"ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 92: | വരി 92: | ||
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | * [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
'''സ്കൂൾ ഭരണം''' | |||
2010 വരെ മലയാലപ്പുഴ ഗ്രാമ പഞ്ചായത്താണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. 2010 സർക്കാർ ഏറ്റെടുത്തതിനെ തുടർന്ന് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. | 2010 വരെ മലയാലപ്പുഴ ഗ്രാമ പഞ്ചായത്താണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. 2010 സർക്കാർ ഏറ്റെടുത്തതിനെ തുടർന്ന് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. | ||
===''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''=== | ===''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''=== |
12:13, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ | |
---|---|
വിലാസം | |
മലയാലപ്പുഴ ജെ.എം.പി. ഹൈസ്കൂൾ , മലയാലപ്പുഴ താഴം പി.ഒ. , 689666 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1966 |
വിവരങ്ങൾ | |
ഫോൺ | 0468 2300243 |
ഇമെയിൽ | school.jmphs6@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38061 (സമേതം) |
യുഡൈസ് കോഡ് | 32120301314 |
വിക്കിഡാറ്റ | Q87595982 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 66 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 66 |
അദ്ധ്യാപകർ | 5 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 66 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാധാകൃഷ്ണൻ നായർ. ആർ |
പി.ടി.എ. പ്രസിഡണ്ട് | ശിവദാസ്. ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | സുജിത |
അവസാനം തിരുത്തിയത് | |
16-01-2022 | 38061 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സ്കൂൾ ചിത്രം=38061.jpg|thumb|J.M.P.H.S.S MALAYALAPUZHA
മലയാലപ്പുഴ ജംഗ്ഷനിൽ നിന്നും ഏകദേശം ഒന്നര കി. മീ. അകലെ ഇലക്കുളം എന്ന പ്രദേശത്താണ് ഈ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. മലയാലപ്പുഴ പ്രദേശത്ത് ഈ ഒരു ഹൈസ്കൂൾ മാത്രമാണ് ഉള്ളത്. പ്രശസ്തരായ രാഷ്ട്രീയ നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, വക്കീലന്മാർ, ന്യായാധിപന്മാർ, അധ്യാപകർ, ബിസിനസുകാർ തുടങ്ങിയ ധാരാളം മഹനീയ വ്യക്തിത്വങ്ങളെ സംഭാവന ചെയ്യുവാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.
ചരിത്രം
ജെ.എം.പി.ഹൈസ്കൂൾ മലയാലപ്പുഴ
സ്കൂൾ ചരിത്രം
ആമുഖം
പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 8 കി.മീ. അകലെ സ്ഥിതിചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമമാണ് മലയാലപ്പുഴ. തെക്കേ അതിർത്തിയിൽ അച്ചൻകോവിലാറും വടക്കുകിഴക്ക് പമ്പയുടെ കൈവഴിയായ കല്ലാറും അവയ്ക്കിടയിൽ കുറെ മലനിരകളും നിറഞ്ഞതാണ് മലയാലപ്പുഴ ഗ്രാമം.
മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ ഇലക്കുളം എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. '''ചരിത്രം'''/കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് പ്രത്യേകംകമ്പ്യൂട്ടർ ലാബുണ്ട്. 11 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം മലയാലപ്പുഴ ജെ.എം.പി.ഹൈസ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദ്ദേശപ്രകാരം നടത്തി.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
സ്കൂൾ ഭരണം
2010 വരെ മലയാലപ്പുഴ ഗ്രാമ പഞ്ചായത്താണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. 2010 സർക്കാർ ഏറ്റെടുത്തതിനെ തുടർന്ന് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മലയാലപ്പുഴ ഗോപാലകൃഷ്ണൻ (രാഷ്ട്രീയ നേതാവ്)
ഡോ. വി.പി.മഹാദേവൻ പിള്ള (കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ)
കലാമണ്ഡലം നിഖിൽ (പ്രശസ്ത തുള്ളൽ കലാകാരൻ)
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1966 - 68 | എം. ജി. രാജമ്മ (Teacher in Charge) |
1968 - 79 | എൻ. സദാനന്ദൻ |
1980 - 89 | എൻ. എൻ. സദാനന്ദൻ |
1990 - 92 | എം. ജി. രാജമ്മ |
1992 - 1995 | സൂസന്നാമ്മ ചാക്കോ |
1995 -1995 | സുമതി അമ്മ |
1995 - 2000 | ജി . സക്കറിയ |
2000 - 2002 | ബേബി തോമസ്സ് |
2002 - 2004 | കെ. ജി. ജഗദംബ |
2004 - 2008 | മേരി ജോൺ |
2008- 2009 | പൊന്നമ്മ . പി. കെ |
2009 - 2014 | കുഞ്ഞുമോൾ. ജി |
2014 - 2015 | വനജ തയ്യുള്ളതിൽ |
2015 - 2016 | രാജേന്ദ്രൻ |
2016 - 2020 | ജസ്സി കെ ജോൺ |
2020 - 2021 | ഡാർലി പോൾ |
2021 - 2021 | സേതുനാഥ്. പി |
2021 - | രാധാകൃഷ്ണൻ നായർ. ആർ |
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
പ്രവർത്തന കലണ്ടർ
ഏപ്രിൽ 2020
2– അവധിക്കാല കായികപരിശീലനം ആരംഭിക്കുന്നു.
- സ്കൂൾ ലൈബ്രറി തുറന്നു പ്രവർത്തിക്കുന്നു.
- അവധിക്കാല വായനയ്ക്ക് പുസ്തകങ്ങൾ നല്കുന്നു
മെയ് 2020
2- അടുത്ത ക്ലാസ്സിലേക്ക് പ്രവേശനം ലഭിച്ചവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.
- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് ആരംഭിക്കുന്നു.
- ഇംഗ്ലീഷ് ഗ്രാമർ ക്ലാസ്സ് ആരംഭിക്കുന്നു
- ഗണിതം രസകരമാക്കുന്നതിനുള്ള പ്രവർത്തനം തുടങ്ങുന്നു.
30- അധ്യാപകരുടെ യോഗം, ചുമതലാ വിഭജനം
ജൂൺ 2020
1- പ്രവേശനോത്സവം, എസ്.ആർ.ജി.
5- ലോക പരിസ്ഥിതി ദിനാചരണം
19- വായനാവാരം ഉദ്ഘാടനം
25- വായനാവാരം സമാപനം
26- ലഹരി വിരുദ്ധദിനം ബോധവത്കരണ ക്ലാസ്സ്
ജൂലൈ 2020
1- എസ്.ആർ.ജി.യോഗം
2- ക്ലബ്ബുകളുടെ ഉദ്ഘാടനം
5- ബഷീർ അനുസ്മരണം
6- പിറ്റിഎ കമ്മിറ്റി, മഴക്കാല രോഗങ്ങൾ ബോധവത്കരണ ക്ലാസ്സ്
9,10- ക്ലാസ്സ് പിറ്റിഎ
17- ജോസഫ് മുണ്ടശ്ശേരി ജന്മദിനാചരണം
21- ചാന്ദ്രദിനം- ഗവേഷണ പ്രവർത്തനങ്ങൾ, പ്രോജക്റ്റ് ഉദ്ഘാടനം
23- വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം
ആഗസ്റ്റ് 2020
3- എസ്.ആർ.ജി.യോഗം, പിറ്റിഎ പൊതുയോഗം
6- ഹിരോഷിമാ ദിനം - സമാധാന സന്ദേശയാത്ര
7- മഹാകവി ടാഗോർ ചരമദിനാചരണം
10,11- ക്ലാസ്സ് പിറ്റിഎ
12- ലോക യുവജന ദിനം
15- സ്വാതന്ത്ര്യദിനാഘോഷം
16- സ്വാതന്ത്ര്യവുമായി വന്ധപ്പെട്ട ക്വിസ് മത്സരം
17- ചിങ്ങം 1 – മലയാളവർഷാരംഭം- കർഷകരെ ആദരിക്കൽ
18- ഒന്നാം ടേം മൂല്യനിർണയം
26- ഓണാഘോഷം
സെപ്റ്റംബർ 2020
1- എസ്.ആർ.ജി.യോഗം
3- ചട്ടമ്പിസ്വാമി ജന്മദിനം
5- അദ്ധ്യാപക ദിനം
9- ലോക സാക്ഷരതാദിനം
16- ലോക ഓസോൺ ദിനം
21- ശ്രീനാരായണ ഗുരു സമാധി
29,30- ക്ലാസ്സ് പിറ്റിഎ
ഒക്ടോബർ 2020
1- എസ്.ആർ.ജി.യോഗം
2- ഗാന്ധിജയന്തി - സേവനദിനം
5- പിററിഎ കമ്മിറ്റി, സ്കൂൾ തല ശാസ്ത്ര പ്രവൃത്തിപരിചയ മേള
16- ലോക ഭക്ഷ്യദിനം, എട്ടാം ക്ലാസ്സിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഉപന്യാസ മത്സരം
24- ഐക്യരാഷ്ട്രസഭാദിനം, പ്രോജക്റ്റ് അവലോകനം
26,27-സ്കൂൾ കായിക - കലാ മത്സരങ്ങൾ
നവംബർ 2020
1- കേരളപ്പിറവി ദിനം - മലയാളദിനം
2- എസ്.ആർ.ജി.യോഗം
7- സി.വി.രാമൻ ജന്മദിനം - ശാസ്ത്രദിനം
14- ശിശുദിനം
16- ദേശീയ പത്രദിനം
26,27- പഠനയാത്ര
30- ക്ലാസ്സ് പിറ്റിഎ
ഡിസംബർ 2020
1- എയ്ഡ്സ് ദിനം
2- എസ്.ആർ.ജി.യോഗം
4- നാവികസേനാദിനം
10- മനുഷ്യാവകാശദിനം
14- പിറ്റിഎ കമ്മിറ്റി, ഊർജ്ജസംരക്ഷണദിനം,
- രണ്ടാം ടേം മൂല്യനിർണയം
- ക്രിസ്മസ് ആഘോഷം, സ്കൂൾ അടയ്ക്കൽ
ജനുവരി 2021
1- എസ്.ആർ.ജി.യോഗം
4-പിററിഎ കമ്മിറ്റി
12- സ്വാമി വിവേകാനന്ദൻ ജന്മദിനം
15- കരസേനാദിനം
16- കുമാരനാശാൻ ചരമദിനം
26- റിപ്പബ്ലിക് ദിനാഘോഷം
27,28- ക്ലാസ്സ പിറ്റിഎ
30- രക്തസാക്ഷിദിനം
ഫെബ്രുവരി 2021
1- എസ്.ആർ.ജി.യോഗം
15- സ്കൂൾ വാർഷികം, മാസികാ പ്രകാശനം
22- സ്കൗട്ട് ദിനം
28- ദേശീയ ശാസ്ത്രദിനം, ശാസ്ത്രറാലി
മാർച്ച് 2021
1- എസ്.ആർ.ജി.യോഗം
7- പിറ്റിഎ കമ്മിറ്റി
8- ലോക വനിതാദിനം
15- ലോക ഉപഭോക്തൃദിനം
- വാർഷിക മൂല്യനിർണയം
31- മധ്യവേനലവധി ആരംഭം
ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ
- ഡാർലി പോൾ - പ്രഥമാദ്ധ്യാപിക
- വന്ദന. റ്റി - ഗണിതശാസ്ത്രം അദ്ധ്യാപിക
- രജി കുമാർ. റ്റി.ആർ - മലയാളം അദ്ധ്യാപകൻ
- റാംജി. കെ.എസ് - ഹിന്ദി അദ്ധ്യാപകൻ
- സുജ സാറാ ഡാനിയേൽ - ഫിസിക്കൽ സയൻസ് അദ്ധ്യാപിക
- അബ്ദുൾ ഗഫൂർ. ഒ - ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകൻ
ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്‍കൂൾ ചിത്രങ്ങളിലൂടെ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
|} |} {{#multimaps:9.2884999,76.8203477|zoom=15}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38061
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ