ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോഴിച്ചാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോഴിച്ചാൽ | |
---|---|
വിലാസം | |
കോഴിച്ചാൽ കോഴിച്ചാൽ , കോഴിച്ചാൽ പി.ഒ. , 670511 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1974 |
വിവരങ്ങൾ | |
ഫോൺ | 04985 213260 |
ഇമെയിൽ | kozhichalghss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13103 (സമേതം) |
എച്ച് എസ് എസ് കോഡ് | 13117 |
യുഡൈസ് കോഡ് | 32021201603 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുപുഴ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 172 |
പെൺകുട്ടികൾ | 149 |
ആകെ വിദ്യാർത്ഥികൾ | 321 |
അദ്ധ്യാപകർ | 19 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 140 |
പെൺകുട്ടികൾ | 164 |
ആകെ വിദ്യാർത്ഥികൾ | 304 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ വി സജി |
പ്രധാന അദ്ധ്യാപകൻ | ജ്യോതി ബാസു വി എസ് |
പി.ടി.എ. പ്രസിഡണ്ട് | വർഗ്ഗീസ് കണിയാംപറമ്പിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ലാലി തോമസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കേരളത്തിന്റെ വടക്ക് കിഴക്കായി കാസർഗോഡ് ജില്ലയോടും , കർണാടക സംസ്ഥാനത്തിനോടും ചേർന്ന് കിടക്കുന്ന പ്രകൃതി രമണീയമായ മലയോര ഗ്രാമമായ കോഴിച്ചാൽ 1974 ൽ പയ്യന്നൂർ നിയോജകമണ്ഡലത്തിന്റെ ഭാഗമായിരുന്നു. എം.എൽ.എ ആയിരുന്ന പരേതനായ കെ .വി . കുഞ്ഞമ്പുവിന്റെ പ്രത്യേക താൽപര്യപ്രകാരം ഗവൺമെന്റ് യു.പി സ്കൂൾ അനുവദിക്കപ്പെട്ടു. 1974 - 75 അധ്യായനവർഷത്തിൽ കെട്ടിടം പൂർത്തിയാക്കുന്നതുവരെ മീൻതുള്ളി സെന്റ് ജോർജ് യാക്കോബായ പള്ളി ഹാളിൽ ആണ് സ്കൂൾ പ്രവർത്തിച്ചത്.തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
1998 ൽ തൃക്കരിപ്പൂർ എം.എൽ.എ ആയിരുന്ന ശ്രീ കെ .പി സതീഷ് ചന്ദ്രന്റെ സഹായത്താൽ ജി.എച്ച്.എസ്.എസ് കോഴിച്ചാൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. 2 സയൻസ് ബാച്ചുകളും 1 ഹ്യൂമാനിറ്റീസ് ബാച്ചുമാണ് അന്ന് അനുവദിക്കപ്പെട്ടത് .ബഹു കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ പി.ജെ ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ ഉദ്ഘാടനം ചെയ്തു .എം.പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ലബോറട്ടറി സമുച്ചയവും ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ഇരുനില കെട്ടിടവും പൂർത്തിയായതോടെ ഹയർസെക്കൻഡറി പ്രാഥമിക സൗകര്യങ്ങൾ ഒരുക്കപ്പെട്ടു.
പാഠ്യാനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ ഈ വിദ്യാലയം എന്നും മുൻപന്തിയിൽ ആയിരുന്നു. 1997ൽ കേരളത്തിൽ ആദ്യമായി 100 സ്കൂളുകളിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം ആരംഭിച്ചപ്പോൾ അതിൽ ഒന്നായി നമ്മുടെ ഹൈസ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. ബഹു കേരള നിയമസഭാ സ്പീക്കർ ശ്രീ എം വിജയകുമാർ ആദ്യ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു 2013 മുതൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആരംഭിച്ചു .ഇപ്പോൾ പയ്യന്നൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ജി.എച്ച്.എസ്.എസ് കോഴിച്ചാലിൽ ബഹു പയ്യന്നൂർ എം.എൽ.എ ശ്രീ കൃഷ്ണന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപയുടെ മിനി ഓഡിറ്റോറിയവും ഹൈസ്കൂൾ ക്ലാസുകളിലെ ശാസ്ത്ര വിഷയങ്ങൾക്കായി ശാസ്ത്രപോഷിണി ലാബിൽ ഫിസിക്സ് , കെമിസ്ട്രി ,ബയോളജി ലാബുകളും പ്രവർത്തിച്ചുവരുന്നു .പി.ടി.എ റോട്ടറി ഇന്റർനാഷണലുമായി ചേർന്ന് പി.ടി.എ തയ്യാറാക്കിയ സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ എടുത്തു പറയേണ്ടവയാണ്.മരങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ ക്യാമ്പസ് .
200 മീറ്റർ ട്രാക്കിനു സൗകര്യമുള്ള കളിസ്ഥലം.
മൾട്ടി ജിം
(പൂർവ വിദ്യാർത്ഥികളായ ശ്രീ ദിലീപ് കുമാർ സി വി, ശ്രീ മനോജ് മാത്യൂസ് എന്നിവരുടെ സഹായത്താൽ 2009 ൽ സ്ഥാപിക്കപ്പെട്ടു.) ബാസ്ക്കറ്റ് ബോൾ കോർട്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെയും സംസ്ഥാന യുവജനകാര്യ വകുപ്പിന്റെയും ധനസഹായത്തോടെ രണ്ട് തവണകളായി സ്കൂളിൽ കളിസ്ഥലം വികസിപ്പിക്കാൻ പി.ടി.എ യ്ക്ക് കഴിഞ്ഞു ,ഹൈജമ്പ് പ്രാക്ടീസിനായി ജില്ലാ പഞ്ചായത്ത് നൽകിയ ഹൈജമ്പ് ബെഡ് ,പൂർവ വിദ്യാർത്ഥികളായ ശ്രീ ദിലീപ് കുമാർ സി വി, ശ്രീ മനോജ് മാത്യൂസ് എന്നിവരുടെ സഹായത്താൽ കായിക താരങ്ങൾക്ക് പരിശീലനത്തിനായി ഒരുക്കിയ ജിംനേഷ്യം 2009 ൽ സ്ഥാപിക്കപ്പെട്ടു. പൈക്ക ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബാസ്ക്കറ്റ്ബോൾ കോർട്ട് .അക്വാട്ടിക്സിലും അത്‌ലറ്റിക്സിലും കണ്ണൂർ ജില്ലയിലെ അനിഷേധ്യ ശക്തിയായി നമ്മുടെ വിദ്യാലയം നിലകൊള്ളുന്നു. ബാസ്ക്കറ്റ്ബോൾ കോർട്ടിന്റെ നിർമ്മാണത്തിനായി നടത്തിയ 24 മണിക്കൂർ തുടർച്ചയായ ശ്രമദാനം നാട്ടുകാർക്ക് ഈ വിദ്യാലയത്തോടുള്ള ഹൃദയ ബന്ധത്തിന്റെ മികച്ച ഉദാഹരണമാണ്.
അത്‌ലറ്റിക്സ് & അക്വാടിക്സ്
- 1992 മുതൽ കണ്ണൂർ ജില്ലാ അക്വാടിക്സ് ചാമ്പ്യൻസ്,
- 2008 ൽ കുമാരി ഷെറിൻ ജോയ് കേരളാ സ്കൂൾ അക്വാടിക്സിൽ ഇരട്ട സ്വർണ്ണം നേടി.
- 2009 ൽ കുമാരി റോണിയ ജോസഫ് കേരളാ സ്കൂൾ അക്വാടിക്സിൽ ഇരട്ട വെള്ളി നേടി.
- 2009 ൽ കുമാരി ദീപ്തി എം ഡി കേരളാ സ്കൂൾ അക്വാടിക്സിൽ വെള്ളി മെഡൽ ജേത്രിയായി.
- അത്‌ലറ്റിക്സിൽ ജില്ലയിലെ മുൻ നിര സ്കൂളുകളിൽ ഒന്ന്.
- 1999 ൽ കേരളാ സ്കൂൾ അത് ലറ്റിക്സിൽ 5 കി മീ നടത്തത്തിൽ കുമാരി ബിസ്മി അഗസ്റ്റിൻ വെങ്കല മെഡൽ ജേത്രിയായ
- 2007 ൽ കേരളാ സ്കൂൾ അത് ലറ്റിക്സിൽ 110 മീ ഹർഡിൽസിൽ മാസ്റ്റർ സിജോ ജോസഫ് വെങ്കല മെഡൽ ജേതാവായി.
- 2008 ൽ കേരളാ സ്കൂൾ അത് ലറ്റിക്സിൽ 5 കി മീ നടത്തത്തിൽ മാസ്റ്റർ ഇമ്മാനുവേൽ സെബാസ്റ്റിൻ സ്വർണ്ണ മെഡൽ ജേതാവായി
- 2008 ൽ കേരളാ സ്കൂൾ അത് ലറ്റിക്സിൽ 110 മീ ഹർഡിൽസിൽ മാസ്റ്റർ സിജോ ജോസഫ് വെങ്കല മെഡൽ ജേതാവായി
- 2008 ൽ കേരളാ സ്കൂൾ അത് ലറ്റിക്സിൽ 5 കി മീ നടത്തത്തിൽ കുമാരി ബെക്സി സെബാസ്റ്റിൻ വെള്ളി മെഡൽ ജേത്രിയായി
- 2009 ൽ കേരളാ സ്കൂൾ അത് ലറ്റിക്സിൽ 5000 മീ ഓട്ടത്തിൽ മാസ്റ്റർ മനു തോമസ് വെള്ളി മെഡൽ ജേതാവായി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
*2008 ൽ 'ഇതൾ" ഇൻലന്റ് മാഗസിൻ പ്രസിദ്ധീകരിച്ചു. *2009 ൽ "നേര്" ഇൻലന്റ് മാഗസിൻ പ്രസിദ്ധീകരിച്ചു.
- ജെ.ആർ.സി.
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഹൈസ്കൂൾ സ്കൂൾ പ്രവർത്തനങ്ങൾ
- ഇഗ്നിറ്റാ
- ലിംഗ്വാഫ്രാങ്ക
- ഹരിത ഇലക്ഷൻ
- റൺ ഫോർ റിയോ
വഴികാട്ടി
- എൻ എച് 17 ൽ പയ്യന്നൂരിൽ നിന്ന് 2 കി. മീ വടക്ക് കോത്തായിമുക്കിൽ നിന്നും വെള്ളൂർ --- രാജഗിരി റോഡിൽ ചെറുപുഴ വഴി 38 കി.മീ കിഴക്കോട്ട് യാത്ര ചെയ്യുക.
- അല്ലെങ്കിൽ തളിപ്പറംബിൽനിന്നീം ആലക്കോട് എത്തി മലയോര ഹെെവയുലൂടെ ചെറുപുഴയിൽ എത്തുക ,അവിടെനിന്നും വെള്ളൂർ - രാജഗിരി പാതയിലൂടെ 12 കി സഞ്ചരിച്ച് സ്‍കൂളിൽ എത്താം .
- ബസ് റൂട്ട് പയ്യന്നൂർ രാജഗിരി, ജോസ്ഗിരി, കോഴിച്ചാൽ, കാനം വയൽ.
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13103
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ