"എം.എസ്.എച്ച്.എസ്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 16: വരി 16:
| സ്കൂൾ വെബ് സൈറ്റ്= www.mshsranny.org
| സ്കൂൾ വെബ് സൈറ്റ്= www.mshsranny.org
| ഉപ ജില്ല= റാന്നി
| ഉപ ജില്ല= റാന്നി
| ഭരണം വിഭാഗം= മാനേജ്മെന്റ്
| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= യു .പി  
| പഠന വിഭാഗങ്ങൾ1= യു .പി  

23:00, 27 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പത്തനംതിട്ട ജില്ലയിലെ റാന്നി ഉപജില്ലയിലെ ഒരു ഹയർസെക്കണ്ടറി സ്കൂളാണ് എം.എസ്.എച്ച്.എസ്.എസ്.റാന്നി എന്നറിയപ്പെടുന്ന മാർ സേവേറിയോസ് ഹയർസെക്കണ്ടറി സ്കൂൾ

എം.എസ്.എച്ച്.എസ്.എസ്.റാന്നി
വിലാസം
റാന്നി

റാന്നി പി.ഒ
പത്തനംതിട്ട
,
689672
,
പത്തനംതിട്ട ജില്ല
സ്ഥാപിതം15 - 05 - 1916
വിവരങ്ങൾ
ഫോൺ04735227612
ഇമെയിൽmshsranny@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38068 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ എം ജെ മനോജ്‌‌‌
പ്രധാന അദ്ധ്യാപകൻശ്രീ.ബിനോയി. കെ .എബ്രാഹം
അവസാനം തിരുത്തിയത്
27-11-2020Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

റാന്നിയിലെ ആദ്യത്തെ വിദ്യാലയം ഇപ്പോൾ പഴവങ്ങാടിയിൽ ഉള്ള സർക്കാർ യുപിസ്കൂൾ ആണ് ഏതാണ്ട് നൂറ്റി അറുപത് വർഷങ്ങൾക്ക് മുമ്പ് kallamparampil കുടുംബത്തിൽ നിന്ന് ഒരു മലയാളം സ്കൂൾ ഇപ്പോഴത്തെ സർക്കാർ സ്കൂളിന് അടി വശത്തുള്ള വടമൺ പറമ്പിൽ ആരംഭിച്ചു സ്കൂൾ പിൻകാലത്ത് kallamparampil കുടുംബം തിരുവിതാംകൂർ സർക്കാരിന് വിട്ടുകൊടുക്കുകയും ഇപ്പോഴത്തെ സ്കൂൾകെട്ടിടം സർക്കാർ പണികഴിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ് വർഷങ്ങൾക്ക് മുമ്പ് വെർണാകൂളർ സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത് വളരെ അധികം കുട്ടികൾക്ക് വിജ്ഞാനം പകർന്നു കൊടുത്ത സ്കൂൾ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മതിയായില്ല എന്ന് ബോധ്യം ആയതിനാൽ ഒരു ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കുന്നതിന് റാന്നി വലിയ പള്ളി ഇടവക പരിശ്രമിച്ചു ശ്രമം വിജയിച്ചു 1916 ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി ആരംഭിച്ചു1935 ഇംഗ്ലീഷ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.

റാന്നിയിലെ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയമാണ് റാന്നി വലിയ പള്ളി ഇടവകയുടെ ഉടമസ്ഥതയിലുള്ള മാർ സേവേറിയോസ് ഹൈസ്കൂൾ സ്കൂൾ ദിവ്യശ്രീ പുരയ്ക്കൽ ജോസഫ് കോർ-എപ്പിസ്കോപ്പാ മാനേജർ ദിവ്യശ്രീ താഴത്തെ എബ്രഹാം കത്തനാർ കറസ്പോണ്ടൻസ് ശ്രീ കെ സി ഇ എബ്രഹാം kallamparampil ബി ഐ ചാക്കോ പുതുച്ചിറ ഉണ്ണി കണ്ണൻ കുര്യൻ തോമസ് ഇടശ്ശേരി ഐ എം തോമസ് കണ്ണന്താനത്തെ കെ കൊച്ചു തുപ്പാൻ മുന്നിൽ കുരുവിള ചാല പറമ്പിൽ ഉതുപ്പാൻ പുതുപ്പറമ്പിൽ കുരുവിള എന്നിവർ ചേർന്നുള്ള സ്കൂൾ കമ്മറ്റിക്ക് റാന്നിയിലെ കനാനായ കാരുടെ നിർലോഭമായ പിന്തുണ ഉണ്ടായിരുന്നു. റാന്നിയുടെ പൊതുജീവിതത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഇരുന്ന് ഒരാളായിരുന്നു kallamparampil കൊച്ചൻ എന്നറിയപ്പെടുന്ന ശ്രീ കെ സി എബ്രഹാം കേരളകാളിദാസൻ എന്നറിയപ്പെട്ടിരുന്ന കവി കേരളവർമ്മ വലിയകോയിത്തമ്പുരാൻ ഞാനുമായി വളരെ അടുത്ത സുഹൃത്ത് ബന്ധം പുലർത്തിയിരുന്ന ഒരാൾ ആയിരുന്നു അദ്ദേഹം കേരളവർമ്മ വലിയകോയിത്തമ്പുരാൻ സ്വാധീനവും ശുപാർശയും സ്കൂൾ സ്ഥാപനത്തിന് സഹായകമായി തീർന്നിട്ടുണ്ട്.

എഡി 1910 ആഗസ്റ്റ് 28 ആം തീയതി കനാന്യ സമുദായത്തിൻറെ പ്രഥമ മേൽ അധ്യക്ഷനായി കോട്ടയം ഇടവഴിക്കൽ ഗീവർഗീസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത വാഴിക്കപ്പെട്ടു. ഇക്കാരണത്താൽ എഡി 1916 സ്ഥാപിതമായ ഈ വിദ്യാലയത്തിന് മാർ സേവേറിയോസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന വലിയ പള്ളി ഇടവക നാമകരണം ചെയ്തു പുണ്യശ്ലോകനായ അഭിവന്ദ്യ പിതാവിനെ തിരിച്ചു കൊല്ലവർഷം 1091 ഇടവ മാസം ഏഴാം തീയതി റാന്നിയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ പെരുമ്പുഴ തുണ്ടിയിൽ ശ്രീ ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ 12 വിദ്യാർത്ഥികളെ ചേർത്തുകൊണ്ട് സമാരംഭിച്ചു ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയിരുന്ന താഴത്ത് എബ്രഹാം മല്പാൻ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ പ്രാരംഭകാലത്ത് സ്കൂൾ കുട്ടികളെ ചേർത്ത് പഠിപ്പിക്കുന്നതിന് സ്കൂൾ അധികൃതർ ഓരോ വീട്ടിലും ചെന്ന് സമ്മർദ്ദവും സ്വാധീനവും ചെലുത്തും ആയിരുന്നു=എന്നാൽ ഇംഗ്ലീഷ് സ്കൂളിൽ ഫീസ് കൂടുതൽ ആയിരുന്നതുകൊണ്ട് റാന്നിയിലെ ആദ്യത്തെ മലയാളം വിദ്യാലയമായ പഴവങ്ങാടി കര സർക്കാർ സ്കൂളിലേക്കും വൈക്കം സർക്കാർ സ്കൂളിലേക്ക് രക്ഷകർത്താക്കൾ കുട്ടികളെ അയച്ചുകൊണ്ടിരുന്നു അവിടെ ഫീസ് താരതമ്യേന കുറവും ആയിരുന്നു സ്കൂൾ അധികൃതരുടെ നിസ്വാർത്ഥമായ പരിശ്രമം മൂലം ഓരോ വർഷം കഴിയുംതോറും സ്കൂളിൽ കുട്ടികൾ വർദ്ധിച്ചുകൊണ്ടിരുന്നു .

അതേതുടർന്ന് ഇപ്പോഴുള്ള മെയിൻ കെട്ടിടത്തിന് മുകളിൽ ആയി രണ്ടു ക്ലാസ്സുകൾ നടത്ത് തക്ക വിധത്തിൽ ഒരു പുതിയ ഷെഡ് പണിതുയർത്തി . പ്രീപ്പയാറട്ടറിയും ഫസ്റ്റ് ഫോറം ക്ലാസ്സുകളും അവിടെ നടത്തി 18 വിദ്യാർത്ഥികൾ അന്നുണ്ടായിരുന്നു സ്കൂളിൻറെ ആദ്യത്തെ മാനേജർ പുരക്കൽ ജോസഫ് കോറെപ്പിസ്കോപ്പ യും കറസ്പോണ്ടൻസ് താഴത്തെ എബ്രഹാം കത്തനാര് കമ്മിറ്റിയുടെ പ്രസിഡൻറ് കണ്ണൻ കെ സി ആയിരുന്നു മാർ സേവേറിയോസ് തിരുമേനി സ്കൂൾ മാനേജർ ആയിരിക്കണം എന്നുള്ള ഉള്ള ഇടവകക്കാരുടെ അഭ്യർത്ഥനയെ മാനിച്ച് അഭിവന്യ തിരുമേനി മാനേജർ സ്ഥാനം ഏറ്റെടുത്തു=തിരുമേനിയുടെ ആസ്ഥാനം കോട്ടയത്ത് ആയിരുന്നതിനാൽ അനുദിന കാര്യങ്ങൾ നടത്തുന്നതിന് അതിന് പിന്നീട് കറസ്പോണ്ടൻസ് ആയി കെ സി എബ്രഹാം നിയമിതനായി അദ്ദേഹം അക്കാലത്ത് സ്കൂളിലെ ഒരു അദ്ധ്യാപകൻ കൂടിയായിരുന്നു സ്കൂളിൻറെ രണ്ടാമത്തെ ഹെഡ്മാസ്റ്റർ മുണ്ടകത്തിൽ കെ ഐ മാത്യു ആയിരുന്നു മൂന്നാമത്തെ പ്രധാന അധ്യാപകൻ വൈറസ് ആയിരുന്നു അക്കാലത്ത് നെല്ലിക്കൽ കെ മാത്തൻ അസിസ്റ്റൻറ് ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു തുടർന്ന് സി ഗോപാലപിള്ള സ്കൂളിലെ ഹെഡ്മാസ്റ്റർ ആയി ചാർജെടുത്തു മാത്യു 1920 ഓടുകൂടി എസ് സി മിഡിൽ സ്കൂൾ സ്ഥാപിച്ച അവിടുത്തെ ഹെഡ്മാസ്റ്ററായി പിരിഞ്ഞുപോയി .

സ്കൂളിൻറെ ഇപ്പോഴത്തെ മെയിൻ കെട്ടിടത്തിന് പണി ഇതിനോടകം ആരംഭിച്ചുവെങ്കിലും സ്കൂളിൻറെ സർക്കാർ അംഗീകാരം ചില കാരണങ്ങളാൽ പിൻവലിക്കപ്പെട്ടു വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന മൈക്കിൾ സായിപ്പ് അംഗീകാരം പുനസ്ഥാപിച്ചു ഇടവകയെ സഹായിച്ചു അതിനുശേഷം ഇരവിപേരൂർ പീടികയിൽ ഡീക്കൻ പിടി തോമസ് സ്കൂളിൽ ഹെഡ്മാസ്റ്ററായി അവരോധിക്കപ്പെട്ടു ബഹുമാനപ്പെട്ട ശമ്മാശൻറ് കാലത്ത് സ്കൂൾ സ്കൂൾ വളരെയധികം പുരോഗമിച്ചു അച്ചു ഒരു മാതൃക അധ്യാപകൻ കൂടിയായ ബഹുമാനപ്പെട്ട മാഷിൻറെ നിസ്തുല സേവനം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള താണ ഈ കാലത്താണ് ആണ് സ്കൂളിൻറെ ഇപ്പോഴത്തെ മെയിൻ കെട്ടിടം വളരെ ബുദ്ധിമുട്ടി വലിയപള്ളി ഇടവകക്കാർ പണിതീർത്തത് പ്രസ്തുത കെട്ടിടത്തിനാവശ്യമായ തടി ബഹുമാനപ്പെട്ട സർക്കാരിൽനിന്നും വിദ്യാഭ്യാസ ഡയറക്ടർ മുഖാന്തരം നൽകിയിട്ടുള്ളതാണ് .

പണത്തിന് വളരെ ബുദ്ധിമുട്ടുള്ള ഒരു കാലത്താണ് സ്കൂളിൻറെ പ്രധാന കെട്ടിടം പണികഴിപ്പിച്ചത് എങ്കിലും നിർമ്മിതി കുറ്റമറ്റതായി ആയിരുന്നുതിരുവതാംകൂർ ഭരിച്ചുകൊണ്ടിരുന്ന region മഹാറാണി ലക്ഷ്മീഭായി യുടെയും തുടർന്ന് ഭരണഭാരം ഏറ്റ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിനെ യും പിറന്നാളുകൾ ആയിരുന്നു സ്കൂളിലെ പ്രധാന ആഘോഷദിനങ്ങൾ കാലത്ത് കൊണ്ട് കാശ് ഒരു ചക്രം വെള്ളികൊണ്ട് 4 ചക്രത്തിന് തുല്യം ഉള്ള പണം കാലം രൂപ രൂപ എന്നീ തിരുവിതാംകൂറിൽ നിലവിലുള്ള സർക്കാർ നാണയങ്ങളും 28 ചക്രം ഒരു സർക്കാർ രൂപയായും 28 ചക്രം ഒരു ബ്രിട്ടീഷ് രൂപ എന്നീ നാണയങ്ങളായിരുന്നു പ്രചാരത്തിലിരുന്ന തിരുവതാംകൂറിൽ വിളഞ്ഞു കൊണ്ടിരുന്ന നെല്ലിന് 10 ഇടങ്ങഴി കൊള്ളുന്ന പറ ഒന്ന് ഒമ്പതര ചക്രം 35 പൈസ ആയിരുന്നു വില. സുഭിക്ഷമായ ഒരു ഊണിന് കേവലം പത്ത് പൈസ കൊടുത്താൽ മതിയായിരുന്നു.

സാമ്പത്തിക പരാധീനത മൂലം കുട്ടികൾക്ക് പ്രതിമാസം മൂന്നു രൂപ വീതം 8 മാസത്തേക്ക് ഫീസ് കൊടുക്കുവാൻ മുറയ്ക്ക് വീഴ്ചവരുത്തി ക്ലാസ്സുകളിൽ നിന്നും ഇറക്കിവിടുന്ന പതിവുമുണ്ടായിരുന്നു മൊത്തം സ്കൂൾ പഠിച്ചിരുന്ന സുമാർ 40 കുട്ടികളിൽ പത്തിൽ കുറഞ്ഞ കുട്ടികൾ മാത്രമായിരുന്നു ഉടുപ്പ് ധരിച്ചിരുന്നത് ഫീസും മുടക്കം കൂടാതെ കൊടുത്തിരുന്നതും ബാക്കിയുള്ളവർ കേവലം വിലകുറഞ്ഞ കോട്ടൺ ചുട്ടി തോർത്തു കളും ആണ് സ്കൂളിൽ ധരിച്ചിരുന്ന വേഷം മുതിർന്ന ക്രിസ്തീയ പെൺകുട്ടികൾ ഒറ്റ മുണ്ടും ചട്ടയും ഒരു നേരിയത് ചുറ്റിയുള്ള വേഷവിധാനം ആയിരുന്നു ഹിന്ദുക്കളായ പെൺകുട്ടികൾ റൗക്കയും ചുട്ടി തോർത്തും ആയിരുന്നു ധരിച്ചിരുന്നത് .=വേഷവിധാനം കൊണ്ട് അന്നത്തെ ഗുരുക്കന്മാരെ തിരിച്ചറിയാമായിരുന്നു മുണ്ടും ഷർട്ടും ധരിക്കുന്നതിനു പുറമേ കോട്ടും ടൈയും നിർബന്ധമായിരുന്നു സമൂഹത്തിൽ അവർ മാന്യത ഉയർത്തി പിടിച്ചിരുന്നു അധ്യാപകൻ വിദ്യാർഥികളുടെ കാണപ്പെട്ട ദൈവമായിരുന്നു അപ്രകാരംതന്നെ കുട്ടികളും അധ്യാപകരുടെ കണ്ണിലുണ്ണികളും ആയിരുന്നു.റാന്നിയിലെ സാധാരണക്കാർക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം അപ്രാപ്യവും ദുഷ്കരവും ആയിരുന്നതിനാൽ റാന്നിയിൽ ഒരു ഹൈസ്കൂൾ ഉണ്ടാകേണ്ടത് നാടിൻറെ അടിയന്തര ആവശ്യമായി പരിഗണിച്ച് എം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒരു ഹൈസ്കൂളായി ഉയർത്തി കിട്ടുന്നതിനുവേണ്ടി റാന്നി വലിയ പള്ളി ഇടവക കമ്മിറ്റി 1934 സർക്കാരിലേക്ക് അപേക്ഷ സമർപ്പിച്ചു ഹൈസ്കൂളുകൾ വളരെ വിരളമായി മാത്രം അനുവദിച്ചിരുന്ന അക്കാലത്ത് സ്കൂളിന് വേണ്ടി പ്രദേശത്തുനിന്ന് മറ്റ് അപേക്ഷകളും ആളും ഉണ്ടായിരുന്നതിനാൽ എന്നാൽ ഹൈസ്കൂളിന് അനുമതി ലഭിക്കുന്നതിന് ബുദ്ധിമുട്ടാണെന്ന് വന്നുഭവിച്ചു അപ്പോഴേക്കും വിവിധതലങ്ങളിൽ പേരും പെരുമയും സമ്പാദിച്ചു കഴിഞ്ഞിരുന്ന ശ്രീ എം കെ സ്വാധീനം വളരെയേറെ സഹായകമായി തിരുവിതാംകൂർ രാജ്യത്തെ വിദ്യാഭ്യാസ ഡിപ്പാർട്ട്മെൻറ് സ്റ്റേറ്റ് തലത്തിൽ 2 മുഖ്യ ഇൻസ്പെക്ടർമാരുടെ കീഴിലായിരുന്നു ഇംഗ്ലീഷ് സ്കൂളുകളുടെ ഇൻസ്പെക്ടർ ശ്രീ യു രാമകൃഷ്ണ കുക്കിലിയായും മലയാളം സ്കൂളുകളുടെ ഇൻസ്പെക്ടർ ശ്രീ ഒ എം ചെറിയാനും രാമകൃഷ്ണ കുക്കിലിയായുടെ സഹോദരൻ ശ്രീ പദ്മനാഭ കുക്കിലിയ അന്നത്തെ ഹെഡ് സർക്കാർ വക്കീലും (അഡ്വക്കേറ്റ് ജനറലിനു സമൻ)ദിവാൻ സർ സി പി രാമസ്വാമി അയ്യരും ആയി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളുമായിരുന്നു

വ്യവസായരംഗത്തും പ്ലാൻ റേഷൻ രംഗത്തും വലിയ കുടുംബവുമായി ശ്രീ എം കെ കുര്യാക്കോസ് ഉണ്ടായിരുന്ന അടുത്തബന്ധം ഹൈസ്കൂളിന് വേണ്ടിയുള്ള പ്രബലമായ  അതിജീവിച്ച്ദിവാൻ സർ സി പി രാമസ്വാമി അയ്യർ യുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളുമായിരുന്നു .വ്യവസായരംഗത്തും plantation രംഗത്തും കുക്കിലിയ കുടുംബവുമായി ശ്രീ എം കെ കുര്യാക്കോസ് ഉണ്ടായിരുന്ന അടുത്തബന്ധം ഹൈസ്കൂളിന് വേണ്ടിയുള്ള പ്രബലമായ മറ്റു അപേക്ഷകളേ അതിജീവിച്ച് റാന്നി വലിയപള്ളി ഇടവകയുടെ അപേക്ഷയിന്മേൽ അനുകൂലമായ തീരുമാനം എടുക്കുവാൻ സഹായകമായിത്തീർന്നു.. 1935 ജൂൺ മാസത്തിൽ റാന്നി വലിയപള്ളി ഇടവകയുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു രാവിലെ ആദ്യത്തെ ഇംഗ്ലീഷ് ഹൈസ്കൂൾ ആയി മാർ സേവേറിയോസ് ഹൈസ്കൂൾ ഉയർത്തപ്പെട്ടു പി ജെ തോമസ് അച്ഛൻ ഹൈസ്കൂൾ ഹെഡ്മാമാസ്റ്റർ ചാർജെടുത്തു ഹൈസ്കൂളിലെ ഉദ്ഘാടനം നടത്തിയത് .അന്നത്തെ ഡിവിഷൻ ഇൻസ്പെക്ടർ ആർ കൃഷ്ണയ്യർ ആയിരുന്നു അച്ഛൻറെ കയ്യിൽ നിന്ന് ഒരു സ്വർണ്ണ താക്കോൽ വാങ്ങി ക്ലാസ് മുറി തുറന്നാണ് അദ്ദേഹം ഉദ്ഘാടന കർമ്മം നിർവഹിച്ചത്.ഹൈസ്കൂൾ ആയപ്പോൾ തല സൗകര്യത്തിനുവേണ്ടി ഇപ്പോഴുള്ള കരിങ്കൽ കെട്ടിടം നിർമിച്ചു.കണ്ണാത്തു മുറിയിൽ മാത്തച്ചൻ വലിയ പള്ളി ട്രസ്റ്റി ആയിരുന്ന കാലത്ത് അദ്ദേഹമാണ് ഈ കെട്ടിടനിർമ്മാണത്തിന് ചുമതല ഏറ്റെടുത്തത്. ഇപ്പോൾ കാണുന്ന സ്കൂളിൻറെ മൈതാനം വിസ്തൃതമാക്കിയതും ഇക്കാലത്തായിരുന്നു.ചെരുവ് പറമ്പിൽ കുര്യാക്കോസ് അച്ഛൻ മൈതാന നിർമ്മിതിക്ക് വേണ്ടി അനുഷ്ഠിച്ച സേവനം പ്രശംസനീയമാണ്. പഴയ റ്റു മാത്തുകുട്ടി സാറിൻറെ നേതൃത്വത്തിൽ പഴയ സ്കൂൾ കെട്ടിടം അറ്റകുറ്റപ്പണികൾ തീർത്ത് കുറേക്കൂടി മനോഹരമാക്കിയത് ഈ കാലത്താണ് ആണ്.എം.എസ് ഒരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടതോടുകൂടി റാന്നിയുടെ മുഖച്ഛായക്കു തന്നെ മാറ്റം സംഭവിച്ചു.

ചലനാത്മകമായ അന്തരീക്ഷത്തിൽ ഏതാനും മുതിർന്ന വിദ്യാർത്ഥികൾ ഫോർത്ത് ഫോമിൽ പഠിക്കുവാൻ സ്കൂളിൽ ചേർന്നു. ഇടശ്ശേരി കുരിയൻ ഐ. തോമസ്, ആറൊന്നിൽ ടി.പി.കുരുവിള, കോയിക്കൽ കെ.സി.തോമസ്, കണ്ണന്താനത്തെ കെ.ഓ.എബ്രഹാം, മൂരികോലിപുഴ എം.സി.ചാണ്ടി, മുരിക്കനാടിയിൽ എം. എെ.കുര്യാക്കോസ്, മാവേലിൽ എം.സി. ജോർജ് തുടങ്ങിയവർ ആദ്യത്തെ ഹൈസ്കൂൾ വിദ്യാർഥികളിൽ ഉൾപ്പെടുന്നു.1935 ഫോർത്ത് ഫോറം.1936-ൽ ഫിഫ്ത് ഫോറവും 1937-ൽ സിക്സ്ത് ഫോറവും നിലവിൽവന്നു. 1937-38ൽ ആദ്യത്തെ ബാച്ച് സ്കൂൾ ഫൈനൽ പരീക്ഷ എഴുതി. അന്ന് പരീക്ഷ സെൻറർ കോഴഞ്ചേരി ഹൈസ്കൂളിലായിരുന്നു.

ഒരു ചരടിൽ കോർത്ത വൈവിധ്യമാർന്ന പുഷ്പങ്ങളെ പോലെ പുരക്കൽ അച്ഛൻ നേതൃത്വത്തിൽ സ്കൂളിൻറെ നാനാമുഖമായ  വളർച്ചയ്ക്കുവേണ്ടി അധ്യാപകർ അശ്രാന്തപരിശ്രമം അക്കാലത്ത് ചെയ്തിരുന്നു. വിഷയങ്ങൾ ഭംഗിയായി പഠിപ്പിക്കുക,കായികവിനോദങ്ങളിൽ കുട്ടികൾക്ക് പ്രോത്സാഹനങ്ങൾ നൽകുക,സുകുമാരകലകൾ പരിപോഷിപ്പിക്കുക തുടങ്ങിയ നിരവധി സംരംഭങ്ങൾ അന്ന് നിലവിലുണ്ടായിരുന്നു.സ്കൂളുകൾ തമ്മിൽ ഫുട്ബോൾ-വോളിബോൾ മത്സരങ്ങൾ സംഘടിപ്പിക്കുക സാധാരണ പതിവായിരുന്നു. പ്രസംഗ മത്സരം, ഉപന്യാസ മത്സരം, അക്ഷരശ്ലോക മത്സരം ഇവയൊക്കെ അന്നുണ്ടായിരുന്നു.മാർ സേവേറിയോസ് ഹൈസ്കൂളിലെ സുദീർഘമായ ചരിത്രത്തിൽ സുവർണലിപികളിൽ രേഖപ്പെടുത്തേണ്ട ഒരു നാമധേയമാണ് പി.ജെ തോമസ് കോർ എപ്പിസ്കോപ്പാ. അധ്യാപകവൃത്തി ഒരു ഉപാസന ആയി അംഗീകരിച്ചിരുന്ന അദ്ദേഹം തൻറെ ഔദ്യോഗിക ജീവിതം മുഴുവൻ  അമൂല്യാഗ്രഹം മാതൃകാപരമായി തീർത്തിരുന്നു.കൃത്യം ഒമ്പത് മുക്കാൽ മണിക്ക് തന്നെ ഓഫീസിൽനിന്ന് അച്ഛൻ ഇറങ്ങിക്കഴിഞ്ഞാൽ സ്കൂൾ ഒന്നടങ്കം പരിപൂർണ്ണ നിശബ്ദം ആകും. ചരിത്രവും ഇംഗ്ലീഷും ഷുഗർ അനായാസേന കൈകാര്യം ചെയ്യുന്നതിനുള്ള പ്രാഗത്ഭ്യം അദ്ദേഹത്തിനുണ്ടായിരുന്നു. സ്ഥാപനത്തെയും, വിദ്യാർഥികളെയും, അധ്യാപകരെയും ഒന്നുപോലെ അദ്ദേഹം സ്നേഹിച്ചിരുന്നു. അദ്ദേഹം വളരെ വേഗത്തിൽ നടക്കുന്ന ഒരു സ്വഭാവക്കാരനായിരുന്നു. സംസാരത്തിൽ ഫലിതരസം വഴിഞ്ഞൊഴുകുമായിരുന്നു. സൗഹൃദയത്വം അദ്ദേഹത്തിൻറെ കൂടപ്പിറപ്പായിരുന്നു.മാർ ദിയസ്കോറോസ് തിരുമേനി 1927 മുതൽ 12 വർഷക്കാലം സ്കൂളിൻറെ മാനേജരായി ഇരുന്നിട്ടുണ്ട്. 1939ൽ തിരുമേനി ഇനി റോമൻ കത്തോലിക്കാ സഭയിൽ ചേർന്ന തോടുകൂടി എംഎസ് ഹൈസ്കൂൾ വലിയ പള്ളിക്ക് നഷ്ടപ്പെടുമോ എന്നുപോലും ആശങ്കയുണ്ടായിരുന്നു. പക്ഷേ ആ പ്രതിസന്ധിയിൽനിന്ന് റാന്നി വലിയ പള്ളി ഇടവക അതിശയകരമായി മോചിതയായി. എം.കെ കുര്യാക്കോസ് ഈ പ്രതിസന്ധിയെ തരണം ചെയ്യുന്നതിന് വിരോധമായ നേതൃത്വമാണ് നൽകിയത്. 1942ൽ സ്കൂളിൻറെ രജതജൂബിലി വർണ്ണശബളമായ രീതിയിൽ കൊണ്ടാടി.

എ ഡി 1916 റാന്നിയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം മിഡിൽ സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം ആദ്യം 1935 ഇംഗ്ലീഷ് ഹൈസ്കൂളായും 1998 ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു. ഒരു കാലത്ത് വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തിൽ തീർത്തും പിന്നോക്കം ആയിരുന്ന റാന്നി പ്രദേശത്തെ ഒരു പരിഷ്കൃത പ്രദേശമാക്കി മാറ്റുന്നതിന് റാന്നി എം.എസ് സ്കൂൾ വഹിച്ച പങ്ക് വലുതാണ്.നാലാം ക്ലാസിന് ശേഷം ഷം ഇംഗ്ലീഷ് സ്കൂൾ വിദ്യാഭ്യാസം പ്രാബല്യം അല്ലാതിരുന്ന ഇന്ന് റാന്നി പ്രദേശത്തിൻറെ മുഖച്ഛായതന്നെ മാറ്റിയെടുക്കുക തക്കവിധത്തിൽ 12 വിദ്യാർഥികളുമായി കൊല്ലവർഷം 1091 ഇടവമാസം ഏഴാം തീയതി റാന്നിയിലെ ആദ്യത്തെ ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയിട്ടാണ് റാന്നി എം എസ് എച്ച് എസ് എസ് പ്രവർത്തനമാരംഭിച്ചത്.പ്രദേശത്തെയും സമൂഹത്തെയും സമഗ്ര പുരോഗതി ആയിരുന്നു ഈ സ്കൂൾ സ്ഥാപിച്ച സെൻറ് തോമസ് വലിയപള്ളിയിലെ സ്ഥാപക നേതാക്കന്മാരായ പൂർവ്വപിതാക്കന്മാരുടെ ലക്ഷ്യം.റാന്നി പ്രദേശത്തിൻറെ വിദ്യാഭ്യാസ അതോ മണ്ഡലത്തിൽ ചോദിച്ചു നിൽക്കുന്ന ഈ സ്കൂൾ മതേതരത്വത്തിൻറെ മകുടോദാഹരണം കൂടിയാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ നിർണായകമായ പങ്കു വഹിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 1954ൽ ഈ സരസ്വതി ക്ഷേത്രത്തിൻറെ തിരുമുറ്റത്ത് ജനാവലിയെ അഭിസംബോധന ചെയ്തിട്ടുള്ളത് ഈ വിദ്യാലയത്തിൻറെ ഉത്കൃഷ്ടക്ക് മാറ്റുകൂട്ടുന്ന ഒരു മഹാസംഭവമാണ്.ഐശ്വര്യത്തിന് എൻറെ പാതയിൽ ഇതിൽ നാടിനെ കഴിഞ്ഞ 104 വർഷമായി നയിച്ച വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു നാഴികക്കല്ലായ ഈ സ്ഥാപനത്തിൻറെ ചരിത്രത്തിലേക്ക് കണ്ണോടിക്കുമ്പോൾ എത്രയോ പ്രഗത്ഭമതികളായ ആളുകൾ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സമൂഹത്തിൽ ഉൾപ്പെട്ടിരിക്കുന്നു.ജഡ്ജിമാർ, ഡോക്ടർമാർ, നിയമ സഭാ സാമാജികൻമാർ, വ്യവസായികൾ, പ്ലാനർ മാർ,പ്രൊഫസർമാർ,മതമേലധ്യക്ഷന്മാർ, വൈദികശ്രേഷ്ഠർ, തുടങ്ങിയ വിവിധ രംഗങ്ങളിൽ ശോഭിക്കുന്ന മഹാരഥന്മാർക്ക് ആത്മജ്ഞാനം നൽകിയ എം.എസ്.സ്കൂൾ ഔന്നത്യത്തിന് കൊടുമുടിയിൽ ഒരു മഹാപ്രസ്ഥാനമായി അനേകർക്ക് അറിവ് പകർന്നു കൊടുത്തുകൊണ്ട് നാളെയുടെ വാഗ്ദാനങ്ങളായ പുതിയ തലമുറയെ വാർത്തെടുത്തു കൊണ്ട് ഇന്നും ജ്വലിച്ചുയർന്ന നിൽക്കുന്നു.

മികവുകൾ

മലനാടിൻറെ റാണിയായ റാന്നിക്ക് എന്നും ഒരു വിജ്ഞാനദീപം ആയി നില കൊള്ളുന്ന എം എസ് ഹയർ സെക്കൻഡറി സ്കൂൾ 104 വർഷം  പിന്നിട്ട്, അനുദിനം ഉന്നതിയുടെ പടവുകൾകൾ കയറി ഇന്നത്തെ നിലയിൽ പ്രശോഭിക്കുന്നു. 1916 റാന്നിയിലെ ആദ്യത്തെ ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം രണ്ടായിരത്തിൽപരം വിദ്യാർഥികളുമായി പത്തനംതിട്ട ജില്ലയിലെ ശ്രദ്ധേയമായ ഒരു സ്കൂളായി ഇന്ന് മാറിക്കഴിഞ്ഞു.

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തന്റെ ഭാഗമായി സംസ്ഥാനം ഒട്ടാകെയുള്ള സ്കൂളുകളെ ഹൈടെക് ആക്കാൻ തീരുമാനിച്ചപ്പോൾ പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ഹൈടെക് സ്കൂൾ ആക്കാൻ കഴിഞ്ഞ് റാന്നി എംഎസ് ഹൈസ്കൂൾ ആണെന്നുള്ള അഭിമാനാർഹമായ ഒരു നേട്ടമായിരുന്നു. റാന്നി ഉപജില്ലയിലെ മറ്റേതൊരു സ്കൂളിനെ കാളും നല്ല വിജയം എസ്.എസ്.എൽ.സി പരീക്ഷകളിൽ കൈവരിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. 2019 - 20 വർഷത്തെ പത്തനംതിട്ട റവന്യൂ ജില്ലാ ജില്ലാ സ്കൂൾ സ്കൂൾ കലോത്സവത്തിന് നവംബർ 18 മുതൽ 22 വരെ റാന്നിയുടെ മണ്ണിൽ ആതിഥ്യമരുളാൻ ഈ സ്കൂളിന് കഴിഞ്ഞു എന്നത് ഏറെ സന്തോഷവും അഭിമാനവും നൽകുന്നു.മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിന് വേദി ആകാനും ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനതല ഗണിത ശാസ്ത്രമേളയിൽ ഈ സ്കൂളിലെ അക്സ റജി "എ"ഗ്രേഡ് കരസ്ഥമാക്കി എസ്.എസ്.എൽസി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹയായി.

റാന്നി സബ് ഡിസ്ട്രിക്ട് സ്പോർട്സിൽ എം.എസ്.ഹയർ സെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു.സൗത്ത് സോൺ ഗെയിംസിൽ ജൂനിയർ ഫുട്ബോൾ മത്സരത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥി അമൽരാജ് പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും അവിടെ നിന്ന് സ്റ്റേറ്റ് ക്യാമ്പിലേക്ക് പങ്കെടുക്കുവാൻ അർഹത നേടുകയും ചെയ്തു.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കാൻ ഈ സ്കൂളിലെ രഹൻ രാജു എബ്രഹാം, റബേക്ക രാജു എബ്രഹാം,അനഘ മഞ്ജു എന്നീ കുട്ടികൾക്ക് സാധിച്ചു.പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട അയ്യപ്പഭക്തരുടെ ജീവൻ രക്ഷിക്കാൻ സ്കൂളിലെ വിദ്യാർത്ഥികളായ അഖിൽ ഷിബു, ആദിത്യൻ എന്നേ കുട്ടികൾക്ക് കഴിഞ്ഞു. കേന്ദ്ര ഗവൺമെൻറിൻറെ ജീവൻരക്ഷാ പദ്ധതിക്ക് ഇവർ അർഹരായി.2018 ഉണ്ടായ മഹാപ്രളയത്തിൽ ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിച്ച ഈ സ്കൂൾ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച അനേകം കുടുംബങ്ങൾക്ക് കൈത്താങ്ങായി മാറി. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് 80 ടിവി,ഫോൺ, ഡിഷ് സൗകര്യം ഇവ നൽകി സഹായിക്കാനും പൂർവ്വവിദ്യാർത്ഥികളുടെ പിന്തുണയോടെ സാധിച്ചു എന്നതും വലിയൊരു നേട്ടമായി കരുതുന്നു. കോമഡി മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങൾക്ക് ഭക്ഷണവും ധനസഹായവും നൽകാൻ ഈ വിദ്യാലയത്തിന് സാധിച്ചു.

പാഠ്യേതര പ്രവർത്തനങൾ

  • ‍ദിനാചരണം 2020-21
    • ജൂൺ 5 ലോക പരിസ്ഥിതി ദിനം

പ്രകൃതി സംരക്ഷണം നമ്മുടെ കടമയാണ് എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ എബ്രഹാം, സയൻസ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി. പ്രകൃതി സംരക്ഷണത്തിനും വൃക്ഷത്തൈകൾ നട്ടു പരിപാലിക്കുന്നതിനും ആവശ്യകതയെക്കുറിച്ച് ഹെഡ്മാസ്റ്റർ നിർദ്ദേശം നൽകുകയും ആ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികൾ ഇപ്പോൾ വീട്ടിൽ ഇരിക്കുന്ന സാഹചര്യത്തിൽ വൃക്ഷത്തെ നടന്ന ചിത്രം അയച്ചു തരികയും അതിൻറെ ഓരോ വളർച്ചയും രേഖപ്പെടുത്തി എന്ന് ഉറപ്പു പറയുകയും ചെയ്തു. പരിസ്ഥിതി ദിന ക്വിസ് മത്സരം, ഓൺലൈനായി നടത്തി. കുട്ടികളിൽ പ്രകൃതി സംരക്ഷണത്തിന് ആവശ്യകതയെ കുറിച്ച് ഒരു   ബോധവൽക്കരണവും നടത്തി.

    • ജൂൺ 19 ലോക വായനാ ദിനം

കേരള ഗ്രന്ഥശാല സംഘത്തിൻറെ ഉപജ്ഞാതാവും പ്രചാരകനും ആയിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ.പണിക്കരുടെ ജന്മദിനമാണ് ജൂൺ 19 1996 മുതൽ കേരള സർക്കാർ അദ്ദേഹത്തിൻറെ ജന്മദിനം വായനാദിനമായി ആചരിക്കുന്നു.അതിൻറെ ഭാഗമായി നമ്മുടെ സ്കൂളിലും ആ ദിനം ആചരിച്ചു. ജൂൺ 19 മുതൽ 25 വരെയുള്ള കാലയളവിൽ വിവിധ ഇന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ ആയി സാധിച്ചു. രക്ഷകർത്താക്കളുടെ മേൽനോട്ടത്തിൽ വായനാദിന പ്രസംഗം, വായനാദിന ക്വിസ്, വായനാദിന സന്ദേശം, ഇതുമായി ബന്ധപ്പെട്ട പോസ്റ്റർ ,എന്നിവ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലും നടത്താൻ സാധിച്ചു.കുട്ടികളോട് അവർ വായിച്ച് ബുക്കിനെ കുറിച്ച് വായനാകുറിപ്പ് എഴുതാനായി പറഞ്ഞു. വേറിട്ട മത്സരങ്ങൾ നടത്തുകയും വിജയികളായ വിദ്യാർഥികളെ തിരഞ്ഞെടുക്കുകയും ചെയ്തു.വേറിട്ട ഇത്തരം പരിപാടികളിൽ കുട്ടികൾ പൂർണമായും പങ്കാളികളാക്കുകയും വായനയുടെ മഹത്വം മനസ്സിലാക്കുകയും ചെയ്തു.

ജൂലൈ

ജൂലൈ 21 ചാന്ദ്രദിനം

മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തിയ അതിൻറെ ഓർമ്മക്കായി ജൂലൈ 21 ചാന്ദ്രദിനം ആയി സ്കൂൾ ആഘോഷിക്കുകയുണ്ടായി. അമേരിക്കക്കാരനായ നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ മൈക്കിൾ കോളിൻസ് എന്നീ ബഹിരാകാശസഞ്ചാരിൾ ചേർന്ന് അപ്പോളോ എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്.ജൂലൈ 21ന് വാഹനത്തിൽനിന്ന് ചന്ദ്രനിൽ ഇറങ്ങി നടന്ന ആംസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ ആദ്യ മനുഷ്യൻ എന്ന നേട്ടം കൈവരിച്ചു.ഈ വിവരങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക പഠന അധ്യാപകരുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി. ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ബഹിരാകാശ സഞ്ചാരികളുടെ ചിത്രങ്ങൾ ശേഖരിക്കുക, ബഹിരാകാശ സഞ്ചാരിയായ വേഷമിട്ട ചിത്രങ്ങൾ എടുക്കുക, ചിത്രങ്ങൾ അധ്യാപകർക്ക് അയച്ചുകൊടുക്കുക, എന്നിവ കുട്ടികൾ നിർവഹിച്ചു . ചാന്ദ്രദിന ക്വിസ് നടത്തി.

ഓഗസ്റ്റ്

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം

വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ഓർമ്മ പുതുക്കി ആഗസ്റ്റ് പതിനഞ്ചാം തീയതി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടത്തി. 9 മണിക്ക് covid പ്രോട്ടോകോൾ പാലിച്ചുകൊണ്ട് എം.എസ്.എച്ച് എസ് എസ് സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് എബ്രഹാം ദേശീയ പതാക ഉയർത്തി,സ്വാതന്ത്ര്യദിന പരിപാടി ഉദ്ഘാടനം ചെയ്തു. കൊറോണ കാലത്തിലും രാജ്യസ്നേഹവും, ജനാധിപത്യ മൂല്യങ്ങളും, രാജ്യത്തിൻറെ അഖണ്ഡതയും, നെഞ്ചോട് ചേർത്ത് പിടിക്കാൻ കുട്ടികളെ പഠിപ്പിക്കുക എന്ന ലക്ഷ്യം കൂടിയാണ് സ്വാതന്ത്ര്യദിനാഘോഷത്തിലൂടെ ചെയ്യുന്നത്.സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് സ്വാതന്ത്ര്യദിനാഘോഷം നിങ്ങളുടെ സങ്കല്പം എന്ന വിഷയത്തിൽ ഓൺലൈൻ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. അതിനുപുറമേ "സ്വാതന്ത്ര്യദിനന്തതര ഭാരതം" എന്ന വിഷയത്തിൽ ഉപന്യാസരചന സ്വാതന്ത്ര്യദിന ക്വിസ് മത്സരം എന്നിവ സ്കൂൾതലത്തിൽ നടത്തി. സ്വാതന്ത്രദിനത്തെ കുറിച്ചുള്ള സ്ലോഗൻസ്, പ്ലക്കാർഡ്,പോസ്റ്റേഴ്സ് എന്നിവയും എഴുതിപ്പിച്ചു.

ആഗസ്റ്റ് 17 കർഷകദിനം

കുട്ടികളിലേക്ക് കൃഷിയുടെ ബാലപാഠങ്ങൾ എത്തിക്കുന്നതിന് വേണ്ടി രക്ഷിതാക്കളുടെ സഹകരണത്തോടെ വിവിധ ഇനം വിത്തുകൾ വിതരണം ചെയ്യുകയും, ആ നാട്ടിലെ ഒരു കർഷകൻറെ ഉപദേശം സ്വീകരിച്ച വിത്തുകൾ പാകി അതിൻറെ ഓരോ ഘട്ടങ്ങളും രേഖപ്പെടുത്താനും നിർദ്ദേശിച്ചു. കർഷകനുമായുള്ള അഭിമുഖം നടത്തി അത് വീഡിയോ ആയും നോട്ടുബുക്കിൽ രേഖപ്പെടുത്തി യും ശേഖരിക്കാനായി കുട്ടികളോട് നിർദ്ദേശിച്ചു. ഇതിലൂടെ കൃഷിയോടുള്ള കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കാനും അത് പ്രാവർത്തികമാക്കാനും അവർക്ക് കഴിഞ്ഞു.

സെപ്റ്റംബർ

സെപ്റ്റംബർ 5 അധ്യാപക ദിനം

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണൻ ജന്മദിനമാണ് സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കുന്നത്. കുട്ടികൾ തന്നെയാണ് സാമൂഹിക മാധ്യമങ്ങൾ വഴി അധ്യാപകദിനം ആചരിക്കുവാൻ ആയി മുന്നിട്ടു നിന്നിരുന്നത്. കുട്ടികൾ ഓൺലൈനായി അയച്ച് ആശംസകാർഡുകൾ അധ്യാപകർക്ക് അംഗീകാരമായിരുന്നു. അധ്യാപക ദിന ഗാനവും, പ്രസംഗവും, ഒക്കെ കുട്ടികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് വേണ്ടി ഒരുക്കി. "എൻറെ പ്രിയപ്പെട്ട അധ്യാപകൻ"- ചെറു കുറിപ്പ് തയ്യാറാക്കുക ഡോക്ടർ എസ് രാധാകൃഷ്ണൻ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ അറിവിൻറെ അത്ഭുതലോകത്തേക്ക് കൈപിടിച്ചുയർത്തുന്ന അധ്യാപകരെ ഹൃദയപൂർവ്വം സ്മരിക്കാൻ കുട്ടികളെ സഹായിച്ചു.

സെപ്റ്റംബർ 16 വേൾഡ് ഓസോൺ ദിനം

സെപ്റ്റംബർ 16 വേൾഡ് ഓസോൺ ദിനത്തോട് അനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർഥികൾ പോസ്റ്ററുകൾ തയ്യാറാക്കി ഓൺലൈനായി അവരുടെ അധ്യാപകർക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

ഒൿടോബർ

ഒക്ടോബർ 2 ഗാന്ധിജയന്തി

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് ഒക്ടോബർ 2. അഹിംസയിലൂന്നിയ ജീവിതം നയിക്കുക എന്ന സന്ദേശം എല്ലാവരിലേക്കും എത്തിച്ചു. ഗാന്ധിജിയുടെ അഹിംസാ തത്വചിന്തയുടെ സ്മരണയ്ക്കായാണ് ഐക്യരാഷ്ട്രസഭ ഒക്ടോബർ 2 ഗാന്ധിജയന്തി ആയി ആചരിക്കുന്നത്. ഈ ദിനത്തിൽ അദ്ദേഹത്തിൻറെ ലളിതാ പൂർണമായ ജീവിതം സ്മരിക്കാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. ശുചിത്വത്തിന് പ്രാധാന്യം നൽകുന്നതിനാൽ കുട്ടികൾ അവരവരുടെ വീടും പരിസരവും വൃത്തിയാക്കാനും, അതോടൊപ്പം ഗാന്ധിജിയെ കുറിച്ചുള്ള ലേഖനം, ക്വിസ്, ചിത്രരചനാ മത്സരം എന്നിവ നടത്തി. ഗാന്ധിജിയുടെ വേഷത്തിൽ ഫോട്ടോ അയച്ചു തന്ന് ആ ദിവസത്തിൽ സ്മരണ പുതുക്കി.

ഒക്ടോബർ 13 സംസ്ഥാന കായിക ദിനം

ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്പോർട്സ് കൗൺസിലിൻറെ സ്ഥാപക പ്രസിഡണ്ട് ആയിരുന്ന ജീവി രാജു എന്ന ലെഫ്റ്റ് കേണൽ പി. ആയ. ഗോദവർമ്മ രാജയുടെ ജന്മദിനമായ ഒക്ടോബർ 13 സ്കൂളിൽ സംസ്ഥാന കായിക ദിനമായി ആചരിച്ചു. കുട്ടി കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവരുടെ കഴിവുകൾ പരസ്പരം പകർന്നു നൽകാനും നേതൃത്വപരമായ ശേഷികൾ ആർജ്ജിക്കാനും കഴിയുക എന്നതായിരുന്നു ഈ ദിനാചരണത്തിന് ലക്ഷ്യം. കായിക ദിന ക്വിസ് ഓൺലൈനായി നടത്തി വിജയിയെ കണ്ടെത്തി.

നവംബർ

നവംബർ 1 കേരളപ്പിറവി ദിനം

ദൈവത്തിൻറെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിൻറെ അറുപത്തിനാലാമത് ജന്മദിനം കേരളപ്പിറവിദിനമായി സ്കൂൾ ആചരിച്ചു. മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കുന്നു. കുട്ടികൾ കേരളീയ വേഷത്തിൽ കേരളീയ ഗാനം, പ്രസംഗം, എന്നിവ ഓൺലൈനായി അവതരിപ്പിച്ചു. കേരള തനിമ വിളിച്ചോതുന്ന കഥകളി ഓട്ടൻതുള്ളൽ എന്നീ കലാരൂപങ്ങളും വള്ളംകളിയും കേരളത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വേറിട്ടുനിൽക്കുന്നു. Covid19 ലും പതറാതെ ഓൺലൈനായി ഒത്തുകൂടി കേരളപിറവി ആഘോഷങ്ങൾ മനോഹരമായി നടത്താൻ കഴിഞ്ഞു.

നവംബർ 14 ശിശുദിനം

സ്വാതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമായ നവംബർ 14 ഗംഭീര ആഘോഷപരിപാടികൾ ഓടുകൂടി സ്കൂളിൽ ഓൺലൈനായി ആചരിച്ചു. കുട്ടികളെ അത്രയേറെ സ്നേഹിച്ചിരുന്ന ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമാണ് നമ്മൾ ശിശുദിനമായി ആഘോഷിക്കുന്നത് കുട്ടികൾ നമ്മുടെ രാജ്യത്തിൻറെ ഭാവിയുടെ വാഗ്ദാനങ്ങൾ ആണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നത്. എം. എസ്. എച്ച് .എസ്. എസ് ഹെഡ് മാസ്റ്റർ ശ്രീ ബിനോയ് എബ്രഹാമിന് ആശംസയോടെ കൂടിയാണ് ശിശുദിനാഘോഷ പരിപാടി ആരംഭിച്ചത്. കുട്ടികൾ ഹിന്ദി, മലയാളം, ഇംഗ്ലീഷ് ,എന്നീ ഭാഷകളിൽ പ്രസംഗം,ചാച്ചാജിയെ കുറിച്ച് കവിത എഴുതി അവതരണം, ദേശഭക്തിഗാനം, ചാച്ചാജിയുടെ വേഷമിട്ട ഫോട്ടോ, എന്നിവയും ഉണ്ടായിരുന്നു. കുട്ടികളുടെ പൂർണ്ണ പങ്കാളിത്തം നിർവഹിക്കാനായി കഴിഞ്ഞു.

ഭൗതികസൗകര്യങ്ങൾ

നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എം. എസ്. ഹയർസെക്കൻഡറി സ്കൂളിൽ ‍ ‍വിശാലമായ സ്റ്റേഡിയത്തോടുകൂടിയ കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിമൂന്നോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദർശനത്തിന് സ്മാര്ട്ട് റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തിൽ പരം പുസ്തകങ്ങൾ അടങ്ങിയ ഗ്രനഥശാല ,സയൻസ് വിഷയങ്ങൾക്ക് ആവശ്യമായ ലാബുസൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നു. സ്കൂളിലെ പ്രധാന സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.

യു. പി .വിഭാഗം കൈയെഴുത്തു മാസിക ** അക്ഷരം **.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൗട്ട് & ഗൈഡ്സ്

ഭാരത് സ്കൗട്ട് & ഗൈഡ് സ്കുളിൽ പ്രവർത്തിക്കുന്നു.2016-17അദ്ധൃയന വർഷത്തിൽ 4 കുട്ടികൾ രാജപുരസ്കാർ അവാർഡ് നേടി.സ്കൗട്ട് മാസ്റ്ററായി ശ്രീ രാഹുൽ സഖറിയായും ഗൈഡ് ക്യാപ്റ്റനായി ശ്രീമതി ബിന്ദു ഏബ്രഹാമും പ്രവർത്തിക്കുന്നു.

സ്കൗട്ട് & ഗൈഡിലും കൂടി 32 കുട്ടികൾ വീതമുള്ള ഒരു നല്ല യൂണിറ്റ് ഈ സ്കുളിൽ പ്രവർത്തിക്കുന്നു.ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങളിൽ റാന്നി ഉപജില്ലയിലെ ഏറ്റവും നല്ല യൂണിറ്റായി ഈ സ്കുളിലെ യൂണിറ്റിനെ തിരഞ്ഞെടുത്തു.സ്കുൾ ഡിസിപ്ളിന്റ ഭാഗമായി കുട്ടികൾ റോഡ് വാർഡൻമാരായി സേവനം അനുഷ്ടിക്കുന്നു.

സ്കൂളിലെ വിവിധ ക്ലബ്ബുകൾ

[എം.എസ്.എച്ച്.എസ്.എസ്.റാന്നി/നേർക്കാഴ്ച|നേർക്കാഴ്ച]]

മാനേജ്മെന്റ്

റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റ്.

മാനേജർ : Sri.Zachariah Stephen , റാന്നി

ശ്ര.ബിനോയി.കെ.എബ്രാഹം

പ്രധാന അദ്ധ്യാപിക

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1916-1918 റവ.ഫാ.എബ്രഹാം. മൽപാൻ, താഴത്ത്
1927-1928 വി.ജി. തോമസ്, വെല്ലാംകുഴിയിൽ
1928-1929 എം.കെ. കുറിയാക്കോസ്, മേനാതോട്ടത്തിൽ
1929-1962 റവ.ഫാ.പി.ജെ. തോമസ് കോർഎപ്പിസ്കോപ്പ, പുരക്കൽ
1962-1966 വി.ഐ.എബ്രഹാം, വയല
1966-1975 റവ.ഫാ.എം.സി.വറുഗീസ് കോർഎപ്പിസ് കോപ്പ, മാന്നാംകുഴിയിൽ
1975-1978 എം.ജെ.എബ്രഹാം, മണിമലേത്ത്
1978-1983 കെ.എം.മാത്യു, കലയിത്ര
1983-1984 എം.ജെ.എബ്രഹാം, മണിമലേത്ത്
1984-1988 എബ്രഹാം.സി.മാത്യൂ, ചാലുപറമ്പിൽ
1988-1990 പി.എ.കുര്യൻ, പുതുവീട്ടിൽ
1990-1993 സാറാമ്മ ജേക്കബ്, വളഞ്ഞംതുരുത്തിൽ
1993-1994 വി.കെ.ചെറിയാൻ, വരാത്ര
1994-1997 കെ.പി.സരോജിനി ദേവി, കൊട്ടാരത്തിൽ
1997-1999 ലീലാമ്മ ജേക്കബ്, മംഗലവീട്ടിൽ
1999-2003 ലീലാമ്മ ഉണ്ണിട്ടൻ, കല്ലംപറമ്പിൽ
2003-2005 സൂസമ്മ കോര, വാഴയ്ക്കൽ
2005-2008 വി.ഒ.സജു, വെട്ടിമൂട്ടിൽ
2008-2019

റ്റീന എബ്രാഹം

2019 - ബിനോയി കെ എബ്രാഹം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റവ.ഡോ.ബിഷപ്പ് സാം മാത്യൂ.(ബിലീവേഴ്സ് ചർച്ച്)
  • ഡോ.തോമസ് വറുഗീസ്-ഓങ്കോളജിസ്റ്റ്
  • ഡോ.സാം ഫിലിപ്പ് (കോലഞ്ചേരി മെഡിക്കൽ കോളേജ്)
  • ശ്രീമതി.സൂസൻ ഫിലിപ്പ്(എയർപോർട്ട് മാനേജർ-ബംഗളൂരു)
  • ഡോ.യോഗിരാജ് (ത്വക് രോഗ വിദഗ്ധൻ)
  • ഡോ.പി.എ.തോമസ്,പുല്ലംപള്ളിൽ(പ്ലാസ്റ്റിക് സർജൻ)

വഴികാട്ടി

{{#multimaps:9.376378, 76.779567|width=800px| zoom=16}}