ആർ ജി എം ആർ എച്ച് എസ് എസ് നൂൽപ്പുഴ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ .വയനാട്. വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൻ ബത്തേരി ഉപജില്ലയിലെ കല്ലൂർഎന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് രാജീവ് ഗാന്ധി ആശ്രമ വിദ്യാലയം
| ആർ ജി എം ആർ എച്ച് എസ് എസ് നൂൽപ്പുഴ | |
|---|---|
| വിലാസം | |
കല്ലൂർ നൂൽപ്പുഴ പി.ഒ. , 673592 , വയനാട് ജില്ല | |
| സ്ഥാപിതം | 04 - 11 - 1991 |
| വിവരങ്ങൾ | |
| ഫോൺ | 04936 270140 |
| ഇമെയിൽ | rgmrhs@gmail.com |
| വെബ്‍സൈറ്റ് | Rgmrhssnoolpuzha.Arividam.org |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15063 (സമേതം) |
| എച്ച് എസ് എസ് കോഡ് | 12042 |
| യുഡൈസ് കോഡ് | 32030200508 |
| വിക്കിഡാറ്റ | Q64522817 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
| താലൂക്ക് | സുൽത്താൻ ബത്തേരി |
| ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | നൂൽപ്പുഴ പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | ട്രൈബൽ |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 184 |
| പെൺകുട്ടികൾ | 178 |
| ആകെ വിദ്യാർത്ഥികൾ | 362 |
| അദ്ധ്യാപകർ | 19 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 54 |
| പെൺകുട്ടികൾ | 56 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പി ഉണ്ണികൃഷ്ണൻ |
| പ്രധാന അദ്ധ്യാപിക | ബിന്ദു രാജ് ബി |
| പി.ടി.എ. പ്രസിഡണ്ട് | ശിവൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | റീന കുമാരി |
| അവസാനം തിരുത്തിയത് | |
| 30-07-2025 | Sooryacbabu |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കേരള പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ 26 മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ ഒന്നാണ് രാജീവ് ഗാന്ധിമെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ ഹയർസെക്കൻണ്ടറി സ്കൂൾ നൂൽപ്പുഴ, സുൽത്താൻബത്തേരി. പ്രാക്തന ഗോത്ര വിഭാഗമായ കാട്ടുനായ്ക്ക് സമുദായത്തിലെ കുട്ടികളുടെ വിദ്യഭ്യാസ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു സ്ഥാപനമാണിത്. കാട്ടുനായ്ക്ക വിഭാഗത്തിലെ കുട്ടികൾക്ക് മാത്രമേ ഈ സ്ഥാപനത്തിൽ പ്രവേശനം നൽകുകയുള്ളൂ. ഒന്നാം ക്ലാസ്സുമുതൽ ഹയർസെക്കണ്ടറി വരെയുളള വിദ്യാർത്ഥികൾക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്. ബത്തേരി - മൈസൂർ റൂട്ടിൽ പത്ത് കിലോമീറ്റർ അകലെയായി കല്ലൂരിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1991-ൽ നായ്ക്കട്ടിയിൽ എൽപി സ്കൂളായി പ്രവർത്തനം ആരംഭിച്ചു തുടർന്ന് മുത്തങ്ങയിലെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു. 1999-ൽ കല്ലൂർ - അറുപത്തേഴിൽ വിപുലമായ കെട്ടിട സമുച്ചയത്തിലേക്ക് വിദ്യാലയം മാറ്റി വിപുലമായ ഹോസ്ററൽ സൗകര്യവും ഹൈസ്കൂൾ, ഹയർ സെക്കൻണ്ടറി ബ്ലോക്കുകളും ഇവിടെയുണ്ട്. യു. പി. ആയും തുടർന്ന് ഹൈസ്ക്കൂൾ, ഉയർത്തപ്പട്ടു. 2008-2009 അധ്യയന വർഷത്തിൽ ഹയർസെക്കൻണ്ടറി കോമേഴ്സ് ബാച്ചും ആരംഭിച്ചു. 2000-2001 -ൽ ആദ്യത്തെ എസ്.എസ് എൽ.സി ബാച്ച്. പുറത്തിറങ്ങി.
ഭൗതികസൗകര്യങ്ങൾ
ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി , ഹോസ്ററൽ ബ്ലോക്കുകൽ രണ്ട് ഏക്കർ വീതമുളള കാന്വസുകളിലായി പ്രവർത്തിക്കുന്നു. ഹോസ്ററൽ സൗകര്യത്തിനായി രണ്ടര ഏക്കർ വിസ്തൃതിയുളളകോന്വൗണ്ടിൽ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഒന്നുമുതൽ നാലുവരെയുളളക്ലാസ്സുമുറികൾ, ഓഫീസ്, സ്മാർട്ട്റൂം എന്നിവ അടങ്ങിയ എട്ടുമുറികളള ഒരു ഇരുനില കെട്ടിടം ഒന്നാം ബ്ലോക്കിൽ ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായുളള ഹോസറ്റലുകളും അടുക്കളേയും അടങ്ങിയ വിശാലമായ മറ്റൊറു ഇരുനിലകെട്ടിടവും ഇതേ കോന്വൗണ്ടിൽ തന്നെയാണ്. അധ്യാപകർക്കും ജീവനക്കാർക്കും താമസിക്കുന്നതിനായുളള ഒന്വത് കോട്ടേർസുകളും ഇവിടെതന്നെയുണ്ട്. സ്കൂളിന് സ്വന്തമായി കളിസ്ഥലമില്ല ഒന്നാം ബ്ലോക്ക് അങ്കണം കുട്ടികൾ ഭാഗികമായി കളിസ്ഥമായി ഉപയോഗിക്കുന്നു. ഒരു സ്വകാര്യ വ്യക്തിയുടെ വയലിനപ്പുറത്ത് എഴുപത്തഞ്ച് മീററർ അകലെയായി രണ്ടാം ബ്ലോക്ക് സ്ഥിതിചെയ്യുന്നു. പതിനഞ്ചു മുറികളുളള നവീനമാതൃകയിൽ നിർമ്മിച്ച ഒരു വിശാലമായ ഇരു നില കെട്ടിടമാണ് ഇവിടെയുളളത്. അഞ്ചാം തരം മുതൽപത്തുവരെയുളള ക്ലാസ്സുകൾ ഒന്നാം നിലയിലും ഹയർ സെക്കണ്ടറി, കംന്വ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി & റീഡിംഗ്റൂം ബ്ലോക്ക്അങ്കണംടുത്തനിലയിലുമായി പ്രവർത്തിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുളള പ്രത്യേക യൂറിനൽ സൗകര്യങ്ങളും കോന്വൗണ്ടിൽ ഉണ്ട്. രണ്ട് ബ്ലോക്കുകൾക്കും ചുററുമതിലുകൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
കേരള പട്ടികവർഗ്ഗ വികസനവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ഒരു മോഡൽ റെസിഡൻഷ്യൽ സ്കൂളാണിത്. ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങളുണ്ട്. ഹോസ്ററൽജീവനക്കാരും അടക്കം നാൽപതോളം പേർ ഇവിടെ പ്രവർത്തിക്കുന്നു. ഹെഡ്മിസ്ട്രസ്സ് / പ്രിൻസിപ്പാൾ ശ്രീമതി എസ്സ്. ഗിരിജയാണ്. സീനിയർസൂപ്രണ്ട് ശ്രീമാൻ കെ.സി.എം ബഷീർ ആണ്. മുത്തങ്ങ സ്വദേശിയായ ശ്രീ. ഗോപാലൻ പി.ടി.എ പ്രസിഡണ്ടായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- വാസു
- അബൂബക്കർ
- ഫാത്തിമ
- ജേക്കബ്ബ് മാത്യു
- ഇന്ദിര
- ശ്യാമള
- ജി.ബാലചന്ദ്രൻ
- വിജയൻ
- ഫ്രാൻസിസ്.പി.സി
- ഗിരിജ.എസ്
- വിജയമ്മ
- കുര്യൻ എ എം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 212 ൽ ബത്തേരി - മൈസൂർ റൂട്ടിൽ പത്ത് കിലോമീറ്റർ അകലെയായി കല്ലൂരിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്
- മുത്തങ്ങ വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്നു.