"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 162: | വരി 162: | ||
സ്‌കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി വ്യത്യസ്ത മേഖലകളിൽ തനതായ മുദ്ര പതിപ്പിച്ച പൂർവ്വവിദ്യാർഥികളുടെ വിവരങ്ങൾ | സ്‌കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി വ്യത്യസ്ത മേഖലകളിൽ തനതായ മുദ്ര പതിപ്പിച്ച പൂർവ്വവിദ്യാർഥികളുടെ വിവരങ്ങൾ | ||
[[ | [[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] | ||
==വഴികാട്ടി == | ==വഴികാട്ടി == | ||
15:33, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട് | |
---|---|
വിലാസം | |
പുറക്കാട് അമ്പലപ്പുഴ
ആലപ്പുഴ , പുറക്കാട് പി.ഒ. , 688561 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 0477 2273011 |
ഇമെയിൽ | 35020alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35020 (സമേതം) |
എച്ച് എസ് എസ് കോഡ് | 04045 |
യുഡൈസ് കോഡ് | 32110200407 |
വിക്കിഡാറ്റ | Q87478017 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറക്കാട് |
വാർഡ് | 05 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 415 |
പെൺകുട്ടികൾ | 392 |
അദ്ധ്യാപകർ | 39 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 442 |
പെൺകുട്ടികൾ | 351 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഈ. പി. സതീശൻ |
പ്രധാന അദ്ധ്യാപിക | ഉഷസ്. എസ് |
പി.ടി.എ. പ്രസിഡണ്ട് | എ.എസ്.സുദർശൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി |
അവസാനം തിരുത്തിയത് | |
13-03-2022 | 712845 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ റവന്യൂ ജില്ലയിൽ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എസ്സ്.എൻ.എം.എച്ച്.എസ്സ്.എസ്സ് പുറക്കാട്. പുറക്കാട് എന്ന തീരദേശ ഗ്രാമത്തിന്റെ സാമൂഹിക മുന്നേറ്റത്തിന്റെ നെടുംതൂണായി നിലകൊള്ളുന്നു എസ്സ്.എൻ.എം.എച്ച്.എസ്സ്.എസ്സ്. പുറക്കാട് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂളും ഹൈർസെക്കൻഡറി സ്കൂളും എസ്സ്.എൻ.എം.എച്ച്.എസ്സ്.എസ്സ് ആണ്
ചരിത്രം
സാമൂഹിക പരിഷ്കർത്താവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിൽ 1962 ജൂൺ മാസം മൂന്നാം തീയതിയാണ് എസ് എൻ എം എച്ച് എസ് പ്രവർത്തനം ആരംഭിച്ചത്. . ഗുരു ഭക്തനായ കളത്തിൽ പറമ്പിൽ ശ്രീമാൻ കരുണനാണ് സ്കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജരും. സ്കൂൾ ലൈസൻസിന് അംഗീകാരം നൽകിയത് മുഖ്യ മന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ള അവർകളായിരുന്നു.1963 ഫെബ്രുവരി 14 തീയതി ശ്രീ ആർ ശങ്കർ അവർകളാണ് ഇപ്പോൾ കാണുന്ന പ്രധാന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. പ്രവർത്തനം ആരംഭിച്ചപ്പോൾ ഹൈസ്കൂൾ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് 1998- ൽ ഹയർസെക്കന്ററി വിഭാഗം കൂടി ആരംഭിച്ചതോടെ ഈ സ്കൂൾ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള ചവിട്ടുപടിയായി.
സ്കൂൾ മുദ്രയിൽ ആലേഖനം ചെയ്തിട്ടുള്ള “വിദ്യകൊണ്ട് പ്രബുദ്ധരാകുക” എന്ന വാക്യം കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ സഫലീകരണമാകുന്നു. പുറക്കാട് പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആയ ഇത് തീരപ്രദേശത്തുള്ള ആളുകളുടെ, പ്രത്യേ കിച്ചും സമൂഹത്തിൽ താഴെ തട്ടിലുള്ള ജനങ്ങളുടെ വിദ്യാഭ്യാസത്തിൽ നല്ലൊരു പങ്ക് വഹിക്കുന്നു.ഇപ്പോൾ ഈ സ്കൂളിന്റെ ഭരണ ചുമതല നിർവഹിക്കുന്നത് എസ്. എൻ. ഡി .പി ബ്രാഞ്ച് നമ്പർ 796, പുറക്കാട് ശാഖയാണ്. മാറിമാറി വരുന്ന മാനേജിംഗ് കമ്മിറ്റികളുടെ പ്രതിജ്ഞാബദ്ധമായ പ്രവർത്തനവും കൂട്ടായ്മയുമാണ് സ്കൂളിന്റെ സർവതോമുഖമായ വികസനത്തിന് കാരണം.കൂടുതൽ വായിക്കുക
ഗുരുവചനം
"വിദ്യകൊണ്ട് പ്രബുദ്ധരാകുക
സംഘടനകൊണ്ട് ശക്തരാകുക"
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഇരുപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം. സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് നാല് കെട്ടിടങ്ങളിലായി ഇരുപത്തീമൂന്ന് ക്ലാസ് മുറികളുണ്ട്. ഹയർസെക്കന്ററ്ക്ക് മൂന്ന് നിലകളിലായി ക്ലാസ് പന്ത്രണ്ട് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും സ്മാർട്ട്റൂമുകളും ലൈബ്രറീയും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളും പത്ത് ലാപ്ടോപ്പുകളും ഉണ്ട് . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടുതൽ വായിക്കുക
ഹൈസ്കൂൾ,ഹൈർസെക്കൻഡറി മേധാവികൾ
ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക 2021 മുതൽ മലയാളം അദ്ധ്യാപിക ആയ ശ്രീമതി ശ്രീമതി ഉഷസ് എസ്സും ,ഹയർസെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ 2016 മുതൽ എക്കണോമിക്സ് അധ്യാപകൻ ആയ ഇ.പി. സതീശനുമാണ്.
സ്കൂൾ മാനേജ്‌മന്റ്
സ്കൂളിന്റെ ആരംഭകാലം തൊട്ടു എസ്. എൻ. ഡി. പി ബ്രാഞ്ച് നമ്പർ 796 കരൂർ/പുറക്കാട് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മൂന്നു വര്ഷം കൂടുമ്പോൾ ഭരണസമിതി തിരഞ്ഞെടുപ്പ് നടക്കുകയും പതിനൊന്നംഗ ശാഖാ ഭരണസമിതിയെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു,ശാഖാ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നയാൾ സ്കൂൾ മാനേജർ ആയും,ശാഖാ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെടുന്നയാൾ സ്കൂൾ കൺവീനർ ആയും പ്രവർത്തിച്ചു പോരുന്നു നിലവിൽ 2019 മുതൽ ശ്രീ എം ടി മധു മാനേജരായും, ശ്രീ ഉത്തമൻ കൺവീനറായും പ്രവർത്തിക്കുന്നു.
സ്കൂൾ പി.ടി.എ
എല്ലാവർഷവും നടക്കുന്ന പി ടി എ ജനറൽ ബോഡി യോഗത്തിലാണ് അതാതു അധ്യയന വർഷത്തിലെ പി ടി എ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. പതിനൊന്നന്നംഗ എസ്‌സിക്യൂട്ടീവ് കമ്മറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നതും.കമ്മിറ്റിയിൽ അഞ്ചു അധ്യാപകരും ആറ് രക്ഷകർത്താക്കളും ഉൾപ്പെടുന്നു സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ശക്തമായ പി ടി എ ആണ് ഇപ്പോളുള്ളത് .ശ്രീ ഹരിദാസ് പ്രസിഡന്റുംശ്രീമതി സലൂജ ദിലീപ് വൈസ് പ്രസിഡന്റും ആണ്
പാഠ്യേതര പ്രവർത്തനങ്ങൾ
എൻ. സി. സി ജെ. ആർ. സി
എൻ.എസ്.എസ്
സ്പോർട്സ്ക്ലബ്ബ്
ലിറ്റിൽകൈറ്റസ്
സ്കൗട്ട്&ഗൈഡ്സ്നേവിഎൻ.സി.സി
എസ് എസ് ക്ലബ്ബ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്‌കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി വ്യത്യസ്ത മേഖലകളിൽ തനതായ മുദ്ര പതിപ്പിച്ച പൂർവ്വവിദ്യാർഥികളുടെ വിവരങ്ങൾ
എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ട്രെയിൻ മുഖാന്തിരം:- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ അമ്പലപ്പുഴ ആണ്.അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നുംഓട്ടോയിൽ അമ്പലപ്പുഴ കച്ചേരിമുക്ക് വഴി 4 കിലോമീറ്റർ ദൂരം തെക്കുഭാഗത്തേക്ക് (തിരുവനന്തപുരം ഭാഗത്തേക്ക് )സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
- ബസ് മുഖാന്തിരം:- നാഷണൽ ഹൈവേ 66 ൽ സ്കൂളിനു അടുത്തുള്ള ബസ്റ്റാന്റ് പുറക്കാട് ആണ്, ബസ്റ്റാന്റിൽ നിന്നും 200 മീറ്റർ വടക്ക് ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.(ഓർഡിനറി,ഫാസ്റ്റ് പാസ്സഞ്ചർ, കെ.എസ്.ആർ.ടി.സി ബസ്സുകൾ നിർത്തുന്ന ബസ്റ്റോപ്)
{{#multimaps:9.357045828900283, 76.36499099722664| zoom=18 }}
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35020
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ