ഉള്ളടക്കത്തിലേക്ക് പോവുക

മേരിഗിരി എച്ച് എസ്സ് തേർത്തല്ലി

Schoolwiki സംരംഭത്തിൽ നിന്ന്
(MARYGIRI HS THERTHALLY എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മേരിഗിരി എച്ച് എസ്സ് തേർത്തല്ലി
വിലാസം
THERTHALLY

തേർത്തല്ലി പി.ഒ.
,
670571
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1976
വിവരങ്ങൾ
ഫോൺ04602 285642
ഇമെയിൽhsmarygiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്13046 (സമേതം)
എച്ച് എസ് എസ് കോഡ്13176
യുഡൈസ് കോഡ്32021000810
വിക്കിഡാറ്റQ64458003
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംആലക്കോട്,പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ131
പെൺകുട്ടികൾ126
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആൺകുട്ടികൾ125
പെൺകുട്ടികൾ107
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജെസ്റ്റിൻ മാത്യു
വൈസ് പ്രിൻസിപ്പൽജോസുകുട്ടി എം യു
പ്രധാന അദ്ധ്യാപകൻജോസുകുട്ടി എം യു
പി.ടി.എ. പ്രസിഡണ്ട്രാജേഷ് മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്സുമ കാരിക്കൽ
അവസാനം തിരുത്തിയത്
17-06-2026Geomyedakkom
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

1976 ൽ സ്ഥാപിതമായി.ശാന്തിയും ചൈതന്യവും നിറഞ്ഞ ഒരു ഗ്രാമീണ പശ്ചാത്തലത്തിലാണ് മേരിഗിരി ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.തലശ്ശേരി അതിരൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ നേതൃത്വത്തിൽ 1976 ൽ സ്ഥാപിതമായ ഈ സരസ്വതി ക്ഷേത്രം ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും കൂട്ടായ്മയിലൂടെയും ഇന്നു വിജയത്തിന്റെ പാതയിൽ ബഹുദൂരം മുന്നേറിയിരിക്കുന്നു.ആയിരക്കണക്കിനു വിദ്യാർത്ഥികളുടെയും നാടിന്റെയും ആഭിമാനമായി നിലകൊള്ളാൻ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.മൂന്നു പതിറ്റാണ്ടുകൾക്കപ്പുറത്ത്,ഒറ്റപ്പെട്ടു കിടന്ന ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഒരു പറ്റം അഭ്യൂദകാംക്ഷികൾക്കൊപ്പം റവ.ഫാ.ജോസഫ് അടിപുഴയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് മേരിഗിരി ഹൈസ്ക്കൂൾ.1976 ൽ അന്നത്തെ ജനസേജന മന്ത്രി ശ്രീ.കെ.ജി.അടിയോടി ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ക‍ടുതലറിയാം


ഭൗതികസൗകര്യങ്ങൾ

  • അന്താരാഷ്ട്ര നിലവാരമുള്ള കെട്ടിട സമുചയം
  • സ്മാർട്ട് ക്ലാസ്സ റൂം സംവിധാനം
  • വിപുലീകരിച്ച വിവര സാങ്കേതിക വിദ്യയുടെ അത്ഭുത ലോകം.
  • കുരുന്നു പ്രതിഭകൾക്ക് സ്വർഗാത്മകതയുടെ ചിറകടിച്ചുയരുവാൻ സ്വന്തമായൊരു ബ്ലോഗ്
  • സ്ക്കൂൾ വെബ് സൈറ്റ്
  • ശുദ്ധജലത്തിന് വാട്ടർപ്യൂരിഫയർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ലിറ്റിൽ കൈറ്റ്
  • ഹെൽത്ത് ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജൂനിയർ റെഡ്ക്രോസ്
  • സോഷ്യൽ സർവ്വീസ് സെൽ
  • ആന്റീ ഡ്രക്സ് സ്റ്റുഡൻസ് യൂണിയൻ
  • ദീപിക ചിൽഡ്രൻസ് ലീഗ്

അധ്യയന വർഷം 2026-27

പുതിയ അധ്യയന വർഷത്തെ വരവേറ്റുകൊണ്ട് മേരിഗിരി ഹയർ സെക്കൻഡറി സ്കൂളിൽ (MHSS Therthally) പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. 'ഒരു പുതിയ തുടക്കം, പുതിയ ലക്ഷ്യങ്ങൾ, അനന്തമായ സാധ്യതകൾ' (A New Beginning, New Goals, Endless Possibilities) എന്ന സന്ദേശമുയർത്തിയാണ് ചടങ്ങുകൾ നടന്നത്.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോസുകുട്ടി എം. യു സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. രാജേഷ് മാത്യു അധ്യക്ഷത വഹിച്ചു. ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പ്രിൻസി ബോബി പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ വെരി. റെവ. ഫാ. മാത്യു വാളവനാലിൽ അനുഗ്രഹപ്രഭാഷണം നടത്തി.ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ജസ്റ്റിൻ മാത്യു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. വത്സമ്മ വാനിശ്ശേരി, വാർഡ് മെമ്പർ ശ്രീമതി. ലൂസി സാബു, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി. സുമ കാരിക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ജെയ്സൺ പി. സി നന്ദി രേഖപ്പെടുത്തി.




മേരിഗിരി സ്കൂളിൽ വിജയശിൽപികളെ അനുമോദിച്ചു; 'വിജയോത്സവം 2026' ആഘോഷിച്ചു

തേർത്തല്ലി : 2025-26 അധ്യയന വർഷത്തെ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കായി മേരിഗിരി ഹയർ സെക്കൻഡറി സ്കൂളിൽ 'വിജയോത്സവം 2026' അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. പ്രൗഢഗംഭീരമായി നടന്ന പരിപാടിയുടെ ഉദ്ഘാടനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജെസ്സി ഷിജി വട്ടക്കാട്ട് നിർവ്വഹിച്ചു.സ്കൂൾ മാനേജർ വെരി. റവ. ഫാ. മാത്യു വളവനാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മേരിഗിരി HSS പ്രിൻസിപ്പാൾ ശ്രീ. ജെസ്റ്റിൻ മാത്യു സ്വാഗതം ആശംസിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകൾക്കുള്ള മെമെന്റോ വിതരണവും എൻഡോവ്മെന്റ് സമർപ്പണവും ചടങ്ങിൽ വെച്ച് നടന്നു.ആലക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ ലൂസി സാബു, PTA പ്രസിഡന്റ് ശ്രീ. രാജേഷ് പുതുപ്പറമ്പിൽ, MPTA പ്രസിഡന്റ് ശ്രീമതി. സുമ കാരിക്കൽ, സ്റ്റാഫ് സെക്രട്ടറിമാരായ ശ്രീമതി. പ്രീതി ജോസ് (HSS), ശ്രീ. ജെയ്‌സൺ P.C. (HS) എന്നിവർ വിജയശിൽപികളെ അനുമോദിച്ച് സംസാരിച്ചു. വിദ്യാർത്ഥികളുടെ ഗ്രൂപ്പ് സോങ്, സിംഗിൾ സോങ് തുടങ്ങിയ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.അനുമോദനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് വിദ്യാർത്ഥി പ്രതിനിധികളായ ആൻമരിയ തോമസ്, ആര്യ സി. അലക്സാണ്ടർ എന്നിവർ മറുപടി പ്രസംഗം നടത്തി. മേരിഗിരി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോസുകുട്ടി M. U. ചടങ്ങിൽ പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി.





എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി ഗൈഡൻസ് ക്ലാസ് 'അൺലോക്ക്: ഫേസ് 1' സംഘടിപ്പിച്ചു

മേരിഗിരി ഹയർ സെക്കൻഡറി സ്കൂളിൽ 2026-27 വർഷത്തെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി പ്രത്യേക ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. 'അൺലോക്ക്: ഫേസ് 1' (UNLOCK: PHASE 1) എന്ന് പേരിട്ടിരുന്ന പരിപാടി ജൂൺ 11 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് നടന്നത്. പുതിയ അധ്യയന വർഷത്തിൽ പത്താം ക്ലാസ് പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശവും ആത്മവിശ്വാസവും നൽകുക എന്നതായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും അധ്യാപക അവാർഡ് ജേതാവും ട്രെയിനറുമായ ശ്രീ. നിർമ്മൽ കുമാർ കാടകം ക്ലാസിന് നേതൃത്വം നൽകി. പഠനത്തിൽ എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും, പരീക്ഷാപ്പേടി എങ്ങനെ മറികടക്കാമെന്നും ലളിതമായ ഉദാഹരണങ്ങളിലൂടെ അദ്ദേഹം വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി. ലക്ഷ്യബോധത്തോടെയുള്ള പഠനരീതികൾ വളർത്തിയെടുക്കാൻ ഇത്തരം ക്ലാസുകൾ ഏറെ സഹായകരമാണെന്ന് പങ്കെടുത്ത വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ സന്നിഹിതരായിരുന്നു.

മാനേജ്മെന്റ്

Patron:Mar.Joseph Pamplani Corporate Manager: Rev.Fr.Soni Vadassriyil.Ph:04902325515 School Manager: Very Rev.Fr.Mathew Valavanal.Ph:9447691880 Asst.Manager: Rev.Fr.Johnson Vengaparambil.ph:9400511543

മുൻ സാരഥികൾ

1 പി കെ ജോർജ്
2 കെ എസ് ജേക്കബ്
3 റ്റി ഔസേപ്പ്
4 എം.വി.ജോർജ്ജ്
5 കെ.കെ.ജോർജ്ജ്
6 കെ.എസ്.ജോസഫ്
7 കെ.ജെ.സെബാസ്റ്റ്യൻ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1പി കെ ജോർജ് , കെ ടി ജോസഫ് , 2 കെ എസ് ജേക്കബ്, റ്റി ഔസേപ്പ് , 3എം വി ജോർജ്, കെ ജെ ജോർജ് , കെ എസ് ജോസഫ് , കെ ജെ സെബാസ്റ്റ്യൻ , വി റ്റി മാത്തുക്കുട്ടി , എം ജെ ആഗസ്തി , കെ സി മത്തായി , പി കെ സെബാസ്റ്റ്യൻ , പി ജെ ദേവസ്യ , പി ജെ ജോസഫ് ,ജോസ് ജോസഫ് , മാത്യു സേവ്യർ , ജോസുക്കുട്ടി സ്കറിയ , പി.എ ജോർജ്ജ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കണ്ണൂർ എയർപോർട്ടിൽ നിന്ന് 52 കി.മി.അകലം.
  • മട്ടന്നൂർ -ഇരിക്കൂർ - ശ്രീകണ്ഠാപുരം - നടുവിൽ - ആലക്കോട് - തേർത്തല്ലി.
  • തളിപ്പറമ്പിൽ (NH-66) നിന്നും 28 കി.മി.
Map