ബീമാ മാഹിൻ എം.എച്ച്.എസ്.എസ് ബീമാപ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം നഗരപരിധിയിൽ 7 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തീർത്ഥാടനകേന്ദ്രമായ ബീമാപ്പള്ളിയിലെ ന്യുനപക്ഷപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തിൻറെ സാമൂഹികവും വിദ്യാഭ്യാപരവുമായ ഉന്നമനതിനായി 1995-ൽ സ്ഥാപിതമായ ബീമാ മാഹിൻ മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂളിന് 1996- ൽ കേരള സർക്കാരിൻറെ അംഗീകാരം ലഭിച്ചു. കലാ-കായികരംഗങ്ങളിൽ ഉയർന്ന നിലവാരം പുലർത്തിക്കൊണ്ട് പ്രവർത്തിക്കുന്ന ബീമാ മാഹിൻ മുസ്ലീം ജമാ അത്ത് പൂർണ്ണമായും സൗജന്യ വിദ്യാഭ്യാസം നൽകി വരുന്നു
ബീമാ മാഹിൻ എം.എച്ച്.എസ്.എസ് ബീമാപ്പള്ളി | |
---|---|
![]() | |
വിലാസം | |
ബീമാപള്ളി ബീമാപള്ളി പി.ഒ. , 695008 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1995 |
വിവരങ്ങൾ | |
ഇമെയിൽ | bmbeemahss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43071 (സമേതം) |
യുഡൈസ് കോഡ് | 32141103219 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 77 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | സയ്യിദലി |
എം.പി.ടി.എ. പ്രസിഡണ്ട് | റജില |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
(സഹായം?) | |||||||||||||||||||||||||||||||||
(സഹായം?) | |||||||||||||||||||||||||||||||||
(സഹായം?) | |||||||||||||||||||||||||||||||||
(സഹായം?) | |||||||||||||||||||||||||||||||||
(സഹായം?) | |||||||||||||||||||||||||||||||||
(സഹായം?) | |||||||||||||||||||||||||||||||||
(സഹായം?)
| |||||||||||||||||||||||||||||||||
|
പ്രോജക്ടുകൾ | |||||||||||
---|---|---|---|---|---|---|---|---|---|---|---|
(സഹായം) | |||||||||||
(സഹായം) | |||||||||||
(സഹായം) | |||||||||||
(സഹായം) | |||||||||||
(സഹായം) | |||||||||||
(സഹായം)
| |||||||||||
|
ചരിത്രം
1995-96 അദ്ധ്യയന വർഷത്തിൽ 69 വിദ്യാർത്ഥികളോടെ ബീമാ മാഹിൻ മെമ്മോറിയൽ ഹൈസ്കൂൾ ആരംഭിചു. പ്രധാന അദ്ധ്യാപികയായി ശ്രീമതി ആഗ്നസ് രബെരയും മൂന്ന് അദ്ധ്യാപകരുമായി ഹൈസ്കൂൾ ആരംഭിചു. 1996- 1997 അദ്ധ്യയന വർഷത്തിൽ ഹൈസ്കൂളായി അംഗീകാരം ലഭിക്കുകയും 2002-2003 അദ്ധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി തലത്തിൽ അംഗീകാരം ലഭിക്കുകയും ചെയ്തു. 2006-2007-ൽ പ്രധാന അദ്ധ്യാപികയായ ശ്രീമതി കുമാരി ലീലയുടെ മേൽനോട്ടത്തിൽ ഇംഗ്ലീഷ് മദ്ധ്യമത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്നു ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മൂന്നു കെട്ടിടങ്ങളിലായി 21 ക്ലാസ്സ് മുറികളും അതിവിശാലമായ കളിസ്ഥലവും ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിയിലുമായി വെവ്വേറെ കംമ്പ്യുട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കംമ്പ്യുട്ടറുകളുണ്ട്.പൂർണ്ണമായി സജ്ജീകരിച്ച സയൻസ് ലാബുകളും, ലൈബ്രറിയും ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെൻറ്
ബീമാപള്ളി മുസ്ലീം ജമാ അത്തിന്റെ മേൽനോട്ടത്തിലാണ് വിദ്യാലയത്തിന്റെ ഭരണം നടക്കുന്നത്. വളരെ വിദ്യഭ്യാസം കുറഞ്ഞ ഈ പ്രദേശത്തെ കുട്ടികൾക്ക് അറിവിന്റെ വെളിച്ചം നൽകാൻ ഈ ചാരിറ്റബിൾ സ്കൂൾ അനുദിനം വളർന്നുകൊണ്ടിരിക്കുന്നു. പ്രധാന അദ്ധ്യാപിക ശ്രീമതി കുമാരി ലീലയും 32 അദ്ധ്യാപികമാരും ഉൾപ്പെടുന്നവർ ഇവിടെ പ്രവർത്തനം തുടരുന്നു.
മുൻ സാരഥികൾ
ക്രമനമ്പർ | പേര് |
1995 - 2005 | ശ്രീമതി ആഗ്നസ് റബേര |
2005-2012 | കുമാരി ലീല ബി |
2012-2015 | സീമ എ ബി |
2015-2018 | വിജയലക്ഷ്മി അമ്മാൾ |
2018-2021 | ഫ്ലോറൻസ് ഫെർണാണ്ടസ് |
2021 | മുംതാസ് എ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 14 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി എയർപോർട്ട് റോഡിൽ സ്ഥിതിചെയ്യുന്നു.