സഹായം Reading Problems? Click here


ജി.എൽ.പി.എസ് തൂവ്വൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(48538 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.എൽ.പി.എസ് തൂവ്വൂർ
ജി .എൽ .പി .എസ്.തുവ്വൂർ
വിലാസം
പി.ഒ,

തുവ്വൂർ
,
679327
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04931284050
ഇമെയിൽglpstuvvur@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48538 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലവണ്ടൂർ
ഉപ ജില്ലവണ്ടൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം312
പെൺകുട്ടികളുടെ എണ്ണം308
വിദ്യാർത്ഥികളുടെ എണ്ണം620
അദ്ധ്യാപകരുടെ എണ്ണം19
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ് കുട്ടി
പി.ടി.ഏ. പ്രസിഡണ്ട്സുകുമാരൻ .ഇ.എം
അവസാനം തിരുത്തിയത്
27-09-202048538


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പാശ്ചാത്യ സംസ്കാരവും വിദ്യാഭ്യാസവും മലബാറിൽ സ്വാധീനം ചെലുത്തിയിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ കാലഘട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന തുവ്വൂരിലെ ജനങ്ങളുടെ സാമൂഹ്യവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി 1912 ൽ തുവ്വൂർ അധികാരി ആയിരുന്ന കൂരിയാടി നാരായണൻ നായരുടെ പരിശ്രമ ഫലമായി ശ്രീ തറക്കൽ ശങ്കരനുണ്ണി വക കെട്ടിടത്തിൽ (ഇന്നത്തെ തറക്കൽ എ.യു .പി.എസ് സ്കൂൾ കെട്ടിടം ) അക്കാലത്തെ വിദ്യാഭ്യാസ സമ്പ്രദായ പ്രകാരം മാപ്പിള ബോർഡിന്റെ കീഴിൽ ഒരു മാപ്പിള എൽ .പി സ്കൂളും ശ്രീ കണ്ടമംഗലത്ത് രാമൻ കുട്ടി പണിക്കർ വക കെട്ടിടത്തിൽ (ഇന്നത്തെ തുവ്വൂർ ജി . എൽ. പി സ്കൂൾ കെട്ടിടം ) ഹിന്ദു ബോർഡിന്റെ കീഴിൽ ഒരു ഹിന്ദു എൽ.പി.സ്കൂളും സ്ഥാപിച്ചു കൊണ്ട് തുവ്വൂരിൽ ഔപചാരിക വിദ്യാഭ്യാസത്തിനു അടിത്തറയിട്ടു .പിന്നീടു ഹിന്ദു സ്കൂൾ നിർത്തലാകുകയും അക്കരക്കുളത് പുതിയ മാപ്പിള ഗവ. സ്കൂൾ ആരംഭിക്കുകയും ചെയ്തപ്പോൾ തറക്കൽ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഗവ.മാപ്പിള എൽ.പി.സ്കൂൾ.ശ്രീ.രാമൻ കുട്ടി നായരുടെ കെട്ടിടത്തിലേക്ക് മാറ്റി ഇന്നത്തെ തുവ്വൂർ ഗവ.എൽ.പി.സ്കൂൾ ആയി മാറി.

             ഇത് പോയ കാലം ഇവിടെ ചരിത്രം വഴി പിരിയുകയാണ് .ഗ്രാമങ്ങളിലെ വിദ്യാലയങ്ങളിൽ ഇന്ത്യയുടെ ഹൃദയ താളം ശ്രവിച്ച രാഷ്ട്ര പിതാവിൻറെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ , നാടിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ, ,സഹജീവികളുടെ കണ്ണീരൊപ്പാൻ മനസ്സുള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ, അധ്യാപകരും വിദ്ധ്യാർഥികളും രക്ഷിതാക്കളും ഒന്നിച്ചു മുന്നോട്ട്.......................................,


ഭൗതികസൗകര്യങ്ങൾ

അഞ്ചു കെട്ടിടങ്ങളിലായി ഇരുപതു ക്ലാസ് റൂമുകൾ . ക്ലാസ്സ്‌ റൂമുകൾ എല്ലാം നിലം ടൈലിട്ടതും ഫാൻ ,ലൈറ്റ് എന്നിവയോട് കൂടിയതും ഭിത്തികൾ ചിത്രങ്ങളാൽ ആകര്ഷ്കമാകിയതും ആണ്.ആകർഷകമായ സ്റ്റേജ്,മനോഹരമായ പൂന്തോട്ടം,തണൽ മരങ്ങളാൽ ചുറ്റപ്പെട്ട വിശാലമായ മൈതാനം,പച്ചക്കറി തോട്ടം ,രണ്ടു കിണറുകളിൽ നിന്നായി ശുദ്ധജല സംവിധാനം,ആകർഷകമായ സ്കൂൾ കവാടം ,വിപുലമായി സജ്ജീകരിക്കപ്പെട്ട കമ്പ്യൂട്ടർ -ഗണിത -സയൻസ് ലാബുകൾ ,2500 പുസ്തകങ്ങളോട് കൂടിയ ലൈബ്രറി,ഇന്റർ നെറ്റ് സൗകര്യം ,മിക്സി ,പുകയില്ലാത്ത അടുപ്പ്, ഗ്യാസ് അടുപ്പ് ,തുടങ്ങിയ ആധുനിക സൌകര്യങ്ങളോട് കൂടിയ അടുക്കള ,ആൺ കുട്ടികൾകും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലെറ്റ്‌ സൗകര്യം തുടങ്ങിയ ഭൌതിക സൗകാര്യങ്ങളോട് കൂടിയ ഈ സ്കൂൾ സ്റേറ്റ്ഹൈവെയോടു ചേർന്ന് സ്ഥിതി ചെയ്യുന്നു.90 ശതമാനം അധ്യാപകരും ഇവിടുത്തെ പൂർവ വിദ്യാർഥികളും നാട്ടുകാരും ആണ് എന്നത് ഇവിടുത്തെ എടുത്തു പറയത്തക്ക പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 1. കണ്ണൻ കുട്ടി മാസ്റ്റർ
 2. രാമൻ കുട്ടി മാസ്റ്റർ
 3. ദേവകി ടീച്ചർ
 4. രാജി ടീച്ചർ
 5. അച്ചാമ്മ ടീച്ചർ
 6. അൽഫോൻസ ടീച്ചർ
 7. അപ്പുകുട്ടൻ മാസ്റ്റർ
 8. ആമിന ടീച്ചർ
 9. വാസുദേവൻ മാസ്റർ
 10. രാധ ടീച്ചർ
 11. കുഞ്ഞൻ മാസ്റ്റർ
 12. കാളി ടീച്ചർ
 13. മാധവൻ മാസ്റ്റർ
 14. ഷൻമുഖൻ മാസറ്റർ
 15. അബ്ദുൽ ഖാദർ മാസ്റ്റർ
 16. പണിക്കർ മാസ്റ്റർ
 17. രാജമ്മ ടീച്ചർ
 18. ഏലി കുട്ടി ടീച്ചർ
 19. കുര്യാക്കോസ് മാസ്റ്റർ
 20. ഖാദർ മാസ്റ്റർ

നേട്ടങ്ങൾ

 1. ഈ വർഷം വണ്ടൂർ ഉപജില്ല കലാമേളയിൽ എൽ.പി വിഭാഗം ഒന്നാം സ്ഥാനം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. പി.ഭാസ്കരൻ (അസി:അക്കൌണ്ടന്റ് ജെനറൽ)

വഴികാട്ടി

Loading map...

0


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തൂവ്വൂർ&oldid=1020156" എന്ന താളിൽനിന്ന് ശേഖരിച്ചത്