ജി.എൽ.പി.എസ് തൂവ്വൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാർത്ഥികളുടെ സർഗാത്മക ശേഷികൾ വളർത്തൽ സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിക്കുന്നു. 2021 -22  വർഷത്തെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ ശ്രീ.രമേശ് വാട്ടെങ്ങാവിൽ നിർവ്വഹിച്ചു.തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ കഥ കഥനം,കവിതാലാപനം,നാടൻപാട്ട് തുടങ്ങിയ വ്യത്യസ്തമാർന്ന പരിപാടികൾ അവതരിപ്പിച്ചു.ചിത്ര രചന കഥാരചന കവിതാ രചന തുടങ്ങിയവയിൽ നല്ല നിലവാരം പുലർത്തിയവരെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു.നാല്പതോളം കുട്ടികൾ ഉൾപ്പെടുന്ന വിദ്യാ രംഗം കലാ സാഹിത്യ വേദി ജൂണിൽ തന്നെ രൂപീകൃതമായി.ഇതിന്റെ കീഴിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു.സ്കൂളിലെ മികച്ച വിദ്യാർഥികളെ ഉൾപ്പെടുത്തി ക്യാമ്പ് എല്ലാ നർഷവും നടത്താറുണ്ട്.കഥ കവിത അഭിനയം നാടൻ പാട്ട് എന്നിവ ഉൾപ്പെടുന്നതാണ് ക്യാമ്പ് .ഇവരുടേതായ ഒരു ഗാന സംഘവും നിലവിലുണ്ട്.സ്കൂളിലെ കലാ പരമായ പ്രവർത്തനങ്ങളിൽ ഈ കുട്ടികൾ സജീവ പങ്കാളികളാണ്.