ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കാട്ടാക്കടയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജെ,പി,എച്ച് എസ് എസ് ഊ സ്കൂൾ 1957 ജൂൺ പത്താം തീയതി ശ്രീ ആർ ജനാർദ്ദനൻനായർ എക്സി എം.എൽ എ യാണ് സ്ഥാപിച്ചത്. ശ്രീ. ജെ.വേണുഗോപാലൻ നായരാണ് ഇപ്പോഴത്തെ മാനേജർ.
| ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം | |
|---|---|
| വിലാസം | |
ഒറ്റശേഖരമംഗലം പി.ഒ. , 695125 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 0471 2255241 |
| ഇമെയിൽ | jphssosm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44031 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01083 |
| യുഡൈസ് കോഡ് | 32140400804 |
| വിക്കിഡാറ്റ | Q64035596 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | കാട്ടാക്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | പാറശ്ശാല |
| താലൂക്ക് | കാട്ടാക്കട |
| ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഒറ്റശേഖരമംഗലം പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 716 |
| പെൺകുട്ടികൾ | 604 |
| ആകെ വിദ്യാർത്ഥികൾ | 1320 |
| അദ്ധ്യാപകർ | 64 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 184 |
| പെൺകുട്ടികൾ | 162 |
| ആകെ വിദ്യാർത്ഥികൾ | 346 |
| അദ്ധ്യാപകർ | 64 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | V SREEKALA |
| വൈസ് പ്രിൻസിപ്പൽ | M S ADHARSAKUMAR |
| പ്രധാന അദ്ധ്യാപകൻ | M S ADHARSAKUMAR |
| പി.ടി.എ. പ്രസിഡണ്ട് | MURALEEDHARAN NAIR |
| എം.പി.ടി.എ. പ്രസിഡണ്ട് | SHIJI |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കേരളത്തിന്റെ പ്രഥമമന്ത്രിസഭ വിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കിയ പുത്ത്ൻ പരിഷ്കാരത്തിന്റെ ഭാഗമായി അന്നത്തെ എം.എൽ. എയും സാംസ്കാരിക നായകനുമായ സർവ്വശ്രീ ആർ ജനാർദ്ദനൻ നായർ തൻ്റെ ഗ്രാമത്തിൻ്റെ വിദ്യാഭ്യാസ വികസനത്തിനായി 1957 ജൂൺ 10-ാം തീയതി ഈ സ്കൂൾ സ്ഥാപിച്ചു.നെയ്യാറ്റിൻകര താലൂക്കിലെ ഏറ്റവും അവികസിത മലയോര പ്രദേശമായിരുന്നു അന്ന് ഒറ്റശേഖരമംഗലം ഇവിടെ മിഡിൽ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞാൽ ഹൈസ്കൂൾ പഠനത്തിന് സ്കൂളുകൾ ഉണ്ടായിരുന്നില്ല ഈ ദുസ്ഥിതിക്ക് പരിഹാരമായിട്ടാണ് ശ്രീ.ആർ ജനാർദ്ദനൻ നായർ മുന്നിട്ടിറങ്ങിയതും തുടർന്ന് ഒറ്റശേഖരമംഗലം സ്കൂൾ സ്ഥാപിതമായതും .
1957-ൽ സ്ഥാപിതമായ നമ്മുടെ സ്കൂൾ പ്രഗത്ഭരായ അധ്യാപകരുടെ ഒരു വിളനിലമായിരുന്നു .ഈ പാരമ്പര്യം തങ്ങളുടെ സ്വത്തായി പുതിയ തലമുറയിലെ അധ്യാപകർ ഇപ്പോഴും നെഞ്ചിലെറ്റുന്നു. സ്ഥാപക മാനേജുടെ ആകസ്മികമായ ദേഹവിയോഗത്തേ തുടർന്ന് അദ്ദേഹത്തി ന്റെ പുത്രൻ ശ്രീ അഡ്വക്കേറ്റ് ജെ. വേണുഗോപാലൻ നായർ മനേജറായി അധികാരമേറ്റു.പിൽകാലത്ത് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ജനാർദ്ദനപുരം ഹയർ സെക്കൻഡറ സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു.പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് സ്കൂളിനെ മെച്ചപ്പെടുത്താൻ നിരവധി വികസനപ്രവർത്തനങ്ങൾക്ക്
ശ്രീ .അഡ്വക്കേറ്റ് ജെ. വേണുഗോപാലൻ നായർ രൂപം നൽകി.2000-ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു . യൂ. പി ഹൈസ് സ്കൂൾ ഹയർ സെക്കണ്ടറി തലങ്ങളിലായി 2000 ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു പൊതു വിദ്യാലയങ്ങളിലുണ്ടായ ഉയർച്ചയിൽ ഒട്ടും പിന്നിലല്ലയെന്ന് ഊട്ടി ഉറപ്പിച്ച് നമ്മുട സ്കൂൾ ഹൈടെക് നിലവാരത്തിലെക്ക് ഉയർന്നു. അതിൻ്റെ അടുത്തഘട്ടം എന്ന നിലയിൽ 2018 - 19 അദ്ധ്യയന വർഷം 28 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് ആവുകയാണ്. കേരള രൂപീകരണത്തിന്റെ ചരിത്രത്തോളം പഴക്കമുള്ള ഈ സ്കൂൾ കാട്ടാകട ഉപജില്ല വിദ്യാഭ്യാസനഭസിൽ പൊൻ താമായി തിളങ്ങുകയാണ് ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയവർ ശാസ്ത്ര -സാങ്കേതിക-വൈദ്യശാസ്ത്ര-സാംസ്കാരിക സാമൂഹിക - അഡ്മിനിസ്ട്രേറ്റീവ് രംഗങ്ങളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ വർഷങ്ങളായി SSLC ക്ക് മികച്ച വിജയം നേടുന്ന ഈ വിദ്യാലയം,ഇംഗ്ലീഷ് മീഡിയത്തിലും തുടർച്ചയായി 100 % വിജയം കൈവരിച്ചു പോരുന്നു. എല്ലാ വിഷയത്തിനും A+ നേടുന്ന വിദ്യാർത്ഥികൾ കൂടുതലുള്ള സ്കൂൾ എന്ന നിലയിൽ മറ്റു സ്കൂളുകളെ ക്കാൾ മികവു പുലർത്തുന്നു. പഠന പ്രക്രിയയിൽ വിട്ടുവീഴ്ചയില്ലാത്ത അധ്യാപകരും അവർക്കു വേണ്ട - ഉപദേശ നിർദ്ദേശങ്ങ ളുമായി എപ്പോളും കൂടെയുള്ള മാനേജ്മെൻ്റ് ,പ്രിൻസിപ്പലും ഹെഡ്മാസ്റ്ററും എന്ത് നല്ല കാര്യത്തിനും പിന്തുണയുമായി എത്തുന്ന PTA യും അനധ്യാപകരും ഈ വിജയത്തിൽ ഭാഗവാക്കാണ്.
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്. പ്രവർത്തിക്കുന്നു
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
- നേർക്കാഴ്ച
- എസ്.പി.സി
മാനേജ്മെന്റ്
ഊ സ്കൂൾ 1957 ജൂൺ പത്താം തീയതി ശ്രീ ആർ ജനാർദ്ദനൻനായർ എക്സി എം.എൽ എ യാണ് സ്ഥാപിച്ചത്. ശ്രീ. ജെ.വേണുഗോപാലൻ നായരാണ് ഇപ്പോഴത്തെ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ കൃഷ്ണയ്യർ, ശ്രീ അനന്തപത്മനാഭ അയ്യർ, ഇപ്പോഴത്തെ തിരുവട്ടാർ എം.എൽ.എ ശ്രീ. ഹേമചന്ദ്രൻ, ശ്രീ ഭാസ്കരൻ നായർ, ശ്രീ പുരുഷോത്തമ പണിക്കർ, ശ്രീ. തങ്കപ്പൻനായർ, ശ്രീമതി സുലോചനദേവി, ശ്രീമതി ലളിത, ശ്രീമതി വസന്തകുമാരി, ശ്രീ എസ്.എസ് വിവേകാനന്ദൻ,മധുസൂദനൻ നായർ മുതലായവരാണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (22 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 7 കിലോമീറ്റർ അകലെയാണ്