ജി.എൽ.പി.എസ് തൂവ്വൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വണ്ടൂർ ഉപജില്ലയിലെ തുവ്വൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
ജി.എൽ.പി.എസ് തൂവ്വൂർ | |
---|---|
വിലാസം | |
തുവ്വൂർ GLP SCHOOL TUVVUR , തുവ്വൂർ പി.ഒ. , 679327 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1912 |
വിവരങ്ങൾ | |
ഫോൺ | 04931 284050 |
ഇമെയിൽ | glpstuvvur@gmail.com |
വെബ്‍സൈറ്റ് | glpstuvvur.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 48538 (സമേതം) |
യുഡൈസ് കോഡ് | 32050300405 |
വിക്കിഡാറ്റ | Q64565918 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തുവ്വൂർ, |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 303 |
പെൺകുട്ടികൾ | 245 |
ആകെ വിദ്യാർത്ഥികൾ | 548 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗോപാലകൃഷ്ണൻ സി |
പി.ടി.എ. പ്രസിഡണ്ട് | ഇക്ബാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹരിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പാശ്ചാത്യ സംസ്കാരവും വിദ്യാഭ്യാസവും മലബാറിൽ സ്വാധീനം ചെലുത്തിയിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ കാലഘട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന തുവ്വൂരിലെ ജനങ്ങളുടെ സാമൂഹ്യവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി 1912 ൽ തുവ്വൂർ അധികാരി ആയിരുന്ന കൂരിയാടി നാരായണൻ നായരുടെ പരിശ്രമ ഫലമായി ശ്രീ തറക്കൽ ശങ്കരനുണ്ണി വക കെട്ടിടത്തിൽ (ഇന്നത്തെ തറക്കൽ എ.യു .പി.എസ് സ്കൂൾ കെട്ടിടം ) അക്കാലത്തെ വിദ്യാഭ്യാസ സമ്പ്രദായ പ്രകാരം മാപ്പിള ബോർഡിന്റെ കീഴിൽ ഒരു മാപ്പിള എൽ .പി സ്കൂളും ശ്രീ കണ്ടമംഗലത്ത് രാമൻ കുട്ടി പണിക്കർ വക കെട്ടിടത്തിൽ (ഇന്നത്തെ തുവ്വൂർ ജി . എൽ. പി സ്കൂൾ കെട്ടിടം ) ഹിന്ദു ബോർഡിന്റെ കീഴിൽ ഒരു ഹിന്ദു എൽ.പി.സ്കൂളും സ്ഥാപിച്ചു കൊണ്ട് തുവ്വൂരിൽ ഔപചാരിക വിദ്യാഭ്യാസത്തിനു അടിത്തറയിട്ടു .പിന്നീടു ഹിന്ദു സ്കൂൾ നിർത്തലാക്കുകയും അക്കരക്കുളത്ത് പുതിയ മാപ്പിള ഗവ. സ്കൂൾ ആരംഭിക്കുകയും ചെയ്തപ്പോൾ തറക്കൽ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഗവ.മാപ്പിള എൽ.പി.സ്കൂൾ.ശ്രീ.രാമൻ കുട്ടി നായരുടെ കെട്ടിടത്തിലേക്ക് മാറ്റി ഇന്നത്തെ തുവ്വൂർ ഗവ.എൽ.പി.സ്കൂൾ ആയി മാറി.കൂടുതൽ വായിക്കുക
ഇത് പോയ കാലം ഇവിടെ ചരിത്രം വഴി പിരിയുകയാണ് .ഗ്രാമങ്ങളിലെ വിദ്യാലയങ്ങളിൽ ഇന്ത്യയുടെ ഹൃദയ താളം ശ്രവിച്ച രാഷ്ട്ര പിതാവിൻറെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ , നാടിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ, ,സഹജീവികളുടെ കണ്ണീരൊപ്പാൻ മനസ്സുള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ, അധ്യാപകരും വിദ്ധ്യാർഥികളും രക്ഷിതാക്കളും ഒന്നിച്ചു മുന്നോട്ട്.......................................,
-
കുറിപ്പ്2
ഭൗതികസൗകര്യങ്ങൾ
അഞ്ചു കെട്ടിടങ്ങളിലായി ഇരുപതു ക്ലാസ് റൂമുകൾ . ക്ലാസ്സ് റൂമുകൾ എല്ലാം നിലം ടൈലിട്ടതും ഫാൻ ,ലൈറ്റ് എന്നിവയോട് കൂടിയതും ഭിത്തികൾ ചിത്രങ്ങളാൽ ആകര്ഷ്കമാകിയതും ആണ്.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്
- ജി.എൽ.പി.എസ് തൂവ്വൂർ/നേർക്കാഴ്ച/നേർക്കാഴ്ച
- സേവന പാതയിൽ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകരെ കാണുന്നതിന്......
കണ്ണൻ കുട്ടി | 1965-1980 |
അപ്പുകുട്ട പണിക്കർ | 1980-1987 |
വാസുദേവൻ | 1987-1989 |
ആമിന | 1989 |
പി.കെ.രാജമ്മ | 1996-2000 |
ഏലികുട്ടി | 2000-2004 |
കുര്യാക്കോസ് | 2004-2007 |
രാജൻ | 2007-2009 |
മറിയാമ്മ | 2009-2013 |
അനിൽ കുമാർ | 2013-2015 |
ജോസുകുട്ടി | 2015-2019 |
റാബിയ | 2019-2020 |
ഇസ്മയിൽ | 2021 |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നമ്പർ | പേര് |
---|---|
1 | കണ്ണൻ കുട്ടി |
2 | ദേവകി |
3 | രാമൻകുട്ടി |
4 | രാജി ടീച്ചർ |
5 | അച്ചാമ്മ ടീച്ചർ |
6 | അൽഫോൻസ ടീച്ചർ |
7 | അപ്പുകുട്ടൻ മാസ്റ്റർ |
8 | ആമിന ടീച്ചർ |
9 | വാസുദേവൻ മാസ്റർ |
10 | രാധ ടീച്ചർ |
11 | കുഞ്ഞൻ മാസ്റ്റർ |
12 | കാളി ടീച്ചർ |
13 | മാധവൻ മാസ്റ്റർ |
14 | ഷൻമുഖൻ മാസറ്റർ |
15 | അബ്ദുൽ ഖാദർ മാസ്റ്റർ |
16 | പണിക്കർ മാസ്റ്റർ |
17 | രാജമ്മ ടീച്ചർ |
18 | ഏലി കുട്ടി ടീച്ചർ |
19 | കുര്യാക്കോസ് മാസ്റ്റർ |
20 | ഖാദർ മാസ്റ്റർ |
21 | ദേവേശൻ മാസ്ററർ |
22 | പൗലോസ് മാസ്റർ |
23 | ശാന്ത കുമാരി ടീച്ചർ |
2023-24 വർഷത്തിൽ നിലവിലുള്ള അദ്ധ്യാപകർ
1 | സി . ഗോപാല കൃഷ്ണൻ |
---|---|
2 | ഷാഹിന |
3 | പ്രീതിഷ്.ആർ |
4 | ഹസ്‌ന |
5 | റുക്‌സാന |
6 | ഹസീന |
7 | സലീന.കെ |
8 | നിമ്മി മോൾ.പി.കെ |
9 | വിനീഷ് കുമാർ |
10 | നിജേഷ് |
11 | സജ്ന മോൾ |
12 | ബിഞ്ജിഷ |
13 | രഞ്ജിഷ |
14 | ശ്രീജ |
15 | ദിവ്യ |
16 | സ്വപ്ന.പി.പി |
17 | ഖദീജ |
18 | സംഗീത |
19 | ഷണ്മുഖ ദാസ് (PTCM) |
മികവുകൾ
- 2015-16 വർഷത്തിൽ വണ്ടൂർ ഉപജില്ല കലാമേളയിൽ എൽ.പി വിഭാഗം ഒന്നാം സ്ഥാനം.
- 2018-19വർഷത്തിൽ വണ്ടൂർ ഉപജില്ല കലാമേളയിൽ എൽ.പി വിഭാഗം മൂന്നാം സ്ഥാനം.
- 2018 -19 അധ്യയന വർഷത്തിൽ 22 LSS നേടുകയുണ്ടായി
- 2019 -20 അധ്യയന വർഷത്തിൽ 16 LSS നേടുകയുണ്ടായി
- 2020 -21 അധ്യയന വർഷത്തിൽ 19 LSS നേടുകയുണ്ടായി
- 2022-23 അധ്യയന വർഷത്തിൽ പഞ്ചായത്തു തല കലാമേളയിൽ ഒന്നാം സ്ഥാനം
- 2022-23 അധ്യയന വർഷത്തിൽ സബ്ജില്ലാ തല കലാമേളയിൽ രണ്ടാം സ്ഥാനം
- 2022-23 അധ്യയന വർഷത്തിൽ സബ്ജില്ലാ തല ഫുട്ബോൾ മേളയിൽ ജേതാക്കൾ
- 2022-23 അധ്യയന വർഷത്തിൽ സബ്ജില്ലാ തല ശാസ്ത്ര മേളയിൽ ക്ലേ മോഡലിംഗ് ഒന്നാം സ്ഥാനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.ഭാസ്കരൻ (അസി:അക്കൌണ്ടന്റ് ജെനറൽ)
വഴികാട്ടി
തുവ്വൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തുവ്വൂർ കമാനം റോഡിലൂടെ 500 മീറ്റർ നടന്നോ ഓട്ടോ റിക്ഷയിൽ സഞ്ചരിച്ചോ തുവ്വൂർ കമാനം എത്തുക.അവിടെനിന്നും 15 മീറ്റർ അകലത്തിൽ ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.
മഞ്ചേരി ഭാഗത്തു നിന്നും വരുമ്പോൾ കാളികാവ് ബസിൽ കയറി തുവ്വൂരികമാനം ഇറങ്ങുക.
കാളികാവ് ഭാഗത്തു നിന്നും വരുമ്പോൾ പാണ്ടിക്കാട് മഞ്ചേരി ബസ്സിൽ തുവ്വൂർ കമാനം ഇറങ്ങുക.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48538
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ