ജി.എൽ.പി.എസ് തൂവ്വൂർ/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഐ.ടി.ക്ലബ്ബ്
നാല്പതു കുട്ടികൾ അംഗങ്ങളായ ഐ .ടി . ക്ല്ബ് .മാസത്തിലൊരിക്കൽ കുട്ടികല്കായുള്ള ഫിലിം പ്രദർശിപ്പിക്കുന്നു.കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ ഈ കുട്ടികൾ മികവു പുലർത്തുന്നു.ഐ.ടി.ലാബ് നല്ല രീതിയിൽ സംരക്ഷിക്കുന്നതിൽ ഈ കുട്ടികൾ ശ്രദ്ധനൽകുന്നു.
സയൻസ്ക്ലബ്
നാല്പതോളം കുട്ടികൾ അംഗങ്ങളായുള്ള സയൻസ് ക്ലബ് എല്ലാ വർഷവും വിപുലമായ പ്രവർത്തനങ്ങൾ നടത്തുന്നു.ഇതിൽ അംഗങ്ങളായുള്ള കുട്ടികൾ വിവിധ ക്ലാസ്സുകളുമായി ബന്ധപ്പെട്ട സ്കൂൾ തല പരീക്ഷണങ്ങൾ,ശാസ്ത്രകരന്മാരുടെ ചിത്ര പ്രദർശനം ,പരിസ്ഥിതി ദിന പരിപാടികൾ ,ചാന്ദ്ര ദിന പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു .സയൻസ് ക്ല്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം ഏക ദിന സഹവാസ ക്യാമ്പും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു .
ഫിലിം ക്ലബ്ബ്
ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിശേഷ ദിവസങ്ങളിൽ ബന്ധപ്പെട്ട സിനിമകളും ഡോക്യൂമെന്ററികളും പ്രദർശിപ്പിക്കുന്നു.
ഗണിത ക്ലബ്ബ്
ഗണിത ക്ളബ്ബിന്റെ നേതൃത്വത്തിൽ വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കുന്നു.ഇതിൽ നിന്നും ഉണ്ടാക്കി എടുക്കുന്ന പഠനോപകാരണങ്ങളും മറ്റും ഗണിത ലാബിനു മുതൽക്കൂട്ടാവുന്നു

സാമൂഹ്യ ശാസ്ത്ര ക്ളബ്ബ്
എല്ലാ വർഷാരംഭത്തിലും 40 കുട്ടികളെ ഉൾപ്പെടുത്തി സാമൂഹ്യ ശാസ്ത്ര ക്ളബ്ബ് രൂപീകരിക്കുന്നു.സ്വാതന്ത്ര്യ ദിന ക്വിസ് ,റിപ്പുബ്ലിൿ ദിന ക്വിസ് തുടങ്ങിയവക്കൊക്കെ കുട്ടികളെ ഈ ക്ളബ്ബു് വഴി തയ്യാറാക്കുന്നു.
പരിസ്ഥിതി ക്ളബ്ബ്
40 കുട്ടികളെ ഉൾപ്പെടുത്തി ഒരു പരിസ്ഥിതി ക്ളബ്ബ് എല്ലാ വർഷവും സ്‌കൂളിൽ പ്രവർത്തിക്കുന്നു.പരിസ്ഥിതി ദിനത്തിൽ ക്ളബ്ബിന്റർ ആഭിമുഖ്യത്തിൽ വൃക്ഷ തൈകൾ വച്ച് പിടിപ്പിക്കുന്നു.അടുത്തുള്ള കൃഷി തോട്ടങ്ങൾ സന്ദർശിക്കുന്നു.പാടത്തു കൊയ്യാൻ പോയതും ജലജീവനം എന്ന കൃഷി രീതി പരിചയപ്പെടാൻ പോയതും മറക്കാൻ പറ്റാത്ത അനുഭവങ്ങളാണ് കുട്ടികൾക്ക് നൽകിയത്.


