ഗവ. ടി.എച്ച്.എസ്. കുറ്റിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
(910027 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഗവ. ടി.എച്ച്.എസ്. കുറ്റിപ്പുറം
വിലാസം
കുറ്റിപ്പുറം

കുറ്റിപ്പുറം പി.ഒ.
,
679571
,
മലപ്പുറം ജില്ല
സ്ഥാപിതം1980
വിവരങ്ങൾ
ഫോൺ0494 2608692
ഇമെയിൽthsktpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്19502 (സമേതം)
യുഡൈസ് കോഡ്32050800630
വിക്കിഡാറ്റQ64563813
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കുറ്റിപ്പുറം,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംടെക്നിക്കൽ
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ317
പെൺകുട്ടികൾ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅലി.കെ
എം.പി.ടി.എ. പ്രസിഡണ്ട്സബിത കെ
അവസാനം തിരുത്തിയത്
11-10-2025873516
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

ഗവർമന്റ് ഓർഡർ നമ്പർ 196/79/H Edn. Dr. 04/10/79 പ്രകാരം ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓരോ ജെ.ടി.എസ്. സ്ഥാപിക്കുവാനുള്ള അനുമതി ലഭിച്ചു. മലപ്പുറം ജില്ലയുടെ ചാർജ് ശ്രീ. എ രാമചന്ദ്രനെ ഏൽപിക്കുകയുണ്ടായി. സ്പെഷ്യൽ ഓഫീസർ ആയി  24/10/1979  മുതൽ അദ്ദേഹം ചുമതല ഏറെറടുക്കുകയും താമസിയാതെ തന്നെ ഒരു വാടകക്കെട്ടിടത്തിൽ ജെ.ടി.എസ്. കുറ്റിപ്പുറം 1980 ജനവരി മാസം പ്രവർത്തനം ആരംഭിച്ചു. അടുത്ത അദ്ധ്യയന  വർഷം മുതൽ ആണ് ക്ലാസ്സുകൾ പ്രവർത്തിച്ചു തുടങ്ങിയത്. വൈകാതെ തന്നെ 8 ഏക്കറോളം സ്ഥലം സര്ക്കാർ തിരൂർ റോഡിൽ കണ്ടെത്തുകയും. ആദ്യപടിയായി ഒരു വർക്ക് ഷോപ്പ് ബിൽഡിങ് താൽക്കാലികമായി പണികഴിപ്പിച്ചു.

സ്കൂൾ   ആരംഭ ഘട്ടത്തിൽ 4 സ്ഥലങ്ങളിൽ ആയി വ്യാപിച്ചു കിടക്കുകയായിരുന്നു. ഇന്നത്തെ പഞ്ചാബ് നാഷണൽ ബാങ്ക് നിൽക്കുന്ന കെട്ടിടത്തിന്റെ മുകളിൽ ആയിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്. ക്ലാസ്സുകൾ നൂറ്റനാളുക്കൽ അമ്പലത്തിന് സമീപത്തുള്ള ഒരു വീടിന്റെ മുകളിലും. ഇന്നത്തെ FCI  ഗോഡൗണിന് സമീപത്തായി പഴയ കോഴിക്കോട് റോഡ് ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ ഗേറ്റിലേക്ക് തിരിയുന്ന്തിന്റെ സമീപത്തുള്ള ഒരു പടക്ക കടയുടെ മുകളിലുമായി സ്ഥിതി ചെയ്തിരുന്നു. വർക്ക് ഷോപ്പ് കെട്ടിടം നിലനിന്നത് ഇപ്പൊൾ ടെക്നിക്കൽ ഹൈസ്കൂൾ നിൽക്കുന്ന ഇടത്തിന് വടക്കായി ഉണ്ടായിരുന്ന മരമില്ലിന് ചേർന്ന് ഉള്ള ഹാളിൽ ആയിരുന്നു. സ്ഥലമെടുപ്പ് കഴിഞ്ഞ് നീണ്ട 6 വർഷത്തിന് ശേഷം ബിൽഡിങ് ജോലികൾ മുഴുമിക്കുന്നതിന് മുന്നേ തന്നെ സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറുകയാണ് ഉണ്ടായത്. 1998 -99 കാലഘട്ടത്തിൽ ഇപ്പോൾ സ്കൂൾ നിൽക്കുന്ന കെട്ടിടത്തിലേക്ക് മാറുകയാണുണ്ടായത്.

ഭൗതികസൗകര്യങ്ങൾ

കുറ്റിപ്പുറം ടെക്നിക്കൽ ഹൈസ്കൂളിൽ 8 മുതൽ 10 വരേ ക്ലാസ്സുകളാണ് ഉള്ളത്. കുട്ടികൾക്ക് പ്രത്യേകം ഹൈടെക് ക്ലാസ്സ് റൂമുകളും ശാസ്ത്രലാബ്, ലൈബ്രറി , കമ്പ്യൂട്ടർ ലാബ് എന്നിവയും ഉണ്ട്. കൂടാതെ ടെക്നിക്കൽ വിഷയങ്ങൾക്കായി പ്രത്യേക വർക്ക് ഷോപ്പുകളുമുണ്ട്. സ്കൂളിന് വിശാലമായ ഒരു കളിസ്ഥലം ഉണ്ട്.കുറ്റിപ്പുറം ടെക്നിക്കൽ ഹൈസ്കൂളിൽ 8 മുതൽ 10 വരേ ക്ലാസ്സുകളാണ് ഉള്ളത്. കുട്ടികൾക്ക് പ്രത്യേകം ഹൈടെക് ക്ലാസ്സ് റൂമുകളും ശാസ്ത്രലാബ്, ലൈബ്രറി , കമ്പ്യൂട്ടർ ലാബ് എന്നിവയും ഉണ്ട്. കൂടാതെ ടെക്നിക്കൽ വിഷയങ്ങൾക്കായി പ്രത്യേക വർക്ക് ഷോപ്പുകളുമുണ്ട്. സ്കൂളിന് വിശാലമായ ഒരു കളിസ്ഥലം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

2025 ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട തൈകൾ നടുന്നു.

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map