ജി.എൽ.പി.എസ് തൂവ്വൂർ/പ്രവർത്തനങ്ങൾ
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം
എല്ലാവർഷവും പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിക്കാറുണ്ട് .വൃക്ഷ തൈ വിതരണം ,പരിസ്ഥിതിയുമായി ബന്ധപ്പെട്ട ക്വിസ് മത്സരം ,പോസ്റ്റർ നിർമ്മാണം ,സ്‌കൂൾ കോംബൗണ്ടിൽ മരങ്ങൾ വച്ച് പിടിപ്പിക്കൽ ,പരിസ്ഥിതി ഗാനാലാപനം ,നൃത്താവിഷ്കാരങ്ങൾ തുടങ്ങിയവ നടത്തി വരുന്നു

കൊറോണ വർദ്ധിച്ചു നവന്ന സാഹചര്യത്തിൽ സ്‌കൂൾ പ്രവർത്തിക്കാത്തതിനാൽ വീടുകളിൽ തൈകൾ നട്ടും പോസ്റ്റർ നിർമ്മിച്ചും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കുട്ടികൾ പരിസ്ഥിതി ദിനം ആഘോഷിച്ചു.
വായനാദിനം
എല്ലാ വർഷവും വായനാദിനം മുതൽ കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു തുടങ്ങുന്നു.കുട്ടികൾക്ക് സ്‌കൂളിലേക്ക് പുസ്തകം സംഭാവന ചെയ്യാനുള്ള അവസരവും നൽകുന്നു. ഇതോടൊപ്പം തന്നെ വായന വാരത്തോടു അനുബന്ധിച്ചു മൂന്നു നാല് ക്ലാസുകളിലെ കുട്ടികൾക്കു ഇഷ്ടപ്പെട്ട പുസ്തകം വായിച്ചു ആസ്വാദന കുറിപ്പ് തയ്യാറാക്കുവാനും വായിച്ചു അവതരിപ്പിക്കുവാനും ഉള്ള അവസരവും.ഒന്ന് രണ്ടു ക്ലാസുകളിലെ കുട്ടികൾക്ക് കുട്ടിക്കഥകൾ പറ യാനുള്ള അവസരവും നൽകി വരുന്നു.മികച്ച പ്രകടനങ്ങൾക്ക് സമ്മാനം നൽകാനും മറക്കാറില്ല.
ബഷീർ ദിനം
ബഷീർ കൃതികളിലെ കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ചും ബഷീർ കൃതികൾ വായിച്ചും കാരിക്കേച്ചർ വരച്ചും കുട്ടികൾ ബഷീർ ദിന പരിപാടികളിൽ പങ്കാളികൾ ആകുന്നു.
കാരിക്കേച്ചർ വരക്കുന്നതിൽ വിദഗ്ധനായ അക്ഷയ്, ബഷീറിന്റെ കാരികേച്ചറുകൾ വരക്കുകയും എളുപ്പത്തിൽ കാരിക്കേച്ചർ വരയ്ക്കാൻ കുട്ടികളെ പഠിപ്പിക്കുകയും വരച്ച കാരിക്കേച്ചറുകൾ പ്രദർശിപ്പിക്കുകയും ചെയ്തത് വേറിട്ട ഒരു അനുഭവമായി .
ചാന്ദ്ര ദിനം
ചാന്ദ്ര ദിന ക്വിസ് ,പോസ്റ്റർ നിർമ്മാണം ,കൊളാഷ് നിർമ്മാണം ,ചാർട്ട് പ്രദര്ശനം,സയൻസ് ക്ലാസുകൾ,നക്ഷത്ര നിരീക്ഷണം തുടങ്ങിയവ നടത്തി വരുന്നു .
സ്വാതന്ത്ര്യ ദിനം
പഞ്ചായത്തു പ്രസിഡണ്ട് ,പി ടി എ .അംഗങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തലിന് ശേഷം ദേശഭക്തി ഗാനാലാപനം ,പ്രസംഗം,പതാക നിർമ്മാണം,ബന്ധപ്പെട്ട സിനിമ പ്രദര്ശനം ,
ഹിരോഷിമ നാഗസാക്കി ദിനം
യുദ്ധ വിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചും സഡാക്കോ കൊക്കുകളെ നിർമ്മിച്ചും യുദ്ധ വിരുദ്ധ മുദ്രാ വാക്യങ്ങൾ വിളിച്ചും ആചരിക്കുന്നു.
അധ്യാപക ദിനം
കുഞ്ഞുങ്ങൾ കുട്ടി ടീച്ചർ ആയി ക്ലാസ്സെടുക്കുകയുംപൂർവ അധ്യാപകരെ ആദരിക്കുകയും ചെയ്തു വരുന്നു.
ഗാന്ധി ജയന്തി
ഗാന്ധി ക്വിസ് ,ഗാന്ധിജിയുമായി ബന്ധപ്പെട്ട ഗാനാലാപനം ,സിനിമ പ്രദര്ശനം, ഗന്ധിജിയുടെ വേഷം കെട്ടൽ തുടങ്ങിയവ നടത്താറുണ്ട്.
ശിശുദിനം
ചാച്ചാജിയുടെ തൊപ്പി നിർമ്മാണം,വേഷം കെട്ടിയുള്ള ജാഥ ,ദേശഭക്തി ഗാനാലാപനം ,മധുരപലഹാര നിർമ്മാണം തുടങ്ങിയവ നടത്തുന്നു

ഓണാഘോഷം
ഈ വിദ്യാലയത്തിൽ എല്ലാവര്ഷവും ഓണം കേമമായി ആഘോഷിച്ചു വരുന്നു.ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ ,കഥാപാത്രങ്ങൾ ,ആഘോഷങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയുള്ള നൃത്തനാടക ആവിഷ്കാരം (ഫ്ലാഷ് മൊബ്)മെഗാ തിരുവാതിര വാമന മാവേലി വേഷം കെട്ടൽ ,ഓണസദ്യ ,പൂക്കള മത്സരം തുടങ്ങിയവ നടത്തി വരുന്നു.

[[പ്രമാണം:48538 31.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:48538 32.jpg|നടുവിൽ|ലഘുചിത്രം|

]]]]
ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം
സാന്തക്ലോസിന്റെവേഷമണിഞ്ഞ കുഞ്ഞുങ്ങളും സ്‌കൂൾ ബാൻഡ് മേളവുംചേർന്ന കരോൾ സംഘം ക്ലാസുകളിലും സ്‌കൂൾ പരിസരത്തിലും കരോൾ ഗാനം പാടി നടക്കൽ, ഘോഷ യാത്ര, കേക്ക് വിതരണം, ക്രിസ്തുമസ് ട്രീ നിർമ്മാണം,തുടങ്ങയിവ ഒരു വർഷവും മുടക്കാറില്ല.
റിപ്പബ്ലിക് ദിനം
ക്വിസ് മത്സരം ,മധുര പലഹാര വിതരണം തുടങ്ങിയവ നടത്തി വരുന്നു.
കൊളാഷ് നിർമ്മാണം ,പായസ / മധുര പലഹാര വിതരണം ,തുടങ്ങിയവ നടത്തി വരുന്നു.
LSS പരിശീലനം
അധ്യയന വർഷാരംഭത്തിൽ തന്നെ നാലാം ക്‌ളാസ്സിലെ കുട്ടികൾക്ക് LSS പരിശീലനം തുടങ്ങുന്നു.വൈകുന്നേരം സ്‌കൂൾ സമയം അവസാനിച്ചതിന് ശേഷം ഓരോഅധ്യാപകരും കുട്ടികൾക്ക് പ്രത്യേക ക്‌ളാസ് കൊടുക്കുന്നു.ഈ സ്‌കൂൾ 2018 -19 അധ്യയന വർഷത്തിൽ 18 ഉം 2019 -20 വർഷത്തിൽ 16 ഉം LSS നേടുകയുണ്ടായി.2020 -21 അധ്യയന വർഷത്തിൽ 19 LSS നേടാൻ സാധിച്ചു.

വിജയഭേരി
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക പരിശീലനം നൽകി വരുന്നു.തുവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഉണർവ്വ് എന്ന പുസ്തകത്തിന്റെ സഹായത്തോടെ മലയാളം ഗണിതം തുടങ്ങിയ വിഷയങ്ങളിൽ വളരെ അധികം പുരോഗതി കൈവരിക്കാൻ സാധിച്ചു.
സഹവാസ ക്യാമ്പ്
മൂന്നു നാല് ക്ലാസ്സുകളിലെ കുട്ടികൾക്കായി അധ്യയന വർഷാവസാനം രണ്ടു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഇതിൽ കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസുകൾ,കര കൗശല വസ്തുക്കളുടെ നിർമ്മാണം , പാവ നിർമ്മാണം ,പാവ നാടകം,നാടൻ പാട്ടുകളുടെ അവതരണം പഠന യാത്ര തുടങ്ങിയവ നടത്തുന്നു


പഠനയാത്ര
പഠനത്തിനും ഉല്ലാസത്തിനും തുല്യപ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി എല്ലാ വർഷവും പഠന യാത്ര സംഘടിപ്പിക്കുന്നു.ചരിത്ര പ്രാധാന്യം ഉള്ളതും പ്രകൃതി നിരീക്ഷണത്തിനു അനുയോജ്യമായതുമായ സ്ഥലങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.
കലാ-കായിക മേളകൾ
കുട്ടികളുടെ സർഗാത്മകമായ കഴിവുകളും,കായികമായ കഴിവുകളും കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തിയെടുക്കുന്നതിനുമായി എല്ലാ വർഷവും കലാ കായിക മേളകൾ സംഘടിപ്പിക്കുന്നു.പഞ്ചായത്തു തല മത്സരങ്ങളിലും സബ് ജില്ലാ തല മത്സരങ്ങളിലും സ്ഥിരം വിജയം നേടാറുണ്ട്.





അക്കാദമിക പ്രവർത്തനങ്ങൾ
2021 -22 അധ്യയന വർഷത്തിൽ പ്രീ പ്രൈമറി ഉൾപ്പടെ 809 കുട്ടികൾ ഈ സ്‌കൂളിൽ പഠനം നടത്തുന്നു .വിദ്യാലയത്തിൽ ദിനാചരണങ്ങളും ആഘോഷങ്ങളും പഠന പ്രവർത്തനത്തിന്റെഭാഗമായുള്ള മറ്റു അധിക പ്രവർത്തനങ്ങളും നൽകി വരുന്നു.LSS പരീക്ഷ പരിശീലനം,മറ്റു മത്സര പരീക്ഷകൾ,മലയാളത്തിലാക്കാം,ഹാലോ ഇംഗ്ലീഷ്,ശ്രദ്ധ,ഗണിതം മധുരം,ഉല്ലാസ ഗണിതം,തുടങ്ങിയ പദ്ധതികൾ നമ്മുടെ സ്‌കൂളിലുംനല്ല രീതിയിൽ നടപ്പാക്കിയതിലൂടെ മികച്ച പഠനം ഇവിടെ ഉറപ്പു നൽകാൻ സാധിക്കുന്നു.പഠന പിന്നാക്ക അവസ്ഥ പരിഹരിക്കുന്നതിനായി പ്രത്യേക വർക്ക് ഷീറ്റുകളും മറ്റും അദ്ധ്യാപകർ നൽകി വരുന്നു.ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികൾ സമൂഹത്തിന്റെ നാനാ തുറകളിലും ശോഭിക്കുന്നുണ്ട്.ഇവിടുത്തെ അധ്യാപകരിൽ ഭൂരിഭാഗവും ഈ സ്‌കൂളിലെപൂർവ്വ വിദ്യാർത്ഥികൾ ആയതിനാൽ തന്നെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് സ്‌കൂളിന്റെ പുരോഗതിക്കായി പരിശ്രമിക്കുന്നു.
അക്കാദമിക മാസ്റ്റർ പ്ലാൻ
പൊതുവിദ്യാഭ്യാസ വകുപ്പിന്റെനിർദ്ദേശം അനുസരിച്ചു കുട്ടികൾക്ക് ഗുണമേന്മ ഉള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും അക്കാദമിക മികവ് ഉറപ്പു വരുത്തുന്നതിനും സഹായകമായ തരത്തിൽ ഒരു അക്കാദമിക മാസ്റ്റർ പ്ലാൻ ഒരുക്കിയിട്ടുണ്ട്.വിഷയാടിസ്ഥാനത്തിൽ SRG ചേർന്ന് തയ്യാറാക്കിയ പ്ലാനുകൾ PTA അംഗീകാരത്തോടെഫൈനൽ റിപ്പോട്ട് ആക്കുക ആയിരുന്നു.അക്കാദമിക മാസ്റ്റർ പ്ലാനിന്റെ ആക്‌ഷൻ പ്ലാൻ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ സ്‌കൂളിൽ നടപ്പാക്കി വരുന്നത്.
ഒറ്റനോട്ടത്തിൽ.......................................







