്ചു. പ്ലസ് ടു തലത്തിൽ 322 ൽ 39  കുട്ടികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കി. . നല്ല വിജയം കൈവരിച്ച കുട്ടികൾക്ക് സിറ്റി പോലീസ് കമ്മിഷണർ  അജിത് കുമാർ ഐ പി എസ്  മൊമെന്റോ നൽകി ആദരിച്ചു.
   
    <big>'''''ജൂൺ -19 വായനാദിനം  '''''</big> 
     
    വായനാദിനവുമായി ബന്ധപ്പെട്ടു ശ്രീ ബാബു സാർ സാഹിത്യകാരൻ പരിപാടി ഉത്ഘാടനം നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ക്ലാസ് ലൈബ്രറി ഉത്ഘാടനവും നടന്നു. ശ്രീമതി ജ്യോതി ടീച്ചർ സ്കൂളിന് സമ്മാനിച്ച 5 ഷെൽഫുകൾ 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ ഒരു ഡിവിഷനിൽ സ്ഥാപിച്ചു. ഇതിനോടനുബന്ധിച്ചു കുട്ടികൾ ലൈബ്രറി പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേക്ക് പിറന്നാൾ സമ്മാനമായി നൽകി തുടങ്ങി.
     
      <big>'''''ജൂൺ -21 യോഗാദിനം / മ്യൂസിക് ദിനം  '''''</big>
      യോഗാദിനം / മ്യൂസിക് ദിനം വുമായി ബന്ധപെട്ടു മാനേജരുടെ സാന്നിധ്യത്തിൽ ഉത്ഘാടനം നിർവഹിക്കുകയും യോഗയുടെപ്രാദാന്യത്തെ കുറിച്ച് പി ടി ടീച്ചർ ക്ലാസ് എടുത്തു . മ്യൂസിക് ദിനമായതു കൊണ്ട് കുട്ടികളുടെ കലാപരിപാടികളും ഫ്യൂഷൻ ഗ്രൂപ്പ് സോങ്ങും ഉണ്ടായിരുന്നു.
    <big>'''''ജൂൺ -23 ഒളിമ്പിൿദിനം  '''''</big>
     
    ഒളിമ്പിക് ദിനവുമായി ബന്ധപ്പെട്ടു കുട്ടികൾ ജേഴ്‌സി അണിഞ്ഞു കൂട്ടയോട്ടം സംഘടിപ്പിച്ചു.
    <big>'''''ജൂൺ -26 ലഹരി വിരുദ്ധ ദിനം  '''''</big> .
    ലഹരി വിരുദ്ധ ദിനത്തിൽ സിറ്റി പോലീസ് സ്റ്റേഷൻ ന്റെയും ഡിസ സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ലഹരിക്കെതിരെ സെമിനാറും നടത്തി. കുട്ടികൾ തയ്യാറാക്കി വന്ന പ്ലക്കാര്ഡും കയ്യിൽ പിടിച്ചായിരുന്നു റാലി നടത്തിയത്.
  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ 7 ക്ലാസ്സിലെ ആൺ കുട്ടികൾ വെള്ള തുണിയിൽ ഞങ്ങൾ ലഹരി കൈകൊണ്ടു തൊടില്ല എന്ന് പ്രതിജ്ഞ ചെയ്തു കയ്യടയാളം പതിപ്പിച്ചു. സിറ്റി  പോലീസ് രാജീവ് കുമാർ സർ ,പി ടി എ പ്പ്രെസിഡെന്റ്  റമീസ്  , സജിത ടീച്ചർ  എന്നിവരും ഒപ്പ് രേഖപ്പെടുത്തി.
   
    <big>'''''ജൂൺ -30 ഓൺലൈൻ മീറ്റിംഗ്  '''''</big> .
       
      ജൂലൈ മാസത്തിലെ അവലോകനം നടത്തി
'''<u><big>2021-22  അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</big></u>''' .....  
'''<u><big>2021-22  അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</big></u>''' .....  


വരി 725: വരി 762:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 47ന് തൊട്ട് കന്നുർ  നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി അരക്കൽ മുസിയത്തിനു പിരകുവസത്തഉ സിറ്ി റോഡിൽ സ്ഥിതിചെയ്യുന്നു.         
* NH 47ന് തൊട്ട് കന്നുർ  നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി അരക്കൽ മുസിയത്തിനു പിരകുവസത്തഉ സിറ്ി റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
* കന്നുർ ബസ് സ്റ്റാന്ദിൽ നിന്നും2 കി.മി.  അകലം


|}
{{Slippymap|lat= 11.856263|lon= 75.368614 |zoom=16|width=800|height=400|marker=yes}}
|}
|----
{{#multimaps: 11.856263, 75.368614 | width=600px | zoom=15 }}
|}
|}
, disgirls
muslim girls school
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
[[ചിത്രം:/home/disghss/Desktop/ima/img_1791.jpg|കണ്ണി=Special:FilePath//home/disghss/Desktop/ima/img_1791.jpg]]
<!--visbot  verified-chils->-->

22:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ
വിലാസം
കണ്ണൂർ

കന്നുർ സിറ്റി പി.ഒ
,
670003
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04972731189
ഇമെയിൽdisghsscity@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13010 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമഹരൂഫ്.റ്റി.പി
പ്രധാന അദ്ധ്യാപകൻസാജിദ പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കണ്ണൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദീനുൽ ഇസ്ലാം സഭ ഗേൾസ് ‍ ഹയർ സെക്കണ്ടറി സ്കൂൾ. തോപ്പിലെ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയകാലത്തെ സിറ്റിയിലെ ഒരു വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന എ.എൻ കുഞ്ഞി സാഹിബ് അവുറാലി എന്ന കെട്ടിടത്തിൽ മഅദിനും ഉലൂം എന്ന പേരിൽ ആരംഭിച്ച ഒരു മദ്രസയണ് പിൽകാലത്ത് ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളായി മാറിയത്.

ചരിത്രം

1921 ലാണ് മഅദിനും മദ്രസ ലോവർ പ്രൈമറി സ്കൂളായി മാറിയത്. കുട്ടികളുടെ ആധിക്യം കാരണം അവുറാലി കെട്ടിടത്തിൽ നിന്ന് സ്കൂൾ പാലമഠം രാജകീയ കെട്ടിടത്തിന്റെ മുകൾഭാഗത്തേക്ക് മാറ്റി. അറക്കൽ രാജകുടുംബത്തിലെ അന്നത്തെ സുൽത്താനായിരുന്ന അലിരാജാ അഹമ്മദലി തിരുമനസായിരുന്നു ഈ കെട്ടിടം സ്കൂളിനു വേണ്ടി സൗജന്യമായി അനുവദിച്ചു കൊടുത്തത്. 1929 ൽ അതൊരു ഹയർ എലമെന്ററിസ്കൂളായി മാറി. 1964 ൽ ഈ സ്ഥാപനം ദീനുൽ ഇസ്ലാം സഭ ​​ഏറ്റെടുക്കുകയും ദീനുൽ ഇസ്ലാം സഭ എന്നറിയപ്പെടുകയും ചെയ്തു. 1969 ൽ സ്കൂൾ കെട്ടിടം കത്തി നശിക്കുകയും ഗവൺമെന്റിന്റെയം നാട്ടുകാരുടെയും സഹായത്തോടെ ഇന്ന് കാണുന്ന കെട്ടിടമാക്കി മാറ്റുകയും ചെയ്തു. 1979 ൽ ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹൈസ്കൂൾ ആയി അപ് ഗ്രേഡ് ചെയ്തു. 1998 ൽ ഇത് ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കണ്ടറി സകൂൾ ആയി ഉയർത്തി. വിദ്യാഭ്യാസരംഗത്ത് പിന്നോക്കമായിരുന്ന കണ്ണൂർ സിറ്റിയുടെ വിദ്യാഭ്യാസ മേഖലയിൽവിപ്ലവകരമായ മാറ്റം കുറിച്ച ഈ സ്കൂളിൽ ഇന്ന് 3000-ഓളം കുട്ടികൾ പഠനം നടത്തുന്നു. കണ്ണൂരിലെ ഏറ്റവും ഉയർന്ന ഗ്രേഡിലുള്ള ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളാണിത്. പ്രധാന അദ്ധ്യാപിക കെ.എം സാബിറ ടീച്ചർ .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 64 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ലാസ് മുറിയും ഉണ്ട് 2009 ൽ നല്ല കമ്പ്യുട്ടർ ലാബിനുള്ള ജില്ലാ തല അവാർഡ് വിദ്യാലയത്തിന് ലഭിചു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • സ്കൂൽ ലൈബ്രരി
  • നേർക്കാഴ്ച

മാനേജ്മെന്റ്

ദീനുൽ ഇസ്ലാം സഭയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ അനവധി സ്താപനങൽ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അബ്ദുൽ സത്താർ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് സാജിദ.പി യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ടി.പി മെഹറൂഫുമാണ്..

സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

നസറുദ്ധീൻ കെ എൻ 
ഇബ്രാഹിം കുട്ടി മാസ്റ്റർ‍.കെ.കെ
ആമു മാസ്റ്റർ.
ഭാസ്കരൻ പി. 
കെ.എം. സാബിറ ടീച്ചർ 
ഇപ്പോഴത്തെ സാരഥികൾ 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
  • ജ.ഇ അഹമ്മെദ് മുൻ കേന്ദ്ര റെയിൽവേ സഹമന്ത്രി
  • ജസ്റ്റിസ് വി.ഖാലിദ്
  • അഡ്വ പി.മഹമൂദ്
  • ശ്രീലേഖ .എം-മുൻ കലാതിലകം *
  • അരുണിമ ദേവ് എസ് റാങ്ക് ജേതാവ് *
  • അനുശ്രീ പി വി ബാലശ്രീ അവാർഡ് ജേതാവ്

സ്കൂൾ സംരക്ഷണ യജ്ഞം

വിദ്യാരംഗം

കുട്ടികൾക്ക് മലയാളം ഇഷ്ടത്തോടെ കാണുവാനും അവയിൽ അവബോധം വളർത്തുവാനും ലക്ഷ്യമിട്ട് ഒരുകൂട്ടം അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം സ്കൂളിൽ സമഗ്രമായി നടന്നുവരുന്നു.വ്യത്യസ്താ ഭാഷ സാഹിത്യകാരന്മാരുടെ കൃതികളും ജീവചരിത്രങ്ങളും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ ശില്പശാലകൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു.

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കിറ്റസിൽ 29 കുട്ടികൾ അംഗ ങ്ങളായുണ്ട്. ഐ ടി കുട്ടികൂട്ടത്തിന്റെ തുടർച്ചയാണ് ലിറ്റിൽ കൈറ്റ്സ് . ഐ ടി യിൽ കൂടുതൽ അറിയുവാനും കംപ്യൂട്ടറിനെ കുറിച്ച് പഠിക്കാനും ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. വളരെ ഉപകാര പ്രദമാണ് ഈ ലിറ്റിൽ കൈറ്റ്സ്. ലിറ്റിൽ കൈറ്റ്സ് ഉത്ഘാടനം കൃഷ്ണദാസ് സർ നിർവഹിച്ചു.

പ്രവർത്തിപഠനം

കുട്ടികൾക്കു തൊഴിലിനോട് ആഭിമുക്യമ് വളർത്തുകയും സാമൂഹിക ബോധമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ചില അദ്ധ്യാപകർ പ്രവൃത്തി പഠന ക്ലാസ്സുകളിൽ നടത്തിവരുന്നു . സമൂഹത്തിന് ആവശ്യമുള്ള ഉത്പന്നങ്ങൾ നിർമിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും മികച്ച കുട്ടികളെ സബ്ജില്ലാ മത്സരങ്ങളിലേക് തിരഞ്ഞെടുക്കുകയും ചെയ്യുന്നു . കൂടാതെ സി ഡബ്ലിയു എസ്‌ എൻ കുട്ടികളെ ഉൾപ്പെടുത്തി ഉത്പന്നങ്ങൾ നിർമ്മിക്കാനും അവര്ക് തൊഴിൽ മേഖലയോട് ഇഷ്ട്ടം ഉണ്ടാക്കുവാനും കഴിഞ്ഞു .


ചിത്രകല

വിരൽത്തുമ്പിലൂടെ പ്രകൃതിയെ സ്നേഹിക്കാനും ചായക്കൂട്ടുകൾകൊണ്ട് നിറക്കൂട്ട് തീർക്കുവാനും ചിത്രകല അദ്ധ്യാപികയുടെ സഹായത്തോടെ സ്കൂളിൽ ക്ലാസുകൾ നടന്നുവരുന്നു .ദിനാചരണങ്ങൾ അനുസ്മരണങ്ങൾ എന്നിവ ചിത്രത്തിലൂടെ കുട്ടികളോർമിക്കുന്നു .


കായിക പരിശീലനം

കുട്ടികളെ വിവിധ കായിക പ്രവർത്തനങ്ങൾ അഭ്യസിപ്പിക്കുന്നതോട്ടൊപ്പം മികച്ച കുട്ടികളെ കണ്ടെത്തുകയും അവരെ സബ്ജില്ലാ തലത്തിലേക് തിരഞ്ഞെടുത്തു മികച്ച പരിശീലനം നൽകി വിജയിപ്പിക്കാൻ കായിക അധ്യപിക ക്ക് കഴിഞ്ഞു .


C W S N

ദീനുൽ ഇസ്ലാം സഭ ഗേൾസ്‌ എച് എസ് എസ് ഇൽ 23 കുട്ടികൾ പ്രേത്യേക പരിഗണന അർഹിക്കുന്ന കുട്ടികളാണ്. പാഠ ഭാഗങ്ങൾ മാത്രമല്ല സ്കൂളിലെ മറ്റുള്ള എല്ലാ പ്രവർത്തനങ്ങളിലും ഇവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നുണ്ട്. ജില്ലാതലത്തിൽ വരെ ഈ കുട്ടികൾ മത്സരിച്ചിട്ടുണ്ട്.

DIS M U N C

മാതൃകാ ഐക്യരാഷ്ട്രസമ്മേളനം ഡി ഐ എസ്സിലെ കുട്ടികൾ അവതരിപ്പിച്ച മോഡൽ ഐക്യരാഷ്ട്രസമ്മേളനം

ലൈബ്രറി

വിവിധഭാഷാസാഹിത്യങ്ങൾ ,കഥകൾ, നോവലുകൾ ,കവിതകൾ, ശാസ്ത്രഗ്രന്തങ്ങൾ, ബാലസാഹിത്യം, റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവടങ്ങിയ, ഒരു വലിയ ഗ്രന്ഥശാല നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ടാണ് .മികച്ച ലൈബ്രെറിയേൻമാർ യുപിയിലും എച്എസിലും പ്രേത്യേകമുണ്ട് . കൂടാതെ ക്ലാസ്സിലും ഒരു ലൈബ്രെറിയെന്ന്ട് അവരാണ് പുസ്തകം എടുക്കുന്നതും വിതരണം ചെയ്യുന്നതും . ക്ലാസ്സിൽ വായന ചാർട്ടിൽ ഓരോ കുട്ടിയുടെയും പേരിനുനേരെ വായിച്ചപുസ്തകം റ്റിക്ക്ചെയ്യുകയും വായന കുറിപ്പ് എഴുതി ക്ലാസ്‌ടീച്ചറെ കാണിക്കുകയും ചെയ്യന്നു

2024-25 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ..... ജൂൺ -01

             2023-24 പുതിയ അധ്യയന വർഷത്തിലെ കുട്ടികളെ വരവേൽക്കുന്നതിനായി ആകർഷകമായ രീതിയിൽ മുഖ്യാതിഥി ശ്രീ എം എ രാജീവ് കുമാർ സാറിന്റെ  സാനിധ്യത്തിൽ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി . കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും ഒന്നാം തരത്തിലെ പൂമ്പാറ്റകൾക്കു ബലൂണും സ്കൂൾ ബാഗും  സ്കൂൾ യൂണിഫോമും സൗജന്യമായി നൽകി. മറ്റു കുട്ടികളുടെ സ്റ്റേജ് പരിപാടിയും നടന്നു. ഒപ്പം രാജീവ്കുമാർ സാറിന്റെ സംഗീതവും ഉണ്ടായിരുന്നു. ഈ ഉദ്യമത്തിന് മാനേജർ പി ടി എ പ്രസിഡന്റ് എച് എം സാജിദ ടീച്ചർ  മറ്റു അദ്ധ്യാപകർ എന്നിവരും പങ്കെടുത്തു.

' 'ജൂൺ -05 പരിസ്ഥിതി ദിനം പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു സ്കൂളിൽ മരം ഒരു വരം പദ്ധതി യുടെ ആഭിമുഖ്യത്തിൽ പരേതനായ കല്ലേൻ പേക്കുടന്റെ മകൻ ശ്രീ ആനന്ദൻ മാസ്റ്റർ ഒരു വാഴ നേടുകയും കുട്ടികൾക്ക് പരിസ്ഥിയെ കുറിച്ച് .ബോധവത്കരണം നടത്തുകയും ചെയ്തു . ക്ലാസ് തലത്തിൽ പോസ്റ്റർ നിർമാണ മത്സരവും ഉണ്ടായിരുന്നു.മത്സരത്തിൽ നന്നായി പോസ്റ്റർ ഡിസൈൻ ചെയ്ത ടീമിന് സമ്മാനം നൽകി. പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള കവിത പാരായണവും പരിസ്‌തിഗാനം ആലപിച്ചു കുട്ടികൾ നൃത്തം അവതരിപ്പിക്കുകയും ചെയ്തു.

  ക്ലാസ് തലത്തിൽ പോസ്റ്റർ നിർമാണ മത്സരവും ഉണ്ടായിരുന്നു.മത്സരത്തിൽ നന്നായി പോസ്റ്റർ ഡിസൈൻ ചെയ്ത ടീമിന് സമ്മാനം നൽകി. പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള കവിത പാരായണവും പരിസ്‌തിഗാനം ആലപിച്ചു കുട്ടികൾ നൃത്തം അവതരിപ്പിക്കുകയും ചെയ്തു.

ഭിന്നശേഷിക്കാരെ കൂടി പങ്കെടുപ്പിച്ചായിരുന്നു പരിപാടി നടത്തിയത്.

     ജൂൺ -17  വിജയോത്സവം   
     ജൂൺ 17  നു വിജയോത്സവം സംഘടിപ്പിച്ചു. എസ് എസ് എൽ സി യിൽ 262 ൽ 40 കുട്ടികൾക്ക് ഫുൾ എ പ്ലസും ൧൮ കുട്ടികൾക്ക് 9 എ പ്ലസും ലഭിച്ചു. പ്ലസ് ടു തലത്തിൽ 322 ൽ 39  കുട്ടികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കി. . നല്ല വിജയം കൈവരിച്ച കുട്ടികൾക്ക് സിറ്റി പോലീസ് കമ്മിഷണർ  അജിത് കുമാർ ഐ പി എസ്  മൊമെന്റോ നൽകി ആദരിച്ചു. 
   
   ജൂൺ -19 വായനാദിനം    
     
   വായനാദിനവുമായി ബന്ധപ്പെട്ടു ശ്രീ ബാബു സാർ സാഹിത്യകാരൻ പരിപാടി ഉത്ഘാടനം നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ക്ലാസ് ലൈബ്രറി ഉത്ഘാടനവും നടന്നു. ശ്രീമതി ജ്യോതി ടീച്ചർ സ്കൂളിന് സമ്മാനിച്ച 5 ഷെൽഫുകൾ 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ ഒരു ഡിവിഷനിൽ സ്ഥാപിച്ചു. ഇതിനോടനുബന്ധിച്ചു കുട്ടികൾ ലൈബ്രറി പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേക്ക് പിറന്നാൾ സമ്മാനമായി നൽകി തുടങ്ങി.
     
     ജൂൺ -21 യോഗാദിനം / മ്യൂസിക് ദിനം   
     യോഗാദിനം / മ്യൂസിക് ദിനം വുമായി ബന്ധപെട്ടു മാനേജരുടെ സാന്നിധ്യത്തിൽ ഉത്ഘാടനം നിർവഹിക്കുകയും യോഗയുടെപ്രാദാന്യത്തെ കുറിച്ച് പി ടി ടീച്ചർ ക്ലാസ് എടുത്തു . മ്യൂസിക് ദിനമായതു കൊണ്ട് കുട്ടികളുടെ കലാപരിപാടികളും ഫ്യൂഷൻ ഗ്രൂപ്പ് സോങ്ങും ഉണ്ടായിരുന്നു.
    ജൂൺ -23 ഒളിമ്പിൿദിനം    
     
    ഒളിമ്പിക് ദിനവുമായി ബന്ധപ്പെട്ടു കുട്ടികൾ ജേഴ്‌സി അണിഞ്ഞു കൂട്ടയോട്ടം സംഘടിപ്പിച്ചു.
    ജൂൺ -26 ലഹരി വിരുദ്ധ ദിനം   .
    ലഹരി വിരുദ്ധ ദിനത്തിൽ സിറ്റി പോലീസ് സ്റ്റേഷൻ ന്റെയും ഡിസ സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ലഹരിക്കെതിരെ സെമിനാറും നടത്തി. കുട്ടികൾ തയ്യാറാക്കി വന്ന പ്ലക്കാര്ഡും കയ്യിൽ പിടിച്ചായിരുന്നു റാലി നടത്തിയത്.
 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ 7 ക്ലാസ്സിലെ ആൺ കുട്ടികൾ വെള്ള തുണിയിൽ ഞങ്ങൾ ലഹരി കൈകൊണ്ടു തൊടില്ല എന്ന് പ്രതിജ്ഞ ചെയ്തു കയ്യടയാളം പതിപ്പിച്ചു. സിറ്റി  പോലീസ് രാജീവ് കുമാർ സർ ,പി ടി എ പ്പ്രെസിഡെന്റ്  റമീസ്  , സജിത ടീച്ചർ  എന്നിവരും ഒപ്പ് രേഖപ്പെടുത്തി.
    
    ജൂൺ -30 ഓൺലൈൻ മീറ്റിംഗ്    .
        
     ജൂലൈ മാസത്തിലെ അവലോകനം നടത്തി 

2021-22 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ .....

ജൂൺ -01

സർക്കാരിന്റെ നിർദ്ദേശ പ്രകാരം  സ്കൂൾ തുറക്കുന്നില്ലെന്ന നിർദ്ദേശം വന്നത് പ്രകാരം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ തീരുമാനമായി

ജൂൺ

ജൂൺ -05  പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു സ്കൂളിൽ മരം ഒരു വരം  പദ്ധതി യുടെ ആഭിമുഖ്യത്തിൽ  സ്കൂൾ കോമ്പൗണ്ടിൽ  ഒരു പേര മരം ഹെഡ് മിസ്ട്രസ് സാജിദ ടീച്ചറുടെ നേതൃത്വത്തിൽ നട്ടു . എല്ലാ കുട്ടികൾക്കും പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസ് ഗ്രൂപ്പിൽ പരിപാടികൾ നടന്നു. എൽ പി കുട്ടികൾ മരം നടുന്ന ഫോട്ടോ എടുത്ത് ക്ലാസ് ടീച്ചർക്ക് അയച്ചു കൊടുത്തു .പരിസ്ഥിതി സന്ദേശം എച്ഛ് എം സാജിദ ടീച്ചർ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.

പത്താം തരത്തിലെ   മാസിയ പ്രസന്റേഷൻ അവതരിപ്പിച്ചു

വായന വാരാചരണം

ജൂൺ 19-25

വിദ്യാരംഗം  

വിദ്യാരംഗം  കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ തല ഉത്ഘാടനം ബഹുമാനപ്പെട്ട എച്ഛ് എം സാജിദ ടീച്ചർ ഓൺലൈനായി നിർവഹിച്ചു. വായന

വാരവുമായി ബന്ധപ്പെട്ടു വായനയുടെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവത്കരണം നടത്തുകയും കൺവീനർ ഖദീജ ടീച്ചർ കുട്ടികളോട് സംസാരിക്കുകയും ചെയ്തു.

  ഈ  പരിപാടിയിൽ  കുട്ടികളെ പ്രതിനിധീകരിച്ചു പത്താം  തരത്തിലെ മാസിയ എന്നകുട്ടി കേശവദേവിന്റെ "ഓടയിൽ നിന്ന്" എന്ന പുസ്തകം പരിചയപ്പെടുത്തി.

വായന വാരാചരണം പരിപാടികൾ ഓരോ ദിവസം ഓരോന്നായി മത്സരം സംഘടിപ്പിച്ചു.     

                       പോസ്റ്റർ രചന

                        പുസ്തകാസ്വാദനം

                        കവിതാലാപനം

                        കഥാരചന

                        കവിതാരചന  

                        കാർട്ടൂൺ  

  ജൂൺ 19 മുതൽ 25 വരെ നടന്ന വിവിധ പരിപാടിയിൽ ക്ലാസ്സിലെ മിക്ക കുട്ടികളും പങ്കെടുക്കുകയും ടീച്ചർക്ക് വീഡിയോ അയച്ചുകൊടുക്കുകയും ചെയ്തു

ജൂൺ 21  യോഗ ദിനം

യോഗ ദിനവുമായി ബന്ധപ്പെട്ടു ഹൈസ്കൂൾ ക്ലാസ്സിലെ കുട്ടികൾക്ക് പി ടി ടീച്ചർ യോഗയെ കുറിച്ച് ക്ലാസ് നൽകി

ആഗസ്റ്റ്

ആഗസ്റ്റ്  6 ഹിരോഷിമ നാഗസാക്കി ദിനം

ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റർ രചന മത്സരവും ബാഡ്ജ് നിർമാണവും നടത്തി. യുദ്ധത്തിന്റെ ഭീകരതയെ കുറിച്ച് ക്ലാസ് ടീച്ചേർസ് സംസാരിച്ചു.

ആഗസ്റ്റ് 06 ബഷീർ അനുസ്മരണം

ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന ബഷീറിന്റെ അനുസ്മരണ പരിപാടികൾ ക്ലാസ് ഗ്രൂപ്പിൽ നടന്നു

പോസ്റ്റർ രചന

ബഷീർ കഥാ പാത്രങ്ങൾ  ചിത്രരചന

ബഷീർ കൃതികളുടെ പരിചയപ്പെടുത്തൽ വീഡിയോ ഷെയറിങ്

ക്വിസ്

ബഷീർ കാരിക്കേച്ചർ വരയ്ക്കൽ

സ്കൂൾതല മത്സര വിജയികൾ( സർഗോത്സവം )

കഥാരചന   -സന സമീർ

                   അഫീഫ

                   സന അയൂബ്

കവിതാരചന - ജസ്വ മെഹക്

                     മാസിയ

ചിത്ര രചന - റാനിയ

                   ലീൻ  മുംതാസ് .

ഓഗസ്റ്റ് 15

സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു നടന്ന വിവിധ പരിപാടികൾ

ചിത്രരചനാ

പതാക നിർമാണം

ഓൺലൈൻ ക്വിസ്

സോഷ്യൽ സയൻസ് ക്ലബ് കണ്ണൂർ നോർത്ത് ഉപജില്ലാ നടത്തിയ പ്രാദേശിക ചിത്ര രചനാ മത്സരത്തിൽ  ഷാസിയ വിപി  മത്സരിച്ചു

നോർത്ത് ബർക്ക യിൽ നടന്ന സോഷ്യൽ ക്ലബ് പ്രാദേശിക ചരിത്ര രചന ഷാസിയ വി പി

ക്വിസ് റുഖിയ സന  എന്നിവർ  വിജയിച്ചു.

അമൃത മഹോത്സവത്തിന്റെ ഭാഗമായി സബ്ജില്ലാ തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ആയിഷ മെഹ്നാ മൂന്നാം സമ്മാനത്തിന് അർഹയായി

മാത്‍സ് ക്ലബ്

മാത്‍സ് ക്ലബ്  ആഗസ്ത് 15 നു കുട്ടികക്കായി നീളവുംവീഥിയും നൽകി കൊണ്ട് പതാകനിർമാണ മത്സരം നടത്തി.

ജോമെട്രിക്കൽ പാറ്റേൺ

puzzle

ക്വിസ്

എന്നെ മത്സരങ്ങൾ സംഘടിപ്പിച്ചു.

മാസിയ 10

ആയിഷ തസ്‌നീം 8 സി

ഫാത്തിമ 10 ഡി എന്നീ കുട്ടികൾ സമ്മാനത്തിന് അർഹരായി.

സയൻസ് ക്ലബ്

ശാസ്ത്ര രംഗം സ്കൂൾ തല മാസാരം നടത്തി

വർക്കിങ് മോഡൽ

സിമ്പിൾ എക്സ്പിരിമെന്റ

ബഡിങ്

ഗ്രാഫ്റ്റിങ്

ലയറിങ് എന്നീ സ്കൂൾ താല മത്സരത്തിൽ അഫ്‌ലഹ

മുഹമ്മദ് ഷീസ്

നജാ ഫർഹീൻ

സലാഹുദീൻ

ആയിഷ നാസർ

സമ്മാനത്തിന് അർഹത നേടി

നാഷണൽ സയൻസ് ദിനവുമായി ബന്ധപ്പെട്ടു മുത്തേടത് hss ലെ ശ്രീ പ്രദീപ് കുമാർ സാർ കുട്ടികൾ ക്കു  നല്ലൊരു ക്ലാസ് കൊടുത്തു.

ഫാത്തിമത്ത് സദാ 10 എ

ഫര്ഹാ ജാസ്മിൻ 9 ഡി

ഫിസ്‌ന 6 എ  എന്നിവർ ആർട്ടിക്കിൾ നിർമാണത്തിൽ സമ്മാനം നേടി

സപ്തംബർ

ഓണാഘോഷം ചിത്രരചനാമത്സരം നടത്തി

സപ്തംബർ 16 ഓസോൺ ദിനം

ഓസോൺ ദിനവുമായി ബന്ധപ്പെട്ടു kite വിക്‌ടേഴ്‌സ്  ചാനൽ സംപ്രേക്ഷക ഗീത ടീച്ചർ ടൗൺ hss പ്രഭാഷണം നടത്തി. നസ്രീൻ 9 ഡി പ്രസന്റേഷൻ അവതരിപ്പച്ചു.

സപ്തംബർ 17 വേൾഡ് പേഷ്യന്റ് സേഫ്റ്റി ദിനം

മാസിയ അവെർനെസ്സ് ക്ലാസ് അവതരിപ്പിച്ചു

ലോക അൽഷമദിനം പോസ്റ്റർ നിർമാണത്തിൽ ഫാത്തിമ അല്ല 9 ഡി സമ്മാനത്തിന് അർഹയായി .

നോർത്ത് യിൽ നടന്ന സോഷ്യൽ ക്ലബ് പ്രാദേശിക ചരിത്ര രചന ഷാസിയ വി പി

ക്വിസ് റുഖിയ സന  എന്നിവർ  വിജയിച്ചു.

അമൃത മഹോത്സവത്തിന്റെ ഭാഗമായി സബ്ജില്ലാ തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ആയിഷ മെഹ്നാ മൂന്നാം സമ്മാനത്തിന് അർഹയായി

ഒക്ടോബർ  

ഒക്ടോബര് 2 ഗാന്ധി ജയന്തി ദിനത്തിൽ കുട്ടികൾക്ക് സോഷ്യൽ ക്ലബ് ക്ലാസ് തലത്തിൽ ക്വിസ് മത്സരം നടത്തി

നവംബർ

നവംബർ 1 പ്രവേശനോത്സവം .രണ്ടു ബാച്ചുകളാക്കി ക്ലാസ് മൂന്നു ദിവസം വീതം നടത്തി. കോവിദഃ മാനദണ്ഡമനുസരിച്ചു അകലം പാലിച്ചും മാസ്ക് ധരിച്ചും സാനിറ്റിസ് ചെയ്തും കുട്ടികളെ സ്കൂളിൽ വരവേറ്റി .

നവംബര് 14 ശിശുദിനത്തിൽ കുട്ടികൾ ചാച്ചാജിയെ ഓർമിച്ചു

ഡിസംബർ

ക്ലാസ് തലത്തിൽ പരീക്ഷ സംഘടിപ്പിച്ചു .ക്രിസ്തുമസ് വെക്കേഷൻ കുട്ടികൾ പിരിഞ്ഞു

ലിറ്റിൽ കൈറ്റ്സ്

അഭിരുചി പരീക്ഷയിലൂടെ 28 കുട്ടികളെ സെലക്ട് ചെയ്തു കൈറ്റ് മാസ്റ്റർ ആയ ശ്രീ ഗഫൂർ സാർ ആഴ്ചയിൽ കുട്ടികൾക്ക് ക്ലാസ്സു കൊടുക്കുന്നുണ്ട്.

ജനുവരി

ജനുവരിയിൽ  പത്താം ക്ലാസിനു റിവിഷൻ ആരംഭിച്ചു

ഫെബ്രുവരി

ഫെബ്രുവരി യിൽ കോവിഡ് മൂലം അടച്ചിട്ട സ്കൂൾ വീണ്ടും തുറന്നു മൊത്തം കുട്ടികളും വൈകുന്നേരം വരെ വീണ്ടും പഴയ പോലെ സ്കൂളിലെത്തി

മാർച്ച്

LSS-USS

ഡിസംബർ 18  നു നടന്ന LSS -USS പരീക്ഷയിൽ

നാലു കുട്ടികൾ LSS ഉം ൪ പേർ USS ഉം മികച്ച വിജയം കാഴ്ചവെച്ചു

ഉറുദു ക്ലബ്

നവംബര് 9 നു നടത്തിയ ലോക ഉറുദു ദിനത്തിൽ സംസ്ഥാനതലത്തിൽ വരെ വിവിധ മത്സരങ്ങളിൽ സമ്മാനം നേടിയവർ

സാറാ ഷംസു

ഷെഹ സായ്‌നാബ്  5th

അഫ്ര

ഫാത്തിമത്ത് മുർഷിദ 6th

അമത്തുൽ ഖാഫി

സാൻഹ ഫാത്തിമ ടിപി 7th

ഫാത്തിമത്ത് സഹാറ

ആയിഷ ജാബിൻ 8th

ഫാത്തിമത്ത് സജ 9th

ഹിബ ഫാത്തിമ

ഷഫാന

നോർത്ത് ബി ർ സി യിൽ നടന്ന പ്രവൃത്തി പരിചയ മേളയിൽ രണ്ടാം സ്ഥാനം നേടിയ ജിനാൻ അബ്ദുൽ മജീദ്

2020 -2021 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

ജൂൺ 02

         കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂൾ തുറക്കുന്നില്ലെന്ന ഗവൺമെന്റിന്റെ തീരുമാനപ്രകാരം വിക്‌ടേഴ്‌സ് ചാനൽ വഴി എല്ലാ കുട്ടികളും  ക്ലാസ് കാണാനുള്ള  നിർദ്ദേശം ഹെഡ് മിസ്ട്രസ് സ്കൂൾ ഗ്രൂപ്പിൽ നൽകി. എല്ലാ കുട്ടികളും കാണുന്നുണ്ടെന്ന ഉറപ്പു വരുത്തി. ക്ലാസ്സിലെ മുഴുവൻ കുട്ടികളും സമ്പൂർണയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഒന്നുകൂടി ഉറപ്പു വരുത്തി.

*ഗൂഗിൾ ഫോം ഉപയോഗത്തിന് കുറിച്ച് IT ട്രെയ്‌നറുടെ സഹായത്തോടെ ടീച്ചേഴ്സിന് ക്ലാസ് കൊടുത്തു.

* ഉച്ചഭക്ഷ്യ ധന്യ കിറ്റുകൾ കുട്ടികൾക്ക് വിതരണത്തിന് ക്ലാസ് ടീച്ചേഴ്സിനുള്ള നിർദ്ദേശവും നൽകി.

*ടെക്സ്റ്റ് ബുക്കുകൾ ഓരോ ക്ലാസ്സിനും വെവ്വേറെ ദിവസങ്ങളിൽ വിതരണം നടത്താൻ തീരുമാനിച്ചു.

ആഗസ്റ്റ് -15

      കോവിഡിന്റെ പശ്ചാത്തലത്തിൽ സ്വാതന്ത്രദിനം ക്ലാസ് ഗ്രൂപ്പിലും സ്കൂൾ ഗ്രൂപ്പിലും ഒതുങ്ങി നിന്ന് .

* കുട്ടികൾക്ക് ചിത്രരചനാ മത്സരവും ധീരദേശാഭിമാനികളുടെ ഓർമയ്ക്കായി എൽ പി ക്ലാസ്സിൽ ഫാൻസി ഡ്രസ്സ് മത്സരവും നടത്തി.

ഓഗസ്റ്റ് - 21

    വിക്‌ടേഴ്‌സ് ചാനലിൽ നടക്കുന്ന ഓൺലൈൻ ക്ലാസുകൾ കുട്ടികൾ കാണുന്നുണ്ടെന്ന ഉറപ്പു ക്ലാസ് ടീച്ചേർസ് രക്ഷിതാക്കളെ ഓർമിപ്പിച്ചു .ഓൺലൈൻ ക്ലാസ്സിൽ താല്പര്യമുണ്ടാക്കാൻ പിന്തുണ സംവിധാനം  ശക്തിപ്പെടുത്തി.

*കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ പരീക്ഷയുടെ രൂപത്തിലെല്ലാത്ത മൂല്യ നിർണയം നടത്താൻ തീരുമാനിച്ചു.

* സർക്കാരിന്റെ നിർദ്ദേശ പ്രകാരം നേർക്കാഴ്ച എന്ന പേരിൽ ചിത്രരചനാ മത്സരം നടത്തി.

* ഇതിൽ കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും ടീച്ചേഴ്സിന്റെയും ചിത്രങ്ങൾ കല്ലെച്റ്റ് ചെയ്യാൻ ചിത്രകലാ അധ്യപികയ്ക്കു  ചാർജ് കൊടുത്തു. ടീച്ചർ ഗ്രൂപ്പ് ഉണ്ടാക്കി അതിൽനിന്നു വിജയിയെ തിരഞ്ഞെടുത്തു.

*എൻ എം എം എസ്  ,  പ്രീ മെട്രിക് സ്സ്കോളർഷിപ്പുകൾ കുട്ടികൾക്ക് നിർദ്ദേശം നൽകി.

* 2019 -20 അധ്യയന വർഷത്തിൽ മികച്ച സോഷ്യൽ ക്ലബ്ബിനുള്ള അവാർഡ് എച് എം സാജിദ ടീച്ചർക്ക് കൈമാറി .


സെപ്തംബർ  18

കുട്ടികളുടെ പഠന നിലവാരം മെച്ച പെടുത്താൻ വേണ്ടി സർക്കാർ നിർദ്ദേശപ്രകാരം നേർകാഴ്ച എന്ന പരിപാടി ആസൂത്രണം ചെയ്യാൻ ചിത്രകലാധ്യപികയെ ചുമതലപ്പെടുത്തി. അത് പ്രകാരം കുട്ടികളുടെയും  കുടുംബക്കാരുടെയും അധ്യപകരുടെയും ചിത്രങ്ങൾ കല്ലെക്ടസ് ചെയ്യുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

*ഇൻസ്പയർ അവാർഡു  ബന്ധപ്പെട്ടു 2 കുട്ടികളുടെ പേരുകൾ നിർദേശിച്ചു.

ഒക്ടോബർ 2

*ZOOM മീറ്റിംഗിലൂടെ ഡി ഇ ഒ  ശ്രീ. സനാഗൻ സർ,  നോർത്ത് എ ഇ ഒ ശ്രീ പ്രദീപ്കുമാർ സർ അധ്യപകർക്ക് ഓൺലൈൻ ക്ലാസ്സിനെ സംബന്ധിച്ചു വിശദമായി പറഞ്ഞു തന്നു ഓൺലൈൻ ക്ലാസ്സിൽ ഹാജരാകാത്ത കുട്ടികളെ  വിളിച്ചു അവരിൽ താല്പര്യം ജനിപ്പിക്കുന്ന തരത്തിലുള്ള നടപടികൾ എടുക്കണമെന്ന് ഊന്നിപ്പറഞ്ഞു.

   *ഒക്ടോബർ 2  ഗാന്ധിജയന്തി ദിനവുമായി ബന്ധപ്പെട്ടു സോഷ്യൽ ക്ലബ് എൽ പി ,യു പി ,എച് എസ് കുട്ടികൾക്ക് വിവിധ പരിപാടികൾ ഓൺലൈനായി നടത്തി.

   *കേന്ദ്ര സർവ്വകലാശാല അസ്സിസ് .പ്രൊഫസറം പ്രശസ്ത എഴുത്തുകാരനുമായ ശ്രീ ഇഫ്തികാർ അഹമ്മദ് സർ പരിപാടികൾ ഓൺലൈനായി ഉൽഘാടനം ചെയ്തു.

* ചിത്രരചന, കയ്യെഴുത്തു, ഗാന്ധിയുമായി ബന്ധപ്പെട്ട കവിതാലാപന മത്സരം എന്നിവ സംഘടിപ്പിച്ചു.

* മാത്‍സ് , സയൻസ് , സോഷ്യൽ.വിവിധ ഭാഷ ക്ലബ്ബുകളുടെ ഉൽഘാടനവും മത്സരങ്ങളും സംഘടിപ്പിച്ചു.

വിവിധ ഭാഷാ ക്ലബ്ബുകളുടെ ഉൽഘാടനം നടത്തി (മാത്‍സ്, ഹിന്ദി, ഇംഗ്ലീഷ്, മലയാളം )

നവംബർ -1

* കേരളം പിറവിയുമായി ബന്ധപ്പെട്ടു ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

നവംബർ - 8

* '"വീടാണ് വിദ്യാലയം " എന്നപേരിൽ സർക്കാർ നിർദ്ദേശപ്രകാരം പി ടി എ മീറ്റിംഗ് സംഘടിപ്പിച്ചു.

* പിന്തുണ സംവിധനം കൂടുതൽ മെച്ചപ്പെടുത്താൻ എച് എം മീറ്റിംഗിലൂടെ നിർദ്ദേശം നൽകി.

ജനുവരി  -1

  *അക്കാദമിക് കാര്യങ്ങളുടെ ആസൂത്രണം

* അധ്യപകർ  കൃത്യമായ ടൈം  ടേബിൾ പ്രകാരം ക്ലാസ് നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി

2019 ---2020 അധ്യയന വർഷം


ജൂൺ --06 പ്രവേശനോത്സവം

       പുതിയ അധ്യയന വർഷത്തേക്കുള്ള ചുവടുപ്പ് തുടങ്ങിയ ആദ്യ ദിവസം . മുൻകൂട്ടി മീറ്റിംഗിൽ അറിയിച്ച പ്രകാരം സ്റ്റേജും പുതിയ കൂട്ടുകാർക്കുള്ള ക്ലാസ് മുറികളും ബലൂണും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ പുതിയ വർഷത്തേക്കുള്ള കാൽവെപ്പു അറിയിച്ചുകൊണ്ട് പ്രവേശനോത്സവഗാനം കുട്ടികൾക്കും രക്ഷിതാക്കൾക്കും കേൾക്കത്തക്ക രീതിയിൽ മ്യൂസിക് സിസ്റ്റത്തിൽ നിന്നും ആലപിക്കുന്നുണ്ട് .പൊതുവിദ്യാഭ്യാസത്തിലേക്കു വന്ന പുതിയ കൂട്ടുകാർക്കു മധുരം വിതരണം ചെയ്തു. അവർക്കായി തയ്യാറാക്കിയ റൂമിലേക്ക് അവരെ ഇരുത്തി. സ്റ്റേജിൽ ഉത്ഘാടന സെഷൻ ആരംഭിച്ചു. LP യിലെ പുതിയ കുട്ടികൾക്ക് ക്രയോൺസ് വിതരണം നടത്തി. H M സാബിറ ടീച്ചർ പുതിയ അധ്യയന വര്ഷത്തിലേക്കായി ആശംസ നേർന്നു. 


ജൂൺ 19

വിവിധ ഭാഷാ ക്ലബ് ഉൽഘാടനം

മലയാളം ,ഹിന്ദി ,അറബിക്, ഉറുദു ,ഇംഗ്ലീഷ് ക്ലബ്ബുകളുടെ ഉൽഘാടനം വളരെ വിപുലമായി സ്കൂൾ ലോങ്ങ് ഹാളിൽ വച്ച് നടന്നു. ശ്രീ .രാധാകൃഷ്ണൻ മാണിക്കോത് ഉത്ഘാടനകർമ്മം നിർവഹിച്ചു . മലയാള ഭാഷയെക്കുറിച്ചും മലയാളകവിതകളെ കുറിച്ചും നല്ലൊരു ക്ലാസ് കുട്ടികൾക്ക് കിട്ടി. മഴയെ കുറിച്ച് കവിത ചൊല്ലി. കുടയും കുഞ്ഞു പെങ്ങളും എന്ന മുട്ടത്തുവർക്കിയുടെ കഥയെ കുട്ടികൾക്ക് പരിചയപ്പെടുത്തി. കൂടാതെ സാറിന്റെ സ്കൂളിൽ കഴിഞ്ഞ കൊല്ലം പഠിച്ച സഹ്‌റ എന്ന മോളുടെ ഇംഗ്ലീഷ് പ്രാവിണ്യത്തെക്കുറിച്ചു അഭിപ്രായപ്പെട്ടു. ആ കൊച്ചു മിടുക്കി ഇന്ന് നമ്മുടെ സ്കൂളിലെ എട്ടാം തരത്തിൽ പഠിക്കുന്നുണ്ട് ,


.== 2018 -2019 ==

'ജൂൺ 01' 

2018-2019 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ


      2018 JUNE 1 ദീനുൽ ഇസ്ലാം സഭ ഗേ ൾ സ് ഹയർ സെക്കന്ററി സ്കൂളിൽ പ്രേവേശനോത്സവം 

    ജൂൺ ഒന്നാം തിയ്യതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ  കുട്ടികളെ സന്തോഷത്തോടെ സ്വീകരിച്ചു. തെല്ല് അമ്പരപ്പോടെയും ആവേശത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് ഈ കൊല്ലത്തിന്റെ അവസാനം മാർച്ച് മാസത്തിൽ പിരിയുന്ന അദ്ധ്യാപിക ശ്രീമതി വിമല ടീച്ചരുടെ വകയായി LP കുട്ടികൾക്ക് ക്രയോൺസും UP HS ന് മഷിപേനയും വിതരണം നടത്തികൊണ്ട് HM സാബിറ ടീച്ചർ പ്രാർത്ഥനാ സംഘത്തിന്റെ പ്രാർത്ഥനയോടെ ആരംഭിക്കുകയും വാക്കുകളിലൂടെ പുതിയ കുട്ടികക്കും ഒപ്പം പഴയ കുട്ടികൾക്കും പുതിയ ഊർജം പകർന്നു .ക്ലാസ്സ് ടീച്ചർ അല്ലാത്ത അദ്ധ്യാപകർ പുതിയ കുട്ടികളെ അവരുടെ ക്ലാസുകളിലേക്ക് എത്തിക്കുകയും അവർക്ക് പുതുപുതിയ അധ്യയനവർഷം ആശംസിക്കുകയും ചെയ്തു.

.

    ജൂൺ 5   പരിസ്ഥിതി ദിനം 
     
       
          പരിസ്ഥിദിനത്തിന്റെ ആവിശ്യകതെയെ അറിയാൻ കുട്ടികൾക്കു പരിസ്തിഥിദിനത്തെകുറിച്ച സാബിറ ടീച്ചർ സന്ദേശം നൽകി . കൂടാതെ കുട്ടികൾക്ക് കൃഷി ഓഫീസർ                             ക്ലാസ് എടുക്കുകയും നല്ലയിനം ഔഷധ സസ്യങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സ്കൂളിനു മുന്നിലായി നല്ല ഒന്നാന്തരം ഔഷധ തോട്ടം നിർമിക്കുകയും  ചെയ്തു. എല്ലാവിധ ഔഷധചെടികളും സംഘടിപ്പിക്കുന്നതിൽ ടീച്ചറും കുട്ടികളും ഒരുപോലെ പങ്കുചേർന്നു. ഓരോ ചെടിയിലും പേര് എഴുതുകയും അതിന്റെ ഉപയോഗം എഴുതി ചേർക്കുകയും ചെയ്തു. അതിന്റെ കൂടെ 'മുറ്റത്തൊരു പൂച്ചെടി നിർമാണം ' നടത്തുകയും ചെയ്തു. കൃഷി ഓഫീസർ കുട്ടികൾക്ക് നല്ലയിനം വിത്ത് വിതരണം നടത്തി.

.

ജൂൺ 19 വായനാദിനം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത എഴുത്തുകാരൻ താഹ മാടായി വായനാവാരാചരണം ഉൽഘാടനം ചെയ്തു. കുട്ടികൾക്ക് താഹ മാടായിയുടെ മലയാള ഭാഷയോടുള്ള അതിരറ്റ സ്നേഹം വളരെ പ്രചോദനമായി. ആദ്യമായി ബഷീറിനെ കാണാൻ പോയതും സംസാരിച്ചതും കുട്ടികൾ വളരെ കൗതുകത്തോടെ കേട്ടിരുന്നു. ശേഷം നിങ്ങൾ ഒറ്റ ശ്വാസത്തിൽ പതിനഞ്ചു മീനിന്റെ പേര്പറയുമോയെന്ന് ചോദിച്ചപ്പോൾ കൂട്ടത്തിൽ ഒരുകുട്ടി ഏഴുന്നേറ്റു വന്നു മീനിന്റെ പേരുപറഞ്ഞതും ചീഫിഗ്സ്റ്റിന്റെ സമ്മാനം അവൾക്കു കിട്ടുകയും ചെയ്തു. ശേഷം ഒൻപതാം താരത്തിലെ കഹ്റ മിസ്‌താവിയുടെകവിതാലാപനവും ഏഴാം തരത്തിലെ യൂനുസ് വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി എന്ന പുസ്തകത്തെ ആസ്പദമാക്കി പുസ്താകാസ്വാദനവും നടത്തി .. വായന വാരാചരണത്തോടനുബന്ധിച്ചു വായനാമത്സരവും ചിത്രരചന,ബഷീർകൃതികളുടെ പ്രദർശനവും ഉണ്ടായി . മഴ എന്ന തലക്കെട്ടിൽ കവിത , കഥ എഴുത്തു മത്സരവും നടത്തി . നന്നായി എഴുതിയ ഒരുപറ്റം കുട്ടികളെ ഗ്രൂപ്പ് ആക്കി തിരിച്ചു. അഭിനയ ഗ്രൂപ്പിനെയും സെലക്ട് ചെയ്തു.

പുസ്തക വായനാ മത്സരവും മത്സര ചാർട്ടും ഒക്കെ ചേർന്ന് വായനാ വാരാഘോഷം കെങ്കേമമായി. സ്കൂളിലേക്ക് പിറന്നാൾ സമ്മാനംഒരു പുസ്തകം എന്ന തീരുമാനം ക്ലാസ്സ് ലൈബ്രറി നിറയാനും കാരണമായി.

.JULY 4 HELLO ENGLISH ഹലോ ഇംഗ്ലീഷ് സ്കൂൾ തല പ്രവർത്തനം നടത്തി . എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് സ്കിറ് മറ്റു പ്രോഗ്രാമുകൾ സംഘടിപ്പിച്ചു.

JULY 5 ബഷീർ അനുസ്മരണദിനം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ബഷീർ കൃതികളുടെ പ്രദർശനം ഉണ്ടായി .


JULY 12 P T A MEETING

ക്ലാസ് പി ടി എ സംഘടിപ്പിച്ചു. കൂടാതെ മിഡ് ടെം എക്സാം സംബന്ധിച്ചു ക്ലാസ് പാരന്റ്സിനെ ബോധ്യപ്പെടുത്തി

JULY 12 മേന്മ ക്ലാസ് LSS USS പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മേന്മ ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലാസ്സ് നടത്താൻ മുംതാസ് ടീച്ചറും ഷെർമിന ടീച്ചറും നേതൃത്വം നൽകി.

.

JULY 13 വിജയോത്സവം

പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ ഓർമ്മത്തോപ്പിന്റെ വകയായി വിജയോത്സവം സംഘടിപ്പിച്ചു. പ്ലസ്ടുവിലും പത്താം തരത്തിലും ഫുൾ എ-പ്ലസ് കിട്ടിയ കുട്ടികളെ അനുമോദിക്കലും നൂറുശതമാനം സ്കൂളിന് നേടിത്തന്ന അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങും വളരെ പ്രൗഢ ഗംഭീരമായി നടത്തപ്പെട്ടു. അസിസ്റ്റന്റ് കളക്ടർ ആണ് കുട്ടികൾക്കും അദ്ധ്യാപകർക്കുമുള്ള മൊമെന്റോ വിതരണം നടത്തിയത്. ചടങ്ങിൽ മുൻ എഡിഎം അസ്‌ലം സാറും ഉണ്ടായിരുന്നു.

JULY 19 ചാന്ദ്രദിനം

സോഷ്യൽ ക്ലബ്   ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.

JULY 23 ചാന്ദ്രദിനം ക്വിസ് സയൻസ് ക്ലബ് ചാന്ദ്ര ദിന ക്വിസ് എൽ പി , യു പി, എച് എസ്, കുട്ടികൾക്ക് സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു.

JULY 24 വിജയോത്സവം

പി ടി എ യുടെ വകയായി  എസ് എസ് എൽ സി ,  പ്ലസ് ടു  ഫുൾ എ-പ്ലസ്  കിട്ടിയ കുട്ടികൾക്ക് അനുമോദനം......  

കൂടാതെ യു എസ്സ്‌ എസ്സ് സ്കോളർഷിപ്പു കിട്ടിയ കൂട്ടികൾക്കുള്ള അനുമോദനം ....... ഏഷ്യാനെറ്റ് ജില്ലാതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്കും അനുമോദദാനം സംഘടിപ്പിച്ചു .


JULY 27 സ്കൂൾ പാർലമെന്ററി തിരെഞ്ഞെടുപ്പ് സ്കൂൾ പാർലമെന്ററി തിരെഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ തന്നെ നടത്തി .സോഷ്യൽ ക്ലബ് ആയിരുന്നു ക്ലാസ് ലീഡറെ തിരഞ്ഞെടുക്കുന്നതിൽ പ്രദാന പങ്കു വഹിച്ചു.

JULY 31 സ്കൂൾ തല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേള

സ്കൂളിൽ സമഗ്രമായി മേള സംഘടിപ്പിച്ചു. മിക്ക കുട്ടികളും അവർക്ക് തന്നാലാവും വിധം മേളയിൽ പങ്കെടുത്തു. ഓൺ ദി സ്പോട്ട് ആയിരുന്നു. മൂന്നു മണിക്ക് ശേഷം മേളയിലെ കുട്ടികൾ നിർമിച്ച വസ്തുക്കൾ കാണാൻ മറ്റു കുട്ടികൾക്കും അവസരം കൊടുത്തു. ഈ അവസരം മറ്റു കുട്ടികൾക്ക് പ്രചോദനമാകും വിധം ഒരുക്കിയിരുന്നു.മികവാർന്ന പ്രകടനം കാഴ്ച വച്ച കുട്ടികളെ സബ് ജില്ലാ മേളയിലേക്ക് തിരഞ്ഞെടുത്തു



AUG 01 MOTIVATION CLASS കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസ് കൈകാര്യമ് ചെയ്തത് എച് എം സാബിറ ടീച്ചറായിരുന്നു. മെൻസ്ട്രുയേഷൻ ക്ലാസ് ഹെൽത്തിൽ നിന്നും വന്ന രണ്ടു സിസ്റ്റർമാർ ക്ലാസ് എടുത്തു.


AUG 6 ഹിരോഷിമദിനം

സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമദിനം ഓർമ്മപ്പെടുത്തികൊണ്ട് കുട്ടികൾ ചാർട്ടുനിർമ്മിച്ചു.

AUG 9 ക്വിറ്റിന്ത്യദിനം

സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിറ്റിന്ത്യദിനവുമായി ബന്ധപ്പെട്ടു പോസ്റ്റർ നിർമാണം സംഘടിപ്പിച്ചു.

AUG 10 സ്വാതന്ത്രദിന ക്വിസ്

സ്കൂൾ തല ക്വിസ് സംഘടിപ്പിച്ചു. എൽ പി, യു പി ഹൈസ്കൂൾ കുട്ടികൾക്ക് ഓൺലൈൻ ക്വിസ് ആണ് സംഘടിപ്പിച്ചത്.വിജയികളെ പ്രഖ്യാപിച്ചു. .വിജയികളെ ജില്ലാമത്സരത്തിലേക്കു മത്സരിപ്പിക്കാൻ തീരുമാനിച്ചു.

AUG 14 സ്വാതന്ത്രദിന ക്വിസ് ജില്ലാ മത്സരത്തിൽ UP യിൽ നമ്മുടെ സ്കൂളിൽ ഏഴാം തരത്തിൽ പഠിക്കുന്ന യുസുഫും യൂനുസും രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ഉപജില്ലാ വിദ്യാഭ്യാസഓഫീസർ കെ വി സുരേന്ദ്രൻ സർ സമ്മാനം നൽകി.

August 14


ദീനുൽ ഇസ്ലാം സഭ സ്കൂളിൽ നിന്നും കുട്ടികളും അദ്ധ്യാപകരും കൊണ്ടുവന്ന സാധനങ്ങളുമായി ആദ്യത്തെ വണ്ടി പ്രളയബാധിത പ്രദേശത്തേക്ക് പുറപ്പെട്ടു. അതിൽ കുട്ടികൾ ശേഖരിച്ച നാപ്കിൻ കുട്ടിയുടുപ്പ് പേന പെന്സില് നോട്ടുബുക്ക് എന്നിവയും ആട്ട പാൽപ്പൊടി ചായപ്പൊടി അരി പാമോയിൽ ചെറുപയർ മറ്റു ധാന്യവർഗങ്ങളും കയറ്റിയ വണ്ടി വയനാട് ഭാഗത്തേക്ക് പുറപ്പെട്ടു. ഹയർ സെക്കന്ററി കുട്ടികളും അദ്ധ്യാപകരും ചേർന്ന് പ്രളയബാധിത പ്രദേശത്തേക്കുള്ള ഈ സഹായഹസ്തം സാധനങ്ങളായി ശേഖരിച്ചപ്പോൾ hs up lp വിഭാഗം കുട്ടികൾ സ്കൂളിനു പണമായി കൊടുത്തു.ആ ക്യാഷ് അദ്ധ്യാപകർ ക്യാമ്പിൽ എത്തിക്കുകയും ചെയ്തു


AUG 15 ഇന്ത്യയുടെ എഴുപത്തിരണ്ടാം ജന്മദിനം

ഇന്ത്യയുടെ എഴുപത്തിരണ്ടാം ജന്മദിനം സ്കൂളിൽ പതാക ഉയർത്തി പ്രിൻസിപ്പൽ മെഹറൂഫ് സർ നിർവഹിച്ചു. എച് എം സാബിറാടീച്ചറും, പി ടി എ പ്രസിഡന്റ്, ,മാനേജർ സത്താർ സർ, സ്റ്റാഫ് സെക്രട്ടറി മുസ്തഫ സാറും വിദ്യാർത്ഥികളും ഉണ്ടായിരുന്നു. കാലാവസ്ഥ അനുകൂലമല്ലെങ്കിലും സ്വാതന്ത്രത്തെ സ്മരിക്കുന്ന ചെറിയ പ്രോഗ്രാമുകകൾ കുട്ടികൾ സംഘടിപ്പിച്ചു. സാബിറാടീച്ചർ പ്രസംഗ വേളയിൽ ദുരന്ദഭൂമിയെക്കുറിച്ചും ഉരുള്പൊട്ടലിന്റെ കാരണം നാം തന്നെയെന്ന ഓർമപ്പെടുത്തലും കൂടി ഉണ്ടായിരുന്നു. സദസ്സിൽ വച്ച് സ്വാതന്ത്ര്യദിന ക്വിസ് വിജയികൾക്ക് സമ്മാനം നൽകി.

AUG 17

സ്കൂളിൽ ജനറൽ പി ടി എ സംഘടിപ്പിച്ചതായിരുന്നു. പക്ഷേ സ്കൂൾ പ്രളയം മൂലം നേരത്തെ അടച്ചതുകൊണ്ട് യോഗം മാറ്റി വച്ചതായി എച് എം ഉം പ്രിൻസിപ്പാളും അറിയിച്ചു.


AUG 20

ദുരിതാശ്വാസ ക്യാമ്പിലേക്ക് രണ്ടാമത്തെ വണ്ടി പുറപ്പെട്ടു . വിദ്യാർഥികൾ  , പൂർവ വിദ്യാർഥികൾ , പി ടി എ , ടീച്ചേഴ്‌സ് 

എന്നിവരുടെ കൂട്ടായ്മയിൽ സംഘടിപ്പിച്ച വിവിധ അവശ്യസാധനങ്ങൾ പ്രളയ മേഘലയിലേക്ക് പുറപ്പെട്ടു. ദുരിദത്തിൽ പെട്ടവരെ സഹായിക്കാനുള്ള കുട്ടികളുടെ മനസ്സ് പ്രോത്സാഹനം തന്നെ. എല്ലാത്തിലും അന്യം നിന്ന ഇന്നത്തെ കുട്ടികൾ ദുരിദത്തെ കണ്ടറിഞ്ഞുകൊണ്ട് സഹായവുമായി മുന്നോട്ടു വന്നു .

AUG 29 സ്കൂൾ റീ ഓപ്പണിങ് ഡേ


പ്രളയം കൊണ്ട് 14 ദിവസം അടച്ച സ്കൂൾ ഇന്ന് മുതൽ പ്രവർത്തനമാരംഭിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ വീണ്ടും പൈസ കൊണ്ട് തന്നു.

SEPT 3 സ്കൂളിന് അഭിമാനം

സ്കൂളിന് അഭിമാനവുമായി ഒൻപതാം തരത്തിലെ ഫാത്തിമ സന എന്ന കുട്ടി തന്റെ സ്വർണക്കമ്മൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രിൻസിപ്പാളിന്റെ യും  ക്ലാസ് ടീച്ചറുടെയും സാന്നിധ്യത്തിൽ എച് എം സാബിറ ടീച്ചറുടെ കയ്യിൽ ഏല്പിച്ചു കൊണ്ട് സ്കൂളിന് മാതൃകയായി. 

SEPT 5 ടീച്ചേഴ്‌സ് ഡേ

ടീച്ചേഴ്‌സ് ഡേ വലിയ ആഘോഷങ്ങളില്ലാതെ സ്കൂളിൽ നടന്നു. ആദ്യമായി എല്ലാ അദ്ധ്യാപകരും ഒത്തുചേർന്നു സ്വാഗതഗാനം ആലപിച്ചു. ദുരന്തത്തിൽ മരിച്ചവരെ ഓർമ്മിപ്പി ച്ചുകൊണ്ട് എച് എം കുട്ടികളോട് സംസാരിച്ചു.ടീച്ചേഴ്‌സ് ഡേയുടെ സന്ദേശം ഷക്കീർ മാസ്റ്റർ കുട്ടികളെ ഓർമിപ്പിച്ചു. കൂടാതെ സ്കൂൾ ലീഡർ റിദ ഇസ്ലാമും ഈ ദിവസത്തിന്റെ പ്രത്തേകതയെ പറ്റി കൂട്ടുകാരോട് സംസാരിച്ചു. സ്വർണക്കമ്മൽ നൽകി മാതൃക കാട്ടിയ ഫാത്തിമ സനയെ സ്റ്റേജിൽ വച്ച് എച് എം അഭിനന്ദിച്ചു.കുട്ടികൾ കയ്യടിച്ചു. അദ്ധ്യാപകരുടെ കവിതാലാപനവും ഉണ്ടായിരുന്നു. തുടർന്ന് കുട്ടികൾ അധ്യപകരായിമാറി .വിവിധ വിഷയങ്ങളുമായി ക്ലാസ് എടുത്തു മികവ് കാട്ടി. മറ്റു കെട്ടികൾ സശ്രദ്ദം ക്ലാസ് വീക്ഷിച്ചു.

SEP 6 ജനറൽ പി ടി എ

ദുരന്തം മൂലം മാറ്റിവച്ച ജനറൽ പി ടി എ യോഗം നടന്നു. യോഗത്തിൽ മാനേജർ , എച് എം., പ്രിൻസിപ്പാൾ , സ്റ്റാഫ് സെക്രട്ടറി എന്നിവർ സംസാരിച്ചു. മാനേജ്‌മന്റ് അംഗങ്ങളും തിരെഞ്ഞെടുത്ത മറ്റു പി ടി എ അംഗങ്ങളും സംസാരിച്ചു.കുട്ടികളുടെ പേരെന്റ്സും കേൾവിക്കാരായി ഉണ്ടായിരുന്നു .പുതിയ പി ടി എ . യെ തിരഞ്ഞെടുത്തു.



NOVEMBER 14 ശിശുദിനം ചാച്ചാജിയെ ഓർമ്മിപ്പി ച്ചുകൊണ്ടു ശിശുദിനം സ്കൂൾ അങ്കണത്തിൽ കുട്ടികൾ ആഘോഷിച്ചു. കൊച്ചുകുട്ടികളുടെ കലാപരിപാടിയും മുതിർന്ന കുട്ടികൾക്ക് സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാർത്ത വായന മത്സരവും നടന്നു.പരിപാടിയിൽ കുട്ടി ചാച്ചാജി മാരും ഉണ്ടായിരുന്നു

DECEMBER 6 ഇന്ന് സ്കൂളിൽ ബാല മുകുളം പദ്ധതിയുടെ ഭാഗമായി UP കുട്ടികൾക്ക് ആയുർവേദ ഡോക്ടർമാരുടെ പരിശോധനയും മരുന്ന് വിതരണവും ഉണ്ടായി. മിക്കവാറും എല്ലാ കുട്ടികളും ചികിത്സക്കായി രക്ഷിതാക്കളുടെ കൂടെ എത്തി. ശേഷം ചികിത്സാർത്ഥം മരുന്ന് വിതരണവും നടന്നു. DECEMBER 7 ഇന്ന് സ്കൂളിൽ ബാല മുകുളം പദ്ധതിയുടെ ഭാഗമായി LP കുട്ടികൾക്ക് ആയുർവേദ ഡോക്ടർമാരുടെ പരിശോധനയും മരുന്ന് വിതരണവും ഉണ്ടായി. മിക്കവാറും എല്ലാ കുട്ടികളും ചികിത്സക്കായി രക്ഷിതാക്കളുടെ കൂടെ എത്തി. ശേഷം ചികിത്സാർത്ഥം മരുന്ന് വിതരണവും നടന്നു.

01 JANUARY 2019

പുതു വർഷ പുലരിയിൽ ഒന്നാമത്തെ അസംബ്‌ളി സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു .എല്ലാ കുട്ടികൾക്കും അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും എച് എം സാബിറ ടീച്ചർ പുതു വത്സര സന്ദേശത്തിൽ എല്ലാവർക്കും നല്ലതുമാത്രം വരട്ടെയെന്നു ആശംസിച്ചു. കുട്ടികൾക്ക് ഒത്തിരി ഉപദേശങ്ങൾ കൊടുത്തുകൊണ്ട് അസംബ്ലി പിരിഞ്ഞു.

16 JANUARY 2019

അർദ്ധ വാർഷിക പരീക്ഷ കഴിഞ്ഞു പ്രോഗ്രസ്സ് കാർഡ് വിതരണവും ജനറൽ P T A മീറ്റിംഗും . കൂടാതെ ആയുർവേദ ഡോക്ടർമാരുടെ ഒരു ക്ലാസും രക്ഷിതാക്കൾക്ക്‌ ഉണ്ടായിരുന്നു. കുട്ടികളുടെ ആരോഗ്യത്തെ പറ്റി ഒരു ബോധവൽകരണ ക്ലാസ് ഉണ്ടായി. ഈ ക്ലാസ് കൈകാര്യം ചെയ്തത് ഗവണ്മന്റ് ആയുർവേദ ഹോസ്പിറ്റലിലെ ഡോക്ടർ മാരായിരുന്നു .

JANUARY 26 ഇന്ന് ഭാരതത്തിന്റെ 70 _ ആം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. വീരമൃത്യു വരിച്ച ഇന്ത്യൻ സ്വതന്ത്ര ദിനത്തിൽ പങ്കെടുത്തു സ്വാതന്ത്രസമര സേനാനികളെ ഒന്ന് കൂടി ഒത്തു കൊണ്ട് എച് എം സാബിറ ടീച്ചർ സ്റ്റാഫ് സെക്രട്ടറിയുടെയും ,പ്രിൻസിപ്പൽ ഇൻ ചാർജ് നൗഷാദ് മാസ്റ്ററുടെയും സാന്നിധ്യത്തിൽ പതാക ഉയർത്തി. സ്കൂൾ ലീഡർ ജെ ആർ സി കൺവീനർ എൻ എസ്സ് എസ്സ് വോളന്റീർസ് കൈ ഉയർത്തി സല്യൂട്ട് ചെയ്തു. ശേഷം എച് എം സാബിറ ടീച്ചർ റിപ്പബ്ലിക്ക് സന്ദേശം നൽകി. മധുരം വിതരണം ചെയ്തു.

എസ് എസ് എൽ സി കുട്ടികൾക്ക് സൈക്കോളജി ക്ലാസും ഉണ്ടായിരുന്നു. JANUARY 28

2017 -2018

'ജൂൺ 01' 

പ്രവേശനോത്സവം സമഗ്രമായി ആഘോഷിച്ചു. പുതിയ കുട്ടികൾ ആദ്യമായി പുതിയ വിദ്യാലയത്തിലേക്കു പ്രവേശിച്ചു. ആദ്യമായി ഒന്നാം ക്ലാസ്സിലെത്തിയ കുട്ടികൾ അമ്മയുടെ കൈകളിൽനിന്നു വരാൻ ഒന്ന് മടിച്ചെങ്കിലും HM സാബിറാടീച്ചർ വളരെ സ്നേഹത്തോടെ കുട്ടികൾക്ക് ബലൂൺ മധുരവും കൊടുത്തു അവരെ ക്ലാസ്സിലേക്ക് ആനയിച്ചു . ഒന്നാം ക്ലാസ്സിലെത്തിയ പുതിയ കൂട്ടുകാർക്ക് ക്രയോൺസും, അഞ്ചാംതരം മുതലുള്ള കൂട്ടുകാർക്ക് ഇങ്ക് പേനയും നൽകി ടീച്ചർ അവരെ ക്‌ളാസ്സിലേക്ക് ആനയിച്ചുകൊണ്ടുപോയി. ആദ്യദിവസം തന്നെ കുട്ടികൾക്ക് പുതിയ സ്കൂൾ ഒരു പുതിയ അനുഭവമായി.


    ജൂൺ-5  പരിസ്ഥിതിദിനം 
     
      പരിസ്ഥിതിദിനം  ദിനാചരണം സ്കൂളിൽ നടത്തി. പരിസ്ഥിതി ക്ലബ്ബിലെ കൂട്ടുകാർ പരിസ്ഥിതി ഗാനം ആലപിച്ചു. 

കുട്ടികൾക്ക് പരിസ്ഥിതിയെ കുറിച്ച് ബോധവത്കരണം നടത്തി . കൂടാതെ വൃക്ഷതൈ വിതരണം H M സാബിറാടീച്ചർ കുട്ടികൾക്ക് നൽകി ഉത്‌ഘാടനം ചെയ്തു . നല്ലയിനം നാടൻ തൈകളാണ് കുട്ടികൾക്ക് വിതരണം ചെയ്തത്.

    ജൂൺ -19 
   വായനാദിനം . പി എൻ പണിക്കരെ സ്മരിച്ചുകൊണ്ട് പത്രിക ക്ലാസ്സിൽ വിതരണം  ചെയ്തു . ക്ലാസ്സ്‌ടീച്ചർ ക്ലാസ്സിൽ പത്രിക ഉറക്കെ വായിക്കുകയും വായനയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സിൽ കൂടുതൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.


.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 47ന് തൊട്ട് കന്നുർ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി അരക്കൽ മുസിയത്തിനു പിരകുവസത്തഉ സിറ്ി റോഡിൽ സ്ഥിതിചെയ്യുന്നു.
Map